ജ്യോതിഷം വാസ്തു
903 subscribers
142 photos
2 videos
4 files
3 links
മുഹൂർത്തം , വിശേഷങ്ങൾ, രാശിഫലങ്ങൾ
വാസ്തു, യോനി കണക്കുകൾ, പ്ലാൻ
Download Telegram
*സനാതനം 26*
======================

*ജ്യോതിഷം*

*സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.*

*ജ്യോതിഷത്തിൽ പരമപ്രധാനമായ ഘടകം സമയം അഥവാ കാലമാണ്. സദാ പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിലെ സമയത്തിന്റെ തുടർച്ചയായ രണ്ട് വിനാഴിക പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാദ്ധ്യമല്ല. കാലചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവരജംഗമങ്ങളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്.*

*വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ആറു വേദാംഗങ്ങളിലൊന്നായ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണായാണ് വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നത്. ജ്യോതിഷശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കുന്നത് പൂർണ്ണമാവില്ല. ഇതിനെ ഗണിതജ്യോതിഷം എന്നാണ് പറയുന്നത്. സൂര്യ, നക്ഷത്രങ്ങളുടെ പ്രഭാവം പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ശാസ്ത്രമാണ് ഗണിതജ്യോതിഷം. സൂര്യചന്ദ്ര ഗ്രഹണങ്ങള്‍ എപ്പോള്‍ നടക്കും? ഋതുക്കളുടെ മാറ്റം എപ്പോഴുണ്ടാകും? എങ്ങിനെയുണ്ടാവും? എന്നതൊക്കെയും, അതുപോലെ ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയും മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് അത്. നക്ഷത്രങ്ങളുടെ സ്ഥിതിനോക്കി പ്രാചീന ചരിത്ര സംഭവങ്ങളുടെ സമയവിവരം പോലും കണ്ടെത്താനാവും എന്നാണ് പണ്ഡിതമതം.*

*ജ്യോതിശ്ശാസ്ത്രജ്ഞൻമാർ കൂടിയായിരുന്ന പുരാതന ഭാരതീയ ഋഷിമാർ ചിട്ടയായ ആകാശ നിരീക്ഷണം നടത്തിയിരുന്നു. ആദ്യകാലത്ത് ദിക്കുകൾ അറിയുന്നതിനും കാലഗണനയ്ക്കുമാണ് ജ്യോതിഷം പുരോഹിതന്മാരും സഞ്ചാരികളും ഉപയോഗിച്ചത്. ആര്യഭട്ടന്‍ എഴുതിയ ‘ആര്യഭട്ടീയം’ ലോകത്തിന്‌, ഭാരതീയ ജ്യോതിശാസ്ത്രം നല്‍കിയ മഹത്തായ സംഭാവനയാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുനതിനുള്ള സങ്കേതം അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.*

*നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തം, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ള ഫലഭാഗജ്യോതിഷം. വേദാംഗമായ ജ്യോതിഷത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങളില്ല.*
*ഭരണി നക്ഷത്രത്തിൻ്റെ പ്രത്യേകതകൾ*

അധികം സംസാരിക്കാത്തവരും അന്യരുടെ കാര്യങ്ങളിൽ കഴിവതും ഇടപെടാതെ കഴിയാൻ ആഗ്രഹിക്കുന്നവരുമാണ് പൊതുവെ ഭരണി നക്ഷത്രക്കാർ. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നില്ക്കുക എന്നതാണ് ഭരണി നക്ഷത്രക്കാരുടെ രീതി. അന്യരുടെ അഭിപ്രായം അനുസരിച്ച് സ്വന്തം അഭിപ്രായത്തിൽ മാറ്റം വരുത്തുവാൻ ഭരണി നക്ഷത്രക്കാർ പൊതുവെ തയ്യാറാവുകയില്ല. പെരുമാറ്റത്തിൽ അല്പം കർക്കശത്വമുണ്ടാകും, അതുമൂലം എല്ലാവരുമായി യോജിച്ചു പോകാൻ ഭരണി നക്ഷത്രക്കാർക്ക് കഴിയില്ല. സത്യസന്ധതയും സദാചാര നിഷ്ഠയും നിലനിർത്തിക്കൊണ്ടു പോകണമെന്നാഗ്രഹിക്കുന്നവരാണ് ഭരണി നക്ഷത്രക്കാർ. ഇവർക്ക് സഹനശക്തി കുറയും, പെട്ടെന്നു ദേഷ്യം വരുമെങ്കിലും അതുപോലെ തന്നെ ദേഷ്യം തണുക്കുകയും ചെയ്യും. എല്ലാവരുടെയും തെറ്റുകൾ ക്ഷമിക്കാനുള്ള മഹാമനസ്സ് കാണിക്കും, അഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങൾക്കും ഒരു വിട്ടുവീഴ്ചക്കും ഭരണി നക്ഷത്രക്കാർ തയ്യാറാവുകയില്ല. അഭിമാനത്തിന് കോട്ടം തട്ടുന്ന സാഹചര്യമുണ്ടായാൽ നാടുവിടുക, ആത്മഹത്യചെയ്യുക തുടങ്ങിയവയെപ്പറ്റി ആയിരിക്കും ചിന്തിക്കുക.

തന്ത്രങ്ങൾ
അന്യരുടെ ചിന്താഗതികൾ വളരെ വേഗം മനസ്സിലാക്കുകയും അതിനനുസരിച്ച് തന്ത്രങ്ങൾക്ക് രൂപം നല്കാനും ഭരണി നക്ഷത്രക്കാർക്ക് കഴിയും. അതുകൊണ്ടുതന്നെ ധാരാളം എതിരാളികൾ ഉണ്ടാകും, എതിരാളികളുടെ മുന്നിൽ തലകുനിക്കാനോ വീട്ടുവിഴ്ച ചെയ്ത് ഒത്തുതീർപ്പുണ്ടാക്കാനോ ഇവർ താല്പര്യം കാണിക്കുകയില്ല. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയോ കഷ്ടനഷ്ടങ്ങളെപ്പറ്റിയോ പരാതിപ്പെടുകയില്ല, സ്വതന്ത്ര ബുദ്ധിയായിരിക്കും.

ഓരോ പ്രായത്തിലും
ഇരുപതു വയസ്സുവരെ ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ശുക്രദശയാണ്. എല്ലാം കൊണ്ടും നല്ല കാലയളവാണ്, എന്നാൽ ഇരുപത്തി ഒന്നു വയസ്സു മുതൽ ഇരുപത്തി ഏഴു വയസ്സു വരെ ആദിത്യ ദശയാണ്. പല തരത്തിലുള്ള തടസങ്ങളും രോഗാവസ്ഥയും സാമ്പത്തിക നഷ്ടവും പൊതുവെ ഈ കാലയളിൽ ഉണ്ടാകാം. തുടർന്ന് മുപ്പത്തി ഏഴ് വയസ്സു വരെ ചന്ദ്ര ദശയാണ് ,ഈ കാലയളവിൽ വിവാഹം നടക്കും. ജോലിക്ക് വേണ്ടി പ്രയത്നിക്കുന്നവർക്ക് അത് സാധിക്കും. ജോലി സംബന്ധമായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും, തുടർന്ന് നാല്പത്തിനാലു വയസു വരെ ചൊവ്വാദശയാണ്. ഈ കാലയളിൽ പലതരത്തിലുള്ള രോഗാവസ്ഥകളും പ്രതിസന്ധികളും ബുദ്ധിമുട്ടിക്കാം, സാമ്പത്തിക നഷ്ടം ഉണ്ടാക്കാം. എന്നാൽ ചൊവ്വാ അനുകൂലത്തിലാണെങ്കിൽ മേൽ പറഞ്ഞ ദോഷങ്ങളൊന്നും ബാധിക്കുകയില്ല. തുടർന്ന് അറുപത്തിരണ്ട് വയസ്സു വരെ രാഹുദശയാണ്. ഗുണദോഷ സമ്മിശ്രമായ ഈ കാലയളവിൽ പല തരത്തിലുള്ള പ്രതിസന്ധികളും അപവാദങ്ങളും രോഗാവസ്ഥകളും ഉണ്ടാകുമെങ്കിൽ. സമുദായ സംഘടനകളുടെ നേതൃസ്ഥാനം, ധന നേട്ടം തുടങ്ങിയവ ഈ കാലയളവിൽ ഉണ്ടാകും. സന്താനങ്ങൾ നിമിത്തം സന്തോഷിക്കാൻ അവസരമുണ്ടാകും, സന്താനങ്ങളുടെ വിവാഹം നടത്തും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതുജന അംഗീകാരം കൂടും.രാഷ്ട്രിയത്തിൽ ഉന്നത സ്ഥാനമാനം ലഭിക്കും.തുടർന്ന് എഴുപത്തി എട്ടുവയസ്സു വരെ വ്യാഴദശയാണ്.സമാധാനവും ശാന്തവുമായ ജീവിതം ഈ കാലയവിൽ ഉണ്ടാകും.

കടപ്പാട് :
വസുദേവപഞ്ചകം
==============

ഇതെഴുതണമെന്ന് കരുതിയതേയല്ല, പൊതുവേ കർമ്മങ്ങളെ പ്രകീർത്തിക്കുന്ന ഒന്നും പോസ്റ്റ് ചെയ്യാറില്ല, അപൂർവ്വമായി അങ്ങനെ ചെയ്യുന്നത് അന്ധവിശ്വാസം അകറ്റാനല്ല, ശരിയായ രീതി (വിശ്വാസമോ അന്ധവിശ്വാസമോ എന്നൊക്കെ ആസ്തികരും നാസ്തികരും അവരവരുടെ യുക്തിപോലെ തീരുമാനിക്കട്ടെ) എന്താണെന്ന് പറയുവാൻ മാത്രമാണ്.

നാട്ടിൻപുറത്ത് വസുദേവപഞ്ചമത്തെ "പഞ്ചമി ദോഷ" മായി തെറ്റിദ്ധരിച്ച് മരണമടഞ്ഞ ആളിൻ്റെ ബന്ധുക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ശുക്ലപക്ഷത്തെയോ, കൃഷ്ണപക്ഷത്തെയോ പഞ്ചമിതിഥിക്ക് ആരെങ്കിലും മരണപ്പെട്ടാൽ അത് വസുപഞ്ചകദോഷമോ, പഞ്ചമരണം അതായത് രണ്ടുവർഷത്തിനുള്ളിൽ കുടുംബത്ത് അഞ്ചു തുടർമരണങ്ങൾ നടക്കുവാനുള്ള സാധ്യതയോ അല്ല!

ഗരുഡപുരാണപ്രകാരം (അദ്ധ്യായം 10, ശ്ലോകം 28-33) ആണല്ലോ ഈ പൊല്ലാപ്പൊക്കെ ഉണ്ടായത്.

"അവിട്ടം പാതിതൊട്ട് രേവത്യാന്ത്യം വരേയ്ക്കും
മരിച്ചാൽ ദഹിപ്പിക്ക യോഗ്യമല്ലറിക നീ
അഥവാ ദഹിപ്പിക്കേണമെന്നാകിൽലതിൻ
വിധിപോൽ ദഹിപ്പിക്കാമൊരു ദോഷവും വരാ"

അതായത് , അവിട്ടം പകുതിക്കുശേഷം( 30നാഴികക്ക്) രേവതിവരെ (ധനിഷ്ട രണ്ടാം പാതി, ശതാഭിഷ, പൂർവ്വഭദ്രപ്രദ, ഉത്തരഭാദ്രപ്രദ, രേവതി) കുഭം, മീനം രാശികളിലെ നക്ഷത്രങ്ങളായ നാലര നക്ഷത്രങ്ങളിൽ മരണമണടഞ്ഞാലാണ് ദഹനക്രിയ ദോഷമായുള്ളത്.

എന്നാൽ ഈ നാളുകളിൽ മരണമടഞ്ഞാൽ ആ ദോഷം ഉണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല, പലവിധ വ്യവസ്ഥകൾ കൂടി ഒത്തുവന്നാലേ ആ ദോഷം ഉണ്ടാവുകയുള്ളൂ. എല്ലാം കൂടി ഒത്തുവരുമ്പോൾ ഓരോ 27 ദിവസങ്ങളിലും ആവർത്തിക്കുന്ന ഈ നാളുകളിൽ ദോഷം വർഷത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇനി ആ നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.

(1) അവിട്ടത്തിനോട് കൂടി ചൊവ്വാഴ്ച്ച,ഏകാദശി, വൃശ്ചികലഗ്നം ഇവ ചേർന്നുവരണം

(2) ചതയത്തോടുകൂടി ബുധൻ, ദ്വാദശി, ധനു ലഗ്നം, ഇവ ചേർന്നുവരണം.

(3) പൂരോരുട്ടാതിയോടുകൂടി വ്യാഴാഴ്ച, ത്രയോദശി, മകരം ലഗ്നം ഇവ ചേർന്നുവരണം

(4) ഉത്രട്ടാതിയോടു കൂടി വെള്ളിയാഴ്ച്ച, ചതുർദശി, കുംഭ ലഗ്നം ഇവചേർന്നു വരണം

(5) രേവതിയോടുകൂടി ശനിയാഴ്ച, വാവ്, മീനലഗ്നം ഇവ ചേർന്നു വരണം.

ഇപ്രകാരം ചേർന്നുവന്നു ദോഷമായാൽ, ദഹിപ്പിച്ചുകൂടാ എന്നല്ല, വിധിപൂർവ്വം ദഹിപ്പിക്കണം എന്നാണ്. പരേതനോടൊപ്പം 5 മരണം സംഭവിച്ചതായി സങ്കൽപ്പിച്ച് 6 ചിതകൾ ഉണ്ടാവുകയും, സഞ്ചയനകർമ്മം ഈ 6 ചിതകളിലും നടത്തുകയും വേണമെന്നേയുള്ളൂ, ദഹിപ്പിക്കാം!

ഊർദ്ധമുഖരാശിയിൽ മരണം സംഭവിച്ചാൽ ഉത്തമവും, അധോമുഖരാശിയിൽ അധമവും, തിര്യങ്മുഖരാശിയിൽ മധ്യമങ്ങളും ആണ്. ഇങ്ങനെദോഷകരമായി ലക്ഷണം കണ്ടാൽ വിധി പ്രകാരം
ദഹിപ്പിക്കണം.

വസുപഞ്ചകദോഷം ഉണ്ടായാല്‍ സഞ്ചയത്തിന് മുമ്പ് ദര്‍ഭ കൊണ്ടോ കറുകകൊണ്ടോ അഞ്ചു ആൾരൂപമുണ്ടാക്കി അതിൽ കവിടി വച്ച് ശവദാഹം നടത്തുന്നതുപോലെ അഞ്ചു പട്ടടയിൽ ദഹിപ്പിക്കുകയും, സഞ്ചയനദിവസം ആദ്യം അഞ്ചു പട്ടടയിലും പിന്നീട് പ്രധാനപട്ടടയിലും സഞ്ചയനം നടത്തുകയും (അഞ്ചുപേരെ സങ്കല്പികമായി ദഹിപ്പിക്കുന്നു ഒപ്പം കർമങ്ങളും ഒരേപോലെ ചെയ്യുന്നു ) സഞ്ചയനത്തിന്റെ തലേന്ന് രാത്രി ഭദ്രകാളിക്ക് (ചുടലകാളി )പട്ടട സ്ഥാനത്തു ഗുരുതി ചെയുകയുമാണ് പതിവ്. പിന്നെ പതിനാറ് ദിവസം കഴിഞ്ഞ് ഗൃഹത്തില്‍ മൃത്യുഞ്ജയഹോമം നടത്താറുണ്ട്.

ചിലയിടങ്ങളിൽ പിണ്ഡച്ചോറുകൊണ്ട് ആഞ്ചുപേരുടെ ആൾരുപമുണ്ടാക്കി ബന്ധുക്കളാണെന് സങ്കല്പിച്ച് മരണാനന്തരക്രിയകൾ നടത്തി സംസ്ക്കരിക്കുന്നതായും കണ്ടുവരുന്നു. പുല ആചരിച്ച് പുലവിടുന്നതിന് മുൻപായി സപിണ്ഡീശ്രാദ്ധം ഊട്ടിബലി കർമ്മങ്ങൾചെയ്യണം വീട്ടിൽഅന്നദാനത്തോടെ അടിയന്തിര സദ്യനടത്തുകയും, ഒരുവർഷംകഴിഞ്ഞാൽപ്രേതവേർപാടു നടത്തുകയും ചെയ്യാറുണ്ട്. പിന്നീട് വീതുവെക്കാറില്ല (ഗരുഡപുരാണം 40, ശ്ലോകം16), വർഷംതോറും ശ്രദ്ധദിനത്തിൽ ബലിയിടുകയും ഒപ്പം അന്നദാനവും നടത്തി പ്രാർത്ഥനയും നടത്താറുണ്ട്. പിതൃക്കളുടെ ആത്മശാന്തിക്കായി സായൂജ്യപൂജയും തിലഹോമവും നടത്താറുണ്ട്.

ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്നത്, എല്ലാം കുടുംബാംഗങ്ങളും പഞ്ചക്ക് യോഗമൃത്യു കർമ്മങ്ങളിൽ പങ്കെടുക്കണമെന്നും, പിതൃതർപ്പണപൂജ, പ്രാണപ്രതിസ്ഥാപനാപൂജ, രുദ്രാഭിഷേകം, നക്ഷത്രശാന്തിപൂജ, മഹാമൃത്യുഞ്ജയഹോമം എന്നിവ നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്താമെന്നും, വേണമെങ്കിൽ 6 മാസം വരെ ആ ഗൃഹം അടച്ചിടാമെന്നുമാണ് (ഗരുഡപുരാണം അദ്ധ്യായം 10, ശ്ലോകം 25-27).

പറയാനുദ്ദേശിച്ചത്, ഗരുഡപുരാണത്തിലെ വാസുദേവപഞ്ചകം, വസുപഞ്ചകം, ധനുഷ്ടപഞ്ചകം എന്നൊക്കെ പരാമർശ്ശിക്കപ്പെടുന്നത് ദോഷവും, പാവം പഞ്ചമിതിഥിയും തമ്മിൽ യാതൊരു ബന്ധവുമില്ല, മരണത്തിൻ്റെ തിഥി പഞ്ചമിയായാൽ കുടുംബത്തിൽ തുടർമരണങ്ങളുടെ ദോഷമില്ല; വെറുതേ ഭയക്കൃണ്ട, ധനം ദുർവ്യയം ചെയ്യേണ്ട ആവശ്യമില്ല!
*നവ ദോഷം -1*
*ഉഷ്ണശിഖ*
===============

ഉഷ്ണം, ഉഷ്ണശിഖ, ഉഷ്ണഘടിക എന്നെല്ലാം വിളിക്കപ്പെടുന്ന ഒരു അശുഭസമയമുണ്ട്. എല്ലാ നക്ഷത്രങ്ങളിലും വരുന്ന നിശ്ചിത വേളയാണത്. മുഹൂര്‍ത്തം കൊള്ളുവാന്‍ പാടില്ലാത്ത ഒമ്പത് സമയ വിശേഷങ്ങളെ 'നവദോഷങ്ങള്‍' എന്ന് പറയും. അതിലൊന്നാണ് ഉഷ്ണവും.

, ഉഷ്ണശിഖയെ ഒരു ഉഗ്രദേവതയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന രീതിയും കണ്ടു വരുന്നു . ഏഴ് മുഖവും ഏഴ് കൈകളും വാലും കറുത്ത നിറവും പാറിപ്പറക്കുന്ന തലമുടിയും ഉള്ള ഈ ദേവത മുഴുവന്‍ പ്രപഞ്ചത്തെയും ദഹിപ്പിക്കാന്‍ ശക്തിയുള്ളതാണത്രെ! ഓരോ നക്ഷത്രത്തിലെയും ഉഷ്ണഘടികാ വേളയിലാണ് ഈ ദേവതയുടെ ആവിര്‍ഭാവം.

ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും എപ്പോഴാണ് ഉഷ്ണശിഖ വരുന്നതെന്ന് നോക്കാം. സൂക്ഷ്മചിന്തയില്‍ ഒരുകാര്യം ബോധ്യമാവുന്നത് എന്തെന്നാല്‍ ചൊവ്വയുടെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം എന്നീ രാശികളിലും ഉച്ചക്ഷേത്രമായ മകരം രാശിയിലും അംശകിക്കുന്ന നക്ഷത്രപാദങ്ങളിലാണ് ഉഷ്ണം തട്ടുന്നത്, അഥവാ ഉഷ്ണഘടിക വരുന്നത് എന്നുള്ളതാണ്. ചൊവ്വ അഗ്‌നിമയഗ്രഹവും അഗ്‌നികാരകനും ആണല്ലോ! അതാവാം കാരണം.
അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം എന്നീ അഞ്ചു നാളുകളുടെയും ഒന്നാം പാദത്തില്‍ ഉഷ്ണം വരുന്നു. (ഇവ ചൊവ്വയുടെ സ്വക്ഷേത്രമായ മേടം രാശിയില്‍ അംശിക്കുന്നു) കൃത്യമായിപ്പറഞ്ഞാല്‍ അവയുടെ ഏഴരനാഴികയ്ക്കു മേല്‍ ഏഴര നാഴിക - അതായത് പതിനഞ്ച് നാഴിക വരെയാണ് ഉഷ്ണം തട്ടുന്നത്. ഡിഗ്രിക്കണക്കില്‍ പറഞ്ഞാല്‍ ഈ നക്ഷത്രങ്ങളുടെ 1.40 ഡിഗ്രി മുതല്‍ 3.20 ഡിഗ്രി വരെ.

ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര എന്നീ അഞ്ചു നക്ഷത്രങ്ങളുടെ നാലാം പാദത്തില്‍, വൃശ്ചികാംശത്തില്‍ ഉഷ്ണശിഖ വരുന്നു. അവയുടെ അമ്പത്തഞ്ച് നാഴിക മുതല്‍ അഞ്ചു നാഴിക - അതായത് അറുപത് നാഴിക വരെ. ഡിഗ്രി കണക്കില്‍ 12.13 മുതല്‍ 13.20 വരെ.

കാര്‍ത്തിക, തിരുവാതിര, ആയില്യം, ഉത്രം, ചോതി എന്നീ അഞ്ച് നക്ഷത്രങ്ങളുടെ രണ്ടാം പാദത്തില്‍ അഥവാ മകരാംശത്തില്‍ ഉഷ്ണഘടിക വരുന്നു. അവയുടെ ഇരുപത്തിയൊന്ന് നാഴിക മുതല്‍ ഒമ്പത് നാഴിക - അതായത് മുപ്പത് നാഴിക വരെ . ഡിഗ്രിയില്‍ 4.40 മുതല്‍ 6.40 വരെ.

വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നിവ നാലിനും ഒന്നാംപാദത്തില്‍, മേടനവാംശകത്തില്‍ ഉഷ്ണം വരുന്നു. തുടക്കം മുതല്‍ എട്ട് നാഴിക വരെ, അതായത് പൂജ്യം ഡിഗ്രി മുതല്‍ 1.47 വരെ.

അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളുടെ നാലാം പാദത്തില്‍ അഥവാ വൃശ്ചിക നവാംശത്തിലാണ് ഉഷ്ണം ഭവിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ അമ്പത്തിരണ്ട് നാഴിക മുതല്‍ എട്ട് നാഴിക- അതായത് അറുപത് നാഴിക വരെ. ഡിഗ്രിയില്‍ 11.33 മുതല്‍ 13.20 വരെ.

തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ നാളുകളില്‍ അവയുടെ രണ്ടാം പാദത്തില്‍, മകരാംശത്തില്‍ ഉഷ്ണം വരുന്നു. ഇരുപത് നാഴിക മുതല്‍ പത്ത് നാഴിക - മുപ്പത് നാഴിക വരെ. ഡിഗ്രിക്കണക്കില്‍ 4.26 മുതല്‍ 6.40 വരെ.
ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം 60 നാഴികയാണെന്നും ഓരോ പാദവും 15 നാഴിക വീതമാണെന്നും ഓര്‍ക്കുക. ഡിഗ്രി കണക്കില്‍ ഓരോ നക്ഷത്രവും 13 ഡിഗ്രി 20 മിനിറ്റ് വീതമാണ്. ഓരോ പാദവും 3 ഡിഗ്രി 20 മിനിറ്റ് വീതവും.
ഇരുപത്തിയേഴ് നാളുകളില്‍ ഒമ്പത് നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവയിലായി ക്രമത്തില്‍ വരും. ആ നക്ഷത്രങ്ങള്‍ അശ്വതി, രോഹിണി, പുണര്‍തം, മകം, അത്തം, വിശാഖം, മൂലം, തിരുവോണം, പൂരുരുട്ടാതി എന്നിവയാണ്. അവയുടെ ഒന്നാം പാദത്തിലാണ് (മേടം നവാംശക്തില്‍) ഉഷ്ണശിഖ ഭവിക്കുന്നത്.
അതുപോലെ ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ നാലു പാദങ്ങള്‍ ക്രമത്തില്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ രാശികളിലായി വരും. ഇതില്‍ വൃശ്ചികമാണ് ചൊവ്വയുടെ രാശി. അതായത് ഈ നക്ഷത്രങ്ങളുടെ നാലാംപാദം. അതിലാണ് ഉഷ്ണഘടിക ഭവിക്കുക.
കാര്‍ത്തിക, തിരുവാതിര, അയില്യം, ഉത്രം, ചോതി, തൃക്കേട്ട, ഉത്രാടം, ചതയം, രേവതി എന്നീ ഒമ്പത് നക്ഷത്രങ്ങളുടെ നാലുപാദങ്ങള്‍ യഥാക്രമം ധനു, മകരം, കുംഭം, മീനം എന്നീ രാശികളിലായി വരുന്നു. അതില്‍ ചൊവ്വയ്ക്ക് ബന്ധമുള്ളത് മകരം രാശിയാണ്. കാരണം അത് ശനിക്ഷേത്രമാണെങ്കിലും ചൊവ്വയുടെ ഉച്ചരാശിയാണ്. അക്കാരണത്താലാണ് അവയ്ക്ക് ഉഷ്ണം രണ്ടാംപാദമായ മകരാം ശത്തില്‍ വന്നത്.

ഈ സമയത്ത് പ്രശ്‌നം വെക്കുന്നത് പോലും ഉചിതമല്ലെന്ന പക്ഷക്കാരാണ് ദൈവജ്ഞര്‍. അഥവാ പ്രശ്‌നം നോക്കേണ്ടിവന്നാല്‍ അഗ്‌നിഭയം ഉണ്ടാകുമെന്നതിന്റെ സൂചനയായെടുക്കാമെന്നും പറയാറുണ്ട്...

മുഹൂർത്തങ്ങൾക്ക് ഈ സമയം പൂർണമായും വർജ്ജ്ജിക്കണം..
കാല സർപ്പയോഗം എന്ന കാള സർപ്പ യോഗം(ഭാഗം 2)
=====================================

പ്രമാണം
==========
"അഗ്രേ രാഹുരധോകേതുഃ സർവ്വേ മദ്ധ്യഗതാഃഗ്രഹാഃ
യോഗോയംകാല സർപ്പാഖ്യോ ലോകേബഹുവിനാശാകൃത്"

"അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം."

രാഹുകേതുക്കളെ അടിസ്ഥാനമാക്കിയുള്ള ഒരുഗ്രഹ
യോഗം.എല്ലഗ്രഹങ്ങളുംരാഹു കേതുവിൻെറ ഒരേ സൈഡിൽ അണിനിരക്കുന്ന ഗ്രഹ സ്ഥിതിയേയാണ് കാലസർപ്പയോഗം. ഈ യോഗം പറയുബോൾ പ്രത്യേകം ചിന്തി
ക്കേണ്ടതുണ്ട്..!!!! രാഹുകേതുക്കളുടെ ഇടയിൽ ഗ്രഹങ്ങ
ളും, അതോടൊപ്പംതന്നെ ലഗ്നവും ഉൾപ്പെട്ടിരിക്കണം

...ലഗ്നം പുറത്താണെങ്കിൽ ഈയോഗം പറയാൻ പാടില്ല
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് രാഹുകേതുക്കളുടെ
കൂടെ ഏതെങ്കിലുംഗ്രഹങ്ങൾ യോഗംചെയ്യ്ത് നിൽക്കു
ന്നുണ്ടെങ്കിൽ അവയുടെ ഗ്രഹസ്ഥുടം നോക്കി അകത്താണോ പുറത്താണോ എന്നു തീർച്ചപ്പെടുത്തണം

.....രാഹുകേതുക്കൾ നിൽക്കുന്ന നക്ഷത്രം ഏതെന്ന് നോ
ക്കി അതേ നക്ഷത്രത്തിലാണ് ഏതെങ്കിലുംനിൽക്കുന്നു
വെങ്കിലുംഈ ദോഷ ബാധിപ്പ് ഉണ്ട് സ്ഥുടങ്ങൾ കുച്ച്പു
റത്താണെന്ന് തോന്നിയാലും നക്ഷത്രങ്ങൾ ഒന്നായിരുന്നാ
ൽ ഈ യോഗത്തിൽ ഉൾപ്പെട്ടൂ എന്നു തന്നെ കരുതണം
ഇതു പോലെ ലഗ്നസ്ഥുടവും കരുതണം.....!!!!!!!!
ഈഗ്രഹങ്ങളിൽ യാതൊരു ഭാവാധിപതിയാണോ നീച
മായി നിൽക്കുന്നത് ആ...ഭാവസംബന്ധപ്പെട്ട വിഷയങ്ങൾ
കൂടുതൽ ബാധിപ്പെടുകയും..അവിടെ വ്യാഴത്തിൻെറ അഞ്ചാം ദൃഷ്ടിക്ക് യാതൊന്നും ചെയ്യാനൻ കഴിയില്ല......

വ്യാഴം നിസ്സഹായനേ......!

കാരണം ഈ യോഗം പൂർവ്വ
പുണ്യദോഷസൂചന ആണ്

ഇതിൻെറ ഫലംജീവിധംമുഴുവൻ ശാരീരികവും,മാനസ്സീ
കവുമായക്ലേശാനുഭവങ്ങൾ എന്നു ഗ്രന്ഥങ്ങളിൽ പൊതു
വേ പറയുന്നുണ്ടങ്കിലും...ഈയോഗത്തിന് ഒരു പൊതുഫലം പറയാൻ സാധ്യമല്ലാഎന്നുള്ളതാണ് എൻെറ പരീക്ഷ
ണ നീരീക്ഷങ്ങിളിൽ മനസിലായിട്ടുള്ളത് . ...!!!!

പല ഉന്നതൻ മാരുടെ ജാതകങ്ങളിൽ ഈ യോഗം കണ്ടാ
ലും സ്വകാര്യജീവിധത്തിൽ ഏതെങ്കിലും ഒരു പ്രശ്നങ്ങൾ
ഉണ്ടാകും

1. അനന്ത കാളസർപ്പയോഗം :

ലഗ്നത്തില് ( ഒന്നാം ഭാവത്തില് ) രാഹുവും ഏഴാം ഭാവത്തില് കേതുവും നില്ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള് എവിടെയെങ്കിലും നില്ക്കുകയും ചെയ്താല് ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസർപ്പയോഗം എന്ന് പറയുന്നു.

ജീവിതത്തില് സർവ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങൾ..ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു.

2. ഗുളിക കാളസർപ്പയോഗം:

ലഗ്നാൽ രണ്ടാം ഭാവത്തിൽ രാഹുവും 8 ൽ കേതുവും നില്ക്കുകയും അതിനുള്ളിലായി മാത്രം മറ്റ്‌ ഗ്രഹങ്ങള് നില്ക്കുകയും ചെയ്‌താൽ ഈ യോഗം ഭവിക്കുന്നു. ആരോഗ്യഹാനി, ഗുഹ്യരോഗങ്ങൾ , അപകടങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങൾ .

3. വാസുകി കാളസർപ്പയോഗം:

മൂന്നാം ഭാവത്തിൽ രാഹുവും 9 ല് കേതുവും നില്ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ്‌ ഗ്രഹങ്ങൾ നില്ക്കുക, ഇങ്ങനെ വന്നാല് ഈ യോഗം ഭവിക്കുന്നു.

ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങൾ . അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവർക്കുണ്ടായിരിക്കും.

4.ശംഖപാല കാളസർപ്പയോഗം:

ലഗ്നാൽ 4 ൽ രാഹുവും 10 ൽ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്ക്കുകയാണെങ്കിൽ ഈ യോഗം ഉണ്ടാകുന്നു.

ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കർമ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മർദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തി വളരെ ഉന്നതമായ നിലയില് എത്തിചേരാന് കഴിയുന്നത് ഈ യോഗം ജാതരുടെ അനുഭവമാണ്.

5.പത്മ കാളസർപ്പയോഗം:

ലഗ്നം നില്ക്കുന്ന രാശിയുടെ 5 ആം ഭാവത്തില് രാഹു നില്ക്കുക, 11 ൽ ശിഖി നില്ക്കുക, ഈ ഭാവങ്ങള്ക്കിടയിലായി മറ്റ്‌ 7 ഗ്രഹങ്ങളും നില്ക്കുക, ഇങ്ങനെ വന്നാല് ഈ യോഗം ഭവിക്കുന്നു.

സന്താനങ്ങൾ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങൾ ഉണ്ടായാൽ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗജാതർ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങൾ

6. മഹാപത്മ കാളസർപ്പയോഗം:

രാഹു 6 ലും കേതു 12 ലും നില്ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങൾ നില്ക്കുകയും ചെയ്താൽ ഈ യോഗം ഉണ്ടാകുന്നു.

ജീവിതത്തിൽ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല് രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിച്ചേരുകയെന്നതാണ് ഈ യോഗത്തിന്‍റെ അനുഭവഫലം.

7. തക്ഷക കാളസർപ്പയോഗം:

ലഗ്നത്തിന്‍റെ ഏഴാമത് ഭാവത്തില് രാഹുവും ലഗ്നത്തില് കേതുവും നില്ക്കുകയും അതിനുള്ളിലായി മറ്റ്‌ ഗ്രഹങ്ങള് എല്ലാം നില്ക്കുകയും ചെയ്‌താല് ഈ യോഗം ഉണ്ടാകുന്നു.

മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങൾക്ക് അടിമയാകുകയെന്നതും ഈ കാരണത്താൽ ജാതകന്‍റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്കുന്ന ഫലം.

8. കാർക്കോടക കാളസർപ്പയോഗം:
ലഗ്നം നില്ക്കുന്ന രാശിയുടെ 8 ല് രാഹുവും, 2 ല് കേതുവും നില്ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള് നില്ക്കുക, ഇങ്ങനെ വന്നാല് ഈ യോഗം ഭവിക്കുന്നു.

ധാരാളം ശത്രുക്കൾ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂർവ്വിക സ്വത്തുക്കള് ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങൾ .

9. ശംഖ ചൂഡ കാളസർപ്പയോഗം:

ലഗ്നാല് 9 ല് രാഹുവും 3 ല് ശിഖിയും നില്ക്കുക, ഈ ഭാവങ്ങൾക്കുള്ളിലായി മറ്റ്‌ ഗ്രഹങ്ങള് നില്ക്കുക, എങ്കില് ഈ യോഗം ഉണ്ടാകുന്നു.

കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില് കൂടെക്കൂടെ ഉയർച്ച താഴ്ചകള് അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങൾ.

10. ഘാതക കാളസർപ്പയോഗം:

രാഹു 10 ലും കേതു നാലിലും നില്ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്ക്കുകയും ചെയ്താല് ഈ യോഗം ഭവിക്കുന്നു.

കോടതി നടപടികൾക്ക് വിധേയനാകുക, സർക്കാരിൽ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്താനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയർന്ന അധികാര സ്ഥാനങ്ങളിലെത്തിച്ചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്ക്ക് ഈ യോഗമുണ്ടായാൽ രാഷ്ട്രീയമായും ഭരണപരമായും വളരെ ഉയർന്ന പദവിയിലെത്തിച്ചേരുന്നതാണ്.

11. വിഷധര കാളസർപ്പയോഗം:

ലഗ്നത്തിന്റെ 11 ആം ഭാവത്തില് രാഹുവും 5 ഭാവത്തില് കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാൽ ഈ യോഗം ഭവിക്കുന്നു.

ജീവിതത്തില് തുടർച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാൻ ഇടവരാതിരിക്കുക, സന്താനങ്ങളിൽ നിന്നും പ്രയാസകരമായ അനുഭവങ്ങൾ ഉണ്ടാകുക എന്നിവയാണ് ഫലങ്ങൾ . എന്നാല് വാർദ്ധ്യക്യത്തില്‍ ഈ യോഗ ജാതകർ സമാധാനത്തോടും സ്വൈരതയോടും കൂടി ജീവിക്കുന്നവരായിരിക്കും.

12. ശേഷ നാഗ കാളസർപ്പയോഗം:

ലഗ്നാല് 12 മത് ഭാവത്തിൽ രാഹുവും ആറാം ഭാവത്തിലൽ കേതുവും അതിനിടയിലായി മറ്റ്‌ ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്.

ആരോഗ്യത്തിന് ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികൾക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങൾ .

ശ്രദ്ധിക്കുക ഇവിടെ ലഗ്നം അകത്തും പുറത്തും വന്നത് കാണാം...

യഥാർത്ഥത്തിൽ ഇതൊരു ദോഷം ആണോ എന്ന് ചോദിച്ചാൽ ആണ് എന്ന് പറയണം... കാരണം ഒരു ഭാഗത്തു ഗ്രഹങ്ങൾ നിൽക്കുമ്പോൾ അവയുടെ സ്വാധീനം മനുഷ്യന് ശക്തമായി ഉണ്ടാകും ( ഭൂമിയുടെ കാര്യമാണ് ഗ്രന്ഥങ്ങളിൽ പ്രധാനമായി സൂചിപ്പിക്കുന്നത് എങ്കിലും ).....

പരിഹാരമായി ജാതകത്തിലുള്ള മറ്റു മുജ്ജന്മദോഷങ്ങൾക്കുള്ള പ്രതിവിധികൾ ചെയ്യുക....... നവഗ്രഹ പ്രാർത്ഥന നടത്തുക...ഏതുഗ്രഹമാണോ ശക്തമായ ദോഷം ചെയ്യുക എന്ന് കണ്ടുപിടിക്കുകയും... അതനുസരിച്ച് വേണം പ്രതിവിധികൾ തീരുമാനിക്കാം...

കാള ഹസ്തിയിൽ ഇതിനൊരു പൂജയുണ്ട്...ശിവൻ
എല്ലാ ഗ്രഹങ്ങൾക്കും അധിപൻ ആകയാൽ ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല... പക്ഷേ അതുകൊണ്ട് ഈ ദോഷം പൂർണമായും മാറിപ്പോകും എന്ന് വിശ്വസിക്കരുത്.

ആ പൂജയുടെ ഒരു ചെറു വിവരണം.
-------------------------------------------------------
ആശീർവാദ പൂജ

രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്. അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം. ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും. ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്.
രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു. പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു. തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.

പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാള ഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക.
ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.
പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം. അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു.

തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം( ക്ഷേത്രത്തിൽനിന്ന് നേരെ വീട്ടിലേക്ക് തന്നെ വരണം എന്നതാണ് ഇതിലെ ആചാരം)

കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും. കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.
*പഞ്ചഭൂതപ്പൊരുത്തം* ..
====================

നാമിന്ന് സ്വീകരിച്ചു പോരുന്ന വിവാഹപ്പൊരുത്തങ്ങളെക്കാള്‍ ഇരട്ടിയോ അതിലുമധികമോ പൊരുത്തനിയമങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ കിടപ്പുണ്ട്. ഒരുകാലത്ത് അവ പ്രയുക്തമായിരുന്നിരിക്കാം, ഏതെങ്കിലും നാട്ടില്‍. അവയിലൊന്നാണ് പഞ്ചഭൂതങ്ങളെ മുന്‍നിര്‍ത്തിയുള്ള പൊരുത്ത വിചിന്തനം. മാധവീയം, സര്‍വ്വസിദ്ധി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇതിന്റെ വിശദീകരണം വായിക്കാവുന്നതാണ്.
നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങള്‍ എന്നിവയെല്ലാം തന്നെ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൃഥ്വി (ഭൂമി), ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. മനുഷ്യശരീരവും പഞ്ചഭൂതാത്മകമാണ്. പക്ഷേ അഞ്ചും ഏകീഭവിച്ച് മനുഷ്യദേഹത്തില്‍ വര്‍ത്തിക്കുന്നു. മരണം വന്നു കഴിയുമ്പോള്‍ അവ ഈ കൂടൊഴിഞ്ഞ് വേറെവേറെയായി മാറുന്നു. അതുകൊണ്ടാണ് മരണത്തിന് 'പഞ്ചത്വം' (അഞ്ചും അഞ്ചായി മാറുന്ന) എന്ന വിശേഷണമുണ്ടായത്. ഇവയുടെ സമാകലനമാണ് പ്രപഞ്ചം. അതിലെ 'പഞ്ചം' എന്ന വാക്ക് അക്കാര്യമാണ് വെളിപ്പെടുത്തുന്നത്.
ആദ്യമായി നക്ഷത്രങ്ങളുടെ കാര്യം നോക്കാം.
അശ്വതി മുതല്‍ മകയിരം വരെ അഞ്ചു നാളുകള്‍ ഭൂമി ഭൂതത്തില്‍ വരുന്നു.

തിരുവാതിര മുതല്‍ പൂരം വരെ ആറ് നക്ഷത്രങ്ങള്‍ ജലഭൂതത്തില്‍ വരുന്നു.

ഉത്രം മുതല്‍ അനിഴം വരെ ആറ് നാളുകള്‍ അഗ്‌നിഭൂത നക്ഷത്രങ്ങള്‍.

(മാധവീയകാരന്റെ പക്ഷത്തില്‍ അനിഴം മുതല്‍ വായുഭൂത നക്ഷത്രമാണ്)

തൃക്കേട്ട മുതല്‍ തിരുവോണം വരെ അഞ്ചുനാളുകള്‍ വായുഭൂതവും,

അവിട്ടം മുതല്‍ രേവതി വരെ അഞ്ചുനാളുകള്‍ ആകാശഭൂതവുമാണ്.

ഇനി അറിയേണ്ടത് ഗ്രഹങ്ങളുടെയും രാശികളുടെയും ഭൂത കാരകത്വമാണ്.

ചിങ്ങം രാശിയും രാശിനാഥനായ സൂര്യനും അഗ്‌നിഭൂതത്തിലും

കര്‍ക്കടകവും രാശിനാഥനായ ചന്ദ്രനും ജലഭൂതത്തിലും വരുന്നു.

മേടവൃശ്ചികങ്ങള്‍ ചൊവ്വയുടെ വീടുകള്‍. അവിടെ അഗ്‌നിബന്ധമാണുള്ളത്.

ഇടവം, തുലാം ജലബന്ധം. അവയുടെ നാഥനായ ശുക്രന്‍ ജലഗ്രഹം.

മിഥുനവും കന്നിയും അവയുടെ നാഥനായ ബുധനും പൃഥ്വി/ഭൂമി ബന്ധമുള്ളവ.

ധനുമീനങ്ങളും അവയുടെ അധിപനായ വ്യാഴവും ആകാശഭൂതം.

മകരവും കുംഭവും അവയുടെ അധിപനായ ശനിയും വായുഭൂതം.

ദമ്പതികളുടെ നക്ഷത്രം ഒരേ ഭൂതനക്ഷത്രത്തില്‍ വരുന്നത് ഏറ്റവും ഉത്തമം. വായുവും അഗ്‌നിയുമാകുന്നതും ഉത്തമം. ഭൂമി ഭൂതത്തില്‍ വരുന്ന നക്ഷത്രങ്ങള്‍ക്ക് മറ്റ് ഏത് ഭൂത നക്ഷത്രങ്ങളുമായും പൊരുത്തമുണ്ടാകും.
ജലവും അഗ്‌നിയുമായാല്‍ ചേര്‍ച്ച ഒട്ടുമില്ല.

ആകാശത്തിന് മറ്റ് ഭൂതങ്ങളുമായി പൊരുത്തം മധ്യമത്വേന മാത്രം.

അറിയാവുന്നാമ ഒരു ശ്ലോകം
.
'പൃഥിവീ മിഥുനം കന്നി /
വൃഷകര്‍ക്കി തുലാം ജലം / അഗ്‌നിയാം മേഷസിംഹം / വായുവാം മൃഗകുംഭവും / ധനുമീനങ്ങളാകാശം / രാശീനാം പഞ്ചഭൂതികള്‍ ' (ജ്യോതിഷദീപമാല).

'മാധവീയ' ത്തിലെ രണ്ട് ശ്ലോകങ്ങള്‍ കൂടി.

'അശ്വാദികാശ്ശരരസേ ഷുരസേഷുസംഖ്യാ- സ്താരാ: ക്രമാല്‍ ക്ഷിതിജലാഗ്‌നിമരുല്‍ഖ രൂപാ അര്‍ക്കാദിരാശി വശഗാനി വദന്തി കേചില്‍ തേജോംബു വഹ്ന്യവനിഖാംബ്വ നിലാത്മകാനി'. (ശ്ലോകം 31, എട്ടാം അധ്യായം).

'ഭൂതൈക്യമാഹുശ്ശുഭദം വിവാഹോ വഹ്ന്യംബു യോഗ: പരിവര്‍ജനീയ: വഹ്നേസ്സമീരണേ ഭൂവശ്ച സര്‍വ്വൈ- ര്യോഗശ്ശുഭോfര്‍ ഗ്ഗഗനസ്യ മദ്ധ്യ:' ( ശ്ലോകം 32, എട്ടാമദ്ധ്യായം).
കാലത്തിന്റെ മഹാപ്രവാഹത്തില്‍ ചിലത് ഒലിച്ചുപോകും. ചിലത് പിടിച്ചു നില്‍ക്കും. വിവാഹപ്പൊരുത്തങ്ങളുടെ കാര്യത്തിലും അത് യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നു

കടപ്പാട്..
*"വെളിച്ചപ്പാട്/കോമരം"*
====================

വെളിച്ചപ്പാട് എന്നാൽ 'വെളിച്ചപ്പെട്ടവൻ' എന്നാണർത്ഥം.. ഉപാസിക്കുന്ന ദേവതയുമായി ഐക്യം പ്രാപിച്ചവൻ.. കാവുകളിലാണ് വെളിച്ചപ്പാടന്മാർ ഉണ്ടായിരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.. അതായത് കാവുകളിൽ വാഴുന്നത് കാളിയാണ്. കാളി എന്നാൽ യോഗശാസ്ത്രമനുസരിച്ച് മൂലാധാരസ്ഥിതയായ കുണ്ഡലിനി എന്നാണർത്ഥം.. (യോഗം ശാസ്ത്രരൂപേണ പ്രയോഗികതലത്തിൽ രൂപപ്പെടുന്നതിന് മുൻപേതന്നെ കാളിയെ മാതൃദേവതയായി ആരാധിച്ചിരുന്നു) കുണ്ഡലിനി മൂന്നര ചുറ്റായി സർപ്പിളാകൃതിയിൽ, ചലിക്കുന്ന ശക്തിയാണെന്ന് പരമാത്മാപ്രാപ്തി നേടിയ ശ്രീ നാരായണഗുരുദേവനടക്കം പല പുണ്യാത്മാക്കളും പറഞ്ഞും എഴുതിയും വച്ചിരിക്കുന്നു.. (ആടുപാമ്പേ പുനം തേടുപാമ്പേ.....! -കുണ്ഡലിനിപ്പാട്ട്) ആ ശക്തി ഉണർന്നവരിലെല്ലാം ശക്തമായ 'വൈബ്രേഷൻസ് ' (കമ്പനങ്ങൾ) ഉണ്ടായിരിക്കും.. ആ 'വൈബ്രേഷൻസ് ' ഊർദ്ധ്വാവസ്ഥയിൽ എത്തുമ്പോഴാണ്, 'തുള്ളൽ' ഉണ്ടാകുന്നത്..! അതായത് ആ സമയത്ത് ഉപാസകന്റെ അഥവാ വെളിച്ചപ്പെട്ടവന്റെ 'self ' അല്ല, മറിച്ച് ശക്തിയാണവിടെ പ്രവർത്തിക്കുന്നത്.. നാഗം തുള്ളൽക്കാരിലും, നാഗത്തിന്റെ ചൈതന്യവുമായി സ്വാരൂപ്യം പ്രാപിച്ചവർക്കുണ്ടാകുന്നതും ഇതുതന്നെയാണ്. നാഗപ്രതിഷ്ടയുള്ള ഒരു തറവാട്ടിലെ എല്ലാവരും ഒരുപോലെ 'തുള്ളാത്തതും' അതുകൊണ്ടാണ്. ചൈതന്യവുമായി സ്വാരൂപ്യം ഉണ്ടായവരിൽ മാത്രമേ അനുഭവമുണ്ടാവൂ.. വെളിച്ചപ്പാടന്മാരിൽ മാത്രമല്ല, ശ്രീരാമകൃഷ്ണപരമഹംസരിലും ബംഗാളിലെ ശ്രീആനന്ദമയീമായിലും ശ്രീചൈതന്യമഹാപ്രഭുവിലും എല്ലാമെല്ലാം ഈ 'തുള്ളൽ' ഉണ്ടായിരുന്നതായി കാണാം..!

കന്യാകുമാരി മുതൽ കശ്മീരം വരെ (കുറച്ച് ദശകങ്ങൾക്കു മുന്നേ അതിനുമപ്പുറം!) മുക്കിലും മൂലയിലും സർവ്വത്ര ആരാധിക്കപ്പെടുന്ന ദിവ്യതത്വമാണ് നാഗവും ദേവതാസ്വരൂപങ്ങളും.. ശൈവനും വൈഷ്ണവനും ശാക്തനും ജൈനനും ബൗദ്ധരും നിരാകരിക്കാത്ത സത്യം.! ജീവിതം കൊണ്ട് ദേവതാസ്വാരൂപ്യം നേടിയ ഒരു ജനത ജീവിച്ചിരുന്ന നാടാണിത്.."

'നീലനാഗജടാജൂടാം ശ്വേതാഹികൃതകുണ്ഡലാം
പീതാഹികങ്കണോപേതാം ധൂമ്രാഹിബാഹുഭൂഷണാം
ശ്യാമനാഗോപവീതാം ച ശുഭ്രാഹിഹാരഭൂഷണാം
ശ്വേതനാഗലസത്കാഞ്ചീം പാടലാഹിപദദ്വയാം..

(നീലനാഗങ്ങളെ ജടയിൽ അണിഞ്ഞും വെളുത്ത നാഗങ്ങളെ കുണ്ഡലങ്ങളാക്കിയും മഞ്ഞനിറമാർന്നവയെ കൈവളകളാക്കിയും ചാരനിറമാർന്നവയെ മറ്റലങ്കാരങ്ങളാക്കിയും കറുത്ത നാഗത്തെ യജ്ഞോപവീതം ആക്കിയും (പൂണൂൽ) വെളുത്തവയെ ഹാരങ്ങളാക്കിയും ശ്വേതനിറമാർന്നവയെ പാദാലങ്കാരങ്ങളാക്കിയും കുങ്കുമ വർണ്ണമാർന്ന പാദദ്വയങ്ങളോടുകൂടിയവളുമായ ഭഗവതിയെ പ്രാർത്ഥിക്കുന്നു.

ജ്യോതിഷത്തിൽ ഏഴാം ഭാവം കൊണ്ട് വെളിച്ചപ്പാടിനെ ചിന്തിക്കണം..
ഗുളികൻ രാജയോഗം നൽകും

മന്ദസുതോ മാന്ദി എന്നാണ്. ശനിയുടെ പുത്രനാണ് മാന്ദി അഥവാ ഗുളികൻ. ജാതകത്തിലും പ്രശ്ന‌ത്തിലും മുഹൂർത്തത്തിലും ഗുളികന് പ്രാധാന്യം നൽകി വരുന്നു. ഗുളികൻ അറിയാതെ ഒരു ജനനവും നടക്കാറില്ല. ലഗ്നത്തിന് സംശയം വരുന്ന അവസരങ്ങളിൽ ലഗ്നത്തെ സ്ഥിരപ്പെടുത്തുവാൻ ഗുളികനെ ആശ്രയിക്കാറുണ്ട്. ഗുളികൻ നില്ക്കുന്ന രാശി, അതിന്റെ അഞ്ച്, ഒൻപത് രാശികൾ, ഗുളികന്റെ നവാംശരാശി, ഗുളികൻ്റെ ദ്വാദശാംശകരാശി ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും ലഗ്നരാശി.

ലഗ്നത്തിൽ ഗുളികൻ മാത്രമായി നില്ക്കുന്നത് രാജയോഗമാണ്.ആറിലും പതിനൊന്നിലും ഒഴിച്ച് മറ്റ് ഭാവങ്ങളിലെ ഗുളിക സ്ഥിതി അനിഷ്ടഫലങ്ങളാണ് നൽകുന്നത്. ആറിൽ നിൽക്കുന്ന ഗുളികന് പാപയോഗ ദൃഷ്ടികളുണ്ടെങ്കിൽ കടബാദ്ധ്യതകൾ ഉണ്ടാകും. രോഗങ്ങൾ അലട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും.ഏതൊരു ഗ്രഹത്തോടും ഗുളികൻ യോഗം ചെയ്യുന്നതും അനിഷ്ടഫലങ്ങൾ പ്രദാനം ചെയ്യുന്നതായിട്ടാണ് ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്. ഗുളികൻ സൂര്യനോട് യോഗം ചെയ്താൽ പിതൃദ്വേഷിയും ചന്ദ്രനോട് യോഗം ചെയ്‌താൽ മാതാവിന് ക്ലേശം ചെയ്യുന്നവനും
കുജനോട് യോഗം ചെയ്താൽ സഹോദരവിരോധവും ബുധനോട് യോഗം ചെയ്താൽ ബുദ്ധിസംബന്ധവും നാഡീ സംബന്ധവുമായ അസുഖങ്ങളും വ്യാഴത്തിനോട് യോഗം ചെയ്താൽ ആചാരമനുഷ്ഠിക്കാത്തവനും സന്താനക്ലേശം അനുഭവിക്കുന്നവനും ശുക്രനോട് യോഗം ചെയ്‌താൽ നീചസ്ത്രീ സംസർഗ്ഗമുള്ളവനും ശനിയോട് യോഗം ചെയ്താൽ അല്പായുസ്സും രാഹുവിനോട് യോഗം ചെയ്താൽ വിഷ ഭയവും കേതുവിനോട് യോഗം ചെയ്‌താൽ അഗ്നിഭയത്തോട് കൂടിയവനുമായിരിക്കും.

ഗുളികൻ നില്ക്കുന്ന രാശിയുടെ അധിപൻ ലഗ്നത്തിന്റെയോ ആരൂഢത്തിന്റെയോ കേന്ദ്ര ത്രികോണങ്ങളിൽ നിന്നാൽ അത് പ്രഷ്ട‌ാവിന്ന് ഐശ്വര്യം നല്‌കും. ഗുളികരാശ്യാധിപൻ സ്വഗൃഹത്തിലോ മൂല ക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ ആയി കേന്ദ്രത്രികോണത്തിലോ സ്‌ഥിതി ശ്രേഷ്‌ഠവും രാജയോഗപ്രദവുമായി ഭവിക്കും.

മനുഷ്യജീവിതത്തെ സ്വാധീനിക്കുവാൻ കഴിയുന്ന സംഹാരകാരകൻ കൂടിയായ ഗുളികനെ നിസ്സാരനായി കാണരുത്. ജാതകത്തിലായാലും പ്രശ്ന‌ത്തിലായാലും ഗുളിക സ്ഥിതി മനസ്സിലാക്കി ദോഷപരിഹാരങ്ങൾ ചെയ്തു ജീവിതം ധന്യമാക്കുക.
The owner of this channel has been inactive for the last 17 months. If they remain inactive for the next 20 days, they may lose their account and admin rights in this channel. The contents of the channel will remain accessible for all users.