Almudarriseen News
789 subscribers
4 photos
11 files
101 links
സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, അറിയിപ്പുകൾ, വിദ്യാഭ്യാസ വാർത്തകൾ, പഠന സാമഗ്രികൾ എന്നിവ ഒരൊറ്റ ക്ലിക്കിൽ www.almudarriseen.blogspot.in
Download Telegram
തപാൽദിനം: നാം അറിയേണ്ടഅടിസ്ഥാന വിവരങ്ങൾ
അവതരണം ദീപ്തി ടീച്ചർ, ജി.യു.പി.എസ് ചോക്കാട്
https://youtu.be/gYNfgTm2ea0
*Group Personal Accident Insurance Scheme 2021*

❇️ Order
❇️ Nomination Form (Form I)
❇️ Deduction Schedule (Form II)
❇️Claim Form

_Nomination Form (Form I) എല്ലാജീവനക്കാരും സ്ഥാപനമേധാവിക്ക് നൽകേണ്ടതാണ്._

https://almudarriseen.blogspot.com/2020/11/group-personal-accident-insurance.html
അന്താരാഷ്ട്ര അറബിക് ഭാഷാ ദിന സന്ദേശം.
by: മുഹമ്മദ് റാഫി U
(Lecturer DIET Ernakulam)
https://youtu.be/7LTJehTuaxo
*അന്താരാഷ്ട്ര അറബിക് ദിന ക്വിസ് ചോദ്യാവലികൾ*

പ്രിയ അറബി അധ്യാപക സുഹൃത്തുക്കളെ ,

അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.
കുട്ടികൾക്ക് സഹായകരമായ ചോദ്യാവലികൾ കുട്ടികൾക്ക് ഒരു സെറ്റ് വീതം നൽകുകയും ശേഷം മത്സരം നടത്തുകയും ചെയ്യാവുന്നതാണ്.

ചോദ്യ ലിങ്കുകൾ താഴെ


*ചോദ്യാവലി 01* https://almudarriseen.blogspot.com/2018/12/01.html

*ചോദ്യാവലി 02* https://almudarriseen.blogspot.com/2018/12/02-04122018.html

*ചോദ്യാവലി 03* https://almudarriseen.blogspot.com/2018/12/03-05122018.html

*ചോദ്യാവലി 04* https://almudarriseen.blogspot.com/2018/12/04-06122018.html

*ചോദ്യാവലി 05* https://almudarriseen.blogspot.com/2018/12/0507122018.html

*ചോദ്യാവലി 06* https://almudarriseen.blogspot.com/2018/12/0610122018.html

*ചോദ്യാവലി 07* https://almudarriseen.blogspot.com/2018/12/0711122018.html

*ചോദ്യാവലി 08* https://almudarriseen.blogspot.com/2018/12/0812122018.html

കൂടുതൽ ചോദ്യങ്ങൾക്ക് നമ്മുടെ ബ്ലോഗ് സന്ദർശിക്കുക

https://almudarriseen.blogspot.com
*ലൈവ് ഓൺലൈൻ ക്വിസ് നടത്തുന്നതെങ്ങിനെ*

വെബ് സൈറ്റ് ഉപയോഗിച്ച് രസകരമായിലൈവ് ഓൺലൈൻ ക്വിസ് നടത്തുന്നതെങ്ങിനെയെന്ന് വളരെ ലളിതമായി വിശദീകരിക്കുന്നു.

ക്ലാസവതരണം : ഗഫൂർ ആറ്റൂർ

https://youtu.be/mpsDc21WpVg
ഫെബ്രുവരി 21 | ലോക മാതൃഭാഷ ദിനം | ശബ്ദ സന്ദേശം
ശബ്ദം: ശ്രീമതി. ദീപ്തി ടീച്ചർ

https://youtu.be/oCMJ9LylhJk
Forwarded from MENTORS KERALA (Satheesan Kallingal)
*വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി*

പ്രമുഖ മലയാള കവിയാണ്‌ വിഷ്ണുനാരായണൻ നമ്പൂതിരി (ജനനം - ജൂൺ 2 1939). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്.

*ജീവിതരേഖ*
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

*കൃതികൾ*
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത (2000)
പുരസ്കാരങ്ങൾ
പത്മശ്രീ പുരസ്കാരം (2014)
എഴുത്തച്ഛൻ പുരസ്കാരം (2014)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (199‌4)
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979‌)
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010)
വയലാർ പുരസ്കാരം - (2010)
വള്ളത്തോൾ പുരസ്കാരം - (2010)
ഓടക്കുഴൽ അവാർഡ് - (1983) (മുഖമെവിടെ)
മാതൃഭൂമി സാഹിത്യപുരസ്കാരം 2010
പി സ്മാരക കവിതാ പുരസ്കാരം - (2009)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്‌. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ,വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്‌.

തിരുവനന്തപുരം തൈക്കാടുള്ള വസതിയിൽ വെച്ചാണ് അന്ത്യം.
Forwarded from MENTORS KERALA (Satheesan Kallingal)
*PDF ഫയൽ ഇനി ഈസിയായി എഡിറ്റ്‌ ചെയ്യാം*

_PDF ഫോർമാറ്റിലുള്ള ഫയലിനെ ഈസിയായി എഡിറ്റ്‌ ചെയ്യാം, വേർഡ് പിക്ചർ, പവർ പോയിന്റ് തുടങ്ങിയ ഫോർമാറ്റിലേക്ക് ഒറ്റ ക്ലിക്കിൽ കൺവെർട്ട് ചെയ്യാം_

*Live @ 7:30 pm ന്*

https://youtu.be/sgC99WHjh-k

അവതരണം :
*ഗഫൂർ ആറ്റൂർ*
അറബിക് ക്ലാസുകൾ 5, 6, 7, 9
*പ്രിയമുള്ള അറബിക്ക് അധ്യാപകരേ,ഭാഷാസ്നേഹികളേ*

അറബിക് ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങൾ നമ്മുടെ സംസ്ഥാനത്ത് തയ്യാറാക്കുന്നത് സംസ്ഥാന സർക്കാരിനു കീഴിലുള്ള
*State Council for Educational Research and Training* (S.C.E .R.T )
യാണല്ലോ?

അറബി ഭാഷ കേരളത്തിൽ ഔദ്യോഗികമായി പഠിപ്പിക്കപ്പെട്ടു തുടങ്ങിയിട്ട് നൂറു വർഷം കഴിഞ്ഞു.
അറബിക് കരിക്കുലവും പാഠപുസ്തകങ്ങളും കാലാകാലങ്ങളിൽ S.C.E .R .T പരിഷ്കരിച്ചിട്ടുണ്ട് . അറബിക് പാഠപുസ്തകങ്ങളുടെ ക്രമാനുഗതമായ വളർച്ചയും ഭാഷാ മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗമനപരമായ വികാസവും പഠിക്കാനും ഗവേഷണം ചെയ്യാനും നിരവധി സ്വദേശികളും വിദേശികളും തിരുവനന്തപുരത്തെ
S.C.E.R.T സന്ദർശിക്കാറുണ്ട്. അറബി ഭാഷാമേഖലയിൽ സംഭവിച്ച കാലാനു സൃതമായ മുന്നേറ്റം അധ്യാപകർ ഉൾപ്പെടെയുള്ള നാം അറിയേണ്ടതാണ്. ഒന്നാം തലമുറ പാഠപുസ്തകങ്ങൾ മുതൽ ഇപ്പോൾ വരെയുള്ളത് താരതമ്യം ചെയ്തുകൊണ്ടേ അത്തരം മുന്നേറ്റത്തെ വിലയിരുത്താൻ നമുക്ക് സാധിക്കൂ.

*അധ്യാപകരുടെയും ഭാഷാ സ്നേഹികളുടെയും ആവശ്യം പരിഗണിച്ചുകൊണ്ട് പഴയ അറബി പാഠപുസ്തകങ്ങൾ, അറബിക് സംബന്ധമായ ഉത്തരവുകൾ, സർക്കുലറുകൾ മുതലായവ ശേഖരിച്ച് സൂക്ഷിക്കാൻ എസ്.സി. ഇ.ആർ.ടി അറബിക് യൂണിറ്റ് ആഗ്രഹിക്കുന്നു.*

*ഈ മഹത്തായ സംരംഭത്തിൽ താങ്കളുടെ പക്കലുള്ള തോ , താങ്കളുടെ അറിവിൽ ആരുടേയങ്കിലും കൈവശമുള്ളതോ ആയ അറബിക് പാഠപുസ്തകങ്ങൾ, ഉത്തരവുകൾ, സർക്കുലറുകൾ മുതലായവ ലഭ്യമാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുസ്തക രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ നൽകാവുന്നതാണ്. പകർപ്പ് എടുത്തതി നുശേഷം പുസ്തകങ്ങൾ ആവശ്യമെങ്കിൽ തിരികെ നൽകുന്നതുമാണ്.*

_അറബി ഭാഷയിലെ വരും തലമുറയ്ക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സംരംഭത്തിൽ താങ്കൾ കഴിയുന്ന രൂപത്തിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു._

വിശ്വസ്തതയോടെ,

*ഡോ. എ. സഫീറുദ്ദീൻ,*
റിസർച്ച് ഓഫീസർ ,
എസ്. സി. ഇ. ആർ. ടി കേരള ,
വിദ്യാഭവൻ, പൂജപ്പുര തിരുവനന്തപുരം 12.

☎️ഫോൺ: 9633695610
📧 arabicscert@gmail.com

ബന്ധപ്പെടാവുന്ന മറ്റ് ഫോൺ നമ്പരുകൾ:

📞 ഡോ.സാബിർ നവാസ് :8606399429.
📞പി.എം.എ.വഹാബ്:9447334467
📞എ. മുഹമ്മദ് :9447628701
പഠന മികവ് രേഖകൾ

*SSK സംസ്ഥാനത്തെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കിയ അറബിക് പഠന മികവ് രേഖകൾ*

https://almudarriseen.blogspot.com/2021/04/blog-post_27.html
GIS നിരക്ക് വർദ്ധിപ്പിച്ചു - ഉത്തരവ്
💥💥💥💥💥💥💥💥💥💥💥💥
💧Primary Teachers,HST,HST higher grade,HSST Jr 800/-

💧Primary HM,HST Sr G,HST Sl grade,HSST 1000/-


https://almudarriseen.blogspot.com/2021/11/gis.html
GIS Rate Revision 156-2021-Fin dtd 26-11-2021-Copy.pdf
4.2 MB
GIS Rate Revision 156-2021-Fin dtd 26-11-2021-Copy.pdf