VK Prasanth MLA
107 subscribers
282 photos
10 videos
6 files
782 links
Adv.VK Prasanth
MLA (Vattiyoorkavu)
Official Telegram Channel
Download Telegram
വൈബ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു .
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടതും 100 ദിന കർമ്മ പരിപാടിയുടെ ഭാഗവുമായ 27 യുവജന സഹകരണ സംഘങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ സംരംഭക സംഘങ്ങളായാണ് ഈ സൊസൈറ്റികൾ പ്രവർത്തിക്കുക. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈബ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. ഈ സംഘത്തിന് കീഴിൽ വിവിധ മേഖലകളിലെ പ്രവർത്തനത്തനങ്ങൾക്കായി പ്രത്യേകം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. വൈബ് ഗ്രീൻ, വൈബ് പ്രോഡക്ട്സ്, വൈബ് സർവ്വീസസ്, വൈബ് ഹെൽത്ത്, വൈബ് മീഡിയ, വൈബ് അക്കാഡമിക്സ്, വൈബ് ഐ.ടി എന്നിവയാണ് നിലവിൽ രൂപീകൃതമായ ഗ്രൂപ്പുകൾ.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ, പ്രശസ്ത ചലച്ചിത്ര താരം നന്ദു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ, , കൌൺസിലർ എസ് മധുസൂദനൻ നായർ, എസ് ശശിധരൻ, , ശാസ്തമംഗലം മോഹനൻ, വൈബ് സൊസൈറ്റി പ്രസിഡന്റ് സി.എസ് രതീഷ്, സെക്രട്ടറി ബി.അനീഷ് എന്നിവർ പങ്കെടുത്തു. വൈബ് പ്രോഡക്ട്സ് ഡിവിഷന്റെ ഉൽപ്പന്നമായ വൈബ് ബ്രാന്റ് റെഡിമെയ്ഡ് ഷർട്ടുകളുടെ വിപണന ഉദ്ഘാടനവും വൈബ് ഓണം ഫെസ്റ്റിന്റെ ഭാഗമായി വിതരണം ചെയ്ത ഓണകിറ്റുകൾ വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളായവർക്കുള്ള സമ്മാന ദാനവും സമ്മേളനത്തിൽ നിർവ്വഹിച്ചു.
https://www.instagram.com/p/CThiyS7N9ne/?utm_medium=share_sheet
വൈബ് ഹെൽത്ത് ഉദ്ഘാടനം ചെയ്തു .

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (VYBECOS) ആരോഗ്യ മേഖലയിലെ സംരംഭമായ വൈബ് ഹെൽത്ത് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് തോപ്പുമുക്ക് പ്രൊവിഡൻസ് ഹോസ്പിറ്റൽ ബിൽഡിംഗിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത് .
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച യുവ സഹകരണ സംഘമായ വൈബ്കോസിന്റെ ആദ്യ സംരംഭമാണ് വൈബ് ഹെൽത്ത്. ഗുണമേന്മയുള്ള ആരോഗ്യ പരിചരണം കുറഞ്ഞ ചെലവിൽ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് വൈബ് ഹെൽത്തിന്റെ ലക്ഷ്യം. പ്രഗത്ഭരായ ഒരു കൂട്ടം മെഡിക്കൽ-പാരാ മെഡിക്കൽ പ്രൊഫഷണലുകളാണ് വൈബ് ഹെൽത്തിന് നേതൃത്വം നൽകുന്നത്. മഹാ പ്രളയ കാലത്തും കോവിഡ് തീവ്ര വ്യാപന സമയത്തും ആതുര പരിചരണത്തിന് മുന്നിട്ടിറങ്ങിയ മെഡിക്കൽ ടീമാണ് ഈ സംരംഭത്തിന് പിന്നിൽ. ഡോക്ടർ, നേഴ്സ്, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ, ലബോറട്ടറി സേവനങ്ങൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ വീടുകളിൽ ലഭ്യമാക്കും. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോണിലൂടെയും ഓൺലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഉദ്ഘാടന പരിപാടിയിൽ വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു. ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി വിക്രമൻ, കൌൺസിലർ ഐ.എം പാർവ്വതി, പ്രശസ്ത ഗായകൻ കല്ലറ ഗോപൻ, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബാലചന്ദ്രൻ, ഡോ. എബ്രഹാം കെ ജോഷ്വാ, ഡോ.ഗീത, ഡോ.എസ്. കെ നാരായണൻ, വേലപ്പൻ, ഡാനി, ജി. രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ്, ജോർജ്ജ്.പി.വി എന്നിവർ പങ്കെടുത്തു. വൈബ്കോസ് ഡയറക്ടർ ബോർഡ് അംഗം കിരൺദേവ് സ്വാഗതവും സെക്രട്ടറി ബി. അനീഷ് നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് – 9633841845, 7356916273
https://www.instagram.com/p/CT7SWm1jehp/?utm_medium=share_sheet
Postcard from Google Earth
CPI(M) കഴക്കൂട്ടം ലോക്കൽ സമ്മേളനത്തിൽ നിന്നും 💪💪💪
https://www.instagram.com/p/CV4evz-N0-u/?utm_medium=share_sheet
#വട്ടിയൂർക്കാവിൽ കഴിഞ്ഞ ദിവസം പുതിയൊരു സംരംഭത്തിനു കൂടി തുടക്കം ക്കുറിച്ചു , വൈബ് പ്രോഡക്ടസ് ഡിവിഷന്റെ സഞ്ചരിക്കുന്ന മത്സ്യ മാർക്കറ്റ് "നല്ല മീൻ" ..... ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ നിർവ്വഹിച്ചു.
നഗരവാസികൾക്ക് നല്ല മീൻ കുറഞ്ഞ വിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ സംരംഭത്തിന് തുടക്കംക്കുറിച്ചത് , എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ........
https://www.instagram.com/p/CWJIZbbB6wt/?utm_medium=share_sheet
'എന്റെ കാര്യത്തില്‍ എനിക്കൊട്ടും ദുഃഖമില്ല. ഞാനൊറ്റപ്പെടുന്നുവെന്ന തോന്നലുമില്ല. കാരണം പ്രസ്ഥാനത്തിനു വേണ്ടിയാണ് ഞാന്‍ ജീവന്‍ നല്‍കിയത്. കിടപ്പിലായ കാലം മുതല്‍ പരിചരിക്കാനും എനിക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരാനും പാര്‍ടിയുണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നുമായി എത്രയോ സഖാക്കള്‍ എന്നെ കാണാനായി ഈ വീട്ടിലും ആശുപത്രിയിലുമായി വന്നിട്ടുണ്ട്. ഒരുപക്ഷേ, ഞാന്‍ മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഈ അപകടത്തില്‍ പെട്ടിരുന്നതെങ്കില്‍ പുതുക്കുടിയില്‍ പുഷ്പന്‍ ഒരു മാസം പോലും തികച്ചു ജീവിക്കില്ലായിരുന്നു''

-കോമ്രേഡ് പുഷ്പന്‍

©
https://www.instagram.com/p/CW8uZzAN6S2/?utm_medium=share_sheet
DRONE ' KP Eagle Eyed Policing , Drone Development Hackathon 2021 ബഹു: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .
https://www.instagram.com/vkprasanthtvpm/p/CXoR-qKNrBP/?utm_medium=share_sheet
Irrigation Work , പാറ്റൂർ തോട് Side wall നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ചു .
https://www.instagram.com/p/CZJLfX3APIO/?utm_medium=share_sheet
Postcard from Google Earth
Postcard from Google Earth