സൂഫി ഗാന പഠനം
735 subscribers
142 photos
10 files
147 links
Download Telegram
തസ്കിയ (മുപ്പത്തി ഒന്ന്)

(ഇസ്റ വാടാനപ്പള്ളിയുടെ ദഅവാ സംസ്ക്കരണ പ്രവര്ത്തനനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്)

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു "സത്യ വിശ്വാസി ചെയ്തു പോയ പാപങ്ങളെ ഒരു വന്‍ മലയായി കാണുന്നു, ആ മലയുടെ താഴ്വാരത്തിലാണവര് ഇരിക്കുന്നത്.‍ ഏതു നിമിഷവും ആ മലയിടിഞ്ഞ്‌ തന്റെ മേല്‍ പതിക്കുമെന്ന് അവന്‍ ഭയപ്പെടുന്നു.
എന്നാല്‍ ദുര്വ്രു ത്തനാവട്ടെ, തന്റെ പാപങ്ങളെ മൂക്കിനു മുകളിലൂടെ പാറിപ്പോയ ഈച്ചയെപ്പോലെ നിസ്സരാമായാണ് കാണുന്നത്. അവനതിനെ ഗവ്നിക്കുകയോ അതവനെ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല"

നാം ആത്മ പരിശോധന നടത്തുക, നമ്മുടെ പാപങ്ങളില്‍ നിന്ന് നമുക്ക് കര കയറണ്ടേ! പാപങ്ങളെ നാം നിസ്സരമായാണോ കാണുന്നത്? എങ്കില്‍ നമുക്ക് രക്ഷയില്ല.... പാപങ്ങലോര്ഹുന വിലപിച്ചു പേടിയോടെ അല്ലാഹുവിലെക്കടുക്കുക. അതിനുള്ള ദിവസങ്ങളാണ് നമ്മുടെ മുന്നില്‍.
വന്‍ പാപങ്ങളില്‍ മുഴുകിയിട്ടും അവയൊക്കെ നമുക്ക് നിസ്സാരമാണ്. "എല്ലാം റബ് പൊറുത്തു തന്നോട്ടെ" എന്നാ അഹന്തയാണോ നമുക്ക്? മൂക്കിനു മുകളിലൂടെ പാറിപ്പോയ ഈച്ചകളെ അവഗണിക്കുന്നത് പോലെയാണോ നാം പാപങ്ങളെ അവഗണിക്കുന്നത്?
പാതിരാത്രിയില്‍ പശ്ചാത്താപത്തോടെ അല്ലാഹുവിലേക്ക് മടങ്ങുക, മല ഇടിഞ്ഞു നാം മുഴുവന്‍ നശിക്കാന്‍ പോകുന്നു എന്ന അവസ്ഥയില്‍ രക്ഷകനെ തേടിയുള്ള ഒരു രോധനമില്ലേ.... ആ രോധനമാണ് നമുക്ക് വേണ്ടത്.... പാപങ്ങളില്‍ നിന്നും മോചനം നേടി ആത്മീയ വിഹായസ്സിലേക്ക് ഉയരുന്ന ഭക്തന്മാരില്‍ അല്ലാഹു നമ്മെ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍
തസ്കിയ (നാല്പത്തി മൂന്ന്)


ജലാലുദ്ധീന്‍ റൂമി (റ) പറയുന്നു
"ഇന്നലെ ഗുരു കയ്യില്‍ റാന്തലും പിടിച്ചു നഗരമാകെ കറങ്ങി. ചെകുത്താന്മാരെയും മൃഗങ്ങളെയും കണ്ടു മടുത്തു. 'എനിക്കൊരു മനുഷ്യനെ കാണണം, ആത്മ ശൂന്യമായ സുഹൃത്തുക്കളെ കൊണ്ട് ഞാന്‍ ആകെ തളര്ന്നിരിക്കുകയാണ്, എനിക്ക് കാണേണ്ടത് ഒരു ദിവ്യ കേസരിയെയും ഒരു റുസ്തമിനെയുമാണ്'. അപ്പോള്‍ ഞാന്‍ ഗുരുവിനോട് പറഞ്ഞു 'നിങ്ങള്‍ അന്നെഷിക്കുന്ന ആളെ അങ്ങിനെയങ്ങ് കണ്ടെത്താനാവില്ല, ഞങ്ങളൊക്കെ അത്തരമോരാളെ കുറെ തിരഞ്ഞതാണ്' അപ്പോള്‍ ഗുരു പറഞ്ഞു 'അതെ, കണ്ടെത്താനാവാത്ത ഒന്നിനെയാണ് ഞാന്‍ അന്ന്വേഷിക്കുന്നത്, ഗുരു വേഷ ധാരികള്‍ എത്രയോ ഉണ്ട്, എന്നാല്‍ ദൈവജ്ഞാനായ ഗുരുവിനെ കിട്ടാനാണ്‌ പ്രയാസം. ദൈവജ്ഞാരല്ലാത്ത ഗുരുക്കള്‍ സ്വന്തമായ ജല്പ്പ നങ്ങള്‍ കൊണ്ട് ജനങ്ങളെ വഴി തെറ്റിച്ചു കളയും. ദവിക ഗുണങ്ങളാണ് ശിഷ്യന് ഗുരുവില്‍ നിന്ന് തന്നില്‍ സാക്ഷാല്ക്കറരിക്കാന്‍ കിട്ടേണ്ടത്"
പ്രമുഖ സൂഫി വര്യനായ ഇബ്രാഹിം ഇബ്നു അദ്ഹം ഒരിക്കല്‍ അസുഖം മൂലം എഴുന്നേല്ക്കാ ന്‍ കഴിയാതെ പള്ളിയില്‍ കിടക്കുകയായിരുന്നു. പള്ളി പരിപാലകന്‍ എല്ലാവരോടും എഴുന്നേറ്റു പുറത്തു പോകാന്‍ പറഞ്ഞു. ഇബ്രാഹിം (അ) എഴുന്നേല്ക്കാ തെ കിടക്കുന്നത് കണ്ടപ്പോള്‍ അയാള്‍ കാലില്‍ പിടിച്ചു അദ്ദേഹത്തെ വലിച്ചു പുറത്തേക്കു തള്ളി. അങ്ങേയറ്റം നിന്ധിക്കപ്പെട്ട അവസ്ഥയില്‍ താന്‍ ആയി തീര്ന്ന തില്‍ ആ മഹാനായ യോഗി ആനന്ദം കണ്ടു. അത് വഴി കടന്നു വന്ന ഒരാള്‍ ഇത് മഹാനായ ഇബ്രാഹീം ഇബ്നു അദ്ഹം (റ) ആണെന്ന് പറഞ്ഞപ്പോള്‍ ഖേദവും മാപ്പുമായി വന്ന പള്ളി പരിപാലകനോട് അദ്ദേഹം പറഞ്ഞത് "ഞാന്‍ ഇത്രയും നിസ്സാരനാണ്‌ എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാദിച്ചല്ലോ.
തസ്കിയ (ഇരുപത്തി ഒന്ന്)


ഒരു ആധ്യാത്മിക പണ്ഡിതന്‍ പറയുന്നു

"അല്ലാഹുവിനെ ഭയപ്പെടാത്തവാന്‍ നാവിന്റെ ഭ്രംഷത്തില്‍ നിന്ന് രക്ഷപ്പെടുകയില്ല,

ദൈവ വിചാരണയെ പേടിക്കാത്തവന്റെ ഹൃദയം ഹറാമില്‍ നിന്നും ചീത്ത ധനത്തില്‍ നിന്നും രക്ഷപ്പെടുകയില്ല,

സൃഷ്ട്ടികളില്‍ നിന്നും ആശ കൈ വെടിയാത്തവര്‍ അത്യാഗ്രഹങ്ങളില്‍ നിന്ന് രക്ഷപ്പെടുകയില്ല,

പ്രവൃത്തികളില്‍ ആത്മാര്‍ഥത ഇല്ലാത്തവര്‍ ലോക മാന്യതയ്ക്ക് വേണ്ടി ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടുകയില്ല,

ഹൃദയത്തെ കാത്തു സൂക്ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാത്തവന് അസൂയയില്‍ നിന്ന് രക്ഷപ്പെടുകയില്ല,

വിജ്ഞാനത്തിലും പ്രവൃത്തിയിലും തന്നെക്കാള്‍ ഉയര്ന്നവരെ നോക്കി പിന്‍പറ്റി ജീവിക്കാത്തവാന്‍ അഹംഭാവത്തില് നിന്നും രക്ഷപ്പെടുകയില്ല.

അബൂദര് ജിംഹാര്‍ (റ) പറയുന്നു

"ആറു കാര്യങ്ങള്‍ നേടിയവര്‍ ദുനിയാവ് മുഴുവന്‍ നേടിയവന്നു തുല്യമാണ്

ഹൃദ്യമായ ഭക്ഷണം, ശ്രേഷ്ട്ട സന്താനം, ഒത്തിണങ്ങിയ ഭാര്യ, ദൃഡ സംസാര ശേഷി, സമ്പൂര്‍ണ ബുദ്ധി, ശരീരാരോഗ്യം"
-------------------------‍ ‍
തസ്കിയ (മുപ്പത്തി മൂന്ന്)

(ഇസ്റ വാടാനപ്പള്ളിയുടെ ദഅവാ സംസ്ക്കരണ പ്രവര്ത്തനനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്)

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "സര്‍വ്വ പാപങ്ങളുടെയും മൂല കാരണം ഇഹലോക പ്രേമമത്രെ. ദാന ധര്‍മ്മങ്ങളും സാധുക്കളുടെ അവകാശങ്ങളും നല്‍കാതെ തടഞ്ഞു വെക്കുമ്പോഴാണ് സകല കുഴപ്പങ്ങളും തല പൊക്കുന്നത്"

മുത്ത്‌ ഹബീബ് (സ്വ) പറയുന്നു "ജീവിത ഞെരുക്കത്തില്‍ വേവലാതിപ്പെടുന്നത് അല്ലാഹുവിനെ പറ്റി വേവലാതിപ്പെടുന്നതിനു തുല്ല്യമാണ്. ഇഹലോക കാര്യങ്ങളില്‍ ദുഖിച്ചാല്‍ അല്ലാഹുവിനോട് കോപിച്ചുവെന്നര്‍ത്ഥം. പണത്തിന്റെ പേരില്‍ പണക്കാരനെ തൊഴുതു നടക്കുന്നവന്റെ ദീന്‍ നശിച്ചു. മൂന്നില്‍ രണ്ടു ഭാഗവും"

സുഫിയാനു സ്സവ് രി (റ) പറഞ്ഞു " ദേഹേച്ച മൂലമുള്ള ഏതു പാപവും പൊറുക്കപ്പെട്ടേക്കാം, എന്നാല്‍ അഹംഭാവം മൂലമുള്ള ഒരു പാപവും മാപ്പ് ചെയ്യപ്പെടാനിടയില്ല. കാരണം പിശാചിന്റെ ധിക്കാരം അഹംഭാവത്തിലുണ്ടായതാണ്. ആദം (അ) മിന്റെ അനുസരണക്കേടാവട്ടെ ദേഹേച്ച മൂലവും"

"ചെറിയ തെറ്റുകളെ നിസ്സാരമായി കാണരുത് കാരണം അവയില്‍ നിന്നാണ് മഹാ പാപങ്ങള്‍ ജന്മമെടുക്കുന്നത്"
തസ്കിയ (രണ്ട്)

മനസ്സ് നന്നാക്കാനുള്ള മരുന്ന്‍ അഞ്ചു കാര്യമാണ്

1 ) അര്‍ത്ഥത്തില്‍ മനസ്സിരുത്തി ഖുര്‍ആന്‍ പാരായണം ചെയ്യുക

2 ) നിന്റെ വയറിനെ ഒഴിവാക്കുക

3 ) രാത്രി എഴുന്നേല്‍ക്കുക

4 ) അത്താഴ സമയത്ത് പ്രാര്‍ഥിക്കുക

5 ) ശ്രേഷ്ട്ടരായ സജ്ജനങ്ങളോടൊപ്പം കൂടിചേരുക

വിശുദ്ധ ഗ്രന്ഥം അര്‍ത്ഥം അറിഞ്ഞു ചിന്തിച്ചു പാരായണം ചെയ്യുന്നതിലൂടെ മനസ്സ് വിശാലമാവുകയും പ്രകാശിക്കുകയും ചെയ്യും. അതില്‍ ഭയവും ദുഖവും ഉണ്ടാവും, അതോടൊപ്പം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെ ചിന്തിച്ചു കൊണ്ടും അവന്റെ സുന്ദരമായ സ്രിഷ്ടിപ്പുകളെ കണ്കുളിര്‍ക്കെ കാണു ചിന്തിച്ചു കൊണ്ടും മനസ്സ് ശാന്തമായി ഒഴുകും.... നാഥന്റെ ചിന്തയിലൂടെ ....

വയര്‍ ഒഴിവാക്കുക എന്ന് പറയുന്നത് മനുഷ്യന്റെ മുഴുവന്‍ തെറ്റുകള്‍ക്കും കാരണം അമിതമായ ബോജന ശീലമാണ്. അമിതമായ ഭക്ഷണം കഴിക്കുന്നതിലൂടെ മനുഷ്യന്റെ അധമ വികാരങ്ങള്‍ക്ക് ചൂട് പിടിക്കുകയും ശരീരെച്ചക്ക് അനുസരിച്ച് അവന്‍ പ്രയാണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇലാഹീ വഴി തിരഞ്ഞെടുക്കുനന്വര്‍ ആദ്യമായി ഭക്ഷണം ഒഴിവാക്കി സുന്നത്ത് നോമ്പുകളിലേക്ക് തിരിയുന്നത്.

മഹാനായ ഇമാം ശാഫി (റ) തന്റെ വയിനെ മൂന്നായി ഭാഗിക്കുകയും അതില്‍ ഒരു ഭാഗത്തിന്റെ പകുതിയില്‍ മാത്രം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ നമുക്ക് വായിക്കാനാകും.

വിശപ്പനുഭവിക്കുന്നതിനെ പ്രശംസിച്ചും വയര്‍ നിരക്കുന്നതിനെ ദുഷിച്ചും ധാരാളം ഹദീസുകള്‍ കാണാം.

രാത്രി എഴുന്നേറ്റ് രക്ഷിതാവുമായുള്ള 'മുനാജാത്ത്' പിശാചിന്റെ വഞ്ചനയില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ സഹായിക്കും. പാപക്രുത്യങ്ങളില്‍ നിന്ന് തടയുകയും ചെയ്യും.

അല്ലാഹുവുമായി 'മുനാജാത്ത്' ചെയ്യേണ്ട സമയമാണ് അത്താഴ സമയം. അപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റു അല്ലാഹുവിലേക്ക് തിരിയുക. നിന്റെ മനസ്സിന് നെര്‍വഴിയും സംസ്ക്കരണ മേഖലയും തുറന്നു കിട്ടാന്‍ സഹായിക്കും.

സജ്ജനങ്ങളോടൊപ്പം കൂടിചെരുകയെന്നാല്‍ അവരുടെ സ്വഭാവ മഹിമയും ആരാധനാ രീതികളും സ്വായത്തമാക്കാന്‍ കഴിയുക എന്നതാണ്..

(അദ്കിയയില് നിന്ന്)‍
തസ്കിയ (നാല്)

പ്രമുഖ സൂഫി വര്യരായ മുഹമ്മദ്‌ ഇബ്നു വാസിഅ (റ) വും സുഫിയാനുസ്സവരി (റ) വും കൂടി കുറച്ചു അപ്പവുമായി ബസറാ പട്ടണത്തില്‍ നിന്നും അകലെയുള്ള ജനവാസ കേന്ദ്രത്തില്‍ നിന്നും അകലെയായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കുടിലിലേക്ക് യാത്രയായി..

കുടിലിന്റെ അകത്തു നിന്ന് ചെറിയ പെണ്‍കുട്ടികളുടെ കരച്ചിലിന്റെ വക്കൊലമെതുന്ന ശബ്ദം അവര്‍ കേട്ടു. തങ്ങളുടെ കഷ്ട്ടപ്പാടുകളെ കുറിച്ച് അവര്‍ പിതാവിനോട് ആവലാതി പറയുകയായിരുന്നു. അവരോടു ആ പിതാവ് ഇപ്രകാരം മറുപടി പറയുന്നത് അവര്‍ കേട്ടു.

"മക്കളെ, നിങ്ങളെ സൃഷ്ട്ടിക്കുകയും നിങ്ങളുടെ വായ തുറക്കുകയും നിങ്ങള്ക്ക് പല്ലുകളും വയറുകളും നല്‍കുകയും ചെയ്ത അല്ലാഹു നിങ്ങളുടെ ആഹാരത്തെ കുറിച്ചു ഒരിക്കലും അശ്രദ്ധനല്ല"

ഇത് കേട്ടു കൊണ്ടാണ് വാസിഅ (റ) വും സുഫിയാനുസ്സവ്രി (റ) വും അവരുടെ വാതിലില്‍ മുട്ടിയത്‌.അപ്പോള്‍ ഒരു വയോധികന്‍ വന്നു വാതില്‍ തുറന്നു. എന്നിട്ട അദ്ദേഹം ആഗതരോട് ചോദിച്ചു "എന്തുമായിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്?"

"കുട്ടികള്‍ക്ക് വേണ്ടി കുറച്ചു അപ്പം കൊണ്ട് വന്നിട്ടുണ്ട്"

അപ്പോള്‍ ആ വൃദ്ധന്‍ പറഞ്ഞു "കൊണ്ട് വരൂ, നല്ല സമയത്താണ് നിങ്ങളെത്തിയത്"

മുഹമ്മദ്‌ ഇബ്നു വാസിഉം സുഫിയാനു സ്സവരി (റ ) വും അകത്തു കടന്നു, അവര്‍ അപ്പം ആ വൃദ്ധന് കൊടുത്ത്, അപ്പോള്‍ മാലിക് ഇബ്നു ദീനാര്‍ (റ) അവിടെയെത്തി, അദ്ദേഹം വാതിലില്‍ മുട്ടി, വൃദ്ധന്‍ വാതില്‍ തുറന്നു കൊടുത്തു. എന്നിട്ട് ചോദിച്ചു "എന്തുമായിട്ടാണ് താങ്കള്‍ വന്നിരിക്കുന്നത്?"

"കുട്ടികള്‍ക്ക് വേണ്ടി രണ്ടു ദീനാര്‍ കൊണ്ട് വന്നിട്ടുണ്ട്" മാലിക് ഇബ്നു ദീനാര്‍ അറിയിച്ചു

അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു "കുട്ടികള്‍ക്ക് വേണ്ടത്ര അപ്പവുമായി താങ്കള്‍ക്കു മുന്നേ മുഹമ്മദ്‌ ഇബ്നു വാസിഅ ഇവിടെ എത്തിയിരുന്നു, ഇന്നത്തേക്ക് അവര്‍ക്ക് അത് മതി"

മാലിക് ഇബ്നു ദീനാര്‍ അപ്പോള്‍ അപേക്ഷിച്ചു "ഈ ദിര്ഹമുകള്‍ കൂടി ഇരുന്നോട്ടെ, നാളത്തേക്ക് ആവശ്യമായി വരും"

"നാളത്തെ കുറിച്ച ചിന്തയില്‍ എന്നെ അകപ്പെടുത്തുകയാണോ താങ്കള്‍? അല്ലാഹുവാണേ സത്യം! നാളെയെ കുറിച്ച യാതൊരു ആശങ്കയും എനിക്കില്ല, അത് കൊണ്ട് തന്നെ ഈ ദിര്ഹമുകള്‍ ഞാന്‍ സ്വീകരിക്കുകയില്ല" വൃദ്ധന്‍ തറപ്പിച്ചു പറഞ്ഞു

ബവ്തികമായ നാളത്തെ വിഭവത്തെ കുറിച്ച ചിന്തയില്‍ ദുനിയാവുമായി പ്രണയത്തിലാകുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലെ നാളത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? സമ്പത്തും ബവ്തിക വിഭവങ്ങളും നമ്മെ തകര്‍ക്കാതിരിക്കട്ടെ.
തസ്കിയ (ഇരുപത്തി ഏഴ്)

മഹാനായ ഒരു ആധ്യാത്മിക പണ്ഡിതന്‍ പറയുന്നു

'ഖിയാമം (ലോകാവസാനം) അടുത്തതായി ഞാന്‍ സ്വപ്നം കണ്ടു. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു, മാലിക് ഇബ്നു ദീനാറും (റ) മുഹമ്മദ്‌ ഇബ്നു വാസിഅയും (റ) സ്വെര്‍ഗ്ഗത്തില്‍ കടക്കട്ടെ എന്ന്. ആരാണ് മുമ്പേ കയറുക എന്ന് ഞാന്‍ ശ്രദ്ധിച്ചു, അപ്പോള്‍ മുഹമ്മദ്‌ ഇബ്നു വാസിഅ (റ) ആദ്യം കയറുന്നത് ഞാന്‍ കണ്ടു, അപ്പോള്‍ ഞാന്‍ അതിന്റെ കാരണം അന്ന്വേഷിച്ചു, എനിക്ക് കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു "മാലിക് ഇബ്നു ദീനാറിന്നു രണ്ടു കുപ്പായമുണ്ടായിരുന്നു, എന്നാല്‍ മുഹമ്മദ്‌ വാസിഇന്നു ഒരു കുപ്പായമേ ഉണ്ടായിരുന്നുള്ളൂ"..

ഇബ്രാഹീം ഇബ്നു അദ്ഹം (റ) വിനെ ഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ മര്‍ദ്ധിക്കുകയുണ്ടായി. അപ്പോള്‍ മഹാനവര്കള്‍ തന്റെ തല താഴ്ത്തി കൊടുത്തു കൊണ്ട് പട്ടാളക്കാരനോട് പറഞ്ഞു "അടിക്കൂ, അല്ലാഹുവിന്നു നീണ്ട കാലം പാപം ചെയ്ത തലയാണിത്, തച്ചു തകര്‍ക്കൂ എന്റെ ഈ തല"

പിന്നീടാണ് പട്ടാളക്കാരന്‍ അത് ഇബ്റാഹിം ഇബ്നു അദ്ഹം ആണെന്ന് അറിഞ്ഞത്, ഉടനെ അയാള്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് മാപ്പിരന്നു, അപ്പോള്‍ മഹാന്‍ പറഞ്ഞു "മാപ്പ് പറയേണ്ടതായ തല ഞാന്‍ ബില്ഖിലെ കൊട്ടാരത്തില്‍ ഉപേക്ഷിച്ചു കൊണ്ടാണ് പോന്നത്, താങ്കള്‍ പൊയ്ക്കൊള്‍ക"

മഹാനായ ജുനൈദ് (റ) പറയുന്നു

"ആധ്യാത്മിക സോപാനം ആഗ്രഹിക്കുന്ന ഒരാളുടെ ഉപമ ഭൂമിയെ പോലെയാണ്. ഭൂമിയില്‍ എത്രയോ നികൃഷ്ട്ട വസ്തുക്കളാണ് എല്ലാവരും കൂടി നിക്ഷേപിക്കുന്നത്, എന്നാല്‍ ഭൂമി നമുക്ക് ഉല്‍പ്പാദിപ്പിച്ചു തരുന്നത് നല്ല സാധനങ്ങളാണ്. അല്ലയോ ഫഖീരു മാരെ! അല്ലാഹുവിന്റെ പേരിലാണ് നിങ്ങള്‍ അറിയപ്പെടുന്നത്, അല്ലാഹുവിന്നു വേണ്ടിയാണ് നിങ്ങള്‍ ബഹുമാനിക്കപ്പെടുന്നത്, എന്നാല്‍ നിങ്ങള്‍ ഒരാത്മ പരിശോധന നടത്തി നോക്കൂ... ഏകാഗ്രതയില്‍ നിങ്ങളും അല്ലാഹുവും തമ്മിലുള്ള ബന്ധം എങ്ങിനെയുണ്ടെന്ന്?"

ആധ്യാത്മിക സോപാനം ലക്‌ഷ്യം വെക്കുന്നവര്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കുക

1 ദാരിദ്ര്യത്തിന്നു മേല്‍ പിടിച്ചു നില്‍ക്കുക,

2 ഔദാര്യ സ്വഭാവം ഉണ്ടാകുകയും തന്റെ സുഖത്തെക്കാള്‍ അന്യരുടെ സുഖം പരിഗണിക്കുക

3 അല്ലാഹുവിന്റെ വിധികളില്‍ അസംതൃപ്തി പ്രകടിപ്പിക്കാതിരിക്കുക
തസ്കിയ (നാല്പത്തി എട്ട്)

ഇമാം ഗസ്സാലി (റ) പറയുന്നു
"അറിയുക, പിശാചു നിന്‍റെ ഹൃദയത്തില്‍ രോഗത്തെ മറച്ചു വെച്ചിരിക്കുന്നു - ധനത്തോടും സ്ഥാനത്തോടുമുള്ള ആഗ്രഹമാണ് രോഗം കൊണ്ട് ഉദ്ദേശിക്കുന്നത്, നീ പിശാചു കാരണമായി വന്ചനയില്പെടുകയും അവന്‍റെ വിനോദോപകരണമായി മാറുകയും തല്‍ഫലമായി അവന്‍ നിന്നെ നശിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് സൂക്ഷിക്കുക. നിന്‍റെ ശരീരത്തെ വിര്‍ദുകളിലും ആരാധനകളിലുമായി പരീക്ഷിക്കുകയും ശരീരം അത് ഭാരമായി കണക്കാക്കാതിരിക്കുകയും അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും മാത്രം കാംക്ഷിച്ചു ഉപകാരപ്രദമായ അറിവ് കരസ്ഥമാക്കാന്‍ നീ അഭിലഷിക്കുകയും ചെയ്തുവെങ്കില്‍ ആ അറിവ് കരസ്തമാക്കുന്നതാണ് സുന്നത്തായ ഏതു ആരാധനയെക്കാളും നിനക്ക് ഉത്തമം. എന്നാല്‍ പരലോക മോക്ഷവും ദൈവിക പ്രീതിയും മാത്രം ലക്‌ഷ്യം വെച്ച് ഫലപ്രദമായ അറിവ് നേടുന്ന പക്ഷം നിയ്യത്ത് നന്നായാല്‍ സുന്നത്തായ ആരാധനയേക്കാള്‍ അതാണ്‌ നിനക്കുത്തമം. നിയ്യത്തിനനുസൃതമാണ് വിഷയങ്ങളുടെ പരിണിതി. നിയ്യത്ത് ശരിയായില്ലെങ്കില്‍ കര്‍മ്മങ്ങള്‍ വിഡ്ഢിത്തരവും വഞ്ചനാത്മകവും ചുവടു പിഴച്ചതുമായിരിക്കും".
തസ്കിയ (നാല്‍പ്പത്)

(ഇസ്റ വാടാനപ്പള്ളിയുടെ ദഅവാ സംസ്ക്കരണ പ്രവര്ത്തനനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്)

ഫാതിമുല്‍ അസ്വം (റ) പറഞ്ഞു

"ധൃതി പിശാചിന്റെ സ്വഭാവമാണ്. എന്നാല്‍ അഞ്ചു സന്ദര്‍ഭങ്ങളില്‍ മാത്രം അത് പ്രവാചകന്മാരുടെ സ്വഭാവമായി മാറും.
1 ) അതിഥിക്ക് ആഹാരം നല്‍കുക
2 ) മയ്യിത്ത് സംസ്ക്കരണത്തില്
3 ) ‍പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ ഉടനെ വിവഹം ചെയ്തു കൊടുക്കുന്നതില്‍
4 ) കടം വീട്ടുന്നതില്‍
5 ) പാപങ്ങളില്‍ നിന്നും പശ്ചാത്തപിക്കുന്നതില്‍"

മുഹമ്മദ്‌ബ്നുദൂരി (റ) പറഞ്ഞു

അഞ്ചു കാരണം കൊണ്ട് പിശാച് നിര്ഭാഗ്യവനായി
1 ) അവന്‍ ചെയ്ത കുറ്റം സമ്മദിച്ചില്ല
2 ) ഖേദിച്ചു മടങ്ങിയില്ല
3 ) സ്വശരീരത്തെ കുറ്റപ്പെടുത്തിയില്ല
4 ) പശ്ചാത്തപിക്കാന്‍ തീരുമാനിച്ചില്ല
5 ) ദൈവികാനുഗ്രഹത്തില്‍ നിരാശപ്പെട്ടു

ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു

"എത്രയോ മിത്രങ്ങളെ ഞാന്‍ ഞാന്‍ കണ്ടു, എന്നാല്‍ നാവു അനാവശ്യ സംസാരം വര്‍ജ്ജിക്കുക എന്നതിനേക്കാള്‍ ഉത്തമനായ മിത്രത്തെ ഞാന്‍ കണ്ടില്ല.
എത്രയോ തരം ഉടുപ്പുകള്‍ ഞാന്‍ കണ്ടു, എന്നാല്‍ സൂക്ഷ്മതയെക്കാള്‍ നല്ല വസ്ത്രം ഞാന്‍ കണ്ടില്ല.
എത്രയോ ധനം ഞാന്‍ കണ്ടു, എന്നാല്‍ ആത്മസംതൃപ്തിയേക്കാള്‍ നല്ല ധനം ഞാന്‍ കണ്ടില്ല.
എത്രയോ ഉപകാരങ്ങള്‍ ഞാന്‍ കണ്ടു, എന്നാല്‍ സദുപദേശത്തേക്കാള്‍ നല്ല ഉപകാരങ്ങള്‍ ഞാന്‍ കണ്ടില്ല.
എത്രയോ തരം ആഹാരം ഞാന്‍ കണ്ടു, എന്നാല്‍ ക്ഷമയേക്കാള്‍ നല്ല ആഹാരം ഞാന്‍ കണ്ടില്ല"
തസ്കിയ (നാല്പത്തി രണ്ട്)
(ഇസ്റ വാടാനപ്പള്ളിയുടെ ദഅവാ സംസ്ക്കരണ പ്രവര്ത്തനനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്)
ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു
"ഇഹലോകം ഒരാള്‍ക്ക്‌ വലിയ ലകഷ്യമായാല്‍ അല്ലാഹുവുമായി അയാള്‍ക്കുള്ള ബന്ധം ശൂന്യമായിരിക്കും. നാല് സംഗതികള്‍ അയാളെ വിടാതെ പിന്തുടരും. വിട്ടു മാറാത്ത വിഷാദം, ഒഴിവു കിട്ടാത്ത ജോലി, തീരാത്ത ദാരിദ്ര്യം, അറ്റം കാണാത്ത ദുര"

മുത്ത്‌ ഹബീബ് (സ്വ) പറയുന്നു
"മനുഷ്യന് രണ്ട് സ്വെര്‍ന്ന താഴ്വരയുന്ടെങ്കില്‍ മൂന്നമാതൊന്നിനു വേണ്ടി അവന്‍ മോഹിക്കും, മനുഷ്യന്റെ ഉള്ള് മണ്ണിനേ നിറക്കാനാകൂ"

മുത്ത്‌ ഹബീബ് (സ്വ) പറയുന്നു
"മനുഷ്യന് വാര്‍ദ്ധക്യം പിടിപെടുംതോറും അവനിലെ ആര്‍ത്തിയും പണക്കൊതിയും യുവത്വം പ്രാപിക്കുന്നു"

മുത്ത്‌ ഹബീബ് (സ്വ) പറയുന്നു
"ഇഹലോകം സ്നേഹ വസ്തുവാകുന്നതാണ് എല്ലാ പാപത്തിന്റെയും ഉത്ഭവ കാരണം"

ഹസ്രത്ത് അലി (റ) പറയുന്നു
"ലോകത്തെ പഴിക്കുകയല്ല, അതിനെ മനസ്സിലാക്കി അതിന്‍റെ ചതിയില്‍ പെടാതെയും അതിനെ പാരത്രിക ലോകത്തേക്ക് ലാഭം കൊയ്യാനുള്ള ചന്തയാക്കിയും ഉപയോഗിക്കുകയാണ് വേണ്ടത്" (നഹ്ജുല്‍ ബലാഗ)
തസ്കിയ (പത്തൊമ്പത്)

ഒരിക്കല്‍ ഹസ്രത്ത് അലി (റ) സ്വഹാബി വര്ര്യനായ സല്മാ്ന്‍ (റ) വുമായി സംസാരിക്കുകയാണ്, അലി (റ) പറഞ്ഞു "സല്മാാന്‍! കുടുംബത്തെ ശ്രദ്ധിക്കാത്തയാള്ക്ക് സ്വെര്ഗ്ഗയ ഭാഗ്യമില്ലെന്നു റസൂല്‍ തിരുമേനി (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്" അന്നേരം സല്മാബന്‍ (റ) പറഞ്ഞു "കുടുംബം കൊണ്ട് നടക്കുന്നയാള്ക്ക് ഒരു നാളിലും മോക്ഷം ലഭിക്കുകയില്ലെന്നു മുത്ത്‌ ഹബീബ് (സ്വ) തന്നെയല്ലേ പറഞ്ഞിരിക്കുന്നത്" അപ്പോള്‍ അലി (റ) പറഞ്ഞു "അങ്ങനെയല്ല സല്മാന്‍! സമ്പാദ്യം നിയമാനുസാരമായിട്ടാണെങ്കില്‍ മോക്ഷം പ്രാപിക്കാനാകും"

കുടുംബ നാഥന്‍ കുടുംബത്തിന്റെ സ്ഥിതി ഗതികള്‍ ശ്രദ്ധിക്കാതെയും കുടുംബാങ്ങങ്ങളെ യഥാവിധി പരിപാലിക്കതെയുമിരുന്നാല്‍ കുടുംബത്തിന്റെ എല്ലാ ദുരവസ്ഥക്കും അയാളായിരിക്കും മുഖ്യ ഉത്തരവാദി. അതെ സമയം കുടുംബ പാലനത്തിന്റെ മാര്ഗ്ഗം തേടി അനുവദനീയതകള്‍ മറികടന്നു അപ്പുറം പോയാല്‍ അത് അയാളുടെ നാശത്തിനു കാരണമാകുമെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു

"അല്ലാഹുവിനു വേണ്ടി സ്നേഹിക്കുകയും അല്ലാഹുവിനെ വേണ്ടി വെറുക്കുകയും അല്ലാഹുവിനു വേണ്ടി നല്കു കയും അല്ലാഹുവിനു വേണ്ടി നിഷേദിക്കുകയും ചെയ്തവന്‍ വിശ്വാസ പൂര്ത്തി കൈവരിച്ചു" (ബുഖാരി)

ഇബ്രാഹീം ഇബ്നു അദ്ഹം (റ) പറഞ്ഞു

"വിട്ടു ചരാചര ലോകത്തെയാകെ ഞാന്‍
ഒട്ടുമേ ബാക്കിയില്ലാതെ നിന്‍ പ്രീതിയില്‍
നാഥനില്ലാത്തവരാക്കി ഞാന് മക്കളെ
നാഥാ നിന്‍ ദര്ശ ന സായൂജ്യമൊന്നിനായി
എന്നെ നീ ക്ഷണിച്ചു കഷ്ണങ്ങള്‍ ആക്കുകില്‍
പിന്നെയും പ്രേമം നിറഞ്ഞുള്ലോരീ മനം
നിന്നെയല്ലാതങ്ങു തെടില്ലോരിക്കലും
നിന്നില്‍ നിന്നെങ്ങുമേ ചായില്ലോരിക്കലും"
തസ്കിയ (പതിനാല്)

ആരാണ് ഗുരു... ഗുരുവിന്റെ സ്വെഭാവം എന്താണ്?

ഏതൊരു വിശ്വാസിയുടെയും ഏറ്റവും വലിയ ഗുരു ജഗദ്‌ ഗുരു മുത്ത്‌ ഹബീബ് (സ്വ) തങ്ങളാണ്, എന്നാല്‍ മുത്ത്‌ ഹബീബിലേക്ക് എത്താന്‍ ചിലപ്പോള്‍ നമുക്ക് ചില ഗുരുക്കന്മാരെ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. വേണം. പക്ഷെ അത് തെരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട് .

അല്ലാഹുവില്‍ പരിപൂര്ണ മായി വിശ്വാസമര്പ്പി ച്ചു കൊണ്ടുള്ള അന്ന്വേഷണത്തിനു പിശാചിന്റെ സ്വാധീനം കൂടാതെയുള്ള കണ്ടെത്തലിലേക്ക് എത്തിക്കാന്‍ കഴിയും.

അല്ലാഹു പറയുന്നു "വിശ്വസിക്കുകയും തങ്ങളുടെ നാഥനില്‍ സര്വ്വംത സമര്പ്പി ക്കുകയും ചെയ്യുന്നവരുടെ മേല്‍ പിശാചിന്നു സ്വാധീനമില്ല" (ഖുര്ആ്ന്‍)

ഗുരുവിനെ കണ്ടെതുന്നതിന്നു മുമ്പ് അയാള്‍ ഒരു തികഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണോ എന്ന് പരീക്ഷിച്ചറിയാന്‍ മഹാനായ ജലാലുദ്ധീന്‍ റുമി (റ) ചില മാനദണ്ടങ്ങള് കാണിച്ചു തരുന്നുണ്ട്.

1 ) ജീവിത യാഥാര്ത്യ്ങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തന്റെ വ്യക്തിത്വതിന്നു യാതൊരു പോറലും ഏല്ക്കാ ത്ത വിധം അതിനെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന്നു കഴിയുന്നുണ്ടോ എന്ന് പരിശോദിക്കണം
2 ) അപ്രതിഹതമായ സ്വാതന്ത്ര്യ ബോധത്തിന്റെ ഉടമയായിരിക്കുക
3 ) അനുരാഗവും ബുദ്ധിയും സന്തുലിതമായി പ്രവര്ത്തിിക്കുന്ന വ്യക്തിത്വമായിരിക്കണം
4 ) ഏതൊരു ഭീഷണിയുടെ മുന്നിലും ഉലഞ്ഞു പോകാത്ത, മരണത്തെ പോലും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന പൂര്ണ്ണ മായും നിര്ഭീതി ക്കുടമയായ വ്യക്തിത്വമാകണം.
5 ) 'എല്ലാ വേണ്ടതിന്റെ കൂടെയും ഒന്നും വേണ്ടാത്തവനായിരിക്കുക' (ജുനൈദുല്‍ ബാഗ്ദാദി) എന്ന അര്ത്ഥണത്തില്‍ പൂര്ണ്ണോമായ ഫഖ്ര്. (അനുവദിക്കപ്പെട്ട മാര്ഗഗത്തില്‍ ഉപജീവനം തേടുകയും അത്യാര്തികളില്‍ നിന്നും മുക്തനുമായിരിക്കണം ഈ "ഫഖീര്‍". സമൂഹത്തില്‍ സജീവമായിരിക്കുകയും സാമൂഹിക ക്രമത്തിന്റെ പരിഷ്ക്കരണത്തിലേക്ക് സംഭാവനകള്‍ അര്പ്പികക്കുകയും ദൈവികമായ സവ്ന്ധര്യങ്ങളുടെ ഗാമ്ബീര്യങ്ങളുടെ പ്രതി സ്ഫുരണമായി നിലകൊള്ളുകയും ചെയ്യുന്ന ഒരുജ്ജ്വേല വ്യക്തിത്വം ആകണമെന്ന് സാരം.
6 ) മാനവ രാശിയുടെ നേരെ വിശാലമായ സ്നേഹം വെച്ച് പുലര്തുന്നവനായിരിക്കണം
7 ) സ്വെര്ഗ്ഗത്തിനോ നരക മുക്തിക്കോ വേണ്ടിയുള്ളതായിരിക്കരുത് അദ്ധേഹത്തിന്റെ ദൈവാനുരാഗം. ശുദ്ധമായും ദൈവത്തിനു വേണ്ടിയുള്ളതാകണം. ഇത്തരമൊരു ഗുരുവിന്നു സ്വെര്ഗ്ഗെയ ലഹരിയില്‍ അഭിരമിച്ചു നില്ക്കാരന്‍ കഴിയില്ല. അദ്ദേഹം എപ്പോഴും അല്ലാഹുവില്‍ മാത്രമേ ലയിക്കൂ......."
തസ്കിയ: (പത്ത്)

മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു.

"അഞ്ചു ദുര്‍ദശ വരുനന്തിന്നു മുമ്പ് അഞ്ചു അവസരം ഉപയോഗപ്പെടുത്തൂ.

വാര്ധക്യത്തിന്നു മുമ്പ് യ്വവ്വനത്തെ

ദാരിദ്ര്യത്തിന്നു മുമ്പ് സമ്പന്നതയെ

ജോലിതിരക്കിനു മുമ്പ് ഒഴിവു സമയത്തെ

രോഗതിന്നു മുമ്പ് ആരോഗ്യത്തെ

മരണത്തിന്നു മുമ്പ് ജീവിതത്തെ"

യഹയ ഇബ്നു മുആദിര്‍ (റ) പറഞ്ഞു

"തീറ്റ കൂടിയാല്‍ മാംസം കൂടും, മാംസം കൂടിയാല്‍ കാമം കൂടും, കാമം കൂടിയാല്‍ പാപം കൂടും. പാപം കൂടിയാല്‍ ഹൃദയം ക്രൂരമാകും, ഹൃദയം ക്രൂരമായാല്‍ ദുനിയാവിലെ ആപത്തുകളിലും അലങ്കാരങ്ങളിലും മുഴുകും"

സുഫിയാനു സവരി (റ) പറയുന്നു

"ദരിദ്രരും ധനികരും അഞ്ചു കാര്യങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു

ദരിദ്രര്‍: - ശരീര സുഖം, ഹൃദയ സ്വസ്ഥത, ദൈവിക അടിമത്വം, ലഘു വിചാരണ, ആത്മാവിന്റെ ഉന്നത സ്ഥാനം.

ധനികര്‍: ശരീര ക്ഷീണം, ഹൃദയാദ്ധ്വാനം, ദുനിയാവിനോടുള്ള അടിമത്വം, കഠിന വിചാരണ, ആത്മാവിന്റെ താഴ്ന്ന സ്ഥാനം"

അബ്ദുല്ലാഹില്‍ അന് ത്വാഖി (റ) പറയുന്നു

"അഞ്ചു കാര്യം ഹൃദയത്തിന്റെ ഔഷദമത്രെ

സജജനങ്ങള്മായുള്ള സഹവാസം

ഖുര്‍ആന്‍ പാരായണം ,

വയര്‍ നിറയെ കഴിക്കാതിരിക്കുക,

രാത്രി നിസ്ക്കാരം,

അതിരാവിലത്തെ വിനയ പൂര്‍ണമായ പ്രാര്‍ത്ഥന"
തസ്കിയ (പതിനൊന്ന്)

അബൂ ഫവാരിഷാ (റ) എന്നാ മഹാന്റെ മകളെ ഒരു രാജാവ് വിവാഹമാന്ന്വേഷിച്ചു. ശൈഖവര്കള്‍ രാജ്യ ഭരണം ഉപേക്ഷിച്ചു സാഹിദായ സമയത്താണ് ഈ സംഭവം. എന്നാല്‍ അദ്ദേഹം തന്റെ മകളെ രാജാവിന് വിവാഹം ചെയ്തു കൊടുത്തില്ല. പകരം അന്ന് പള്ളിയില്‍ ഒരു ഫഖീര്‍ നിന്ന് നിസ്ക്കരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്നു മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചു. വിവരം ഫഖീറിനെ അറിയിച്ചു. അപ്പോള്‍ ഫഖീര്‍ ഷെയ്ഖ്‌ അവര്ക ളോട് പറഞ്ഞു "രാജ്യ ഭരണം വേണ്ടെന്നു വെച്ച അങ്ങയുടെ മകളെ തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയുകയില്ല" ഉടനെ ഷെയ്ഖ്‌ പറഞ്ഞു "അവള്‍ നിന്നെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിക്കുകയില്ല" അപ്പോള്‍ ഫഖീര്‍ അതിന്നു വഴങ്ങി. ശൈഖവര്കള്‍ തന്റെ മകളോട് ആ ഫഖീറിന്റെ ഗുണഗണങ്ങള് പറഞ്ഞപ്പോള്‍ അവളും ‍സമ്മതിച്ചു.

വിവാഹം കഴിഞ്ഞു, അന്ന് രാത്രി തന്നെ അവളെ ഫഖീറിന്റെ വീട്ടിലേക്കു കൊണ്ട് പോയി. നേരം പുലര്ന്നെപ്പോള്‍ ഫഖീര്‍ തലേ ദിവസം തിന്ന പത്തിരിയുടെ ബാക്കിയുള്ള പകുതി അവള്ക്കു എടുത്തു കൊടുത്തു. എന്നാല്‍ ആ പെണ്കുകട്ടി അത് സ്വീകരിച്ചില്ല. ഉടനെ ഫഖീര്‍ പറഞ്ഞു "ഇത് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചതാണ്. മുന്‍ രാജാവിന്റെ പുത്രിയെ തൃപ്തിപ്പെടുത്താന്‍ എനിക്കാവുകയില്ലെന്നു”

എന്നാല്‍ ആ പെണ്കുപട്ടി അപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു "ഞാന്‍ അത് നിരസിക്കാന്‍ കാരണം താങ്കളെ സംബന്ധിച്ചു എന്റെ പിതാവ് എന്നോട് പറഞ്ഞ ഗുണങ്ങള്‍ നിങ്ങളില്‍ ഞാന്‍ കാണുന്നില്ല, ഉന്നത പദവിയിലെത്തിയ ഒരു ഫഖീര്‍ ആണ് താങ്കള്‍ എങ്കില്‍ രാവിലെക്കുള്ള ഭക്ഷണം ശേഖരിച്ചു വെക്കാന്‍ താങ്കള്ക്കാ്വില്ല, അതിനാല്‍ ഭാവിയിലേക്കുള്ള ഭക്ഷണം ശേഖരിച്ചു വെക്കുന്നതിനെ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല"
തസ്കിയ (നാല്പത്തി ഏഴ്)

ഇസ്ലാമിക പ്രബോധന സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇസ്റ വാടാനപ്പള്ളി പ്രസിദ്ധീകരിക്കുന്നത്

മഹാനായ ഒരു സൂഫി പറഞ്ഞു
"നാല് കാര്യം മോശമാണ്! എന്നാല്‍ അവ ചില പ്രത്യേക വിഭാഗങ്ങല്‍ക്കായാല്‍ കൂടുതല്‍ മോശമാണ്. പാപം ചെയ്യല്‍ യുവാവിനെ സംബന്ധിച്ച് മോശമാണ്, വയസ്സന്‍ പാപം ചെയ്യല്‍ വളരെ മോശം. ഇഹലോക കാര്യങ്ങളില്‍ വ്യാപ്രുതനാവുക പാമരന് മോശമാണ്, എന്നാല്‍ പണ്ഡിതന് വളരെ മോശം. ദൈവാനുസരണത്തില്‍ അലസത കാണിക്കുക ഏതൊരാള്‍ക്കും മോശമാണ്, എന്നാല്‍ പണ്ഡിതന്മാര്‍ക്കും വിധ്യാര്തികല്‍ക്കുമായാല്‍ നന്നേ മോശമം. അഹംഭാവം പണക്കാര്‍ക്ക് മോശമാണ്, എന്നാല്‍ ദാരിദ്രര്‍ക്കായാലോ നന്നേ മോശമാണ്"

ഹസ്രത്ത് ഉമര്‍ (റ) പറഞ്ഞു "കടലുകള്‍ നാലുണ്ട്. ദേഹേച്ച പാപങ്ങളുടെ കടല്‍, ശരീരം മോഹങ്ങളുടെ കടല്‍, മരണം ആയുസ്സുകളുടെ കടല്‍, ഖബര്‍ ദുഖങ്ങളുടെ കടല്‍"
തസ്കിയ (പതിമൂന്ന്)

മുത്ത്‌ ഹബീബ് (സ്വ) പറയുന്നു

" ഇഹലോക പ്രേമി, തന്റെ പരലോകത്തെ ദുസ്ഥിതി പൂര്‍ണമാക്കും"

"പരലോകത്തെ കാംക്ഷിക്കുന്നവര്‍ക്ക് ഇഹലോകവും ഇഹലോകത്തെ കാംക്ഷിക്കുന്നവര്‍ക്ക് പരലോകവും ദുഷ്ക്കരമായിരിക്കും"

നമ്മുടെ ഈ ലോക ജീവിതം സത്യ വിശ്വാസത്തിന്റെയും സല്ക്കര്‍മ്മതിന്റെയും സല്‍ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ചിട്ടപ്പെടുത്തുക, അങ്ങിനെ സംവിധാനിക്കാതിരുന്നാല്‍ പരലോക ഘട്ടത്തിലെ സ്ഥിതി ഏറ്റവും പരിതാപകരമായിരിക്കും.
തസ്കിയ (ആറ്)

"ജനങ്ങളാകെ ദുഷിച്ചു പോയിരിക്കുന്നു

കുതന്ത്രം പ്രയോഗിക്കാനും മുഖസ്തുതി പാടാനും

മാത്രമേ അവര്‍ക്ക് അറിഞ്ഞു കൂടൂ.

കണ്ടാല്‍ പൂവും തൊട്ടാല്‍ മുള്ളുമാണവര്.

ജനങ്ങളുമായി സഹവസിക്കേണ്ടി വരുമ്പോള്‍

നീ അഗ്നിയായി കത്തിയെരിയട്ടെ" ‍



"സംതൃപ്തമായ കണ്ണുകള്‍

കുറ്റവും കുറവും കാണുകയില്ല.

അസംതൃപ്തമായ കണ്ണുകളാവട്ടെ

കുറ്റവും കുറവുകളും മാത്രമേ കാണുകയുള്ളൂ"

(ഇമാം ശാഫി (റ) വിന്റെ കവിതകളില്‍ നിന്ന്)
തസ്കിയ (പതിനാറ്)

അബൂബക്കര്‍ സിദ്ധീഖ് (റ) പറഞ്ഞു

"നിന്റെ മുന്നില്‍ പിശാച് വലതു ശരീരം, ഇടത്ത് ദേഹേച്ച, മോഹങ്ങള്‍ എന്നിവ കാട്ടി പ്രലോഭിപ്പിക്കുന്നു.

പരലോകത്തെ അവഗണിച്ചു തന്നെ സ്വീകരിക്കണമെന്ന് ദുനിയാവ് ആവശ്യപ്പെടുന്നു, പാപം ചെയ്യാന്‍ ശരീരം പ്രേരിപ്പിക്കുന്നു, സര്‍വ്വ ശക്തനായ അല്ലാഹുവാകട്ടെ പാപമോചനത്തിന്നും സ്വെര്ഗ്ഗതിലെക്കും ക്ഷണിക്കുന്നു.

പിശാചിന്റെ ക്ഷണം സ്വീകരിച്ചവന്റെ മത ജീവിതം തകര്‍ന്നു, ശരീരത്തിന്റെ വിളിക്ക് ഉത്തരം ചെയ്തവന്റെ ആത്മാവ് നഷ്ട്ടമായി. ദേഹെച്ചക്ക് വഴങ്ങിയവന്റെ ബുദ്ധി താറുമാറായി. ദുനിയാവിന്നു കീഴ്പ്പെട്ടവന്റെ പരലോകം നഷ്ട്ടപ്പെട്ടു, അവയവങ്ങളുടെ ദുരാഗ്രഹങ്ങള്‍ക്ക് വഴങ്ങിയവന്നു സ്വെര്‍ഗ്ഗം നഷ്ട്ടമായി, എന്നാല്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്തവനാകട്ടെ എല്ലാ തിന്മകളും നഷ്ട്ടമായി സകല വിധ നന്മകളും കൈവന്നു"

യഹയ ഇബ്നു മുആദ് (റ) പറയുന്നു

"എന്റെ അഭിപ്രായത്തില്‍ ഏറ്റവും വലിയ വിഡ്ഢിത്തം ഇവയാണ്

അല്ലാഹു മാപ്പ് തരുമെന്ന പ്രതീക്ഷയില്‍ പാപങ്ങള്‍ ചെയ്തു കൊണ്ടിരിക്കുക,

അനുസരണയില്ലാതെ ദൈവ സാമിപ്യം പ്രതീക്ഷിക്കുക,

നരകത്തിന്റെ വിത്ത്‌ വിതച്ചു സ്വെര്‍ഗ്ഗത്തിന്റെ വില പ്രതീക്ഷിക്കുക,

തെറ്റുകള്‍ ചെയ്യുകയും അനുസരണ ശാളികലായ ദൈവ ദാസന്മാരുടെ സ്വെര്‍ഗ്ഗം പ്രതീക്ഷിക്കുകയും ചെയ്യുക,

പ്രവര്‍ത്തിക്കാതെ പ്രതിഫലത്തിന്നു കാത്തു നില്‍ക്കുക,

ധിക്കാരിയായി കൊണ്ട് അല്ലാഹുവിന്റെ സാമിപ്യം ആശിക്കുക"
തസ്കിയ: (ഒന്‍പത്)

പ്രമുഖ സൂഫി ഗുരുവും ആധ്യാത്മിക പണ്ഡിതനുമായ ഹസനുല്‍ ബസരി (റ) പറയുന്നു "ഹൃദയത്തിന്റെ നാശം ആറു കാരണത്താലാണ് സംഭവിക്കുന്നത്‌.

1 ) പശ്ചാതപിക്കാം എന്ന് കരുതി തെറ്റ് ചെയ്യുക.

2 ) വിജ്ഞാനമാനുസരിച്ചു ജീവിക്കാതിരിക്കുക

3 ) പ്രവൃത്തികളില്‍ ആത്മാര്‍ഥത കൈവെടിയുക

4 ) അല്ലാഹു നല്‍കിയ വിഭവങ്ങള്‍ ഉപയോഗിക്കും പക്ഷെ നന്ദി കാണിക്കാതിരിക്കുക

5 ) അല്ലാഹുവിന്റെ വിഭജനത്തില്‍ അതൃപ്തി കാണിക്കുക

6 ) മരിച്ചവരെ ഖബറടക്കുക, എന്നാല്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതിരിക്കുക.

ദുനിയാവിനെ സ്നേഹിക്കുകയും അതിനു പരലോകത്തെക്കാള്‍ മുന്ഗണന നല്‍കുകയും ചെയ്യുന്ന ആളുകളെ അല്ലാഹു ആറു വിധത്തില്‍ ശിക്ഷിക്കും. മൂന്നു ശിക്ഷ ദുനിയാവിലും മൂന്നു ശിക്ഷ പരലോകത്തും.

ദുനിയാവിലെ ശിക്ഷകള്‍

അറ്റമില്ലാത്ത ആഗ്രഹങ്ങള്‍, വലിയ വലിയ അത്യാശകള്‍.

എന്ത് കിട്ടിയാലും മനസ്സ് സംത്രുപ്തമാകതിരിക്കുക

ഇബാദതിലുള്ള മാധുര്യവും ആസ്വാദ്യതയും നഷ്ട്ടപ്പെടുക

പരലോകത്തെ ശിക്ഷകള്‍

അന്ത്യനാളിലെ കൊടും ഭീതി

അതികഠിനമായ ദൈവ വിചാരണ

ദീര്‍ഘ കാലം നീണ്ടു നില്‍ക്കുന്ന തീവ്ര ദുഃഖം
Forwarded from Sunnah Club
ഇമാം ശാഫിഈ (റ) പറഞ്ഞു:
സൂഫിയ്യാക്കളോടൊപ്പം ഞാൻ സഹവസിച്ചു. അവരിൽ നിന്ന് കേട്ട പ്രധാനപ്പെട്ട രണ്ട് വാചകങ്ങളുണ്ട്. ഏറെ ആശയ ഗർഭമുള്ളതും, ഏറെ ഉപകരിക്കുന്നതും, സൂഫിയ്യാക്കളുടെ ഉന്നത സ്ഥാനം അറിയിക്കുന്നതുമായ രണ്ട് വാചകങ്ങളാണത്.
(1) സമയം മൂർച്ചയുള്ള വാളു പോലെയാണ്. നീ അതിനെ ഉപയോഗപ്പെടുത്തിയില്ലേൽ അത് നിന്നെ മുറിവേൽപ്പിക്കും.
(2) സ്വശരീരത്തെ നന്മകൾക്ക് ഉപയോഗിച്ചില്ലേൽ അവ നിന്നെ തിന്മയിൽ ഉപയോഗിക്കും.⁴

3️⃣ ഇബ്നു അബ്ദുൽ വഹാബ്

اعلم - أرشدك الله - أن الله سبحانه وتعالى بعث محمداً صلى الله عليه وسلم بالهدى الذي هو العلم النافع ، ودين الحق الذي هو العمل الصالح ، إذا كان من ينتسب إلى الدين : منهم من يتعانى بالعلم والفقه ويقول به كالفقهاء ، ومنهم من يتعانى العبادة وطلب الآخرة كالصوفية ، فبعث الله نبيه بهذا الدين الجامع للنوعين..

മുഹമ്മദ്‌ നബി (സ്വ) കൈമാറിയ ഈ ദീനിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് കൃത്യമായ അറിവും, സൽ കർമ്മങ്ങളും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഫിഖ്ഹും തസ്വവുഫും. അവകളെ കർമ്മ ശാസ്ത്ര പണ്ഡിതരും, സൂഫിയ്യാക്കളും കൈകാര്യം ചെയ്യുന്നു.⁵

..ولهذا كان مشايخ الصوفية العارفون يوصون كثيرا بمتابعة العلم قال بعضهم ما ترك أحد شيئا من السنة إلا لكبر في نفسه..

തസ്വവുഫിന്റെ ഉന്നതരായ ഗുരുക്കന്മാരുടെ സ്വഭാവം ഇബ്നു അബ്ദുൽ വഹാബ് മറ്റൊരിടത്ത് പറയുന്നതിങ്ങനെ:
“തിരുസുന്നത്ത് മുറുകെ പിടിക്കാൻ
ആരിഫീങ്ങളായ സൂഫി മശാഇഖുമാർ ധാരാളമായി വസ്വിയ്യത്ത് ചെയ്യുമായിരുന്നു. അവരിൽ ചിലർ പറഞ്ഞു: തിരുസുന്നത്ത് ഒഴിവാക്കുന്നവരിൽ അഹങ്കാരം രൂപപ്പെടും”.⁶

3️⃣ റഷീദ് രിള

إن الصوفية انفردوا بركن عظيم من أركان الدين، وهو التهذيب علمًا وتخلقًا وتحققًا..

“ബഹുമുഖ രീതിയിലൂടെ ആത്മ സംസ്കരണം എന്ന വളരെ പ്രധാനപ്പെട്ട ധൗത്യത്തെ നിറവേറ്റുന്നതിൽ സൂഫിയ്യത്തിന്റെ ഇടം ചെറുതല്ല”. ⁷

4️⃣ മുഹമ്മദ്‌ അബ്ദു

ظهر التصوف في القرون الأولى للإسلام فكان له شأن عظيم، وكان المقصود منه في أول الأمر تقويم الأخلاق وتهذيب النفوس، وترويضها بأعمال الدين وجذبها إليه وجعله وجداناً لها وتعريفها بحكمه وأسراره بالتدريج..

ഒന്നാം നൂറ്റാണ്ടു മുതൽക്ക് തന്നെ “തസ്വവുഫ്” ഉണ്ട്. അവയുടെ സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സ്വഭാവ, ആത്മ സംസ്കരണമാണ് ആദ്യ ഘട്ടത്തിൽ അവരുടെ ലക്ഷ്യം. അതോടൊപ്പം, ഓരോ കർമ്മത്തിന്റെയും അന്ത സത്ത അറിഞ്ഞു കൊണ്ട് കൃത്യമായി ക്രമീകരിക്കലും...⁸

1: ഇബ്നു തൈമിയ്യയുടെ
മജ്മൂഉൽ ഫത്താവാ. വോ:11, പേ:14.
2: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:2, പേ.294.
3: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:2, പേ.397.
4: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:3, പേ.125.
5: ഫതാവാ വ റസാഇൽ. പേ:31.
ഇബ്നു അബ്ദുൽ വഹാബ്
6: മുൽഹഖുൽ മുസ്വന്നഫാത്ത്. പേ:124.
ഇബ്നു അബ്ദുൽ വഹാബ്
7: റഷീദ് രിളയുടെ
മജല്ലതുൽ മനാർ. വോ:1, പേ:722.
8: അലി മഹ്ഫൂള്
കിതാബുൽ ഇബ്ദാഅ്. പേ:301.

✍️ അൽവാരിസ് നഫ്സീർ അഹ്‌മദ് സുറൈജി
1_2_3_4_merged.pdf
11.7 MB
ടൈഗ്രീസ് തീരത്ത് സൂഫീലോകം പകച്ചുനിന്ന അപൂർവ്വ പ്രണയകഥ.