gυρтαn💭ѕαчѕ
65 subscribers
22 photos
1 video
2 files
15 links
കണ്ടുകൊണ്ടിരിക്കെ യാഥാർത്ഥ്യമാണെന്ന് വിശ്വസിച്ചു പോകുന്ന ഒരു വ്യാജയുക്തി ഏത് സ്വപ്നത്തിനും സഹജമായിരിക്കാം✨
Download Telegram
The literal meaning of “Once in a blue moon” is once every 2.7 years.🌖

©️
Mount Everest has its own 5G wireless network.

©️
In the next 30 seconds, you will, on average, produce 72 million red blood cells, shed 174,000 skin cells, and have 25 thoughts.

©️
Football player Ronaldinho once lost a $750,000 deal with Coca-Cola because he took a sip from Pepsi. ⚽🥤📉

©️
നുറുങ്ങ് അറിവ്🔗

6degrees.com (SixDegrees.com) 1997-ൽ ആൻഡ്രൂ വെയ്ൻറിച്ച് (Andrew Weinreich) ആരംഭിച്ച, ലോകത്തിലെ ആദ്യത്തെ യഥാർത്ഥ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ്. 🌐

ആറ് ഡിഗ്രി അകല സിദ്ധാന്തത്തെ (Six Degrees of Separation) അടിസ്ഥാനമാക്കിയായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. ലോകത്തിലെ ഏതൊരു രണ്ട് വ്യക്തികളും പരമാവധി ആറ് കണക്ഷനുകളിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഈ സിദ്ധാന്തം അർത്ഥമാക്കുന്നത്. 🤝

ഇന്ന് സോഷ്യൽ മീഡിയ നമ്മുടെ ഒരു അവയവം കണക്കേ ആയതിൻ്റെ പൂർണ ക്രെഡിറ്റും ഈ സിക്സ് ഡിഗ്രീസ് ഡോട്ട് കോമിന് അവകാശപ്പെട്ടതാണ്. 📱

ജൂൺ 30 - സോഷ്യൽ മീഡിയ ദിനം
വർഷം 1946, ജൂലൈ 05. അന്ന് പാരീസിൽ മിഷേലിൻ ബെർനാർഡിനി എന്നൊരു മോഡൽ കേവലം 30 ഇഞ്ച് വിസ്തീർണ്ണം ഉള്ള തുണിയിൽ നിർമിച്ച ഒരു പ്രത്യേക വസ്ത്രം ധരിച്ച് പാരീസിനെയും അക്ഷരാർത്ഥത്തിൽ ലോകത്തെയും ഞെട്ടിച്ചു 🌍✨.

ലൂയി റെയാർഡ് എന്നൊരു ഓട്ടോമൊബൈൽ എൻജിനീയർ ആയിരുന്നു ആ വസ്ത്രത്തിൻ്റെ ഡിസൈനർ 🚗👗.

ആദ്യ അവതരണത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഈ ഒരു വസ്ത്രം, ഒരു flash in the pan മാത്രമായി ഒതുങ്ങും എന്ന് ഫാഷൻ ലോകം വിലയിരുത്തിയ അതേ വസ്ത്രം പിന്നീട് ബ്രിജിറ്റ് ബാർഡോ എന്ന ഫ്രഞ്ച് നടി ധരിച്ചതിൻ്റെ പേരിൽ ഇന്ന് ലോകമറിയുന്ന ഒരു ഫാഷൻ വിസ്മയം ആയി മാറി 🌟👙.

ഏതാണ് ഈ വസ്ത്രം എന്ന് പറയാമോ?? 🤔

ബിക്കിനി 🏖️
🆒1
നുറുങ്ങു അറിവ് 🔗

വർഷം 1999 - ജപ്പാനിലെ പ്രമുഖ മൊബൈൽ സേവന ദാതാവായ📲 NTT DoCoMo യുടെ മെസേജിംഗ് പ്ലാറ്റ്ഫോം ആയ i- Mode വലിയൊരു പ്രതിസന്ധി നേരിടുകയായിരുന്നു.😫

ഈ പ്രതിസന്ധി പരിഹരിക്കാൻ കമ്പനിയിലെ ഉദ്യോഗസ്ഥനായ ഷിഗേതക കുരിത കണ്ട് പിടിച്ച ഒരു എളുപ്പ വഴി ഇന്ന് ലോകമെമ്പാടും🌎ഉള്ള ജനങ്ങൾക്ക് വളരെ സ്വീകാര്യമായ ഒന്നാണ്.

ജാപ്പനീസ് കോമിക് പുസ്തകം ആയ മാംഗയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ‘എളുപ്പ വഴി’ യെ 2015’ൽ ഓക്സ്ഫോർഡ് ഡിക്ഷണറി ചരിത്രത്തിൽ ആദ്യമായി വാക്കല്ലാത്ത ഒരു വസ്തുവിനെ word of the year ആയി തെരഞ്ഞെടുത്തു.😧

ഔദ്യോഗികം അല്ലെങ്കിലും എല്ലാ വർഷവും ജൂലൈ 17 ഇതിന് വേണ്ടിയുള്ള പ്രത്യേക ദിനമായി ആചരിക്കുന്നു.📆

ഏതാണ് ഈ ‘എളുപ്പ വഴി’ എന്ന് പറയാമോ??


ഇമോജി
🎉1
Please open Telegram to view this post
VIEW IN TELEGRAM
നുറുങ്ങ് അറിവ് 🔗

1912-ൽ ഫ്രാൻസിൽ, കോശത്തിലെ പ്രോട്ടീൻ സിന്തെസിസ് എങ്ങനെ നടക്കുന്നു എന്ന പരീക്ഷണത്തിനിടയിൽ വളരെ യാദൃശ്ചികമായാണ് ഇദ്ദേഹം ഭക്ഷണ ശാസ്ത്രത്തിലെ ഈ ഒരു പ്രധാന കണ്ടുപിടിത്തം നടത്തിയത്. 🧪🍳

ഭക്ഷണത്തിന് രുചിയും മണവും നിറവും നൽകുന്നതിന് ഈ കണ്ടുപിടിത്തം പിന്നീട് വളരെ സഹായകമായി. 🌶️👃🎨

നിത്യജീവിതത്തിൽ നാമെല്ലാവരും രുചിച്ചും മണത്തും ആസ്വദിക്കുന്ന ഈ രസതന്ത്രത്തിലെ കണ്ടുപിടിത്തം ഏത്? ശാസ്ത്രജ്ഞൻ ആര്? 🤔👨‍🔬

മൈലാർഡ് റിയാക്ഷൻ - ലൂയി കാമിൽ മൈലാർഡ് ✨🧬
നുറുങ്ങ് അറിവ് 🔗🎨

1706-ൽ ജർമനിയിലെ ബർലിനിൽ ഛായകൂട്ട് നിർമ്മാതാവായ യൊഹാൻ ജേക്കബ് ഡീസ്ബാക്ക്, ചുവപ്പ് നിറം നിർമ്മിക്കാനുള്ള ശ്രമത്തിൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു നിറം. 🎨✨

ലോകത്തിലെ ആദ്യത്തെ കൃത്രിമ നിറം (pigment) എന്ന പേരിൽ അറിയപ്പെടുന്ന ഈ നിറം, പിന്നീട് 1960-ലെ താലിയം വിഷബാധ, 1987-ലെ ഗൊയാനിയ സീസിയം വിഷബാധ തുടങ്ങിയ സന്ദർഭങ്ങളിൽ ജീവൻരക്ഷാ മരുന്നായി ഉപയോഗിച്ചു. 💊🛡️

റേഡിയേഷൻ ദുരന്തങ്ങളെ ചെറുക്കാൻ ലോകാരോഗ്യ സംഘടന അടിയന്തര മരുന്ന് പദവി നൽകിയിട്ടുള്ള ഈ മരുന്ന്/നിറം ഏത്? 🤔🌍





പ്രഷ്യൻ ബ്ലൂ💙
🏆1
നുറുങ്ങ് അറിവ്🔗😼

17ആം നൂറ്റാണ്ടിൽ ടോകിയോയിലെ Gotokuji ക്ഷേത്രവുമായ് ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ പേരിൽ വ്യാപകമായി നിർമ്മിക്കാൻ തുടങ്ങിയ ഈ പൂച്ച പ്രതിമ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും എന്നാണ് വിശ്വാസം. 🐱✨

ഒരു കൈ ഉയർത്തി Koban എന്ന പഴയ നാണയവും കഴുത്തിൽ തൂക്കി നിൽക്കുന്ന ഈ സുന്ദരൻ പൂച്ച, മൂന്ന് വ്യത്യസ്ത നിറങ്ങളിലും ലഭ്യമാണ്. 🎎

ഒട്ടുമിക്ക ഹോട്ടലുകളിലും, കടകളിലും നമ്മെ കൈ ഉയർത്തി ക്ഷണിച്ചു കൊണ്ട് നിൽക്കുന്ന നമുക്ക് സുപരിചിതനായ ഈ പൂച്ച സർ ആരാണു? 🤔
❤1
1996-ലെ സെപ്റ്റംബർ 17-ാം തീയതി 📅. കോച്ചിയിലെ ഹോട്ടൽ അവന്യൂ റീജൻ്റ്‌ൽ കേരളത്തിലെ ഒരു പ്രസിദ്ധനായ വ്യക്തി പ്രധാനപ്പെട്ട ഒരു സംഭവത്തിന്റെ ആദ്യ ഗുണഭോക്താവായി 🏨. ചുരുങ്ങിയ സമയം കൊണ്ട് വളർന്ന് ഇന്ന് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയ എന്ത് സംഭവത്തിനെ കുറിച്ചാണ് ഇവിടെ പറയുന്നത്? ഏതാണ് ഈ വ്യക്തി? 🤔

കേരളത്തിലെ ആദ്യത്തെ മൊബൈൽ സംഭാഷണം 📱.

തകഴി ശിവശങ്കരപ്പിള്ള ദക്ഷിണ നാവിക സേന മേധാവിയായിരുന്ന വൈസ് അഡ്മിറൽ എ. ആർ ടൻഡണെ വിളിച്ചു - “ഹലോ കേൾക്കുന്നുണ്ടോ തകഴി ആണ് സംസാരിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് 3 കോടി മലയാളികളെ ഒരു വിപ്ലവത്തിന്റെ ഭാഗമാക്കി 🚀. എസ്‌കോട്ടൽ ആയിരുന്നു അന്നത്തെ പ്രധാന സേവനദാതാവ് 📡.
❤1
നുറുങ്ങറിവുകൾ 🔖

1️⃣ ലോകത്തിൽ ഏറ്റവും കൂടുതൽ തപാൽ ശൃംഖലയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നാൽ 2011ൽ ഉദ്ഘാടനം ചെയ്ത ഒരു പ്രത്യേക ബ്രാഞ്ച് ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. 📮

2️⃣ പ്രശസ്തമായ ഒരു തടാകത്തിലെ വെള്ളത്തിൽ ഒഴുകി നടക്കുന്ന മനോഹരമായ കൊത്തുപണികൾ ചെയ്ത ഒരു ഹൗസ് ബോട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 🛶

3️⃣ ഇത് അവിടെ ഹൗസ് ബോട്ടുകളിൽ താമസിക്കുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരേപോലെ തപാൽസേവനം നൽകുന്നു. 📬

4️⃣ ചിത്രത്തിൽ ആ പോസ്റ്റ് ഓഫീസിലെ ക്യാൻസലേഷൻ സ്റ്റാമ്പ് നൽകിയിട്ടുണ്ട്. അങ്ങനെങ്കിൽ ഏതാണ് ഈ പോസ്റ്റ് ഓഫീസ്? എവിടെ സ്ഥിതി ചെയ്യുന്നു? 🤔
ഉത്തരം: ദാൽ തടാകം, കാശ്മീർ. തടാകത്തിലെ ഹൗസ് ബോട്ട് ആയ ഷിക്കാര ആണ് ക്യാൻസലേഷൻ സ്റ്റാമ്പിൽ
നുറുങ്ങറിവുകൾ🔖

1️⃣വർഷം 1893 - സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ എല്ലാ ജാതിയിലും പെട്ട ഹിന്ദു മതവിശ്വാസികളെ ഒന്നിപ്പിക്കാൻ ഈ വ്യക്തി കണ്ട് പിടിച്ചൊരു ആശയം പിന്നീട് വലിയ ജനപിന്തുണ നേടിയ ഒരു ആഘോഷം ആയി മാറി.

2️⃣പൂനയിലെ പെശ്വാ ഭരണാധികാരികളുടെ കുലദൈവം ആയിരുന്ന ഇദ്ദേഹത്തിൻ്റെ സ്മരണ ആദ്യകാലങ്ങളിൽ വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിൽ 1893ന് ശേഷം ഈ വ്യക്തിയുടെ ഇടപെടൽ കാരണം, ഇത് പൊതു ഇടങ്ങളിൽ സജീവമായി.

3️⃣ഇന്ന് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ ഏത് പ്രധാന ആഘോഷത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? ഏതാണ് ആ സ്വതന്ത്ര്യ സമര സേനാനി..?
😁1
ഉത്തരം 👇

ഗണേശ ചതുർഥി,
ബാലഗംഗധര തിലകൻ ആണ് 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം ആക്കി ഇതിനെ മാറ്റിയത്.
നുറുങ്ങ് അറിവുകൾ🔖

1️⃣പ്രസിദ്ധ അമേരിക്കൻ ഗായികയായ🎤 ഈ വ്യക്തി ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ' *ഇമാജിനേഷൻ ലൈബ്രറി* '📚എന്ന വേറിട്ട ആശയത്തിലൂടെ കുട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തതിൽ ആണ് കൂടുതൽ കയ്യടി നേടിയത്. 👏

2️⃣ഡോളിവുഡ് എന്ന ഒരു അമ്യൂസ്മെൻ്റ് പാർക്കിൻ്റെ കൂടി ഉപജ്ഞാതാവ് ആയ ഈ ഗായികയോടുള്ള ആദരവിൻ്റെ പേരിൽ ക്ലോണിങ്ങിലൂടെ ഉണ്ടായ ആദ്യത്തെ സസ്തനിക്ക് നൽകിയതും ഈ വ്യക്തിയുടെ പേര്.. 🌼

3️⃣സംഗീത ലോകത്തിൻ്റെ ഓസ്കാർ എന്ന് അറിയപ്പെടുന്ന ഗ്രാമി അവാർഡ് പത്ത് തവണ നേടിയ ഈ ഗായിക അടുത്ത സമയത്ത് മരണപ്പെടുകയുണ്ടായി. 💔

ആരാണ് ഈ പ്രസിദ്ധ ഗായിക??


ഉത്തരം 👇​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​

ഡോളി പാർട്ടൺ

2026 ഓഗസ്റ്റ് 25' ന് മരണപ്പെട്ടു
.
നുറുങ്ങ് അറിവുകൾ🔖

1️⃣അമേരിക്കയിലെ പ്രമുഖ വാഹന സ്പെയർ പാർട്സ് നിർമാണ കമ്പനി ആയ ബർഗർ മോട്ടോസ്പോർട്സ്⚙️, 2026 നവംബർ 19' ന് കമ്പനിക്ക് അവധി ആയിരിക്കും എന്ന ഒരു അസാധാരണ പ്രഖ്യാപനം നടത്തി. 💭

2️⃣ നീണ്ട അവധികാലം ചെലവഴിക്കുന്നതിനാൽ ജീവനക്കാരുടെ സേവനം ലഭ്യമല്ലാത്തത് കൊണ്ട് അന്നേ ദിവസം കമ്പനി പ്രവർത്തിക്കില്ല എന്നും,🚫 ഉപഭോക്താക്കൾ സഹകരിക്കണം എന്നുമായിരുന്നു പ്രഖ്യാപനം.🔐

3️⃣ ലോകത്ത് ഇന്നേ വരെ നിർമിച്ചിട്ടുള്ളതിൽ വച്ചിട്ട് ഏറ്റവും ചെലവേറിയ വിനോദ♨️ ഉൽപന്നം ആയ ഏത് സംഭവമാണ് ബർഗർ മോട്ടോസ്പോർട്ട്സിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് കാരണമാകുന്നത്?? ❓❓



ഉത്തരം👇​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​

GTA VI ( Grand Theft Auto - 6 ) വീഡിയോ ഗെയിമിൻ്റെ റിലീസ്. 🎴