ഇപ്പോഴും ധനുഷിൻ്റെ സിനിമയിലെ ആ പാട്ട് കേട്ടാൽ കണ്ണ് നിറയും. അങ്ങനെ നീ ബാക്കി വെച്ച് പോയ ഓരോ ഓർമ്മയും വേദനിപ്പിക്കുന്നത് ഓരോ രീതിയിലാണ്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുന്നതും പുതിയ ആളുകളിൽ തിരക്ക് അഭിനയിച്ച് ജീവിതം ആസ്വദിക്കുന്നതും എല്ലാം നിന്നെ ഒരാളെ മറക്കാൻ വേണ്ടി മാത്രമാണ്. എന്നിട്ട് പോലും ചില രാത്രികളിൽ ഞാൻ കണ്ണ് തുറന്ന് പിടിച്ച് നിന്നെയോർക്കും. നൂറു കണക്കിന് കവിതകൾ മനസ്സിൽ എഴുതും. ഓരോ ആവർത്തിയും നിന്നെ വെറുക്കാൻ ഓരോ കാരണത്തിനായി തിരഞ്ഞ് പരാജയപ്പെടും. കണ്ണ് തുടക്കും.
ഒറ്റക്കാക്കി പോകുന്നയാൾക്ക് അത് വളരെ എളുപ്പം പിടിച്ച പരിപാടിയാണ്. ബാക്കി ആവുന്ന മനുഷ്യൻ്റെ ഉള്ളിലെ നീറുന്ന ഓർമ്മകളിൽ മാത്രം പാതിരാത്രി വന്ന് ചിരിച്ച് കാണിച്ച് പോവുമ്പോൾ മുറിവ് ഉണങ്ങാത്ത നെഞ്ചുമായി കവിത എഴുതുക മാത്രമേ ഇവിടെ സാധ്യമാവുന്നുള്ളു. ഓർമ്മകളെ കൊന്ന് തള്ളാൻ പുതിയ മനുഷ്യരുടെ സ്നേഹത്തെ ആശ്രയിക്കുക മാത്രമേ രക്ഷയുള്ളൂ. വീണ്ടും കണ്ണ് നിറയാതെ സൂക്ഷിക്കാൻ അറിയാതെ പോലും പഴയ ആ പാട്ടുകൾ കേൾക്കാൻ ഇടയുണ്ടവാതെ നോക്കുക മാത്രമേ തരമുള്ളൂ.
ഒരൊറ്റ മനുഷ്യൻ ഇറങ്ങി പോയാൽ പോലും കാട് പിടിക്കുന്ന ഒന്നാണ് മനുഷ്യൻ്റെ ജീവിതം. ഇതിൽ കൂടുതൽ എങ്ങനെയാണ് പറയുക?

എന്നെ സ്കൂളിൽ പഠിപ്പിച്ച ടീച്ചർമാർ എല്ലാം ആൺകുട്ടികളെയും പെൺകുട്ടികളെയും അടുത്തിരുത്തിയിരുന്നത് ചോദ്യത്തിന് ഉത്തരം പറയാത്തപ്പോഴോ ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുമ്പോഴോ അതിനുള്ള ശിക്ഷ ആയിട്ടായിരുന്നു. അത് മാനസികമായി എത്രമാത്രമാണ് കുട്ടികളെ സ്വാധിനിക്കുക എന്ന് ഈ വിവരംകെട്ട അധ്യാപകർക്ക് അറിയില്ല. ആണും പെണ്ണും അടുത്തിരിക്കുന്നത് എന്തോ വലിയ കുഴപ്പം ആണെന്നും, അങ്ങനെ ഇരിക്കേണ്ടി വരുമോ എന്ന് പേടിച്ച് കുട്ടികൾ അടുത്ത ദിവസം എങ്കിലും പഠിച്ചിട്ട് വരണമെന്നുമാണ് ഈ ടീച്ചർമാർ ഉദ്ദേശിക്കുന്നത്. അതുപോലെ തന്നെ ക്ലാസ്സിൽ ടീച്ചർമാർക്ക് ഉണ്ടാവുന്ന തെറ്റുകൾക്ക് നേരെ പ്രതികരിക്കുന്ന കുട്ടികളെ എല്ലാം ഏറ്റവും വലിയ കുഴപ്പക്കാരായി മാത്രമേ ഇവർ കാണുകയുള്ളു. ഒരിക്കലും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റ് മനസിലാക്കാനും അത് തിരുത്താനും ഒരിക്കലും ടീച്ചർമാർ ശ്രമം നടത്തുന്നത് പോലും കണ്ടിട്ടില്ല. പറ്റിയാൽ കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തി അവനെ കുറ്റപ്പെടുത്തി വീട്ടുകാരെ കൊണ്ട് കൂടി കുട്ടിയെ ചീത്ത പറയിച്ച് അവന്റെ പ്രതികരണ ശേഷിയെ അങ്ങനെയേ ഇല്ലാതെ ആക്കുന്നതും ഇതേ ടീച്ചർമാർ തന്നെയാണ്. ഇത്തരത്തിൽ പല രീതിയിലും കുട്ടികളെ സ്വാധീനിക്കാൻ ടീച്ചർമാർക്ക് കഴിയും.
ഞാൻ 10ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ്, കെമിസ്ട്രി ടീച്ചർ പഠിപ്പിക്കുന്നത് മനസിലാവുന്നില്ല എന്ന് ആ ടീച്ചറോട് തന്നെ ഞാൻ പരാതി പറഞ്ഞിരുന്നു, ടീച്ചർക്ക് ശബ്ദം കുറവായത് കൊണ്ട് തന്നെ ക്ലാസ്സിൽ പൊതുവിലും ബഹളം ഉണ്ടാവാറുണ്ട്. അതിന്റെ ഇടയിൽ ടീച്ചർ പഠിപ്പിക്കുന്നത് ഒന്നും മനസിലാവാറില്ല. ഞാൻ ഈ പരാതി പറഞ്ഞതിൽ പിന്നെയുള്ള ഏഴു ക്ലാസ്സുകളിൽ നാലിലും എന്നെ ഒരു കാരണവും ഇല്ലാതെ ക്ലാസ്സിൽ ഒച്ചവെക്കുന്നു എന്ന് പറഞ്ഞ് പുറത്താക്കിട്ടുണ്ട്. 5ആം തവണയും ഇതേ കാരണം പറഞ്ഞ് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ ക്ഷമ നശിച്ച് ഞാൻ സൗകര്യമില്ല, പറ്റില്ലെങ്കിൽ നിങ്ങൾ ഇറങ്ങി പോ എന്ന് മറുപടി പറഞ്ഞു. ഇത് കേട്ട് അവരെന്നോട് ദേഷ്യപ്പെട്ടെങ്കിലും അതിൽ കൂടുതൽ ഞാൻ തിരിച്ച് ദേഷ്യപ്പെട്ടു. അവസാനം ക്ലാസ്സിൽ നിന്ന് ടീച്ചർ കരഞ്ഞുകൊണ്ട് ഇറങ്ങി പോയി. എനിക്കൊരു കുറ്റബോധവും തോന്നിയില്ല. അതിന് ശേഷം എന്നെ ക്ലാസ് ടീച്ചറും HMഉം വിളിച്ച് കാര്യം അന്വേഷിക്കുകയും സ്ഥിരമായി ടീച്ചർമാരോട് ദേഷ്യപ്പെടുന്ന എന്റെ യഥാർത്ഥ പ്രശ്നം എന്താണെന്നും തിരഞ്ഞു, അവിടെയും എനിക്ക് ദേഷ്യമാണ് വന്നത്. എന്നിട്ടും ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞപ്പോൾ അവർ തന്ന മറുപടി "ക്ലാസ് മനസിലാവാത്തത് ശ്രദ്ധിക്കാത്തത് കൊണ്ടാവും, അങ്ങനെ ശ്രദ്ധിക്കാതെ ഇരുന്നാൽ ടീച്ചർമാർ പുറത്താക്കും അതിലൊക്കെ ദേഷ്യപ്പെട്ടിട്ട് എന്താണ് കാര്യം. ടീച്ചർമാരെ ബഹുമാനിക്കണം" എന്നാണ്. ഇങ്ങോട്ടില്ലാത്ത ഒരു ബഹുമാനവും ടീച്ചർനോട് മാത്രമല്ല, ഒരു പ്രിൻസിപ്പാലിനോടും ഉണ്ടാവില്ലെന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് എനിക്ക് ഇറങ്ങി പോരാൻ കഴിഞ്ഞത് എന്റെ അച്ഛനും അമ്മയും എന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ലെന്നും അവർക്ക് എന്നെ കൃത്യമായി മനസ്സിലാക്കാൻ ആവുമെന്നും ഉറച്ച ബോധ്യമുള്ളത് ഒന്നുകൊണ്ട് മാത്രമാണ്. തുടർന്ന് അച്ഛനെ വിളിച്ചു ക്ലാസ് ടീച്ചർ കാര്യം പറയുകയും ഞാൻ കെമിസ്ട്രി ടീച്ചറിനോട് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടപ്പോൾ, ആദ്യം നിങ്ങളുടെ ഭാഗത്തെ തെറ്റ് പരിഹരിക്ക് എന്ന് പറഞ്ഞ് എന്നെ അച്ഛൻ ചേർത്തുപിടിച്ചത് കൊണ്ട് കൂടിയാണ് അന്നെന്റെ മാനസികാരോഗ്യം ഒരുവിധത്തിലും ക്ഷതമേൽക്കാതെ പോയാതും പിന്നീട് സഹപാഠിയുടെ അമ്മയെ അനാവശ്യം പറഞ്ഞ ടീച്ചറോട് നിങ്ങളെ ടീച്ചറെ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും, ഒരാവിശ്യവുമില്ലാതെ കോങ്കണ്ണൻ എന്ന് വിളിച്ച +2വിലെ ടീച്ചറോട് 140 കുട്ടികളുടെ മുന്നിൽ വെച്ച് ദേഷ്യപ്പെടാൻ ആയതും, അഞ്ചുമിനിറ്റ് വൈകി വന്നതിന്റെ പേരിൽ അറ്റന്റൻസ് തരില്ല കൂടാതെ വൈകിയതിന് ശിക്ഷയായി hour കഴിയും വരെ ക്ലാസ്സിൽ ബാഗും തൂക്കി നിൽക്കണം എന്ന് പറഞ്ഞ കോളേജ് അധ്യാപികയോട് "ഞങ്ങൾ നിങ്ങളുടെ അടിമകളല്ല, പോയി പണി നോക്ക്" എന്ന് പറഞ്ഞ് ഇറങ്ങി പോകാൻ കഴിഞ്ഞതുമെല്ലാം.
ഇതൊക്കെയും വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് മാത്രം സാധിച്ച കാര്യങ്ങളാണ്. അതില്ലാത്ത കുട്ടികളാണ് എന്നും നമുക്ക് ചുറ്റുമുള്ളതും. ടീച്ചർമാർ പറയുന്നത് എന്ത് തന്നെ ആയാലും അതിന്റെ പേരിൽ ക്ലാസ്സിൽ വെച്ചുതന്നെ വഴക്ക് പറയുന്ന കുട്ടിയെ തല്ലുന്ന നിരവധി മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ആ കുട്ടികൾ എല്ലാം പ്രതികരിക്കാൻ പേടിയുള്ള തന്റെ ഭാഗത്ത് തെറ്റ് വന്നിട്ടില്ലെങ്കിലും പോലും അധ്യാപകരോട് മറ്റൊരു വഴിയുമില്ലാത്ത കൊണ്ട് മാപ്പ് പറയേണ്ടതായി വന്നവരുമാണ്. അപ്പോഴും ബാക്കിയാവുന്ന മറ്റൊരു കാര്യം അധ്യാപകർക്ക് ഈ പറഞ്ഞ മാനസികാരോഗ്യം ഒന്നുമില്ലേ? എന്നതാവും. ശരിയാണ്, പഠിപ്പിക്കുന്ന കുട്ടികൾ അവർക്ക് നേരെ ദേഷ്യപ്പെടുകയും അവർ പറയുന്ന കാര്യത്തെ ഒരു മുഴുവൻ ക്ലാസിനു മുന്നിൽ വെച്ച് എതിർത്ത് സംസാരിക്കുന്നതുമെല്ലാം അവരെയും ആഴത്തിൽ വേദനിപ്പിക്കുന്നവ തന്നെയാണ്.

എന്നിരുന്നാലും അതിവരുടെ ഭാഗത്തെ തെറ്റ് കാരണം ആണെന്നും കുട്ടികളെ ഒരു വിധത്തിലും ബഹുമാനിക്കാത്തത് കൂടി കൊണ്ടാണെന്നും തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു. ടീച്ചർമാർ അമ്മമാർ ആണെന്നും അവര് എത്ര കഷ്ടപ്പെട്ടാണ് പഠിക്കുന്നതുമെന്നും ഒക്കെ തേനൂറുന്ന രീതിയിൽ അവതരിപ്പിച്ച് അവർ മറ്റാരേക്കാളും ബഹുമാനം അർഹിക്കുന്നു എന്നൊക്കെ പറയുന്നവർ അറിയേണ്ട കാര്യം, ഇവരും ശമ്പളം വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നതെന്നും മറ്റെല്ലാ തൊഴിലാളികളും അർഹിക്കുന്ന അതെ ബഹുമാനം മാത്രമേ ഇവരും അർഹിക്കുന്നുള്ളു എന്നതുമാണ്.
അവനസമായി ഒരനുഭവം കൂടി പറയാം,
LKG യിൽ പഠിക്കുന്ന സമയത്ത് ബോർഡിൽ ടീച്ചർ എഴുതുന്നത് ഒന്നും കൃത്യമായി നോട്ടിൽ എഴുതാത്ത പേര് പറഞ്ഞ് 50 വട്ടം എനിക്ക് ഇമ്പോസിഷൻ തന്നിട്ടുണ്ട്. അത് അന്നേദിവസം തന്നെ കാണിക്കണം എന്നും പറഞ്ഞ് ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാൻ അനുവദിക്കാതെ അത്ര കുഞ്ഞായ എന്നെ മുട്ടിൽ നിർത്തി ഇമ്പോസിഷൻ എഴുതിച്ച് പീഡിപ്പിച്ചിട്ടുണ്ട്. പിന്നീട് കണ്ണ് ടെസ്റ്റ് ചെയ്തപ്പോഴാണ് എനിക്ക് ഷോർട്ട് സൈറ്റ് ആണെന്ന കാര്യം അറിഞ്ഞത്, പിന്നീട് കണ്ണട വെച്ച ശേഷം ഫ്രണ്ട് ബെഞ്ചിൽ തന്നെ ഇരിക്കണം എന്ന് ഡോക്ടർ പറഞ്ഞതിന്റെ ഭാഗമായി ക്ലാസ്സിൽ എന്നും ഞാൻ ഫ്രണ്ടിൽ ഇരിക്കാൻ തുടങ്ങി, എന്നിട്ടും ആ ടീച്ചർക്ക് എന്നോടുള്ള ദേഷ്യം കൊണ്ട് അങ്ങനെ ഒരാൾ മാത്രം സ്ഥിരമായി ഫ്രണ്ടിൽ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പുറകിൽ പിടിച്ചിരുത്തി. പിറ്റേന്ന് എന്റെ അച്ഛനും
അമ്മയും സ്കൂളിൽ വന്ന് ടീച്ചറോട് സംസാരിച്ചാണ് പിന്നീട് കാര്യം സോൾവ് ചെയ്തത്. അതിന് ശേഷം ക്ലാസ് ടെസ്റ്റിൽ ഞാൻ ഒന്നാമത് ആയപ്പോൾ ബോർഡിൽ എഴുതിയത് പോലും നേരെ പകർത്താത്ത ഞാൻ കോപ്പി അടിച്ചാണ് ക്ലാസ് ഫസ്റ്റ് ആയതെന്ന് പറഞ്ഞ് ഒന്നാമത് വരുന്ന കുട്ടികൾക്ക് സ്ഥിരമായി കൊടുക്കുന്ന സമ്മാനം തരാതെ ഇരിക്കുക കൂടി ചെയ്തു. അതിന് ശേഷം ഇന്നുവരെ മോശമായി എന്നോട് പെരുമാറിയിട്ടുള്ള എല്ലാ അധ്യാപകർക്ക് എതിരെയും പ്രതികരിച്ചിട്ടുണ്ട്. ഒച്ചവെച്ചിട്ടുണ്ട്.
പറഞ്ഞുവരുന്നത് ചെറിയ കുഞ്ഞുങ്ങളോട് പോലും ഇത്തരം ക്രൂരതകൾ കാണിക്കുന്ന സാഡിസ്റ്റുകൾ കൂടി ടീച്ചർമാരായി നമുക്കിടയിലുണ്ട്. നിങ്ങൾക്ക് ഇതുവരെ മോശം അനുഭവം ഒന്നും ഇല്ലാത്തതിന്റെ പേരിൽ, അതല്ലെങ്കിൽ അത് മനസ്സിലാക്കാൻ ഉള്ള വിവരം നിങ്ങൾക്ക് ഇല്ലാതെ പോയതിന്റെ പേരിൽ ലോകത്ത് ആകെയുള്ള എല്ലാ ടീച്ചർമാരും മഹാന്മാരും അധിക ബഹുമാനം അർഹിക്കുന്നവരുമല്ല.
വ്യക്തികൾക്ക് അനുസരിച്ചും അവർ നമ്മളോട് കാണിക്കുന്ന സമീപനത്തിന് അനുസരിച്ചും മാത്രമുള്ള ബഹുമാനമേ അവർക്ക് തിരികെ കൊടുക്കുകയുള്ളു. അതല്ലാതെ ടീച്ചർക്കും പട്ടാളത്തിനും മാത്രമായി ബഹുമാനം കൂടതൽ തരാൻ സൗകര്യപ്പെടില്ല എന്ന് കൂടി പറഞ്ഞ് നിർത്തുന്നു.
(LKG യിൽ വെച്ച് എന്നെ മാനസികമായി പീഡിപ്പിച്ചത് വൈപ്പിൻ ലേഡി ഓഫ് ഹോപ് എൽപി സ്കൂളിലെ അധ്യാപികയാണ്. അവരുടെ നശിച്ച പേരൊക്കെ ഓർത്തുവെക്കാൻ പോലും എന്നെകൊണ്ട് സാധിച്ചിട്ടില്ല!)
⁃ സുമിൻ

"പ്രണയത്തിൽ ഉള്ളപ്പോഴാണോ അതിന് ശേഷമാണോ കൂടുതൽ കവിതകൾ എഴുതാൻ പറ്റുന്നത്?"
ഒരിക്കൽ അവളെന്നോട് ചോദിച്ചു.
ആദ്യം ഞാൻ മറുപടി പറഞ്ഞില്ല, ഒന്നും കേൾക്കാത്ത പോലെ ഇരുന്നു. അവൾ വീണ്ടും ചോദിച്ചു,
"പറയു? എപ്പോഴാണ് കൂടുതൽ കവിതകൾ എഴുതാൻ പറ്റുന്നത്?"
ഞാൻ പറയാൻ നിർബന്ധിതനായി, ചെറുതായി ശബ്ദം ശരിപ്പെടുത്തി ഞാൻ പറയാൻ തുടങ്ങി,
"രണ്ടിലുമല്ല, ആരെങ്കിലും ഒരാൾ കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ അത് സ്പർശനത്തിലൂടെയോ ഓർമ്മയിലൂടെയോ ആവാം, ആരോ കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ കവിത താനേ ജനിക്കും."
അവൾ എന്തോ ആലോചിച്ച് അസ്വസ്ഥമായി വീണ്ടും മറ്റൊരു ചോദ്യം ചോദിച്ചു,
"അപ്പോൾ ഇതുവരെ എത്ര പ്രണയം ഉണ്ടായിട്ടുണ്ട്?"
"മൂന്ന്."
ഞാൻ തിടുക്കത്തിൽ മറുപടി പറഞ്ഞു.
"എന്നിട്ട് എത്ര വട്ടം ഹൃദയം തകർന്നു?"
പിന്നെയും അവൾ.
"മൂന്നു വട്ടവും തകർന്നില്ല, ആ ഒരു ധൈര്യം കൂടി കൊണ്ടാണ് നാലാമതും പ്രണയത്തിന്റെ പിന്നാലെ ഇറങ്ങി തിരിച്ചിരിക്കുന്നത്."
എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു, ഞാൻ കണ്ണീര് പുറത്ത് വരാതിരിക്കാനും ശ്രദ്ധിച്ചു.
- ക്രിസ്റ്റി

: ഇങ്ങോട്ട് നോക്ക്
: നോക്കി
: കാണാൻ പറ്റുന്നുണ്ടോ?
: എന്ത്?
: സ്നേഹം അല്ലെ, അതോ പ്രണയാണോ. നീ തന്നെ പറ.
: എനിക്കൊന്നും കാണുന്നില്ല, നിനക്കിതെന്ത് പറ്റി?
: അത് പറയാനല്ലേ കാണണം എന്ന് പറഞ്ഞത്.
: എന്നാ കളിക്കാതെ കാര്യം പറ
: ഇന്നലെ ഞാനിങ്ങനെ ഉറങ്ങുന്ന സമയത്ത്
: സമയത്ത്?
: ഇയാൾക്ക് ഈ ചോദ്യം ചോദിക്കൽ നിർത്തിട്ട് കേട്ടിരിക്കാൻ പറ്റില്ലേ? ശെടാ ഒരു കാര്യം സ്വസ്ഥായിട്ട് പറയാൻ സമ്മതിക്കില്ലെന്ന് വെച്ചാ!
: എന്നാ ഒന്ന് വേഗം പറഞ്ഞു തൊല
: അങ്ങനെ കിടന്ന് ഉറങ്ങുന്ന സമയത്ത് ഒരു സ്വപ്നം
: വെളുപ്പിന് അല്ലല്ലോ രാത്രി തന്നെയല്ലേ?
: അതെന്ന് പാതിരാത്രി നല്ല നിലാവുള്ള രാത്രി.
: എന്നാ കണ്ടിന്യു
: ഇനി പറയാൻ പോണത് സ്വപ്നത്തിലെ സംഭവങ്ങളാണ്, ഇതിന് റിയാലിറ്റി ആയിട്ട് ഒരിച്ചിരി പൊരുത്തക്കേട് കാണും, അഡ്ജസ്റ്റ് ചെയ്യില്ലേ.
: ആഡോ ഒന്ന് പറ വേഗം. കാപ്പി തീരാൻ ആയി.
: നീ കാപ്പി വിട്ട് സ്വപ്നത്തിൽ കൊൻസെന്റ്രെറ്റ് ചെയ്യ്, ഇനിയുള്ളത് കണക്റ്റ് ആവാൻ ശ്രദ്ധിച്ചിരിക്കണം.
: ങാ ശ്രദ്ധിച്ച്
: എന്റെ വണ്ടി ആക്സിഡന്റ് ആയിട്ട് ഞാൻ ഹോസ്പിറ്റലിൽ കിടക്കുവാണ്, അപ്പൊ നേഴ്‌സായ നീ ഇങ്ങനെ ഒരു മാലാഖയെ പോലെ ചിറകുവിരിച്ചെന്റെ അടുത്തേക്ക് വരുന്നു.
: ങേ ഇത് 4മാസം മുൻപ് ശെരിക്കും നടന്ന സംഗതിയല്ലേ, മാലാഖേം ചിറകും
നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്. ഇന്നുവരെ ആരും നേഴ്‌സ് മാരോട് ചേർത്ത് പറയാത്ത ഫ്രഷ് ഐറ്റം.
: ശെടാ ഞാൻ പറഞ്ഞു തുടങ്ങിയെ ഉള്ളു, തോക്കി കേറി വെടിവെക്കല്ല്.
: എന്നിട്ട് എന്നിട്ട് പറ
: ബാക്കിയൊക്കെ സെയിം തന്നെ. ഇതുവരെ നടന്നത് തന്നെ ലാസ്റ്റ് എനിക്കൊരു അത്യാവശ്യ കാര്യമുണ്ട് വേഗം വായെന്ന് പറഞ്ഞ് ഞാൻ നിന്നെ കോഫി ഷോപ്പിലേക്ക് വിളിക്കുന്നു.
: അതല്ലേ ഇപ്പൊ കാണണത്?
: ഇതേ സെയിം ആണ് ഞാൻ സ്വപ്നത്തിലും കണ്ടത്.
: എന്നിട്ട്?
: എന്നിട്ട് നിന്നോട് ഞാൻ ആദ്യം പറഞ്ഞ കാര്യം ചോദിക്കുന്നു.
: എന്ത് കാപ്പിയല്ലേ എന്നോ
: അല്ല കണ്ണിൽ സ്നേഹം കാണാൻ പറ്റുന്നുണ്ടോ എന്ന്.
: യ്യേ ഇവന് ഇതെന്ത് പറ്റിയതാണോ
: അതായത് ഞാൻ കണ്ട സ്വപ്നത്തിൽ ഞാൻ നിന്നെ വിളിച്ചുവരുത്തി പറയാതെ വെച്ച ഇഷ്ടം തുറന്ന് പറയണ സീൻ ആയിരുന്നു.
: എന്നിട്ട് സ്വപ്നത്തിലെ ഞാൻ എന്ത് മറുപടി പറഞ്ഞ്?
: സ്വപ്നത്തില് പറയാതെ നേരിട്ട് വന്ന് പറയടപുല്ലേ എന്ന്. അതാണ് അപ്പൊ തന്നെ എണീറ്റ് കുളിച്ച് റെഡിയായി നിന്നെ വിളിച്ചിങ്ങോട്ട് വരാൻ പറഞ്ഞത്.
: ഇത് വല്ലാത്ത കോംപ്ലിക്കേറ്റഡ് സ്വപ്നം ആണല്ലോ ഡാ, നമുക്ക് ഡോക്ടറിനെ വല്ലോം കാണണോ?
: ഡേയ് നീ കളിക്കല്ലേ, സ്വപ്നത്തിൽ വെച്ച് പറഞ്ഞത് നേരിട്ട് പറയാനാ, ഇനിയേലും മറുപടി താ
: ഇതെന്ത്. നിന്റെ സ്വപ്നത്തില് നിന്റെ ഭാവനയിലെ ഞാനല്ലേ അങ്ങനെ പറഞ്ഞത്. എനിക്ക് ഇതിൽ പങ്കില്ല കാപ്പിടെ പൈസ കൊടുത്തിട്ട് വേഗം വിട്ടോ ഇവിടെന്ന്.
: അങ്ങനെ പറയല്ലേ, കണ്ണിലേക്ക് നോക്ക്.
: പോടാ അവിടെന്ന്
: നോക്ക് കണ്ണിലേക്ക് നോക്കിട്ട് നീ ചിരിച്ച ഇഷ്ടം ഉണ്ടെന്ന് അല്ലെങ്കി ഇല്ലെന്ന്. ഇനി ഒന്ന് നോക്കിയേ!
: എടാ ദുഷ്ട നിന്റെ കണ്ണി നോക്കിയ എങ്ങനെ പോയാലും ഞാൻ ചിരിക്കുമെന്ന് നിനക്ക് അറിയണ കൊണ്ടല്ലേ
: അപ്പൊ നിനക്ക് എന്നെ ഇഷ്ടമാണെന്ന് സമ്മതിച്ചോ.?
: മോനെയ് സ്വപ്നത്തില് പറയാതെ നേരിട്ട് വന്ന് പറ, അപ്പൊ പറയാം!
: ദൈവമേ ഇതും സ്വപ്നമോ, ലൂപ്പി പെട്ട്!
- സുമിൻ

"അല്ല നമ്മൾ ഇങ്ങനെ ഉപേക്ഷിച്ചു പോയവരെ പറ്റി തന്നെ സംസാരിച്ചിരിക്കാൻ പോകുവാണോ?" ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോ അവൾ ചോദിച്ചു. "ഹേയ് അല്ല, അതൊക്കെ എപ്പോഴെങ്കിലും ഒക്കെ ആയിട്ട് പറഞ്ഞു തീർക്കാം. എന്തായാലും ഇന്നൊരു ദിവസം പോരാ." ഞാൻ പറഞ്ഞു. "വേണമെങ്കിൽ ഈ ഹാഫ് ഡേ ലീവ് ഫുൾ ആക്കാം. തീരുന്നത് വരെ കേൾക്കാൻ ഞാൻ റെഡിയാണ്." അവൾ പറഞ്ഞു. "അനിലക്ക് ഒരു കാര്യം അറിയോ എനിക്ക് സുഹൃത്തുക്കൾ ആരുമില്ല. കഴിഞ്ഞ 5വർഷത്തിന് ഇടയിൽ ഞാൻ എന്നെ പറ്റി കുറച്ചെങ്കിലും സംസാരിച്ചത് അനിലയോടാണ്. സംസാരിക്കാൻ ഒരാളാണ് എനിക്ക് ഇല്ലാത്തത്." കണ്ണുനീര് വീഴ്ത്താതെ ഞാൻ പറഞ്ഞു ഒപ്പിച്ചു. "അനില എന്ന് വിളിക്കണ്ട അനുവെന്ന് വിളിക്കൂ" അവൾക്ക് ആ വിളി ഇഷ്ടപ്പെടാതെ പറഞ്ഞു. "നിലയെന്ന് വിളിക്കട്ടെ?" ഞാൻ ചിരി പുറത്തുകാണിക്കാതെ അവളെ നോക്കി. അവളുടെ നോട്ടം അപ്പോഴേക്കും എന്റെ കോലൻ മുടിയിലേക്ക് ആയി. "ഇത് ഇടത്തോട്ട് ഈരികൂടെ? എന്ത് രസമുള്ള മുടിയാ" അവള് എന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. "അവൾക്ക് എന്റെ മുടി വല്യ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഇങ്ങനെ താലൊലിക്കുന്നു, ഇടക്ക് എനിക്ക് തോന്നും ഞാൻ എന്നെക്കാൾ എന്റെ മുടിയെ ശ്രദ്ധിക്കുന്നുണ്ടെന്ന്." ഞാൻ വീണ്ടും ഭൂതകാലം എടുത്തിട്ടു. "എന്തായാലും നന്നായി. എനിക്കും മുടി ഇഷ്ടമാണ്." അവളൊന്ന് ചിരിച്ചു. "അപ്പൊ ഉപേക്ഷിക്കുമെന്നാണോ?" ഞാൻ ഞെട്ടലോടെ ചോദിച്ചു. "ഉപേക്ഷിക്കാൻ മാത്രമുള്ള അടുപ്പം നമ്മുടെ ഇടയിൽ ആയോ?" അവൾ. "എനിക്ക് തോന്നി, തെറ്റിയത് ആവണം" ഞാൻ ചിരിച്ചു.
"എന്റെ പൊന്നു മാഷേ ഇത് നിങ്ങളുടെ എത്രാമത്തെ പെണ്ണുകാണൽ ആണെന്ന പറഞ്ഞത്?" അവൾ ചോദിച്ചു. "4മത്തെ." ഞാൻ ചിന്തിക്കാതെ മറുപടി കൊടുത്തു. "എന്നാലും എന്താവും ആ മൂന്നുപേരും വേണ്ടെന്ന് വെച്ചത്, എനിക്ക് ഒരു കാരണം കിട്ടുന്നില്ലല്ലോ, അവരുടെ നമ്പർ വല്ലതും ഉണ്ടോ? ടിപ് ചോദിക്കാമായിരുന്നു." അവളെന്നെ വീണ്ടും സ്നേഹത്തോടെ നോക്കി. "അനുവിന് എല്ലാം തമാശയാണല്ലേ, ഞാൻ മുൻപ് അങ്ങനെ ആയിരുന്നു." എനിക്ക് എന്നോടെ ദേഷ്യം തോന്നി. ഞാൻ ഒരിക്കലും നന്നാവാൻ പോവുന്നില്ല മനസ്സ് ആവർത്തിച്ചു. "നിലയെന്ന് വിളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അതിൽ കുറച്ചുകൂടി സ്നേഹം ഉള്ളത് പോലെ" അവൾ നീരസം കാണിച്ചു. "എന്നാ നില പറ, ഇത് എത്രാമത്തെ ചെക്കൻ കാണലാണ്?" ഞാൻ ചോദിച്ചു "എന്റെ 6മത്തെ." അവൾ ചിരിച്ചു. "എന്നിട്ട് എന്താ അഞ്ചുപേരും നിലയെ ഒഴിവാക്കിയേ എനിക്കൊരു കാരണം കിട്ടുന്നില്ലല്ലോ." ഞാൻ അവളുടെ അതേ കുസൃതി തിരിച്ചിറക്കി. "അപ്പൊ തമാശയൊന്നും മറന്നിട്ടില്ല" അവൾ പിന്നേം ചിരിച്ചു. "നല്ല ചിരിയാണ്." ഞാൻ ഓർക്കാതെ പറഞ്ഞു പോയി. "അവളുടെ?" അവളൊന്ന് കണ്ണിറുക്കി. "അല്ലല്ല നിലയുടെ. നിലാവിന്റെ ചിരി." ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി. "കവിത എഴുതമല്ലേ?" അവൾ ചോദിച്ചു. "എഴുതും. വിരഹമാണ് കൂടുതൽ." ഞാൻ ചിരിച്ചില്ല, അവളും ചിരിക്കാതെ നോക്കി. "എനിക്കിപ്പോ സത്യത്തിൽ ഒരു പങ്കാളിയെക്കാൾ സംസാരിക്കാനും കരയാനും ഒക്കെ സ്വാതന്ത്ര്യമുള്ള ഒരു സൃഹുത്താണ് ആവശ്യം. അതിപ്പോ കിട്ടിയ പോലെ തോന്നുന്നുണ്ട്." എന്റെ കണ്ണ് നിറഞ്ഞിരുന്നു. "ഒഴിവാക്കാൻ ഇത് നല്ലൊരു വഴിയാണ്, പെങ്ങളെന്ന് പറഞ്ഞില്ലല്ലോ ആശ്വാസം." അവൾക്ക് സങ്കടം വന്നു, ഞാൻ ചിരിച്ചു. "ഇതും നടപടി ആവില്ലെന്ന് ആദ്യം വിളിച്ച സമയത്തെ എനിക്ക് തോന്നിയിരുന്നു" അവൾ പുച്ഛത്തോടെ പറഞ്ഞു. "അതെന്താ" ഞാൻ അന്വേഷിച്ചപ്പോ അവളുടെ മറുപടി "ഫോൺ എടുത്ത പാടെ എന്താ പറഞ്ഞതെന്ന് മറന്നോ?" എനിക്ക് അതോർത്തിട്ട് ചിരി വന്നു, ഞാൻ പിന്നെയും ചിരിച്ചു. "ക്രെഡിറ്റ് കാർഡീന്ന് ആണേൽ താല്പര്യമില്ല എന്നല്ലേ? അത് ട്രൂ കോളറിൽ വന്ന പേരിൽ അനു എച്ഡിഎഫ്സി എന്ന് കണ്ടത് കൊണ്ട്.. ക്ഷമിക്ക്" ഞാൻ ചിരി അടക്കികൊണ്ട് പറഞ്ഞു. “ഹാ ഒരുമണിക്കൂർ ആയി. ഞാനപ്പോ പോട്ടെ?" അവൾ ചോദിച്ചു. "എങ്ങോട്ട്? നമ്മള് സംസാരിച്ചു കഴിഞ്ഞോ?" ഞാൻ ചോദിച്ചു. "ഇത് സെറ്റ് ആവില്ലെന്ന് അറിയാവുന്ന കൊണ്ട് ഞാൻ വേറെ രണ്ടുപേരെ കൂടി ഇന്ന് കാണാമെന്ന് ഏറ്റിട്ടുണ്ട്. വെറുതെ എന്തിനാ ഒരു ലീവ് കളയുന്നത്." അതും പറഞ്ഞു കൊണ്ടവൾ എന്നെ നോക്കി പേടിപ്പിച്ചു. "സെറ്റ് ആവില്ലെന്ന് ആരാ പറഞ്ഞെ?" ഞാൻ സങ്കടം അഭിനയിച്ചു. "സെറ്റ് ആവണ്ട, മോന് സുഹൃത്തിനെ കിട്ടിയ പോരെ" അവൾക്ക് പിന്നേം ദേഷ്യം. "പെണ്ണുകണ്ട് സുഹൃത്തിനെ കിട്ടിയ ആദ്യത്തെ ആളായിരിക്കും ഞാൻ." അത് കേട്ട് അവൾ ചിരിച്ചു ഞാനും.

: നക്ഷത്രങ്ങൾക്ക് ഇനിയും മതിയായില്ലേ?
: എന്തേ?
: മനുഷ്യനെ നോക്കി പുഞ്ചിരിച്ച്, രണ്ട് മനുഷ്യർക്ക് സ്നേഹിക്കാൻ കാരണം ഉണ്ടാക്കി.
: അത് നല്ലതല്ലേ?
: ആയിരുന്നു.
: ഇപ്പോഴെന്ത് പറ്റി?
: മനുഷ്യരെ എനിക്ക് ഇപ്പോൾ വെറുപ്പാണ്.
: എന്നെയും?
: അത് ഞാൻ പറയില്ല, ആരെയും വെറുക്കുന്നെന്ന് പറയുന്നില്ല. പക്ഷെ എനിക്ക് മനുഷ്യരോട് മൊത്തമായി ഉള്ള സ്നേഹം നഷ്ടപ്പെട്ടു.
: അതിനീ നക്ഷത്രങ്ങൾ എന്ത് പിഴച്ചു?
: അവ എന്നെ പിന്നെയും മനുഷ്യരിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നു. എനിക്ക് ഇനിയും അത് താങ്ങാൻ വയ്യ.
: ആദ്യത്തെ നമ്മളെ മറന്നോ?
: ഇല്ല.
: അന്നീ നക്ഷത്രങ്ങൾ മനുഷ്യരോട് പിണങ്ങി നിന്നിരുന്നെങ്കിൽ എന്ത് ആവുമായിരുന്നു?
: നമ്മൾ മിണ്ടില്ലായിരുന്നു. ഒരു പക്ഷെ തമ്മിൽ ചിരിക്കുക പോലും. അങ്ങനെയെങ്കിൽ കരയാൻ ഒരു കാരണം ഇല്ലാതെയായി പോകുമായിരുന്നു.
: ഒത്തിരി കഥകൾ പറയാതെ പോകുമായിരുന്നില്ലേ? ഒത്തിരി രാത്രികൾ നിരാശ വിഴുങ്ങുമായിരുന്നില്ലേ?
: (മൗനം)
: നോക്കൂ, ഈ വിശാലമായ ആകാശം നമ്മളോട് എത്രയെത്ര കഥകളാണ് പറയുന്നത്? ഏകാന്തമായി പോകേണ്ട എത്ര രാത്രികളിലാണ് അവ കൂട്ടിരിക്കുന്നത്?
: ശരിയാണ്, ചിലപ്പോഴൊക്കെ ജീവിക്കാൻ പോലും എനിക്ക് കാരണം നൽകുന്നത് ഈ പ്രപഞ്ചമാണെന്ന് തോന്നും.
: നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളും ആശങ്കകളും വളരെ ചെറുതായി പോലും തോന്നുന്നില്ലേ?
: ഇടയ്ക്ക്.
: അങ്ങനെയെങ്കിൽ നക്ഷത്രങ്ങൾ ഇനിയും നോക്കി പുഞ്ചിരിക്കട്ടെ?
: പക്ഷെ മനുഷ്യർക്ക് ഇടയിൽ സ്നേഹത്തിന് കാരണം ഉണ്ടാക്കരുത്.
: അതെന്ത് കൊണ്ട്?
: നിന്നെയോർത്ത് മാത്രം, ഈ സ്നേഹം ഓർത്ത് മാത്രം ഈ ജീവിതത്തെ എനിക്ക് വെറുക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട്.
: (മൗനം)
: ഈ ആകാശം ഇല്ലായിരുന്നെങ്കിൽ.. നമുക്കിടയിൽ സ്നേഹിക്കാൻ കാരണം ഒന്നും ഇല്ലായിരുന്നെങ്കിൽ.. ജീവിതത്തെ എത്ര എളുപ്പം തള്ളിക്കളയാമായിരുന്നു!
: എന്റെ കണ്ണ് നിറയുന്നു..
: എനിക്കിപ്പോൾ അതിനും സാധിക്കാതെ ആയിട്ടുണ്ട്.
(ഇരുവരും മൗനം)
സുമിൻ

നമ്മൾ നക്ഷത്രങ്ങൾ ആയിരുന്നെങ്കിൽ?
നമ്മൾ നക്ഷത്രങ്ങൾ അല്ലല്ലോ.
പിന്നെ?
ഞാൻ ചന്ദ്രനും നീ ബുധനും.
നമ്മൾ സ്നേഹിക്കുമോ?
ഉറപ്പ്.
എങ്ങനെ?
ഭൂമി കാണാതെ, സൂര്യന്റെ ചൂട് പറ്റി.
പിന്നെ?
ഭ്രമണപഥം ചുറ്റി അടുത്തെത്തുമ്പോൾ ചുംബിക്കാൻ ശ്രമിക്കും.
ചുംബിക്കില്ലെ?
ആവില്ലല്ലോ.
എന്തുകൊണ്ട്?
നമ്മൾ രണ്ടിടങ്ങളിൽ തളയ്ക്കപ്പെട്ട ആത്മാക്കൾ മാത്രമാണ്, തമ്മിൽ ഒന്നിക്കുക എന്നൊന്ന് സാധ്യമല്ല.
എങ്കിലും നമുക്കിടയിൽ പ്രേമമില്ലേ?
രണ്ട് മനുഷ്യരെ എങ്ങനെ എല്ലാം അകറ്റിയാലും പ്രേമം നിലനിൽക്കും.
ചങ്ങലകൾ ഭേദിക്കാൻ നമുക്ക് ആവാത്തിടത്തോളം നമുക്ക്
തൊടാതെ ചുംബിക്കാതെ തമ്മിൽ സ്നേഹം പകർന്നു കൊണ്ടേയിരിക്കാം.
കവിത പോലെ.

"എനിക്ക് വള്ളിയുള്ള ഇയർഫോണുകളാണ് ഇഷ്ടം." ഞാൻ ഗൗരവമായി സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ കേറി അവൾ പറഞ്ഞു തുടങ്ങി. "വെള്ള നിറമായിരിക്കണം, ചെവിയിലേക്ക് മുഴുവൻ കേറണമെന്നില്ല, പുറത്തുള്ള ശബ്ദങ്ങളെ തടഞ്ഞു വെക്കണമെന്നുമില്ല." എനിക്ക് ഒന്നും മനസിലായില്ല. ഇടക്ക് അവൾ ഇങ്ങനെയാണ് പെട്ടെന്ന് ആയിരിക്കും സംസാരിച്ചു തുടങ്ങുന്നത്. നമ്മൾ എന്തിന്റെയെങ്കിലും മറുപടിക്കായി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ തീർത്തും വ്യത്യസ്തമായി അവൾ സംസാരിച്ചു തുടങ്ങും. ഞാൻ പറയുന്നതിൽ പകുതിയെങ്കിലും അവൾ കേൾക്കാറുണ്ടോ എന്ന് വരെ എനിക്ക് സംശയമുണ്ട്. "നമ്മൾ സ്ഥിരമായി കാണാറുള്ള സ്വപ്നം പോലെ, അല്ല പറയാറുള്ള സ്വപ്നം പോലെ. ഒന്നിച്ചു കൈ വിരലുകൾ കോർത്ത് പൂന്തോട്ടത്തിലൂടെ നടക്കണം." കണ്ടോ, അവളെന്റെ മറുപടികൾ പ്രതീക്ഷിക്കുന്നില്ല. ഞാൻ എന്ത് ചിന്തിക്കുന്നുവെന്നോ എനിക്ക് എന്ത് അഭിപ്രായം ആവുമെന്നോ ഉള്ള ചിന്ത അവളെ അലട്ടുന്നേയില്ല. ഇങ്ങനെയുണ്ടോ ഒരു സ്വപ്നജീവി. "ഇയർഫോണിൽ പാതി വോളിയത്തിൽ പാട്ട് കേട്ടുകൊണ്ട്, ഒരു ഭാഗം എന്റെ ചെവിയിലും മറുഭാഗം നിന്റെ ചെവിയിലും" "നമ്മൾ ഏത് പാട്ടായിരിക്കും കേൾക്കുക?" ഞാൻ അവളോട് ചോദിച്ചു. "നിനക്കത് അറിയാമല്ലോ ചാമരത്തിലെ പാട്ട്." എനിക്ക് അറിയാം, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. അമ്മ ഉണ്ടായിരുന്ന കാലത്ത് എപ്പോഴും പാടി തന്നിരുന്ന നാഥാ നീവരും കാലൊച്ച കേട്ടുഞാൻ എന്ന പാട്ട്. "പാട്ടിനേക്കാൾ ഞാൻ ശ്രദ്ധിക്കുക നിന്റെ കൈ വിരലുകളിലെ മൃദുലതയാവും" അവൾക്കെന്റെ ചുണ്ടുകളേക്കാൾ പ്രിയം വിരലുകളോടാണ്, അതിനുമാത്രം സ്നേഹംതോന്നാൻ എന്താണ് കാരണമെന്ന് എനിക്ക് ഇതുവരെ അറിയില്ല.
"എന്തൊരു പരുക്കൻ കൈ ആയിരുന്നെന്നും എന്റെ നൂറു കണക്കിന് ഉമ്മകൾ വാങ്ങി കൂട്ടി മൃദുലമായി മാറിയതാണെന്നും ആ നിമിഷം ഞാൻ പിന്നെയും നിന്നെ ഓർമ്മപ്പിക്കും." അപ്പോഴേക്കും അവൾ പറഞ്ഞത് അത്രയും ഞാൻ സങ്കൽപ്പിക്കാൻ തുടങ്ങിയിരുന്നു. "നീ എന്താ ഒന്നും മിണ്ടാത്തെ? അല്ലെങ്കിലും ഞാൻ പറയുന്നത് ഒന്നും നീ ഇപ്പൊ ശ്രദ്ധിക്കാറുപോലുമില്ല." "നിന്റെ കൂടെ കൂടിയിട്ട് ആവണം, ഞാനും ഒരു സ്വപ്നജീവി ആയെന്ന് തോന്നുന്നു." അത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു. അപ്പോഴും എന്റെ ചിന്ത, പ്രണയിക്കുന്ന രണ്ടുമനുഷ്യർ തമ്മിൽ എത്ര മനോഹരമായാണ് കലരുന്നതെന്നായിരുന്നു. കാരണം ഞങ്ങൾ രണ്ടും അപ്പോൾ സ്വപ്നജീവികൾ ആയിരുന്നല്ലോ.! #love

നിർത്താതെയുള്ള നാല് ദിവസത്തെ സംഭാഷണങ്ങൾക്ക് ഒടുവിൽ പെട്ടെന്ന് ഒരു ദിവസം രണ്ടുടിക് വീഴാതെ ആവുന്നു, കാര്യമാക്കിയില്ല. എന്തേലും തിരക്കായിരിക്കും ഞാൻ സമാധാനിച്ചു. പരിചയപ്പെട്ട അന്ന് മുതലേ ഡിപി ഇല്ലാതിരുന്ന നമ്പർ ആയിരുന്ന കൊണ്ട് ബ്ലോക്ക് അല്ലെന്ന് ഉറപ്പായിരുന്നു. പിന്നെയും രണ്ടുദിവസത്തെ കാത്തിരിപ്പിന് ശേഷവും അനക്കമില്ല. (അതിനെന്തിനാണ് എനിക്ക് ഉറക്കമില്ലാതെ ആയതെന്ന് ഇപ്പോഴും അറിയില്ല.!)
അങ്ങനെ പിന്നെയും രണ്ടുദിവസം കഴിഞ്ഞു പോയി. ആളുകളുടെ ഒഴിവാക്കലും പരിഗണന കിട്ടാതെ പോകലും ശീലിച്ച എനിക്ക് ഇതൊന്നും സങ്കടങ്ങൾ അല്ലായിരുന്നു. "അല്ലായിരുന്നു." ആദ്യമായിട്ട് ഹൃദയത്തിന്റെ ഏതോ കോണിൽ ചെറുതായൊരു വേദന വന്നു തുടങ്ങുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ഒന്നും ശരി ആവുന്നില്ല, അവളുടെ പേരുള്ള സകലരുടെ അക്കൗണ്ടിലേക്കും റിക്വെസ്റ്റ് അയക്കുക. അവളയച്ച മെസ്സേജുകൾ എല്ലാം നാല് കഷ്ണമായി കീറി മുറിച്ചു നോക്കുക. എന്തിന് ഒരാഴ്ച്ചയായുള്ള ചരമകോളങ്ങളിൽ അവളുടെ പേര് തിരയുക. അങ്ങനെ മടുത്തിരുന്നു. ഒരാളുടെ അഭാവം അത്ര വലിയ സംഭവം ആണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇനി വിശ്വസിക്കാനും പോകുന്നില്ല. പക്ഷെ ഒന്നുണ്ട്, ഒന്നും പറയാതെ ഒഴിവാക്കി പോകുന്ന മനുഷ്യരോട് നമുക്ക് ദേഷ്യം തോന്നും, അതിലേറെ സ്നേഹത്തിനൊടുവിൽ വഞ്ചന ലഭിച്ചോ എന്നൊരു തോന്നൽ വരും. ആരുമാരും അല്ലായിരുന്നെങ്കിലും ആരെയെല്ലാമോ നഷ്ടപ്പെട്ടെന്ന സങ്കടം വരും.
2021 September 11 / Saturday
"വാ നമുക്ക് ട്രൂത് ഓർ ഡെയർ കളിക്കാം"
"നീ ചോദിക്ക്"
"T or D"
"T"
"പറ, നിനക്ക് ഉള്ളതിൽ വിചിത്രമായ സ്വഭാവം എന്താ?"
“ആളുകളിൽ ഉള്ള കൗതുകം നഷ്ടപ്പെട്ടാൽ പിന്നെ അവരെ ഒഴിവാക്കും."
“അതൊരല്പം വിചിത്രമാണ്"
"ഇനി നീ, T or D?"
"ഞാനും T"
"സെയിം"
"എനിക്ക് അങ്ങനെ വിചിത്രമായിട്ട് ഒന്നുമില്ല"
"എന്നാലും എന്തെങ്കിലും ഒന്ന് കാണും പറ."
"എത്ര അടുപ്പമുള്ള മനുഷ്യരുടെ അവഗണനയായാലും ശരി, അതിനെ അതിജീവിച്ചു പോകാൻ എനിക്ക് ഒരു പ്രയാസവുമില്ല."
"ഇതിനെ വിചിത്രമായ സ്വഭാവം എന്ന് പറയാൻ പറ്റില്ല, ഇതൊക്കെ പക്കാ സ്‌കില്ലാണ്."
:)

“ഹൃദയത്തിന്റെ ഭാഷയേത്?”
“ഹൃദയത്തിന് എന്ത് ഭാഷ!”
“അല്ലെങ്കിലും കവിതയൊക്കെ ഇച്ചിരി ബോധമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ.”
“നിന്റെ കഥയും കവിതയും ഒന്നും കേട്ടിരിക്കാൻ എനിക്ക് വയ്യ. സ്നേഹത്തോടെ എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ അത് പോരട്ടെ.”
”സ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ് കവിത?”
“ദേ വീണ്ടും, ഇതൊരു ശല്യമായല്ലോ.”
“കവിതകളെ അറിയാൻ നീ ശ്രമിക്കുന്നില്ല, അതുകൊണ്ടാണ് ശല്യം ആവുന്നത്.”
“ജീവിതത്തെ കവിതയായി മാത്രം കാണാനും, സ്നേഹം കവിതയിലൂടെ മാത്രം വിനിമയം നടത്താനും എനിക്ക് താല്പര്യമില്ല.”
“കവിതകളോട് ദേഷ്യമാണോ?”
“ദേഷ്യമോ എന്തിന്? എനിക്ക് ആരോടും ദേഷ്യമില്ല, പക്ഷെ ഹൃദയത്തിനും കണ്ണുകൾക്കും കണ്ണീരിനും എല്ലാം ഭാഷയുണ്ടെന്ന് മാത്രം പറഞ്ഞു വരരുത്.”
“അവയ്ക്ക് ഭാഷയില്ലെന്നാണോ?”
“നീ എല്ലാത്തിനെയും കാല്പനികമായി കാണുന്നു, മറ്റൊന്നുമല്ല.”
“നീ ഒന്നിനെയും കാല്പനികമായി കാണാൻ ശ്രമിക്കുന്നില്ലെന്നും പറയാമല്ലോ?”
“പ്രതിസന്ധികൾക്ക് നടുവിലൂടെ ഓടുന്ന ജീവിതത്തെ പ്രണയമായി മാത്രം നിലനിർത്താനും കവിതയായി മാത്രം അടയാളപ്പെടുത്താനും മാനസികമായി ഞാൻ റെഡിയല്ല, അത്രതന്നെ.”
“ശരിയാണ് യഥാർത്ഥ ജീവിതം കവിത പോലെ എളുപ്പമല്ലല്ലോ.”
“ജീവിതം കവിതയായിരുന്നെങ്കിൽ എളുപ്പമാവുമായിരുന്നു അല്ലെ.?”
“നമ്മൾ കവിതയായിരുന്നെങ്കിൽ വേഗം തീർന്നു പോകുമായിരുന്നില്ലേ?”
“കവിത തീരുമോ?”
“തീരില്ലേ?”
“നമ്മളും കവിതകളും ഒരിക്കലും തീരേണ്ട.”

കാത്തിരിപ്പുകൾക്ക് ഒടുവിൽ അവളുടെ സന്ദേശം വന്നയന്ന് ഞാൻ നല്ല ഉറക്കത്തിലായിരുന്നു, 11 മണിയോട് അടുപ്പിച്ചു എഴുന്നേറ്റ ശേഷമാണ് അത് കാണുന്നത്. എന്തോ അയച്ച ശേഷം ഡിലീറ്റ് ചെയ്തിരിക്കുന്നു. ഞാൻ മനഃപൂർവം എടുത്തു നോക്കാതെ ഒഴിവാക്കുന്നതാവുമെന്ന് കരുതിയാവണം അയച്ച ശേഷം അത് ഡിലീറ്റ് ചെയ്തത്. എന്ത് തന്നെയായാലും ഒരു ചോദ്യചിഹ്നം മറുപടിയായി അയച്ചിടാൻ തന്നെ ഞാൻ തീരുമാനിച്ചു. ഏഴുമാസങ്ങൾക്ക് ഒടുവിൽ സുന്ദരമായ ആ മുഖം ഡിപിയിൽ കണ്ടപ്പോൾ സന്തോഷം തോന്നിയത് കൊണ്ടാവണം, ഞാൻ അയച്ച ചോദ്യചിഹ്നം സീൻ ചെയ്ത അടുത്ത നിമിഷത്തിൽ തന്നെ അത് അപ്രത്യക്ഷമായി. വീണ്ടും പഴയത് പോലെ തന്നെ. ഇനിയുള്ളത് വീണ്ടുമൊരു കാത്തിരിപ്പാണ്. മറ്റൊരു കാലത്ത് ഞാൻ എല്ലാം മറന്നെന്ന് കരുതി പിന്നെയും അയക്കുന്ന പുതിയൊരു സന്ദേശത്തിന് വെണ്ടി. അതുമല്ലെങ്കിൽ സ്ഥിരമായി ഞങ്ങൾ രണ്ടുപേരും പോകാറുള്ള പുസ്തക കടയിൽ വെച്ചു തീർത്തും അവിചാരിതമായി എന്ന് തോന്നും വിധത്തിൽ കണ്ടുമുട്ടിയ ശേഷം ഓർമ്മയുണ്ടോ എന്ന് കണ്ണുകളാൽ ചോദ്യമെറിയുന്നതിന് വേണ്ടി. കഴിഞ്ഞ കാലത്തെ ഓർമ്മകളിൽ ജീവിക്കുന്നതിനാലാവും ഇവയ്ക്കൊക്കെ വെണ്ടിയായി കാത്തിരിക്കാൻ മനസ്സ് ഇപ്പോഴും വാശി പിടിക്കുന്നത്. ഒന്നോർത്താൽ തെറ്റിധാരണകളിലൂടെ മാത്രം പിന്നെയും തമ്മിൽ അകന്ന് പോകുന്ന ആദ്യത്തെ രണ്ടുമനുഷ്യരല്ലല്ലോ ഞങ്ങൾ.
സുമിൻ
സുമിൻ
"എന്നിട്ട് എന്തായി?" അവൾ എന്റെ ദേഹത്ത് പിടിച്ച് കുലുക്കികൊണ്ട് ചോദിച്ചു. അമ്മുവിന്റെ കണ്ണുകളിലേക്ക് അപ്പോഴും നോക്കാൻ എനിക്ക് ധൈര്യം കിട്ടിയിരുന്നില്ല. കുട്ടികൾക്ക് അവരുടെ അമ്മമാരുടെ അതേ മുഖഛായ ഉണ്ടാകുന്നത് വല്ലാത്ത ക്രൂരത തന്നെയാണ്. "ഞങ്ങൾ ഒന്നിച്ചില്ല." ഇത്തവണ എന്തൊ എന്റെ കണ്ണ് നിറഞ്ഞില്ല. സങ്കടങ്ങൾ ശീലിച്ചാൽ പിന്നെ കണ്ണുനിറയില്ലായിരിക്കും. പക്ഷെ അമ്മു ഏതാണ്ട് കരയുമെന്ന അവസ്ഥയിൽ എത്തിയിരുന്നു. അവളുടെ കുഞ്ഞു മുടി മെല്ലെ മാറ്റി കൊണ്ട് ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചിച്ചു. "അയ്യേ അമ്മുക്കുട്ടി കരയാ? ഇതൊക്കെ പഴയ കാര്യല്ലേ? ഇതിനൊക്കെ കരഞ്ഞ എങ്ങനാ" എന്നിട്ടും അവളുടെ മുഖത്തെ മങ്ങൽ മാറിയില്ല. "എന്നാലും എന്തിനാ നിങ്ങള് പിരിഞ്ഞേ?" അവൾ തേങ്ങൽ അടക്കികൊണ്ട് ചോദിച്ചു. ആദ്യം മറുപടി പറയാതെ ഇരിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. ഈ കുഞ്ഞ് മനസ്സിനെ മൗനം നടിച്ച് ഒരിക്കൽ കൂടി വേദനിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. "എല്ലാ മനുഷ്യരും എപ്പോഴെങ്കിലും പിരിയും, ഞങ്ങൾ ഒരല്പം മുൻപേ പറഞ്ഞു അത്രേയുള്ളു." എന്റെ ശബ്ദം ഇടറി. "നല്ലൊരു ജോലി ഇല്ലായിരുന്നു. ഒന്നിനും പൈസ ഇല്ലായിരുന്നു." ഞാൻ എങ്ങനെയോ അത് പറഞ്ഞുതീർത്തു. "നിങ്ങൾ അന്ന് പിരിഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പൊ കല്യാണം കഴിക്കുവായിന്നോ?" ഞാൻ അവളെ മെല്ലെ ഒന്ന് നോക്കി, എന്ത് മറുപടി ഞാൻ പറയും? "അറിയില്ല ചിലപ്പോ അങ്ങനെ നടന്നേനെ." ഞാൻ വിഷാദം ഉള്ളിൽ ഒളിപ്പിച്ചു. അമ്മു മൗനമായി. പാവം, പറയരുതായിരുന്നു ഒന്നും പറയരുതായിരുന്നു. അവൾക്ക് ഇങ്ങനെ സങ്കടം ആവുമെന്ന് ഓർത്തതേയില്ല. നിഷ്കളങ്കതയോടെ ഒരു കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു പോയി. അല്ലെങ്കിൽ തന്നെ എനിക്ക് ഈ ഒരു കഥയല്ലേ പറയാനും ഓർക്കാനും ഈ ജീവിതത്തിലുള്ളു.
അവളെപ്പോഴെങ്കിലും സത്യം അറിയുമോ? എനിക്ക് നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു. അറിഞ്ഞാൽ പിന്നെയും കരയും. കരയിക്കുന്ന സത്യങ്ങൾ ആപത്താണ്, അവളറിയാതെ പോട്ടെ ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു. ആ നിമിഷം എങ്ങനെയോ ധൈര്യം സംഭരിച്ച് ഒരിക്കൽ കൂടി അമ്മുവിന്റെ അമ്മയെ നോക്കി. കണ്ണ് നിറഞ്ഞില്ലെങ്കിലും അവളുടെയും ഉള്ള് നീറി കാണണം, എന്റേത് പോലെ.

ആദ്യം ഒന്നും എനിക്ക് മനുഷ്യരെ തീരെ അറിയില്ലായിരുന്നു. അവരുടെ മൗനവും ദേഷ്യവും സങ്കടവും ഒന്നും ഒന്നും എനിക്ക് അറിയില്ലായിരുന്നു. പെട്ടെന്ന് ഒരാള് ദേഷ്യപ്പെട്ടാലോ മിണ്ടാതെ ഇരുന്നാലോ അവരോട് വെറുപ്പ് തോന്നാറുണ്ടായിരുന്നു. അങ്ങനെയുള്ള മനുഷ്യരിൽ നിന്ന് അകലം പാലിച്ചിരുന്നു.
ഈ മനുഷ്യരൊക്കെ എന്തേ ഇങ്ങനെ എന്നോർത്ത് കരയുമായിരുന്നു. രാവിലെ മിണ്ടുന്ന മനുഷ്യനെ അല്ല രാത്രി എന്ന് തിരിച്ചറിഞ്ഞിട്ടും അതെന്തുകൊണ്ട് അങ്ങനെ എന്ന് മാത്രം മനസ്സിലായതേയില്ല. അങ്ങനെ അങ്ങനെ പതിയെ മനുഷ്യരിൽ നിന്ന് ഒറ്റപ്പെട്ടു. മണിക്കൂറുകൾ നീണ്ട് നിന്നിരുന്ന സംസാരങ്ങൾ ഉണ്ടായിരുന്ന മനുഷ്യരായി പോലും മിണ്ടാതെയായി. പുതിയവ തേടി പോയി, പിന്നെ പിന്നെ ഇത് മനുഷ്യൻ്റെ പൊതു സ്വഭാവം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുക പോലും ചെയ്തു. ഒറ്റപ്പെട്ട് പോകുന്നതാണ് ഇതിലും നല്ലതെന്ന് കരുതിയിരുന്നു.
അതിൽ പിന്നെ ഞാനും പലരോടും സങ്കടം പറഞ്ഞു, ദേഷ്യപ്പെട്ടു, മിണ്ടാതെ ഇരുന്നു. അപ്പോഴൊന്നും എന്നോട് വെറുപ്പ് കാണിക്കാത്ത എന്നെ മാറ്റി നിർത്താത്ത ഒത്തിരി പേരുണ്ടെന്ന തിരിച്ച് അറിവിൽ പതിയെ ഞാൻ മനുഷ്യരെ മനസ്സിലാക്കി തുടങ്ങി. കൂടുതൽ ആഴത്തിൽ മനുഷ്യരോട് സംസാരിക്കാൻ തുടങ്ങി കൂടുതൽ മനോഹരമായ സൗഹൃദങ്ങൾ ഉണ്ടായി തുടങ്ങി മൗനങ്ങളെയും സങ്കങ്ങളെയും ദേഷ്യങ്ങളെയും മനസിലാക്കാൻ തുടങ്ങി അവയെ നിസാരമായി കാണാൻ തുടങ്ങി എത്രയൊക്കെ അവഗണിച്ചാലും മനുഷ്യരോട് സ്നേഹം നിലനിർത്താൻ തുടങ്ങി.
എല്ലാം ഒന്നും നമുക്ക് മനസ്സിലാക്കാൻ ആയെന്നു വരില്ല പരിഹരിക്കാൻ ആയെന്നും വരില്ല പക്ഷെ മനുഷ്യരെ ജഡ്ജ് ചെയ്യാതെ മാറ്റി നിർത്താതെ സ്നേഹത്തിൽ കുറവ് വരുത്താതെ നോക്കാൻ നമ്മളെ കൊണ്ട് സാധിക്കും. സാധിക്കണം, കാരണം നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം മനുഷ്യരും അത്രത്തോളം വീർപ്പ് മുട്ടുന്ന, കരയുന്ന മുഖം ഉള്ളിൽ ഒളിപ്പിക്കുന്ന പഞ്ചപാവങ്ങളാണ്.

മൂന്ന് മണിയാകുന്നു, ഉറക്കം തീരെയില്ല ആകെ നീ. ഓർക്കാതിരിക്കാൻ ആയില്ല ഇന്നുമെന്റെ തീർച്ച തെറ്റി. വീണ്ടുമോർക്കുന്നു കണ്ണ് കലങ്ങുന്നു നിദ്ര മടങ്ങുന്നു.
എന്തിനാണ് ഇനിയുമെന്നെ പിന്തുടരുന്നത്? വാശിയോ? നേടാതിരുന്നത് ഞാനല്ലേ. നഷ്ടപ്പെടുത്തിയവൻ—എല്ലാം.
ഒരുപക്ഷേ മുറിവുകൾ ഉണങ്ങിയിരിക്കില്ലെന്ന തിരിച്ചറിവായിരിക്കാം, കൊലചെയ്യപ്പെട്ട ആളെക്കാൾ വേദന അനുഭവിക്കേണ്ടത് കൊലയാളിയാണല്ലോ. ഒരാൾക്ക് എങ്ങനെയെല്ലാം വേട്ടയാടാമെന്നാണ്.
നിശ നൽകുന്ന നിരാശക്ക് നിശബ്ദത കൂട്ട്. ഒരാളിലേക്ക് ചുരുങ്ങിയ രാത്രി, നിലനിൽപ്പില്ലാത്ത സ്വാതന്ത്ര്യം.
മാപ്പെഴുതി അവസാനിപ്പിക്കണമെന്ന് കരുതിയതാണ്, ഒരുതരത്തിൽ സ്വയം തിരിച്ചറിയുക തന്നെയല്ലേ പ്രധാനം. മാപ്പ് പറയലിൽ സുഖപ്പെടുന്ന മുറിവുകൾ എവിടെയുണ്ട്?
എത്ര നല്ലൊരു ആത്മഹത്യ കുറിപ്പായിരുന്നു മനസ്സിൽ. വേണ്ട, പിന്നെയും കയറി വരുന്ന ഓർമ്മകളെ അവഗണിച്ച് ഒന്നും വേണ്ട, അത്രയെങ്കിലും നിന്റെ ഓർമ്മകളോട് നീതി പുലർത്തേണ്ടതുണ്ട് ഞാൻ

ഒരു മഴക്കാലത്താണ് അവനെ കണ്ടത്.
ബസ്സ് കാത്ത് നിൽക്കുമ്പോ നീല സൈഡ് ബാഗ് ഇട്ട് അവൻ എന്റെ തൊട്ട് മുമ്പിൽ വന്നു നിന്നു.
5മിനുട്ടിനുള്ളിൽ വരാൻ പോകുന്ന സെന്റ് സാവിയോ ബസ്സോ 9മണിക്ക് മുമ്പ് ചെന്നില്ലെങ്കിൽ കിട്ടാതെ പോകുന്ന അറ്റന്റൻസോ ഒന്നും അപ്പോഴെന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. 8മണിയിൽ നിന്ന് വാച്ച് ഓടി 11 മണി എത്തിയിട്ടും എന്റെ നിൽപ്പിൽ ഒരു മാറ്റവും വന്നില്ല അങ്ങനെ നിന്നു. അതിനിടയിൽ ഒരു ചാറ്റൽ മഴയും ഞാൻ നനഞ്ഞു. അതിന്റെ രണ്ടാം ദിവസമാണ് പ്രളയം വന്നത്, അന്ന് കാത്ത് നിന്ന ബസ്സ് സ്റ്റോപ്പ് ഇന്നവിടെയില്ല. പിന്നീട് ഒരിക്കലും അവനെ കണ്ടിട്ടുമില്ല, അന്നുമുതൽ ഇന്നുവരെ നീല ബാഗും നീളൻ മുടിയുമുള്ള ഒരാളെ പോലും
ശ്രദ്ധിക്കാതെ വിട്ടിട്ടുമില്ല. ആരായിരുന്നിരിക്കും അവൻ? എന്തായിരിക്കും ആ നിമിഷം ഞാൻ നിശ്ചലമായി പോകാൻ ഇടയായ കാരണം? ഇന്നുമെന്തിനാണ് ഞാൻ ആ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത്?
ഒന്നുറപ്പാണ് ഹൃദയത്തിലെ ഏതോ കോണിൽ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളിൽ ഒന്ന് അവനാണ്, അവനെ വീണ്ടും കാണുമെന്ന പ്രതീക്ഷയാണ്.

നീ പോലും അറിയാതെ നമ്മൾ ഒന്നിച്ച് നാരങ്ങ വെള്ളം കുടിക്കുന്നു, വണ്ടർല്ലയിൽ പോകുന്നു, പൈൻ മരത്തോട്ടത്തിൽ കറങ്ങുന്നു. ഹോ!!
ഒരുരീതിയിൽ പറഞ്ഞാൽ നിന്നോളം തന്നെ ഞാൻ താലോലിക്കുന്ന മറ്റൊന്നാണ് നിന്നോടൊപ്പമുള്ള സ്വപ്നങ്ങളും.

ഹൃദയങ്ങളുടെ ലോകത്ത് പ്രണയം ഒരു വാക്കല്ല.
പിന്നെന്താ?
ജീവിതത്തെ ലഹരി പിടിപ്പിക്കുന്ന എന്തോ ഒന്നാണ്.
ഒലക്ക. ഈ പാതിരാത്രി ഇത് പറയനാണോ വിളിച്ചത്?
ഞാൻ എന്ത് പറഞ്ഞാലും അത് കേട്ടിരിക്കാൻ രസമാണെന്ന് മുൻപൊരിക്കൽ പറഞ്ഞത് ഓർത്ത് തെറ്റിദ്ധരിച്ച് വിളിച്ചതാണ്, സോറി.
അയ്യോ വെക്കല്ലേ, ഞാൻ ചുമ്മ പറഞ്ഞതല്ലേ? ഉറങ്ങി കിടന്ന എന്നെ വിളിച്ച് ഇങ്ങനൊക്കെ പറയുന്നത് കേട്ടപ്പോ എന്റെ കിളി പോയി അതാ.
പ്രണയത്തെ കുറിച്ച് പറഞ്ഞ് തീർന്നില്ല.
തീർത്തോളൂ, പറയാൻ ഉള്ളത് എല്ലാം പറഞ്ഞ് തീർത്തോളൂ. എത്ര വൈകിയാലും പ്രശ്നമില്ല ഞാൻ കേട്ടോളാം.
അതിങ്ങനെ രണ്ടുമനുഷ്യരെ കൂട്ടി മുട്ടിക്കുന്നു, അവർക്ക് ഇടയിലൊരു താളം സൃഷ്ടിക്കുന്നു.
എന്നിട്ടോ?
യഥാർത്ഥ ലോകത്ത് നിന്ന് മനുഷ്യരെ പുറത്താക്കുന്നു, അവരെ ദുർബലരാക്കുന്നു.
ഈ പറഞ്ഞതിൽ എവിടെയോ തിരുത്ത് ആവശ്യമുണ്ട്.
നോക്കൂ, നമ്മുടെ ഹൃദയം നമ്മളെക്കാൾ മിടുക്ക് കാണിക്കും, എന്നാൽ നമ്മളെക്കാൾ വേഗത്തിൽ അബദ്ധവും.
അപ്പോ ഹൃദയത്തെ കേൾക്കരുതെന്നാണോ?
എന്നല്ല, കേൾക്കണം. പക്ഷെ ശീലിക്കരുത്.
ശീലിച്ചാൽ എന്താണ്?
പിന്നീടൊരിക്കലും ആരോടും ഇഷ്ടം തോന്നാഞ്ഞത് എന്താണെന്ന് എന്നോട് ചോദിച്ചിരുന്നില്ലേ?
ഉവ്വ് ചോദിച്ചിരുന്നു.
ശീലിച്ചത് കൊണ്ടാണ്. ഹൃദയത്തെ.
(മൗനം)

ഒഴുകുന്ന പെൺകുട്ടി
കാറ്റിന്റെ ഭാഗ്യപരീക്ഷണങ്ങളെ അതിജീവിച്ച് സ്വർഗ്ഗത്തിൻ വാതിൽ തുറക്കുന്നതും കാത്ത് ഏകാകിയായ ഒരു സൂര്യകാന്തി ആകാശത്തേക്ക് മിഴിനട്ട് ഇരുന്നു.
നിലാവാൽ ജ്വലിക്കുന്ന ഒരു രാത്രി അല്ലാതെ ഒരിക്കലും ആ വാതിലേക്ക് വഴി തെളിയില്ലെന്ന് ഒരു പെൺകുട്ടി സൂര്യകാന്തിയോട് ഉറപ്പിച്ചു പറഞ്ഞു.
അവരിരുവരും നിലാവ് പെയ്തിറങ്ങുന്ന ആ രാത്രിയെയും സ്വപ്നം കണ്ട് ആകാശഗംഗയിലെ നക്ഷത്രങ്ങൾക്ക് അങ്ങനെ കൂട്ടിരുന്നു.
ആകാശം പോലെ വിശാലവും സമുദ്രംപോലെ സങ്കീർണവുമായ ആ പെൺകുട്ടിയും ഏകാകിയായ സൂര്യകാന്തിയും പരസ്പരം കൂട്ടുകൂടി.
പ്രപഞ്ചം അവൾ മുങ്ങാൻ കൊതിക്കുന്ന ആകാശ സാഗരമാണെന്നും നക്ഷത്രങ്ങൾ അവൾക്ക് വിചിത്ര മത്സ്യങ്ങൾ ആണെന്നും സൂര്യകാന്തി മനസിലാക്കി.
സ്വർഗ്ഗത്തിൽ എത്തിയാൽ നമുക്ക് ഒരുമിച്ച് ആകാശവീഥികളിൽ ഒഴുകി നടക്കുമെന്ന് പെൺകുട്ടി സൂര്യകാന്തിയോട് വാക്ക് പറഞ്ഞു.
നാളുകൾ പിന്നെയും ഒരുപാട് കടന്നുപോയി, നിലാവ് പെയ്തിറങ്ങുന്ന രാത്രി മാത്രം അവരെ തേടി വന്നില്ല.
കാത്തിരിപ്പാൽ മനസ്സ് മടുത്ത സൂര്യകാന്തി പെൺകുട്ടിയോട് പരിഭവം പറഞ്ഞു, താൻ കൂടെയില്ലാതെ വന്നാലും തനിച്ചായാലും സ്വർഗ്ഗത്തിലേക്ക് പോകണമെന്ന് ഉപദേശിച്ചു.
സൂര്യകാന്തിയുടെ അവസാന ദിനവും ഉടനെ വന്നെത്തുമെന്ന് അറിയാവുന്ന പെൺകുട്ടി ആ തളർച്ചയിലും പ്രതീക്ഷ മുറുകെ പിടിച്ചു.
ദിവസങ്ങൾ പോകെ കൊടുങ്കാറ്റേറ്റ് മയങ്ങി പോയ സൂര്യകാന്തി കടുത്ത ഇടിമിന്നൽ കേട്ട് ഉണർന്നു, നിലാവാൽ തെളിഞ്ഞ ആകാശത്തിൽ ഒരു വാതിൽ കണ്ട് അമ്പരന്നു.
ആർത്തുല്ലസിച്ച് ഓടി വന്ന പെൺകുട്ടി ആദ്യമായി സൂര്യകാന്തിയെ വാരിപുണർന്നു. അവരുടെ കണ്ണുകളിൽ ഭ്രമം കേറിയതല്ലെന്ന് തീർച്ചവരുത്തി.
ഒടുവിൽ അവർ സ്വപ്നം കണ്ടത് പോലെ ആകാശ ഗംഗയിൽ ഇരുവരും ഒഴുകി നടന്നു-രണ്ട് വലിയ വാൽനക്ഷത്രങ്ങൾ പോലെ.
⁃ Sumin Suseel / 21 Nov 2024 02.29

ക്രിസ്റ്റി pinned «"എനിക്ക് ആരോടും സ്നേഹമോ വെറുപ്പോ ഇല്ല, നിസാരമായൊരു അടുപ്പമോ അകൽച്ചയോ മാത്രം, അതും അല്ലെങ്കിൽ എനിക്ക് അറിയാത്ത, അല്ല ഈ പ്രപഞ്ചത്തിന് തന്നെ അറിയാത്ത എന്തോ ഒന്ന്.." അവൻ പറഞ്ഞ് കാടുകയറുമെന്ന് ഉറപ്പായപ്പോൾ ഞാൻ ഇടപ്പെട്ടു, "സ്വപ്ന ജീവി ഇങ്ങോട്ട് ഒന്ന് നോക്കുമോ?"…»