Knowledge Hub
893 subscribers
29.4K photos
28 videos
4.52K files
7.75K links
Kerala PSC Telegram channel

@knowledge_hubforstudy

🔴Psc Notes
🔴Psc troll
🔴Psc audios
🔴Current affairs
🔴Study material


https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Download Telegram
MAY 31: WORLD NO TOBACCO DAY
• എല്ലാ വർഷവും, മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില നിരോധന ദിനം ആഘോഷിക്കുന്നു. പുകയില ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഈ ദിവസം അവബോധം സൃഷ്ടിക്കുന്നു. ഈ വർഷത്തെ തീം: Protecting Youth.

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
GOA CELEBRATES STATEHOOD DAY
• 2020 മെയ് 30 ന് ഗോവ സംസ്ഥാനത്വ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ യൂണിയനിൽ ചേരുന്ന 25-ാമത്തെ സംസ്ഥാനമായിരുന്നു ഗോവ. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഇന്ത്യ തങ്ങളുടെ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ പോർച്ചുഗീസുകാരോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, പോർച്ചുഗീസ് വിസമ്മതിച്ചു. 1961 ൽ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ വിജയ് ആരംഭിക്കുകയും ദാമൻ, ഡിയു, ദ്വീപുകൾ, ഗോവ എന്നിവ ഇന്ത്യൻ പ്രധാന ഭൂപ്രദേശവുമായി കൂട്ടിച്ചേർക്കുകയും ചെയ്തു.1988 മെയ് 30 ന് പ്രദേശം വിഭജിച്ച് ഗോവ രൂപീകരിച്ചു. ദാമനും ഡിയുവും കേന്ദ്രഭരണ പ്രദേശമായി തുടർന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
NEW FRESH WATER FISH “PUNITUS SANCTUS” FOUND
• Punitus Sanctus എന്ന പുതിയ ശുദ്ധജല മത്സ്യം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ നിന്ന് കണ്ടെത്തി. ഒരു ചെറിയ ജലാശയത്തിലാണ് മത്സ്യം കണ്ടെത്തിയത്..

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
Physics Books
• The author of Around the World in 80 Days → Jules Verne • Who wrote Silent Spring → Rachael Carzon • The theme of Silent Spring → Environmental pollution • The nature of the Chemical Bond was authored by → Linus Pauling .

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

😇 KEEP IN MIND 😇

• മാർബിളിലെ ഇതിഹാസം എന്നറിയപ്പെടുന്നത്?
*താജ്മഹൽ*

• ഒന്നാം ചാന്നാർ ലഹള നടന്ന വർഷം?
*1822*

• അടിമകളുടെ അടിമ എന്നറിയപ്പെടുന്നതാര്?
*ഇൽത്തുമിഷ്*

• യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
*റഷ്യ*

• ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം?
*ചന്തിരൂർ*

• ഇന്ത്യയുടെ സ്ട്രോബറി തലസ്ഥാനം?
*മഹാബലേശ്വർ*

• 'Wakening Call' എന്നറിയപ്പെടുന്ന റിട്ട്?
*മാൻഡമസ്*

• അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്?
*ബറിംഗ് കടലിടുക്ക്*

• ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?
*നീലഗിരി*
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

GENDER WORDS
---------------------------
Masculine - feminine

Abbot - abbess
Actor - actress
Baron - baroness
Benefactor -benefactress
Brother - sister
Bull - cow
Bull-calf -cow-Calf
Cock - hen
Cock-sparrow- hen-sparrow
Count - countess
Czar - czarina
Drake - duck
Drone - bee
Duke -duchess
Emperor -enchantress
Father- mother
Gander-goose
Gentleman-lady
Giant-giantess
Grandfather -grandmother
Hart-roe
He-goat -she-goat
Husband -wife
King -queen
Lord-lady
Man-woman
Master-mistress
Milkman- milkmaid
Monk-nun
Sir-madam
Son-daughter
Stag-hind
Sultan-sultana
Tiger-tigress
Traitor-traitress
Uncle -aunt
Wizard -witch
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🌲സസ്യലോകം🌲
-------------------------

ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.നോർമൻ ബോർലോഗ്
നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര് ?
Answer :- ഡോ.നോർമൻ ബോർലോഗ്
എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
Answer :- 1970
ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത് ?
Answer :- സമാധാനം
ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ. വർഗീസ്‌ കുര്യൻ
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
Answer :- ഡോ.എം.എസ്.സ്വാമിനാഥൻ
എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത് ?
Answer :- മെക്സിക്കൊവിൽ (1944-ൽ )
ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
Answer :- 1965-ൽ
ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
Answer :- സി.സുബ്രഹ്മണ്യൻ
ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
Answer :- ഗോതമ്പ്
സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഫ്ലോറിജൻ
സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
Answer :- സൈറ്റോകെനിൻസ്
ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
Answer :- എഥിലിൻ
സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
Answer :- ഗിബുർലിൻ
സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
Answer :- കൂടുതൽ ആണ്
ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു ?
Answer :- കാത്സ്യം കാർബൈഡ്
പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
Answer :- സാൽമൊണല്ല
കറുപ്പ് ലഭിക്കുന്ന ചെടി ?
Answer :- പോപ്പി
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

🛩വ്യോമഗതാഗതം🛩

✈️കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
Ans : 1935 (ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൻ സർവ്വീസായിരുന്നു ഇത്)
✈️കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ്?
Ans : തിരുവനന്തപുരം - മുംബൈ
✈️തിരുവനന്തപുരത്തേക്ക് ആദ്യമായി വിമാനസർവ്വീസ് ആരംഭിച്ച കമ്പനി?
Ans : ടാറ്റാ എയർലൈൻസ്
✈️ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരം വിമാനത്താവളത്തിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പേര്?
Ans : വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം
✈️കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം നിലവിൽ വന്നത് എവിടെ ?
Ans : മൂർഖൻ പറമ്പ് (കണ്ണൂർ)
✈️മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്?
Ans : വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ)
✈️12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
Ans : കൊച്ചി വിമാനത്താവളം (CIAL)
✈️പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം?
Ans : തിരുവനന്തപുരം
✈️തിരുവനന്തപുരത്തേക്ക് യാത്രാ വിമാനസർവ്വീസ് ആരംഭിച്ച വർഷം?
Ans : 1964
✈️കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ?
Ans : തിരുവനന്തപുരം, നെടുമ്പാശ്ശേരി,കരിപ്പൂർ,കണ്ണൂർ
✈️തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം?
Ans : 1991
✈️എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 1999
✈️കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം?
Ans : 2006
✈️മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം അറിയപ്പെടുന്നത്?
Ans : കോഴിക്കോട് വിമാനത്താവളം
✈️പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം?
Ans : നെടുമ്പാശ്ശേരി
✈️നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മറ്റൊരു പേര്?
Ans : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
✈️CIAL - ന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ?
Ans : കേരളാ മുഖ്യമന്ത്രി
✈️കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി ?
Ans : ശ്രീലങ്കൻ എയർലൈൻസ്
✈️കേരളത്തിലെ പാസ്പോർട്ട് ഓഫീസുകൾ സ്ഥിതിചെയ്യുന്നത്?
Ans : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
✈️എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ അല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?
Ans : കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ കീഴിലാണ്)


KIAL

✈️കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണചുമതല വഹിച്ച കമ്പനി?
Ans : കിൻഫ്ര
✈️കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ട്രയൽ ലാൻഡിങ് നടന്നത്?
Ans : 2016 ഫെബ്രുവരി 29
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

50 GEOGRAPHY QUESTIONS

1). ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത് ?
ബ്രഹ്മപുത്ര

2). അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക് ഏത് ?
ബറിംഗ് കടലിടുക്ക്

3). അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത് ?
ട്രോപോസ്ഫിയർ

4). നാഥുല ചുരം ഏത് സംസ്ഥാനത്താണ് ?
സിക്കിം

5).ഭൂപടനിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് ?
കാർട്ടൊഗ്രാഫി

6). ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത് ?
ഇന്തോനേഷ്യ

7). ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത് ?
മഡഗാസ്കർ

8). ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത് ?
പെരിയാർ

9). കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?
പെരമ്പാടി ചുരം

10). ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
ലഡാക്ക്

11). ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ് ?
ഗോമതി നദി

12). നാസിക് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
ഗോദാവരി

13). അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത് ?
ദക്ഷിണ ഗംഗോത്രി

14). ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?
ചെന്നൈ

15). തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് ?
കാവേരി നദി

16). തഞ്ചാവൂർ നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
കാവേരി നദി

17). മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ

18). അജ്മീർ നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
ലൂണി

19). കാലഹാരി മരുഭൂമി സ്ഥിതിചെയ്യുന്നത് എവിടെ ?
ദക്ഷിണാഫ്രിക്ക

20). മധുര നഗരം സ്ഥിതിചെയ്യുന്നത് ഏത് നദി തീരത്താണ് ?
വൈഗ

21). ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
നാസിക് കുന്നുകൾ

22). ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത് ?
ഗംഗ

23). റഷ്യയുടെ ദേശീയ നദി ഏത് ?
വോൾഗ

24). മോഹൻജദാരൊ, ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
പാകിസ്ഥാൻ

25). ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ?
ജമ്മു കാശ്മീർ

26). ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു ?
ഇറാഖ്

27). കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് ?
പെരിയാർ

28). ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ് ?
ചിൽക്ക ( ഒറീസ )

29). ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
മഹാനദി

30). ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
കൊല്ലെരു

31). പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ഒറോളജി

32). കൊയ്ന ഡാം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര

33). സംഭാർ തടാകം ഏത് സംസ്ഥാനത്താണ് ?
രാജസ്ഥാൻ

34). ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത് ?
ആരവല്ലി പർവതം

35). അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
കൃഷ്ണ നദി

36). മൺസൂൺ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു ?
ഹിപ്പാലസ്

37). ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ് ?
2400 കി.മീ

38). അസ്വാൻ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ഈജിപ്ത്

39). ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതിചെയ്യുന്നത് ?
യാങ്ങ്റ്റിസി

40). റോക്കീസ് പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
അമേരിക്ക

41). ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
കാസ്പിയൻ സീ

42). മൗണ്ട് അറാരത് പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
തുർക്കി

43). ത്രീ ഗോർജസ് ഡാം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ചൈന

44). ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത് ?
റഷ്യ

45). എറ്റ്ന അഗ്നി പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
ഇറ്റലി

46). ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതിചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ് ?
മൌണ്ട് അബു

47). കേരളത്തിലെ ആദ്യത്തെ ആർച്ച ഡാം ഏതാണ് ?
ഇടുക്കി ഡാം

48). ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത് ?
നീലഗിരി

49). ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് ?
ഹിരാക്കുഡ്

50). യുറാൾ പർവതം സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് ?
റഷ്യ
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

*മസ്തിഷ്കമെന്ന മഹാത്ഭുതം*
ജൈവലോകത്തെ ഏറ്റവും സങ്കീർണ്ണമായ വസ്തു മനുഷ്യമസ്തിഷ്കമാണെന്ന് നാം മനസ്സിലാക്കുന്നത് അതേ മസ്തിഷ്കം ഉപയോഗിച്ചു തന്നെയാണ് !!

ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ ഭാരം 350-400 g ആണ് .യുവാവാവുന്നതോടെ അത് 1,300-1,400 g വരെ വളരുന്നു .ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വലിയ മസ്തിഷ്കമുള്ളത് മനുഷ്യനാണ് .അതായത് നമ്മുടെ ശരീരഭാരത്തിന്റെ രണ്ടര ശതമാനം മാത്രം .ആന,തിമിംഗലം തുടങ്ങിയ ജീവികൾക്ക് മനുഷ്യനെക്കാൾ വലിയ മസ്തിഷ്കമുണ്ടെങ്കിലും ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ചെറുതാണ് .

ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് നാസയുടെ (NASA) Advanced super computer facility അതിനു 1000 Tb മെമ്മറിയും 20 മില്ല്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട് .പല മുറികളിലായി വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിനു പോലും വെറും ഒന്നര കിലോഗ്രാം മാത്രമുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അത്ര കഴിവും കാര്യക്ഷമതയുമില്ല .സാധാരണ കമ്പ്യൂട്ടറുകളെ നാം ഡെസ്ക്ടോപ്പ് ,ലാപ് ടോപ്പ്, എന്നെല്ലാം വിളിക്കുന്ന പോലെ നമ്മുടെ സൂപ്പർ കമ്പ്യൂട്ടറിനെ രസകരമായ ഓമനപ്പേരിൽ വിളിക്കാം നെക്ക് ടോപ്പ് ( Neck Top)

മനുഷ്യമസ്തിഷ്കം കേവലം ഒരു സെക്കന്റിൽ ചെയ്യുന്ന പ്രവർത്തികൾ ലോകത്തെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറിന് ചെയ്യാൻ വേണ്ടത് 40 മിനുട്ടാണത്രേ!! (Reserch Done by RIKEN brain science institute-Japan)

നമ്മുടെ ശരീരത്തിന്റെ കേവലം 2% മാത്രം ഭാരം വരുന്ന മസ്തിഷ്കം 20% ഓക്സിജനും ഊർജ്ജവും ഉപയോഗിക്കുന്നു !! പണ്ട് എന്റെ അദ്ധ്യാപകൻ പറഞ്ഞ ഒരു വാക്ക് ഓർക്കുന്നു ,"ഒരു മണിക്കൂർ പറമ്പിൽ കിളക്കുന്നതിനേക്കാൾ അധ്വാനമാണ് ഒരു മണിക്കൂർ പഠിക്കാനിരിക്കുന്നത്" ! അതിനാലാണ് പഠിച്ചവരെ സമൂഹം എന്നും ആദരിക്കുന്നത് ! മസ്തിഷ്കത്തിന് ഓക്സിജന്റെ ലഭ്യത കുറഞ്ഞാൽ സെറിബ്രൽ ഹൈപോക്സിയ, സ്ട്രോക്ക് (Stroke) എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു . ആറു മിനുറ്റിലേറെ ഓക്സിജൻ കൂടാതെ മസ്തിഷ്കത്തിന് നിലനില്ക്കാൻ സാധ്യമല്ലത്രേ !

ഉണർന്നിരിക്കുന്ന ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം ഒരു ചെറിയ ബൾബ്‌ കത്താനാവശ്യമായതോതിലുള്ള ഇലക്ട്രിക് സിഗിനൽ ഉണ്ടാകുന്നുണ്ടത്രേ, അപസ്മാരരോഗ (Epilespy) നിർണ്ണയത്തിന് ഉപയോഗിക്കുന്ന EEG (Electroencephalography) യിൽ മസ്തിഷ്കം നിർമിക്കുന്ന ഇത്തരം തരംഗങ്ങളെയാണ് പഠനവിധേയമാക്കുന്നത് .

നമ്മുടെ മസ്തിഷ്കത്തിനു സ്വയം മാറാനുള്ള കഴിവുണ്ട് ഇതിനെ ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain plasticity) എന്നറിയപ്പെടുന്നു .ഉദാഹരണത്തിന് നാം ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം മാറിക്കൊണ്ടിരിക്കുന്നു .

നമ്മുടെ മസ്തിഷ്കത്തിലെ മൊത്തം രക്തക്കുഴലുകൾ (blood vessel) ചേർത്തു വെച്ചാൽ ഒരു ലക്ഷം മൈൽ നീളം വരുമത്രേ !! ഓരോ സെക്കന്റിലും ഒരു ലക്ഷത്തിലേറെ രാസപ്രവർത്തനങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്നതായും കണക്കാക്കപ്പെടുന്നു .

സാധാരണമനുഷ്യനിൽ ഓരോ ദിവസവും ഏകദേശം 70,000 ചിന്തകൾ ഉണ്ടാകുന്നുന്നുണ്ടത്രേ !

നമ്മുടെ മസ്തിഷ്കത്തിൽ Pain receptors ഇല്ലാത്തതിനാൽ ബോധംകെടുത്താതെ തന്നെ മസ്തിഷ്കശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കുമത്രേ !

അത്ഭുതകരമെന്നു പറയട്ടെ ,ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഏകദേശം പകുതി ഭാഗം നീക്കിയാലും അയാൾക്ക് മറ്റുള്ളവരെ പോലെതന്നെ ജീവിക്കാൻ സാധിക്കുമത്രേ.Hemispherectomy എന്ന ശാസ്ത്രക്രിയയിൽ മസ്തിഷ്കത്തിന്റെ പകുതി ഭാഗം എടുത്ത് മാറ്റുന്നു .

നിങ്ങളിൽ ഓരോ പുതിയ ഓർമ്മ രൂപപ്പെടുമ്പോഴും നിങ്ങളുടെ മസ്തിഷ്കത്തിലെ ന്യറോണുകൾക്കിടയിൽ ഒരു പുതിയ കണക്ഷൻ (synapses) രൂപപ്പെടുന്നു .

മനുഷ്യമസ്തിഷ്കത്തിലെ പ്രധാനപ്പെട്ട ഭാഗമായ അമിഗ്ഡലയാണ് (Amygdala) നമ്മളിൽ ഭയം എന്ന വികാരം സൃഷ്ടിക്കുന്നത് .ഉദാഹരണത്തിന് നിങ്ങൾ ഒരു പാമ്പിനെ കാണുമ്പോൾ കാഴ്ചയിലൂടെ എത്തുന്ന സിഗിനലുകൾ അമിഗ്ഡലയിൽ ഭയത്തിന്റെ ആവേഗങ്ങൾ സൃഷ്ടിക്കുന്നു . ഈ ആവേഗങ്ങൾ ഹൈപോതലാമസ് വഴി മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഭയത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു .ഭയത്തെ പറ്റിയുള്ള ഈ ഓർമയെ അമിഗ്ഡല സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു .താൽക്കാലിക ഓർമകളെ സ്ഥിരമായ ഓർമകളാക്കി മാറ്റുന്നതും (Memory Consolidation) അമിഗ്ഡലയുടെ മറ്റൊരു ജോലിയാണ് .

ഇനിയും നിരവധി !!

ലോകത്തെ കോടാനുകോടി മനുഷ്യരുടെ ചിന്തകൾ അവരുടെ വിരൽതുമ്പ് പോലെ വ്യതിരിക്തമാണ് .സങ്കീർണ്ണതയുടെ പര്യായമായ മനുഷ്യമസ്തിഷ്കത്തെ നൂറ്റാണ്ടുകളായി നാം പഠിച്ചുകൊണ്ടിരിക്കുകയാണ് ! ഇനിയും അറിയാൻ നിരവധി !! ..ഇത്രയും സങ്കീർണ്ണമായ ഒരു അവയവം കേവല യാദ്രിശ്ചികമാണെന്ന് ആത്മാർത്ഥമായി ലോകത്തൊരാൾക്കും പറയുക സാധ്യമല്ല ..
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

പഞ്ച മഹാസമുദ്രങ്ങൾ


കോഡ് :- PAISA

P - പസഫിക് സമുദ്രം (ശാന്ത മഹാസമുദ്രം)

A - അറ്റ്ലാൻറിക് സമുദ്രം

I - ഇന്ത്യൻ സമുദ്രം

S - സതേൺ സമുദ്രം

A - ആർട്ടിക് സമുദ്രം


പസഫിക് സമുദ്രം

👉ഏറ്റവും വലിയ സമുദ്രം പസഫിക് ആണ്.

👉ഏറ്റവും കൂടുതൽ ആഴമുള്ളതും പസഫിക്കിനാണ്.

👉ത്രികോണാകൃതിയിലുള്ള സമുദ്രം ആണിത്.


അറ്റ്ലാൻറിക് സമുദ്രം

👉ഏറ്റവും കൂടുതൽ വാണിജ്യപ്രാധാന്യമുള്ള സമുദ്രം.

👉 ഇംഗ്ലീഷ് അക്ഷരം 'S' ന്റെ ആകൃതിയിലുള്ള സമുദ്രം.

👉 ചാളക്കടൽ എന്നും അറിയപ്പെടുന്നു.


ഇന്ത്യൻ സമുദ്രം

👉ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉൽഭവിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ്.

👉മൗറീഷ്യസിനെ ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്ന് വിളിക്കുന്നു.

👉ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണിത്.


സതേൺ സമുദ്രം

👉 ദക്ഷിണ സമുദ്രം അഥവാ അൻറാർട്ടിക്ക് സമുദ്രം എന്നറിയപ്പെടുന്നു.


ആർട്ടിക് സമുദ്രം

👉 ഏറ്റവും ചെറിയ സമുദ്രം.

👉 ഇംഗ്ലീഷ് അക്ഷരം 'D' യുടെ ആകൃതിയിൽ കാണപ്പെടുന്നു.

Saleena blk
https://t.me/joinchat/AAAAAFdxZR6vKd6WnzQDWA

❀ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന രാജ്യം?

*ചൈന*

❀ ഇന്ത്യയുടെ ദേശീയ പാനീയം?

*ചായ*

❀ ഇന്ത്യയുടെ തേയിലത്തോട്ടം?

*ആസാം*

❀ ഇന്ത്യയിൽ തേയില ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം?

*പശ്ചിമ ബംഗാൾ*

❀ ലോകത്തിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം?

*ഗുവാഹത്തി*

❀ കാപ്പിയുടെ ജന്മ ദേശം?

*എത്യോപ്യ*

❀ ഇന്ത്യയിൽ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

*കർണാടക*

❀ റബ്ബറിന് ജന്മദേശം?

*ബ്രസീൽ*

❀ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

*ലാറ്ററൈറ്റ്*

❀ ഇന്ത്യയിൽ ആദ്യമായി കാപ്പി കൊണ്ടുവന്ന പ്രദേശം?

*കർണാടകയിലെ ചിക്കമംഗ്ലൂർ*

❀ ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്?

*ഐരാപുരം എറണാകുളം*
ഗാന്ധിജിയെ

മഹാത്മാ എന്ന് വിശേഷിപ്പിച്ചത് = ടാഗോർ

രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് = സുബാഷ് ചന്ദ്ര ബോസ്