Higher Education -Kerala info : കേരളത്തിലെ ഉന്നത വിദ്യാഭാസം
29 subscribers
7 links
Updates in kerala higher education system
Download Telegram
Channel name was changed to «Higher Education -Kerala info : കേരളത്തിലെ ഉന്നത വിദ്യാഭാസം»
കോവിഡ്-19: നെസ്റ്റ് അപേക്ഷാ തീയതി ജൂണ്‍ ഏഴുവരെ നീട്ടി
നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ ഏഴുവരെ നീട്ടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിസര്‍) ഭുവനേശ്വര്‍; യൂണിവേഴ്സിറ്റി ഓഫ് മുംബൈഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റമിക് എനര്‍ജിസെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (യു.എം.ഡി.എ.ഇ.സി.ഇ.ബി.എസ്.) മുംബൈ എന്നിവയിലെ ബേസിക് സയന്‍സസിലെ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്) അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ്, എം.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നെസ്റ്റ്.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. 2020 ജനുവരി മുതലാണ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
.
.
വെബ്‌സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യാം
.
.
12-ാം ക്ലാസ്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കെങ്കിലും നേടിയിട്ടുള്ള വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യര്‍. കൂടുതല്‍ വിവരങ്ങളറിയാന്‍ www.nestexam.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മാനേജ്‌മെന്റ് ജെ.ഇ.ഇ ജൂണ്‍ 22-ന്

ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം ജെ.ഇ.ഇ) ജൂണ്‍ 22-ന് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
ഉച്ചതിരിഞ്ഞ് 3 മണിമുതല്‍ 6 മണിവരെയാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു.
അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് www.nta.ac.in, nchmjee.nta.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
⚠️കാലിക്കറ്റ് യൂണിവേഴ്സിറ്റി 5th സെമസ്റ്റർ BA,ബികോം,BBA,BSc റിസൾട്ടുകൾ പ്‌ബ്ലിഷ് ചെയ്തിരിക്കുന്നു.
*▪️ ADMISSION NOTICE 🌴*

*തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ.*

*2020-21 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സികളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം.*

*▪️കോഴ്സുകൾ:*
1.എം. എ ഭാഷാശാസ്ത്രം
2.എം.എ മലയാളം (സാഹിത്യപഠനം)
3.എം. എ മലയാളം (സാഹിത്യരചന)
4.എം. എ മലയാളം
(സാംസ്കാരപൈതൃക പഠനം)
5.എം. എ മാസ്സ് കമ്മ്യൂണിക്കേഷൻ &ജേർണലിസം
6.എം.എ /എം.എസ് സി പരിസ്‌ഥിതിപഠനം
7.എം. എ സോഷ്യോളജി
8.എം.എ വികസന പഠനം(തദ്ദേശവികസനം)
9.എം.എ ചരിത്രപഠനം
10എം.എ ചലച്ചിത്ര പഠനം

▪️എല്ലാ കോഴ്സിലും പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുക(സർക്കാർ അംഗീകൃത സംവരണ ക്രമം പാലിക്കപ്പെടും)
▪️കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബി. എ, ബി.എസ്‌സി, ബി.കോം ബിരുദമായിരിക്കും. ബിരുദ പരീക്ഷയുടെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എം. എസ്‌സി പരിസ്ഥിതി പഠനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ഏതു ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്.
▪️അപേക്ഷകർ 2020 ഏപ്രിൽ 01 ന് 28 വയസ്സ് കഴിഞ്ഞവരാകരുത്.(പട്ടിക ജാതി /പട്ടിക വർഗ്ഗ/ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സ് വരെയാകാം)
▪️ഓരോ കോഴ്സിനും പ്രവേശനപ്പരീക്ഷ എഴുതേണ്ടതാണ്‌. ഒരാൾക്ക് പരമാവധി മൂന്ന് കോഴ്സുകൾക്ക് പ്രവേശനപ്പരീക്ഷ എഴുതാം.
▪️സാഹിത്യ രചനാ കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ചു പുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും ഒരു രചന
(ഒരു കഥ/രണ്ട് കവിത/നിരൂപണം)നിർബന്ധമായും അഭിരുചി പരീക്ഷാ സമയത്ത് കൊണ്ടുവരികയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്‌.(പ്രസ്തുത രചനയിൽ പേര് എഴുതാൻ പാടില്ല.)ഇത് മൂല്യനിർണയത്തിനു പരിഗണിക്കും.(20 ശതമാനം)
▪️വയസിളവിനും സംവരണാനുകൂല്യത്തിനും അർഹതയുള്ളവർ അത് തെളിയിക്കുന്ന രേഖകൾ, നോൺക്രിമിലയർ സർട്ടിഫിക്കറ്റ്,ബിരുദ പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ് എന്നിവയുടെ അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം.അപേക്ഷയിൽ നൽകിയ മാർക്കും ഹാജരാക്കുന്ന മാർക്കും തമ്മിൽ വ്യത്യാസമുണ്ടാവരുത്.
*▪️പരീക്ഷാ കേന്ദ്രം, തിയ്യതി, സമയം എന്നീ വിശദാംശങ്ങൾ ഹാൾടിക്കറ്റിൽ കാണിക്കുന്നതാണ്‌.*

*▪️ അപേക്ഷാ ഫീസ് കോഴ്സ്(ഒന്നിന്) ;-350രൂപ ▪️*

കോഴ്സ് (രണ്ട്, മൂന്ന് )-700 രൂപ

പട്ടികജാതി/പട്ടിക വർഗ്ഗ, ഭിന്നശേഷിയുള്ള അപേക്ഷകർക്ക് (പേഴ്സൺസ് വിത്ത്‌ ഡിസെബിലിറ്റീസ് ആക്ട് അനുസരിച്ച്)
കോഴ്സ്(ഒന്നിന്)-150 രൂപ
കോഴ്സ്(രണ്ട്, മൂന്ന് ) -300 രൂപ

മലയാളസർവകലാശാലയുടെ അക്കൗണ്ടിലേക്ക്(അക്കൗണ്ട് നമ്പർ :327O9117532, എസ് ബി ഐ തിരൂർ ടൗൺ ശാഖ,IFS Code:SBINOOO8678) പണമടച്ച് ബാങ്കിൽ നിന്ന് ലഭിക്കുന്ന യു. ടി. ആർ/ജേർണൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷയിൽ നിർബന്ധമായും കാണിക്കണം.
*▪️അപേക്ഷാ ഫോറം www.malayalamuniversity.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.*
അപേക്ഷ ഓൺലൈനായി അയക്കാം. അപേക്ഷകന്റെ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് ചേർക്കേണ്ടതാണ്‌.

▪️അപേക്ഷാഫീസ് 'തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, തിരൂർ ' എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത അപേക്ഷ സഹിതം തപാൽ വഴിയും അയക്കാം.
സർവകലാശാലയിൽ നേരിട്ട് ഫീസ് അടച്ചും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▪️പ്രവേശന പരീക്ഷ 2020ജൂൺ - 27 ബുധനാഴ്ച
രാവിലെ 9.30മുതൽ 2 മണി വരെ
▪️പരീക്ഷ കേന്ദ്രങ്ങൾ - തിരൂർ, കോഴിക്കോട്, എറണാകുളം

▪️ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ്.പരീക്ഷയ്ക്ക് 100 മാർക്കിന്റെ ചോദ്യങ്ങൾ ആണ് ഉണ്ടാവുക . 20%ചോദ്യങ്ങൾക്ക് ഒറ്റവാക്കിലും 80%ചോദ്യങ്ങൾക്ക് വിവരണാത്മകമായും ആണ് ഉത്തരം എഴുതേണ്ടത് . ( 10 മാർക്കിന്റെ 6 ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് രണ്ടരപ്പുറത്തിൽ കവിയാതെയും, 20 മാർക്കിന്റെ 2 ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിന് 5 പുറത്തിൽ കവിയാതെയും ഉത്തരമെഴുതണം. 10 മാർക്ക്‌ വീതമുള്ള അവസാന ചോദ്യങ്ങൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുമുള്ള വിവർത്തനം ചെയ്യേണ്ടവ ആണ്. )

▪️അഭിരുചി പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. അഭിരുചി പരീക്ഷയിൽ 40% മാർക്കെങ്കിലും നേടിയാൽ മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളു.



▪️അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : *2020 ജൂൺ 10*

▪️പ്രവേശനപ്പരീക്ഷ : *2020 ജൂൺ 27*
*▪️സി.എ പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം*

▪️2020-ലെ സി.എ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യ്ത വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരമൊരുക്കി ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ചാറ്റേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ).

▪️ജൂൺ ഏഴു മുതൽ ഒൻപത് വരെയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

▪️ കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരമൊരുക്കിയിരിക്കുന്നത്.

*▪️ icaiexam.icai.org ▪️* എന്ന വെബ്സറ്റ് വഴിയാണ് തിരുത്തലുകൾ നടത്തേണ്ടത്.

*▪️കൂടുതൽ വിവരങ്ങൾ:-*
*▪️ www.icai.org ▪️*

▪️ പരീക്ഷ : ജൂലൈ 29 മുതൽ ആഗസ്റ്റ് 16 വരെ...
*▪️ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റി അഡ്മിഷൻ*


*▪️UG -PG Admission 2020*
@ *Indira Gandhi National Tribal University*

Madhyapradhesh
*▪️Last Date: 10/06/2020*



*മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യുണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.*
*അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലേയും മണിപ്പാലിലെ റീജണൽ കാമ്പസിലേയും വിവിധ ബിരുദ, ബിരുദാനന്തരബിരുദ, സാങ്കേതിക പ്രോഗ്രാമുകളിലേയ്ക്കാക്കാണ് പ്രവേശനം.*
_IGNTU-ൽ UG 2000 രൂപക്ക് താഴെയും PG ക്ക് 3000 രൂപക്ക് താഴെ മാത്രമാണ് ഓരോ സെമും ഫീസ് ഈടാക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ എല്ലാ കോഴ്സുകളും റെഗുലർ മോഡിൽ കൊടുക്കുന്ന ഒരേ ഒരു നാഷണൽ യൂണിവേഴ്സിറ്റി ആണ് IGNTU_

🖱️ *Notification: www.igntu.ac.in/Admission/EntranceNotice2020-21.pdf*

♦️♦️ *അമർകണ്ഡകിലെ യൂണിവേഴ്സിറ്റി കാമ്പസിലെ പ്രോഗ്രാമുകൾ:*

♦️ *UG Courses:*
◼️ BA, ◼️ B.Com
◼️ *B.Sc. Programme:* (Zoology, Botany, Chemistry), ( Zoology, Botany, Environmental Science), (Physics, Chemistry, Mathematics), (Physics, Mathematics, Statistics), B.Sc. (Hons): Biotechnology. B.Sc.Yoga.
◼️ B.Ed., ◼️ B.C.A., ◼️ B. Pharm. &◼️ D.Pharm.
◼️ B.B.A.(Tourism Management)


♦️ *PG Courses:*
◼️ M.A. in Ancient Indian History, Culture & Archaeology
◼️ M.A. (in Economics, in Education, in Hindi, in History, In Journalism & Mass Communication,in Linguistics, in Political Science, in Sociology, in Tribal Studies etc)
◼️ M.A./M.Sc. in Geography, ◼️ Master of Social Work
◼️ M.A./M.Sc. in Psychology
◼️ M.Sc. in Biotechnology, in Botany, in Chemistry, in Environmental Science, in Geology, in Mathematics, in Physics, in Statistics,
◼️ M.Com, ◼️M.C.A.
◼️ M.B.A. in Business Administration, in Tourism and Travel Managment

♦️ *പ്രവേശന പരീക്ഷാ സെന്ററുകൾ:*
IGNTU-Amarkantak; Anuppur; Shahdol; Dindori; Jabalpur; Rewa; Bhopal; RCMImphal; Raipur; Ambikapur; Raigarh; Muzaffarpur; Guwahati; Ahmedabad; Delhi; Chandigarh; Jammu; Jamshedpur; Nagpur;
Bhubaneswar; Sambalpur; Jaipur; *Chennai;* Varanasi; Gorakhpur; Dehradun; Haldwani; Siliguri.

♦️ *അപേക്ഷിക്കാനുള്ള അവസാന തീയതി: 10/06/2020*
♦️ *HallTicket Download: 15/06/2020*
♦️ *പ്രവേശനപരീക്ഷ തീയതി: 27 & 28 June 2020*

🖱️ *More Details & Application: www.igntu.ac.in/admission.aspx*

Indira Gandhi National Tribal University,
Amarkantak, Village-Lalpur,
Distt-Anuppur (M.P.),
Pin -484887
*📚യൂണിവേഴ്സിറ്റി വാർത്തകൾ.*


*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി.*

*മൾട്ടിമീഡിയ പുനർമൂല്യനിർണയം.*

✒️മൂന്നാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ (സി.എസ്.എസ്.) നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 20 വരെ ലഭ്യമാകും.

*പരീക്ഷാഫലം*

അവസാനവർഷ ബി.എച്ച്.എം.എസ്. (2003 സ്‌കീം-2008, 2009 പ്രവേശനം) സപ്ലിമെന്ററി ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.


*🎙️കേരള യൂണിവേഴ്സിറ്റി.*

*പി.ജി, എൽഎല്‍.ബി, നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷാകേന്ദ്രങ്ങള്‍.*

✒️കേരള സര്‍വകലാശാല പി.ജി, എല്‍എല്‍.ബി. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് സര്‍വകലാശാല പരിധിക്ക് പുറത്തുള്ള അഞ്ചു ജില്ലകളിലും ലക്ഷദീപിലെ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കി. 19, 20 തീയതികളിലാണ് പരീക്ഷകള്‍. പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വേണ്ടവര്‍ സ്റ്റുഡന്റ്‌സ് പ്രൊഫൈലിന്റെ സഹായം തേടണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍

*ബിരുദാനന്തര ബിരുദ പരീക്ഷകള്‍ 19 മുതല്‍*

സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 19- നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ്‌ 1 നും ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കും. ഫോണ്‍: 9400332261.

*നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷ*

സര്‍വകലാശാല സി.ബി.സി.എസ്./സി.ആര്‍. 2020, നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂലായ്‌ 1 ന് ആരംഭിക്കും. പ്രത്യേക പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഫോണ്‍: 6238477701

*എല്‍എല്‍.ബി. പരീക്ഷകള്‍ 22 മുതല്‍*

ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി. പത്താം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 22 നും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായ്‌ 1 നും ആരംഭിക്കും. ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍.ബി. പരീക്ഷകള്‍ ജൂണ്‍ 23 നും തുടങ്ങും. പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റേണ്ടവര്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടലിന്റെ സഹായം തേടാം.

*പരീക്ഷകളില്‍ മാറ്റം*

ജൂണ്‍ 15, 16 തീയതികളില്‍ നടത്തേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റര്‍ എസ്.ഡി.ഇ. (വിദൂരവിദ്യാഭ്യാസ കേന്ദ്രം) ബി.എ./ബി.എസ്‌സി./ബി.കോം ഓപ്പണ്‍ കോഴ്‌സ് വിഷയങ്ങളുടെ പരീക്ഷകളില്‍ ഓപ്പണ്‍ കോഴ്‌സ് വിഷയമായ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ജൂണ്‍ 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും ബാക്കിയുള്ള എല്ലാ ഓപ്പണ്‍ കോഴ്‌സുകളും ജൂണ്‍ 17 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും നടത്തും. മറ്റു പരീക്ഷകള്‍ക്കും പരീക്ഷാകേന്ദ്രങ്ങള്‍ക്കും മാറ്റമില്ല.

*പ്രാക്ടിക്കല്‍*

ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 29 ന് ആരംഭിക്കും.

*പ്രാക്ടിക്കല്‍ ടൈംടേബിള്‍*

ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (2017 അഡ്മിഷന്‍ റെഗുലര്‍, 2016, 2015 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജ്യോഗ്രഫി, ജിയോളജി, സുവോളജി, മൈക്രോബയോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ബയോകെമിസ്ട്രി, ഫിസിക്‌സ്, ഹോം സയന്‍സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കലും പ്രോജക്ട് വൈവ പരീക്ഷയും ജൂണ്‍ 29 ന് അതതു കോളേജുകളില്‍ നടക്കും.

*എം.ബി.എ. പ്രവേശനം*

സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ എം.ബി.എ. (ഫുള്‍ ടൈം) കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ജൂലായ്‌ അഞ്ചുവരെ സ്വീകരിക്കും. ഗ്രൂപ്പ് ഡിസ്‌കഷനും വ്യക്തിഗത അഭിമുഖവും ജൂലായ്‌ 13 മുതല്‍ 15 വരെ നടക്കും.


*🎙️എം ജി സർവകലാശാല.*

*പരീക്ഷാഫലം*

✒️2019 ഒക്‌ടോബറിൽ നടന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ അനാട്ടമി (നോൺ സി.എസ്.എസ്.-റഗുലർ/സപ്ലിമെന്ററി), 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. പ്രിന്റ് ആൻഡ്‌ ഇലക്‌ട്രോണിക്‌സ് ജേണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ.സിനിമ ആൻഡ്‌ ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, അനിമേഷൻ, മൾട്ടിമീഡിയ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), 2019 ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ നടന്ന രണ്ടാം വർഷ (പുതിയ സ്‌കീം) ബി.എസ്‌സി. നഴ്‌സിങ്‌ ബിരുദ (സപ്ലിമെന്ററി), 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, വയലിൻ, വോക്കൽ, ഭരതനാട്യം, മോഹിനിയാട്ടം (റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലവും 2019 സെപ്റ്റംബർ/ഒക്‌ടോബർ മാസങ്ങളിൽ നടന്ന അവസാന വർഷ ബി.എസ്‌സി.നഴ്‌സിങ്‌ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തടഞ്ഞുവയ്ക്കപ്പെട്ട ഫലവും പ്രസിദ്ധീകരിച്ചു.

*പ്രാക്ടിക്കൽ*

2020 മാർച്ചിൽ നടന്ന ഒന്നും നാലും വർഷ ബി.എഫ്.എ. പരീക്ഷയുടെ പ്രാക്ടിക്കൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ്‌ ഫൈൻ ആർട്‌സിൽ ജൂൺ ഒൻപതുമുതൽ 25 വരെ നടക്കും.

*എം.ജി. സെനറ്
റ് തിരഞ്ഞെടുപ്പ്.*

എം.ജി.സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികളുടെ മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥിപ്പട്ടികയും എം.എൽ.എ.മാരുടെയും കോളേജ് പ്രിൻസിപ്പൽമാരുടെയും മണ്ഡലങ്ങളിൽ എതിരില്ലാതെ വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാലാ വെബ്‌സൈറ്റിൽ.

*🎙️കണ്ണൂർ സർവകലാശാല.*

*കണ്ണൂർ സർവകലാശാല ടൈംടേബിൾ.*

ജൂൺ 18-ന് തുടങ്ങുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ. പരീക്ഷകളുടെ പരിഷ്‌കരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരീക്ഷാസമയം. കോവിഡ് കാലത്തെ പരീക്ഷാനടത്തിപ്പിനുള്ള മാർഗനിർദേശങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂