"വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ ചട്ടം ഭേദഗതി ചെയ്യും. പഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തിൽ വന്ന പരാതിയെ തുടർന്നാണ് ഇക്കാര്യം സർക്കാർ പരിഗണിക്കുന്നത്"
കൊച്ചി - ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്,ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോൺ മെറ്റാലിക് - മിനറൽ പ്രോഡക്റ്റ്സ്, റബ്ബർ- പ്ളാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്റ്ററുകൾ, ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്, പ്രിൻ്റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിംഗ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. പ്രാദേശിക - കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
പ്രതിസന്ധി നിമിത്തം ദുർബലമായതോ സുഷുപ്താവസ്ഥയിലായതോ(dormant) ആയ സംഘങ്ങൾ പുനരുദ്ധരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പ്രവർത്തന വൈകല്യം, പ്രവർത്തന മൂലധനത്തിന്റെ അഭാവം, ഹ്രസ്വകാല പണലഭ്യതക്കുറവ്, തുടങ്ങിയവ മൂലം പ്രവർത്തനം മന്ദീഭവിച്ച സംഘങ്ങളിൽ പ്രായോഗികവും ശക്തിയാർജ്ജിക്കാൻ കഴിയുന്നതുമായ സഹകരണ സംഘങ്ങളെയായിരിക്കും ഇതനുസരിച്ച് പുനരുദ്ധാരണത്തിനായി പരിഗണിക്കുക.
പദ്ധതി പ്രകാരം അനുവദിക്കുന്ന തുകക്ക് ആദ്യത്തെ രണ്ട് വർഷം തിരിച്ചടവിന് മൊറട്ടേറിയം ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയാണ് തിരിച്ചടവ് കാലയളവ്. സംസ്ഥാന ഉന്നതതല കമ്മിറ്റി തിരിച്ചടവ് തവണകളും പലിശ നിരക്കും കാലാകാലങ്ങളിൽ നിശ്ചയിച്ചു നൽകും.
ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നോക്കം പോകുന്ന സ്ഥിതിവിശേഷം വരുമ്പോൾ അതിനെ കൈപിടിച്ച് ഉയർത്തിക്കോണ്ടുവരാൻ സഹായിക്കുന്ന രീതിയിൽ ഒരു സാമ്പത്തികസ്രോതസ് ഉണ്ടാവണം എന്ന് ആലോചനയിൽ നിന്നാണ് സഹകരണ പുനരുദ്ധാരണ നിധി എന്ന ആശയം ഈ സർക്കാർ മുന്നോട്ടു വയ്ക്കുന്നതും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതും. ഇന്ത്യയിലെ സഹകരണ ബാങ്കിങ്ങ് മേഖലയ്ക്ക് ആകെ മാതൃകയായ പദ്ധതിയാണിത്.
സ. വി എൻ വാസവൻ
സഹകരണ വകുപ്പ് മന്ത്രി

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള നടപടികൾ കേരളം പൂർത്തിയാക്കിയത് റെക്കോഡ് വേഗത്തിൽ. പത്തു മാസംകൊണ്ടാണ് ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തത്. ഇതിന്റെ പൂർണ ചെലവും സംസ്ഥാന സർക്കാരാണ് എടുത്തത്. കിഫ്‌ബി വഴി 1389.35 കോടി രൂപ സംസ്ഥാനം ഇതുവരെ ചെലവിട്ടു. നടപടി ക്രമം പൂർത്തിയാക്കിയിട്ടും ഒന്നര വർഷത്തിലധികം കേന്ദ്രാനുമതിക്കായി കാത്തിരിക്കേണ്ടി വന്നു. രാജ്യത്താകെ ആറ് ഇടനാഴികളിലായി 12 വ്യവസായ ക്ലസ്റ്ററുകൾക്കാണ് അനുമതി നൽകിയത്. ഏറ്റവും വേഗത്തിൽ ഭൂമിയേറ്റെടുത്തത് കേരളത്തിലാണ്. ഇതിന് കേന്ദ്രം കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു.
നാഷണൽ ഇന്റസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് 2022 ഡിസംബർ 14നാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. രണ്ടാം മോദി സർക്കാരിന്റെ കാലത്തുതന്നെ അനുമതിക്കായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. പുതിയ സർക്കാർ വന്നശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര വ്യവസായ മന്ത്രിയെയും വീണ്ടുംകണ്ട് ആവശ്യം ഉന്നയിച്ചു.
കേന്ദ്ര-, സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള വ്യവസായ ഇടനാഴി വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 3815 കോടി രൂപയാണ് ചെലവ്. ഇതിൽ 1,789 കോടി രൂപവീതം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചെലവിടും. പിഎം ഗതിശക്തിയുടെ ഭാഗമായി കണക്ടിവിറ്റിക്കായി 235 കോടി ചെലവാക്കും. സംസ്ഥാനം ചെലവിടേണ്ട തുക ഏതാണ്ട് പൂർണമായി ചെലവഴിച്ചു.
വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബൽ സിറ്റിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. ഗിഫ്‌റ്റ് സിറ്റി എന്ന പേരിൽ 358 ഏക്കറാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി 850 കോടിയുടെ പദ്ധതിക്ക് കിഫ്‌ബി അനുമതി നൽകി. ഭൂമിയേറ്റെടുക്കൽ ആരംഭിച്ചപ്പോൾ പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രം നിർദേശിച്ചു. തുടർന്ന് ഗ്ലോബൽ സിറ്റി എന്ന് പേരുമാറ്റിയെങ്കിലും പദ്ധതി തൽക്കാലം നിർത്തിവയ്‌ക്കാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി സ. പിണറായി വിജയൻ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി സ. പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവല്‍ക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും.
വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കും.
ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
സെപ്തംബര്‍ രണ്ടാം തിയതി സ്കൂള്‍ പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുക കൂടി ചെയ്യും.
സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടും.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും സ്പോണ്‍സര്‍ഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്പോണ്‍സര്‍മാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും.
യോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റർ, സ. ബിനോയ് വിശ്വം (സിപിഐ), ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ടി സിദ്ദിഖ് എംഎല്‍എ, പിഎംഎ സലാം (ഐയുഎംഎല്‍), ശ്രീ. ജോസ് കെ മാണി (കേരളകോണ്‍ഗ്രസ് എം), ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), കെ വേണു (ആര്‍എംപി) , പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), ശ്രീ. മാത്യു ടി തോമസ് (ജനതാദള്‍ - സെക്കുലര്‍), ശ്രീ. ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), ഡോ. വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍( ആര്‍എസ്പി - ലെനിനിസ്റ്റ്), മന്ത്രിമാരായ സ. കെ രാജന്‍, സ. പി.എ മുഹമ്മദ് റിയാസ്, സ. എം ബി രാജേഷ്, ശ്രീ. എ കെ ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി, സ. ഒ ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവര്‍ പങ്കെടുത്തു.

സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ന്യൂഡൽഹി എയിംസിൽ ചികിത്സയിൽ തുടരുകയാണ്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘത്തിൻ്റെ പരിചരണത്തിലാണ് അദ്ദേഹം.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
https://www.facebook.com/share/v/5j4VxxMFP1CaPQQe/?mibextid=oFDknk

Facebook
Log in or sign up to view
See posts, photos and more on Facebook.
"കോൺഗ്രസിൽ വി ഡി സതീശൻ ഉൾപ്പെടുന്ന ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ അഭിപ്രായത്തിൽ വി ഡി സതീശൻ നിലപാട് വ്യക്തമാക്കണം"
"കോൺഗ്രസിൽ പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തിയാൽ മാത്രമേ വനിതാ നേതാക്കൾക്ക് വളർച്ചയുള്ളൂ, കോൺഗ്രസിൽ വി ഡി സതീശൻ ഉൾപ്പെടുന്ന ഒരു പവർ ഗ്രൂപ്പുണ്ട്" എന്നൊക്കെയുള്ള മഹിളാ കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലുകൾ ഗൗരവതരം