ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ | Malayalam Podcast
79 subscribers
21 photos
20 links
ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ മലയാളം പോഡ്‌കാസറ്റിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനൽ. ഏറ്റവും പുതിയ എപ്പിസോഡുകൾ തത്സമയം ലഭിക്കുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

Website: https://aathmavil.github.io/
Download Telegram
കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അവർ അത് കണ്ട് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ആ അറിവിന്റെ പാടവം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ഒരു പിതാവ് മക്കൾക്ക് നൽകിയ നല്ലൊരു അനുഭവ പാഠം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം. 🎙

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 മരം പഠിപ്പിച്ച പാഠം കേൾക്കാനായി👇🏼👇🏼

YouTube: https://youtu.be/k5P4jjZSC3Q

Google Podcasts: http://bit.ly/gopodtree

Apple Podcasts: https://apple.co/2ToXMfU

Spotify: https://spoti.fi/3dWdnwP

TuneIn: http://tun.in/tkWiDm

JioSaavn: http://bit.ly/jiopodtree

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
വിജയത്തിലേക്കുള്ള നമ്മുടെ പാതയിൽ നാം ഒരുപാട്‌ കടമ്പകൾ കടക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെളിച്ചത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ നടത്തുന്ന ഈ യാത്രയിൽ നമ്മുടെ കഴിവിൽ വിശ്വാസം അർപ്പിച്ച് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന കുറച്ച് പേർ ഉണ്ട്. നമ്മുടെ വിജയം സാക്ഷാത്കരിക്കുവാൻ അവരാൽ കഴിയുന്ന എല്ലാ സഹായവും നമുക്കായി നൽകുന്നു. നമ്മൾ ലക്ഷ്യത്തിൽ എത്തി കഴിഞ്ഞാലും ഏറ്റവും അധികം സന്തോഷിക്കുന്നതും ഇവർ തന്നെയാകും. ഒരു അമ്മ തന്റെ മകളുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുവാൻ ചെയ്ത ഒരു യഥാർത്ഥ സംഭവം ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം. 🎙

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 പ്രതീക്ഷയുടെ സ്വർണ്ണം കേൾക്കാനായി👇🏼👇🏼

YouTube: https://youtu.be/0p0RHsZWZec

Google Podcasts: https://bit.ly/gpodgold

Apple Podcasts: https://apple.co/337pqTI

Spotify: https://spoti.fi/35TfDCw

TuneIn: http://tun.in/tkZbz7

JioSaavn: https://bit.ly/jiopodgold

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
ജീവിതത്തിൽ വിജയിച്ചിട്ടുള്ള ഏത് വ്യക്തിയുടെ പഴയ കാലം ചികഞ്ഞാലും ഒരുപാട് പരാജയത്തിന്റെ കാൽപാടുകൾ കാണാം. പരാജയത്തിന്റെ കയ്പ്പ് അറിയാതെ വിജയത്തിന്റെ മധുരം ആസ്വദിക്കാനാകില്ല. പരാജയത്തെ തന്നെ പരാജയപ്പെടുത്തി വിജയത്തിലെത്തിയ ഒരു സംഭവം ഈ എപ്പിസോഡിൽ കേൾക്കാം.🎙

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 വിജയത്തിലേക്കുള്ള പരാജയങ്ങൾ കേൾക്കാനായി👇🏼👇🏼

YouTube: https://youtu.be/fLkWcg0EB5Y

Google Podcasts: https://bit.ly/gpodep9

Apple Podcasts: https://apple.co/3mDBSle

Spotify: https://spoti.fi/3h9B2LF

TuneIn: http://tun.in/tk1jNv

JioSaavn: http://bit.ly/jiopodep9

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
വിജയം രുചിച്ചവർക്ക് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. പിന്നിട്ട വഴികൾ, സഹിച്ച ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ... എന്നാൽ ഇതിൽ നിന്നെല്ലാം ഉപരി ഇവരെ വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ച മനുഷ്യരെ, അവരുടെ ജീവിതത്തിൽ ശക്തികേന്ദ്രങ്ങളായി നിന്നവരെ വിസ്മരിക്കുവാൻ കഴിയില്ല! ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ; ഇങ്ങനെ അനവധി പേർക്ക് ആ വിജയത്തിൽ വലിയ പങ്കുണ്ടാവും. നമ്മുടെ ജീവിതത്തിലും ഇതുപോലെ ശക്തിസ്രോതസ്സുകളായി നിൽക്കുന്നവരെ സ്മരിക്കുവാൻ പ്രചോദനം നൽകുന്ന ഒരു ജീവിതകഥ ഈ എപ്പിസോഡിൽ കേൾക്കാം.

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! 🎉🥳

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 ജീവിതവിജയത്തിലെ ശക്തിസ്രോതസ്സുകൾ കേൾക്കാനായി👇🏼👇🏼

Google Podcasts: http://bit.ly/gpodep10

Apple Podcasts: https://apple.co/38dhROx

Spotify: https://spoti.fi/2Lvy7RH

TuneIn: http://tun.in/tk2IQH

JioSaavn: http://bit.ly/jiopodep10

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
ഇന്ന് ലോകം അറിയുന്ന ഏത് വ്യക്തിയെ കാണിച്ചാലും അവർക്ക് പിറകിൽ ആരും അറിയാത്ത കഠിനമായ പരിശ്രമത്തിന്റെ കഥ കാണും. വജ്രം ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല, അത് കഠിനമായ ചൂടിലും സമ്മർദ്ദത്തിലും വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ്. അതിന്റെ മൂല്യം വളരെ വലതും. നിരവധി പ്രതിസന്ധികളിൽ കൂടി കടന്ന് വന്ന് ലക്ഷ്യത്തിൽ എത്തിയ മനുഷ്യരുടെ മൂല്യവും ഇങ്ങനെ തന്നെയാണ്. ലോകത്തെ മറ്റൊരു ലോകത്തിലേക്ക് സ്വപ്നം കാണുവാൻ പഠിപ്പിച്ച ഒരു മഹത് വ്യക്തിയെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 സ്റ്റാൻ ലീ എന്ന ഹീറോ കേൾക്കാനായി👇🏼👇🏼

Google Podcasts: http://bit.ly/gpods2e1

Apple Podcasts: https://apple.co/3p6BeOU

Spotify: https://spoti.fi/3svDb9M

TuneIn: http://tun.in/tk37y9

JioSaavn: http://bit.ly/jios2e1

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
മഹത്തായ പല തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ പല വേദനകളും കാണും. എന്നാൽ ഈ തീരുമാനങ്ങൾ ചിലപ്പോൾ തീരുമാനം എടുത്ത വ്യക്തിയുടെ, അല്ലെങ്കിൽ അവരുടെ കൂടെയുള്ളവരുടെയോ സമൂഹത്തിന്റെയോ തന്നെ നില മാറ്റി മറിക്കുന്നു. ചിലത് വേണ്ടന്ന് വയ്ക്കുന്നതും ഒരു കഠിനമായ തീരുമാനം തന്നെയാണ്. നഷ്ടങ്ങൾ നേട്ടങ്ങളാകുവാൻ പരിശ്രമം കൊണ്ട് സാധിക്കും എന്ന് തെളിയിച്ച ഒരു വ്യക്തിയെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 ഒരു IAS വിജയഗാഥ കേൾക്കാനായി👇🏼👇🏼

Google Podcasts: http://bit.ly/gps2ep2

Apple Podcasts: https://apple.co/3hXeaSl

Spotify: https://spoti.fi/3unqAFs

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
നിസ്സാരമായ പ്രശ്നങ്ങളിൽ മനസ്സ് മടുത്ത് ജീവിതത്തോട് വെറുപ്പ് തോന്നുന്നവരായിരിക്കും മിക്ക മനുഷ്യരും. ഇത്തരം ജീവിത പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴേക്കും അവരുടെ ലക്ഷ്യങ്ങൾ പാതി വഴിയിൽ വെച്ച് നേടാതെ പിന്മാറുന്നു. അന്ധകാരം മൂടിയ ജീവിതത്തെ നിസാരമായി കണ്ട് ഉൾകാഴ്ചയിലൂടെ പുതിയ ഒരു ജീവിതം നിർമ്മിച്ച, ഒരു കാഴ്‌ചയില്ലാത്ത ഹീറോയെ പറ്റി ഈ എപ്പിസോഡിൽ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 അന്ധകാരത്തെ അതിജീവിച്ച കാഴ്ച കേൾക്കാനായി👇🏼👇🏼

Google Podcasts: http://bit.ly/gpods2e3

Apple Podcasts: https://apple.co/3iZlptp

Spotify: https://spoti.fi/2Si7Bz7

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
നമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സന്ദർഭങ്ങൾ അവരറിയാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ സമൂഹത്തിന്റെ മൂല്യവും സംസ്കാരവും വളരെ വിലപ്പെട്ടതാകുന്നു. ഇങ്ങനെ നമ്മൾ അറിഞ്ഞ കുറച്ച് സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോസിനെ പരിചയപ്പെടാം ഈ എപ്പിസോഡിൽ.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 സോഷ്യൽ മീഡിയയിലെ ഹീറോസ് കേൾക്കാനായി👇🏼👇🏼

Google Podcasts: http://bit.ly/gpods2e4

Apple Podcasts: https://apple.co/3qlo5TF

Spotify: https://spoti.fi/3xHtN4Y

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
ആത്മാർത്ഥമായ സ്നേഹബന്ധങ്ങളെ വളരെ ദൃഢതയോടെ കോർത്തിണക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കും. ബന്ധങ്ങളില്ലാത്ത മനുഷ്യജീവിതം അസാധ്യമായിട്ടുള്ളതാണ്. ഈ തിരിച്ചറിവിൽ മാത്രമേ മറ്റൊരു മനുഷ്യനെ സ്നേഹിക്കാനും അവനെ സഹായിക്കാനുമുള്ള അനുകമ്പ തോന്നുന്നത്. ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനത്തിന്റെ മൂല്യത്തെ കുറിച്ച് കേൾക്കാം ഈ എപ്പിസോഡിൽ.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 ഹൃദയസ്പന്ദനത്തിൽ നിന്നുള്ള സ്നേഹസ്പന്ദനം കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods2e5

Apple Podcasts: https://apple.co/3hLrAAj

Spotify: https://spoti.fi/2UdbUgl

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast
നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്.

സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ. ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമോ, അത് എന്നെന്നും നിലനിൽക്കുന്നവയായിരിക്കും. സഹനങ്ങൾ നിറഞ്ഞ സമയത്തും സന്തോഷം കണ്ടെത്തിയ ഒരു കലാകാരനെ പറ്റി ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 സഹനം നൽകിയ സൗന്ദര്യം കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods2e6

Apple Podcasts: https://apple.co/3rPu57Z

Spotify: https://spoti.fi/3ianrGf

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast

വെബ്സൈറ്റ്: https://aathmavilmanjupeyyumbol.ml/
പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹം ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതും. നാളേക്ക് നല്ലൊരു ജനതയെ വാർത്തെടുക്കാൻ പുതിയ തലമുറക്ക് സത്യസന്ധതയുടെ മൂല്യം പകർന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. സത്യസന്ധതയുടെ മൂല്യം വ്യക്തമാക്കുന്ന ഒരു കഥ ഈ പോഡ്കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്. അതല്ലാതെ ഈ ചാനലിലെ live stream-ൽ ജോയിൻ ചെയ്തും കേൾക്കാം.

🎧 സത്യസന്ധതയുടെ മൂല്യം കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods2e7

Apple Podcasts: https://apple.co/39zsAm2

Spotify: https://spoti.fi/3CK1XHB

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast

വെബ്സൈറ്റ്: https://aathmavilmanjupeyyumbol.ml/
ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ കഥ ഈ എപ്പിസോഡിൽ നിങ്ങൾക്ക് കേൾക്കാം.

നിങ്ങളുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്നേഹം കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods2e8

Apple Podcasts: https://apple.co/3mIcApq

Spotify: https://spoti.fi/3CHv92z

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast

വെബ്സൈറ്റ്: https://aathmavilmanjupeyyumbol.tk/
ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ഒരുപാട് നന്മ നിറഞ്ഞ നിമിഷങ്ങളിൽ പങ്കുകൊണ്ടും ചരിത്രം സൃഷ്ടിച്ചും മണൽത്തരി പോലുള്ള കുറച്ച് മനുഷ്യരുടെ നന്മ നിറഞ്ഞ കഥകളാകാം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ.

ഏവർക്കും ആത്മാവിൽ മഞ്ഞുപെയ്യുമ്പോൾ ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! 🎊

നിങ്ങളുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 പ്രപഞ്ചത്തിലെ മണൽത്തരികൾ കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods2e9

Apple Podcasts: https://apple.co/3zkEDzK

Spotify: https://spoti.fi/32VA4zV

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast

വെബ്സൈറ്റ്: https://aathmavilmanjupeyyumbol.tk/
യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.

നിങ്ങളുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമിലൂടെ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാവുന്നതാണ്.

🎧 ജീവിതയാത്ര കേൾക്കാനായി👇🏼👇🏼

Google Podcasts: https://bit.ly/gpods3e1

Apple Podcasts: https://apple.co/3zScpyH

Spotify: https://spoti.fi/3QGB6UM

മറ്റ് പ്ലാറ്റ്‌ഫോമുകൾ (50+): https://linktr.ee/ListenPodcast

വെബ്സൈറ്റ്: https://aathmavilmanjupeyyumbol.tk/