ആൻഡ്രോയിഡ് - Android Community
1.02K subscribers
74 photos
1 video
9 links
ആൻഡ്രോയിഡ് ഉപകരണങ്ങളുടെ പുത്തൻ വാർത്തകൾക്കും, സംശയ നിവാരണത്തിനുമായി ഒരു മലയാളി കൂട്ടായ്‌മ

We're on Facebook: www.facebook.com/AndroidCommunityKerala
Download Telegram
ഫൈബർ ബ്രോഡ്ബാൻഡ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ - വരുന്നു GigaFiber, GigaTV ഓഗസ്റ്റ് 15ന്, ഒപ്പം JioPhoneന്റെ രണ്ടാം പതിപ്പും!
@AndroidCommunityKerala
എലിയറ്റ് അൽഡേഴ്സൺ ആരാണെന്ന് അറിയില്ലെങ്കിൽ: https://goo.gl/LmUofr
@AndroidCommunityKerala
Samsung Galaxy S9 Plus, Xiaomi Redmi 5A, Samsung Galaxy S9 എന്നിവയാണ് മെയ് മാസത്തിലെ ലോകവിപണി കീഴടക്കിയ 3 ആൻഡ്രോയിഡ് ഫോണുകൾ!
Source: https://goo.gl/vG4v7n
@AndroidCommunityKerala
അങ്ങ് ചൈനയിൽ മാത്രമല്ലെടാ, ഇങ്ങ് ഇന്ത്യയിലും വരുന്നെടാ ഫൈൻഡ് X :P
@AndroidCommunityKerala
മി മാക്‌സ് 3 വരുന്നു?
Source: https://goo.gl/rAE1Tw
@AndroidCommunityKerala
ഇന്ത്യയിൽ മാത്രമല്ല കേട്ടോ, ചൈനക്ക് പുറത്ത് മൊത്തം Nokia 6.1 Plus ആയിരിക്കും!
Source: https://goo.gl/owaBDi
@AndroidCommunityKerala
Nokia ആരാധകർക്കൊരു സന്തോഷവാർത്ത!
@AndroidCommunityKerala
വൺപ്ലസ് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തുകഴിഞ്ഞു!
@AndroidCommunityKerala
ഫുക്സിയ ആന്‍ഡ്രോയിഡിനു പകരക്കാരനാകുമോ ?

കുറച്ചു നാളുകളായി ഗൂഗിള്‍ ഫുക്സിയ എന്നുപേരിട്ട പുതിയ ഓപ്പറെറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫുക്സിയ ആന്‍ഡ്രോയിഡിനു പകരക്കാരനായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍. ഫുക്സിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു 'ഓപ്പണ്‍ സോര്‍സ് പ്രോജക്റ്റ്' മാത്രമാണെന്നു പ്രസ്താവിച്ച ഗൂഗിളാകട്ടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ ഹോം പോലെയുള്ള ഉപകരണങ്ങളിലും പിന്നീട് ലാപ്ടോപ്‌, ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയിലെക്കും ഫുക്സിയയെ അവതരിപ്പിക്കാനാണ് പദ്ധതി.

എന്തുകൊണ്ട് ഫുക്സിയ ?
----------------------------------------
ഫോണുകള്‍ക്കും, ടാബ്ലെട്ടുകള്‍ക്കും, പിസികള്‍ക്കും പൊതുവായി ഒരു OS എന്ന വര്‍ഷങ്ങളായുള്ള ഗൂഗിളിന്‍റെ സ്വപ്നമാണ് ഫുക്സിയയിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. ഭാവിയില്‍ ഒറാക്കിളുമായി ഉണ്ടായേക്കാവുന്ന നിയമയുദ്ധങ്ങള്‍ ഒഴിവാക്കുക എന്ന ഉദ്ദേശവും ഉണ്ട്. നിലവിലെ ആന്‍ഡ്രോയിഡ് സോര്‍സ് കോഡില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഫുക്സിയയുടെ കോഡിംഗ് എന്നതിനാല്‍ ആന്‍ഡ്രോയിഡിലെ നിലവിലുള്ള സൌകര്യങ്ങള്‍ നഷ്ടമാകുമോയെന്ന ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ട്.

എന്നാല്‍ ഗൂഗിള്‍ ഫുക്സിയയുടെ ഡെവലപ്മെന്‍റുമായി മുന്നോട്ടു പോകുന്നത് അത്രക്ക് ഗൌരവമായിട്ടൊന്നുമല്ല എന്നൊരു മറുവാദവുമുണ്ട്. ഇനി കാര്യഗൌരവമുള്ളതോന്നും ചെയ്യാനില്ലെന്ന ഗൂഗിളിലെ പ്രതിഭാധനരായ മുതിര്‍ന്ന എഞ്ചിനിയര്‍മാരുടെ ചെടിപ്പ് ഇല്ലാതാക്കുവാനും തങ്ങള്‍ മഹത്തായ ഒന്നിന്‍റെ പണിപ്പുരയില്‍ ആണെന്ന പ്രതീതിയുളവാക്കി അവര്‍ ഗൂഗിള്‍ വിട്ടു എതിരാളികളായ കമ്പനികളിലേക്ക് ചേക്കേറാതിരിക്കാനുള്ള ഒരു അടവുനയം മാത്രമാണെന്നും അഭിപ്രായങ്ങളുണ്ട്.
@AndroidCommunityKerala
ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.

വാട്സ്ആപ് ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും വാട്സ്ആപ് ചാറ്റുകളും, ഫോട്ടോകളും ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുന്നവര്‍ ആയിരിക്കും. ഫോണ്‍ മാറുമ്പോള്‍ സെറ്റിംഗ്സില്‍ അതേ ഗൂഗിള്‍ അക്കൌണ്ട് നല്‍കിയാല്‍ പഴയ വാട്സ്ആപ് ഡാറ്റ നഷ്ടമാകാതെ എളുപ്പത്തില്‍ റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ നേട്ടം. എന്നാല്‍ ഇതുവരെ ഇങ്ങനെ ബാക്കപ്പ് ചെയ്യുന്ന ഡാറ്റ ഗൂഗിള്‍ ഡ്രൈവിന്‍റെ 5GB എന്ന പരിധിയില്‍ കണക്കാക്കിയിരുന്നു. എന്നാലിപ്പോള്‍ വാട്സ്ആപ് ഗൂഗിളുമായി ഉണ്ടാക്കിയ പുതിയ ഉടമ്പടി പ്രകാരം ഇനി മുതല്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക്അപ്പ്‌ ചെയ്യുന്ന ഡാറ്റ ഗൂഗിള്‍ ഡ്രൈവ് സ്റ്റോറെജ് പരിധിയില്‍ കണക്കുകൂട്ടില്ല. (ഗൂഗിള്‍ ഫോട്ടോസിലെക്ക് ഫോണില്‍ എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ബാക്ക്അപ്പ്‌ ചെയ്യുന്നത് പോലെ തന്നെ വാട്സ്ആപ് ബാക്ക്അപ്പും അണ്‍ലിമിറ്റഡ് ആയി ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യാം എന്നര്‍ത്ഥം)

എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഈ സൗകര്യം ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ ബാക്ക്അപ്പ്‌ ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് തനിയെ ഡിലീറ്റ് ആക്കപ്പെടുന്നതാണ്.

ഈ പോളിസി നവംബര്‍ 12, 2018 മുതല്‍ നിലവില്‍ വരും. അതിനാല്‍ നിലവില്‍ ഗൂഗിള്‍ ഡ്രൈവില്‍ സേവ്ചെയ്തിട്ടുള്ള വാട്സ്ആപ് ബാക്കപ്പ് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നവംബര്‍ 12 നു മുന്‍പേ ഗൂഗിള്‍ ഡ്രൈവിലേക്ക് വാട്സ്ആപ് ഒരിക്കലെങ്കിലും ബാക്ക്അപ്പ്‌ ചെയ്യേണ്ടതാണ്.

വാട്സ്ആപ് സെറ്റിംഗ്സില്‍ > ചാറ്റ്സ് > ചാറ്റ് ബാക്കപ്പില്‍ പോയി ഗൂഗിള്‍ അക്കൌണ്ട് നല്‍കിയ ശേഷം > ബാക്കപ്പ് ബട്ടണ്‍ അമര്‍ത്തി മാനുവല്‍ ആയി ബാക്കപ്പ് ചെയ്യാവുന്നതാണ്.

കൂടുതല്‍ മനസ്സിലാക്കാന്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
@AndroidCommunityKerala