Oommen Chandy
958 subscribers
91 photos
9 videos
105 links
Official telegram of Oommen Chandy, ex-Kerala CM and the pioneer of UN acclaimed Mass Contact Programme and the architect of inclusive growth in Kerala.
Download Telegram
ഇന്ത്യയുടെ ആത്മാവാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ആ ആത്മാവിനെ തകർക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. "കോൺഗ്രസ് മുക്ത ഭാരത "മാണ് ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് " കോൺഗ്രസ് മുക്ത കേരള "മെന്ന് ബി ജെ പി യും സി പി എമ്മും ഒരുമിച്ച് പറയുന്നു. അതിനായി എന്ത് അവിശുദ്ധ കൂട്ടുകെട്ടിനും അവർ തയ്യാറാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം 'ഡീൽ' വെളിപ്പെടുത്തിയത് ആർഎസ്എസിന്റെ പ്രമുഖ നേതാവും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡോ. ബാലശങ്കറാണ്. 1977 മുതൽ തുടങ്ങിയതാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്.

ബിജെപിയുടെ തെറ്റായ രാഷ്ട്രീയത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഈ മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹമാണ്. രാഷ്ട്രീയ പ്രബുദ്ധമായ ഈ മണ്ണിൽ അത് നടക്കില്ല. ഇന്ത്യൻ ജനതയുടെ മനസ്സിൽ ഇന്ത്യ എന്ന വികാരം ഉള്ള കാലത്തോളം ഈ മഹത്തായ പ്രസ്ഥാനം എന്നും നിലനിൽക്കും.

എല്ലാ ഡീലുകളെയും പ്രവചനങ്ങളെയും നിഷ്പ്രഭമാക്കിയുള്ള വൻ വിജയമാവും ഇത്തവണ യു ഡി എഫിനുണ്ടാവുക...

#നാട്_നന്നാകാൻ_യുഡിഎഫ് | #KeralaElections2021 | #UDF #VoteForUDF | #Election2021 | #OommenChandy
യുഡിഎഫ് കാലത്തു നിർമിച്ച 227 പാലങ്ങളുടെ പട്ടിക പുറത്തു വിടുന്നു. എൽ ഡി എഫ് കാലത്തു നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തു വിടാമോ?
#Elections2021 #KeralaElections2021 #OCSpeaks
Media is too big
VIEW IN TELEGRAM
അമ്പത്തിയൊന്ന് വെട്ടിനുമാത്രമല്ല,
അതിന് പ്രേരിപ്പിച്ചവരോടും
ഇത്തവണ കടത്തനാട് കണക്കുപറയും ....

രാഷ്ട്രീയ കേരളത്തിൽ സമാനതകളില്ലാത്ത പോരാട്ട വിജയമാണ് കെ കെ രമയെ കാത്തിരിക്കുന്നത്. അവർ ഒരു പ്രതീകമാണ്. ചോര വീണ മണ്ണിൽ നിന്ന് ഉയർത്തുവന്ന സ്ത്രീശക്തിക്ക് അഭിവാദ്യങ്ങൾ ...

നിയമസഭയിൽ രമ ഉണ്ടാവേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

വിജയാശംസകൾ ....

#നാട്_നന്നാകാൻ_യുഡിഎഫ് #UDF

#VoteForUDF | #Election2021 | #KeralaElections2021 |
#OommenChandy

https://www.facebook.com/317650406403/posts/10158141975691404/
സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

10. പിഎസ് സി നിയമനം
യുഡിഎഫ്
--------------
1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
എല്‍ഡിഎഫ്
----------------
പിഎസ് സി അഡൈ്വസ് - 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ് സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.

11. റബര്‍ സബ്‌സിഡി
യുഡിഎഫ്
--------------
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
എല്‍ഡിഎഫ്
----------------
2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.

12. ബൈപാസുകള്‍
യുഡിഎഫ്
--------------
കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ്
----------------
2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.

13. പാലങ്ങള്‍
യുഡിഎഫ്
--------------
1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
എല്‍ഡിഎഫ്
-----------------
ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി

14. എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ് - 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ് - 2.5 ലക്ഷം വീടുകള്‍ നിർമിച്ചു.

15. ജനസമ്പര്‍ക്കം
യുഡിഎഫ്
--------------
മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.
എല്‍ഡിഎഫ്
----------------
ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.

16. പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം

17. ശബരിമല
യുഡിഎഫ്
---------------
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.
എല്‍ഡിഎഫ്
----------------
യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.

18. പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ്
--------------
യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
എല്‍ഡിഎഫ്
----------------
പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.

19. പ്രവാസകാര്യം
യുഡിഎഫ്
--------------
ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.
എല്‍ഡിഎഫ്
----------------
കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.

20. പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.

21. സാമ്പത്തിക വളര്‍ച്ചാ നിരക്ക്
യുഡിഎഫ്
--------------
5 വര്‍ഷം 2011-16
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
എല്‍ഡിഎഫ്
----------------
5 വര്‍ഷം 2016- 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ ഒരു വൻകിട പദ്ധതി പോലുമില്ലാതെ യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.

#OcSpeaks | #Elections2021 | #KeralaElections2021

https://www.facebook.com/317650406403/posts/10158155876511404/?d=n