#ജിജ്ഞാസാ(JJSA)
2.82K subscribers
15.4K photos
47 videos
93 files
337 links
"TODAY'S READER'S , TOMORROW'S LEADER'S" ******************************
ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
Download Telegram
ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

👉കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ് ആക്രമണമോ അപകടമോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ ഒരു തരിമ്പും ഇല്ല എന്നതാണ് സത്യം .ശാസ്ത്രജ്ഞൻമാരും, പക്ഷിനിരീക്ഷകരും അടങ്ങിയ ഒരു കൂട്ടം ഗവേഷകർ വർഷങ്ങളുടെ കാലയളവിൽ 200000 ഒട്ടകപക്ഷികളെ നിരീക്ഷിച്ചതിൽ നിന്നും അവയിൽ ഒന്നുപോലുo തല മണലിൽ പൂഴ്ത്തുകയോ , പൂഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്നതായികണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അവ ചെയ്തിട്ടുണ്ടങ്കിൽ ശ്വാസതടസം അനുഭവപെട്ട് ഇഹലോകവാസം വെടിഞ്ഞേനെ. എന്നിട്ടും നമ്മളൊക്ക ഈ മിത്ത് ഇപ്പോഴും വിശ്വസിക്കുകയും കുട്ടികളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ ഇതൊരു മിഥ്യാദർശം ( Optical illusion) മാത്രമാണ്. AD ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൈയസ് പ്ളീനിയസ് സെകൻ ഡസ് (AD 23- AD79) എന്ന റോമൻ പണ്ഡിതൻ ആണ് ആദ്യമായി ഈ മിത്ത് അവതരിപ്പിച്ചതാ യി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എൻസൈക്ലോപീഡിയ എന്ന മഹത്തായ ആശയത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹ ത്തിന് കുറഞ്ഞത് ഒട്ടകപക്ഷിയുടെ കാര്യത്തി ലെങ്കിലും തെറ്റ് പറ്റി.

ഇനി ഒട്ടകപക്ഷികൾക്ക് മാത്രമുള്ള ചില പ്രത്യേകതകൾ ഉണ്ട്.പറക്കാൻ സാധിക്കില്ലെങ്കി ലും വളരെ വേഗത്തിൽ ഓടാൻ ഇവർക്കാകും. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ ഇവ സഞ്ചരിക്കും. ഉഷ്ണ രക്തമുള്ള ജീവിക ളായ ഇവർക്ക് സ്വന്തം ശരീര താപനില നിയന്ത്രിക്കാൻ സാധിക്കും. മിശ്രഭുക്കുകളായ ഇവ വിത്തുകൾ, ചെറുപ്രാണികൾ എന്നിവയെ ഭക്ഷിക്കും. ഇവയ്ക്ക് ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ പല്ലുകളില്ല. ഇത് മറികടക്കാനായി ഇവ കല്ലുകൾ വിഴുങ്ങാറുണ്ട്. ഈ കല്ലുകൾ ഇവരുടെ വയറിന് തൊട്ടുമുൻപുള്ള അറയിലാണ് സൂക്ഷിച്ചിക്കുക.

ആണ്‍ പക്ഷികള്‍ ഉണ്ടാക്കുന്ന കുഴിയിലാണ് പെണ്‍ പക്ഷികള്‍ മുട്ടയിടുന്നത്. ഒരു കുഴിക്ക് 1 -2 അടി ആഴവും 9 - 10 അടി വീതിയും ഉണ്ടായിരിക്കും. മുട്ടയ്ക്ക് അടയിരിക്കുന്നത് രാത്രി കാലങ്ങളില്‍ ആണ്‍ പക്ഷിയും പകല്‍ സമയങ്ങളില്‍ ഏതെങ്കിലും പെണ്‍പക്ഷിയും മാറി മാറി ആണ്.ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയതും , ചെറിയ ചിറകുള്ളതും , പറക്കാൻ പറ്റാത്തതും ഏറ്റവും വേഗത്തിൽ ഓടുന്നതും ആയ ഇവയുടെ ജന്മനാട് ആഫ്രിക്കയാണ്. സഹാറ എന്ന സ്ഥലത്ത് മരുഭൂമി പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്നത് കൊണ്ട് ഇവയെ മരുഭൂമി യിലെ പക്ഷി എന്നും വിശേഷിപ്പിക്കാറുണ്ട്.

ആദ്യമായി ഒട്ടകപക്ഷി ഫാം തുടങ്ങിയത് 1863 ൽ ആഫ്രിക്കയിലെ 'കാരു' എന്ന സ്ഥലത്താ യിരുന്നു. 1870 ൽ ഇവയെ സംരക്ഷിക്കുവാനാ യി നിയമം കൊണ്ടുവന്നു. 1884 ൽ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമ്പോൾ അധിക നികുതി ചുമത്തി ആഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. എങ്കിലും എമുവിന്റെ നാടായ ഓസ്ട്രേലിയ ഇവയെ ഇറക്കുമതി ചെയ്തു. ഇപ്പോൾ ഇതിൽ 4000 അംഗങ്ങളും 70,000 പക്ഷികളും ഉണ്ട്. ലോകത്തിൽ ഇപ്പോൾ 50 രാജ്യങ്ങളിൽ ഒട്ടകപ്പക്ഷിയെ വളർത്തി വരുന്നു.
1991 ലെ 'ഗാട്ട്' കരാറിനെ തുടർന്ന് ഇന്ത്യയിലും വൻ മുന്നേറ്റം വന്നു.

ആൺപക്ഷിക്ക് കറുപ്പ് നിറം (ചിറകും വാലും വെളുപ്പ്) പെൺപക്ഷിക്ക് തവിട്ട് (ചാര) നിറം. ആൺ പക്ഷി 30 മാസം പ്രായത്തിലും പെൺപ ക്ഷി 24 മാസത്തിലും പ്രായപൂർത്തി യാകും. ആൺ പക്ഷി 2-3 പെൺപക്ഷിയുമായി കഴിയും. ആയുസ്സ് 70 വർഷം. പ്രജനന കാലം 30 വർഷം. കൊല്ലത്തിൽ 80 മുട്ട ഇടും. മുട്ട വിരിയാൻ 45 ദിവസം വേണം.

ഭക്ഷണം സസ്യഭുക്കാണെങ്കിലും ചെറിയ പ്രാണികളെ വിഴുങ്ങും. ഇവയ്ക്ക് പല്ല് ഇല്ല. ഭക്ഷണം വിഴുങ്ങും. ഇവയുടെ ആമാശയത്തി ൽ എപ്പോഴും ഒരു കി.ഗ്രാം കല്ല് ഉണ്ടായിരിക്കും. വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയാ മെങ്കിലും വെള്ളത്തിൽ മദിച്ച് കളിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. ഏത് കാലാവസ്ഥയുമായും പൊരുത്തപ്പെടും. ഇവ 6 മാസം വരെ ദിവസം 1 സെ.മി വെച്ച് വളരും. 12 മാസമാകുമ്പോൾ മാംസത്തിനായി ഉപയോഗിക്കാം. 35 - 45 കിഗ്രാം മാംസം കിട്ടും. മാംസത്തിന് ഒരു കി ഗ്രാമിന് 450 മുതൽ 650 വരെ വില വരും.

ഇണ ചേരുന്നത് മാർച്ച്- ഏപ്രിൽ മാസങ്ങളി ലാണ്. സെപ്തംബർ വരെയും ആകാം. ആൺ പക്ഷി പ്രബലനാണെങ്കിൽ കൂട്ടത്തിലുള്ള എല്ലാ പെൺ പക്ഷികളുമായി ഇണ ചേരും. പെൺ പക്ഷി മിടുക്കി ആണെങ്കിൽ ഒരു ആൺ പക്ഷിയെ മാത്രമെ സ്വീകരിക്കുകയുള്ളൂ. പല പെൺപക്ഷികളും ഇട്ട മുട്ടയിൽ നിന്ന് സ്വന്തം മുട്ടയെ തിരിച്ചറിയുവാനുള്ള കഴിവ് പെൺ പക്ഷിക്കുണ്ട്.നാട്ടിൽ ഇവ വളർന്നുവരുമ്പോൾ കൃത്രിമമായി കുഴിയുണ്ടാക്കി കൊടുക്കണമെ ന്നില്ല.

തൂവലുകൾ അലങ്കാരവസ്തുവായി ഉപയോഗിക്കാം. ഇന്ന് കിട്ടുന്ന ഇറച്ചികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പർ ഇറച്ചിയായി കണക്കാക്കിയിരിക്കുന്നതും ഒട്ടക പക്ഷിയുടേതാണ്. മറ്റു ഇറച്ചികൾക്ക് ഒട്ടകപക്ഷിയുടെ ഇറച്ചിയേക്കാൾ രണ്ടിരട്ടി കലോറിയും, 6 ഇരട്ടി കൊഴുപ്പും, 3 ഇരട്ടി കൊളസ്ട്രോളും ഉണ്ട്. ബലമേറിയറാലും കുളമ്പ് പോലുള്ള രണ്ട് പാദങ്ങളും ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ - കാഴ്ച ശക്തി അപാരമാണ്.വളരെ ശക്തി യേറിയ ജീവികളാണിവ. ഒറ്റച്ചവിട്ടിന് സിംഹ ത്തെവരെ കൊല്ലാൻ കെൽപ്പുണ്ട് ഇക്കൂട്ടർക്ക്.
മറ്റ് പക്ഷികളെപ്പോലെ ഇവ പറക്കാത്തതിന് പ്രധാന കാരണം ചിറകുകളുടെ വലിപ്പക്കുറവാ ണ്. ഓടുന്നതിനിടെ ശരീരത്തിന്റെ സന്തുലിതാവ സ്ഥ നിലനിർത്താനാണ് പ്രധാനമായും ഈ ചിറക് സഹായിക്കുന്നത്. ഇണയെ കണ്ടെ ത്താനുള്ള നൃത്തത്തിനിടയിലും അവരീ ചിറകുകളെ ഉപയോഗപ്പെടുത്താറുണ്ട്

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉1960-കളുടെ മധ്യം. നൈജീരിയയിൽ ഫെഡറൽ ഗവൺമെന്റും , രാജ്യത്തിന്റെ തെക്ക് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് ബിയാഫ്ര സംസ്ഥാനവും തമ്മിൽ രൂക്ഷമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. വടക്കൻ ആധിപത്യമുള്ള ഫെഡറൽ ഗവൺമെന്റ് തങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ബിയാഫ്രയിലെ ജനങ്ങൾക്ക് തോന്നി. മറ്റൊരു രാജ്യം വേണമെന്ന് അവർക്ക് വാശിയായി. നൈജീരിയ അക്കാലം വരെ കാണാത്ത വംശീയ ആക്രമണങ്ങൾ അരങ്ങേറി. പട്ടിണിയും മരണവുമായിരുന്നു ഫലം. 300-ലധികം വ്യത്യസ്ത വംശീയ സാംസ്‌കാരിക ഗ്രൂപ്പുകൾ അടങ്ങുന്ന 60 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു രാജ്യമാണ് നൈജീരിയ.

ഫുട്‌ബോളിന്റെ വിശ്വകിരീടം രണ്ടു തവണ ചൂടി നിൽക്കുകയാണ് പെലെ. ബ്രസീലിന്റെ ദേശീയ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പെലെ സാന്റോസിന് വേണ്ടി കളിക്കുകയാണ്. പെലെയെ ലോകത്തിന് മുന്നിൽ അവതരിപ്പി ക്കുകയാണ് സാന്റോസിലൂടെ ബ്രസീൽ. പെലെ കളിക്കുന്നത് കാണാത്ത ലോകമുണ്ടാകരുത്. ഫുട്‌ബോൾ പര്യടനം കോംഗോ, മൊസാംബിക്, ഘാന, അൾജീരിയ എന്നീ രാജ്യങ്ങൾക്ക് ശേഷം 1967 ജനുവരിയിൽ നൈജീരിയയിൽ എത്തി.

1967 ജനുവരി 26-ന്, ഗ്രീൻ ഈഗിൾസ് എന്നറിയപ്പെടുന്ന നൈജീരിയൻ ദേശീയ ടീമിനെതിരായ മത്സരത്തിനായി സാന്റോസ് നൈജീരിയയിൽ ഇറങ്ങി. തലേന്നുവരെ യുദ്ധം ചെയ്യുകയായിരുന്ന നൈജീരിയയിലെ രണ്ട് വിഭാഗവും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധത്തിന് അവധി നൽകി. കളിക്കാരുടെ സുരക്ഷയ്ക്കായി നിയോഗിക്ക പ്പെട്ട ഉദ്യോഗസ്ഥർ ഇരുവിഭാഗത്തിലെയും സൈനികരായിരുന്നു. ലാഗോസ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. പരസ്പരം പോരടിച്ചിരുന്നവർ ഫുട്‌ബോൾ ആസ്വദിക്കാനായി മാത്രം ഒത്തുകൂടുന്നു.

സ്റ്റേഡിയത്തിൽ അക്രമമുണ്ടായില്ല, അറസ്റ്റുകളില്ല. ഫുട്‌ബോൾ ആവേശം പങ്കിടാൻ ഒത്തുകൂടിയ ആരാധകർ മാത്രം. രണ്ടു ഗോളാണ് പെലെ നേടിയത്. രണ്ടിനെയും സ്റ്റേഡിയം കരഘോഷത്തോടെ സ്വീകരിച്ചു. മത്സരം തീർന്നു. സാന്റോസ് സ്‌റ്റേഡിയം വിട്ടു. കാണികൾക്കറിയാമായിരുന്നു അടുത്ത ദിവസം യുദ്ധം പുനരാരംഭിക്കുമെന്ന്. അതു സംഭവിച്ചു. സാന്റോസ് അടുത്ത കളിയിൽ ഏർപ്പെടുന്നതിന് മുമ്പേ നൈജീരിയയിൽ വെടിപ്പൊട്ടി. എങ്കിലും വ്യത്യസ്തമായ പശ്ചാത്തലത്തിലും , മാനസികാ വസ്ഥയിലുമുള്ള ആളുകളെ താൽക്കാലികമാ യെങ്കിലും ഒരുമിപ്പിക്കാൻ പെലെയുടെ മനോഹരമായ ഫുട്‌ബോളിന് സാധിച്ചു. ചരിത്രത്തിന്റെ ഇരുണ്ടതും മങ്ങിയതുമായ കാലഘട്ടത്തിൽ അവർക്ക് സമാധാനത്തി ന്റെയും സഹവാസത്തിന്റെയും രുചി സമ്മാനിച്ചുവെന്നാണ് അതിനെ പറ്റി എഴുതപ്പെട്ടത്.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തി ലുണ്ടായിരുന്ന ആയുധമാണ് മലപ്പുറം കത്തി. അടക്കവെട്ടാനും, മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളു മായി, വിശേഷിച്ചും ഒമാനുമായി മലബാറിനു ണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങ ളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങ ളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നത്.

അത്യാവശ്യം കനമുള്ളതും , 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പു കൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും , കത്തിയിലും ചിത്രപ്പണികളും കാണാം. കനം കൂടിയതും , മൂര്‍ച്ചയേറിയ തുമായ വായ്ത്താരിയും അരഭാഗത്തെ പിടിയില്‍ നിന്ന് വേര്‍തിരിക്കുന്ന കൊളുത്തു മാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

1792 മുതല്‍ 1921 വരെയായിരുന്നു മലപ്പുറം കത്തിയുടെ സുവര്‍ണകാലം.ഇക്കാലയളവില്‍ തന്നെയാണ് ഏറനാട്ടിലും , വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണ ക്കിന് ചെറുകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകര്‍ഷകരും , കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെല്‍റ്റിനുള്ളില്‍ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്.

സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനട ക്കുന്നതുപോലെ പലരും കത്തിയെ കണ്ടു.
തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിര്‍മിച്ച വടക്കന്‍ മലബാറിലെ ചില കൊല്ലന്മാര്‍ക്കുമാത്ര മാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാല്‍ നിര്‍മിച്ച കത്തികള്‍ക്കെല്ലാം ഏകീകൃതരൂപം കാണാ മായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാ രാണ് കൂടുതലായി കത്തിനിര്‍ മിച്ചിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്‍പ്പന്ന ങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിര്‍മാണത്തെ ദോഷകരമായി ബാധിച്ചത്.

അതുകൊണ്ടുതന്നെയാകാം കത്തി അപൂര്‍വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിര്‍മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിര്‍മിക്കുകയാണെങ്കില്‍ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോള്‍ തടസ്സമുള്ളതിനാല്‍ മരത്തടികൊണ്ടാണ് പിടി നിര്‍മ്മിക്കാറുള്ളത്. മുറിവുപറ്റിയാല്‍ പെട്ടെന്നു ണങ്ങില്ലെന്നതാണ് മലപ്പുറം കത്തി യുടെ സവിശേഷത.കത്തിനിര്‍മിക്കാനുപയോഗിക്കു ന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്‍.

ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാർ എന്ന് പേരായ ഈ പരമ്പരാഗത കത്തി അവർ അവരുടെ വേഷവിധാനത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്നു . ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാർ കത്തി കാണാം. ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയത്. നാടോടികാറ്റ് പോലുള്ള സിനിമകളിൽ മലപ്പുറം കത്തി എന്ന പരാമർശം ഇതിനെ പോപ്പുലർ ആക്കി .ഓരോ പ്രദേശ ങ്ങളുടെയും തനതു പാരമ്പര്യം അവകാശ പ്പടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന ‘ ഭൗമശാ സ്ത്രസൂചികാപദവി’ക്കുള്ള പരിഗണനയിലാണ് ഇപ്പോഴും മലപ്പുറം കത്തി.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉രസക്കേടു തോന്നിയാൽ ചിലർ പറയുന്നതു കേൾക്കാം 'എന്തൊരലോരസമാണ്' എന്ന്. അലോരസം എന്നൊരു വാക്ക് മലയാളത്തിൽ ഇല്ല . ആളുകൾ പറഞ്ഞുണ്ടാക്കിയെടുത്ത തെറ്റായ വാക്കാണത്. അലോസരംഎന്നാണ് ശരി. അസൗകര്യം, ശല്യം, ഉപദ്രവം എന്നൊക്കെയാണ് അർഥം. ഇതിന്റെ ക്രിയരൂപം അലോസരപ്പെടുത്തുക എന്നതാണ്.ആകെ ഒരു രസം തോന്നുന്നില്ല എന്ന അർഥത്തിലാണ് ആകപ്പാടെ ഒരു അലോരസം എന്ന് ചിലർ പ്രയോഗിക്കുന്നത്. രസം എന്നതിന്റെ വിപരീതം അലോരസം എന്നാണെന്ന് ചിലർ വിചാരിക്കുന്നു. 'രസ'ത്തിന്റെ വിപരീതം രസക്കേട് എന്നും നീരസം എന്നുമൊക്കെയാണ്.
👉കാട്ടാനക്കൂട്ടത്തെ പേടിച്ച് ‘സ്ഥലം മാറി’ പോകേണ്ടി വന്ന കേരളത്തിലെ പൊലീസ് സ്റ്റേഷൻ ആണ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ .1936 ൽ രാജഭരണ കാലത്ത് നിർമിച്ച പൊലീസ് സ്റ്റേഷൻ ആയിരുന്ന ഇത് 1984 ൽ ശാന്തമ്പാറയിലേക്ക് മാറി. 2019 ൽ വീണ്ടും ഉടുമ്പൻചോലയിലെ പഴയ കെട്ടിടത്തിലേക്കു പൊലീസ് സ്റ്റേഷൻ പ്രവർത്തനം മാറ്റി. ശാന്തൻപാറയിലേക്ക് പൊലീസ് സ്റ്റേഷൻ മാറ്റിയ ശേഷം ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ ഔട്ട് പോസ്റ്റ് മാത്രമായി പ്രവർത്തനം ചുരുങ്ങിയിരുന്നു. ഉടുമ്പൻചോലയിലായിരുന്നു കോടതിയും പ്രവർത്തിച്ചിരുന്നത്. തോട്ടം മേഖലയായിരുന്ന ഉടുമ്പൻചോലയിൽ കുറ്റകൃത്യങ്ങൾ പെരുകിയതോടെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷൻ തിരികെ കൊണ്ടു വന്നത്. ഇടുക്കി ജില്ലയിലെ ആദ്യത്തെ ഹൈടെക് പോലീസ് സ്റ്റേഷന്‍ എന്ന പ്രത്യേകത കൂടിയുണ്ട് ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന്.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉ചൈനീസും ഇംഗ്ലീഷും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷയാണ് സ്പാനിഷ് - 46 കോടി ജനങ്ങൾ.സ്പാനിഷ് അറിഞ്ഞാൽ മറ്റ് റൊമാൻസ് (Romance) ഭാഷകൾ എളുപ്പം മനസ്സിലാകും. സ്പാനിഷ് അറിയാവുന്നവർക്ക് പോർച്ചുഗീസും, ഇറ്റാലിയനും കേട്ടാൽ എളുപ്പം മനസ്സിലാകും. ഫ്രഞ്ച് കേട്ടാൽ ഒന്നും മനസ്സിലാ വില്ലെങ്കിലും സ്പാനിഷ് അറിയാമെങ്കിൽ ഫ്രഞ്ച് വായിച്ചു മനസ്സിലാക്കാൻ പറ്റും. ഫ്രാൻ‌സിൽ ഫ്രഞ്ച് എന്ന ഒറ്റ ഭാഷ മാത്രമല്ല ഉള്ളത്.

അധികം ആരും കേട്ടിട്ടില്ലാത്ത ഒരുപാടു റൊമാൻസ് ഭാഷകൾ യൂറോപ്പിൽ ഇന്നും നിലവിലുണ്ട്. സ്പെയിനിലെ കാറ്റലാനും, ഫ്രാൻസിലെ ഓസിട്ടനും, ഇറ്റലിയിലെ ലൊംബാർഡും ടസ്കനും സിസിലിയനും, സ്വിറ്റ്‌സർലൻഡിലെ റൊമാൻഷും ഇവയിൽ ചിലതാണ്. ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ട് യാതൊരുപയോഗവും ഇല്ലാത്ത പല രാജ്യങ്ങളുമുണ്ട്. ബ്രിട്ടീഷുകാർ ഭരിച്ചതു കൊണ്ടാണ് ഇന്ത്യക്കാർക്ക് മറ്റുള്ളവരെക്കാളും ഇംഗ്ലീഷ് പരിജ്ഞാനം. ഫ്രഞ്ചുകാർ ഭരിച്ച ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പിടിച്ചു നിൽക്കണമെങ്കിൽ ഫ്രഞ്ച് അറിയണം .ദക്ഷിണ അമേരിക്കയിൽ പിടിച്ചു നിൽക്കണമെങ്കിൽ സ്പാനിഷോ പോർചുഗീസോ അറിയണം.
പഠിച്ചെടുക്കാൻ താരതമ്യേന എളുപ്പം സ്പാനിഷ് ആണ്. ഫ്രഞ്ച് പഠിക്കാൻ ഉച്ചാരണം കുറെ പഠിക്കണം. ചൈനീസ് മറ്റു ഭാഷകളിൽനിന്നും ഒരുപാട് വ്യത്യസ്തമായതിനാൽ പഠിക്കാൻ ബുദ്ധിമുട്ടാണ്.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉ദാഹം തോന്നുമ്പോള്‍ എല്ലാവരും കുടിക്കുന്ന ഒന്നാണ് സര്‍ബത്ത്. നന്നാറി അഥവാ നറുനീണ്ടി ചേര്‍ത്തുള്ള സര്‍ബത്ത് . പ്രത്യേക രുചിയും തണുപ്പും നല്‍കുന്ന ഈ പാനീയം ക്ഷീണം അകറ്റാന്‍ വളരെ നല്ലതാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ നറുനീണ്ടി, നറുനണ്ടി, നന്നാറി ( Hemidesmus indicus).ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും , ഔഷധഗുണമുള്ളതുമാണ്. സരസപരില, ശാരിബ എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു.

ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ഇരുണ്ട തവിട്ടു നിറത്തോടുകൂടിയ ഈ സസ്യം വളരെക്കുറച്ചു ശാഖകളോടെ വണ്ണം കുറഞ്ഞ് വളരെ നീളമുള്ളതും പറ്റിപ്പിടിച്ച് കയറുന്നതുമാണ്. ഇതിന്റെ വള്ളിയിൽ ഏകദേശം ഒരേ അകലത്തിൽ തന്നെ എതിർ വശങ്ങളിലേക്കാണ് ഇലകൾ നിൽക്കുന്നത്. ഇല തണ്ടിനോട് ചേരുന്നിടത്ത്(കക്ഷം) കാണപ്പെടുന്നതും ചെറുതും പുറം ഭാഗത്ത് പച്ചയും ഉള്ളിൽ കടും പർപ്പിളും ഉള്ളതാണ് ഇതിന്റെ പൂക്കൾ. മണ്ണിലേയ്ക്ക് ഇവയുടെ വേരുകൾ വളരെ ആഴ്ന്നിറങ്ങുന്നത് മൂലം ഒരിക്കൽ പിഴുതെടുത്താലും വർഷകാലങ്ങ ളിൽ വീണ്ടുമവ നാമ്പിട്ടു വളരുന്നു.

ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് വളരെക്കാ ലം മുൻപേ ബോധവാന്മാർ ആയിരുന്നു. 1831ൽ ഡോ. ആഷ്ബർണർ നന്നാറിയെ പരിചയപ്പെടു ത്തിയപ്പോൾ മാത്രമാണ് പശ്ചാത്യലോകം ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയുന്നത്.ഇതില്‍ മനുഷ്യ ശരീരത്തിനു ഫലപ്രദമായ ധാരാളം പ്ലാന്റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സാപോനിയനുകള്‍. നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തി ൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്. ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയ രോഗങ്ങൾ, ത്വക്‌രോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.ശാരിബാ ദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉വളരെ വില കുറഞ്ഞ കണ്ണടകളാണ് ഗാന്ധിജി ഉപയോഗിച്ചതെങ്കിലും ഗാന്ധിജിയുടെ മരണശേഷം അവശേഷിച്ച 4 കണ്ണടകളിൽ മൂന്നെണ്ണം കോടികളുടെ വിലയ്ക്ക് 1997,2009,2012 എന്നീ വർഷങ്ങളിൽ ലേലം ചെയ്യപ്പെട്ടു. ഇതിൽ ഒന്ന് സ്വന്തമാക്കിതിരിക്കുന്നത് വിജയ് മല്യയാണ് .ഒന്ന് സബർമതി ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ഗാന്ധിജിയോടുള്ള ആദരവായിട്ട് സ്റ്റീവ് ജോബ്സ് വട്ടത്തിൽ ഉള്ള കണ്ണടകൾ ആണ് ഉപയോഗിച്ചിരുന്നത്.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢
👉ലഘുഭക്ഷണം കഴിച്ചുകൊണ്ട് അലസമായി നടക്കുന്ന മനുഷ്യര്‍ മിക്ക രാജ്യങ്ങളിലും അപൂര്‍വ കാഴ്ചയല്ല. എന്നാല്‍ ജാപ്പനീസ് സംസ്‌കാരം അനുസരിച്ച്, നടന്നുകൊണ്ടു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ബഹുമാനക്കുറവാണ്. ഭക്ഷണം ആസ്വദിച്ചല്ല കഴിക്കുന്നത് എന്നും അതുകൊണ്ട് അര്‍ഥമാക്കുന്നു. അതുകൊണ്ട് ജപ്പാനില്‍ കടയില്‍നിന്നോ തെരുവില്‍നിന്നോ ഭക്ഷണം വാങ്ങിയാല്‍ എവിടെയെങ്കിലും ഇരുന്നു മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. വീടുകള്‍ക്കകത്തേക്ക് ഷൂവും , ചെരിപ്പും ഇട്ട് കയറുന്നത് ബഹുമാന ക്കുറവായാണ് ഇവർ കണക്കാക്കപ്പെടുന്നത്. ജാപ്പനീസ് വീടുകളിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ അവര്‍ അതിഥികള്‍ക്ക് വീടിനകത്ത് ഇടാനുള്ള പ്രത്യേകം സ്ലിപ്പറുകള്‍ നല്‍കും. ഹോട്ടലുകളിലും മറ്റും ചെരിപ്പ് പുറത്തിടുക യെന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളും കാണാം.

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

💐പുതിയ വാർത്തകൾ, അറിവുകൾ, കൗതുക പോസ്റ്റുകൾ, സംശയങ്ങൾ , വിവിധ തലങ്ങളിലെ പഠന പ്രവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ അറിവുകൾക്ക് മാത്രമായുള്ള ഈ പേജിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക💐

💢ശുഭം💢