3rd Eye Movie Club Official
1.11K subscribers
901 photos
16 videos
1 file
999 links
Official Telegram Channel of 3rd Eye Movie Club.A place to fetch movie updates & reviews on the go!!

3rd Eye Movie Club fb group join link:-https://www.facebook.com/groups/3rdeyemovieclub/
Download Telegram
കുറേ ഡാർക്ക് മൂഡ് ചിത്രങ്ങൾ കണ്ട് മടുത്തവർക്ക് ഒരു കളർഫുൾ വിഷ്വൽ ട്രീറ്റ് ഇതാ ❤️❤️❤️
#3rdeyeinternational #Moviesuggestions
SQUID GAME (2021)
Netflix series - Korean

കൊറിയൻ ചിത്രങ്ങൾ ചിരിപ്പിക്കുവാനുള്ളവയാണെങ്കിൽ അങ്ങേയറ്റം ചിരിപ്പിക്കും, കരയിപ്പിക്കാനുള്ളതാണെങ്കിൽ പൊട്ടി കരയിപ്പിക്കും, പ്രണയമാണെങ്കിൽ ഒന്നൂടി പ്രണയിക്കാൻ തോന്നിക്കും, ഭയപ്പെടുത്തുവാനുള്ളതാണെങ്കിൽ പേടിപ്പിച്ച് ആഴ്ചകളോളം രാത്രി പുറത്തിറങ്ങാൻ പറ്റാതാക്കും. എനിക്ക് പലപ്പോഴും കൊറിയക്കാരെ തമിഴന്മാരോടാണ് സാദൃശ്യം തോന്നിയിട്ടുള്ളത്. ഏതു വികാരമാണെങ്കിലും അതിന്റെ പ്രസന്റേഷൻ അങ്ങേയറ്റം തീവ്രതയിലായിരിക്കും. ഇതെല്ലാം സമാസമം ചേർത്ത സീരിസാണ് Squid game.

456 കളിക്കാർ, 4560 കോടി കൊറിയൻ വാൻ സമ്മാനം. ഇതാണ് Squid game

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 9 എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ കണ്ട് തീർത്തു. ഇത്രയധികം ത്രില്ലടിച്ച് കണ്ട ഒരു സീരീസ് അടുത്തൊന്നും ഉണ്ടായിട്ടില്ല. Netflix ചരിത്രത്തിൽ ഏറ്റവും വേഗം ഗ്ലോബൽ ടോപ്പ് ടെന്നിന്റെ ആദ്യ സ്ഥാനത്തേക്ക് കുതിക്കുകയാണ് റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് തന്നെ ഈ സീരീസ്. Money Heist ന്റെ റെക്കോർഡ് തകർന്നു കഴിഞ്ഞു.

നമ്മൾ ഒരു മാസ് മസാല കൊമേഴ്സ്യൽ ചിത്രത്തിൽ എന്തെല്ലാം കാണാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം അതിൻറെ കൃത്യമായ ചേരുവയിൽ ഇതിലുണ്ട്. സസ്പെൻസ് , ട്വിസ്റ്റുകൾ, ഇമേഷൻസ്, ആക്ഷൻ, മസാല അങ്ങനെയെല്ലാം . . ഒരു മികച്ച സീറ്റ് എഡ്ജ് സർവൈവൽ ത്രില്ലർ ആണ് നിങ്ങൾക്ക് കാണേണ്ടതെങ്കിൽ don't miss this.

കടവും, ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ 456 ആളുകളെ കണ്ണഞ്ചിപ്പിക്കുന്ന സമ്മാന തുക വാഗ്ദാനം ചെയ്ത് ഒരജ്ഞാത ദ്വീപിലേക്ക് മാറ്റുന്നു. 6 ഗേമുകൾ ആണ് അവർ കളിക്കേണ്ടത്. കൊറിയൻ ഗ്രാമങ്ങളിൽ കുട്ടികൾ കളിച്ചിരുന്ന കളികളാണവ. കളി നിയമങ്ങൾ ഒക്കെ കുട്ടി കളിയുടേത് തന്നെ, ഒരു വ്യത്യാസം മാത്രം തോൽക്കുന്നവർക്ക്
നഷ്ടപ്പെടുന്നത് സ്വന്തം ജീവനാണെന്ന് മാത്രം.

എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ ജീവിച്ചു കാണിച്ചു. അടുത്ത ഗെയിം അവരുടെ ജീവൻ എടുത്തേക്കാം എന്നറിഞ്ഞിട്ടും, വിജയിച്ചാൽ കിട്ടാൻ പോകുന്ന കോടികൾ പ്രതീക്ഷിച്ച് അവർ മരണത്തിലേക്ക് നടന്നടുക്കുന്നതിന്റെ പിന്നിലെ വികാരം പ്രേക്ഷകന്റേത് കൂടിയാക്കി മാറ്റാൻ സംവിധായകന് കഴിഞ്ഞു.

അടുത്ത സീസണുള്ള ഒരു ത്രെഡ് അവശേഷിപ്പിച്ചാണ് ഒന്നാം സീസൺ അവസാനിക്കുന്നത്. Can't wait to see that... That must excited.

ലോകമാകെ ഈ സീരീസ് തരംഗമായി കഴിഞ്ഞു. നിങ്ങൾ ഇത് നെറ്റ്ഫ്ലിക്സിൽ മുഴുവൻ ക്ലാരിറ്റിയിൽ തന്നെ കാണുക.

©Jaya krishnan
Sardar Udham(hindi)

"ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്ന് "🔥

സർദാർ ഉദ്ധം സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി Ritesh Shah,Shubhendu Bhattacharya എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും റിതേഷ് സഹ സംഭാഷണം രചിച് ഈ ഹിന്ദി biographical historical drama ചിത്രം ശൂജിത് സിർകാർ ആണ് സംവിധാനം നിർവഹിച്ചത്....

1940 യിൽ ഇംഗ്ലണ്ടിലെ ഒരു പരിപാടിയിൽ വെച്ച്, തന്റെ 1919യിലെ അമൃസർ വീര കഥയെ കുറിച് ഘോര ഘോരമായി സംസാരിച് കൊണ്ട് ഇരിക്കുമ്പോൾ Sir Michael O'Dwyer ഇന് നേരെ ഒരാൾ കാഞ്ചി വെലിക്കുന്നു... അയാളെ പിടിച്ചു കൊണ്ട് പോകുന്ന ബ്രിട്ടീഷ് സർക്കാർ അത് ഉദ്ധം സിംഗ് എന്നാ പഞ്ചാബി ആണ് എന്നും അയാൾ അത് ചെയ്തത് 1919യിൽ നടന്ന അതെ അമൃസർ ജാലിയൻവാല ബാഗ് കൂട്ടാക്കൊലയുടെ അവസാനം ആണെന്ന് മനസിലാകുനത്തോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...

സർദാർ ഉദ്ധം സിംഗ് ആയി വിക്കി കൗഷൽ മികച്ച അഭിനയം കാഴവെച്ച ഈ ചിത്രത്തിൽ Michael O'Dwyer ആയി Shaun Scott ഉം എത്തി.. കേസ് അന്വേഷണം Detective Inspector Swain ആയി Stephen Hogan എത്തിയപ്പോൾ Bhagat Singh ആയി Amol Parashar ഉം Reginald Dyer ആയി Andrew Havill ഉം എത്തി...

Avik Mukhopadhyay ചായഗ്രഹനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Chandrashekhar Prajapati യും സംഗീതം Shantanu Moitra ഉം ആയിരുന്നു...George Joseph ഇന്റെ ഇൻസ്‌ട്രുമെന്റൽ മ്യൂസിക് Zee Music Company ആണ് വിതരണം നടത്തിയത്...

Rising Sun Films,Kino Works എന്നിവരുടെ ബന്നറിൽ Ronnie Lahiri
Sheel Kumar എന്നിവർ നിർമിച്ച ഈ ചിത്രം Amazon Prime Video ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ കാതൽ ആ ജാലിയൻവാല ബാഗ് കൂട്ടാക്കൊല നടക്കുന്ന പോർഷൻസ് ആണ്... ഓരോ സീനും കാണുന്ന പ്രയക്ഷകന്റെ നെഞ്ചിലേക്ക് തുളച്ചു കേറുന്ന മേക്കിങ് കൊണ്ട് ആ ഭാഗം ശരിക്കും ഒരു വിസ്മയം ആണ്... ഓരോ സീനും കണ്ട് കുറച്ചു നേരം സ്‌ക്രീനിൽ നിന്നും കണ്ണ് എടുത്തു മാറ്റാൻ വരെ പ്രേരിപ്പിക്കുന്ന ചായഗ്രഹണം പല അവാർഡുകളും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.,..

94ആം ഓസ്കാർ വേദിയിലേക്ക് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം ഒരു ഓസ്കാർ ഇന്ത്യയിലേക്ക് കൊണ്ടുവരട്ടെ എന്നാശംസിക്കുന്നു...കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക...ആദ്യ കുറച്ചു സമയം കാണാൻ മെനകെട്ടൽ പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഭാഗങ്ങൾ ആണ്.... ഒരു മികച്ച അനുഭവം...

©Padinjarath Madathil Vaisakh