aimweb psc
1.49K subscribers
478 photos
1 video
44 files
176 links
ഏറ്റവും കൂടുതൽ ആനുകാലിക ചോദ്യങ്ങൾ ദിവസേന നിങ്ങൾക്ക് നൽകുന്നു.. ഓരോ 10 ദിവസം കൂടുമ്പോൾ അതിൻ്റെ പരീക്ഷയും🔥🔥
Download Telegram
October 4th current affairs 👆
NOBEL WINERS



2026-ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചവര്‍ ആരെല്ലാം?


കാള്‍ ഡീസെറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ജോര്‍ജ് നഗല്‍
• ലൈറ്റ്- ഗേറ്റഡ് അയോണ്‍ ചാനലുകളെയും ഒപ്‌റ്റോജെനെറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് 2026-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
• നാഡീകോശങ്ങള്‍ ഓര്‍മ്മകളേയും വികാരങ്ങളേയും പെരുമാറ്റങ്ങളേയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന മേഖലയാണ് ഒപ്‌റ്റോജെനറ്റിക്‌സ്.
• ജീവനുള്ള നാഡീകോശങ്ങളുടെ പ്രവര്‍ത്തനം പ്രകാശം ഉപയോഗിച്ചു നിയന്ത്രിക്കുന്ന ടെക്‌നോളജിയായ ഒപ്‌റ്റോജനിറ്റിക്‌സിലെ കണ്ടുപിടിത്തമാണ് കാള്‍ ഡീസറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗെല്‍ എന്നിവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
• പ്രകാശവും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.
• തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ കഴിയുന്ന കണ്ടുപിടിത്തം എന്ന് നോബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചു.
• പാര്‍ക്കിന്‍സണ്‍സ്, അല്‍സ്‌ഹൈമേഴ്‌സ്, അപസ്മാരം തുടങ്ങിയ മസ്തിഷ്‌കസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഒപ്‌റ്റോജനറ്റിക്‌സിലെ പഠനങ്ങള്‍ സഹായിക്കും.
• റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗം ബാധിച്ച വ്യക്തിയുടെ റെറ്റിനയില്‍ പ്രകാശഗ്രാഹീ പ്രോട്ടീന്‍ കൃത്രിമമായി നിക്ഷേപിച്ച് കാഴ്ച്ച ഭാഗികമായി വീണ്ടെടുക്കാന്‍ ഇവരുടെ ഗവേഷണത്തിന് സാധിച്ചിരുന്നു.
2. 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?

ഫ്രാന്‍സിസ് ഹാല്‍സണ്‍
ജേണലിസം പഠിക്കാം

• ബെല്‍ജിയന്‍- അമേരിക്കക്കാരന്‍ ആണ് ഫ്രാന്‍സിസ് ഹാല്‍സണ്‍
• ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിക്ക് നല്‍കിയ നിര്‍ണായക സംഭാവനകളും പ്രപഞ്ചത്തിലെ ഉയര്‍ന്ന ഊര്‍ജ്ജമുള്ള ന്യൂട്രീനോകളെ കണ്ടെത്തിയതുമാണ് നൊബേല്‍ പുരസ്‌കാരത്തിന്‍ അര്‍ഹനാക്കിയത്.
• ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ പരീക്ഷണ കേന്ദ്രമായ ഐസ്‌ക്യൂബ് ന്യൂട്രിനോ കേന്ദ്രം അന്റാര്‍ട്ടിക്കയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ഫ്രാന്‍സിസ് ഹാല്‍സണ്‍ ആണ്.
• ന്യൂട്രിനോകളുടെ മറ്റൊരു പേര്: പ്രേതകണങ്ങള്‍
• ഫ്രാന്‍സിസ് ഹാല്‍സണ്‍ ന്യൂട്രിനോ മാന്‍ എന്ന് അറിയപ്പെടുന്നു.
• ഗണ്യമായ മാസ് ഇല്ലാത്തതും വൈദ്യുത ചാര്‍ജ് ഇല്ലാത്തതുമായ കണികകളാണ് ന്യൂട്രിനോ
• ഇലക്ട്രോണ്‍ ന്യൂട്രിനോ, മ്യൂവോണ്‍ ന്യൂട്രിനോ, ടാവു ന്യൂട്രിനോ എന്നിവയാണ് 3 തരം ന്യൂട്രിനോകള്‍
3. 2026-ലെ കെമിസ്ട്രിയിലെ നൊബേല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?

ഹെന്‍ട്രി ബി കാഗന്‍, കെന്‍സോ സോയ്
Kerala PSC

• അസിമട്രിക് ഓര്‍ഗാനിക് സിന്തസിസിലെ നോണ്‍-ലീനിയര്‍ ഇഫക്ടുകളും ഓട്ടോകറ്റാലിസിസും കണ്ടെത്തിയതിനാണ് ഇവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
• ഒന്നിന്റെ പ്രതിരൂപമായ കൈറല്‍ തന്മാത്രകളെക്കുറിച്ചുള്ള പഠനമാണ് ഇരുവരേയും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
• ഈ പഠനത്തിലൂടെ ഇരുവരും അസിമട്രിക് സിന്തസിസ് എന്ന രസതന്ത്ര മേഖലയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.
• ജീവജാലങ്ങളില്‍ തന്മാത്രകളുടെ ഒരേയൊരു രൂപം മാത്രം കാണപ്പെടുകയും പ്രതിരൂപം ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ രഹസ്യം കണ്ടെത്തിയതും നൊബേല്‍ പുരസ്‌കാരം നല്‍കുന്നതിന് പരിഗണിച്ചു.
• രസതന്ത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ ഹോമോകൈറാലിറ്റി എങ്ങനെ രൂപപ്പെടുന്നുവെന്ന് ഹെന്‍ട്രി കാഗനും കെന്‍സോ സോയിയും കണ്ടെത്തി.
4. 2026-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ആന്‍ കാഴ്‌സണ്‍
മത്സരത്തിൽ പങ്കാളിയാകൂ

• കവി, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരി എന്ന നിലകളില്‍ പ്രശസ്തയാണ്.
• പുരസ്‌കാരത്തുക: 1.2 കോടി സ്വീഡിഷ് ക്രോണര്‍
• പ്രധാന കൃതികള്‍: ഇറോസ് ദ് ബിറ്റര്‍സ്വീറ്റ്, ഓട്ടോബയോഗ്രഫി ഓഫ് റെഡ്, മെന്‍ ഇന്‍ ദി ഓഫ് അവേഴ്‌സ്, മെറിലിന്‍, റോങ് നോര്‍മ
• മെറിലിന്‍ മണ്‍റോയേയും ട്രോയിയിലെ ഹെലനേയും താരതമ്യം ചെയ്ത് ആന്‍ കാഴ്‌സണ്‍ രചിച്ച കൃതി: നോര്‍ ജീന്‍ ബേക്കര്‍ ഓഫ് ട്രോയ്
• 1950-ല്‍ കാനഡയിലെ ടൊറന്റോയില്‍ ജനിച്ച ആന്‍ കാഴ്‌സന് 2022-ല്‍ ഐസ് ലന്‍ഡ് പൗരത്വം ലഭിച്ചു.
• സാഹിത്യ നൊബേല്‍ ലഭിക്കുന്ന പത്തൊമ്പതാമത്തെ വനിതയാണ് ആന്‍ കാര്‍സന്‍
• പരമ്പരാഗത സാഹിത്യ നിയമങ്ങളുമായുള്ള സര്‍ഗാത്മക സംവാദത്തിലൂടെ സമകാലിക സാഹിത്യത്തിന് പുതിയ ഭാവം നല്‍കിയ ധീരവും നൂതനവുമായ രചനകള്‍ക്കാണ് പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.