DoolNews
1.65K subscribers
1.51K photos
10 files
51.2K links
Stay connected with DoolNews
Download Telegram
ടെസ്റ്റിലേക്ക് വമ്പന്‍ തിരിച്ചുവരവിന് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടി-20 കിങ്!
https://www.doolnews.com/suryakumar-yadav-talking-about-test-cricket-comeback-65-141.html

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടുന്നതിന് മുന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. താന്‍ എപ്പോള്‍ വേണമെങ്കിലും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമെന്നാണ് താരം പറഞ്ഞത്. നിലവില്‍ താന്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സജീവമാണെന്നും സൂര്യ പറഞ്ഞു. സൂര്യ […]
തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണം; എന്റെ ആ സിനിമ കണ്ട് ചിലര്‍ അര്‍ധരാത്രിയിലും മെസേജ് അയക്കും
https://www.doolnews.com/actor-kunchacko-boban-talks-about-his-chirakodinja-kinavukal-138-64.html

ചില സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടാലും അതിനെ പറ്റി ആളുകള്‍ പിന്നീട് നല്ലത് പറയാറുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. അത്തരത്തിലുള്ള ഒരുപാട് സിനിമകളുണ്ടെന്നും തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണമാണെന്നും നടന്‍ പറയുന്നു. തന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നെന്നും പക്ഷെ ഇപ്പോഴും ആ സിനിമ ടി.വിയില്‍ വരുമ്പോള്‍ അര്‍ധരാത്രിയില്‍ പോലും ആളുകള്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. ‘ചില സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടാലും അതിനെ പറ്റി ആളുകള്‍ പിന്നീട് നല്ലത് പറയാറുണ്ട്. […]
സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
https://www.doolnews.com/latest-weather-updates-on-kerala-139-61-5.html

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലേര്‍ട്ട് എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് […]
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഇന്‍സ്പിറേഷനായത് ആ നടന്‍: എസ്. എസ്. രാജമൗലി
https://www.doolnews.com/rajamouli-saying-that-suriya-is-inspiration-for-him-to-make-pan-indian-films-144-64.html

ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകരിലൊരാളാണ് എസ്.എസ്. രാജമൗലി. ഇന്ത്യയിലെ സിനിമാപ്രേമികള്‍ മുഴുവന്‍ ഒരു സംവിധായകന്റെ പേര് നോക്കി ടിക്കറ്റെടുത്ത് തുടങ്ങിയത് ബാഹുബലി മുതല്‍ക്കാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നാണ്. പിന്നീട് അദ്ദേഹം ചെയ്ത ആര്‍.ആര്‍.ആര്‍ ഓസ്‌കര്‍ വേദിയില്‍ തിളങ്ങുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന കങ്കുവയുടെ പ്രീ റിലീസ് ഇവന്റില്‍ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തെലുങ്ക് സിനിമയെ ആന്ധ്രയുടെ പുറത്തേക്ക് കൊണ്ടുചെല്ലാനും എല്ലായിടത്തുമുള്ള […]
സൂപ്പര്‍മാന്‍ റിസ്വാന്‍; കങ്കാരുക്കളെ കൈപ്പിടിയിലാക്കി ഇവന്‍ കൊണ്ടുപോയത് ഇടിവെട്ട് റെക്കോഡ്!
https://www.doolnews.com/mohammad-rizwan-in-great-record-achievement-in-odi-65-141.html

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ കങ്കാരുക്കളെ ബാറ്റിങ്ങിന് അയച്ച് 35 ഓവറില്‍ 163 റണ്‍സിന് തകര്‍ക്കുകയായിരുന്നു. മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. As commanding as it gets 💪@imabd28 and @SaimAyub7‘s brilliant innings lead Pakistan to a […]
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വിടവാങ്ങല്‍ പ്രസംഗത്തില്‍ ഡി.വൈ. ചന്ദ്രചൂഡ്
https://www.doolnews.com/forgive-me-if-i-ever-hurt-anyone-says-d-y-chandrachud-on-farewell-speech-150-61.html

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായുള്ള തന്റെ അവസാനദിവസത്തില്‍ ക്ഷമാപണവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അവസാന ദിവസമായ ഇന്ന് സെറിമോണിയല്‍ ബെഞ്ചിന്റെ സിറ്റിങ്ങില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഡി.വൈ. ചന്ദ്രചൂഡ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി അറിയിച്ചത്. പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സാമിപ്യത്തിലായിരുന്നു ഡി.വൈ. ചന്ദ്രചൂഡ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഈ കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെന്നും ഇവിടെവെച്ച് ഒട്ടും പരിചയമില്ലാത്ത നിരവധി ആളുകളെ കണ്ടുമുട്ടിയെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഈ […]
ഓസ്‌ട്രേലിയയില്‍ വിജയിക്കണമെങ്കില്‍ ഒറ്റവഴിയെ ഉള്ളൂ; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര
https://www.doolnews.com/akash-chopra-advice-indian-cricket-team-for-win-border-gavasker-trophy-65-141.html

സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട് വമ്പന്‍ നാണക്കേടാണ് ഇന്ത്യ തലയിലേറ്റിയത്. ഇനി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ് മുന്നിലുള്ളത്. നവംബര്‍ 22 മുതലാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ പേസ് ബൗളിങ്ങിനെ നേരിടുന്നത് നന്നായി പരിശീലിക്കണമെന്ന് പറയുകയാണ് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ആകാശ് ചോപ്ര പറഞ്ഞത് ‘ഓസ്‌ട്രേലിയയില്‍ പന്ത് വേഗത്തില്‍ ബാറ്റിലേക്ക് വരും, നിങ്ങള്‍ കഠിനമായി പരിശീലിച്ച് സാഹചര്യങ്ങളോടും പിച്ചുകളോടും പൊരുത്തപ്പെടണം. അഞ്ച് ദിവസത്തെ […]
ദൃശ്യം, നേര്… സിമ്പിള്‍ ടൈറ്റിലില്‍ വീണ്ടും മറ്റൊരു മോഹന്‍ലാല്‍ ചിത്രം, എല്‍360 ടൈറ്റില്‍ പുറത്ത്
https://www.doolnews.com/mohanlal-tharun-moorthy-movie-titled-as-thudarum-144-64.html

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ഒന്നിക്കുന്ന പ്രൊജക്ട്. എല്‍360 എന്ന് താത്കാലിക ടൈറ്റില്‍ ഇട്ട ചിത്രത്തിന്റെ യഥാര്‍ത്ഥ ടൈറ്റില്‍ എന്താകുമെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ടൈറ്റിലിനായി അണിയറപ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ മത്സരം വരെ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തുടരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിമ്പിളായിട്ടുള്ള ടൈറ്റലിലെത്തിയ മോഹന്‍ലാലിന്റെ ദൃശ്യം, നേര് എന്നീ സിനിമകള്‍ പോലെ ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റാകാന്‍ ഈ ചിത്രത്തിനും സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. […]
ലോകത്തിലെ ഒരു ശക്തിക്കും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല: നരേന്ദ്ര മോദി
https://www.doolnews.com/no-power-in-the-world-can-bring-back-article-370-in-jammu-and-kashmir-says-narendra-modi-150-62.html

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള പ്രമേയം നിയമസഭ പാസാക്കിയതില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ ലോകത്തിലെ ഒരു ശക്തിക്കും അതിന് സാധിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ധൂലെയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ‘കോണ്‍ഗ്രസിനും ഇന്‍ഡി അലയന്‍സിനും കശ്മീരില്‍ ഭരണം കിട്ടിയ സ്ഥിതിക്ക് അവര്‍ കശ്മീരിനെതിരെ അഭ്യൂഹങ്ങള്‍ മെനയുകയാണ്. അതിന്റെ ഫലം മഹാരാഷ്ട്രയില്‍ അവര്‍ക്ക് […]
ഓപ്പണിങ് സഞ്ജുവിന് തലവേദനയാകും; ടി-20യില്‍ പ്രോട്ടിയാസിന് ടോസ്
https://www.doolnews.com/south-africa-won-the-toss-against-india-65-141.html

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കാനിരിക്കുകയാണ്. നാല് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഡര്‍ബനിലെ പിച്ചിന്റെ ഗതി നോക്കുമ്പോള്‍ ടോസ് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. സ്ലോ പിച്ച് ഇന്ത്യയ്ക്ക് ബാറ്റിങ്ങില്‍ തലവേദനയാകാന്‍ സാധ്യതയുണ്ട്. ഇത് സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്കും തിരിച്ചടിയാവാം. ബംഗ്ലാദേശിനെതിരെ ഓപ്പണിങ് ഇറങ്ങിയ സാംസണ്‍ പ്രോട്ടിയാസിനെതിരെയും ഓപ്പണ്‍ ചെയ്യും. മാത്രമല്ല ബൗളിങ് യൂണിറ്റിനെ ശക്തിപ്പെടുത്തിയ പ്രോട്ടിയാസ് സ്ലോ പിച്ച് നന്നായി മുതലെടുക്കാന്‍ കേശവ് […]
സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം; കോടതി ഉത്തരവ് പാലിക്കണം; ദല്‍ഹി സര്‍വകലാശാലയോട് ഹൈക്കോടതി
https://www.doolnews.com/admission-of-minority-students-at-st-stephen-s-college-court-order-must-be-followed-high-court-to-delhi-university-62-152.html

ന്യൂദല്‍ഹി: ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പാലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി സര്‍വകലാശാല അധികൃതരോടാണ് ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് ദല്‍ഹി സര്‍വകലാശാല നല്‍കിയ ഹരജി […]
2028 വരെ വേറാരും ഡേറ്റിന് ശ്രമിക്കണ്ട, പ്രഭാസുമായി മൂന്ന് സിനിമകള്‍ കാരാറാക്കി ഹോംബാലെ
https://www.doolnews.com/hombale-films-signed-three-projects-with-prabhas-144-64.html

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് പ്രഭാസ്. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഇമേജ് സൃഷ്ടിക്കാന്‍ പ്രഭാസിനായി. ബാഹുബലി 2 മുതല്‍ക്കിങ്ങോട്ട് പ്രഭാസ് നായകനായ എല്ലാ ചിത്രങ്ങളും ആദ്യദിനം തന്നെ 100 കോടി നേടിയിരുന്നു. ഡിസാസ്റ്റര്‍ റിവ്യൂ ലഭിച്ച സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളും ഇതില്‍പ്പെടും. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി 1000 കോടി നേടിയതോടെ പ്രഭാസിന്റെ സ്റ്റാര്‍ വാല്യു വീണ്ടും ഉയര്‍ന്നു. എന്നാല്‍ പ്രഭാസിന് 2028 വരെ ഡേറ്റ് […]
ഏകപ്പെട്ട ഓപ്പറേഷന്‍ മുതല്‍ യമ്മാടി വരെ, വ്യത്യസ്തത നിറഞ്ഞ ഗാനാ പാട്ടുകള്‍…
https://www.doolnews.com/gana-songs-becomes-more-popular-in-tamil-cinema-144-95.html

പ്രണയവും, വിരഹവും, ദേഷ്യവും, രാഷ്ട്രീയവും എല്ലാം അടങ്ങിയ ഴോണറാണ് ഗാനാ പാട്ടുകള്‍. ആര്‍ക്കും എപ്പോഴും പാടാം എന്നതുതന്നെയാണ് ഗാനാ പാട്ടിന്റെ പ്രത്യേകതകളിലൊന്ന്. ഒരുകാലത്ത് പലരും നാലാംകിട സംഗീതമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട ഗാനാ ഇന്ന് സിനിമയിലെ മുന്‍നിരയിലേക്ക് എത്തുമ്പോള്‍ അത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്.   Content Highlight: Gana songs becomes more popular in Tamil cinema
ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തി പ്രോട്ടിയാസ് കൊടുങ്കാറ്റ്; വെടിച്ചില്ല് ബാറ്റിങ്ങുമായി സഞ്ജു!
https://www.doolnews.com/sanju-samson-in-good-performance-against-south-africa-65-141.html

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 5 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. Abhishek Sharma dismissed for 7 in 8 balls. pic.twitter.com/p8kftsjvav — Mufaddal Vohra (@mufaddal_vohra) November 8, 2024 മൂന്നാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് […]
പ്രോട്ടിയാസിനെ പൊരിച്ച് സഞ്ജു സാംസണ്‍; ഇടിവെട്ട് ബാറ്റിങ്ങില്‍ പിറന്നത് തകര്‍പ്പന്‍ റെക്കോഡ്
https://www.doolnews.com/sanju-samson-made-fifty-against-south-africa-65-141.html

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 8 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മയേയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് കോഡ്‌സിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച അഭിഷേക് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ കയ്യിലാകുകയായിരുന്നു. ഒരു ഫോര്‍ അടക്കം ഏഴ് റണ്‍സിനാണ് താരം കൂടാരം കയറിയത്. […]
എപ്പോഴും ചിരിച്ചുകൊണ്ടുള്ള മുഖമാണ് ആ നടിയുടേത്, ഇന്നും അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്: വിനീത്
https://www.doolnews.com/vineeth-shares-the-memories-of-actress-monisha-144-64.html

ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2010ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന വിനീത് ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ഡബ്ബിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തുടര്‍ച്ചയായി രണ്ട് വര്‍ഷം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സ്റ്റേറ്റ് […]
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെ സമോസ കാണാതായി; സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത് സമോസയെക്കുറിച്ച് അന്വേഷിക്കാനല്ല
https://www.doolnews.com/himachal-cm-sukhu-issues-clarification-on-samosa-controversy-says-no-cid-investigation-demanded-150-62.html

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന് വിളമ്പാന്‍ വെച്ചിരുന്ന സമോസ കാണാതായ വിഷയത്തില്‍ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി.  സമോസ കാണാതായതില്‍ അല്ല അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മറിച്ച് ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പ്രതികരണം. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ സമോസ കാണാതായതില്‍ അല്ല അന്വേഷണം നടത്തിയതെന്ന് സുഖ്‌വിന്ദര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് എതിരെ നടക്കുന്നത് ബി.ജെ.പിയുടെ സംഘടിതമായ ആക്രമണമാണെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി […]
സഞ്ജുവിന്റെ താണ്ഡവത്തില്‍ റെക്കോഡ് മഴ; പ്രോട്ടിയാസിന് ജയിക്കാന്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും!
https://www.doolnews.com/sanju-samson-in-great-record-achievement-in-t-20-cricket-65-141.html

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. പ്രോട്ടിയാസിന് വിജലക്ഷ്യമായി വലിയ സ്‌കോര്‍ തന്നെയാണ് ഇന്ത്യ മുന്നില്‍ വെച്ചത്. Innings Break! #TeamIndia post 202/8 on the board! 1⃣0⃣7⃣ for @IamSanjuSamson 3⃣3⃣ for @TilakV9 2⃣1⃣ for captain @surya_14kumar […]
മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
https://www.doolnews.com/whatsapp-group-on-religious-basis-forensic-report-says-ias-officer-s-phone-was-not-hacked-61-152.html

തിരുവനന്തപുരം: മലയാളിയായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരെ പൊലീസ് റിപ്പോര്‍ട്ട്. ഫൊറന്‍സിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. ഹാക്കിങ് നടന്നിട്ടില്ലെന്ന് ഗൂഗിളും മെറ്റയും അറിയിച്ചതിന് പിന്നാലെയാണ് ഹാക്കിങ് നടന്നിട്ടില്ലെന്ന ഫോറന്‌സിക് സ്ഥിരീകരണം വരുന്നത്. ഇതോടെ ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്കിങ്ങിന് വിധേയമായിട്ടില്ലെന്നതില്‍ പൊലീസ് റിപ്പോര്‍ട്ട് വരികയായിരുന്നു. ഹാക്കിങ്ങ് നടന്നിട്ടില്ലെന്ന ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു പൊലീസ് ഫോറന്‍സിക് പരിശോധനയക്ക് അയച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ […]
ദുബായ് രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ലെബനന്‍ പൗരന് 20 വര്‍ഷം തടവ്
https://www.doolnews.com/a-lebanese-citizen-has-been-jailed-for-20-years-for-fraud-by-pretending-to-be-the-prince-of-dubai-150-63.html

ന്യൂയോക്ക്: ദുബായ് രാജകുമാരന്‍ ചമഞ്ഞ് യു.എസില്‍ തട്ടിപ്പ് നടത്തിയ ലെബനീസ് പൗരന് 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് സാന്‍ അന്റോണിയോയിലെ ഫെഡറല്‍ കോടതി. യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ അലക്സ് ജോര്‍ജ്ജ് ടാന്നസ് (39) ആണ് താന്‍ യു.എ.ഇ രാജകുടുംബം ആണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയത്. അലക്സ് തട്ടിപ്പിനിരയായവരോട് നിക്ഷേപത്തിന് അവസരം നല്‍കാം ഇതുവഴി വന്‍ ലാഭം ലഭിക്കും എന്ന് പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നു. ഇവരോട് ഫണ്ടുകള്‍ കൈമാറ്റം ചെയ്യാന്‍ പ്രാരംഭ നിക്ഷേപം നല്‍കണമെന്ന് പറഞ്ഞാണ് പണം […]