Text Books all
9.01K subscribers
1.22K photos
2 videos
185 files
4.3K links
SCERT & NCERT TEXT BOOKS FREE DOWNLOAD Teachers Textbooks, Teaching Manual, Study Notes, Textbooks Solutions.. Click here: https://textbooksall.blogspot.com/
Download Telegram
Channel name was changed to «Text Books All»
Channel name was changed to «Text Books all»
Channel photo updated
PLUS TWO TEXT BOOKS (SCERT KERALA)
FREE DOWNLOAD...
Click here: http://textbooksall.blogspot.com/2015/06/text-books-for-scert-kerala-2015-plus.html
ഇന്ന് ഏപ്രില്‍ 11
ദേശീയ സുരക്ഷിത മാതൃദിനം
സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നിയുമായ കസ്തൂർബ ഗാന്ധി 1869 ഏപ്രില്‍ 11ന് പോര്‍ബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുല്‍ദാസ് നകഞ്ചിയുടെയും വിരാജ് ജുന്‍വറിന്റേയും മകളായി ജനിച്ചു. കസതൂർബ ഗാന്ധിയുടെ ജന്മദിനം രാജ്യം ദേശീയ സുരക്ഷിത മാതൃദിനമായി ആചരിക്കുന്നു.
പതിമൂന്നാം വയസിലാണ് ഗാന്ധിജിയും കസ്തൂർബയും വിവാഹിതരാകുന്നത്. വിവാഹശേഷമാണ് കസ്തൂര്‍ബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. കടുത്ത മതവിശ്വാസിയായിരുന്നു കസ്തൂർബ. ഗാന്ധിജിയൊടൊപ്പം കസ്തൂർബ ദക്ഷിണാഫ്രിക്കയിൽ പോയി. 1915ല്‍ കസ്തൂര്‍ബ, ഗാന്ധിജിയ്‌ക്കൊപ്പം ഇന്ത്യയിലെത്തി. 1915ല്‍ ഗാന്ധിജി സബര്‍മതി ആശ്രമം തുടങ്ങുമ്പോള്‍ അടുക്കള ചുമതല കസ്തൂര്‍ബയാണ് ഏറ്റെടുത്തത്. 1917ൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യാഗ്രഹത്തിൽ കസതൂർബ സജീവമായി പങ്കാളിയായി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരമായിരുന്നു അത്. ഉപ്പുസത്യാഗ്രഹത്തെത്തുടര്‍ന്ന് ഗാന്ധിജി ജയിലിലായപ്പോള്‍ ഗ്രാമങ്ങളില്‍ സമരപോരാളികള്‍ക്ക് കസ്തൂര്‍ബ ഊര്‍ജ്ജം പകര്‍ന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. രൂക്ഷമായ ബ്രോങ്കൈറ്റിസ് ... .....തുടര്‍ന്ന് വായിക്കുക : https://keralawinners.blogspot.com/2020/04/national-safe-motherhood-day-kasturba.html
കരിയർ ഗൈഡൻസ്: വീട്ടിലിരുന്ന് തൊഴിൽ സാധ്യതയുടെ ‘ദിശയറിയാം’
എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് ഉപരിപഠന തൊഴിൽ സാധ്യതാ സംബന്ധിയായ സംശയ നിവാരണത്തിനും അഭിരുചി പരീക്ഷയ്ക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ കരിയർ ഗൈഡൻസ് സംവിധാനമായ ‘ ദിശയറിയാൻ’ പദ്ധതി നിലവിൽ വന്നു.
ലോക് ഡൗൺ കാലത്ത് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ (സിജി ആൻഡ്എസി) ആണ്
വിളിക്കാം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 9 മുതൽ വൈകിട്ട് 6വരെ ജില്ലയിൽ ചുമതലപ്പെടുത്തിയിരിക്കുന്ന അധ്യാപകരെ സംശയ നിവാരണത്തിനായി വിളിക്കാം. കൂടാതെ 18004252843 എന്ന ടോൾ ഫ്രീ നമ്പരിലും വിളിക്കാം. വാട്സാപ് വഴിയും സംശയ നിവാരണം നടത്താം.
വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, വിദ്യാഭ്യാസ – തൊഴിൽ സ്ഥാപനങ്ങൾ, സ്കോളർഷിപ് സാധ്യതകൾ, പ്ലസ് വൺ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ സഹായിക്കുന്ന ‘ദിശയറിയാൻ’ സേവനം വിദ്യാർഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നു സിജി ആൻഡ് എ.സി ജില്ലാ കോഓർഡിനേറ്റർ ജോസഫ് കോയിക്കൽ അറിയിച്ചു.
അഭിരുചി പരീക്ഷ
ദിശയറിയാൻ പദ്ധതിയിലെ സവിശേഷ സംവിധാനമാണു കെ – ഡാറ്റ് ( കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) അഭിരുചി പരീക്ഷ. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വീട്ടിലിരുന്നു കെ–ഡാറ്റ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കാം. വീട്ടിൽ കംപ്യൂട്ടർ – ഇന്റർനെറ്റ് സൗകര്യം വേണം.
ഇടുക്കി ജില്ലയിലെ വിദ്യാർഥികൾ സംശയ നിവാരണത്തിനായി വിളിക്കേണ്ട അധ്യാപകരും ഫോൺ നമ്പരും സംബന്ധമായ വിശദ വിവരങ്ങൾക്ക് : https://kpscnews.blogspot.com/2020/04/career-guidence.html
ഇന്ന് ഏപ്രില്‍ 13
ജാലിയന്‍ വാലാബാഗ് ദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ജാലിയൻ വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ് ഡയറും സംഘവും ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ് ബ്രിട്ടന്റെ ഔദ്യോഗിക കണക്ക്.
ഏകദേശം ആറേഴ് ഏക്കർ വരും ജാലിയൻ വാലാബാഗ് എന്നറിയപ്പെട്ടിരുന്ന ആ മൈതാനം ചുറ്റിനും പത്തടിയെങ്കിലും ഉയരമുള്ള ചുവരാണ്. അഞ്ച് പ്രവേശന കവാടങ്ങളുണ്ടങ്കിലും ഒരെണ്ണമൊഴികെ മറ്റെല്ലാം അടഞ്ഞുതന്നെ കിടക്കും. അന്നും അങ്ങനെ തന്നെയായിരുന്നു. ആ മൈതാനത്തിന്റെ നടുക്കായി ഇരുപതടി വ്യാസമുള്ള ഒരു പൊതുകിണറും ഉണ്ടായിരുന്നു.
ബൈസാഖി (വൈശാഖി) മാസമായിരുന്നു. ജനറൽ ഡയർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും ഉത്സവകാലമായിരുന്നതിനാല്‍ ജനം ആഘോഷത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും സ്ഥലത്തെ മേളകളെല്ലാം പോലീസ് ബലമായി അടപ്പിച്ചു. അതോടെ മേള കാണാൻ നഗരത്തിലെത്തിയ ജനമെല്ലാം കൂടി വിശ്രമിക്കാനായി ജാലിയൻ വാലാബാഗിലെത്തി. ഏകദേശം പതിനയ്യായിരത്തിനും ഇരുപത്തിനായിരത്തിനുമിടയിൽ ആളുകൾ ജനറൽ ഡയർ വന്നപ്പോഴേക്കും ആ പ്രദേശത്തു വന്നെത്തിക്കഴിഞ്ഞിരുന്നു. തന്റെ നിരോധനാജ്ഞ ലംഘിച്ച് അവിടെ തടിച്ചുകൂടിയ ഇന്ത്യക്കാരെ പിരിച്ചുവിടാനല്ല, ശിക്ഷിക്കാൻ വേണ്ടി ഒരു മുന്നറിയിപ്പോ പിരിഞ്ഞു പോവാനുള്ള ആജ്ഞയോ കൂടാതെ അവർക്കു നേരെ വെടിയുതിർക്കാനുള്ള ഉത്തരവാണ് ജനറൽ ഡയർ നൽകിയത്. പട്ടാളം വെടിവെപ്പു തുടങ്ങിയതോടെ ജനം ചിതറിയോടി. പക്ഷേ, അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. പത്തടി ഉയരമുള്ള ആ മതിൽ ചാടിക്കടക്കുക അസാധ്യമായിരുന്നു. പ്രാണരക്ഷാർത്ഥം പലരും മൈതാനമധ്യത്തിലുള്ള കിണറിലേക്ക് എടുത്തുചാടി. 1650 റൗണ്ട് വെടിയുതിർത്തുകഴിഞ്ഞ്, ഇനി വെടിവെക്കാൻ വെടിയുണ്ടകളില്ല എന്ന സ്ഥിതി വന്നതുകൊണ്ട് മാത്രമാണ് ഡയറിന്റെ പട്ടാളം വെടിനിർത്തിയത്.
1919 സെപ്തംബർ 12 -ന് കൂടിയ ലീഗൽ ലെജിസ്ലേറ്റീവ് കൗൺസിൽ മീറ്റിങ്ങിൽ യോഗത്തിൽ മദൻ മോഹൻ മാളവ്യ അറിയിച്ചത് മരിച്ചവരിൽ 42 ആണ്‍കുട്ടികളുണ്ടായിരുന്നു എന്നാണ്. വെറും ഏഴുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും അന്ന് വെടിയേറ്റു മരിച്ചവരിൽ പെടും. മൈതാനത്തിനു നടുവിലെ കിണറ്റില്‍ നിന്നുമാത്രം പുറത്തെടുത്തത് 120 മൃതദേഹങ്ങളായിരുന്നു. അന്ന് ആര്യസമാജത്തിന്റെ പ്രതിനിധിയായിരുന്നു സ്വാമി ശ്രദ്ധാനന്ദ് ഗാന്ധിജിയ്ക്ക് എഴുതിയ കത്തിൽ 1500 പേർ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞത്.
ഒരു മാസം കഴിഞ്ഞു മാത്രം വിവരമറിഞ്ഞ ടാഗോർ കൽക്കട്ടയിൽ പ്രതിഷേധ സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷുകാർ ആദരപൂർവം തന്ന 'നൈറ്റ്' പദവി ഉപേക്ഷിച്ചു. തന്റെ രോഷാഗ്നി മൊത്തം ആവാഹിച്ചുകൊണ്ട് അന്നത്തെ വൈസ്രോയിക്ക് അദ്ദേഹം ഒരു കത്തെഴുതി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഹണ്ടർ കമ്മീഷന്റെ കണക്കിൽ...... .തുടര്‍ന്ന് വായിക്കുക : https://keralawinners.blogspot.com/2020/04/jallianwala-bagh-massacre.html