Easy PSC
12 subscribers
9 links
PSC ഉൾപ്പടെ വിവിധ മത്സര പരീക്ഷകളിലേക്കും ക്വിസ് മത്സരങ്ങൾക്കും ഉപകാരപ്രദമാകുന്ന ചോദ്യങ്ങൾ, വിവരങ്ങൾ എന്നിവ സൗജന്യമായി നൽകുന്ന ടെലഗ്രാം ചാനലാണ് Easy PSC.
Download Telegram
Channel created
PSC ഉൾപ്പടെ വിവിധ മത്സര പരീക്ഷകളിലേക്കും ക്വിസ് മത്സരങ്ങൾക്കും ഉപകാരപ്രദമാകുന്ന ചോദ്യങ്ങൾ, വിവരങ്ങൾ എന്നിവ സൗജന്യമായി നൽകുന്ന ടെലഗ്രാം ചാനലാണ് Easy PSC.

എളുപ്പത്തിൽ ഓർമ്മയിൽ സൂക്ഷിക്കാവുന്ന വിധം ലളിതമായ രീതിയിലാണ് ഇത് സംവിധാനിക്കുന്നത്.

വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദം.

സഹകരണം പ്രതീക്ഷിക്കുന്നു.
എന്താണ് ഷിഗല്ല

വയറിളക്ക രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.

പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.

രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം കൂടും.

രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ചിലകേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.

ഷിഗല്ലരോഗ ലക്ഷണങ്ങൾ:

വയറിളക്കം, പനി, വയറവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം.

പ്രതിരോധ മാർഗങ്ങൾ:

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കൈകൾ സോപ്പുപയോഗിച്ച് കഴുകുക
വ്യക്തിശുചിത്വം പാലിക്കുക
തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.

രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക.

വീഡിയോ കാണാൻ:
https://youtu.be/_0pOAVXzgGk
മാതൃത്വത്തിൻ്റെ കവയിത്രി
എൻ. ബാലാമണിയമ്മ
-1-

(1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നറിറിയപ്പെട്ട
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ.

ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ ‍നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 19 ന് ബാലാമണിയമ്മ ജനിച്ചു.

കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിയമ്മക്ക് വെളിച്ചമായി.

1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു.

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന സുരയ്യ (കമലാദാസ് - മാധവിക്കുട്ടി) ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.
ബാലാമണിയമ്മ

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിത 1930ൽ പുറത്തിറങ്ങിയ 'കൂപ്പുകൈ' ആയിരുന്നു.
അമ്മ (1934)
കുടുംബിനി (1936)
ധർമ്മമാർഗ്ഗത്തിൽ (1938)
സ്ത്രീഹൃദയം (1939)
പ്രഭാങ്കുരം (1942)
ഭാവനയിൽ (1942)
ഊഞ്ഞാലിന്മേൽ (1946)
കളിക്കൊട്ട (1949)
വെളിച്ചത്തിൽ (1951)
അവർ പാടുന്നു (1952)
പ്രണാമം (1954)
ലോകാന്തരങ്ങളിൽ (1955)
സോപാനം (1958)
മുത്തശ്ശി (1962)
മഴുവിന്റെ കഥ (1966)
അമ്പലത്തിൽ (1967)
നഗരത്തിൽ (1968)
വെയിലാറുമ്പോൾ (1971)
അമൃതംഗമയ (1978)
സന്ധ്യ (1982)
നിവേദ്യം (1987)
മാതൃഹൃദയം (1988)
സഹപാഠികൾ,
കളങ്കമറ്റ കൈ എന്നിവയാണ് മറ്റു കവിതാ സമാഹാരങ്ങൾ.
ബാലാമണിഅമ്മയുടെ സമ്പൂർണ്ണ കവിതാ സമാഹാരം 2005ൽ പുറത്തിറങ്ങി.

കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി.
ലളിതവും ഊർജ്ജസ്വലവുമായ ശൈലിയിൽ മനുഷ്യമനസ്സിൽ തൊടുന്ന വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ.

മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവുമായിരുന്നു ഏറെ ജ്വലിച്ചു നിന്നത്.

അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

*ബാലാമണിയമ്മയുടെ കൃതികൾ*

കവിതാസമാഹാരങ്ങൾ
കൂപ്പുകൈ (1930)

ഗദ്യം
ജീവിതത്തിലൂടെ (1969)
അമ്മയുടെ ലോകം (1952)

അവാർഡുകൾ, അംഗീകാരങ്ങൾ

സഹിത്യ നിപുണ ബഹുമതി (1963)
കേരള സാഹിത്യ അക്കാദമി അവാർഡ്(1964) - ‘മുത്തശ്ശി’ക്ക്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1965) - ‘മുത്തശ്ശി’യ്ക്ക്
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1979)
സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡ് (1981) - ‘അമൃതംഗമയ’യ്ക്ക്
പത്മഭൂഷൺ (1987)
മൂലൂർ അവാർഡ് (1988) - ‘നിവേദ്യ’ത്തിന്
സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (1990)
ആശാൻ പുരസ്കാരം (1991)
ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993)
വള്ളത്തോൾ പുരസ്കാരം (1993)
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് (1994)
എഴുത്തച്ഛൻ പുരസ്കാരം (1995) - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക്.
സരസ്വതീ സമ്മാനം (1996)
എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം (1997)
ഇന്നത്തെ ചോദ്യം


കേരള കലാമണ്ഡലത്തിന്റെ പ്രധാന പ്രവർത്തനമേഖല ഏതാണ് ?

(A) ക്ലാസിക് കലാരൂപങ്ങൾ പഠിപ്പിക്കുന്നു.

(B) കേരളത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ സംരക്ഷിച്ചു സൂക്ഷിക്കുന്നു.

(C) നാടോടി കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്നു.

(D) കേരളത്തിലെ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നു.


ശരിയുത്തരം
A
മത്സര പരീക്ഷകളിലെ മലയാളം

'തുഞ്ചൻ പറമ്പ്' ഏത് കവിയുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന പ്രദേശമാണ്?

(A) കുഞ്ചൻ നമ്പ്യാർ
(B) എഴുത്തച്ഛൻ
(C) ഉള്ളൂർ
(D) ബാലാമണിയമ്മ

തന്നിരിക്കുന്നവയിൽ ഒരേ അർത്ഥമുള്ള വാക്കുകൾ ആവർത്തിക്കാത്ത വാക്യം ഏതാണ്?

(A) മഴയായതു കൊണ്ടാണ് ആളുകൾ കുറയാൻ കാരണം
(B) അധികാരത്തിനായി ആളുകൾ തമ്മിൽ പരസ്പരം പിടിവലിയിലാണ്.
(C) തൊഴിലില്ലായ്മ കൊണ്ട് കഷ്ടപ്പെടുന്ന ജനങ്ങളുടെ നാടാണ് കേരളം
(D) ഏകദേശം നൂറോളം മരങ്ങൾ പറമ്പിലുണ്ട്

തന്നിരിക്കുന്നവയിൽ അനുനാസികാക്ഷരം ഏതാണ് ?

(A) ഖ
(B) മ
(C) ഝ
(D) ഉ

രാത്രി എന്നും ദുഖം എന്നും അർത്ഥമുള്ള പദമേത് ?

(A) കരി
(B) കരം
(C) അല്ല്
(D) നിഷാദം

താഴെ തന്നിരിക്കുന്നവയിൽ ബാല സാഹിത്യത്തിൽ ഉൾപ്പെടാത്ത കൃതിയേതാണ് ?

(A) അത്ഭുത വാനരന്മാർ
(B) കൈരളിയുടെ കഥ
(C) ഒരു കുടയും കുഞ്ഞുപെങ്ങളും
(D) സർക്കസ്

'തവിടു തിന്നാലും തകൃതി കളയരുത്' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്താണ് ?

(A) നമ്മുടെ ഗതികേട് മറ്റുള്ളവരെ അറിയിക്കരുത്
(B) ഭക്ഷണം വേഗത്തിൽ കഴിച്ചു തിർക്കണം
(C) ആഹാരം കഴിച്ചിട്ട് പാത്രം കളയരുത്
(D) ഭക്ഷണം തരുന്നവരോട് നന്ദികേട് കാണിക്കരുത്

കഥനം - കദനം ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ജോടി ഏതാണ് ?

(A) കഥ - പൂവ്
(B) ആഖ്യാനം - സങ്കടം
(C) തിളനില - വിഷമം
(D) കഥപറയൽ - കവിത ചൊല്ലൽ


റിക്ഷാക്കാരൻ പപ്പു - ഏത് നോവലിലെ കഥാപാത്രമാണ് ?

(A) ഖസാക്കിന്റെ ഇതിഹാസം
(B) മരുഭൂമികൾ ഉണ്ടാവുന്നത്
(C) കയർ
(D) ഓടയിൽ നിന്ന്.

ഗതാഗത നിയമം ഒട്ടും അനുസരിക്കാത്തവർ അപകടം
ക്ഷണിച്ചു വരുത്തുന്നു. - ഈ വാക്യത്തിലെ ഒരു വിശേഷണപദം ഏതാണ് ?

(A) വരുത്തുന്നു.
(B) അനുസരിക്കാത്തവർ
(C) ഗതാഗതനിയമം
(D) ഒട്ടും

'ദാരിദ്ര്യമെന്തെന്നറിഞ്ഞവനേ പാരിൽ പരക്ലേശവിവേകമുള്ളു.' ഈ വരികളിലെ ആശയമെന്താണ് ?

(A) ദാരിദ്ര്യം അറിഞ്ഞവനേ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളു.
(B) ദാരിദ്ര്യം ഉള്ളവർ മറ്റുള്ളവർക്ക് ക്ലേശം നൽകും
(C) ദാരിദ്ര്യം ഭൂമിയിൽ ഏറ്റവും വലിയ ക്ലേശമാണ്
(D) ദാരിദ്ര്യം അറിയുന്നവനേ മറ്റുള്ളവരുടെ വിഷമം മനസിലാവുകയുള്ളു


https://youtu.be/WQCXl8P6618
1. ഇന്ത്യയിലെ ആദ്യത്തെ ഹൈവേ?
ഗ്രാൻഡ് ട്രങ്ക് റോഡ്

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഷ്യമുള്ള സംസ്ഥാനം?
മഹാരാഷ്ട്ര

3. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം?
1995

4. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മാർഗം?
ജലഗതാഗതം

5. ദേശീയ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
പാറ്റ്ന
GK

1. ഡബോളിം എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
ഗോവ

2. വീർ സവർക്കർ വിമാനതാവളം സ്ഥിതി ചെയ്യുന്നതെവിടെ?
പോർട്ട്ബ്ലെയർ

3. പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്?
ഒഡീഷ

4. ഹാൽഡിയ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബംഗാൾ

5. ത്രിഭുവൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
കാഠ്മണ്ഡു
6. ഇന്ത്യയുടെ മുത്ത് - എന്നറിയപ്പെടുന്ന തുറമുഖമേത്?
തൂത്തുക്കുടി

37. മർമഗോവ തുറമുഖം സ്ഥിതി ചെയ്യുന്ന നദി?
സുവാരി

8. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനതാവളം ?
കൊച്ചി

9. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതാര്?
ഡേവിഡ് വാറൻ

10. ബാബാ സാഹേബ് അംബേദ്കർ വിമാനതാവളം സ്ഥിതി ചെയ്യുന്നതെവിടെ?
നാഗ്പൂർ
പ്രാചീന മലയാള കവികളിൽ പ്രധാനിയാണ് ചെറുശ്ശേരി നമ്പൂതിരി. പ്രാചീന കവിത്രയങ്ങളിൽ ഒരാൾ. പതിനഞ്ചാം നൂറ്റാണ്ടിലാണ് ചെറുശ്ശേരി ജീവിച്ചിരുന്നത്. ഇന്നത്തെ കോഴിക്കോട് ഉൾപ്പെടുന്ന കോലത്തുനാട്ടിലെ കാനത്തൂർ ആണ് ജന്മദേശം.

കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിൻറെ സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി. രാജാവിൻ്റെ നിർദേശപ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത് എന്നാണ് ഐതിഹ്യം.
താരാട്ടുപാട്ടിൻ്റെ ഈണത്തിലാണ് കൃഷ്ണഗാഥയുടെ രചന.