IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
🤖 @GroupAttendanceBot

Keralagram is proud to announce @GroupAttendanceBot that will help teachers for their online classes. The bot will help to take attendance. Organizers can start the attendance and members can mark their attendance. Once the organizer closes the attendance, the result will be sent to admin as a CSV file which can be opened in Spreadsheet or Excel.

📢 Subscribe to @GroupAttendanceUpdates for bot updates.

Source Code

#New #Telegram #Bot #Group #Attendance

ℹ️ @KeralagramChannel
IB Computing
https://youtu.be/9yDmMcPG5ik
Be my eyes എന്ന ആപ്ലിക്കേഷനെ കുറിച്ച് കുറച്ചു പറയാം.
ഒരിക്കൽ തിരുവനന്തപുരത്ത് ഒരു ഓട്ടോക്കാരൻ എനിക്കൊരു യമണ്ഡൻ പണി തന്നു. കാഴ്ചയില്ലാത്തതിനാൽ 100 രൂപ ആണെന്ന് കരുതി 500 രൂപ അയാൾക്ക് ഞാൻ കൊടുത്തു. അയാളോട് 100 രൂപ അല്ലേ ബാക്കി തരൂ എന്ന് ഞാൻ പറഞ്ഞു. അയാൾ ബാക്കി പൈസ 100 രൂപയുടെദ് 70 രൂപ തിരിച്ചു തന്നു.
400 രൂപ ആശാൻ കൊണ്ടുപോയി. ഇന്നത്തെ പോലെ പൈസ തിരിച്ചറിയാനുള്ള ആപ്ലിക്കേഷനുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല.
ഇങ്ങനെ പെട്ടുപോകുന്ന പല നിമിഷങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പല നിമിഷങ്ങളിലും കാഴ്ച പരിമിതരെ സഹായിക്കാൻ ആരെയും കിട്ടാറില്ല എന്നതാണ് വാസ്തവം. ഇത്തരം ചില അവസ്ഥകളിൽ എങ്കിലും be my eyes എന്നെ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നോക്കാം.
ഈ ആപ്ലിക്കേഷനിൽ ഒരു കാഴ്ച പരിമിതൻ കയറുമ്പോൾ വീഡിയോ കോൾ ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ ലഭിക്കുന്നു.അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മളുടെ നേരത്തെ സെലക്ട് ചെയ്ത് ഭാഷയ്ക്ക് അനുസരിച്ച് പ്രസ്തുത ഭാഷ അറിയുന്ന ഒരു വളണ്ടിയർ അപ്പുറത്ത് ഫോൺ എടുക്കുന്നു. നമ്മൾക്ക് മനസ്സിലാകാത്ത അല്ലെങ്കിൽ ആവശ്യമുള്ള കാര്യം കാഴ്ച പരിമിതൻ ഈ വളണ്ടിയറോഡ് സംസാരിക്കുന്നു. വളണ്ടിയർ വേണ്ട സഹായം നൽകുന്നു. ഇതിൽ ഇപ്പോൾ ഞങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം മലയാളികളായ വളണ്ടിയർമാർ വളരെ കുറവാണ് എന്നതാണ്. അതുകൊണ്ട് ഈ ആപ്ലിക്കേഷൻ പരമാവധി ആളുകൾ ഇൻസ്റ്റോൾ ചെയ്തു അതിലെ കാഴ്ചയുള്ള വളണ്ടിയർ ആകാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് ഒരു വളണ്ടിയർ ആകാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.നമ്മുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഈ ആപ്ലിക്കേഷനിൽ നമുക്ക് സൈൻ ഇൻ ചെയ്യാം.
ശേഷം സെറ്റിംഗ്സിൽ കയറി പ്രാഥമിക ഭാഷയായി മലയാളം സെറ്റ് ചെയ്യാൻ മറക്കരുത്.


ഇനി be my eyes എന്നെ സഹായിച്ച ചില സന്ദർഭങ്ങൾ പറയാം.
1. എസ് എസ് എൽ സി ബുക്ക് പോലെയുള്ള ഡോക്യുമെൻറുകളുടെ ഫോട്ടോസ്റ്റാറ്റ് ഒരു കെട്ട് പേപ്പറുകളുടെ ഉള്ളിൽ നിന്നും മനസ്സിലാക്കി എടുക്കാൻ.
2. ബസ്സുകളുടെ ബോർഡ് മനസ്സിലാക്കാൻ.
3. ഗുളികയുടെ കവറിന് പുറത്ത് എത്ര നേരം ആണ് കഴിക്കേണ്ടത് എന്ന് എഴുതിയത് മനസ്സിലാക്കാൻ.
4. പുസ്തകങ്ങളുടെ പേര് മനസ്സിലാക്കാൻ.
5. ഷർട്ടിന്റെ നിറം മനസ്സിലാക്കാൻ,
6. കാഴ്ച പരിമിതിയുള്ള എൻറെ ഭാര്യയ്ക്ക് മഞ്ഞപ്പൊടി, മുളകുപൊടി, ജീരകം തുടങ്ങിയ പാക്കറ്റുകൾ വേറിട്ട് തിരിച്ചറിയാൻ.
7. സ്ക്രീൻ റീഡർ ഒന്നും മിണ്ടാതെയിരിക്കുമ്പോൾ കമ്പ്യൂട്ടർ സ്ക്രീനിൽ എന്താണ് കാണിക്കുന്നത് എന്ന് ചോദിക്കാൻ
. ഇത്തരം നിരവധി സന്ദർഭങ്ങളിൽ പലരും ഈ ആപ്ലിക്കേഷനിലൂടെ എന്നെ സഹായിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചെറിയ ചെറിയ ആവശ്യങ്ങളും ആയിട്ടായിരിക്കും കാഴ്ച പരിമിതനായ ഒരാൾ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളെ സമീപിക്കുക. വിരലിൽ എണ്ണാവുന്ന കോളുകൾ മാത്രമാണ് ഓരു മാസത്തിൽ വരുന്നത് എന്നാണ് വോളണ്ടിയർ ആയ സുഹൃത്തിൽ നിന്ന് മനസ്സിലാക്കിയത്. അതിനാൽ തന്നെ വോളണ്ടിയർ ആയ ശേഷം താങ്കൾക്ക് ഇതുമൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. നിങ്ങളുടെ ഒന്നോ, രണ്ടോ മിനിട്ടിന് ചിലപ്പോഴെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിൻറെ വില ഉണ്ടായേക്കാം. ആപ്ലിക്കേഷൻ ലിങ്ക് ഞാൻ താഴെ ചേർക്കാം. പരമാവധി ആളുകൾ വളണ്ടിയർ ആകാനും, നിങ്ങളുടെ സുഹൃത്തുക്കളെ കൂടി പങ്കാളികൾ ആക്കാനും ശ്രമിക്കുമല്ലോ.
സ്നേഹത്തോടെ jaisal.
Mob: +917012574067
https://play.google.com/store/apps/details?id=com.bemyeyes.bemyeyes
അല്ലെങ്കിലും ചെലോൽതേ റെഡ്യാകൂ... 😜
EIA യെക്കുറിച്ച് അറിഞ്ഞ് കാണുമല്ലോ. നിങ്ങളുടെ എതിർപ്പ് മെയിൽ അയക്കാൻ താഴെയുള്ള വെബ്സൈറ്റ് ഉപയോഗിക്കാാം. അതിൽ ഭാഷ സെല്കട് ചെയ്ത് send അമർത്തിയാൽ നേരെ gmail app തുറന്ന് വരും.
NB : please remove bcc mail before sending
https://environmentnetworkindia.github.io/
Tap link👆🏻
Select your language
Gmail app will be launched with subject, to address, contents filled. Add additional comments if any
Tap send 📩
This media is not supported in your browser
VIEW IN TELEGRAM
ഉം.. പുതിയ kdenlive (20.08) കൊള്ളാം. ഇനി എന്താണ് എന്ന് പഠിക്കണം :D
https://youtu.be/2UY7yyfXTak
വർഷാവർഷം നടക്കുന്ന ഡെബിയൻ കോൺഫറൻസ് ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനിൽ നടക്കുന്നു. കൂടാതെ മലയാളത്തിലും അവതരണങ്ങൾ കേൾക്കാം കൂടുതൽ വിശദാംശങ്ങൾക്ക് വീഡിയോ കാണുക.
രജിസ്റ്റര്‍ ചെയ്യാൻ : debconf20.debconf.org/register/
ഷെഡ്യൂൾ : debconf20.debconf.org/schedule/
വീഡിയോ സ്ട്രീം : https://debconf20.debconf.org/schedule/venue/1/
ഡെബ്കോൺഫിൽ ഇന്ന് എട്ടരക്കാണേ മലയാളം ടോക്കുകൾ തുടങ്ങുന്നത്...
ഡെബിയൻ പാക്കേജിങ് ചെയ്യാൻ വേണ്ടി ഒരു ഡെബിയൻ unstable version ആവശ്യമുണ്ട്. ഓഎസ് ഇൻസ്റ്റാള്‍ ചെയ്യാതെ നിലവിലെ ഓഎസിൽ എങ്ങനെ ബേസിക്ക് debian sid സെറ്റപ്പ് ചെയ്യാം എന്ന് നോക്കാം.
ഇന്ന് വൈകീട്ട് 8.30 ക്ക് നടക്കുന്ന ഡെബിയൻ പാക്കേജിങ് വര്‍ക്ഷോപ്പിന് മുമ്പ് ഇത് സെറ്റപ്പ് ചെയ്ത് വെക്കേണ്ടതുണ്ട്.

https://youtu.be/MjMZb8wOYqI
https://youtu.be/W-VXISoKtNc
Bridge whatsapp and Telegram using matterbridge.
ബൈദബൈ വീഡിയോ ഇംഗ്ലീഷിലാണ്. ഈ ടോപിക്ക് പുറത്തുള്ളോര് തിരയുന്നതായതുകൊണ്ടാണ് ഇംഗ്ലീഷാക്കിയത്. നമ്മള് മലയാളം പറയണ പോലെന്നെ തോന്നുന്നതോണ്ട് വെല്യേ സീനുണ്ടാവില്ല. 🏃