മൗലിദ് പഠനം
1.46K subscribers
465 photos
2 videos
650 files
659 links
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത്
https://wa.me/919744990511
Download Telegram
ചങ്കുറപ്പോടെ ചേറൂർ ശുഹദാ .

ധീര ദേശാഭിമാനിയും മാപ്പിളപ്പോരാളിയുമായ ആലി മുസ്‌ലിയാരുടെയും സഹകാരികളുടെയും
നെഞ്ചിടിപ്പു കേൾക്കുന്ന തിരൂരങ്ങാടിയിലെ
ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന ചരിത്രമുറങ്ങുന്ന വലിയ പള്ളിയിൽ നിന്നും നിസ്കരിച്ച് പുറത്തിറങ്ങി കിഴക്കെ മുറ്റത്തെ കെട്ടിനകത്ത് മയങ്ങുന്ന മഹാരഥന്മാർക്കു അഭിവാദ്യമർപ്പിച്ച് ശാന്തയായി ഒഴുകുന്ന കടലുണ്ടിപ്പുഴ കടന്ന് ഇതിഹാസ പുരുഷനും ആത്മീയ ജ്യോതിസ്സുമായ ഖുത്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സവിധത്തിൽ കുറേ നേരം ചെലവഴിച്ച ശേഷം ഓർമ്മകൾ ത്രസിക്കുന്ന മനസ്സുമായി ചെമ്മാട് നഗരത്തിലുള്ള ; മാപ്പിള സമരാർജ്ജവത്തിന്റെ പ്രതീകങ്ങളായ ചേറൂർ രക്തസാക്ഷികളുടെ വിശ്രമ സങ്കേതത്തിലെത്തി .
(നഗര മധ്യത്തിൽ നഗര സഭാ കാര്യാലയത്തിന്റെ പരിസരത്ത് സീനത്ത് വസ്ത്രാലയത്തിന് പിറകിൽ )
പട്ടണത്തിന്റെ ബഹളങ്ങളില്ലാതെ പാർപ്പിടങ്ങൾക്കിടയിൽ ലളിതമായൊരു കെട്ടിനകത്താണ് ഏഴു ധീര രക്ത സാക്ഷികൾ അന്തിയുറങ്ങുന്നത് .
സന്ദർശകരുടെ സൗകര്യത്തിന് ഒരു ചെറിയ ഹാളുമുണ്ട് .
ഓർമ്മകളെ മേയാൻ വിട്ട് കുറെ നേരം അവിടെ തങ്ങി .
ഒരു മഹാ ഇതിഹാസത്തിന്റെ ഉജ്ജ്വല പരിസമാപ്തിയുണ്ടായ ചരിത്ര സ്ഥാനമാണിവിടം .

അധിനിവേശപ്പിശാച്ചുക്കൾക്കും അവർക്കു ഓശാന പാടിയിരുന്ന സവർണ്ണ കഴുകന്മാർക്കുമെതിരെ 1843 ഒക്ടോബറിൽ ( ഹിജ്റ 1252 റമളാൻ 29 ) മലബാറിലെ ചേറൂരിൽ നടന്ന സായുധ വിപ്ലവം ചരിത്ര രേഖകളിൽ പ്രസിദ്ധമാണ് .
സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ച അധഃസ്ഥിത വിഭാഗക്കാരിയായ സഹോദരിയെ ക്രൂരമായി മർദ്ദിച്ച തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ നാട്ടു പ്രമാണിയുടെ കൊല പാതകത്തെ തുടർന്ന് രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് വേങ്ങരക്കടുത്ത ചേറൂരിൽ വെച്ച് മാപ്പിള സമര പോരാളികളും സർവ സജ്ജരായ ബ്രിട്ടീഷ് പട്ടാളവും തമ്മിൽ നടന്ന മക്ത രൂക്ഷിത യുദ്ധത്തിൽ കലാശിച്ചത് .
ദൃഢ വിശ്വാസവും സമർപ്പണവും കൊണ്ട് പടക്കിറങ്ങിയ മാപ്പിള മക്കൾ അത്യാധുനിക ആയുധ സജ്ജീകരണങ്ങളോടെ വന്ന വെള്ളപ്പിശാച്ചുക്കൾക്ക് കനത്ത നാശം സമ്മാനിച്ചു ; ഒടുവിൽ ഏഴു വിശ്വാസികളും രക്ത സാക്ഷികളായി . പൊന്മളക്കാരായ പുവ്വാടൻ മൊയ്തീൻ കുട്ടി . കുന്നഞ്ചേരി അലി ഹസൻ , ചോലക്കൽ ബുഖാരി എന്നീ മൂന്നു പേരും പട്ടർ കടവുകാരായ പൂന്തിരിത്തി ഇസ്മാഈൽ .പൂന്തിരിത്തി മൂസക്കുട്ടി , ഹുസൈനുബ്നു മാഹീൻ , മരക്കാർ മുഹ്‌യുദ്ദീൻ (റ) എന്നീ നാലു പേരുമായിരുന്നു ശഹീദായ സൗഭാഗ്യവാന്മാർ . തിരു നബി (സ്വ) യുടെ പിതൃവ്യൻ സയ്യിദുശ്ശുഹദാ ഹംസത്തുൽ കർറാർ (റ) ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളുടെ സംഗമ സ്ഥാനത്ത് പറുദീസയിലെ പൂന്തോപ്പുകളിൽ പറന്നുല്ലസിക്കാൻ ആ മഹത്തുക്കൾക്ക് ഭാഗ്യം ലഭിക്കട്ടെ آمين
മഹാനായ മമ്പുറം തങ്ങളുടെ പങ്കാളിത്തം ധീര ഭടന്മാർക്ക് ആവേശവും ഊർജ്ജ ദായകവുമായി . ഇവിടെ വെച്ച് വെടിയേറ്റ മുറിവാണ് മമ്പുറം തങ്ങളുടെ ദേഹ വിയോഗത്തിന് ഹേതുവായത് !
ചേറൂരിൽ വെച്ച് രക്ത സാക്ഷികളായ ഏഴു പേരുടെയും ഭൗതിക ശരീരങ്ങൾ കിരാതന്മാരായ വെള്ളക്കാർ തിരുരങ്ങാടിയിലെത്തിച്ചു നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . അവസാനം അടയാളങ്ങൾ അവശേഷിപ്പിക്കാതെ ചെമ്മാട്ടങ്ങാടിയുടെ തൊട്ടടുത്ത് മറമാടപ്പെട്ടു . അവിടെ സന്ദർശിക്കുന്നതും മറ്റും കർശനമായി വിലക്കി .
ഭീരുക്കളായ സാമ്രാജ്യത്വ ശക്തികൾ ജീവനുള്ള പോരാളികളേക്കാൾ ഭയപ്പെട്ടത് പ്രജ്ഞയറ്റ രക്ത സാക്ഷികളുടെയും പുണ്യ പുരുഷന്മാരുടെയും അന്ത്യ വിശ്രമ കേന്ദ്രങ്ങളെയും സമര കാവ്യങ്ങളെയുമായിരുന്നുവെന്നത് ഏറെ വിചിത്രം തന്നെ .
മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാന്വലിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട് .
സമകാലികരും തദ്ധേശീയരുമായ മമ്മദ് കുട്ടി , മുഹ് യദ്ദീൻ എന്നിവർ ചേർന്ന് രചിച്ച " ചേറൂർ പടപ്പാട്ട് വസ്തു നിഷ്ഠമായി പ്രസ്തുത സംഭവ വികാസങ്ങളുടെ ആവിഷ്കാരമാണ് . പക്ഷെ അതും വെള്ളച്ചെകുത്താന്മാർ കണ്ടുകെട്ടി .
ഇപ്പോഴും അവിടെ ഖബ്റുകൾ നിശാൻ കല്ലുകൾ പോലുമില്ലാതെ അവ്യക്തമാണ് .
മലബാറിന്റെ ബൂസ്വീരി മർഹൂം തിരുരങ്ങാടി ബാപ്പു ഉസ്താദിന്റെ അനുഗ്രഹീത തൂലികയിൽ നിന്നും നമുക്കു ലഭിച്ച ചേറൂർ ശുഹദാക്കളുടെ മൗലിദ്
الشهدة الحلية في مناقب الشهداء الجيرورية
ആഖ്യാനത്തിലും പദവിന്യാസത്തിലും പ്രയോഗങ്ങളുടെ ലാളിത്യത്തിലും സ്വരച്ചേർച്ചയുടെ സൗന്ദര്യത്തിലും മികച്ച സംഭാവന തന്നെ .
പടിയിറങ്ങുമ്പോൾ മനസ്സ് അസ്വസ്ഥമായി . സത്യ വിശ്വാസത്തിന്റെ ഗാഢതയാൽ ശത്രുവിനെതിരെ സമര സജ്ജരായി ഒടുവിൽ ഇലാഹീ മാർഗ്ഗത്തിൽ ജീവാർപ്പണം ചെയ്ത ധീര പുരുഷന്മാർ ശത്രു കൊതിച്ചതു പോലെ വിസ്മൃതിയുടെ തിരശ്ശീലക്കു പിന്നിൽ മറയുകയാണോ ?
_കേരളക്കരയിലെ നവോത്ഥാന നായകരില്‍ ഒരാളായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാര്‍, സയ്യിദ് ഹുസൈന്‍ ജിഫ്രിയെ കുറിച്ച് രചിച്ച മൗലിദാണ് അല്‍ഫൈളുല്‍ മുന്‍ജി. അറബി ഭാഷയിലെ അമൂല്യമായ ഈ അപദാന കൃതിയെ പരിചയപ്പെടാം._

അസ്‍ലഹി നൗഫല്‍ ഹുദവി മേലാറ്റൂര്‍

അല്‍ഫൈളുല്‍ മുന്‍ജി: രചനയും ആസ്വാദനവും

https://islamonweb.net/ml/Alfaylul-Munji-Composition-and-Enjoyment
നബി(സ)യുടെ മദ്ഹുകൾ പാടി പറയുന്ന മൗലിദ് സദസ്സുകൾ ജീവനുള്ളതാക്കുക. കേവല ചടങ്ങുകൾ ആകാതിരിക്കുക. ഇഷ്ഖ് പെയ്യും മജ്ലിസുകളും മഹ്ഫിലുകളും നമ്മുടെ മനസ്സിനേയും ആത്മാവിനേയും തരളിതമാക്കും, ആനന്ദം നൽകും.
പാട്ടും ബൈതും കവിതയും കഥകളും കഥാഖ്യാനങ്ങളും അകറ്റി നിർത്തി ..... ക്ലാസും പ്രസംഗവും സെമിനാറും സിമ്പോസിയവും മാത്രമായി മതവിശ്വാസ ആചരണ രീതികൾ മാറിപ്പോവുമ്പോൾ..... അനുഭവവേദ്യമായ ഒരു മതജീവിതം തേടുന്ന ബഹു ഭൂരിപക്ഷം അകറ്റി നിർത്തപ്പെടുന്നുണ്ട്.
ഒരു മണിക്കൂർ പ്രസംഗത്തിലെ പ്രൗഡമായ പോയന്റുകൾ മുഴുവൻ കേട്ട് കഴിഞ്ഞ് , ' എന്താപ്പോ അയാൾ പറഞ്ഞേ' എന്ന് സങ്കടപ്പെടുന്ന അനേകർ, അവർക്ക് അതിലും ഭക്തിയും ആത്മീയാവേശവും കിട്ടും നല്ല ചില ബൈതുകളും ശീലുകളും കവിതയും ജവാബും സ്വലാത്തും ഈണത്തിലെ അവതരണങ്ങളും കേട്ടാൽ.
ഹൃദയം തൊടുന്ന ഇശ്ഖനുഭവമാണ് മൗലിദ്. ആ അതിവിശിഷ്ട വ്യക്തിത്വത്തെ പറഞ്ഞു പറഞ്ഞ് ഇഷ്ടപ്പെടലും ഇഷ്ടപ്പെട്ടതിനാൽ പറഞ്ഞ് പാടിപ്പറഞ്കൊണ്ടിരിക്കലും എന്തൊരനുഭൂതിയാണ്. ആ ജീവചരിതത്തിലൂടെ ഒന്നു കൂടി കടന്നുപോകാൻ ഒരവസരം. ആ മഹത് ജീവിതം ഒരു മഹാസംഭവമായിരുന്നു എന്ന ഉൾക്കൊള്ളൽ സംഭവിച്ചത് കുട്ടിക്കാലത്ത് കിട്ടിയ മധുരം ചാലിച്ച നബി യവതരണങ്ങളിൽ നിന്നാണ്.
മൗലിദ് സദസുകൾ, പ്രവചക അപദാനങ്ങൾ വാഴ്ത്തപ്പെടുന്ന മഹ്ഫിലുകൾ അറബി ബൈത്തുകളോടൊപ്പം സ്വന്തം ഭാഷയിലെ ആഖ്യാനങ്ങൾക്കും അനുഭവങ്ങൾക്കുമുളള അവസരങ്ങൾ കൂടി ആകട്ടെ.
കവിതയും കഥയും പാട്ടും ഉറവ പൊട്ടുന്ന അവതരിപ്പിക്കുന്ന ഒരു സമൂഹത്തിലേ ക്രിയാത്മകതയും സർഗ്ഗാത്മഗതയും ഉണ്ടാവൂ..

محمد ذكره روح لأنفسنا. .. محمد شكره فرض على الأمم
ان بيتا أنت ساكنه……..

"വല്ല വീട്ടിലുമങ്ങു താമസിച്ചാല്‍
വേണ്ടവിടെ വിളക്കുകളൊന്നുമന്നേരം" എന്നു തര്‍ജമ ചെയ്യാവുന്ന മൗലൂദിലെ വരികള്‍ എന്തൊരു കവിതയാണ്..!

അപ്പോള്‍ മൗലവി: നബി അയല്പക്കത്തു നിന്നും വിളക്ക് കടം വാങ്ങി എന്നു ഹദീസില്‍ ഇല്ലേ..? സ്വന്തം വീട്ടില്‍ വിളക്കു കത്തിച്ച നബി എങ്ങനെയാണ് സ്വയം വിളക്കാവുക..?

അപ്പോള്‍ മുസ്ലിയാര്‍: കളഞ്ഞുപോയ സൂചി തിരയുന്ന ആള്‍ക്ക് നബി അങ്ങോട്ടു വന്നപ്പോള്‍ അത് കണ്ടുകിട്ടീന്ന് ഹദീസിലില്ലേ..അത് നബി തന്നെ വെളിച്ചം ആയതു കൊണ്ടല്ലേ..?

കവിതയെ ചൊല്ലിയുള്ള തർക്കം തുടരുന്നു..
ഉള്ളിൽ കവിതയില്ലാത്തതിന്റെ കുഴപ്പമേ ഇതിലുള്ളൂ..
കൂട്ടം കൂടിയിരുന്ന് സലാം ബൈത്ത് ചൊല്ലി കുറേ കവിതയോതി രുചിയുള്ള ഭക്ഷണം കഴിച്ച്
സലാം ചൊല്ലിപ്പിരിയുന്ന
മൗലൂദ് സദസ്സുകൾക്കെന്തൊരു സ്വാദാണ്..!
العلماء الذين أجازوا مولد النبي الشريف

الحافظ ابن الجوزي ت 510 هـ

الإمام النووي صاحب رياض الصالحين

الإمام أبي خطاب ابن دُحية ت 633 هـ

الإمام أبو شامة المقدسي ت 665 هـ

الإمام الحافظ الذهبي ت 748

الإمام الحافظ ابن كثير ت 774 هـ

ابن عباد النفزي المالكي ت 792 هـ

الحافظ العراقي ت 806 هـ

ابن ناصر الدين الدمشقي ت 842 هـ

الحافظ ابن حجر العسقلاني ت 852 هـ

الحافظ السخاوي ت 902 هـ

الإمام جلال الدين السيوطي ت 911 هـ

الحافظ الشهاب القسطلاني ت 923 هـ

الإمام ابن الديبع الشيباني ت 944

الإمام ابن حجر الهيتمي ت 973

الإمام الخطيب الشربيني ت 977 هـ

الإمام مُلّا علي القاري ت 1014 هـ

الإمام المقري التلسماني ت 1040 هـ

الإمام الرزنجي ت 1103 هـ

الشيخ ابن عابدين الحنفي ت 1252 هـ

الإمام ابن خلكان ت 1282 هـ

ابن حاج المالكي ت 1336 هـة

ويقول ابن تيمية في كتابه اقتضاء الصراط المستقيم الصفحة297

الاحتفال بالمولد النبوي الشريف مشروع، وإحياء ذكرى بزوغ نوره عليه السلام غير ممنوع، بل هو تعبير عن الفرح بالرحمة المهداة وعن محبته عليه السلام، وفيه تعظيم لشعائر الله تعالى، وتثبيت لقلوب المؤمنين، ومناسبة لاستحضار الأخلاق والمعجزات والشمائل المحمدية الواجب الاقتداء بها.
അറക്കൽ മുഹമ്മദ് ഹാജി
കിടങ്ങയം
ഇബ്‌റാഹീം മുസ്‌ലിയാര്‍

കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഇതിഹാസ സമാനമായ ജീവിതം നയിച്ച പണ്ഡിത പ്രതിഭയാണ് കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍. സ്വാതന്ത്ര്യ സമര സേനാനി, അറബി സാഹിത്യത്തിലെ കുലപതി, ആയുര്‍വേദിക് യൂനാനി വെദ്യശാസ്ത്രത്തിലെ ഗവേഷകന്‍, സഞ്ചാരി, അധ്യാപകന്‍, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, സൂക്ഷ്മശാലിയായ സൂഫി തുടങ്ങിയ വിശേഷണങ്ങള്‍ക്കര്‍ഹനായ അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.

പട്ടിക്കാട് കാടന്‍തൊടിക കെ.ടി മൊയ്തു മൊല്ല-കാരാട്ട്‌തൊടി കെ. മൊയ്തുട്ടി മകള്‍ ഫാത്തിമ ദമ്പതികളുടെ മകനായി 1897/1315-ലാണ് ജനനം. പട്ടിക്കാട് കക്കാടന്‍ കുഞ്ഞാലന്‍ ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക മതപഠനം. പട്ടിക്കാട് സ്‌കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും നേടി. പിന്നീട് അമാനത്ത് ഹസന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് കരുവാരക്കുണ്ടില്‍ വെള്ളില കളത്തില്‍ അലവി മുസ്‌ലിയാരുടെയും, തിരൂരങ്ങാടിയില്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെയും വണ്ടൂരില്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാരുടെയും ദര്‍സുകളില്‍ പഠിച്ചു. ശേഷം അലനല്ലൂര്‍ മുണ്ടത്തു പള്ളിയില്‍ ദര്‍സ് ആരംഭിച്ചു. ഇതിനിടയില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു.

1920-21 കാലയളവിലായിരുന്നു അലനല്ലൂരില്‍ താമസിച്ചിരുന്നത്. ഗുരുനാഥനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരില്‍ ആകൃഷ്ടനായി ദര്‍സ് നിര്‍ത്തി സ്വാതന്ത്ര്യ സമരരംഗത്ത് സജീവമായി. തന്റെ പ്രസംഗ പാടവം സമരാവേശം പടര്‍ത്താന്‍ ഉപയോഗപ്പെടുത്തി. ലഹള ശക്തിപ്പെട്ടപ്പോള്‍ ഇബ്‌റാഹീം മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്നീട് മൈസൂര്‍ വഴി ബോംബെയിലെത്തി. കല്യാണിലെ ഒരു പള്ളിയില്‍ ഇമാമും മുദരിസുമായി പത്തു മാസം കഴിച്ചുകൂട്ടി. പിന്നീട് വെല്ലൂര്‍ ലത്വീഫിയ്യയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച് ബോംബെയിലേക്കു തന്നെ മടങ്ങി. അബ്ദുല്‍ അസീസ് ഹസ്‌റത്തില്‍ നിന്നാണ് സനദ് സ്വീകരിച്ചത്.

നീണ്ട പത്തു വര്‍ഷക്കാലം ബോംബെയില്‍ വൈജ്ഞാനിക സേവനത്തിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും കഴിച്ചുകൂട്ടി. അനന്തരം ഓമച്ചപ്പുഴ ഹാഫിള് അബൂബക്കര്‍ മുസ്‌ലിയാരെ മുദരിസായി നിയമിച്ച് നാട്ടിലേക്ക് തിരിച്ചു. പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ള്യാകുര്‍ശ്ശി, കിടങ്ങയം, മേല്‍മുറി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. മേല്‍മുറിയില്‍ ദര്‍സ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് രാമസിംഹന്‍ സംഭവമുണ്ടാകുന്നത്. ഇബ്‌റാഹീം മുസ്‌ലിയാര്‍ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം പ്രതി ചേര്‍ക്കപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും ബോംബെയിലെത്തി. പീന്നീട് തിരിച്ചുവന്ന് കിടങ്ങയത്ത് ദര്‍സ് തുടര്‍ന്നു. മരിക്കുമ്പോള്‍ കായംകുളം ഹസനിയ്യ കോളേജ് പ്രിന്‍സിപ്പളായിരുന്നു.ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍, കെ.പി ബാപ്പുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, തഴവ മുഹമ്മദ്കുഞ്ഞി മൗലവി, ശിഹാബുദ്ദീന്‍ മൗലവി കൊല്ലം, കിടങ്ങയം പുഴക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാഴാമ്പുറം സെയ്താലി മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, മഞ്ഞപ്പെട്ടി എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ധര്‍മ്മടം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മമ്മാകുന്ന് അബ്ദുള്ള മുസ്‌ലിയാര്‍, ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.

ഇബ്‌റാഹീം മുസ്‌ലിയാരുടെ രചനാ പാടവവും ഭാഷാ മികവും വിസ്മയകരമാണ്. കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന മൂന്നുവാള്യങ്ങളുള്ള കശ്ഫുന്‍ താരീഖിയ്യുന്‍ ലി തത്വവ്വുരി മലൈബാര്‍ അറബി മലയാളത്തിലെ ആദ്യ കേരള ചരിത്രമാണ്. മഖ്‌സനുല്‍ മുഫ്‌റദാത്ത് ഫിത്തിബ്ബ് പച്ച മരുന്നുകളുടെയും മറ്റു ഔഷധങ്ങളുടെയും നാമങ്ങളും ഫലങ്ങളും വിവരിക്കുന്ന വൈദ്യശാസ്ത്ര നിഘണ്ടുവാണ്. കിതാബുന്‍ ഫില്‍ ബുറൂജി വല്‍ മനാസിലി വസ്സബ്ഇസ്സയ്യാറ ഗോളശാസ്ത്ര പഠനമാണ്. അല്ലഫല്‍ അലിഫ് വ്യാഖ്യാനം, മന്‍ഖൂസ് മൗലിദ് അറബി വ്യാഖ്യാനം, തുഹ്ഫത്തുല്‍ ഹുജ്ജാജ്, അല്‍ ഖസ്വീദത്തുല്‍ ബദ്‌രിയ്യ, മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍, കെ.എം മൗലവിയുടെ അല്‍വിലായത്തു വല്‍കറാമ എന്ന കൃതിയുടെ ഖണ്ഡനം, മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി, ബദ്‌രിയ്യത്തുല്‍ ഹംസിയ്യ, തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ്, മുഅ്ജമുല്ലുഗത്ത്(ഉര്‍ദു നിഘണ്ടു), ഖവാഇദെ ഉര്‍ദു തുടങ്ങിയവയാണ് മറ്റു കൃതികള്‍. പന്ത്രണ്ടോളം ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു.

നെല്ലിക്കുത്ത് എ.പി മുഹമ്മദലി മുസ്‌ലിയാര്‍ ജാമാതാവാണ്. 1951/1370 റബീഉല്‍ ആഖര്‍ 28-നായിരുന്നു വിയോഗം. കിടങ്ങയം ജുമുഅത്ത്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
മൗലിദ് പഠനം
*പ്രിയമുള്ളവരെ.* ഇത് അര നൂറ്റാണ്ട് മുമ്പ് ബഹുവന്ദ്യരായ മർഹൂം *തരുവണ അബ്ദുള്ള മുസ്‌ലിയാർ* എഴുതിയ വയനാട് വാരാമ്പറ്റ മഖാമിലുള്ള *സയ്യിദ് അലി അക്ബർ ദഹ്‌ലവി* തങ്ങളുടെ മൗലിദാണ്. തരുവണ ഉസ്താദിന്റെ മകൻ ഇബ്രാഹിം അഹ്സനി മുന്നിട്ടിറങ്ങി ഈ മൗലിദ് ഇപ്പോൾ പുനപ്രസിദ്ധീകരിക്കുന്നു.…
ആത്മജ്ഞാനികൾ അനവധിയുള്ള ഇടമാണ് വയനാട്. വയനാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് വാരാമ്പറ്റ മഖാം.1800കളുടെ അവസാനത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽനിന്നു വന്ന സയ്യിദ് അലി ശാഹ് അക്ബർ അൽ ഖാദിരി എന്ന സൂഫിവര്യരാണ് ഇവിടെ മറവിട്ടുകിടക്കുന്നത്. അലിഅക്ബർ ദില്ലിക്കോയ തങ്ങൾ എന്നപേരിൽ പ്രസിദ്ധനായ മഹാൻ 90-ം വയസ്സിലാണ് മൺമറഞ്ഞതെന്ന് കരുതപ്പെടുന്നു.

കബനിയുടെ പ്രധാന കൈവഴിയായ കടമാൻതോടിൻ്റെ തീരത്താണ് വാരാമ്പറ്റ പള്ളിയും മഖാമും നിലകൊള്ളുന്നത്.1850നോടടുത്ത കാലത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. ഗ്രാമീണതയുടെ തനിമ വിളിച്ചോതുന്ന മദ്രസയും വാരാമ്പറ്റ ഹൈസ്കൂളും പരിസരത്തുണ്ട്. ആഴ്ച്ച എന്ന് അർത്ഥമുള്ള വാരം എന്ന പദവും അങ്ങാടിയെ സൂചിപ്പിക്കുന്ന പേട്ടയും ചേർന്ന് വാരാമ്പറ്റ എന്ന സ്ഥലനാമം രൂപപ്പെട്ടതാകാമെന്ന ഒരു സാധ്യത ഡോ. ബാവ കെ. പാലുകുന്ന് വയനാടൻ ഗ്രാമങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്.

''വാരാമ്പറ്റ പോയാൽ പോരാൻ പറ്റൂലാ'' എന്ന് ഉള്ളിൽ കവിതയുള്ള ഏതോ ഒരു വിദ്വാൻ പണ്ടെങ്ങോ പറഞ്ഞുവെച്ചിട്ടുണ്ട്. പടിഞ്ഞാറത്തറയിൽനിന്ന് അല്പം ഉള്ളിലോട്ട് പോകേണ്ടതിനാൽ ഇവിടേക്കുള്ള ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തയോ വിരുന്നു വന്നവരെ തിരിച്ചുപോരാൻ അനുവദിക്കാത്ത ഈ നാട്ടുകാരുടെ ഉയർന്ന ആഥിത്യമര്യാദയോ ആകാം ഈ പ്രയോഗത്തിൻ്റെ പിന്നിൽ.

കഴിഞ്ഞ ദിവസം ജാമിഅഃ നൂരിയ ജൂനിയർ കോളേജ് ഫെസ്റ്റിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മഖാമിനു പരിസരത്തെ സആദഃ അറബിക് കോളേജ് സന്ദർശിക്കുന്നത്.അലി അക്ബർ ദില്ലിക്കോയ തങ്ങൾ പകർന്നുകൊടുത്ത ആത്മീയ ചൈതന്യം സആദഃയിലൂടെ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. വർത്തമാന കാലം പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവ പണ്ഡിതൻ ഉസ്താദ് ശുഐബുൽ ഹൈത്തമി ഈ നാട്ടിൻപുറത്തിൻ്റെ സംഭാവനയാണ്.
#മാപ്പിള_ലബ്ബ(ഖ.സി);
#ജലാലിയ്യ_റാതീബിന്റെ_ശിൽപ്പി

തമിഴ്നാട്ടുകാരനെങ്കിലും കർമം കൊണ്ടും ആത്മീയ സാമീപ്യം കൊണ്ടും കേരളീയർക്ക് ഏറെ പരിചിതനാണ് മാപ്പിള ലബ്ബ ആലിം സാഹിബ്(ഖ.സി). നമ്മുടെ നാടുകളിലെല്ലാം ചൊല്ലിവരുന്ന ജലാലിയ്യ റാതീബിന്റെ രചയിതാവ് എന്ന വിശേഷണം മാത്രം മതി മഹാനവർകളുടെ മഹാത്മ്യം തിരിച്ചറിയാൻ. കണ്ണൂർ സിറ്റിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(റ) തങ്ങളുടെ ശിഷ്യനായ ഉമറുൽ ഖാഹിരി(റ)യുടെ ശിഷ്യനാണ് ലബ്ബ ആലിം സാഹിബ്. മൗലാ തങ്ങളുമായി അഗാധമായ ആത്മീയ ബന്ധമുണ്ടായിരുന്നു അവിടുത്തേക്ക്. മൗലാ തങ്ങളുടെ പേരിലാണ് വിശ്രുതമായ തന്റെ ജലാലിയ്യ റാതീബ് മാപ്പിള ലബ്ബ സമർപ്പിച്ചിരിക്കുന്നത്. കൂടാതെ, മിന്‍ഹതുല്‍ ബാരി ഫീ മിദ്ഹതില്‍ ബുഖാരി എന്ന പേരില്‍ മൗലല്‍ ബുഖാരി തങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു മൗലിദും ആ തൂലികയിലൂടെ പ്രകാശിതമായിട്ടുണ്ട്.

സാഹിത്യരംഗത്ത് മാത്രമല്ല ദീനീ പ്രബോധന രംഗത്തും മാതൃകാപരമായ ഒട്ടേറെ സേവനങ്ങൾ അവിടുന്ന് നടത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ 360 മസ്ജിദുകളും അത്ര തന്നെ സ്ഥാപനങ്ങളും നിർമിച്ചിട്ടുണ്ട്. കണ്ണൂരിലും മഹാനവർകൾ ധാരാളം പള്ളികൾ നിർമിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഖാദിരിയ്യാ ത്വരീഖത്തിന്റെ ആസ്ഥാനമായ അറൂസിയ്യ മദ്രസ ഇന്ന് കാണുന്ന രീതിയിലേക്ക് പരിവർത്തിപ്പിച്ചത് ലബ്ബ ആലിം സാഹിബായിരുന്നു. ശംസുൽ ഉലമാ ശൈഖ് അബ്ദുൽ വഹാബ് ഹസ്റത് ബാഖിയാത് സ്ഥാപിക്കുന്നതിന് മുമ്പ് കീളക്കരയിലെത്തി അറൂസിയ്യയിലെ സിലബസും അധ്യാപനരീതിയും പഠിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

1816ല്‍ കായല്‍പട്ടണത്താണ് മാപ്പിള ലബ്ബ ആലിം സാഹിബ് ജനിക്കുന്നത്. ശൈഖ് മീരാന്‍ ലബ്ബ ആലിം സാഹിബിന്റെ പുത്രന്‍ ശൈഖ് അഹ്മദാണ് പിതാവ്. മാതാവ് ആമിന. ഖുത്ബിയ്യതിന്റെ രചയിതാവായ സ്വദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പരമ്പരയിൽ പെട്ടവരാണ് മാതാപിതാക്കള്‍. ഒമ്പതാം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. കീളക്കര തൈക്കാ സാഹിബാണ് പ്രധാന ഗുരു. തൈക്കാ സാഹിബിന്റെ നാലാമത്തെ പുത്രി സാറയാണ് ആലിം ലബ്ബയുടെ സഹധർമിണി. മറ്റു മരുമക്കളെല്ലാം സമ്പന്നരായത് കാരണം സാഹിബിന്റെ ഭാര്യക്ക് ഈ ബന്ധത്തോട് അത്ര താല്‍പര്യമില്ലായിരുന്നു. വെറുമൊരു ദര്‍സ് വിദ്യാര്‍ഥി മാത്രമായിരുന്നല്ലോ മാപ്പിള ലബ്ബ. 'ഭാവിയില്‍ ഈ കുട്ടി സുല്‍ത്താന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. ധാരാളം സമ്പത്തിന്റെ അധിപനാകും’. അപ്പോൾ ഭാര്യയെ സാന്ത്വനിപ്പിച്ച് കൈകാ സാഹിബ് ഇങ്ങനെ പറഞ്ഞു. പിന്നീട് മഹാകവിയായിത്തീർന്ന മാപ്പിള ലബ്ബ ടിപ്പു സുൽത്വാന്റെ കവി സമ്മേളനത്തിലേക്ക് വിളിക്കപ്പെടുകയും രാജ സിംഹാസനത്തിലിരിക്കാന്‍ ക്ഷണിക്കപ്പെടടുകയും ചെയ്തു. മലികുശ്ശുഅറാഅ് എന്ന സ്ഥാനപ്പേര് നല്‍കിയാണ് അന്ന് മാപ്പിള ലബ്ബ ആദരിക്കപ്പെട്ടത്.

അറബി, അറബിത്തമിഴ്, തമിഴ് തുടങ്ങിയ ഭാഷകളിലായി 150 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് ആലിമുല്‍ അറൂസ് മാപ്പിള ലബ്ബ. കർമശാസ്ത്ര ഗ്രന്ഥമായ മഗാനി, ഫാത്വിമ ബീവിയുടെ പ്രകീര്‍ത്തന കാവ്യം തലഫാത്വിമ, മനാഹിലു റബ്ബില്‍ അര്‍ബാബ് ഫീ മദാഇഹി ഖുതുബില്‍ അഖ്താബ് എന്ന മുഹ്‌യിദ്ദീന്‍ മൗലിദ്, ശാദുലി മൗലിദ്, നാഗൂര്‍ ശാഹുല്‍ ഹമീദ് തങ്ങൾ മൗലിദ്, ഇമാം ശാഫിഈ(റ) മൗലിദ്, അജ്മീര്‍ ഖാജ(റ) മൗലിദ്, ഏര്‍വാടി മൗലിദ്, മഖ്ദൂം തങ്ങള്‍ മൗലിദ്, ഖുതുബ്ബിയ്യത് ബൈത്തിന്റെ രചയിതാവ് സ്വദഖത്തുല്ലാഹില്‍ ഖാഹിരി(റ) മനാഖിബ്, ഹസന്‍(റ), ഹുസൈന്‍(റ) മനാഖിബ്
തുടങ്ങിയ രചനകൾ അവയിൽ ചിലതാണ്. ദക്ഷിണേന്ത്യയിൽ നിന്ന് വിരചിതമായ ആദ്യ നോവല്‍ മദീനത്തുന്നുഹാസും അവിടുത്തെ രചനയത്രെ. നിരവധി കറാമതുകൾ പ്രകടിപ്പിച്ച ആലിം സാഹിബിനെ കുറിച്ച് പലരും മൗലിദുകൾ രചിച്ചിട്ടുണ്ട്.

ഹിജ്‌റ1316/1898 റജബ് അഞ്ചിനായിരുന്നു ആലിമുല്‍ അറൂസ് ഇഹലോകവാസം വെടിഞ്ഞത്. കീളക്കര അറൂസിയ്യാ തൈക്കാവില്‍ തൈക്കാ സാഹിബിന് ചാരത്താണ് ഖബ്ർ. സഹോദരങ്ങളെ, അവിടുത്തെ ആണ്ടിന്റെ അവസരമാണിത്. ഒരു ഫാതിഹയെങ്കിലും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ മദദ് കൊണ്ട് അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ...
കാരാട്ട് കുഞ്ഞിപരി മുസ്ലിയാർ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലയാളക്കരയിൽ ജീവിച്ച കാരാട്ട് കുഞ്ഞിപ്പരി മുസ്ലിയാരെന്ന തിരുപ്പാണ്ടി ഫരീദ് മൗലവി, ഹി. 1268 മലപ്പുറം ജില്ലയിലെ തിരൂരിൽ കാരാട്ട് മുഹമ്മദിന്റെ മകനായിട്ടാണ് ജനിച്ചത്. അക്കാലത്തെ പൊന്നാനി ഉലമാക്കളിൽ പ്രശസ്തരും പ്രധാനികളുമായ സൈനുദ്ദീൻ മഖ്ദൂം അഖീർ, മഖ്ദൂം ചെറിയ ബാവ മുസ്ലിയാർ, കൊങ്ങണം വീട്ടിൽ ഇബ്രാഹീം മുസ്ലിയാർ തുടങ്ങിയവർക്കു കീഴിലാണ് മഹാനവർകൾ മതപഠനം നടത്തിയത്.

പുത്തനങ്ങാടി ശുഹദാക്കളുടെ മൗലിദ്, ഫത്ഹുൽ കബീർ എന്ന മമ്പുറം മൗലിദ്, കാഞ്ഞിരമുറ്റം ശൈഖ് ഫരീദ് ഔലിയ മൗലിദ്, ബദ്ർ മൗലിദ് എന്നിവയും അറബിയിൽ ധാരാളം കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഹി. 1333 ൽ വഫാത്തായ അദ്ദേഹം തിരൂർ കോട്ട്പള്ളി പരിസരത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്.
ഇന്ന് റമളാൻ 28
*ചേറൂർ_ശുഹദാക്കൾ*
ആണ്ട് ദിനം

മമ്പുറം സയ്യിദ് അലവി തങ്ങളുടെ നിർദ്ദേശപ്രകാരം ചേറൂരിൽ നടന്ന സമരത്തിൽ ശഹാദത് പദവി നേടിയ മഹത്തുക്കക്കൾ അന്തിയുറങ്ങുന്നത് തിരൂരങ്ങാടിയുടെ സമീപത്തുള്ള ചെമ്മാട്ടാണ്.

ഹിജ്‌റ 1252 റജബ് മാസത്തിൽ വെന്നിയൂരിൽ നിന്നും മൂന്നുവീതം സ്ത്രീപുരുഷന്മാർ മമ്പുറം തങ്ങളുടെ സമീപത്തെത്തി. ഹൈന്ദവ സമുദായത്തിൽപ്പെട്ടവരായിരുന്ന അവർ സ്വേഷ്ടപ്രകാരം ഇസ്‌ലാമാശ്ലേഷിക്കാൻ താല്പര്യമറിയിച്ചു. അക്കാലത്ത് മലബാറിന്റെ മതനേതാവ് മമ്പുറം തങ്ങളായിരുന്നല്ലോ. ഒരു അമുസ്‌ലിം കലിമതുശ്ശഹാദ ചൊല്ലിത്തരാൻ ആവശ്യപ്പെട്ടാൽ ഉടനെ അത് ചൊല്ലിക്കൊടുക്കൽ ആരോടാണോ ആവശ്യപ്പെട്ടത് അയാൾക്ക് നിർബന്ധമാണെന്നാണ് ഇസ്‌ലാമികനിയമം. അതനുസരിച്ച് മമ്പുറം തങ്ങൾ അവർക്ക് കലിമ ചൊല്ലിക്കൊടുത്തു. അവർ ഇസ്‌ലാം സ്വീകരിച്ചു. പുരുഷന്മാർക്ക് തൊപ്പിയും സ്ത്രീകൾക്ക് മേൽക്കുപ്പായവും ധരിപ്പിച്ചു. അവരുടെ മുൻനാമങ്ങൾ മാറ്റി അഹ്‌മദ്‌, ഹുസൈൻ, സാലിം എന്നിങ്ങനെ ആണുങ്ങൾക്കും ആഇശ, ഖദീജ, ഹലീമ എന്നിങ്ങനെ പെണ്ണുങ്ങൾക്കും നാമകരണം ചെയ്തു. സന്തോഷത്തോടെ മമ്പുറം തങ്ങൾ അവരെ യാത്രയാക്കി.

വെന്നിയൂർ പ്രദേശത്തെ ജന്മി കപ്രാട്ട് കൃഷ്ണപണിക്കർ ആയിരുന്നു. അദ്ദേഹത്തിന്റെ പാടത്ത് കൃഷിചെയ്യുന്ന കീഴ്ജാതിക്കാരായ കർഷകരായിരുന്നു ഇസ്‌ലാംസ്വീകരിച്ച ആറുപേർ. ഇവരുടെ ഇസ്‌ലാമാശ്ലേഷം അറിഞ്ഞ ജന്മിക്ക് അത് സഹിക്കാനായില്ല. അയാൾ വയലിൽ പണിയെടുത്തുകൊണ്ടിരുന്ന നവമുസ്ലിംകളുടെ അടുത്തുവന്ന് സ്ത്രീകളുടെ മേൽകുപ്പായം വലിച്ചൂരുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇസ്‌ലാം മതമുപേക്ഷിക്കാനും പഴയ ആചാരങ്ങളിലേക്ക് മടങ്ങാനും അയാൾ അവരെ നിർബ്ബന്ധിച്ചു.

പുതുവിശ്വാസികളായ അവർക്കുണ്ടായ ഈ ദുരനുഭവം നിമിത്തം മമ്പുറം തങ്ങൾ നന്നായി ദുഃഖിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഹേളിക്കുന്ന തന്റെ പ്രവൃത്തി മമ്പുറം തങ്ങൾക്ക് സഹിക്കില്ലെന്ന വീണ്ടുവിചാരമുണ്ടായ കപ്രാട്ട് കൃഷ്ണപ്പണിക്കർ മമ്പുറത്ത് വന്ന് താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും അത് കള്ളക്കഥയാണെന്നും പറഞ്ഞു. ഇതുകേട്ടതും സംഭവത്തിന്റെ യാഥാർഥ്യമറിയുന്ന മമ്പുറം തങ്ങൾ പറഞ്ഞു: "ഛെ, നിന്റെ പ്രവൃത്തി വളരെ മോശം, പിന്നെ നീ കളവും പറയുന്നു." നിൽക്കക്കള്ളിയില്ലെന്നുകണ്ട പണിക്കർ മാപ്പുപറഞ്ഞു. മമ്പുറം തങ്ങൾ പ്രതിവചിച്ചു: "നീ ചെയ്തത് വലിയ അപരാധം തന്നെ. ചെയ്ത തെറ്റിന് അനുഭവിക്കേണ്ടിവരും."

അനന്തരം ജന്മിയുടെ പ്രതാപം നഷ്ടപ്പെടുകയും അയാൾക്ക് ഭീമമായ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. വിനിമയസൗകര്യങ്ങൾ സാർവ്വത്രികമല്ലാത്തിരുന്നതിനാൽ മുസ്ലിംകളെയും ഇസ്‌ലാമിനെയും അപമാനിച്ചകഥ വാമൊഴിയായി നാടുകളിൽ നിന്നു നാടുകളിലേക്ക് പരന്നു.

വെന്നിയൂരിലെ ജനങ്ങൾ ജന്മിയോട് പകരം ചോദിക്കാത്തത് വാർത്ത കേട്ട പലരെയും കുപിതരാക്കി. പൊന്മള ദേശത്തെ പ്രമാണിയും പ്രമുഖനുമായിരുന്ന പൂവ്വാടൻ മൊയ്തീൻ എന്നവർ ജന്മിയോട് പകരംവീട്ടുമെന്ന് പ്രതിജ്ഞചെയ്തു. പട്ടർക്കടവ് മാഹിന്റെ മകൻ ഹുസൈൻ, മരക്കാർ മുഹ്‌യിദ്ദീൻ, പൂന്തിരുത്തി ഇസ്മായിൽ തുടങ്ങിയ പ്രദേശത്തെ കുറച്ചു യുവാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വലിയ ആരവങ്ങളോടെ നാട്ടുകാർ ഇവരെ യാത്രയാക്കുകയും അനന്തരമിവർ മമ്പുറത്ത് ചെന്ന് സയ്യിദ് അലവി തങ്ങളുടെ ആശീർവാദം വാങ്ങുകയും ചെയ്തു. ശേഷം, വെന്നിയൂരിൽ ചെന്ന് എട്ടുദിവസത്തോളം കഴിഞ്ഞ് കിട്ടിയതക്കത്തിന് ജന്മിയെ വകവരുത്തി. റമളാൻ 16 നായിരുന്നിത്. ആ നീചന്റെ അന്ത്യത്തിൽ മമ്പുറം തങ്ങൾ അതിയായി സന്തോഷിച്ചു.

സംഭവമറിഞ്ഞ ജന്മിയുടെ ബന്ധുക്കൾ ചേറൂരിൽ സമരസന്നാഹങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. ഇതറിഞ്ഞ ജന്മിയെ വകവരുത്തിയ നാലുയുവാക്കൾ പ്രതിരോധത്തിനുറച്ചു. അതിനിടെ കുന്നാഞ്ചേരി അലിഹസൻ, ബുഖാരി എന്നിവർ സംഘത്തിൽ ചേർന്നു. അവരൊന്നിച്ച് മലപ്പുറം പുതിയമാളിയക്കൽ സയ്യിദ് അബ്ദുറഹ്മാൻ എന്ന അകത്തെക്കോയ തങ്ങളെ കണ്ട് ആശീവാദം വാങ്ങി. അനന്തരം നാട്ടിൽ തിരിച്ചെത്തിയ അവരുടെകൂടെ ഇസ്മായിലിന്റെ മകൻ മൂസ എന്നൊരാൾ കൂടി ചേർന്നു. കുടുംബങ്ങളോട് സമ്മതം വാങ്ങിയ ശേഷം അവർ മമ്പുറത്ത് വന്നു അനുഗ്രഹം വാങ്ങി.

ശേഷം മമ്പുറം തങ്ങളുടെ നിർദ്ദേശാനുസരണം ചേറൂരിലേക്ക് നീങ്ങി. വധിക്കപ്പെട്ട ജന്മിയുടെ കുടുംബാംഗമായ രാവുപ്പണിക്കരുടെ വീട് ആക്രമിച്ചു. അടുത്തുള്ള ഒഴിഞ്ഞ ഒരു വീടിന്റെ മാളികയിൽ കയറി ഇരിപ്പുറപ്പിച്ചു. എന്നാൽ ശത്രുക്കൾക്ക് നേരിടാൻ ഭയമായിരുന്നതിനാൽ അവർ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായംതേടുകയാണ് ചെയ്തത്. അങ്ങനെ എഴുപതോളം അംഗങ്ങൾ വരുന്ന ഇംഗ്ലീഷ്പട്ടാളം റമളാൻ 28 വൈകുന്നേരം ചേറൂരിലെത്തി. ജന്മിയുടെ ബന്ധുക്കൾ ഇവർക്ക് സ്വീകരണമൊരുക്കിയിരുന്നു. പിറ്റേന്ന് റമളാൻ 29 രാവിലെ യുദ്ധമാരംഭിച്ചു. ഏഴു മാപ്പിളപടയാളികൾക്കു മുമ്പിൽ പത്തിരട്ടിയുള്ള ബ്രിട്ടീഷ് സൈന്യം പകച്ചു പിന്തിരിഞ്ഞോടിയത് ചരിത്രം.

കനത്തപോരാട്ടത്തിനൊടുവിൽ ഏഴു മാപ്പിള പോരാളികളും ശഹീദായി. ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് ഒരു സുബേദാറും മൂന്ന് ശിപായികളും കൊല്ലപ്പെട്ടു. ക്യാപ്റ്റനും അഞ്ചു സൈനികർക്കും ഗുരുതരമായി പരുക്കേറ്റു.
മാപ്പിള പോരാളികൾക്കൊപ്പം പോരാടാൻ മമ്പുറം തങ്ങൾ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഞാൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് പോരാളികളോട് മമ്പുറം തങ്ങൾ പറയുകയും ചെയ്തിരുന്നു. ഈ യുദ്ധത്തിൽ തുടക്കേറ്റ വെടിയാണ് വഫാത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. അതിനാലാണത്രെ മമ്പുറം തങ്ങൾ ശഹീദ് ആയിരുന്നെന്നു പലയിടത്തും രേഖപ്പെടുത്തിക്കാണുന്നത്.

ഇന്ന്, പോരാട്ടം നടന്ന സ്ഥലത്ത് ശുഹദാക്കളുടെ സ്മരണയുയർത്തുന്ന ചേറൂർ ശുഹദാ മസ്ജിദും ദർസും നിലകൊള്ളുന്നു. ചേറൂർ പടക്കുവന്ന മമ്പുറം സയ്യിദ് അലവി തങ്ങൾ നിസ്കരിച്ച മുസ്വല്ല ആകൃതിയിലുള്ള ഒരുകല്ല് ഇന്നും ഈ പള്ളിയിൽ സൂക്ഷിക്കപ്പെടുന്നുണ്ട്. ശുഹദാക്കളുടെ വാളുകളും മറ്റും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്ന ഒരുകിണർ ഈ സ്ഥലത്ത് കാണാം.

പോരാട്ടം കഴിഞ്ഞ ശേഷം ഏഴു ശുഹദാക്കളുടെ ശരീരങ്ങൾ ബ്രിട്ടീഷുകാർ തിരൂരങ്ങാടി പോലീസ് താവളത്തിലെത്തിച്ചു. അവിടെ വെച്ച് മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കാനായിരുന്നത്രെ അവരുടെ ശ്രമം. പെട്രോളൊഴിച്ച് തീകത്തിച്ചിട്ടും തിരുദേഹങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. ഈ രംഗം കണ്ട് പരിഭ്രാന്തിയിലായ ബ്രിട്ടീഷുകാർ പ്രദേശത്തെ മുസ്‌ലിംകൾക്ക് മയ്യിത്തുകൾ വിട്ടുനൽകി. അവർ അവ ആദരപൂർവ്വം മറവുചെയ്തു.

ഇവരുടെ ഖബറിടങ്ങൾ സന്ദർശിക്കുന്നത് മുസ്‌ലിംകൾക്ക് സമരപ്രചോദനമാകുമോ എന്ന സംശയം നിമിത്തം ഇവരെ സിയാറത്ത് ചെയ്യാൻ ബ്രിട്ടീഷുകാർ വിലക്കേർപ്പെടുത്തി. അങ്ങനെ കാലാന്തരത്തിൽ എവിടെയാണ് ഖബ്റുകൾ എന്നുപോലും ജനങ്ങൾക്ക് അറിയാത്ത അവസ്ഥ വന്നത്രെ. അങ്ങനെയിരിക്കെ തൃക്കുളത്തുള്ള ഒരുകർഷകൻ നിലമൊരുക്കുന്നതിനിടെ ഒരശരീരി കേൾക്കുകയും അങ്ങനെ ശുഹദാക്കളുടെ ഖബ്റുകൾ ജനങ്ങൾ തിരിച്ചറിയുകയും ചെയ്തുവെന്ന് ചരിത്രം. ചെമ്മാട് ടൗണിന്റെ പിൻഭാഗത്തായാണ് മഖ്ബറ സ്ഥിതിചെയ്യുന്നത്. ദൈനംദിനം വിശ്വാസികൾ സിയാറത്തിനെത്തുകയും എല്ലാവർഷവും റമളാനിൽ വിപുലമായ ആണ്ടുപരിപാടി നടന്നുവരുകയും ചെയ്യുന്നു.

മറ്റേത് സമരത്തെക്കാളും ചേറൂർ സമരസ്മരണകൾ മാപ്പിളമാർക്ക് ആവേശം പകർന്നിരുന്നു. വാമൊഴിയും വരമൊഴിയുമായി അതിന്റെ വീരകഥകൾ മാപ്പിളമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതുതിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ചേറൂർ പടയെ അനുസ്മരിക്കുന്ന കൃതികൾ കണ്ടുകെട്ടി. ചേറൂർ മമ്മദ്കുട്ടി, മുഹ്‌യിദ്ദീൻ എന്നിവരെഴുതിയ ചേറൂർ പടപ്പാട്ട്, പരപ്പനങ്ങാടി ഖയ്യാത്ത് രചിച്ച ചേറൂർ ചിന്ത് എന്നിവ ബ്രിട്ടീഷ് ക്രൂരതക്ക് ഇരയായ രചനകളാണ്. ചേറൂർ പടപ്പാട്ടിനെക്കുറിച്ച് ഡോ. പി. സകീർ ഹുസൈൻ തയാറാക്കിയ പ്രഢമായൊരു പുസ്തകം ഐപിബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശുഹദാക്കളുടെ പദവിക്കിണങ്ങുന്ന ഒരു മൗലിദ് മർഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേറൂർ പടയെക്കുറിച്ചുള്ള ലഭ്യമായ ഏറ്റവുംവലിയ ചരിത്രരേഖയായ 'അശ്ശുഹ്ദത്തുൽ ഹലിയ്യ ഫീ മനാഖിബി ശ്ശുഹദാഇ ചേറൂരിയ്യ' എന്ന ഈ മൗലിദ് അറബിസാഹിത്യപരമായും
ഔന്നത്യം പ്രകടമാക്കുന്നു. ഹിജ്‌റ 1252 റമളാൻ 29 (1843 ഒക്ടോബർ 19) നായിരുന്നു ചേറൂർപ്പട നടന്നത്. റമളാൻ 28 നായിരുന്നെന്നും അഭിപ്രായമുണ്ട്.

ശുഹദാക്കളുടെ പേരുകൾ:
1. പൂവ്വാടൻ മൊയ്തീൻകുട്ടി പൊന്മള.
2. പട്ടർക്കടവൻ ഹുസൈൻ ബിൻ മാഹീൻ പട്ടർക്കടവ്.
3. മരക്കാർ മുഹ്‌യിദ്ദീൻ പട്ടർക്കടവ്.
4. പൂന്തിരുത്തി ഇസ്മാഈൽ പട്ടർക്കടവ്.
5. പൂന്തിരുത്തി മൂസക്കുട്ടി പട്ടർക്കടവ്.
6. കുന്നാഞ്ചേരി അലിഹസൻ പൊന്മള.
7. ചോലക്കൽ ബുഖാരി പൊന്മള.

അല്ലാഹു ശുഹദാക്കളുടെ വഴിയിൽ ഈമാനോടെ ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ, ആമീൻ

✍️ശംവീൽ ഇരുമ്പുചോല
ചേറ്റുവാ: അബ്ദുൽ ഖാദർ മാസ്റ്ററുടെ രണ്ടാം ഖാദിരി വഴി

(ചാവക്കാട് വെമ്പേനാടിനടുത്ത പൈങ്കണ്ണിയൂരിലെ മുഹമ്മദലി (മുസ്ല്യാർ)യും (ബാപ്പ നാലകത്ത് പൊറ്റോത്ത് കുഞ്ഞിമോൻ എന്ന കയർ വിൽപ്പന നടത്തി ഏറെ സൂക്ഷ്മത പുലർത്തി ജീവിച്ച ഹദ്ധാദിന്റെ ഇജാസത്ത് ഒക്കെയുള്ള സാത്വികൻ .. ഒരു സുബ്ഹിക്ക് പളളിയിൽ വെച്ച് മരിച്ചു.) ഉമ്മ(ആമിന)യുമൊക്കെ ചികിത്സക്കും ഇജാസത്തിനുമൊക്കെയായി പഴുന്നാന ഉമർ കാത്തിബിയുടെ ശിഷ്യൻ ചേറ്റുവായിലെ ഹാജി അബ്ദുൽ ഖാദർ മാസ്റ്റർ ഖാദിരിയെ സമീപിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച ത്വരീഖത്ത് സംബന്ധിയായ ഫാത്തിഹാ - ദിക്റുകളുടെ ഇജാസത്തുകൾ സൂക്ഷിച്ച് വരുന്നു. രിഫാഈ ത്വരീഖത്തിന്റെ ഹിസ്ബ്, ലഖദ് ജാഅക്കും അടക്കം രോഗികൾക്കോ പിശാച് ബാധ ഉള്ളവർക്കോ മുന്തിക്കാനുള്ളത് (7 ദിവസം തുടരാനുള്ളത്), ഖാദിരി ദിക്ർ - റാത്തീബ് ഒക്കെയാണ് അതിലുള്ളത്. മേൽ മുഹമ്മദലി മകൻ പൊന്നാനി ദർസിൽ പഠിച്ച, അത്തിപ്പറ്റയിൽ അദ്ധ്യാപകനായ ഇസ്ലാമിക ചരിത്രപണ്ഡിതൻ കൂടിയായ മുഹമ്മദ് മുസ്ത്വഫായിൽ നിന്നാണ് ഹാജി ചേറ്റുവാ അബ്ദുൽ ഖാദിർ ഖാദിരിയുടെ കാത്തിബി വഴിക്കുള്ള ഖാദിരി സിൽസില ലഭിക്കുന്നത്.
ഐലക്കാട് സിറാജുദ്ധീൻ ഖാദിരി (റ) വിന്റെ മൗലിദ് കിതാബിലൊക്കെ പ്രശസ്തമാണ് ഈ സിൽസില. ചാവക്കാട് നിന്ന് ഹാമിദ് കോയമ്മത്തങ്ങൾ വഴിക്ക് മാസ്റ്റർക്കുള്ള ഖാദിരി സിൽസിലക്ക് പുറമേയാണിത് -)

ഖലീഫ ഹാജി അബ്ദുൽ ഖാദിർ ഖാദിരി
( ചേറ്റുവാ )

ശൈഖ് പഴുന്നാന ഉമറുൽ കാത്തിബി (റ)

ശൈഖ് അൽ വലിയ്യ് സിറാജുദ്ധീൻ സഈദ് ബ്ൻ ഉഹൈമിദിൽ ഖാദിരിയ്യ് (റ)
(ഐലക്കാട് )

മുഹമ്മദ് ബ്ൻ മൂസൽ ഖാദിരിയ്യ് റ്ര)

അഹ്മദ് ബ്ൻ മുഹമ്മദ് അൽ ഖാദിരിയ്യ് (റ)

അബ്ദുർറഹ്മാൻ ബ്ൻ അഹ്മദ് അൽ ഖാദിരി (റ)

നൂറുദ്ധീൻ ഉസ്മാൻ അൽ ഖാദിരി (റ)

അബ്ദിർറഹ്‌മാൻ ബിൻ അബ്ദിൽ ഖാദിറിൽ ഖാദിരിയ്യ് (റ)

സയ്യിദ് അഹ്മദ് ബ്ൻ മുഹമ്മദുൽ ബുഖാരിയ്യിൽ ഖാദിരി
( കടപ്പുറം വലിയ മഖാം)

സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരിയ്യിൽ ഖാദിരിയ്യ്
(കണ്ണൂർ )

സയ്യിദ് മുഹമ്മദുൽ ബുഖാരിയ്യുൽ ഖാദിരി - (പൊന്നാനി)

സയ്യിദ് അഹമദുൽ ബുഖാരിയിൽ ഖാദിരിയ്യ് - (കവരത്തി)

സയ്യിദ് ഇസ്മായീലുൽ ബുഖാരിയ്യിൽ ഖാദിരി
(കൊച്ചി - ചെമ്പിട്ട പള്ളി)

സയ്യിദ് അഹമദ് ജലാലുദ്ധീൻ ബ്ൻ ഇസ്മാഈൽ ബ്ൻ മഹമൂദുൽ ബുഖാരിയ്യി വൽ ജലാലിയ്യി വൽ ഖാദിരിയ്യ് -
(വളപട്ടണം കക്കുളങ്ങര )

ശൈഖ് സ്വലാഹുദ്ധീൻ ബ്ൻ ജുംഅത്തുൽ ഖാദിരി - യമൻ

ശൈഖ് ശംസുദ്ധീൻ ഖാദിരി

ശൈഖ് ഇസ്ഹാഖ് ഖാദിരി

ശൈഖ് മുഹമ്മദ് ശരീഫുൽ ഖാദിരി

ശൈഖ് ബഹാഉദ്ധീൻ അൻസ്വാരി

ശൈഖ് സയ്യിദ് മൂസൽ ഖാദിരി

ശൈഖ് അലിയ്യുൽ ഖാദിരി

ശൈഖ് അലിയ്യുൽ ഖാദിരി

ശൈഖ് മുഹമ്മദുൽ ഖാദിരി

ശൈഖ് ഹസനുൽ ഖാദിരി

ശൈഖ് സ്വൻവിയ്യുൽ ഖാദിരി

സയ്യിദ് മുഹ്യുദ്ധീൻ അബീ റഫറിൽ ഖാദിരി

സയ്യിദ് അബൂ സ്വാലിഹ്

സയ്യിദ് അബ്ദുർറസാഖ്

ഗൗസുൽ അഅ്ളം
ശൈഖ് സയ്യിദ് അബ്ദുൽ ഖാദിറിൽ ജീലാനി ( ഖ: അ)

ശൈഖ് അബീ സഈദ് അലി അൽ മുഖർറമി

ശൈഖ് അബിൽ ഹസൻ അലി

ശൈഖ് മുഹമ്മദ്

ശൈഖ് അബ്ദിൽ വാഹിദ്

ശൈഖ് അബീബകർ

ശൈഖ് അബിൽ കാസിം ജുനൈദുൽ ബാഗ്ദാദി

ശൈഖ് സിർറിയ്യുസ്സഖ്ത്വി

ശൈഖ് മഅ്റൂഫുൽ ഖർഖി

സയ്യിദ് അലിയ്യുർറിളാ

സയ്യിദ് ഇമാം മൂസൽ കാളിം

സയ്യിദ് ഇമാം ജഅഫറു സ്വാദിഖ്

സയ്യിദ് ഇമാം മുഹമ്മദുൽ ബാഖിർ

സയ്യിദ് ഇമാം അലി സൈനുൽ ആബിദീൻ

സയ്യിദ് ശുഹദാ ഇമാം ഹുസൈൻ ( റ )

ബാബുൽ ഇൽമ്
സയ്യിദ് ഇമാം അലി ബ്ൻ അബീത്വാലിബ്

സയ്യിദിനാ വഹബീബിനാ
മുഹമ്മദ് മുസ്ത്വഫാ ബ്ൻ അബ്ദുല്ലാഹി ഖാതിമുർറുസുലി (സ്ര: അ )

റൂഹുൽ അമീൻ
ജിബ്രീൽ ( അ)

അല്ലാഹു സുബ്ഹാന ജല്ല ജലാലുഹു

https://www.facebook.com/share/p/18Re7SVGK3/?mibextid=WC7FNe

https://www.facebook.com/share/4fZipUnQoB1MW8Va/

- അലി സയ്യിദ് -
Forwarded from Insight
മൗലിദിലെ ഇശൽമാറ്റം

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി

പ്രശ്നം : ജനങ്ങൾ സംഘടിക്കുകയും വിശുദ്ധ ഖുർആനിൽ നിന്ന് ആയത്തുകൾ ഓതുകയും പിന്നീട് നബി(സ) യുടെ ജനനസമയത്തെ അത്ഭുത സംഭവങ്ങളെയും മറ്റും പരാമർശിക്കുന്ന ആയത്തുകളും ഹദീസുകളും ബൈത്തുകളുമെല്ലാം ഓതുകയും പാടുകയും ചെയ്തതിനു ശേഷം ഭക്ഷണമോ മധുരപദാർത്ഥങ്ങളോ വിതരണം നടത്തുകയും ചെയ്യുന്ന ഒരു നല്ല സമ്പ്രദായം ഒട്ടുമിക്ക നാടുകളിലും പതിവ് ഉണ്ടല്ലോ. എന്നാൽ പതിവുപ്രകാരം തന്നെയാണെങ്കിലും പലസ്ഥലങ്ങളിലും ഉദ്ദേശ്യത്തെ അലങ്കോലപ്പെടുത്തുന്ന വിധം വിവിധ രീതിയിലും ഈണത്തിലും അതിലുള്ള ബൈത്തുകളെ ആലപിക്കുന്നതായി നമുക്ക് കേൾക്കാൻ കഴിയും. ഉദാ: ആലിമുസിർറി എന്ന സ്ഥലത്ത് ആലിമൂ സിർറി..... ഇങ്ങനെ പല സ്ഥലങ്ങളിലുമുണ്ട്. ഇത് പാടുള്ളതാണോ ?

ഉത്തരം : മൗലിദുപരിപാടി എന്നു ചുരുക്കിപ്പറയുന്നതിനെയാണല്ലോ താങ്കൾ വിശദീകരിച്ചത്. അതൊരു നല്ല സമ്പ്രദായമാണെന്ന് താങ്കൾ കുറിച്ച പോലെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ ഹദീസിയ്യ : 109.
ഇതിൽ പാരായണം ചെയ്യപ്പെടുന്ന ബൈത്തുകൾ ചൊല്ലുമ്പോൾ ഉന്മേഷവും ആവേശവും ലഭിക്കാൻ ഇടയ്ക്കിടെ ഇശലുകൾ മാറ്റുന്ന വേളയിൽ സംഭവിക്കുന്നതാണല്ലോ താങ്കൾ പറയുന്ന പദവ്യത്യാസങ്ങൾ. ശീലുകളുടെ വൃത്തവും പ്രാസവും മറ്റും യോജിക്കുന്നതിനായി പദങ്ങളിൽ മദ്ദില്ലാത്തിടത്തു മദ്ദ് ചെയ്യലും ശദ്ദു കൂട്ടലും കുറക്കലും ഗ്രാമറിന് വിരുദ്ധമായി ഇഅ്റാബ് ചെയ്യലുമെല്ലാം വേണ്ടി വരുമല്ലോ. ളറൂറത്തുശ്ശിഅ്റ്  എന്നാണിതിനു പറയുക. ഇതിനുവേണ്ടിയുള്ള നിയമവിരുദ്ധങ്ങൾ പൊറുക്കപ്പെടുന്നതാണെന്നതു  പൊതുവെ സുവിദിതമാണ്