Rhythms Eight
8 photos
1 video
2 links
Download Telegram
Channel created
ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച എതാണ് നിങ്ങൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? ഒരു പക്ഷെ പെട്ടന്ന് അതിനു ഉത്തരം കിട്ടി എന്നുവരില്ല അല്ലെ' എങ്കിലും നമ്മൾ ഒന്ന് ശ്രമിക്കും, ദിവസവും സഞ്ചരിക്കുന്ന വഴികൾ, ഉല്ലാസ യാത്രകൾ, പിന്നെ ഒരുപാട് മുഖങ്ങൾ, പരിചയം ഉള്ളവരും ഇല്ലാത്തവരും, ചിലപ്പോൾ ചില അനുഭവങ്ങൾ.
കാഴ്ചയുടെ സൗന്ദര്യം അത് നമ്മുടെ മനം നിറയ്ക്കുമ്പോൾ ആ കാഴ്ച്ച ഏറ്റവും മനോഹരമായി മാറുന്നു.
Read More👉https://rhythms8.blogspot.com/2023/12/blog-post.html?m=1
👍3
This media is not supported in your browser
VIEW IN TELEGRAM
വരാം ഞാൻ...നിനക്കായ്‌ ഒരിക്കൽ നീയുള്ള ലോകങ്ങളിൽ

മരണത്തിനുമപ്പുറം ഒരു ലോകത്തിനെ കുറിച് സങ്കല്പിക്കാൻ എന്തോ ഒരു താല്പര്യക്കുറവ്, അങ്ങനെ ഒരു ലോകം ഉണ്ടെങ്കിൽ മരണം പോലും എത്ര മനോഹരമായേനെ,
നമ്മളെ വിട്ട് അകന്ന് പോവുന്ന ജീവൻ, നമ്മുടെ പ്രിയപ്പെട്ടവർ '
ഇനി ഒരു കാഴ്ച്ച ഈ ജന്മത്തിൽ ഉണ്ടാവില്ല എന്നു പറയുന്ന ഓരോ മരണവും..
ഇന്നല്ലെങ്കിൽ നാളെ ഓരോ ആളുടെയും ജീവിതത്തിൽ അങ്ങനെ ഒരു ദിവസം" അങ്ങനെ ഒന്നുണ്ട്. എന്നിരുന്നാലും നമുക്ക് തുടരാം ഈ ജീവിതം.
👍3
അന്ന് രാവിലെ അച്ഛന്റെ കൂടെയാണ് യാത്ര, സ്കൂട്ടറിന് പിറകിൽ അച്ഛനെ ഇരുത്തി, അച്ഛന് പിറകിൽ ഇരിക്കുന്നത് അത്ര സൗകര്യമല്ല എങ്കിലും ചില അത്യാവശ്യ സന്ദർഭങ്ങളിൽ സ്കൂട്ടർ യാത്രയാണ് പ്രിയം ' മിതമായി മാത്രം സംസാരിക്കുന്ന അത്യാവശ്യം എന്ന് തോന്നിയാൽ മാത്രം അഭിപ്രായം പറയുന്ന പ്രകൃതം അതായിരുന്നു അച്ഛൻ
അച്ഛനെയും പിറകിൽ ഇരുത്തിയുള്ള യാത്ര ബോറടി ആണെങ്കിലും, അച്ഛൻ പിറകിൽ ഉണ്ട്എന്ന് ഉള്ളത് ഒരു സമാധാനവും സുരക്ഷിത ബോധവുമായിരുന്നു, 
Read More👇
https://rhythmseight.blogspot.com/2023/12/blog-post_14.html?m=1#more
👍2
കഴിഞ്ഞ വർഷം എന്നൊന്നില്ല 'ഓർമ്മകൾ സുന്ദരമാകാൻ ചില നിമിഷങ്ങൾ, കരയാൻ ചില കാരണങ്ങൾ,
"വെറുക്കാനും സ്നേഹിക്കപ്പെടാനും ആരൊക്കെയോ ശ്രമിച്ചു,"
ഓർക്കാൻ എല്ലാ വർഷങ്ങളിലെയും പോലെ ചില നൊമ്പരങ്ങൾ കൂട് കൂടിയ മനസും, പിന്നെ മായാതെ കിടക്കുന്ന വർഷ കാലത്തിലെ ഓർക്കാൻ ഇഷ്ടപെടുന്ന വഴികളും,കുട്ടികാലവും മാത്രം എന്നാവരുതേ '
പുതുവർഷം നാളെ പിറവിയെടുക്കുമ്പോൾ, പുതിയ പ്രതീക്ഷകൾ പുതിയ ലക്ഷ്യങ്ങൾ ഉണ്ടാവട്ടെ, എന്നു മാത്രമല്ല, പറയാനും ഓർത്തുവെയ്ക്കാനും ഒരുപാട് കഥകൾ ' പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ബന്ധങ്ങൾ ഉണ്ടാവട്ടെ, നല്ല ഒരു നാണിലേക്കായി നമുക്ക് ഒരുമിച്ച് കയ്കോർക്കാം.
എല്ലാവർക്കും പുതുവർഷാശംസകൾ.