PSC JOURNAL ✍️
1.42K subscribers
10K photos
55 videos
190 files
46 links
Bubble your Success !

പത്രവാർത്തകൾ © മലയാള മനോരമ

Thulasi Psc : https://thulasi.psc.kerala.gov.in/thulasi/

WhatsApp: https://whatsapp.com/channel/0029VaHZeIo1NCrMgm00j207

Instagram: https://www.instagram.com/psc_journal?igsh=MXYwMXU4ZWpjcnQ4bA==
Download Telegram
- കേംബ്രിജ് സർവകലാശാലാ ഗവേഷകനും ഇന്ത്യൻ വംശജനുമായ സർ ശങ്കർ ബാലസുബ്രഹ്മണ്യന് രസതന്ത്രത്തിലെ പ്രശസ്തമായ വുൾഫ് പ്രൈസ് ലഭിച്ചു

- ഡേവിഡ് ക്ലെനർമാൻ, പാസ്കൽ മെയർ എന്നിവർക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.

- ജനിതക രസതന്ത്രത്തിൽ ശൈശവാവസ്ഥയിൽത്തന്നെ ജനിതകതകരാറുകൾ കൃത്യതയോടെ മനസ്സിലാക്കാനും 'പെഴ്സനലൈസ്ഡ് മെഡിസിൻ' രംഗത്തും ഗവേഷണങ്ങൾ നടത്തുന്നുണ്ട്
- ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിനെ മറികടന്ന് ദക്ഷിണാഫ്രിക്കൻ താരമായ ലുവാൻ ഡ്രെ പ്രീട്ടോറിയസ് സ്വന്തമാക്കി (79 പന്തിൽ പുറത്താകാതെ 188 റൺസ്).
- കേരള സംസ്ഥാന സർക്കാരിന്റെ 'ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്' ഇനിമുതൽ 'ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ്' (വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്) എന്നറിയപ്പെടും.
- ഈ വർഷത്തെ വയലാർ രാമവർമ്മ പുരസ്കാരം (1 ലക്ഷം രൂപ) ആർ. രാജശ്രീക്ക്

- 'ആത്രേയകം' എന്ന നോവലിനാണ് ലഭിച്ചത്.

- വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് രൂപീകൃതമായ ശേഷം നൽകുന്ന 50-ാമത് വയലാർ പുരസ്കാരമാണിത്.
❤1
- കേരളത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കാനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും വേണ്ടി നടപ്പാക്കുന്ന 5 വർഷത്തെ കർമപദ്ധതിയാണ് 'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാംപെയ്ൻ.

- 2026 ഒക്ടോബർ 2-ന് തുടക്കം കുറിക്കുന്ന ഈ പദ്ധതിയുടെ അന്തിമ ലക്ഷ്യം 2031 മാർച്ച് 30-ഓടെ സമ്പൂർണ ശുചിത്വ കേരളം കൈവരിക്കുകയാണ്.

- എന്റെ മാലിന്യം - എന്റെ ഉത്തരവാദിത്തം" എന്നതാണ് പദ്ധതിയുടെ പ്രധാന സന്ദേശം.
World cerebral palsy day : october 6
PSC JOURNAL ✍️
Photo
This media is not supported in your browser
VIEW IN TELEGRAM
😁3
2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് (Francis Halzen) ലഭിച്ചു.
❤2
Thought of the Day 💭
Morning with PQ 🌞
👆
Anonymous Quiz
33%
A
56%
B
11%
C
0%
D
- ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസ്സിയുടെ വിടവാങ്ങൽ മത്സരം.

- വിടവാങ്ങൽ മത്സരത്തിൽ 2 അസിസ്റ്റും, ഒരു ഗോളും മെസ്സി നേടി
പുതിയ റിപ്പോ നിരക്ക് : 5.50 %

- കഴിഞ്ഞ റിപ്പോ നിരക്ക് 5.25% ആയിരുന്നു.

- .5 % ആണ് കൂട്ടിയത്


എന്താണ് റിപ്പോ നിരക്ക് ??


ബാങ്കുകൾക്ക് പണത്തിന് ആവശ്യം വരുമ്പോൾ രാജ്യത്തെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിൽ (RBI) നിന്ന് വായ്പ എടുക്കാറുണ്ട്. ഇങ്ങനെ ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനെയാണ് 'റിപ്പോ നിരക്ക്' എന്ന് പറയുന്നത്._

റിപ്പോ നിരക്ക് കൂട്ടുമ്പോൾ:


റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ ബാങ്കുകൾക്ക് കൂടുതൽ ചെലവാകുന്നു. അതുകാരണം ബാങ്കുകൾ സാധാരണക്കാർക്ക് നൽകുന്ന Home Loan,Car Loan, Personal Loan എന്നിവയുടെ പലിശ നിരക്കുകൾ ഉയർത്തും.


റിപ്പോ നിരക്ക് കുറച്ചാൽ:


ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭിക്കുന്നു.അതിനാൽ ബാങ്കുകൾ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുകയും ചെയ്യും.
- ഭൗതികശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് ബെൽജിയൻ-അമേരിക്കൻ കണികാശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസന് ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

- ന്യൂട്രിനോകളെ കുറിച്ചുള്ള നിർണ്ണായക പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ് ഫ്രാൻസിസ് ഹാൾസൻ.

- കണ്ടെത്താനും പഠിക്കാനും വളരെ പ്രയാസമുള്ളതിനാൽ പ്രപഞ്ചത്തിലെ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോ കണങ്ങളെ 'പ്രേതകണങ്ങൾ' (Ghost Particles) എന്ന് വിളിക്കുന്നു.

- ന്യൂട്രിനോ മാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഫ്രാൻസിസ് ഹാൾസനെയാണ്.

- അന്റാർട്ടിക്കയിലെ മഞ്ഞിനടിയിൽ ഐസ്ക്യൂബ് ന്യൂട്രിനോ നിരീക്ഷണാലയം വിജയകരമായി സ്ഥാപിച്ചതിനും പ്രപഞ്ചത്തിലെ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളെ കണ്ടെത്തിയതിനുമാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.

- പ്രപഞ്ചത്തിലെ ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോകളെ നിരീക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ നിരീക്ഷണ കേന്ദ്രം അന്റാർട്ടിക്കയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
PSC JOURNAL ✍️
- ഭൗതികശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് ബെൽജിയൻ-അമേരിക്കൻ കണികാശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസന് ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. - ന്യൂട്രിനോകളെ കുറിച്ചുള്ള നിർണ്ണായക പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ് ഫ്രാൻസിസ് ഹാൾസൻ. - കണ്ടെത്താനും പഠിക്കാനും വളരെ പ്രയാസമുള്ളതിനാൽ…
എന്താണ് ന്യൂട്രിനോ?


- പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ അടിസ്ഥാന കണങ്ങളിൽ ഒന്നാണ് ന്യൂട്രിനോ.ഇവയ്ക്ക് നെഗറ്റീവോ പോസിറ്റീവോ ആയ ചാർജുകളില്ല. മറ്റു ദ്രവ്യങ്ങളുമായി പ്രതിപ്രവർത്തിക്കാതെ, തടസ്സങ്ങളെയെല്ലാം തുളച്ചുകയറി പ്രകാശത്തോടടുത്ത വേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. അതിനാൽ ഇവയെ 'പ്രേതകണങ്ങൾ' എന്ന് വിളിക്കുന്നു.


അതായത്..

ഒരു സാധാരണ കണിക ഒരു മതിലിൽ ഇടിച്ചാൽ തടഞ്ഞു നിൽക്കും. എന്നാൽ ഒരു ന്യൂട്രിനോ ഭൂമിയെ പോലും തുളച്ചു കടന്നു പോകും, ഒന്നും സംഭവിക്കാത്ത പോലെ

- ഓരോ സെക്കൻഡിലും കോടിക്കണക്കിന് ന്യൂട്രിനോകൾ നമ്മുടെശരീരത്തിലൂടെ കടന്നു പോകുന്നുണ്ട്, എന്നാൽ നമ്മൾ അറിയുന്നില്ല.

ഇത് എവിടെ നിന്ന് വരുന്നു?



സൂര്യൻ, നക്ഷത്രങ്ങൾ, സൂപ്പർനോവ പൊട്ടിത്തെറികൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ഇവ ഉണ്ടാകുന്നത്

IceCube Observatory എന്താണ്? എന്തിന് അന്റാർട്ടിക്കയിൽ?

ന്യൂട്രിനോ ഒന്നിനെയും ഇടിക്കാത്തതു കൊണ്ട് തന്നെ അതിനെ പിടിക്കാൻ അതി ഭയങ്കര ബുദ്ധിമുട്ടാണ്. പിടിക്കാൻ ഒരു വലിയ വല തന്നെ വേണം.അതുകൊണ്ട് അന്റാർട്ടിക്കയിൽ ഒരു ലാബ് ആക്കി മാറ്റി. അതാണ് IceCube Observatory.
അന്റാർട്ടിക്കയിൽ 2 കിലോമീറ്റർ കട്ടിയിൽ കിടക്കുന്ന തെളിഞ്ഞ, ഇരുണ്ട, അനക്കമില്ലാത്ത ഐസ് തന്നെ ആ വലയായി ഉപയോഗിക്കാം. അതുകൊണ്ട് മറ്റൊരു ലാബ് പണിയാതെ, പ്രകൃതി ഉണ്ടാക്കിയ ഐസിനുള്ളിൽ തന്നെ സെൻസറുകൾ ഇറക്കി വെച്ചു. അതാണ് IceCube observatory.


അന്റാർട്ടിക്കയിലെ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി ആസൂത്രണം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും നിർണ്ണായക പങ്കുവഹിച്ചത് ഫ്രാൻസിസ് ഹാൾസൻ ആണ്.അന്റാർട്ടിക്കയിലെ കട്ടിയുള്ള മഞ്ഞിനടിയിൽ ഇത്തരം ഒരു പരീക്ഷണശാല സ്ഥാപിക്കാം എന്ന ആശയം മുന്നോട്ടുവെച്ചതും, ഇതിനായുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയതും അദ്ദേഹമാണ്. ഐസ്ക്യൂബ് ഒബ്സർവേറ്ററി നിർമ്മാണത്തിന് നൽകിയ നിരീക്ഷണ മികവിനും വിപ്ലവകരമായ സംഭാവനകൾക്കുമാണ് അദ്ദേഹത്തിന് 2026-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്