🩵♥️ വി.മരിയഫൗസ്റ്റീനാ: ദൈവിക കരുണയെ പറ്റി ലോകത്തോട് വിളിച്ചു പറയുക എന്നതായിരുന്നു അവളുടെ ജീവിത നിയോഗം. തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നി നിരാശയിൽ താണുപോയ പാപികളോട് അവൾ ഒരു തുണ്ട് അപ്പത്തിൽ നിറയെ കവിഞ്ഞൊഴുകുന്ന കാരുണ്യത്തെപ്പറ്റിയും ദൈവസ്നേഹത്തെ പറ്റിയും പ്രഘോഷിച്ചു ദിവ്യകാരുണ്യത്തിലേക്ക് അടുക്കുവാൻ പ്രചോദിപ്പിച്ചു. ഇടറിപ്പോകുന്ന പാദങ്ങൾക്ക് കരുത്ത് ലഭിക്കണമെങ്കിൽ അപ്പമായവന്റെ ഒപ്പമായിരിക്കുവാൻ നമുക്കും സമയം ഉണ്ടാകണം.🩵♥️
വിശുദ്ധരെ ഓർമിക്കാം
ഒക്ടോബർ 06
വിശുദ്ധ ബ്രൂണോ
(1030 -1101)
ജർമനിയിലെ കൊളോൺ നഗരത്തിൽ ജനിച്ച പണ്ഡിതനും ദൈവഭക്തനും ആയ ബ്രൂണോ കർത്തൂസ്യൻ സഭയുടെ സ്ഥാപകൻ ആണ്. ഏഴാം ഗ്രിഗോറിയോസ് പാപ്പയുടെ നിർദ്ദേശപ്രകാരം വൈദികരുടെ വിശുദ്ദീകരണത്തിനു വേണ്ടി നിരന്തരം അധ്വാനിച്ച വിശുദ്ധനാണ്. പ്രാർത്ഥനയും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള ജീവിതശൈലിയാണ്, കർത്തൂസ്യൻ സഭയ്ക്കുവേണ്ടി വിശുദ്ധ ബ്രൂണോ രൂപപ്പെടുത്തിയെടുത്തത്.
(ഈശോ സംസാരിക്കുന്നു)

ഒക്ടോബർ 07
ജപമാല രാജ്ഞി
വിശുദ്ധ ഡൊമിനിക് ആണ് പതിമൂന്നാം ശതാബ്ദത്തിൽ ജപമാല ഭക്തിക്ക് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. 13 -ാം ലെയോ മാർപാപ്പ ഒക്ടോബർ മാസം ജപമാല മാസം ആയി പ്രഖ്യാപിച്ചു. "ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴി തെറ്റി പോവുകയില്ല. ഈ പ്രസ്താവന എന്റെ രക്തം കൊണ്ട് തന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ" എന്ന് വിശുദ്ധ ലൂയി മോൺ ഫോർട്ട് ഊന്നിപറയുന്നു. "ഒരു പാപിയെ അഭിമുഖീകരിക്കുന്നതിനു ജപമാല ചൊല്ലാൻ എനിക്ക് സമയം ലഭിക്കുകയാണെങ്കിൽ, ആ പാപി മാനസാന്തരപ്പെടാതിരുന്നതായി ഞാൻ കണ്ടിട്ടില്ല". എന്ന് വിശുദ്ധ ക്ലമെന്റ് ഹോഫ് ബോവെർ പറയുന്നു.

❤️🔥❤️🔥 എനിക്ക് മറ്റൊന്നും വേണ്ട.എന്റെ ഓരോ ചലനങ്ങളെയും കണ്ണിമയ്ക്കാതെ നീ നോക്കിയിരിക്കുന്നുണ്ടല്ലോ, ഉള്ളിലെ സങ്കടത്തിരകളും ബലഹീനതയുടെ വീഴ്ചകളും, ആരുമറിയാത്ത ഒരായിരം വിശേഷങ്ങളും നിനക്ക് അജ്ഞാതമല്ലല്ലോ. എന്നിട്ടും ഈശോയെ,നീ ആഗ്രഹിക്കുന്ന വിധത്തിൽ നിന്നെ സ്നേഹിക്കാൻ എനിക്ക് ആവാതെ പോകുമ്പോൾ എന്റെ ഹൃദയത്തെ എടുത്ത് നിന്റെ ഹൃദയത്തെ എന്നിൽ നീ ഉറപ്പിക്കേണമേ ❤️🔥❤️🔥
💤🛌 ദൈവിക സ്വപ്നങ്ങൾക്ക് മുൻപിൽ സ്വന്തം സ്വപ്നങ്ങളെ മാറ്റിവെച്ചവനാണ് വിശുദ്ധ യൗസേപ്പ്. സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും പൂവണിയണമെന്ന ആഗ്രഹങ്ങൾക്ക് പിന്നാലെ പായുന്നവർക്കിടയിൽ ദൈവത്തിന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയുവാൻ മനസ്സ് കാണിക്കുന്നവർക്കെല്ലാം നിദ്രയിൽ പോലും അവിടുത്തെ സ്വരം കേൾക്കാനാകും 💤🛌🏻
🤍🌿പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ:
അവളുടെ ഗർഭധാരണത്തിന്റെ ആദ്യ സന്ദർഭത്തിൽ തന്നെ , മനുഷ്യരാശിയുടെ രക്ഷകനായ ഈശോ മിശിഹായുടെ യോഗ്യതകൾ കണക്കിലെടുത്ത്, ദൈവം നൽകിയ ഒരു പ്രത്യേക പദവിയും കൃപയും മൂലം, ആദിമ പാപത്തിന്റെ എല്ലാ കറകളിൽ നിന്നും പരി. മറിയം സംരക്ഷിക്കപ്പെട്ടു. "പരി. അമ്മേ,ഞങ്ങൾക്ക് അങ്ങയുടെ അമലോത്ഭവ ഹൃദയം ആവശ്യമാണ്, സ്വതന്ത്രമായി സ്നേഹിക്കാനും ...മറ്റുള്ളവരുടെ നന്മ തേടാനും."
- ഫ്രാൻസിസ് മാർപാപ്പ🤍🌿

🤍🌿 സമ്പത്തോ ജീവിതസാഹചര്യങ്ങളുടെ സുരക്ഷിതത്വമോ അല്ല ഒരു കുടുംബത്തിൽ ശാന്തിയും സന്തോഷവും സമാധാനവും കൊണ്ടുവരുന്നത് എന്നതിന് തിരുകുടുംബമാണ് മാതൃക. വിലമതിക്കാനാവാത്ത അക്ഷയഖനി അവർ കൈവിടാതെ കാത്തുസൂക്ഷിച്ചു എന്നതാണ് തിരുകുടുംബ ജീവിത രഹസ്യം. ഈശോയെ കൂടാതെയുള്ള ജീവിതം ഭൗതിക നേട്ടങ്ങൾക്ക് നടുവിലും അസംതൃപ്തമായിരിക്കും. 🤍🌿
🩵😇അനുദിനം സ്വന്തം ശരീരം കീറിമുറിച്ച് ആഹാരമായി വിളമ്പിതരുന്നവന്റെ സ്നേഹം ആവോളം അനുഭവിച്ചത് കൊണ്ടാണ് രോഗം കാർന്നുതിന്ന ശരീരത്തിന്റെ വേദനകൾ അവഗണിച്ചും അൾത്താരയിലെ ദിവ്യഭോജ്യം ഏറ്റുവാങ്ങാൻ അവൾ ഓടിയണഞ്ഞത്.ക്രൂശിതമേനിയിലെ മുറിവുകൾ കാട്ടി തന്നെ സ്നേഹിച്ച് വീണ്ടെടുത്തവനെ വികൃതമായ തന്റെ മുഖത്തെ വേദനകൾ ഏറ്റുവാങ്ങി അവൾ തിരികെ സ്നേഹിച്ചു. ദിവ്യകാരുണ്യത്തോളം ജീവിതം മുറിയാനും പങ്കുവയ്ക്കാനും സാധിക്കാത്തിടത്തോളം നാം പൂർണ്ണമായി കർത്താവിന്റെ മാത്രം സ്വന്തമാകില്ല. 😇🩵
വിശുദ്ധരെ ഓർമിക്കാം
ഏപ്രിൽ 03
വിശുദ്ധ റിച്ചാർഡ്
(1197-1253)
വിശുദ്ധ റിച്ചാർഡ് ഓക്സ്ഫോർഡ് സർവകലാശാലയുടെ ചാൻസലറും ചിച്ചെസ്റ്ററിലെ മെത്രാനുമായിരുന്നു. " ദൈവം വിശ്വസ്തനാണ്. നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടതെല്ലാം അവിടുന്ന് തരും." എന്നദ്ദേഹം പറയാറുണ്ടായിരുന്നു. ഉപവി പ്രവൃത്തികളിൽ ഏറെ തല്പരനായിരുന്നു.

ഏപ്രിൽ 05
വിശുദ്ധ വിൻസെന്റ് ഫെറർ
(1357 - 1418)
സ്പെയിനിൽ വലേൻസിയ എന്ന പ്രദേശത്ത് ജനിച്ച വിൻസെന്റിന്റെ പ്രധാന പ്രേക്ഷിത വേല പ്രസംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രോതാക്കളെ കരയിച്ചിരുന്നു. ഭാഷാ വരവും അത്ഭുതവരവും ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹത്തിന് സിദ്ധിച്ചിരുന്നു.

ഏപ്രിൽ 06
വിശുദ്ധ സെലസ്റ്റിൻ പ്രഥമൻ പാപ്പ
(+432)
അബദ്ധ സിദ്ധാന്തങ്ങളെ ചെറുക്കുകയും സുവിശേഷ പ്രചാരണത്തിൽ തീഷ്ണത പ്രകടിപ്പിക്കുകയും ചെയ്ത റോമാകാരനായ സെലസ്റ്റിൻ പാപ്പ പത്തുവർഷക്കാലം തിരുസഭയെ നയിച്ചു. സുവിശേഷം പ്രസംഗിക്കാൻ വിശുദ്ധ പല്ലേഡിയൂസിനെ ബ്രിട്ടനിലേക്കും വിശുദ്ധ പാട്രിക്കിനെ അയർലണ്ടിലേക്കും അയച്ചത് സെലസ്റ്റിൻ പാപ്പയാണ്.