വാർത്തകൾ
141 subscribers
250K links
വാർത്തകളും വിശേഷങ്ങളും തൽസമയം...
Download Telegram
നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മരുന്ന് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം: എഫ്.ഡി.സി മരുന്നുകള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍
https://www.doolnews.com/strict-controls-on-medication-use-for-children-under-four-central-government-bans-fdc-drugs-176-62.html

ന്യൂദല്‍ഹി: നാല് വയസില്‍ താഴെയുള്ള കുട്ടികളുടെ മരുന്ന് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് രാസഘടകങ്ങള്‍ അടങ്ങിയ ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്.ഡി.സി) മരുന്നുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്. ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ്, ഫിനൈലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ എല്ലാ ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകളുടെയും നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവയ്‌ക്കെതിരെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശ പ്രകാരമാണ് തീരുമാനം. ‘ […]
‘അന്ന് എനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നു, ഇവിടെ വന്നത് തന്നെ തെറ്റിപ്പോയെന്ന് തോന്നി,’ നയൻതാര
https://www.doolnews.com/nayanthara-opens-up-about-her-childhood-memories-64-175.html

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. എന്നാൽ സിനിമയിലെ താരപദവിയിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതകാലം അത്ര ആത്മവിശ്വാസം നിറഞ്ഞതായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചെറുപ്പത്തിൽ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും, സ്കൂൾ പഠനകാലത്ത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്നത് കാരണം ഒരു ഘട്ടത്തിൽ താൻ ഏറെ ഒറ്റപ്പെട്ടതായി തോന്നിയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു. പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നയൻതാരയുടെ പ്രതികരണം. എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലിയുടെ ഭാഗമായി ചെറുപ്പത്തിൽ തന്നെ നയൻതാരയ്ക്ക് പല സ്ഥലങ്ങളിലായി […]
പിണറായിയുടെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലായ്മ: ഉപനേതൃ പദവി തര്‍ക്കത്തില്‍ ബിനോയ് വിശ്വം
https://www.doolnews.com/pinarayi-s-statement-shows-a-lack-of-political-maturity-binoy-viswam-on-the-deputy-leadership-dispute-160-61.html

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വസിന്റൈ പ്രതികരണം. ഇതൊരു തര്‍ക്ക വിഷയമായി നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ഏകപക്ഷീയമായ പ്രസ്താവന അദ്ദേഹം നടത്തിയെങ്കില്‍ ആ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും അദ്ദേഹം […]
കഥ കേട്ടപ്പോള്‍ എന്റെ പഴയ കാലം ഓര്‍മ വന്നു, പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിച്ചു: നിവിന്‍ പോളി
https://www.doolnews.com/nivin-pauly-talks-about-how-relatable-is-bethlehem-kudumba-unit-movie-for-him-64-159.html

കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ഗിരീഷ് എ.ഡിയില്‍ നിന്നും ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന മറ്റൊരു ചിത്രം കൂടെ ലഭിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ മലയാള സിനിമാ പ്രേക്ഷകര്‍. 2024ല്‍ പുറത്തിറങ്ങി വലിയ ഹിറ്റടിച്ച പ്രേമലുവിന്റെ ടീമിനൊപ്പം നിവിന്‍ പോളിയും ചേര്‍ന്നപ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ മറ്റൊരു മികച്ച റോം-കോം ഴോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ ജസ്റ്റിന്‍ എന്ന അങ്കമാലിക്കാരനായാണ് നിവിന്‍ പോളി വേഷമിടുന്നത്. അങ്കമാലിയിലെ ഒരു […]
റഹ്‌മാൻ സാറിന് മലയാളം അറിയില്ല, എന്നാലും എന്നോട് മലയാളത്തിൽ സംസാരിക്കും; അമൃത സുരേഷ്
https://www.doolnews.com/amritha-suressh-talks-about-a-r-rahman-64-175.html

ജൂൺ, സൂഫിയും സുജാതയും, വിളക്കുമരം, പുള്ളിമാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ഗായികയാണ് അമൃത സുരേഷ്. എ.ആർ. റഹ്മാനുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹവുമായുള്ള വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ അമൃത. എ.ആർ. റഹ്മാനുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം തനിക്കുണ്ടെന്നും സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, വ്യക്തിപരമായ ചില വിശേഷങ്ങളും അദ്ദേഹവുമായി പങ്കുവയ്ക്കാറുണ്ടെന്നും അമൃത പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. എ.ആർ. റഹ്മാനെ താൻ നേരിട്ട് വിളിക്കാറില്ലെങ്കിലും എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവുമായി നേരിട്ട് […]
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വലം കൈയാകാന്‍ ജോ റൂട്ട്; വമ്പന്‍ ടീമുമായി പൂജാര
https://www.doolnews.com/cheteshwar-pujara-picks-world-test-eleven-65-114.html

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച സന്ദര്‍ശകര്‍ രണ്ടാം ടെസ്റ്റിലും മികച്ച വിജയം നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നാളെ (ഓഗസ്റ്റ് 23) കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുന്നത്. രണ്ടാം ടെസ്റ്റിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടെ നലവിലെ ലോക ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ഇതിഹാസവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാര. ഇന്ത്യയ്‌ക്കൊപ്പം ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നുള്ള താരങ്ങളെ […]
ഇക്കാക്ക് ശരിയെന്ന് തോന്നുന്നത് ചെയ്‌തോളു; രണ്ടേമുക്കാല്‍ മണിക്കൂര്‍ പടത്തില്‍ ആകെ ഒരൊറ്റ ഡയലോഗ്, ഖലീഫയില്‍ ഒന്നും ചെയ്യാനില്ലാത്ത മാളവിക
https://www.doolnews.com/khalifa-movie-heroine-has-nothin-to-do-in-whole-movie-64-144.html

ഓണം റിലീസില്‍ പലരും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഖലീഫ. പോക്കിരി രാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ വലിയ ഹൈപ്പായിരുന്നു ഖലീഫക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഹൈപ്പ് ഇരട്ടിയായി. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കണ്ടുപഴകിയ കഥയുടെ തരക്കേടില്ലാത്ത അവതരമാണ് വമ്പന്‍ പരാജയത്തില്‍ നിന്ന് ഖലീഫയെ രക്ഷിച്ചത്. ജിനു അബ്രഹാമിന്റെ തിരക്കഥയാണ് ഖലീഫയിലെ പ്രധാന വില്ലന്‍. ലുക്കും പെര്‍ഫോമന്‍സുമെല്ലാം കൊണ്ട് പൃഥ്വിയും സംഗീതം കൊണ്ട് ജേക്‌സും ഒരു […]
ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്ത് ഐ.ഐ.ടി ദല്‍ഹി വിദ്യാര്‍ത്ഥി: മാര്‍ച്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ സംഭവമെന്ന് പൊലീസ്
https://www.doolnews.com/iit-delhi-student-commits-suicide-on-campus-police-say-this-is-the-second-such-incident-since-march-160-62.html

ന്യൂദല്‍ഹി: ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദല്‍ഹി (ഐ.ഐ.ടി) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. മാര്‍ച്ചിന് ശേഷം ഐ.ഐ.ടി ദല്‍ഹി ക്യാമ്പസില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഐ.ഐ.ടി പി.ജി ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ദല്‍ഹി ക്യാമ്പസിലെ ലെക്ചര്‍ ഹാള്‍ കോപ്ലക്‌സിലെ ആറാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ചാടിയയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ ക്യാമ്പസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. മരിച്ചത് മുപ്പത്തിയൊന്ന് വയസുള്ള എം.എം.സി ഫിസിക്‌സ് […]
15 ദിവസത്തിനുള്ളില്‍ രാജിവെക്കണം; ബാര്‍ കൗണ്‍സില്‍ ചെയര്‍മാന് കത്തയച്ച് സഹചെയര്‍മാന്‍
https://www.doolnews.com/must-resign-within-15-days-vice-chairman-sends-letter-to-bar-council-chairman-176-62.html

ന്യൂദല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ഉടന്‍ രാജിവെക്കണമെന്ന് സഹചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകനുമായ വൈ.ആര്‍ സദാശിവ റെഡ്ഡി. ക്രമക്കേട് കുറ്റം ഉള്‍പ്പെടെ എട്ട് ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബി.സി.ഐ ചെയര്‍മാന് പതിനഞ്ച് ദിവസത്തിനകം രാജി വെക്കണമെന്നാവശ്യപ്പെട്ട് റെഡ്ഡി കത്തയച്ചത്. ബാര്‍ കൗണ്‍സിലിനെ വ്യക്തിപരമായ സ്വത്തുപോലെ കൈകാര്യം ചെയ്യുന്നുവെന്നും ഫണ്ട് ദുരുപയോഗം ചെയ്തതായും റെഡ്ഡി കത്തില്‍ പറയുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഫണ്ടില്‍നിന്ന് ഏകദേശം 150 കോടി രൂപ പുതിയ ട്രസ്റ്റിലേക്ക് മാറ്റാന്‍ […]
ജഡ്ജിമാര്‍ ദൈവങ്ങളല്ല, എല്ലാ വിധി ന്യായങ്ങളും ശരിയാകണമെന്നില്ല; ജസ്റ്റിസ് സഞ്ജയ് കരോള്‍
https://www.doolnews.com/judges-are-not-gods-not-all-judgments-are-necessarily-correct-justice-sanjay-karol-160-62.html

ന്യൂദല്‍ഹി: ജഡ്ജിമാര്‍ ദൈവങ്ങളെല്ലെന്നും അവരുടെ എല്ലാ വിധിന്യായങ്ങളും ശരിയാവില്ലെന്നും സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജയ് കരോള്‍. ശനിയാഴ്ച തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ വിടവാങ്ങല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം നിയമപരമായ രേഖകള്‍ക്കപ്പുറം ഓരോ വിധിയും സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കാന്‍ ജഡ്ജിമാര്‍ സഹാനുഭൂതി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘നിയമം ശരിയായി പ്രയോഗിക്കാന്‍ മാത്രമല്ല അത് നീതിപൂര്‍വമായി പ്രയോഗിക്കാന്‍ കൂടിയാണ് ഭരണഘടന നമ്മോട് […]
വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടപ്പോള്‍ നമ്മുടെ കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്നാണ് മമ്മൂക്ക ചോദിച്ചത്: യഷ് മാളവ്യ
https://www.doolnews.com/kaazhcha-movie-fame-yash-malavya-talks-about-mammootty-64-159.html

മലയാളി പ്രേക്ഷക ഹൃദയത്തോട് എന്നും അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കാഴ്ച. മമ്മൂട്ടി എന്ന അതുല്യ പ്രതിഭ അനശ്വരമാക്കിയ അനേകം ചിത്രങ്ങളില്‍ ഒന്നായ കാഴ്ചയ്ക്ക് പുതിയ തലുമുറയിലും ആസ്വാദകരേറെയാണ്. 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെത്തുന്ന കുട്ടിയെയും അവനെ ഏറ്റടുത്ത് വളര്‍ത്തുന്ന മാധവന്റെയും കുടുംബത്തിന്റെയും കഥയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. ബ്ലെസിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ പവന്‍ എന്ന ഗുജറാത്തി പയ്യനായി വേഷമിട്ടത് യഷ് മാളവ്യയായിരുന്നു. ചിത്രത്തിലെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രത്തെ […]
എതിരാളിയുടെ മേല്‍ കൈവെച്ചാല്‍ ശിക്ഷയെന്തെന്ന് മെസി അറിയും; നടപടി പ്രഖ്യാപിച്ച് എം.എല്‍.എസ്
https://www.doolnews.com/lionel-messi-has-received-an-undisclosed-fine-from-major-league-soccer-65-114.html

ഫിലാഡല്‍ഫിയ യൂണിയനെതിരായ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെ എതിര്‍ താരത്തെ അടിച്ച സംഭവത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ലീഗ് അധികൃതര്‍ പിഴ ശിക്ഷ വിധിച്ചു. ഓഗസ്റ്റ് 20 വ്യാഴാഴ്ച 22 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ച പോരാട്ടത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, കളിക്കാരുടെ മുഖത്തോ തലയിലോ കഴുത്തിലോ കൈവെക്കുന്നത് വിലക്കുന്ന എം.എല്‍.എസ് നിയമം ലംഘിച്ചതിനാണ് ഇന്റര്‍ മയാമി നായകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. Lionel Messi slapping 22-year-old […]
ഗാന്ധിജിയുടെ കത്തുകള്‍ ലേലം ചെയ്യരുത്: ദേശീയ പൈതൃകമെന്ന് ഗാന്ധി മ്യൂസിയം
https://www.doolnews.com/do-not-auction-gandhiji-s-letters-gandhi-museum-calls-them-national-heritage-176-62.html

ന്യൂദല്‍ഹി: ഗാന്ധിജി എഴുതിയ കത്തുകളും കൈയെഴുത്തുപ്രതികളും ലേലം ചെയ്യുന്നതിന് പകരം അവ സംരക്ഷിക്കണമെന്ന് നാഷണല്‍ ഗാന്ധി മ്യൂസിയം. ഗാന്ധിയുടെ നിരവധി കത്തുകളും കൈയെഴുത്തുപ്രതികളും വ്യക്തിപരമായ വസ്തുക്കളും ലേലത്തില്‍ വിറ്റത്തിന് പിന്നാലെയാണ് നാഷണല്‍ ഗാന്ധി മ്യൂസിയം ഡയറക്ടര്‍ എ. അണ്ണാമലെയുടെ പ്രതികരണം. ഇത്തരം സ്വത്തുക്കള്‍ കേവലം സ്വകാര്യ സ്വത്തുക്കളല്ല, മറിച്ച് ഇന്ത്യയുടെ പൊതുവായ പൈതൃകത്തിന്റെ ഭാഗമാണെും അത് കൈവശമുള്ളവര്‍ സ്ഥാപനത്തിന് തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘കുറച്ച് ദിവസങ്ങള്‍ മുമ്പ് മഹാത്മാഗാന്ധി എഴുതിയ ചില […]
മമിത എത്തിയാൽ 100 കോടി ഉറപ്പ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും അത് തുടരുമെന്ന് സോഷ്യൽ മീഡിയ
https://www.doolnews.com/mamitha-baiju-s-career-success-continues-with-bethlehem-kudumba-unit-say-social-media-64-175.html

ഒരു സിനിമ വലിയ വിജയം നേടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ തുടർച്ചയായി വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ ഭാഗമാവുകയാണ് ഇപ്പോൾ മമിത ബൈജു. ‘ലക്കി നായിക’ എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ, മമിതയുടെ പേരിനൊപ്പം വീണ്ടും 100 കോടി എന്ന ചർച്ചയും സജീവമാകുകയാണ്. മമിതയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’. 2024ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റീനു റോയിയായി എത്തിയ […]
മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍ - Janam TV

https://news.google.com/rss/articles/CBMiQ0FVX3lxTE55a2lyVVdfVzFiRWs3SG1oSlVaczMxaWxaUjRRVXJObXhEaXAwZDZucUpZdlJRM2M0RzhvYzBBaVBuczTSAUhBVV95cUxObUg3a0VHNnFhYzdndE5CVzdQc0VUdTdQTndqZlZBOXBoc1prd01odWdlWGtyd2dJN0VmZERYQVRwTDhCWlgzTlI?oc=5
വീണ്ടും നാണംകെട്ട് പാക്കിസ്ഥാൻ; സൗദിയും യുഎഇയും അടക്കം നാടുകടത്തിയത് 22,000 പാക്കിസ്ഥാനി ഭിക്ഷക്കാരെ - Manorama Online

https://news.google.com/rss/articles/CBMiswFBVV95cUxPUEdSR0R0WXR6RThLM2t2Ynp3OFl6d2VuLVBHQXc4amhrT3hYWTRJMmo5X19yYmFRRXRYckZ2RXk1T2tvNjFmaE1wSmlCWk9hRDgtQnMtMm5jVEJYYjB2NDZlVW9WODlHVERvNmkwTVdNcjh3aGJPNzR2ZTE1SkNHZEppQkNscXlxcEFxN3U5anJuQmdGS29FNTRjOEhDM19sTFRETUxHRWhNYkp1RTUtY0QyUQ?oc=5
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് വെങ്കല മെഡൽ - News18 Malayalam

https://news.google.com/rss/articles/CBMi3gFBVV95cUxQcVlYaEFVSFpVZUxhZ3o0cU5ESGQ0cjAtSk5admhtQV9FSTluc0trTjZIVVF3VTg3SFdsTmwwQlllMXVWOVYtU0lBTFRDdzBEYlZpeVF2VkJvVndRaDVnVkZ4WTl6M0hlN25NNHFEaUhSZURJQVlhZnROSjYwZWRvekdiTExiX2Mxa2lwRWdvYUN6aGdqb2k1VW9ta081Wjh3Q3pJSndJUnJkeWVxOHMtZmZxSWtfSzBJY0w1eEw4STViSzVzY1ZWb0VfcmRhbW1hRUpTVHFrd2pDRHlJZFE?oc=5