ഇസ്ലാമിക സംശയങ്ങളും മറുപടിയും
ഭാഗം : 133
പരലോക വിജയത്തിന് ഇസ്ലാമിക ഗ്രൂപ്പ് ഇനി ടെലഗ്രാമിലും
ഈ ലിങ്ക് വഴി ടെലഗ്രാം ചാനൽ
subscrib ചെയ്യുക
https://t.me/paralokavijayathin
വാട് സാപ്പിൽ ജോയിന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക് വഴി കയറുക
https://chat.whatsapp.com/Icmiribt13JKimDGT5lA8K
ചോ :മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ നിയ്യത്ത് വെക്കേണ്ടതുണ്ടോ..?
ഉ: സുന്നത്താണ്. നിര്‍ബന്ധമില്ല.
(തുഹ്ഫ 3/109)
ചോ : എന്താണ് നിയ്യത്ത്..?
ഉ: ഈ മയ്യിത്തിന്‍റെ മേലുള്ള കുളി ഞാന്‍ വീട്ടുന്നു എന്നോ ഈ മയ്യിത്തിന്‍റെ മേലുള്ള നിസ്കാരം ഹലാലാക്കാന്‍ വേണ്ടി ഞാന്‍ കുളിപ്പിക്കുന്നു എന്നോ കരുതണം.
(തുഹ്ഫ 3/109)
ചോ :അന്യ സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന് കാണാമോ..?
ഉ: ഇല്ല.
ചോ : വൃത്തിയാക്കാന്‍ വേണ്ടി മയ്യിത്തിന്‍റെ നഖം, മുടി എന്നിവ മുറിക്കാമോ..?
ഉ: ഇല്ല. കറാഹത്താണ്.
(തുഹ്ഫ 3/103)
നഖത്തിന്‍റെ അടിയിലുള്ള അഴുക്ക് ഈര്‍ക്കിള്‍ കൊണ്ടോ മറ്റോ വൃത്തിയാക്കാം. മുടി കഴുകി വൃത്തിയാക്കാം.
ചോ : അസഹ്യമായ വേദന കൊണ്ട് പുളയുന്ന, സുഖപ്പെടില്ലെന്ന്‍ ഡോക്ടര്‍മാര്‍ വിധിക്കുകയും ചെയ്ത രോഗിയുടെ ആവശ്യപ്രകാരം ദയാവധം നടത്താന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?
ഉ: ഇല്ല.
(ശര്‍വാനി 9/194)
ചോ : ഏതെങ്കിലും അവയവം മുറിച്ചു മാറ്റിയാല്‍ വേദന പോവുമെങ്കില്‍ മുറിക്കാമോ..?
ഉ: മുറിക്കാം.
(ശര്‍വാനി 9/194)
ചോ : മയ്യിത്തിനെ കട്ടിലില്‍ കൊണ്ടുപോകുമ്പോള്‍ തലഭാഗമാണോ കാല്‍ഭാഗമാണോ മുമ്പിലാവേണ്ടത്..?
ഉ: തലഭാഗം.
(ബുശ്റല്‍ കരീം 1/32)
ചോ : മയ്യിത്ത് ചുമക്കാന്‍ വുളൂഅ് എടുക്കേണ്ടതുണ്ടോ?
ഉ: സുന്നത്താണ്.
(ശര്‍വാനി 2/467)
ചോ :മയ്യിത്തിന്‍റെ ഏത് ഭാഗത്ത് നടക്കലാണ് ഉത്തമം..?
ഉ: മുന്‍ഭാഗത്ത്.
(ബുജൈരിമി 2/258)
ചോ :പിന്‍ഭാഗത്ത് നടന്നാല്‍ കൂലി ലഭിക്കില്ലേ..?
ഉ: അടിസ്ഥാനകൂലി ലഭിക്കും.
(നിഹായ 2/467)
ചോ :കഫന്‍ തുണിയില്‍ ഖുര്‍ആനോ മറ്റോ എഴുതാന്‍ പാടുണ്ടോ..?
ഉ: ഇല്ല. ഹറാമാണ്.
(നിഹായ 2/464, ഫത്ഹുല്‍മുഈന്‍ 108)
ചോ : മയ്യിത്ത് കൊണ്ടുപോകുന്നത് കാണുമ്പോള്‍ എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ..?
ഉ: ഉണ്ട്. 'സുബ്ഹാനല്‍ ഹയ്യില്ലദീലായമൂത്ത്'
(സാരം: ഒരിക്കലും മരിക്കാതെ എന്നും ജീവിക്കുന്ന അല്ലാഹു ﷻ എത്ര പരിശുദ്ധന്‍)
(ശര്‍വാനി 3/131)
ചോ :ജനാസയെ അനുഗമിക്കുമ്പോള്‍ വാഹനത്തില്‍ പോകാമോ..?
ഉ: കറാഹത്താണ്. എന്നാല്‍ ഖബര്‍സ്ഥാന്‍ ദൂരെയാവുകയോ നടക്കാന്‍ ദുര്‍ബലനാവുകയോ മറ്റു കാരണങ്ങളോ ഉണ്ടെങ്കില്‍ വാഹനം ഉപയോഗിക്കാം കറാഹത്തില്ല.
(തുഹ്ഫ 3/130)
ചോ : വീട്ടില്‍ നിന്ന്‍ മയ്യിത്ത് എടുക്കുമ്പോള്‍ ചില സ്ത്രീകള്‍ മയ്യിത്തിന്‍റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് അലമുറയിട്ട് കരയാറുണ്ട്. ഇത് തെറ്റല്ലേ..?
ഉ: അതെ. ഹറാമാണ്.
(നിഹായ 3/23)
ചോ : രാത്രിയില്‍ മൂങ്ങ ശബ്ദിച്ചാല്‍ അവിടെ മരണം ഉണ്ടാകും എന്നത് അന്ധവിശ്വാസമല്ലേ..?
ഉ: അതെ. ജാഹിലിയ്യാ കാലത്തെ ജനങ്ങളുടെ വിശ്വാസമായിരുന്നു അത്.
(ഫത്ഹുല്‍ബാരി 10/241)
ചോ : സ്വന്തം വീട്ടുമുറ്റത്ത് മയ്യിത്ത് മറവ് ചെയ്യാമോ..?
ഉ: ചെയ്യാം. പക്ഷെ, സിയാറത്തിന് വരുന്നവരുടെ സലാമും പ്രാര്‍ത്ഥനയുമൊക്കെ കിട്ടുന്നത്കൊണ്ട് ഖബറുസ്ഥാനില്‍ മറവ് ചെയ്യലാണ് ഉത്തമം.
(തുഹ്ഫ 3/193)
മരണാനുബന്ധമുറകള്‍
ചോ : നബിﷺയെ മറവു ചെയ്തത് പൊതു ഖബറിസ്ഥാനിലാണോ..?
ഉ: അല്ല, ഭാര്യ ആയിഷബീവി(റ) യുടെ വീട്ടിനകത്താണ് മറവ് ചെയ്തത്. കാരണം എവിടെ വച്ചാണോ മരിക്കുന്നത് അവിടെത്തന്നെ മറവ് ചെയ്യണം എന്നത് പ്രവാചകന്‍മാരുടെ പ്രത്യേകതയാണ്.
(തുഹ്ഫ 3/193)
ചോ :വിദേശത്ത് മരണം നടന്നാല്‍ മറമാടുന്നതിന്‍റെ മുമ്പ് നാട്ടില്‍ മയ്യിത്ത് നിസ്കരിക്കാമോ..?
ഉ: നിസ്കരിക്കാം. എന്നാല്‍ കുളിപ്പിക്കുന്നതിനു മുമ്പ് പാടില്ല.
(തുഹ്ഫ 3/149)
ചോ : നല്ല മരണം തിരിച്ചറിയാന്‍ വല്ല അടയാളങ്ങളുമുണ്ടോ..?
ഉ: ഉണ്ട്. നബി ﷺ പറയുന്നു: മരണ സമയത്ത് നെറ്റിത്തടം വിയര്‍ക്കുകയും കണ്ണ്‍ നിറയുകയും മൂക്കിന്‍റെ ദ്വാരങ്ങള്‍ വികസിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അയാളില്‍ ഇറങ്ങിയ അല്ലാഹുﷻവിന്‍റെ റഹ്മത്താണ്.
(തുര്‍മുദി, തദ്കിറ പേജ് 19)
ഈ അടയാളങ്ങള്‍ മൂന്നും ഒരുമിച്ചുണ്ടാവണമെന്നുണ്ടോ..?
ഉ: ഇല്ല. ചിലരില്‍ മുഴുവനും കാണാം. ചിലരില്‍ ഒന്നോ രണ്ടോ മാത്രവും. ആളുകളുടെ അമലുകളിലെ ഏറ്റ വിത്യാസം പോലെയിരിക്കും.
(തദ്കിറ 19)
ചോ : ദുര്‍മരണത്തിന്ന്‍ അടയാളങ്ങളുണ്ടോ..?
ഉ: ഉണ്ട്. നബി ﷺ പറയുന്നു: 'മരിക്കുമ്പോള്‍ കഴുത്ത് ഞെക്കി കൊല്ലപ്പെടുമ്പോലെ ശ്വാസം വലിച്ചു ശബ്ദമുണ്ടാക്കുക, ചുവന്ന നിറമാകുക, ചുണ്ടുകള്‍ മണ്ണിന്‍റെ നിറമാകുക എന്നീ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അയാളിലിറങ്ങിയ അല്ലാഹുﷻവിന്‍റെ ശിക്ഷയാണത്'
(തുര്‍മുദി തദ്കിറ 19, ഇഹ്യാ ഉലൂമിദ്ദീന്‍ 4/450)
ചോ : ചില മയ്യിത്തുകള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കിടക്കുന്നത് കാണാറുണ്ട്. ഇത് ശുഭലക്ഷണമാണോ..?
ഉ: ശുഭലക്ഷണമാണ്.
(തദ്കിറ 39)
ചോ :മയ്യിത്ത് നിസ്കാരത്തില്‍ ഇമാം സലാം വീട്ടിയപ്പോള്‍ വബറകാത്തുഹു എന്ന്‍ ചേര്‍ക്കാതെ സലാം വീട്ടിയാല്‍ നിസ്കാരം ശരിയാകുമോ..?
ഉ: ശ

Telegram
പരലോക വിജയത്തിന്
അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യം
രിയാകും. അത് ചേര്‍ക്കല്‍ സുന്നത്തേയുള്ളൂ.
ചോ : അയല്‍വാസിയായ അമുസ്‌ലിം രോഗിയായാല്‍ സന്ദര്‍ശിക്കല്‍ നമുക്ക് സുന്നത്തുണ്ടോ..?
ഉ: ഉണ്ട്.
(ശര്‍വാനി 101)
ചോ :കഫന്‍ ചെയ്യുമ്പോള്‍ മയ്യിത്തിന്‍റെ കൈകള്‍ നിസ്കാരത്തില്‍ വെക്കുന്നതുപോലെ നെഞ്ചിനടുത്ത് വെക്കലാണോ അതോ താഴ്ത്തിവെക്കുകയാണോ വേണ്ടത്..?
ഉ: രണ്ടും അനുവദനീയമാണ്.
(മുഗ്നി 1/339, ശര്‍വാനി 3/126)
ചോ : മയ്യിത്ത് വീട്ടില്‍ നിന്ന്‍ എടുക്കുമ്പോള്‍ ഒരു കൂട്ടപ്രാര്‍ത്ഥന പതിവുണ്ടല്ലോ ഇതിന് തെളിവുണ്ടോ..?
ഉ: ഉണ്ട്. നബി ﷺ വഫാതായപ്പോള്‍ കുളിപ്പിച്ച് കട്ടിലില്‍ കിടത്തിയ ശേഷം അലി(റ) പ്രാര്‍ത്ഥിച്ചു: ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളെയും നബിﷺയെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ റബ്ബേ..! ഇത് പ്രാര്‍ത്ഥിക്കുമ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ആമീന്‍ എന്നു പറഞ്ഞിരുന്നു.
(ത്വബഖാതുല്‍ ഖുബ്റ 1/219)
ചോ : ഖബറിനു മുകളില്‍ ചവിട്ടാന്‍ പാടുണ്ടോ..?
ഉ: കറാഹത്താണ്. എങ്കിലും സിയാറത്ത് ചെയ്യാനും മറ്റുമൊക്കെ മറ്റു ഖബറിലേക്ക് നീങ്ങുമ്പോള്‍ ആവശ്യമാണെങ്കില്‍ കറാഹത്തില്ല.
(ഫത്ഹുല്‍ മുഈന്‍ 110)
ചോ :ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് കുളിപ്പിക്കാമോ..?
ഉ: കുളിപ്പിക്കാം. കറാഹത്തില്ല.
(തുഹ്ഫ 3/184)
തുടരും ... ഇന്‍ ശാ അല്ലാഹ്

വെളിയങ്കോട് ഉമർ ഖാളി(റ)ചരിത്രം
ഭാഗം :10
എ.ഡി 1805-ൽ മരക്കാർ സാഹിബ് മരിച്ചു ആ വർഷം നികുതി പിരിക്കുവാൻ അംശം ഉദ്യോഗസ്ഥന്മാരായ അധികാരിയും മേനോനും നേരിട്ടു തന്നെ കാക്കത്തറ വീട്ടിൽ വന്നു അവർ വിനയപൂർവ്വം ഖാളിയാരെ സമീപിച്ചു കൊണ്ട് താഴ്മയോടെ പറഞ്ഞു: അവിടുത്തെ വസ്തുവഹകൾക്ക് നിർബന്ധമായി നികുതി അടക്കണം ഇതുകേട്ട ഉമർഖാളി (റ) വലിയ ആർജ്ജവത്തോടെ ധൈര്യ സ്വരത്തിൽ അവരോടു പറഞ്ഞു: ടിപ്പുസുൽത്താനെ കൊല്ലുകയും കൊച്ചി, കൊടുങ്ങല്ലൂർ, സാമൂതിരി, അറക്കൽ മുതലായ രാജസ്വരൂപങ്ങളെ തകർക്കുകയും ചെയ്ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ് നിങ്ങൾ വെള്ളക്കാരുടെ ഭരണത്തിൽ ഉദ്യോഗം വഹിക്കൽ തന്നെ ഹറാമാണ് ഭൂമിയുടെ സാക്ഷാൽ ഉദ്യോഗസ്ഥൻ അല്ലാഹുവാണ് ഞാൻ എന്തു തന്നാലും നികുതി തരില്ല
ഉമർഖാളിയുടെ ശക്തമായ നിലപാടുകണ്ട അധികാരിയും മേനോനും തരിച്ചുപോയി ഇളിഭ്യരായി അവർ അവിടെ നിന്നു മടങ്ങിപ്പോരേണ്ടിവന്നു കച്ചേരിയിലെത്തിയ അവർ ഉടനെത്തന്നെ അന്നത്തെ ചാവക്കാട് തുക്ക്ടിയായിരുന്ന വെള്ളക്കാരൻ നീബു സായിപ്പിന് താഴെ കാണുംവിധം വിവരമെഴുതി ധരിപ്പിച്ചു
ബഹുമാനപ്പെട്ട തുക്ക്ടി നീബു സായിപ്പ് അവർകളുടെ സമക്ഷത്തിലേക്ക് വെളിയങ്കോട് അംശം ദേശം നിവാസിയും സ്ഥലത്തെ മേനവനുമായ മോത്തേരി ശങ്കര മേനോൻ താഴ്മയോടെ അറീക്കുന്നത് വെളിയങ്കോട്ടെയും പരിസര പ്രദേശത്തെയും പ്രധാന മാപ്പിള നേതാവും മതപരോഹിതനുമായ ഉമർ മുസ്ലിയാർ (കാക്കത്തറയിൽ ആലി മുസ്ലിയാരുടെ മകൻ) 48 വയസ് പ്രായം, അദ്ദേഹത്തിന്റെ കൈവശമുള്ള വസ്തുവഹകൾക്ക് നികുതി തരില്ലെന്ന് എന്നോടും അധികാരിയോടും തീർത്തു പറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ വീട്ടിൽ നികുതി പിരിവിനു പോയ ഞങ്ങളെ ആക്ഷേപിക്കുകയും കൂട്ടത്തിൽ ബഹുമാനപ്പെട്ട രാജഭരണത്തെ ദുഷിപ്പിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിൽനിന്നും നികുതി ഈടാക്കുവാൻ ഞങ്ങൾ വല്ല ബലപ്രയോഗവും നടത്തിയാൽ അത് വലിയ മാപ്പിള ലഹളക്ക് കാരണമാകുമെന്ന് പേടിക്കുന്നു അതിനാൽ ഉമർ മുസ്ലിയാരുടെ കരം പിരിവ് കാര്യത്തിൽ അവിടുന്ന് തന്നെ പറ്റിയ നടപടികൾ എടുക്കണമെന്ന് താഴ്മയോടെ ബോധിപ്പിക്കുന്നു
വെളിയങ്കോട് അംശം മേനവന്റെ സന്ദേശം വായിച്ചപ്പോൾ തുക്ക്ടി നീബു സായിപ്പ് കുപിതനായി അന്നുതന്നെ അദ്ദേഹം ഉമർഖാളിയെ കൂട്ടിക്കൊണ്ടുവരാനായി ചാവക്കാട് ഹെഡ്കോൺസ്റ്റബിളിനെ വെളിയങ്കോട്ടേക്കയച്ചു ആ പോലീസ് ഉദ്യോഗസ്ഥനെ കണ്ടപ്പോൾ തന്നെ ഉമർഖാളി (റ)വിന് കാര്യം പിടികിട്ടി പോലീസുകാരനെ നോക്കി ചിരിച്ചു കൊണ്ട് വളരെ ഗൗരവത്തോടെ ഉമർഖാളി (റ) പറഞ്ഞു: 'നിങ്ങൾ നിൽക്കുക; ഞാൻ നിങ്ങളുടെ തുക്ക്ടി സായിപ്പ് നീബുവിനെ കാണാൻ ചാവാക്കാട്ടേക്കു വരാൻ ഒരുങ്ങിയിരിക്കുകയാണ് '
ഇതുകേട്ട പോലീസുകാരൻ അന്ധാളിച്ചുപോയി സംഗതി നേരത്തെ മനസ്സിലാക്കാൻ സാധിച്ച ഇദ്ദേഹം ഒരാസാധാരണ വ്യക്തിയാണെന്ന് പോലീസുകാരന് ബോധ്യംവന്നു അധികം താമസിയാതെ ഉമർഖാളി (അ) ആ പോലീസുകാരന്റെ കൂടെ ചാവക്കാട്ടേക്ക് പുറപ്പെട്ടു യാത്രാമധ്യേ മഹാൻ വെളിയങ്കോട്, കോടഞ്ചേരി എന്നീ ജുമുഅത്ത് പള്ളികളിൽ കയറി തഹിയ്യത്ത് നിസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കോടഞ്ചേരിയിലെ ഒരു പൗരപ്രമാണിയുടെ വീട്ടിലെ ഒരു മഞ്ചൽ വരുത്തി അതിൽ കയറിയാണ് ചാവക്കാട്ടേക്ക് പുറപ്പെട്ടത് ധാരാളമാളുകൾ ഖാളിയാരെ അനുധാവനം ചെയ്തിരുന്നു
ചാവക്കാട് തുക്ക്ടിക്കച്ചേരിക്ക് ഏതാണ്ട് അടുത്തെത്തിയപ്പോഴേക്കും വമ്പിച്ച ഒരു ജനാവലി മഹാനെ അനുഗമിക്കുന്നുണ്ടായിരുന്നു അന്നേരം ഖാളിയാർ അമാലന്മാരോട് മഞ്ചൽ തറയിൽ വെക്കാൻ കൽപിച്ചു ഖാളിയാർ മഞ്ചലിൽ നിന്നിറങ്ങി മുഖപ്രസന്നനായി ജനങ്ങളോടു പറഞ്ഞു: സഹോദരന്മാരെ, ഞാൻ മേലാധികാരിയുടെ കൽപന അനുസരിച്ചാണ് തുക്ടി കച്ചേരിയിലേക്ക് പോകുന്നത് നിങ്ങളിൽ ആരെയും തുക്ടി അങ്ങോട്ടു വിളിച്ചിട്ടില്ല അതിനാൽ നിങ്ങളും മഞ്ചൽക്കാരും എത്രയും വേഗം തിരിച്ചു പോകണം ഞാൻ ഇവിടെനിന്നും കച്ചേരിയിലേക്ക് നടന്നുപോകാം
ആ വാക്ക് കേട്ടപ്പോൾ മഞ്ചൽക്കാരും മഹാനെ അനുഗമിച്ചവരും തിരിച്ചു പോയി മഹാനായ ഖാളിയാർ പോലീസുകാരനോടുകൂടെ സാവകാശം നടന്നു തുക്ക്ടിയിലെത്തി കച്ചേരി പൂമുഖത്തുണ്ടായിരുന്ന ഒരു കസേരയിൽ കയറിയിരുന്നു എന്നിട്ട് വളരെ ഗൗരവ സ്വരത്തിൽ അവിടെ ഉണ്ടായിരുന്ന ഗുമസ്തനോടു ചോദിച്ചു: തുക്ടി എവിടെ? ആ ചോദ്യത്തിന്റെ ശൈലി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അത്ര രസിച്ചില്ല പരിചാരകൻ ഖാളിയാർ വന്ന വിവരം തുക്ടി നീബു സായ്പിനെ അറിയിച്ചു
നീബു വന്നു ഖാളിയാരെ ആകെയൊന്നു നോക്കയതിനു ശേഷം ചോദിച്ചു: നികുതി നൽകാൻ കൂട്ടാക്കാതെ ബഹുമാനപ്പെട്ട രാജഭരണത്തെ എതിർക്കുന്ന വെളിയങ്കോട് ഉമർ മുസ്ലിയാർ താനാണോ?
ഉമർഖാളി (റ) അതെ, ഞാൻ തന്നെ
നീബു: ഇന്നാട്ടിലെ ഓരോ പ്രജയും രാജനിയമം അനുസരിക്കൽ നിർബന്ധമാണ് കരം കൊടുക്കാതിരുന്നാൽ ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും
ഉമർഖാളി (റ): ഞാൻ ഒരിക്കലും അല്ലാഹുവിന്റെ ഭൂമിക്ക് നികുതി തരികയില്ല നിങ്ങൾ അധികാരമുള്ളത് ചെയ്യുക എല്ലാം ഞാൻ സഹിക്കും
നീബു: നീ എന്താണ് മുസ്ലിയാരെ പറയുന്നത്? ഈ സ്ഥലം ഏതാണെന്നും ഞാൻ ആരാണെന്നും മനസ്സിലാക്കാതെയാണോ സംസാരിക്കുന്നത്? നീ നമ്മുടെ കൽപന അനുസരിക്കാൻ തയ്യാറാണോ?
ഉമർഖാളി (റ) : ഞാൻ തയ്യാറല്ല
തു

ടർന്ന് മാദാ തഖൂലു യാ ബത്ത്വാൽ? (വിഡ്ഢീ, നീ എന്താ പറയുന്നത്?) എന്നു പറഞ്ഞു ദേഷ്യത്തോടെ ചാടിയെണീറ്റ് അങ്ങേയറ്റത്തെ വെറുപ്പോടെ നീബുവിന്റെ മുഖത്തേക്ക് തുപ്പി ഇളിഭ്യനായ നീബു മുഖം തുടച്ച് പോലീസ്, പോലീസ് എന്നു വിളിച്ചു
ഉടനെത്തന്നെ ഒരു പോലീസുകാരൻ കൈയ്യാമവുമായി മഹാനെ അറസ്റ്റു ചെയ്യാൻ വന്നു ഉമർഖാളി (റ) ആ പോലീസുകാരന്റെ കരണത്ത് ഒരു പ്രഹരം പാസ്സാക്കി കനത്ത അടിയുടെ ആഘാതത്തിൽ പോലീസുകാരൻ ക്ഷീണിതനായി
നിലം പതിച്ചു
ഇൻശാ അല്ലാഹ്... തുടരും

ഇന്നലെകളെ കുറിച്ച് തന്റെ റബ്ബിനോട് സങ്കടം പറയണം. അരുതായ്മകൾക്ക് മാപ്പ് തേടണം വീണ്ടും വീണ്ടും വന്ന് പോകുന്ന തെറ്റു കുറ്റങ്ങളെ സങ്കടക്കടലിൽ അലിയിപ്പിച്ചു ഇല്ലാതെയാക്കി അഗ്നിശുദ്ധി വരുത്തി തിരിച്ചു ജീവിതത്തിലേക്ക് കയറണം. മനുഷ്യ സഹജമായി വന്നുഭവിക്കുന്ന ചാപല്യങ്ങളെ വേദനിക്കുന്ന ഹൃദയവുമായി റബ്ബിലേക്ക് സമർപ്പിച്ചു കഴുകിയെടുക്കണം. അതുവഴി നമ്മുടെ ഹൃദയങ്ങൾ പ്രകാശിക്കണം. നമ്മിലൂടെ ആ വെളിച്ചം കുടുംബത്തിലേക്കും സമൂഹത്തിലേക്കും നാം ഇട പാഴകുന്ന എല്ലാവരിലേക്കും കൂരിരുട്ടിലെ നീല നിലാവിന്റെ ലാവണ്യത്തോടെ പരന്നൊഴുകണം.
ഇന്ന് 2020 ഫെബ്രുവരി 20
(1441 ജമാദുൽ ആഖിർ 25-വ്യാഴാഴ്ച )
ഇന്ന് 2020 ഫെബ്രുവരി 20
(1441 ജമാദുൽ ആഖിർ 25-വ്യാഴാഴ്ച )
മാതാപിതാക്കളുടെമനസ്സ് തകർത്തിട്ടാരും
അധികകാലം സുഖമാ-യി ജീവിച്ചിട്ടില്ല
അതിന്ന് ഉദഹാരണമാണ് മഹാനും വലിയ്യുമായ ജുറൈജ് റഹമത്തുളളാ ?
...
മിക്കവരും മാതാപിതാക്കളെ ദ്രോഹിക്കുന്നതിനു
മുഖ്യ കാരണം
ഭാര്യമാരുടെ തലയണമന്ത്രം ഒന്നുകൊണ്ട്
മാത്രമാണ്.....
നിങ്ങള്‍ ഉപ്പ ഉമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ.,
കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ
അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക...
മരിച്ചു കഴിഞ്ഞിട്ടാണെങ്കിൽ
ശത്രുക്കൾ പോലും കരയും, പിന്നെയാണോ
മക്കൾ......

ലോകത്തിന്റെ നായകൻ നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺചരിത്രം
ഭാഗം : 103
അങ്ങാടിയിൽ നല്ല തിരക്ക്. കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. ആവശ്യക്കാർ വന്നു നിറയുന്നു. ആളുകൾ വില ചോദിക്കുന്നു. കച്ചവടക്കാർ വില പറയുന്നു. ചിലർ വില പേശുന്നു.
അങ്ങാടി സർവ്രത സജീവം. നബി ﷺ അതുവഴി നടന്നുവരികയായിരുന്നു. അങ്ങാടിയിലേക്കു പ്രവേശിച്ചു. ധാന്യം വിൽക്കുന്ന ഒരു വ്യാപാരിയുടെ അടുത്തേക്കു നടന്നുവന്നു. ധാന്യക്കൂമ്പാരത്തിലേക്കു നോക്കി.
പ്രവാചകൻ ﷺ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു. വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്. എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു നബി ﷺ കൈ താഴ്ത്തി. നനഞ്ഞ ധാന്യം..!
“എന്താ ഇത്..?” - നബിﷺതങ്ങൾ ചോദിച്ചു.
“മഴയിൽ നനഞ്ഞു പോയി'' - വ്യാപാരി ദുഃഖത്തോടെ പറഞ്ഞു.
“എങ്കിൽ അതു ജനങ്ങൾ അറിയണം. നനഞ്ഞ ധാന്യം ആളുകൾ കാണണം. വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല. അറിഞ്ഞുകൊള്ളുക. വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ട
ത്തിൽപെട്ടവനല്ല.” നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി..!!
ന്യൂനതകൾ മറച്ചുവച്ചുകൊണ്ടുള്ള വിൽപന വഞ്ചനയാണന്നാണ് നബി ﷺ പ്രഖ്യാപിക്കുന്നത്. എത്ര കഠിനമായ താക്കീത്..! കച്ചവടം നല്ല തൊഴിലാണ്. അനുവദനീയമായ കച്ചവടമായിരിക്കണം. മിതമായ ലാഭമെടുക്കാം. പൂഴ്ത്തിവയ്പ്പ് പാടില്ല. കരിഞ്ചന്ത പാടില്ല. കൃത്രിമ ക്ഷാമം സൃഷ്ടിച്ചു സാധനങ്ങളുടെ
വില കൂട്ടാൻ പാടില്ല. സത്യസന്ധരായിരിക്കണം കച്ചവടക്കാർ...
വിൽപനക്കുള്ള സാധനങ്ങളുടെ ന്യൂനതകൾ വാങ്ങാൻ വരുന്നവർ അറിയണം. ചിലർ വിൽപന സാധനങ്ങളുടെ മെച്ചം അങ്ങനെ വിളിച്ചുപറയും. വാങ്ങാൻ വരുന്നവർ ആ വാചാലതയിൽ വീണുപോകും. സാധനം അത്രയൊന്നും മെച്ചപ്പെട്ടതാകുകയുമില്ല. ഇത് അനുവദനീയമല്ല.
നേർക്കുനേരെയുള്ള അളവും തൂക്കവും മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. തൂക്കം കൃത്യമായി കാണിക്കുന്ന തുലാസു തന്നെ ഉപയോഗിക്കണം. തുലാസിൽ കൃത്രിമം കാണിക്കാറുണ്ട്. അതു വഞ്ചനയാണ്...
ചിലർ തൂക്കിയെടുക്കാൻ ഒരു തുലാസും തൂക്കിക്കൊടുക്കാൻ
മറ്റൊരു തുലാസും ഉപയോഗിക്കും. ഇതും വഞ്ചന തന്നെ.
ജനങ്ങൾ എന്തെങ്കിലും സാധനം കടയിൽ വിൽപനക്കു കൊണ്ടുവരുന്നു. കുരുമുളകോ അടക്കയോ പുളിയോ തേങ്ങയോ പയറോ എന്തെങ്കിലും.
അഞ്ചു കിലോഗ്രാം തൂക്കിയെടുക്കുന്നു. വാസ്തവത്തിൽ അത് അഞ്ചു കിലോയിൽ കൂടുതൽ കാണും.
അതേ കച്ചവടക്കാരൻ അഞ്ചു കിലോഗ്രാം തൂക്കിക്കൊടുക്കുന്നു എന്നു കരുതുക. വാസ്തവത്തിൽ അത് അഞ്ചു കിലോ തികയില്ല.
വിശുദ്ധ ഖുർആൻ ഇത്തരക്കാർക്കു ശക്തമായ താക്കീതു നൽകുന്നുണ്ട്. ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്നവർക്കു വേദനാ
ജനകമായ ശിക്ഷയാണുള്ളത്.
നീതിമാനായ കച്ചവടക്കാരനെ നബി ﷺ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞു. പലരുടെയും കച്ചവടത്തിൽ ബറകത്തുണ്ടാകാൻ വേണ്ടി ദുആ ചെയ്തിട്ടുണ്ട്.
അറബികളുടെ പ്രധാന വരുമാനമാർഗം തന്നെ വ്യാപാരമായിരുന്നുവല്ലോ. അതുകൊണ്ടു വ്യാപാരത്തിന്റെ കാര്യത്തിൽ മുസ്ലിം ഭരണകൂടം വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു.
അബൂബക്കർ(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), ഉസ്മാൻ(റ) എന്നിവരൊക്കെ പേരെടുത്ത കച്ചവടക്കാരായിരുന്നു. അവരുടെയൊക്കെ ധനം ഇസ്ലാംമത പ്രചാരണത്തിനു വളരെയേറെ ഉപകരിച്ചിട്ടുണ്ട്.
കച്ചവടക്കാർ എക്കാലത്തും ഇസ്ലാമിന്റെ സഹായികളായി വർത്തിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. നമ്മുടെ കച്ചവടക്കാർ നീതിയോടുകൂടി വർത്തിക്കട്ടെ...
തുടരും ... ഇന്‍ ശാ അല്ലാഹ് ...

വിശുദ്ധ ഖുർആനിലൂടെ..
ഭാഗം : 10
ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍
നബി ﷺ പറഞ്ഞു: പത്തെണ്ണം പത്ത് ദുരന്തങ്ങളെ തടയുന്നതാണ്...
1) ഫാതിഹ :
റബ്ബിന്റെ ദേഷ്യത്തെ തടയും.
2) യാസീന്‍ : അന്ത്യനാളിലെ ദാഹത്തെ തടയും.
3) ദു:ഖാന്‍ : അന്ത്യനാളിലെ ഭയവിഹ്വലതയെ തടയും.
4) വാഖിഅ : ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തടയും.
5) മുല്‍ക് :
ഖബര്‍ ശിക്ഷയെ തടയും.
6) കൗസര്‍ : എതിരാളികളെ ഉത്തരം മുട്ടിക്കും.
7) കാഫിറൂന :
മരണ ഘട്ടത്തില്‍ ഈമാന്‍ ഊര്‍ന്നു പോകുന്നതിനെ തടയും.
8) ഇഖ്‌ലാസ് :
കാപട്യം തടയും.
9) ഫലഖ് : അസൂയക്കാരുടെ അസൂയയെ തടയും.
10) അന്നാസ് : വസ്‌വാസിനെ തടയും.
(മിശ്കാതുല്‍ മസാബീഹ്)
വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത്
1) യാസീന്‍ :
ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും.
2) സജദ :
അനുഗ്രഹം ലഭിക്കാനും പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും.
3) ദുഖാന്‍ : എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വർഗ്ഗത്തില്‍ ഒരു വീട് പണിയുന്നതാണ്.
4) വാഖിഅ : ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും.
5) തബാറക :
ഖബര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാനും വിനാശകാരികളില്‍ നിന്ന് രക്ഷ പ്രാപിക്കാനും.
6) ഫുസ്സിലത്ത് : പ്രത്യേകമായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്താണ്. ഈ സൂറത്തിലെ പത്ത് നിര്‍ബന്ധ കാര്യങ്ങളുടെ കണക്കനുസരിച്ച് പത്ത് തവണ പ്രത്യേകം പ്രതിഫലം രേഖപ്പെടുത്തും.
7) ഹശ്ര്‍ : സ്വര്‍ഗ്ഗവും അര്‍ശും കുര്‍സുമടക്കം സര്‍വ്വ ചരാചരങ്ങളും മലക്കുകളും റഹ്മത്തിനെ തേടി പ്രാര്‍ത്ഥിക്കാനും പൊറുക്കലിനെ തേടാനും വഴിയൊരുക്കുന്നു. ഇത് ഓതിയ രാത്രിയിലോ പകലിലോ മരിച്ചാല്‍ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുന്നതാണ്...
എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്...
(ഫത്ഹുല്‍ മുഈന്‍ 148)
നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും
ചില സൂറത്തുകളും ആയത്തുകളും നിത്യവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്. സൂറത്തുല്‍ ഫാതിഹ, സൂറത്തുല്‍ ഇഖ്‌ലാസ്, സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളും ആയത്തുല്‍ കുര്‍സിയ്യ്, ശഹിദല്ലാഹു എന്നീ ആയത്തുകളും അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാര ശേഷവും പാരായണം ചെയ്യല്‍ സുന്നത്താണ്...
ഉറങ്ങാന്‍ തയ്യാറെടുത്താല്‍ മേല്‍പറഞ്ഞ സൂറത്തുകളോടൊപ്പം ആമനറസൂൽ (അല്‍ബഖറ 285-286) കാഫിറൂന എന്നിവ കൂടി ചേര്‍ത്ത് ഓതല്‍ സുന്നത്തുണ്ട്. അതുപോലെ ലൗ അന്‍സല്‍നാ (ഹസ്ര്‍ 2-24) ഹാമീം (ഗാഫിര്‍ 1-2) അഫഹസിബ്ത്തും (മുഅ്മിനൂന്‍ 115-118) എന്നീ സൂറത്തുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കലും പ്രത്യേകം സുന്നത്തുണ്ട്...
സജദ, യാസീന്‍, ദുഖാന്‍, വാഖിഅ, തബാറക, സല്‍സല, തകാസുര്‍ എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പതിവായി പാരായണം ചെയ്യല്‍ സുന്നത്താണ്...
(ഫത്ഹുല്‍ മുഈന്‍ 148)
നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍
എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ സൂറത്ത് ഓതല്‍ പ്രത്യേകം സുന്നത്താണല്ലോ. എന്നാല്‍ ചില നിസ്‌കാരങ്ങളില്‍ ചിലസൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്...
വെള്ളിയാഴ്ച മഗ്‌രിബില്‍ ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ഹുവല്ലാഹു അഹദ് എന്നിവയും, എല്ലാ ദിവസവും സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം, മഗ്‌രിബിനു ശേഷമുള്ള രണ്ട് റക്അത്ത്, ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരം, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാമിന്റെ സുന്നത്ത് എന്നീ നിസ്‌കാരങ്ങളിലും യാത്രക്കാരുടെ നിസ്‌കാരങ്ങളിലും ഈ രണ്ട് സൂറത്തുകള്‍ പ്രത്യേകം സുന്നത്താണ്...
സുബ്ഹിന്റെ മുമ്പുള്ള റവാതിബു സുന്നത്തില്‍ അലം നശ്‌റഹ്, അലംതറ കെയ്ഫ എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുന്നതിന്റെ പ്രാധാന്യം ഹദീസുകളില്‍ കാണാന്‍ സാധിക്കും. പതിവായി സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ യഥാക്രമം ഈ രണ്ട് സൂറത്തുകള്‍ ഓതുന്ന വ്യക്തിക്ക് ബാസൂര്‍ (മൂലക്കുരു) രോഗത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്...
(ഫത്ഹുല്‍ മുഈന്‍ 73)
ഈ സുന്നത്ത് നിസ്‌കാരത്തില്‍ ഈ രണ്ടു സൂറത്തുകള്‍ ഓതുന്നവന് ശത്രുവിന്റെ അക്രമം ഏല്‍ക്കുകയില്ലെന്നു ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്...
(ഇആനത്ത് 1/246)
അതിനാല്‍ സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ ആദ്യത്തെ റക്അത്തില്‍ അലം നശ്‌റഹ്, അല്‍ കാഫിറൂന്‍, അലംതറകൈഫ, ഇഖ്‌ലാസ് എന്നിങ്ങനെ രണ്ടു സൂറത്തുകള്‍ ചേര്‍ത്തി ഓതലാണ് ഉത്തമം...
(ഫത്ഹുല്‍ മുഈന്‍)
വിത്‌റ് നിസ്‌കാരത്തില്‍ മൂന്ന് റക്അത്തുകളില്‍ ആദ്യത്തേതില്‍ സബ്ബിഹിസ്മയും രണ്ടാമത്തേതില്‍ കാഫിറൂനയും അവസാനത്തേതില്‍ ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ പ്രത്യേകം സുന്നത്തുണ്ട്. വിത്‌റ് മൂന്നില്‍ ചുരുക്കുന്നവര്‍ ആ റക്അത്തിലും കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ ഒടുവിലത്തെ മൂന്ന് റക്അത്തിലും ആ സൂറത്തുകള്‍ ഓതണം.
ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ നൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏത

െങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.
അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും
മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.
വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതാകയുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്.
തുടരും ... ഇന്‍ ശാ അല്ലാഹ് ..

ആരുമായുള്ള ഒരു ബന്ധത്തിന് വേണ്ടിയും, ജോലിക്ക് വേണ്ടിയും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും നാം നിസ്കാരം നഷ്ടപ്പെടുത്തരുത്
ഓർക്കുക നാം ജനിച്ചത് തനിച്ചാണ്
നാം മരിക്കുന്നതും തനിച്ചാണ്
നമ്മുടെ ഖബറിൽ നാം തനിച്ചാണ്
വിധിന്യായ ദിവസം നാം
ചോദ്യം ചെയ്യുപ്പെടുന്നതും നമ്മേ തനിച്ചാണ്
അത് കൊണ്ട് നിസ്കാരത്തെ നാം പിന്തിക്കരുത്
ആർക്കും നമ്മേ രക്ഷിക്കാനാവില്ല
ഓർക്കുക നാം ജനിച്ചത് തനിച്ചാണ്
നാം മരിക്കുന്നതും തനിച്ചാണ്
നമ്മുടെ ഖബറിൽ നാം തനിച്ചാണ്
വിധിന്യായ ദിവസം നാം
ചോദ്യം ചെയ്യുപ്പെടുന്നതും നമ്മേ തനിച്ചാണ്
അത് കൊണ്ട് നിസ്കാരത്തെ നാം പിന്തിക്കരുത്
ആർക്കും നമ്മേ രക്ഷിക്കാനാവില്ല
വെളിയങ്കോട് ഉമർ ഖാളി(റ)ചരിത്രം
ഭാഗം :11
തുക്ടി നീബുവിന്റെ ഉത്തരവനുസരിച്ച് പോലീസുകാർ ഉമർഖാളിയെ അറസ്റ്റു ചെയ്തു ചാവക്കാട് ജയിലിലടച്ചു തൽക്ഷണം ഈ വാർത്ത നാടുനീളെ പരന്നു ജനങ്ങൾ ജയിൽ പരിസരത്ത് തടിച്ചു കൂടി അവരോടു ശാന്തരായി പിരിഞ്ഞു പോവാൻ ഉമർഖാളി തന്നെ പറയേണ്ടിവന്നു മഹാന്റെ ഉപദേശം കേട്ട് ജനങ്ങൾ ശാന്തരായി പിരിഞ്ഞുപോയി .
ചാവക്കാട് തുക്ടി കച്ചേരിയോടനുബന്ധിച്ചുണ്ടായരുന്ന ലോക്കപ്പ് മുറിയിലായിരുന്നു ഉമർഖാളിയെ പാർപ്പിച്ചിരുന്നത് മഹാന്റെ കൈകാലുകൾക്ക് ആമം വെച്ചിരുന്നില്ല രണ്ട് പോലീസുകാർ നീബുവിന്റെ കൽപന പ്രകാരം മഹാന് കാവൽ നിന്നിരുന്നു തന്നെ ഉമർ മുസ്ലിയാർ തുപ്പിയ സംഭവം പരസ്യമാക്കരുതെന്ന് നീബു കീഴ്ഉദ്യോഗസ്ഥന്മാരോട് താക്കീത് ചെയ്തിരുന്നു പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, അരമന രഹസ്യം അങ്ങാടിപ്പാട്ടായി നിമിഷങ്ങൾക്കകം മഹാനായ ഖാളിയാർ തുക്ടി നീബുവിന്റെ മുഖത്ത് തുപ്പിയ വിവരം അങ്ങാടിയിൽ പരസ്യമായി വൈകുന്നേരം മൂന്നു മണിക്കുതന്നെ നീബു ബംഗ്ലാവിലേക്കു തിരിച്ചു പോയി അന്നത്തെ രാവും പകലും നീബുവിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്ത കറുത്ത പകലും കാളരാത്രിയുമായിരുന്നു. തന്റെ അധികാര കസേര ഉപയോഗിച്ച് ഉമർഖാളിക്കെതിരിൽ ചെറുവിരലെങ്കിലും അനക്കിയാൽ അതിനാലുണ്ടാവുന്ന വിപത്ത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് നീബുവിനും ബ്രിട്ടീഷ് ഗവൺമെന്റിനും നന്നായറിയാം അതുകൊണ്ടാണ് ഉമർഖാളി (റ)വിനു മുമ്പിൽ പുലികൾ എലികളായത്
ഉമർഖാളി (റ) ജയിലിൽ നിസ്കാരത്തിലും ദിക്റിലുമായി കഴിഞ്ഞു കൂടി പോലീസുകാർ കൊണ്ടുവന്ന ഭക്ഷണം മഹാൻ കഴിച്ചില്ല ചാവക്കാട്ടെ ഒരു മുസ്ലിം പ്രമാണിയുടെ വീട്ടിൽനിന്നും കൊടുത്തയച്ച ഭക്ഷണമാണ് കഴിച്ചത്
ഉമർഖാളി (റ) ഇബാദത്തിൽ തന്നെ കാവൽക്കാരായി പുറത്ത് രണ്ടു പോലീസുകാരും സമയം അർദ്ധരാത്രിയായപ്പോൾ മഹാൻ കാവൽക്കാരോട് വുളൂവിനുവേണ്ടി കുറച്ചു വെള്ളം ആവശ്യപ്പെട്ടു കാവൽക്കാരിൽ ഒരാൾ വെള്ളം കൊടുത്തു ആ വെള്ളം കൊണ്ട് മഹാൻ വുളൂഅ് ചെയ്തു നിസ്കരിച്ചു ഇതെല്ലാം കാവൽക്കാർ കാണുന്നുണ്ടായിരുന്നു
നേരം പുലർന്നപ്പോൾ അവർ ഞെട്ടിത്തരിച്ചുപോയി ജയിലിനുള്ളിൽ ഉമർഖാളിയെ കാണുന്നില്ല പൂട്ട് ആരും തുറന്നിട്ടുമില്ല മഹാനായ ഉമർഖാളി (റ) കറാമത്തിനാൽ ജയിലിൽ നിന്നു അപ്രത്യക്ഷനായി പോലീസുകാരിലൊരാൾ നീബുവിന്റെ ബംഗ്ലാവിലേക്കോടി ബംഗ്ലാവിന്റെ പൂമുഖത്തുതന്നെ തുക്ടി നീബു ഉണ്ടായിരുന്നു കിടുകിടുപ്പാടെ പോലീസുകാരൻ പറഞ്ഞു: സാർ, നാം ഇന്നലെ ലോക്കപ്പിലാക്കിയിരുന്ന ഉമർ മുസ്ലിയാരെ കാണുന്നില്ല ലോക്കപ്പ് റൂം പൂട്ടിയ നിലയിൽ തന്നെയാണ് ഞങ്ങളാണെങ്കിൽ ഉറങ്ങിയിട്ടുമില്ല
വാർത്ത കേട്ട നീബു അന്തംവിട്ടുപോയി അയാൾ പോലീസുകാരെ കടുത്ത ഭാഷയിൽ ആക്ഷേപിച്ചു ഇതുകേട്ട പോലീസുകാരൻ നിറകണ്ണുകളോടെ പറഞ്ഞു: സർ, അദ്ദേഹം ഇന്നലെ രാത്രി അംഗസ്നാനം ചെയ്യാൻ വേണ്ടി വെള്ളത്തിനാവശ്യപ്പെട്ടു ദയ തോന്നിയ എന്റെ കൂട്ടുകാരൻ വെള്ളം കൊടുത്തു അദ്ദേഹം അംഗശുദ്ധി വരുത്തി നിസ്കരിച്ചു അദ്ദേഹത്തിന്റെ ധ്യാനശബ്ദവും മുഴങ്ങിക്കേട്ടിരുന്നു അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചപ്പോൾ കിടന്നതായിരിക്കുമെന്ന് ഞങ്ങൾ കരുതി പ്രഭാതത്തിൽ ലോക്കപ്പ് മുറി പഴയപടി അടഞ്ഞുതന്നെ കാണുന്നു അദ്ദേഹത്തെ മുറിയിൽ കാണുന്നുമില്ല ഈ വാർത്ത അവിടുത്തെ അറിയിക്കുന്നു അവിടുന്നു അടിയങ്ങളെ കുറ്റക്കാരാക്കി ശിക്ഷിക്കരുതേ
ചിന്താനിമഗ്നനായ നീബു പോലീസുകാരനോട് തിരിച്ചു പോകാൻ പറഞ്ഞു പ്രാതൽ കഴിച്ചു നേരത്തെത്തന്നെ കച്ചേരിയിലെത്തി സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ഉമർ ഖാളിയുടെ അപ്രത്യക്ഷമാവലിനെക്കുറിച്ച് ചർച്ച നടത്തി പ്രശ്നം വിശദീകരിച്ചു കൊണ്ട് അയാൾ മലബാർ കലക്ടർക്ക് അടിയന്തര സന്ദേശമയച്ചു ഉമർഖാളിയെ ഉടനെത്തന്നെ കോഴിക്കോട് ഹജ്ജൂർ കച്ചേരിയിൽ ഹാജറാക്കാൻ കലക്ടർ ഉത്തരവിട്ടു ഉടൻതന്നെ പോലീസ് സംഘം വെളിയങ്കോട്ടെത്തി ഉമർഖാളിയുടെ കാക്കത്തറ ഭവനം വലയം ചെയ്തു

കൂടുതൽ മഹത്തരമായ ഉയരങ്ങളിലേക്ക് നമ്മെ എത്തിക്കാനുള്ള ചില വീഴ്ചകളാണ് ഇടക്കേറ്റുവാങ്ങേണ്ടി വരുന്ന പരാജയങ്ങൾ...
ഒരിക്കലും വീഴ്ചകൾ സംഭവിക്കാതിരിക്കുമ്പോഴല്ല അവിടെനിന്നും ഉയർത്തെഴുന്നേൽക്കുന്നതാണ് തന്റേടം...
നമ്മുടെ ചില പോരായ്മകളും കുറവുകളും നികത്തി മുന്നോട്ടുപോവാൻ പ്രേരിപ്പിക്കുന്ന ഒന്നുകൂടിയാണ് ചില പരാജയങ്ങൾ...
വീഴ്ചകളിൽ തളരാതെ പൂർവ്വാധികം ശക്തിയോടെ തന്നെ വിജയത്തിലേക്ക് നടന്നടുക്കുക...
റബ്ബ് സുബ്ഹാനഹുവതആല അനുഗ്രഹിക്കട്ടെ..
ആമീൻ യാ റബ്ബൽ ആലമീൻ
ഇന്ന് 2020 ഫെബ്രുവരി 21
(1441 ജമാദുൽ ആഖിർ 26- വെള്ളിയാഴ്ച)
ഒരിക്കലും വീഴ്ചകൾ സംഭവിക്കാതിരിക്കുമ്പോഴല്ല അവിടെനിന്നും ഉയർത്തെഴുന്നേൽക്കുന്നതാണ് തന്റേടം...
നമ്മുടെ ചില പോരായ്മകളും കുറവുകളും നികത്തി മുന്നോട്ടുപോവാൻ പ്രേരിപ്പിക്കുന്ന ഒന്നുകൂടിയാണ് ചില പരാജയങ്ങൾ...
വീഴ്ചകളിൽ തളരാതെ പൂർവ്വാധികം ശക്തിയോടെ തന്നെ വിജയത്തിലേക്ക് നടന്നടുക്കുക...
റബ്ബ് സുബ്ഹാനഹുവതആല അനുഗ്രഹിക്കട്ടെ..
ആമീൻ യാ റബ്ബൽ ആലമീൻ
ഇന്ന് 2020 ഫെബ്രുവരി 21
(1441 ജമാദുൽ ആഖിർ 26- വെള്ളിയാഴ്ച)
ലോകത്തിന്റെ നായകൻ നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺചരിത്രം
ഭാഗം : 104
റസൂലുല്ലാഹിﷺയുടെ പത്നിമാരെക്കുറിച്ചു പല അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ ഒന്നിച്ച് അനുസ്മരിക്കാം. ഓർത്തുവയ്ക്കാൻ അതുവേണം.
പ്രഥമ പത്നി ഖദീജ(റ) തന്നെ. അവരുടെ പിതാവ് ഖുവയ്ലിദ് ബ്നു അസദ്. മാതാവ് ഫാത്വിമ ബിൻത് സായിദ്.
അവരുടെ സ്ഥാനപ്പേര് ത്വാഹിറ.
സൽസ്വഭാവത്തിനും ഔദാര്യത്തിനും പേരുകേട്ട വനിത. തങ്ങളുടെ മകൾ 'വിശ്വാസികളുടെ മാതാവ്' എന്ന നാമത്തിൽ മനുഷ്യകുലത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്ന് ആ മാതാപിതാക്കൾ ഓർത്തിരിക്കില്ല.
അബൂഹാല എന്ന ചെറുപ്പക്കാരൻ ഖദീജ(റ)യെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായി. ഹിന്ദും ഹാരിസും. അബൂഹാല ഏറെക്കാലം ജീവിച്ചില്ല.
ഖദീജ വിധവയായി...
അതീഖ് ബ്നു ആബിദ്. സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ.
അദ്ദേഹം ഖദീജയെ വിവാഹം ചെയ്തു. അതിൽ ഒരു പെൺകുട്ടി ജനിച്ചു. പേര് ഹിന്ദ്. ഏറെക്കഴിഞ്ഞില്ല, അതീഖും മരണപ്പെട്ടു. പിന്നെയും വിധവയായി.
പല വിവാഹാലോചനകൾ വന്നു.
ഒന്നും സ്വീകരിച്ചില്ല. ധനികയാണ്. കച്ചവട സംഘങ്ങളെ അയയ്ക്കും. വയസ് നാൽപത്.
'അൽ അമീൻ' എന്നു പരക്കെ അറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനുമായി വിവാഹം.
തനിക്കുള്ളതെല്ലാം പ്രവാചകനു (ﷺ) മുമ്പിൽ സമർപ്പിച്ചു. പ്രവാചകനു വയസ്സു നാൽപതായി.
അപ്പോഴേക്കും പതിനഞ്ചു വർഷത്തെ ദാമ്പത്യം കടന്നുപോയിരുന്നു.
ഹിറാഗുഹയിലെ നാളുകൾ.
ആദ്യത്തെ വഹ്യ്. അതിന്റെ പാരവശ്യം. എല്ലാറ്റിനും ഖദീജ(റ) സാക്ഷി. ഒന്നാമതായി ഇസ്ലാം സ്വീകരിച്ചു. കടുത്ത പരീക്ഷണത്തിന്റെ നാളുകൾ.
ഇസ്ലാം സ്വീകരിച്ച പാവങ്ങളെ സഹായിച്ചു. അതിശയകരമായ ഔദാര്യം. പണമെല്ലാം ദീനിനുവേണ്ടി ചെലവാക്കി. പ്രവാചകനെ (ﷺ) ധനം കൊണ്ടും വാക്കുകൾകൊണ്ടും
സൽകർമ്മങ്ങൾകൊണ്ടും സഹായിച്ചു.
ബഹിഷ്കരണത്തിന്റെ കാലം. മലഞ്ചരിവിൽ കൊടിയ യാതനകൾ സഹിച്ചു. ശരീരം ക്ഷയിച്ചു.
ബഹിഷ്കരണം അവസാനിച്ചു. പിന്നെ ഏറെ നാൾ ജീവിച്ചില്ല. അബൂത്വാലിബും ഖദീജ(റ)യും വഫാതായി. അതു ദുഃഖവർഷം.
സയ്നബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നീ പുത്രിമാരെ പെറ്റുവളർത്തി. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാരെയും. ഇബ്റാഹിം എന്ന കുട്ടി ഒഴികെ നബിﷺയുടെ എല്ലാ മക്കളെയും പ്രസവിച്ചത് ഖദീജ(റ) ആയിരുന്നു.
നബി ﷺ അവരെ നന്ദിയോടെ അനുസ്മരിക്കുമായിരുന്നു. അതുകേട്ടു മറ്റുള്ളവർ അത്ഭുതം കൊള്ളും. ഖദീജ(റ)ക്കു പ്രവാചകരുടെ (ﷺ) മനസ്സിലുള്ള സ്ഥാനം...!

വിശുദ്ധ ഖുർആനിലൂടെ
ഭാഗം :11
പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍
ആവര്‍ത്തിച്ചു പാരായണം ചെയ്യേണ്ട സൂറത്തുകളിലും ആയത്തുകളിലും മാത്രമൊതുങ്ങിപ്പോകരുത് നമ്മുടെ പാരായണം. ഖുര്‍ആന്‍ മുഴുവനും ഓതി പൂര്‍ത്തിയാക്കണം. നിരവധി തവണ ഖുര്‍ആന്‍ ആദ്യന്തം ഓതിത്തീര്‍ക്കണം. അതിനു വലിയ മഹത്വവും പ്രതിഫലവുമുണ്ട്...
നബി ﷺ പറഞ്ഞു: ഒരാള്‍ ഫര്‍ള് നിസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അയാള്‍ക്ക് ദുആക്ക് ഉത്തരം കിട്ടുന്ന ഒരു ദുആക്ക് അവകാശമുണ്ട്. ഒരാള്‍ ഖുര്‍ആന്‍ ആദ്യാന്തം പൂര്‍ത്തിയാക്കിയാല്‍ ആ വ്യക്തിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാര്‍ത്ഥനക്ക് അവകാശമുണ്ട്...
(ത്വബ്‌റാനി, മജ്മഉസ്സവാഇദ് 7/172)
നമ്മുടെ നേതാവായ അശ്‌റഫുല്‍ ഖല്‍ഖ് നബിﷺയുടെ പേരിലും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ പേരിലും മാതാപിതാക്കളുടെ പേരിലും ഖുര്‍ആന്‍ ഖത്മ് ചെയ്യുമ്പോഴും പ്രത്യേക സവിശേഷതയുള്ള സൂറത്തുകളും ആയത്തുകളും പാരായണം ചെയ്യുമ്പോഴും ഹദ്‌യ ചെയ്യുന്നത് വലിയ സൗഭാഗ്യമാണ്. ഹദ്‌യ ചെയ്യപ്പെട്ടവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരണുമണിത്തൂക്കവും കുറയാതെ പാരായണം ചെയ്തവനും ലഭിക്കുന്നു.
അതിനുപുറമേ തിരുനബിﷺയും മറ്റു വിയോഗം പ്രാപിച്ച സ്വാലിഹീങ്ങളുടെ ആത്മാക്കളുമായി ഒരു പ്രത്യേക ബന്ധം വളരുന്നതും അത് മരണ സമയത്തും ഖബറിലും മഹ്ശറയിലും വലിയ തുണയായി വരുന്നതുമാണ്.
ഒരു ഫാതിഹ ഓതി ഖബറുസ്ഥാനിലെ മുഴുവന്‍ പേര്‍ക്കും പ്രതിഫലം ഹദ്‌യ ചെയ്താല്‍ അല്ലാഹുﷻവിന്റെ അതിരില്ലാത്ത ഔദാര്യത്താല്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണമായ ഓരോ ഫാതിഹ ഓതിയ പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാതെ ഓതിയ വ്യക്തിയുടെ പ്രതിഫലം എല്ലാവര്‍ക്കും വിഹിതം വെക്കുകയില്ല...
(ഫതാവല്‍ കുബ്‌റാ 2/42, ബിഗ്‌യ 97)
പ്രതിഫലം വിവിധ രീതികളില്‍
ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലങ്ങള്‍ വിവിധ രീതികളിലാണ് നല്‍കപ്പെടുക. നിസ്‌കാരത്തില്‍ സുജൂദിനാണോ നിര്‍ത്തത്തിനാണോ കൂടുതല്‍ മഹത്വമുള്ളത് എന്ന വിഷയത്തെ കേന്ദീകരിച്ച് ഒരു ചര്‍ച്ചയുണ്ട് തുഹ്ഫയില്‍. ദുആ എന്ന അടിസ്ഥാനത്തില്‍ സുജൂദും ഖുര്‍ആന്‍ പാരായണം എന്ന അടിസ്ഥാനത്തില്‍ നിര്‍ത്തത്തിനുമാണ് മഹത്വം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
അലി (റ) ഉദ്ധരിക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് കാണുക. നിസ്‌കാരത്തില്‍ നിര്‍ത്തത്തില്‍ ചെയ്യുന്ന ഖുര്‍ആന്‍ പാരായണത്തിന് നൂറ് ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. സാധാരണഗതിയില്‍ ഒരു അക്ഷരം ഉരുവിട്ടാല്‍ 10 നന്മ ചെയ്ത പ്രതിഫലമാണുള്ളതെങ്കില്‍ നിസ്‌കാരത്തിലെ നിര്‍ത്തത്തിലെ പാരായണത്തിന് 100 ഇരട്ടിയുണ്ട്. ഇരുത്തത്തിലെ പാരായണത്തിന് അമ്പത് ഇരട്ടിയും നിസ്‌കാരത്തിന് പുറത്ത് വുളൂവോടുകൂടിയുള്ള പാരായണത്തിന് 25 ഇരട്ടിയും വുളൂഇല്ലാതെയുള്ള പാരായണത്തിന് സാധാരണഗതിയിലുള്ള പത്തിരട്ടി പ്രതിഫലവുമാണ്.
അവസാനിച്ചു

നിമിശങ്ങൾ... മിനുറ്റുകളായും .....
മിനുറ്റുകൾ ...
മണിക്കൂറുകളായും...
മണിക്കൂറുകൾ..ദിവസങ്ങളായും....
ദിവസങ്ങൾ..
ആഴ്ചകളായും....
ആഴ്ചകൾ.....
മാസങ്ങളായും..
മാസങ്ങൾ..
വർഷങ്ങളായും....
നമ്മിൽ നിന്നും അകന്നു പോവുകയാണു.....
ഇതിനിടയിൽ
പല നഷ്ടങ്ങളും..
നേട്ടങ്ങളു...
സംഭവിച്ചിരിക്കാം....
നഷ്ടപ്പെട്ട സമയത്തെകുറിച്ച്...
ദു:ഖിക്കാതിരിക്കുക...
വരാനിരിക്കുന്ന സമയം ...
നഷ്ടപ്പെടാതിരിക്കാൻ...
ശ്രമിക്കുക...
നിങ്ങൾ വിചാരിക്കുന്നു നിങ്ങൾക്ക് വേദനിക്കുമ്പോൾ , വിഷമങ്ങൾ വരുമ്പോൾ.. നിങ്ങൾക്കു വേണ്ടി തിരിയാൻ ആരുമില്ലെന്ന്.
നിങ്ങൾ വിചാരിക്കുന്നു ആരും നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന്.
നിങ്ങളെ സൃഷ്ടിച്ച ഒരുവനിലേക്ക് തിരിയൂ.
അവൻ നിങ്ങളെ മുഴുവനായി സ്വീകരിക്കും...തീർച്ച
ഇന്ന് 2020 ഫെബ്രുവരി 22
(1441 ജമാദുൽ ആഖിർ 27- ശനിയാഴ്ച)