Text Books all
9.02K subscribers
1.22K photos
2 videos
185 files
4.3K links
SCERT & NCERT TEXT BOOKS FREE DOWNLOAD Teachers Textbooks, Teaching Manual, Study Notes, Textbooks Solutions.. Click here: https://textbooksall.blogspot.com/
Download Telegram
STD VII സാമുഹ്യശാസ്ത്രം Chapter 06 ഭൂപടങ്ങളുടെ പൊരുൾതേടി | Teaching Manual | Teachers Handbook- ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 👇
https://textbooksall.blogspot.com/2023/09/scert-kerala-textbooks-solutions-study.html
STD 7 Social Science: Chapter 06 Understanding Maps - Questions and Answers | Teaching Manual | Teachers Handbook- ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 👇
https://textbooksall.blogspot.com/2021/10/scert-kerala-textbooks-solutions-study_9.html
STD 10 സാമൂഹ്യശാസ്ത്രം II: Chapter 05 പൊതുചെലവും പൊതുവരുമാനവും - ചോദ്യോത്തരങ്ങൾ https://textbooksall.blogspot.com/2020/12/scert-kerala-textbooks-solutions-notes_6.html
മഹാത്മാ ഗാന്ധി ക്വിസ്: ഒക്ടോബര്‍ 2 - ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 👇
https://textbooksall.blogspot.com/2022/09/gandhi-jayanti-quiz.html
മഹാത്മാഗാന്ധി: ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ സംഭവങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ പഠനക്കുറിപ്പുകൾ.- ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 👇
https://keralawinners.blogspot.com/2020/04/mahatma-gandhi-questions-answers-in_1.html
Questions Related to Mahatma Gandhi - Questions & Answers in English. - ഇവിടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുക: 👇
https://gkwinners.blogspot.com/2019/03/questions-related-to-mahatma-gandhi-01.html
അധ്യാപക വിദ്യാഭ്യാസം അടിമുടിമാറും; കുറഞ്ഞയോഗ്യത ബിരുദം, ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഇല്ലാതാവും

പാഠ്യപദ്ധതി പരിഷ്കാരത്തിനുപുറമേ, സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസവും അടിമുടിമാറും. കേന്ദ്രനിർദേശം പാലിച്ച്, അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കും. അധ്യാപകബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷയും ഏർപ്പെടുത്തും. അധ്യാപകവൃത്തിയിൽ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാനാണിത്.

ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഒഴിവാക്കി സംയോജിതബിരുദം നടപ്പാക്കാനാണ് പദ്ധതി. ഇതിലേക്കുള്ള പ്രവേശനത്തിനാണ് അഭിരുചി പരിശോധിക്കപ്പെടുക. ഇങ്ങനെയുള്ള ശുപാർശകളുമായി അധ്യാപകവിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിനു സമർപ്പിക്കും.

അധ്യാപകബിരുദം നാലുവർഷ കോഴ്‌സാക്കി സംയോജിത അധ്യാപക വിദ്യാഭ്യാസപരിപാടി നടപ്പാക്കാനാണ് കേന്ദ്രനിർദേശം. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിർദേശമുണ്ട്. കേന്ദ്രഘടന കേരളം സ്വീകരിച്ചിട്ടില്ല. അതിനാൽ, പ്രീ-സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്‌സുകളാവും നടപ്പാക്കുക. പ്രത്യേക അഭിരുചിപ്പരീക്ഷ നടത്തി കോഴ്‌സുകളിൽ പ്രവേശനംനടത്തും.

അധ്യാപകരാവാൻ കുറഞ്ഞയോഗ്യത ബിരുദമായി നിശ്ചയിക്കണമെന്നാണ് സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റിയുടെയും ശുപാർശ. ഈ സമിതിയും അഭിരുചിപ്പരീക്ഷ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് എസ്.സി.ഇ.ആർ.ടി. സർക്കാരിനു റിപ്പോർട്ടുനൽകുക.

കേന്ദ്രനിർദേശം:

ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നീ മൂന്നുതരം കോഴ്‌സുകൾ വേണം.
ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാലുഘട്ടങ്ങൾക്കും വെവ്വേറെ കോഴ്‌സുകൾ.
എട്ടുസെമസ്റ്റർ ഉൾപ്പെട്ട നാലു വർഷബിരുദം. ഒരു സെമസ്റ്ററിൽ കുറഞ്ഞത് 96 പ്രവൃത്തിദിനങ്ങൾ. 160 ക്രെഡിറ്റ്.
പഠനകേന്ദ്രങ്ങൾ മാറണം അല്ലെങ്കിൽ പൂട്ടണം
പുതിയ പരിഷ്കാരത്തോടെ ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഇല്ലാതാവും. സംസ്ഥാനത്ത് 202 ഡി.എൽ.എഡ്. കേന്ദ്രങ്ങളുണ്ട്. സർക്കാർ-38, എയ്ഡഡ്-64, സ്വാശ്രയം-100 എന്നിങ്ങനെയാണവ. സർക്കാരിന്റെ നാലെണ്ണമടക്കം 187 ബി.എഡ്. സ്ഥാപനങ്ങളുമുണ്ട്.

നിർദേശം നടപ്പായാൽ ഡി.എൽ.എഡ്. കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ബി.എഡ്. പഠനത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ല. പകരം, ബഹുതലവിഷയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമായി മാറ്റാനാണ് കേന്ദ്രനിർദേശം. ഇതോടെ, ബി.എഡ്. കേന്ദ്രങ്ങൾ മറ്റു കോളേജുകളുമായി ലയിപ്പിക്കേണ്ടിവരും. അല്ലാത്തവ പൂട്ടേണ്ടിവരും.