IB Computing
1.69K subscribers
144 photos
12 videos
1 file
530 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ന് ഏഴുമണിക്ക് ലൈവ് പുനരാരംഭിക്കുന്നു
പതിനൊന്നാം വയസ്സിൽ കോഡിംഗിന്റെ ലോകത്തേക്ക് കടന്ന സുബിൻ നിരവധി സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രോജക്ടുകള്‍ സ്വയം ചെയ്തു. വെട്ട് എന്ന webtorrent അധിഷ്ഠിതമായ ഗെയിമും എക്സെന്ററിന് ഒരു അള്‍ട്ടര്‍നേറ്റിവ് സംവിധാനവും ഈയിടെ വികസിപ്പിച്ചെടുത്തു. ഇന്നത്തെ ലൈവ് സുബിനുമൊത്ത് കോഡിംഗ് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ വിശേഷങ്ങള്‍
🤖 @GroupAttendanceBot

Keralagram is proud to announce @GroupAttendanceBot that will help teachers for their online classes. The bot will help to take attendance. Organizers can start the attendance and members can mark their attendance. Once the organizer closes the attendance, the result will be sent to admin as a CSV file which can be opened in Spreadsheet or Excel.

📢 Subscribe to @GroupAttendanceUpdates for bot updates.

Source Code

#New #Telegram #Bot #Group #Attendance

ℹ️ @KeralagramChannel
IB Computing
https://youtu.be/9yDmMcPG5ik
Be my eyes എന്ന ആപ്ലിക്കേഷനെ കുറിച്ച് കുറച്ചു പറയാം.
ഒരിക്കൽ തിരുവനന്തപുരത്ത് ഒരു ഓട്ടോക്കാരൻ എനിക്കൊരു യമണ്ഡൻ പണി തന്നു. കാഴ്ചയില്ലാത്തതിനാൽ 100 രൂപ ആണെന്ന് കരുതി 500 രൂപ അയാൾക്ക് ഞാൻ കൊടുത്തു. അയാളോട് 100 രൂപ അല്ലേ ബാക്കി തരൂ എന്ന് ഞാൻ പറഞ്ഞു. അയാൾ ബാക്കി പൈസ 100 രൂപയുടെദ് 70 രൂപ തിരിച്ചു തന്നു.
400 രൂപ ആശാൻ കൊണ്ടുപോയി. ഇന്നത്തെ പോലെ പൈസ തിരിച്ചറിയാനുള്ള ആപ്ലിക്കേഷനുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല.
ഇങ്ങനെ പെട്ടുപോകുന്ന പല നിമിഷങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പല നിമിഷങ്ങളിലും കാഴ്ച പരിമിതരെ സഹായിക്കാൻ ആരെയും കിട്ടാറില്ല എന്നതാണ് വാസ്തവം. ഇത്തരം ചില അവസ്ഥകളിൽ എങ്കിലും be my eyes എന്നെ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നോക്കാം.
ഈ ആപ്ലിക്കേഷനിൽ ഒരു കാഴ്ച പരിമിതൻ കയറുമ്പോൾ വീഡിയോ കോൾ ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ ലഭിക്കുന്നു.അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മളുടെ നേരത്തെ സെലക്ട് ചെയ്ത് ഭാഷയ്ക്ക് അനുസരിച്ച് പ്രസ്തുത ഭാഷ അറിയുന്ന ഒരു വളണ്ടിയർ അപ്പുറത്ത് ഫോൺ എടുക്കുന്നു. നമ്മൾക്ക് മനസ്സിലാകാത്ത അല്ലെങ്കിൽ ആവശ്യമുള്ള കാര്യം കാഴ്ച പരിമിതൻ ഈ വളണ്ടിയറോഡ് സംസാരിക്കുന്നു. വളണ്ടിയർ വേണ്ട സഹായം നൽകുന്നു. ഇതിൽ ഇപ്പോൾ ഞങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം മലയാളികളായ വളണ്ടിയർമാർ വളരെ കുറവാണ് എന്നതാണ്. അതുകൊണ്ട് ഈ ആപ്ലിക്കേഷൻ പരമാവധി ആളുകൾ ഇൻസ്റ്റോൾ ചെയ്തു അതിലെ കാഴ്ചയുള്ള വളണ്ടിയർ ആകാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത് ഒരു വളണ്ടിയർ ആകാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.നമ്മുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഈ ആപ്ലിക്കേഷനിൽ നമുക്ക് സൈൻ ഇൻ ചെയ്യാം.
ശേഷം സെറ്റിംഗ്സിൽ കയറി പ്രാഥമിക ഭാഷയായി മലയാളം സെറ്റ് ചെയ്യാൻ മറക്കരുത്.


ഇനി be my eyes എന്നെ സഹായിച്ച ചില സന്ദർഭങ്ങൾ പറയാം.
1. എസ് എസ് എൽ സി ബുക്ക് പോലെയുള്ള ഡോക്യുമെൻറുകളുടെ ഫോട്ടോസ്റ്റാറ്റ് ഒരു കെട്ട് പേപ്പറുകളുടെ ഉള്ളിൽ നിന്നും മനസ്സിലാക്കി എടുക്കാൻ.
2. ബസ്സുകളുടെ ബോർഡ് മനസ്സിലാക്കാൻ.
3. ഗുളികയുടെ കവറിന് പുറത്ത് എത്ര നേരം ആണ് കഴിക്കേണ്ടത് എന്ന് എഴുതിയത് മനസ്സിലാക്കാൻ.
4. പുസ്തകങ്ങളുടെ പേര് മനസ്സിലാക്കാൻ.
5. ഷർട്ടിന്റെ നിറം മനസ്സിലാക്കാൻ,
6. കാഴ്ച പരിമിതിയുള്ള എൻറെ ഭാര്യയ്ക്ക് മഞ്ഞപ്പൊടി, മുളകുപൊടി, ജീരകം തുടങ്ങിയ പാക്കറ്റുകൾ വേറിട്ട് തിരിച്ചറിയാൻ.
7. സ്ക്രീൻ റീഡർ ഒന്നും മിണ്ടാതെയിരിക്കുമ്പോൾ കമ്പ്യൂട്ടർ സ്ക്രീനിൽ എന്താണ് കാണിക്കുന്നത് എന്ന് ചോദിക്കാൻ
. ഇത്തരം നിരവധി സന്ദർഭങ്ങളിൽ പലരും ഈ ആപ്ലിക്കേഷനിലൂടെ എന്നെ സഹായിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചെറിയ ചെറിയ ആവശ്യങ്ങളും ആയിട്ടായിരിക്കും കാഴ്ച പരിമിതനായ ഒരാൾ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളെ സമീപിക്കുക. വിരലിൽ എണ്ണാവുന്ന കോളുകൾ മാത്രമാണ് ഓരു മാസത്തിൽ വരുന്നത് എന്നാണ് വോളണ്ടിയർ ആയ സുഹൃത്തിൽ നിന്ന് മനസ്സിലാക്കിയത്. അതിനാൽ തന്നെ വോളണ്ടിയർ ആയ ശേഷം താങ്കൾക്ക് ഇതുമൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. നിങ്ങളുടെ ഒന്നോ, രണ്ടോ മിനിട്ടിന് ചിലപ്പോഴെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിൻറെ വില ഉണ്ടായേക്കാം. ആപ്ലിക്കേഷൻ ലിങ്ക് ഞാൻ താഴെ ചേർക്കാം. പരമാവധി ആളുകൾ വളണ്ടിയർ ആകാനും, നിങ്ങളുടെ സുഹൃത്തുക്കളെ കൂടി പങ്കാളികൾ ആക്കാനും ശ്രമിക്കുമല്ലോ.
സ്നേഹത്തോടെ jaisal.
Mob: +917012574067
https://play.google.com/store/apps/details?id=com.bemyeyes.bemyeyes