Text Books all
9.1K subscribers
1.22K photos
2 videos
185 files
4.32K links
SCERT & NCERT TEXT BOOKS FREE DOWNLOAD Teachers Textbooks, Teaching Manual, Study Notes, Textbooks Solutions.. Click here: https://textbooksall.blogspot.com/
Download Telegram
കവി എസ് രമേശൻ നായർ അന്തരിച്ചു. ആദരാഞ്ജലികൾ. ആയിരത്തിലധികം പാട്ടുകൾ മലയാളത്തിന് സമ്മാനിച്ചു കാലയവനികയ്ക്കുള്ളിൽ മറയുന്നു. ഇനി ഈ പാട്ടുകളിലൂടെ അദ്ദേഹം മലയാളം ഉള്ളോരു കാലം ജീവിക്കും.
......
1948 ഫെബ്രുവരി 2നു് കന്യാകുമാരിയില്‍ കുമാരപുരത്ത് ജനിച്ചു. 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും.

സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം (കവിതാസമാഹാരങ്ങള്‍), കളിപ്പാട്ടുകള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ (തമിഴില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍) എന്നിവയാണു് മുഖ്യ കൃതികള്‍. 1980ല്‍ ചിലപ്പതികാരത്തിനു് പൂത്തേഴന്‍ അവാര്‍ഡും, 1983ല്‍ സൂര്യഹൃദയത്തിനു് ഇടശ്ശേരി അവാര്‍ഡും, 1985ല്‍ സ്വാതിമേഘത്തിനു് കവനകൗതുകം അവാര്‍ഡും ലഭിച്ചു. 1988ല്‍ ഗുരുചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡും, തിരുവനന്തപുരം തമിഴ് സംഘ പുരസ്ക്കാരവും, ഇളംകോ അടികള്‍ സ്മാരക സാഹിത്യ പീഠത്തിന്റെ ചിലമ്പുബിരുദവും കിട്ടി.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു വേണ്ടിയും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടു്. 1975 മുതല്‍ ആകാശവാണിയില്‍ സാഹിത്യ വിഭാഗം എഡിറ്റര്‍.

ഭാവഗീത ശൈലിയിലുള്ള നിരവധി കവിതകൾ രചിച്ച് ശ്രദ്ധേയനായി. പല പ്രാചീന തമിഴ് കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. 1985ൽ റിലീസായ പത്താമുദയം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തു പ്രവേശിക്കുന്നത്. ദർശൻ രാമനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.ഒട്ടേറേ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഓടക്കുഴൽ അവാർഡും ഇടശ്ശേരി അവാർഡും വെണ്ണിക്കുളം അവാർഡും ലഭിച്ചു.ഹൃദയവീണ , പാമ്പാട്ടി, ഉർവശീപൂജ , ദുഃഖത്തിന്റെ നിറം , കസ്തൂരിഗന്ധി, അഗ്രേ പശ്യാമി , ജന്മപുരാണം, കളിപ്പാട്ടങ്ങൾ , ചിലപ്പതികാരം, തിരുക്കുറൾ (വിവർത്തനം ) എന്നീ കൃതികൾക്കു പുറമേ സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം ,വികടവൃത്തം എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്
എട്ടാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ " പിന്നെയും പൂക്കുമീ ചില്ലകള്‍" എന്ന ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങളെ (പുതുവര്‍ഷം, ആ വാഴവെട്ട്, എണ്ണ നിറച്ച കരണ്ടി) അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍: https://textbooksall.blogspot.com/2021/06/scert-kerala-textbooks-solutions-study_22.html
പ്ലസ്‌ടു പാഠപുസ്തകങ്ങൾ മലയാളത്തിൽ തയ്യാറാക്കിയത് ഡൗൺലോഡ് ചെയ്യാം: https://textbooksall.blogspot.com/2021/06/ncert-scert-textbooks-for-class-xii.html