Reviews Enthusiast channel
2K subscribers
6.75K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു. 'ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു'.- നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

#NavasuddinSiddiqui #CinemaPranthan
Maniratnam Supremacy

ജീവനുള്ള ഫ്രെയിമുകളാണ് ഓരോ മണിരത്നം സിനിമകളുടെയും ഓക്സിജൻ.അദ്ദേഹത്തിന്റെ സിനിമകളിലെ ഫ്രയിമുകൾക്കും ചില കഥകൾ പറയാനുണ്ടാകും,നായകന്റെയും നായികയുടെയും വില്ലന്റെയും മനോഹരമായ കഥകൾ. മണി സാറും അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകളും(Cinematographers)തമ്മിൽ എപ്പോഴും ഒരു Special Chemistry ഉണ്ടാകും...അതുകൊണ്ടുതന്നെ ആ വ്യത്യസ്തമായ ഫ്രെയിമുകളുടെ വിജയങ്ങളിൽ ഒരു പങ്ക് അതിന്റെ ഛായാഗ്രാഹകൻമാർക്കും അവകാശപ്പെടാവുന്നതാണ്.തങ്ങളുടെ സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച് ക്യാമറ ചലിപ്പിക്കുന്നവർ.

നായകൻ - പി സി ശ്രീറാം
ദളപതി - സന്തോഷ് ശിവൻ
ഓക്കേ കണ്മണി - പി സി ശ്രീറാം
രാവണൻ - സന്തോഷ് ശിവൻ
അലൈപായുതേ - പി സി ശ്രീറാം
ഇരുവർ - സന്തോഷ് ശിവൻ
കാട്രൈ വെളിയടെയ് - രവി വർമ്മൻ
ആയുധ എഴുത്ത് - രവി കെ ചന്ദ്രൻ
ചെക്ക ചിവന്ത - സന്തോഷ് ശിവൻ
ദിൽ സേ - സന്തോഷ് ശിവൻ

© @outdated.gandharvan
.
.
#ManiRatnam #CinemaPranthan