ഇന്ത്യൻ കൈത്തറി ഉൽപ്പന്നങ്ങളെയും നെയ്ത്തുവിദ്യകളെയും ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2026 ഏപ്രിലിൽ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം (Ministry of Textiles) ആരംഭിച്ച പദ്ധതി ?
വിശ്വ സൂത്ര (Vishwa Sutra) ✅
📮ഇന്ത്യൻ കൈത്തറി ഉൽപ്പന്നങ്ങളെയും നെയ്ത്തുകളെയും ലോക വേദിയിൽ അവതരിപ്പിക്കാൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം 2026 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണ് 'വിശ്വ സൂത്ര - വീവ്സ് ഓഫ് ഇന്ത്യ ഫോർ ദി വേൾഡ്' (Vishwa Sutra – Weaves of India for the World).
📮നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി (NIFT) സഹകരിച്ചാണ് (Handlooms) ഈ പദ്ധതി രൂപകല്പന ചെയ്തത്.
📮ഇന്ത്യയിലെ State/UT നിന്നുള്ള 30 വ്യത്യസ്ത കൈത്തറി വസ്ത്രങ്ങളെ (Weaves), ലോകത്തെ 30 വ്യത്യസ്ത രാജ്യങ്ങളുടെ സാംസ്കാരിക ഡിസൈനുകളുമായി സംയോജിപ്പിച്ച് അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഉദാഹരണത്തിന്: ഒഡീഷയിലെ 'ഇക്കാത്ത്' ഗ്രീക്ക് ശൈലിയിലും, കാഞ്ചീവരം നോർവീജിയൻ ഡിസൈനിലും, മുഗ സിൽക്ക് ഈജിപ്ഷ്യൻ ശൈലിയിലുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
📮പദ്ധതിയിൽ കേരളത്തിന്റെ സ്വന്തം കസവും (Kasavu) ഉൾപ്പെടുത്തിയിട്ടുണ്ട്
ആനുകാലികം🗞️📰

❤32👍3🥰1🎉1
🎯അറിയിപ്പ്
ഗതാഗത നിയമലംഘനങ്ങൾക്കായി 2024 ഡിസംബർ 31 വരെ ചുമത്തിയ പിഴ തുകകൾ 50 ശതമാനം കിഴിവിൽ ഒറ്റത്തവണ തീർപ്പാക്കാം . ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 ഏപ്രിൽ 30ന് അവസാനിക്കും.
@CAHACKERSS

❤10
ഇന്ത്യയിലെ 99-ാമത്തെ റാംസർ സൈറ്റായി (Ramsar Site) അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട 'ശേഖാ ജീൽ പക്ഷിസങ്കേതം' (Shekha Jheel Bird Sanctuary) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തർപ്രദേശ് ✅
📮ഉത്തർപ്രദേശിലെ അലിഗഡ് (Aligarh) ജില്ലയിലാണ് ശേഖാ ജീൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.
📮കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവാണ് (Bhupender Yadav) ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകളുടെ എണ്ണം 99 ആയി ഉയർന്നു.
📮ഈ പ്രഖ്യാപനത്തോടെ ഉത്തർപ്രദേശിലെ റാംസർ സൈറ്റുകളുടെ എണ്ണം 12 ആയി മാറി. (ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകളുള്ള സംസ്ഥാനം തമിഴ്‌നാടാണ് - 20 എണ്ണം).
Static GK 👇
📮ഇന്ത്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റ്: സുന്ദർബൻസ് (പശ്ചിമ ബംഗാൾ).
📮ഇന്ത്യയിലെ ഏറ്റവും ചെറിയ റാംസർ സൈറ്റ്: രേണുക തണ്ണീർത്തടം (ഹിമാചൽ പ്രദേശ്).
📮ഏഷ്യൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകളുള്ള രാജ്യം ഇന്ത്യയാണ്. (നിലവിൽ 99 എണ്ണം)
📮ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ, യുകെ (UK - 176), മെക്സിക്കോ (144) എന്നീ രാജ്യങ്ങൾക്ക് പിന്നിലായി ഇന്ത്യ (99) മൂന്നാം സ്ഥാനത്താണ്."

❤31👏4👍1🥰1🎉1
2009 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് അടുത്തിടെ 'സ്മോക്ക്-ഫ്രീ ജനറേഷൻ' (Smoke-Free Generation) നിയമം പാസാക്കിയ രാജ്യം ഏത്?
യുണൈറ്റഡ് കിങ്ഡം (UK) ✅
📮വരും തലമുറകളെ പുകവലിയിൽ നിന്ന് പൂർണ്ണമായി അകറ്റിനിർത്തുക എന്നതാണ് പുതിയ 'ടൊബാക്കോ ആൻഡ് വേപ്പ്സ് ബിൽ' (Tobacco and Vapes Bill) ലക്ഷ്യമിടുന്നത്.
📮2009 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച ഒരാൾക്കും യുകെയിൽ ഭാവിയിൽ നിയമപരമായി സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ കഴിയില്ല. അതായത്, സിഗരറ്റ് വാങ്ങുന്നതിനുള്ള നിയമപരമായ പ്രായപരിധി ഓരോ വർഷവും ഒരു വർഷം വീതം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.
Static GK 👇
📮ന്യൂസിലാൻഡ് ആണ് ആദ്യമായി സ്മോക്ക്-ഫ്രീ ജനറേഷൻ നിയമം അവതരിപ്പിച്ചത് (എന്നാൽ ഭരണമാറ്റത്തെ തുടർന്ന് 2024-ൽ അവർ ഈ നിയമം റദ്ദാക്കിയിരുന്നു).
📮ലോക പുകയില വിരുദ്ധ ദിനം (World No Tobacco Day): മെയ് 31

❤20👍4🆒3👏2⚡1🔥1🥰1
ഇന്ന് ലോക പുസ്‌തക ദിനം 🫶🫶
"There is no friend as loyal as a book" - Ernest Hemingway എന്ന അമേരിക്കൻ നോവലിസ്റ്റിന്റെ പ്രശസ്തമായ വരികളാണിത്, ഒരു പുസ്‌തകം കൂടെ ഉണ്ടെങ്കിൽ ഈ ലോകത്ത് ആരും തനിച്ചാവില്ല...
വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണ് ഏപ്രിൽ 23...
നമ്മുടെ ജീവിതയാത്രയെ സുന്ദരമാക്കിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട പുസ്‌തകങ്ങളോടും അവ രചിച്ച പ്രിയപ്പെട്ട എഴുത്തുകാരോടും ആയിരം ആയിരം നന്ദി... 🥰
എല്ലാ പുസ്‌തക പ്രേമികൾക്കും പുസ്തകദിനാശംസകൾ ♥️♥️
പുസ്‌തകങ്ങളോട്
കൂട്ട് കൂടാം...
വായിച്ചു വളരാം... 📚📚📚
ആനുകാലികം 🗞️📰

❤16🥰6😇2👍1
ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി 2026 മെയ് 1 മുതൽ നിലവിൽ വരുന്ന 'ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ' (OGAI) ഏത് കേന്ദ്ര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?
Anonymous Quiz
7%
A) കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Ministry of Home Affairs)
28%
B) കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയം (Ministry of Youth Affairs and Sports)
56%
C) ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY)
9%
D) വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം (Ministry of Information & Broadcasting)
❤6👍3
📮പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ആക്ട്, 2025' അടിസ്ഥാനമാക്കി രൂപീകരിച്ച ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ (OGAI) 2026 മെയ് 1 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്.
📮ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (OGAI) ആസ്ഥാനം ന്യൂഡൽഹി (New Delhi) ആണ്.
📮കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ (MeitY) കീഴിലുള്ള ഒരു ഡിജിറ്റൽ ഓഫീസായി പ്രവർത്തിക്കുന്ന ഈ അതോറിറ്റിയുടെ ചെയർപേഴ്സൺ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും.
📮രാജ്യത്തെ ഓൺലൈൻ ഗെയിമുകൾ, ഇ-സ്പോർട്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയെ തരംതിരിക്കുക, അവയ്ക്ക് അംഗീകാരം നൽകുക, സാമ്പത്തിക ഇടപാടുകളും പരസ്യങ്ങളും നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
📮പുതിയ നിയമപ്രകാരം, പണമിടപാട് ഉൾപ്പെടുന്നതും സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഗെയിമുകൾക്ക് (Real Money Games) കടുത്ത നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഗെയിമുകൾക്ക് ഇനി നിയമപരമായ രജിസ്ട്രേഷൻ ലഭിക്കില്ല.

❤11👍2
2026 ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ടീമുകൾ?
⚡ഉസ്ബെകിസ്ഥാൻ
⚡ജോർഡൻ
⚡കേപ് വെർഡെ
⚡കുറസാവോ
📮കാൽപന്തുകളിയുടെ മഹാമേളക്ക് വരുന്ന ജൂൺ 11ന് പന്തുരുണ്ടുതുടങ്ങും.
📮48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പെന്ന പ്രത്യേകതയുണ്ട് ഇത്തവണ, യു.എസിലെയും കാനഡയിലെയും മെക്സിക്കോയിലെയും മൈതാനങ്ങൾ ആഗോളാരവത്തിന് സാക്ഷ്യം വഹിക്കും

❤15👍3✍2🏆1
തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഏകാംഗ ജുഡീഷ്യൽ കമ്മിഷൻ ?
ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ ✅
📮സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ ഉൾപ്പെടുന്ന ഏകാംഗ ജുഡീഷ്യൽ കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഈ അന്വേഷണം നിലവിൽ നടക്കുന്ന പോലീസ് അന്വേഷണത്തിന് പുറമെയാണ്.
Static GK 👇
📮പെസോ (PESO - Petroleum and Explosives Safety Organisation):ഇന്ത്യയിൽ സ്ഫോടകവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, സംഭരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസിയാണിത്
📮PESO-യുടെ ആസ്ഥാനം: നാഗ്പൂർ (മഹാരാഷ്ട്ര).
📮ഇന്ത്യയിലെ ഡി.എൻ.എ ഫിംഗർപ്രിൻ്റിംഗിന്റെ പിതാവ് എന്നറിയപ്പെടുന്നത്: ഡോ. ലാൽജി സിംഗ് (Dr. Lalji Singh).

❤12✍4👍4💔2
ഡെബിയൻ പ്രോജക്ട് ലീഡറാകുന്ന (DPL) ആദ്യത്തെ വനിതയും ആദ്യത്തെ ഏഷ്യൻ വംശജയും ആരാണ്?
ശ്രുതി ചന്ദ്രൻ ✅
📮സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഡെബിയൻ്റെ (Debian) തലപ്പത്തേക്ക് (Project Leader) എത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് കണ്ണൂർ സ്വദേശിനിയായ ശ്രുതി ചന്ദ്രൻ.
📮അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഉൾപ്പെടെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇൻ്റർനെറ്റിലെ വലിയൊരു ശതമാനം സെർവറുകളും ഡെബിയനിലാണ് പ്രവർത്തിക്കുന്നത്.
📮പ്രശസ്തമായ 'ഉബുണ്ടു' (Ubuntu), കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉപയോഗിക്കുന്ന 'കൈറ്റ് ഗ്നു ലിനക്സ്' (Kite GNU Linux) എന്നിവയുൾപ്പെടെ 450-ഓളം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഡെബിയൻ അടിസ്ഥാനമാക്കി രൂപംകൊണ്ടവയാണ്.
Static GK 👇
📮ലിനക്സ് (Linux) സിസ്റ്റം: ലിനസ് ടോർവാൾഡ്സ് (Linus Torvalds) - 1991 ൽ.
📮ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബോസ് (BOSS - Bharat Operating System Solutions). ഡെബിയൻ അടിസ്ഥാനമാക്കി C-DAC ആണ് ഇത് വികസിപ്പിച്ചത്.
📮BOSS 10.0 (Pragya) ആണ് നിലവിലെ ഏറ്റവും പുതിയ പതിപ്പ്. (2024 മാർച്ച് 15)

❤9👍3
ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (BHAVINI - ഭാവിനി) പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (CMD) നിയമിതനായ മലയാളിയാര്?
പി.എ. സുരേഷ് ബാബു ✅
📮കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (BHAVINI) പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തൃശൂർ സ്വദേശിയായ പി.എ. സുരേഷ് ബാബു ചുമതലയേറ്റു
📮ഭാവിനിയുടെ ദൗത്യം: ഇന്ത്യയുടെ തദ്ദേശീയമായ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളുടെ (Fast Breeder Reactors) നിർമ്മാണവും നടത്തിപ്പുമാണ് പ്രധാന ലക്ഷ്യം.
📮ഭാവിനിയുടെ കീഴിൽ കൽപ്പാക്കത്തുള്ള 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) 'ക്രിട്ടിക്കൽ അവസ്ഥ' (Criticality - ആണവ ചെയിൻ റിയാക്ഷൻ സ്വയം നിലനിൽക്കുന്ന അവസ്ഥ) കൈവരിച്ചിരുന്നു.
📮ഇവിടെനിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുന്നതോടെ, വാണിജ്യാടിസ്ഥാനത്തിൽ PFBR പ്രവർത്തിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി (റഷ്യയ്ക്ക് ശേഷം) ഇന്ത്യ മാറും.
📮PFBR (Prototype Fast Breeder Reactor): ഇത് ഇന്ത്യയുടെ ത്രിതല ആണവ പദ്ധതിയിലെ (Three-stage nuclear power programme) സുപ്രധാനമായ രണ്ടാം ഘട്ടമാണ്.

❤5⚡4
2026 ലെ പത്മപ്രഭാ പുരസ്കാരം നോവലിസ്റ്റ് ആർ രാജശ്രീക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് എം മുകുന്ദനും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ എസ് രവികുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ആർ രാജശ്രീയുടെ പ്രധാന പുസ്തകങ്ങൾ 👇
📮കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (2019): 2021-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
📮ആത്രേയകം (2024):രാജശ്രീയുടെ ഏറ്റവും പുതിയ നോവൽ.
📮നിൻ്റെ കഥ (2026)- ഓർമ്മക്കുറിപ്പുകൾ (Memoir / ആത്മകഥാംശമുള്ള രചന).

❤18👍3✍2🔥1