NASRAAYAN MEDIA
2.48K subscribers
1.41K photos
10.3K videos
3 files
2.07K links
Nasraayantekoode Media Ministry
Download Telegram
#ഉണരുംമുൻപേ...
“നിങ്ങൾ എന്നിൽ വസിക്കുവിൻ... ഞാൻ നിങ്ങളിലും വസിക്കും...” (യോഹന്നാൻ 15/4). പ്രിയ നസ്രായാ, ഈ പ്രഭാതത്തിൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. രാത്രിയിൽ അവിടുന്ന് നൽകിയ സ്വർഗീയ സംരക്ഷണത്തിനു അവിടുത്തേക്ക് നന്ദി. നാഥാ, ഞങ്ങളുടെ ജീവിതങ്ങളെ ഇന്നേ ദിനത്തിൽ ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യ ബലികളോടൊപ്പം ചേർത്ത് വച്ച് സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങളിൽ കരുണ ആയിരിക്കണമേ. ജീവിതത്തിൽ വന്നു പോയ വീഴ്ചകൾ ഓർത്തു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു. ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്ന സകല മക്കളെയും അവിടുത്തെ കൃപയാൽ ആശീർവദിക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുന്ന് സ്വീകരിക്കണമേ. നന്മയായുള്ളതു നൽകി ഞങ്ങളുടെ ജീവിതത്തിൽ അവിടുന്നു വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ. ഈ ദിനത്തിൽ പ്രത്യേകമായി രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ സൗഖ്യം ആക്കണമേ. വിവിധ അസുഖങ്ങളാൽ തകർന്നു ജീവിക്കുന്ന മനുഷ്യരെ ഓർക്കുന്നു. അവരെ നീ ആശ്വാസിപ്പിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളെ ഓർക്കുന്നു. മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വലിയ കരുണയിൽ അവരെ പൊതിയേണമേ...ആമ്മേൻ. കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Nasraayan Media WhatsApp Group:
https://chat.whatsapp.com/HSSfTelTHHv7QpcLkf33sf

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: nasraayantekoode@gmail.com
കർത്താവാണ് നിന്റെ കാവൽക്കാരൻ... നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്... (സങ്കീർത്തനം 121/5) ഞങ്ങളുടെ സൃഷ്ടാവും പരിപാലകനുമായ ദൈവമേ... ഈ മനോഹരമായ പ്രഭാതത്തോടൊപ്പം ഞങ്ങൾക്കാവശ്യമായവയെല്ലാം ഒരുക്കി വച്ചു കൊണ്ട് ഞങ്ങളെ വിളിച്ചുണർത്തിയ കാരുണ്യത്തിനു നന്ദി പറയുന്നു... ഞങ്ങളിൽ പലരും ഞങ്ങൾക്കുള്ളവയിൽ സ്വയം മറന്ന് ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവരാണ്..ഞങ്ങളുടെ സ്വന്തബന്ധങ്ങൾ... കഴിവുകൾ... പണം... പ്രശസ്തി... ഇവയൊക്കെയും എല്ലാക്കാലത്തും ഏതൊരവസ്ഥയിലും ഞങ്ങളുടെ കൂടെയുണ്ടാവും എന്നു ഞങ്ങൾ അഭിമാനിക്കുന്നു... എന്നാൽ ജീവിതത്തിലെ ചില നിസ്സഹായതകളിൽ... അരക്ഷിതാവസ്ഥകളിൽ ഇവയൊന്നും ഞങ്ങളെ തുണയ്ക്കാതെ വരുകയും ആരും സഹായമില്ലാതെ ഞങ്ങളുടെ ജീവിതങ്ങൾ ആകെ ദുരിതപൂർണമാകുകയും ചെയ്യുന്നു... കർത്താവേ.. അങ്ങല്ലാതെ മറ്റാരും തുണയില്ലാത്ത വിധം ആശയറ്റവരും നിരാശ്രയരുമായ ഞങ്ങളിൽ കനിയണമേ.. അവിടുത്തെ ചിറകുകളുടെ തണലിൽ ഞങ്ങളെ അഭയമണയ്ക്കണേ... എല്ലാറ്റിലുമുപരിയായി അങ്ങയിലുള്ള ആശ്രയത്വത്തിൽ ആശ്വസിക്കാനും... നിലനിൽക്കാനും അവിടുത്തെ നിത്യമായ രക്ഷയുടെ സന്തോഷത്തിൽ ഞങ്ങളെ അനുഗ്രഹീതരാക്കുകയും ചെയ്യണമേ... ഈശോയുടെ ദിവ്യഹൃദയമേ... ഞങ്ങളെ രക്ഷിച്ചരുളണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Nasraayan Media WhatsApp Group:
https://chat.whatsapp.com/HSSfTelTHHv7QpcLkf33sf

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: nasraayantekoode@gmail.com
#ഉണരുംമുൻപേ...
നിന്റെ സങ്കടവഴികളിൽ നീ ഒറ്റയ്ക്കാണെന്നു നീ കരുതുന്നുണ്ടോ....???
രോഗങ്ങളുടെയും...
ദുരിതങ്ങളുടെയും...
സാമ്പത്തിക പ്രതിസന്ധികളിലൂടെയും... അസാധ്യമെന്നു നീ കരുതുന്ന
മറ്റു പല പ്രതിസന്ധികൾക്കും ഇടയിലൂടെ കടന്നു പോകുമ്പോൾ നിനക്ക് മുൻപേ ഞാൻ ഉണ്ടാകും.. നിനക്ക് ആശ്വാസമായി നിന്റെ സങ്കടങ്ങളെ ഏറ്റെടുത്തു നിന്റെ മനസിന്റെ മുറിവുകളെ ഉണക്കുന്ന ലേപനങ്ങളുമായി ഞാൻ നിനക്ക് മുൻപേ നടക്കും...
സമയത്തിന്റെ തികവിൽ നിന്റെ സങ്കടങ്ങൾ ഇല്ലാതാകും...
മനസിന്റെ മുറിവുകളെല്ലാം തുടച്ചു മാറ്റപ്പെടും...
നിറഞ്ഞൊഴുകുന്ന നിൻ മിഴികൾ പുഞ്ചിരി പൊഴിക്കും...
കണ്ണീരുകൊണ്ടു അടഞ്ഞു പോയ മിഴികൾ നീ മെല്ലെ തുറക്കുമ്പോൾ നിനക്ക് കാണാം നിന്റെ ജീവിതത്തിൽ സംഭവിച്ചതത്രയും നന്മയ്ക്കായി പരിണമിപ്പിച്ചു കൊണ്ടു നസ്രായൻ നിനക്ക് മുൻപേ നടന്നു നീങ്ങുന്നത്... "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും..." ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Facebook Page: https://www.facebook.com/Nasraayantekoode/

Nasraayan Media WhatsApp Group:
https://chat.whatsapp.com/HSSfTelTHHv7QpcLkf33sf

Nasraayan Media Telegram:https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: nasraayantekoode@gmail.com
#ഉണരുംമുൻപേ...
"നിന്റെ പ്രയത്നം കർത്താവിൽ അർപ്പിക്കുക;
നിന്റെ പദ്ധതികൾ ഫലമണിയും..." -സുഭാഷിതങ്ങൾ16/13... പ്രിയപ്പെട്ട നസ്രായ, ജീവിതത്തിന്റെ ഭാരത്താൽ പലപ്പോഴും ഞാൻ തളർന്നു വീഴുമ്പോൾ കാൽവരിയോളം കുരിശിന്റെ ഭാരമറിഞ്ഞ നീ എനിക്ക് ആശ്രയമായി വരുമല്ലോ.... എന്റെ ഭാരങ്ങൾ എനിക്ക് താങ്ങാൻ പറ്റാവുന്നതിലും അധികമായി വരുമ്പോൾ... നിന്റെ അടുത്ത് ഞാൻ ഒരു കുഞ്ഞിനെ പോലെ ഓടിയെത്തുമ്പോൾ.... നിന്റെ മാറിൽ എനിക്ക് അഭയം നല്കണമേ..... ആമ്മേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Facebook Page:
https://www.facebook.com/Nasraayantekoode/

Nasraayan Media WhatsApp Group:
https://chat.whatsapp.com/K9WKHawpKSG6Ige9anC9no

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: nasraayantekoode@gmail.com
#ഉണരുംമുൻപേ...
പരിശുദ്ധ അമ്മേ ദൈവമാതാവേ...
അമ്മ തരുന്നിടത്തോളം അനുഗ്രഹം എന്റെ ജീവിതത്തിൽ നൽകാൻ മറ്റാർക്കും ആവുകയില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു...
എങ്കിലും എന്റെ വിശ്വാസത്തിന്
ഉലച്ചിൽ സംഭവിക്കുമ്പോൾ,
എനിക്ക്‌ ഈശോയോടുള്ള സ്നേഹത്തിൽ കുറവ്‌ വരുമ്പോൾ
അമ്മ എനിക്ക്‌ വിശ്വാസത്തിൽ ഉറച്ച്‌ നിൽക്കുവാൻ ശക്തി തരണമേ... പരിശുദ്ധ അമ്മേ, അഗതികളുടെ ആലംബമായ മാതവേ... കാത്തിരുന്ന രക്ഷകനെ ഈ ലോകത്തിനു
സമ്മാനിച്ച അവിടുത്തെ മാതൃത്വം വഴി ഞങ്ങളുടെ ജീവിതവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ... ഞങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടിലും ഈശോയെ കണ്ടുമുട്ടുവാൻ അനുഗ്രഹം നൽകണമേ... കാലിത്തൊഴുത്തിൽ ഈശോക്ക്‌ ജന്മം നൽകുകയും
കാൽവരിയിൽ ജീവാർപ്പണം ചെയ്യും വരെ അനുധാവനം ചെയ്ത അങ്ങ്‌ ഞങ്ങൾക്കും ശക്തിപകരണമേ.. വിശ്വാസത്തിൽ അടിയുറച്ച്‌ നിൽക്കുവാൻ സഹനങ്ങളിൽ പിടിച്ചു നിൽക്കുവാൻ...
തളരാതെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അദ്ധ്വാനിക്കുവാൻ... മറ്റുള്ളവരിൽ ഈശോയെ പകർന്നു നൽകുവാൻ... ഉത്തമമായ മാതൃക നൽകി ഈ ജീവിതം ധന്യമാക്കുവാൻ അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... വിനയത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങൾ അങ്ങിൽ നിന്നും ഞങ്ങൾ അഭ്യസിക്കട്ടെ... സ്ഥിരോൽസാഹത്തോടും ധർമ്മനിഷ്ഠയോടും കൂടി ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ ശക്തി നൽകണേ എന്ന് ഈശോയുടെ പക്കൽ മാധ്യസ്ത്ഥം പ്രാർത്ഥിക്കണേ... അമലോൽഭവയും സ്വർഗ്ഗാരോപിതയുമായ കന്യാമാതാവേ.. എല്ലാ മക്കളെയും പാപത്തിൽ നിന്നകന്ന് കൃപയിൽ ജീവിക്കുവാൻ കൃപ നൽകണേ... സർഗ്ഗത്തിലെത്തുന്നതുവരെ ഈശോയിൽ വളരുവാൻ മുന്നേറുവാൻ ഇടയാക്കണമേ...
പരിശുദ്ധ അമ്മേ മാതൃവാൽസല്യം നിറഞ്ഞ്‌ അങ്ങേ മക്കൾക്കായി ഈശോയുടെ പക്കൽ നിരന്തരം മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

Facebook Page:
https://www.facebook.com/Nasraayantekoode/

Nasraayan Media WhatsApp Group:
https://chat.whatsapp.com/K9WKHawpKSG6Ige9anC9no

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: nasraayantekoode@gmail.com