Reviews Enthusiast channel
2.06K subscribers
6.82K photos
984 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
My thoughts : Hawks Muffin (2022, Malayalam, Experimental/Drama, Rotterdam Premiere)
Kicked off IFFR with this experimental sci-fi. Stunning and surreal experience. Worthy and very right fit to be featured under Bright Future category. Krishnendu's style of presentation is so captivating. When there is a lot of criticism of the formulaic approach taken by the filmmakers to get an entry to major film festivals this one drifts totally in the opposite direction. Its unique, the narrative is original, the making is phenomenal. The visuals, the sound design and the exceptionally well scored soundtrack fills in so much for the cinematic values. Experimental films usually tend to be tough watch but this one is quite interesting. War never ends, even if it is the last man standing! To bring in such a thought through moving visuals requires a very deep understanding at a philosophical level as well as technical level. Krishnendu has excelled in both. It had been a long time since i had watched a film like this being produced in India.

#copied
Thirty Nine ❣️
12 എപ്പിസോഡുകൾ ഉള്ള ഡ്രാമ അങ്ങനെ കഴിഞ്ഞിരിക്കുകയാണ്.. 39 വയസ്സ് ഉള്ള മൂന്നു സുഹൃത്തുക്കൾ അവരുടെ 40 ആം വയസ്സിലേക്ക് കടക്കുന്നതിന് മുൻപുള്ള ജീവിതം, അതാണ് ഈ ഡ്രാമ കയ്കാര്യം ചെയ്യുന്നത്...ഈ ഡ്രാമ വരുന്നതിനു മുൻപ് ഒരുപാട് excitements ഉണ്ടായിരുന്നു പക്ഷെ ശേഷം അത് ഒന്നും അതികം ഇവിടെ കണ്ടില്ല.. ഒരുപക്ഷെ ഒരു സ്ലോ പേസ് സ്ക്രീൻപ്ലേ ആയതു കൊണ്ടാവും പലരും ഈ ഡ്രാമയെ അതികം സമീപിക്കാഞ്ഞത്.. പിന്നെ ഒപ്പം on എയർ ഉള്ള ഡ്രാമകൾ ഇതിനെ അപേക്ഷിച്ചു കുറച്ചു കൂടി engaging ആയതും കൂടി മറ്റൊരു കാരണം ആയിരിക്കാം😌 വ്യക്തിപരമായി ഈ ഡ്രാമ നന്നായി ഇഷ്ടപ്പെട്ടു.. അവസാന എപ്പിസോഡ് എല്ലാം ഒരു ഇമോഷണൽ outburst തന്നെ ആയിരുന്നു.. ഒരുപാട് തരത്തിൽ ഉള്ള മനുഷ്യ ബന്ധങ്ങൾ ഈ ഡ്രാമയിൽ കാണിക്കുന്നുണ്ട്.. അതെല്ലാം വളരെ ഭംഗി ആയി കാണിച്ചത് കൊണ്ടായിരിക്കാം പല സ്ഥലങ്ങളിലും കഥാപാത്രങ്ങൾ തമ്മിൽ ഉള്ള ഭയങ്കര ഇമോഷണൽ attachments കാണുന്ന പ്രേക്ഷകനും ഫീൽ ആകുന്നത്.. പെർഫോമൻസിനെ പറ്റി പറയുകയാണെങ്കിൽ എല്ലാവരും വളരെ മികച്ചു തന്നെ നിന്നു.. ഒരു സ്ലോ paced ഫീൽ ഗുഡ് ഡ്രാമ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഡ്രാമ ഇഷ്ടപെടും..

*#copied*
Reviews Enthusiast channel
Photo
അവേഞ്ചേഴ്സിലെ ഏറ്റവും പവർഫുൾ ആയ രണ്ടു പേരെ deadly weapons ആയി നിക്കുന്ന 2 cosmic beings പഞ്ഞിക്കിട്ടോണ്ടിരിക്കുന്ന സ്ഥലത്തേക്ക് ആണ് വെറും superhuman strength മാത്രമുള്ള ഇങ്ങേരു sheild പോലും ഇല്ലാതെ കൈയും വീശി കേറി ചെല്ലുന്നത് . പക്ഷെ ആ sceneൽ Wandaയുടെ മുഖത്ത് ഇനി ഒന്നും ഭയക്കേണ്ടത് ഇല്ല എന്നുള്ളതിന്റെ ആശ്വാസവും proxima midnightന്റെ മുഖത്ത് കാര്യങ്ങൾ കൈവിട്ടു പോകുമോ എന്നുള്ള ഭയവും ഒരു നിമിഷം മിഞ്ഞിമറിഞ്ഞപ്പൊൾ അതുവരെ നിശബ്ദമായിരുന്ന തിയറ്റർ ലോകമെമ്പാടുമുള്ള പ്രേക്ഷകർ പൂരപ്പറമ്പാക്കി.

ക്യാപ്റ്റൻ ഒറ്റക്ക് അവരെ അടിച്ചിടും എന്നൊന്നും കരുതിയിട്ടല്ല പക്ഷെ പുള്ളി സ്‌ക്രീനിൽ വരുമ്പോ ഇനി എല്ലാം ശെരിയാകും എന്നൊരു തോന്നൽ ഓരോ മാർവെൽ ആരാധകന്റെയും മനസ്സിൽ വന്നു . അതാണ് ആ കഥാപാത്രത്തിന്റെ depth. അതിന് കാരണം പുള്ളിയുടെ ആദ്യം മുതലുള്ള character development marvel അത്ര മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചിട്ടു ഉള്ളത് .

ഇന്ന് marvelന്റെ പ്രശ്നവും ഈ depth ഇല്ലായ്മ തന്നെയാണ്. ഇപ്പോഴുള്ള പലരുടെയും orgin story കണ്ടാൽ അവരെ വീട്ടിൽ പോയി സൂപ്പർഹീറോ ആക്കിയിത് പോലെയാണ്. പ്രത്യേകിച്ച് കഷ്ടപ്പാട് ഒന്നും ഇല്ലാതെ വരുന്നവരും പോകുന്നവരും ഒക്കെ സൂപ്പർഹീറോ ആകുന്നു. അതിൽ Monica Rambeu ഒക്കെ 🙏🏼🙏🏼 .

അവർ ഏറ്റവും powerful ആയി അവതരിപ്പിക്കുന്ന Captain Marvelനു പോലും നല്ലൊരു ഒറിജിൻ സ്റ്റോറി ഇല്ല. ആ Depth ഇല്ലായ്മയാണ് പല charactersഉം overpowered ആയി അല്ലെങ്കിൽ underpowered ആയി എന്നൊക്കെ നമുക്ക് തോന്നാൻ കാരണം . Captain Marvel , Wanda ഒക്കെ overpowerd ആയി എന്ന് പലരും അഭിപ്രായപ്പെട്ടു അതിന് കാരണം ഇത് തന്നെയാണ്. പക്ഷെ Endgameൽ ക്യാപ്റ്റൻ അമേരിക്ക Mjonir പൊക്കിയപ്പോ ആരും പുള്ളി overpowerd ആയി എന്ന് പറഞ്ഞില്ല കാരണം everybody was damn sure he would be able to lift it. അതാണ് ആ കഥാപാത്രത്തിന്റെ depth.

ഇനി trilogy കിട്ടിയാലേ depth വരുള്ളൂ എന്നാണെങ്കിൽ blackwidowക്ക് ഒരു origin മൂവി പോലും ഉണ്ടായില്ല endgame സമയത്ത് but were were able to connect to her easily. ആ ഒരു സംഭവം ആണ് ഇപ്പൊ ഇവിടെ missing.
ഇനി ഇറങ്ങുന്ന marvel സിനിമകളിലും seriesലും എങ്കിലും ഈ കുറവ് അവർ നികത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
#copied
1989 ൽ അതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ കാഴ്ചശേഷിയുള്ള സ്പേസ് ടെലിസ്‌കോപ്പ് ഹബിൾ സ്ഥാപിക്കാനൊരുങ്ങുമ്പോൾ ഇങ്ങു താഴെ ഭൂമിയിൽ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർ ഒത്തുകൂടി ഒരു ചോദ്യം ചോദിച്ചു.

ഇനിയെന്ത്?

33 വർഷങ്ങൾ എടുത്ത് അവരും അവർക്കു പിന്നാലെ വന്നവരും ചേർന്നു ആ ചോദ്യത്തിനു നൽകിയ ഉത്തരമാണ് ഇന്നലെയും ഇന്നുമായി നാസ പുറത്തുവിട്ട ഈ ചിത്രങ്ങൾ. ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ് പകർത്തിയ പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയ ദൃശ്യങ്ങൾ, ഏറ്റവും ഭംഗിയേറിയ ദൃശ്യങ്ങൾ!

ഇക്കാണുന്ന തിളങ്ങുന്ന ഓരോ ബിന്ദുവും 300 ബില്യണിലധികം നക്ഷത്രങ്ങൾ ചേർന്ന ഗ്യാലക്സിയാണ്. അതിലെവിടെയോ ഭൂമി എന്നുപേരുള്ള ഇത്തിരിപ്പോന്ന ഒരു ഗോളത്തിൽ ജീവിക്കുന്ന കടുകുമണിയോളം പോന്ന മനുഷ്യൻ തന്റെ കണ്ണുകൾക്ക് അപ്രാപ്യമായ കൗതുകത്തെ ഇൻഫ്രാറെഡ് ഉപയോഗിച്ചു ഒപ്പിയെടുത്തു കാണുകയാണ്. ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ല എന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തുറപ്പിക്കുകയാണ്.

രണ്ടു കാലങ്ങൾ ഈ ചിത്രങ്ങളിൽ മുഖാമുഖം വരുന്നു. 1380 കോടി വർഷങ്ങൾക്കു മുൻപ് ബിഗ് ബാംഗ് പൊട്ടിത്തെറിയിലൂടെ പ്രപഞ്ചം ഉരുവപ്പെടുമ്പോൾ ഈ ഗാലക്സികളിൽ നിന്നും പുറപ്പെട്ട പ്രകാശം ഇവിടെ എത്തിപ്പെടാൻ വേണ്ടിവന്ന കാലമാണ് പ്രപഞ്ചത്തിന്റെ പ്രായം. ആദ്യത്തെ നക്ഷത്രക്കുഞ്ഞുങ്ങളിൽ നിന്നും പുറപ്പെട്ട പ്രകാശം എത്തിച്ചേരാൻ 1350 കോടി വർഷങ്ങൾ വേണ്ടിവന്നു, ആ ദൃശ്യമാണ് ഇപ്പോൾ മനുഷ്യൻ പകർത്തിയത്. അങ്ങനെയെങ്കിൽ അത്രയും പ്രകാശ വർഷങ്ങൾക്കു മുൻപ് ജനിച്ചിട്ടില്ലാത്ത മനുഷ്യൻ അത്രയും കാലത്തിനു പിന്നിലേക്കു സഞ്ചരിച്ചു സ്വന്തം കണ്ണുകൾ കൊണ്ട് ആദിമ പ്രപഞ്ചത്തെ നോക്കിക്കാണുകയാണ്. രോമാഞ്ചം എന്നല്ലാതെ എന്താണ് പറയേണ്ടത്!

മനുഷ്യന്റെ ജിജ്ഞാസ അനന്തതയുടെ മറ്റൊരു കൂറ്റൻ പടവുകൂടി പിന്നിട്ടിരിക്കുന്നു. മനുഷ്യന്റെ കൗതുകം അപാരവും അജ്ഞാതവുമായ പ്രപഞ്ചത്തിനു നേർക്കു കൂടുതൽ തെളിമയോടെ മിഴികൾ തുറക്കുന്നു. കാൾ സാഗൻ പറഞ്ഞതുപോലെ, എവിടെയോ അവിശ്വസനീയമായ ഒന്ന് എപ്പോഴും അറിയാനായി കാത്തിരിക്കുന്നു, അതിലേക്കുള്ള മനുഷ്യന്റെ ജൈത്രയാത്ര തുടരുന്നു.

ഇപ്പോൾ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒത്തുകൂടി ആ പഴയചോദ്യം വീണ്ടും ചോദിച്ചു തുടങ്ങിയിരിക്കണം.

ഇനിയെന്ത് ?
#copied 😐
Avengers സിനിമയിൽ Black Widow യുടെ intro scene ആണ്..

Agent Coulson വിളിച്ച് ഇപ്പോൾ തന്നെ തിരിച്ചെത്തണം എന്ന് നിർദേശിക്കുന്നു. ഞാൻ ഒരു interrogation ന്റെ ഇടയിൽ ആണ് എന്ന് Nat തിരിച്ചു പറയുന്നു..

Coulson: Natasha... Barton's been compromised.

Natasha: <few seconds of silence> Let me put you on hold

പിന്നെ ഒരു ഫൈറ്റ്

ഈ ഒരു 3 മിനിറ്റ് സീൻ കൊണ്ട് Ironman 2 കാണാത്തവർക്ക് പോലും Nat ന്റെ character മനസിലാവുമായിരുന്നു.

ഒപ്പം അത്രേം strong ആയ Woman ആണ് Natasha Romanoff എന്ന് ആ ഒരു സീൻ കൊണ്ട് കാണിക്കാനും പറ്റി

പറഞ്ഞു വരുന്നത് എന്താണെന്നാൽ ഈ 3 മിനിറ്റ് കൊണ്ട് MCU convey ചെയ്ത കാര്യം( സ്‌ട്രോങ് ആണെന്ന് കാണിക്കൽ മാത്രം അല്ല Character development കൂടിയാണ് ഉദ്ദേശിച്ചത്) ഇന്ന് Ms. Marvel ന്റെ 6 episode കൊണ്ടും She hulk ന്റെ 5 episode കൊണ്ടും അതാത് മെയിൻ characters ന് കിട്ടിയില്ല എന്നതാണ്. #copied

@linksfse
Tik tok റീൽസ് ചെയ്യുന്നവരെ ട്രോളുന്നത് അടിസ്ഥാന രഹിതം ആയിട്ടാണ്....

ആരെയും ദ്രോഹിക്കാതെ അവരുടെ ഇഷ്ടത്തിന് ചെയ്തോട്ടെ എന്നു മറ്റു പല സന്ദർഭങ്ങളിലും പ്രസംഗിക്കുന്ന ആൾക്കാർ insta reels ചെയ്യുന്നവരെ തെറി പറഞ്ഞു ട്രോളുന്നത് കാണുമ്പോ 🙏😹

ഒന്നില്ലേൽ റീൽസ് ചെയ്യന്നവർ intellectual ആവണം / സിനിമ താരങ്ങളെ പോലെ അഭിനയിക്കാൻ അറിയണം എന്നു തെറ്റിദ്ധരിച്ചു വെച്ചേക്കുന്നു

അല്ലേൽ same age ഇൽ ഉള്ള ആൾക്കാർ ലക്ഷങ്ങൾ സമ്പാദിക്കുന്നതും famous ആവുന്നതും കാണുമ്പോൾ ഉള്ള കണ്ണു കടി 😅

Cuteness കാണിച്ചു റീൽസ് ചെയ്ത് സെലിബ്രിറ്റി ആവുന്നത് അപരാധം ഒന്നും അല്ല 🚶#copied
ഒരുപാട് പേരുടെ ഒരു വിഷമം ഞാൻ ഈ ഗ്രൂപ്പിൽ കണ്ടിരുന്നു.. Aries plex അവരുടെ BARCO TWIN PROJECTION SYSTEM മാറ്റി SINGLE PROJECTION ആകാൻ പോകുന്നു എന്ന്. അതിനെ പറ്റി ഒരു ഡിസ്കഷൻ ആക്കാമെന്നു വിചാരിച്ചു. എന്നാൽ അവിടെ ഒരു പ്രേക്ഷകന് മുൻപ് കിട്ടിയിരുന്ന experience നു ഒരു മാറ്റവും ഉണ്ടാകാൻ പോവുന്നില്ല.. Infact കുറച്ചു കൂടുതൽ clarity+ക്രിസ്പനെസ്സ് അനുഭവിക്കാൻ സാധിക്കും. കാരണം....

1. പുതിയ സ്ക്രീൻ install ആകിയിട്ടുണ്ട്.. അതായതു STRONG MDI HGA ReACT 2.0.
ഇത് നിസ്സാരം ഒരു സ്ക്രീൻ അല്ല.. ലോകത്തിലെ ഭീമന്മാർ ആയ IMAX നു സ്ക്രീൻ provide ചെയുന്നത് ഇവരാണ്. അതുപോലെ തന്നെ കേരളത്തിലെ ആദ്യത്തെ STRONG MDI കൂടെ ആണിത്.

2. മുൻപ് ഉണ്ടായിരുന്ന dual 4k projection (33K+33K 66000lumens) അവർ ഇപ്പോൾ SP4K55 RGB LASER (56000LUMENS) ആക്കി.

ഇതുകൊണ്ട് ഉണ്ടാകുന്ന മാറ്റം എന്തെന്നാൽ മുൻപ് use ചെയ്തിരുന്ന 72' harkness സ്ക്രീൻ illuminate ചെയ്യാൻ അത്രയും ദൂരെ നിന്ന് 66K lumens ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.. പക്ഷെ ഇതുകൊണ്ട് അവർ face ചെയ്തിരുന്ന issues എന്തെന്നാൽ twin projectors വർക്ക്‌ ചെയാൻ ഉപയോഗിച്ച electricity വളരെ കൂടുതൽ ആയിരുന്നു.. അതിനോടൊപ്പം രണ്ട് projector നെയും ഒരുപോലെ cool ചെയ്യാൻ water cooling system ആയിരുന്നു.. ഇതെല്ലാം efficiency യെ ബാധിക്കുന്ന കാര്യം ആണ്.. എല്ലാത്തിനും ഉപരി രണ്ടു പ്രൊജക്ടറിന്റെയും throw ഓരോ particular period വെച്ച് സ്ക്രീൻ calibration ചെയ്യണം.. അത് ചെയ്തില്ലെങ്കിൽ visuals overlapping അറിയാൻ സാധിക്കും..

എന്നാൽ പുതിയ update ഈ പ്രശ്നങ്ങളെ എല്ലാം കൊണ്ടും ഇല്ലാതെ ആകും..72' STRONG MDI സ്ക്രീൻ നല്ലതുപോലെ illuminate ചെയ്യാൻ 56K BARCO SP4K55 സാധിക്കും. അതിനോടൊപ്പം visuals crisp and clear ആയിരിക്കും. 1.7Cr ആ പ്രൊജക്ടറിന്റെ മാത്രം വില ആണ്.

Total 2.5Cr മുടക്കിയാണ് ഈ ഒരു update ARIES GROUP ചെയുന്നത്.

ഈ ഒരു പോസ്റ്റ്‌ ഇടാൻ കാരണം ചില പ്രമുഖ theatre അവരുടെ പഴയ സ്ക്രീൻ മാറ്റി HARKNESS install ആക്കിയപ്പോൾ അവരുടെ ഫാൻസ്‌ ARIES SINGLE PROJECTION ആക്കിയേ എന്ന് പറഞ്ഞു കളിയാക്കുന്ന ചില പോസ്റ്റുകൾ കണ്ടിരുന്നു. എന്നാൽ ഓർക്കുക നിങ്ങൾ കൊണ്ടുവന്ന HARKNESS SCREEN നമ്മൾ പണ്ടേ 2015 ഇൽ INSTALL ആക്കി ഇതാ ഇപ്പോൾ കളയുകെയും ച്യ്തിട്ടു അതുക്കും മേലെ ആയ STRONG MDI കൊണ്ടുവന്നു.


*#COPIED*

😎🔥🔥🔥😎
Reviews Enthusiast channel
Photo
George Stinney Jr. was the youngest person sentenced to death in the 20th century in the United States.
He was only 14 when he was executed by electric chair.
During his trial, until the day of his execution, he always carried a bible in his hands, claiming for innocence.
He was accused of killing two white girls, Betty of 11 years old and Mary of 7, the bodies were found near the house where the teenager resided with his parents.
At that time all the jurors were white. The trial lasted only 2 hours and the sentence was handed down 10 minutes later.
The child's parents were threatened and prevented from giving him gifts in the courtroom and then expelling them from that city.
Before the execution, George spent 81 days without being able to see his parents.
He was trapped in a solitary cell, 80 km from his city. He was heard alone without the presence of his parents or a lawyer.
He was electrocuted with 5,380 volts in the head.
70 years later, his innocence was finally proven by a judge in South Carolina. The beam with which the two girls were killed, weighed more than 19.07 kilograms. Therefore, it was impossible for Stinney to be able to lift it, let alone be able to hit hard enough to kill the two girls. The child was innocent, someone put everything together to blame him just for being black.
Stephen King was inspired by this case to write his book The Green Mile, which was taken to theaters in 1999. 🤍
#copied