Msone Official
Photo
#MSone Release - 2744
See: Season 2 (2021)
സീ: സീസൺ 2 (2021)
Episode 07 / എപ്പിസോഡ് 07
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Apple TV+
പരിഭാഷ : മുജീബ് സി പി വൈ, & ഷൈജു എസ്
പോസ്റ്റർ : ഷൈജു എസ്
ജോണർ : ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.6 /10
ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു.
നൂറ്റാണ്ടുകൾ കഴിഞ്ഞു. കാഴ്ച എന്നത് വെറും കെട്ടുകഥയായി. കാഴ്ചയുള്ളവർ പിശാചിന്റെ സന്തതികളാണെന്ന വിശ്വാസം ഉടലെടുത്തു. ആ വാക്കുച്ഛരിക്കുന്നതുപോലും മതവിരുദ്ധമായി. അൽക്കനി ഗ്രാമത്തിലെ തലവനും യോദ്ധാവുമായ ബാബാ വോസിന് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ബാബാ വോസും ഭാര്യയും അത് രഹസ്യമാക്കി വെച്ചെങ്കിലും കൂട്ടത്തിൽ തന്നെ ശത്രുക്കളുള്ള ബാബാ വോസിന്റെ മക്കളുടെ കാര്യം, മറ്റൊരു ഭ്രാന്തൻ ഗോത്രത്തിന്റെ ചെവിയിലെത്തി. അതിന്റെ തലവനായ രാജ്ഞിയുടെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് കുഞ്ഞുങ്ങളെയും നാട്ടുകാരെയും രക്ഷിക്കാൻ ബാബാ വോസിന് ഗ്രാമവാസികളോടൊപ്പം അവിടം വിടേണ്ടി വന്നു. കിലോമീറ്ററുകൾ താണ്ടി മറ്റൊരിടത്ത് അവർ ജീവിതം ആരംഭിച്ചു.
അവിടെയും അവർ സുരക്ഷിതരായിരുന്നില്ല. കുട്ടികൾ മുതിർന്നതോടെ അവരുടെ ചോദ്യങ്ങളും സംശയങ്ങളും ഏറി വന്നു. തങ്ങളുടെ യഥാർത്ഥ അച്ഛൻ ബാബ വോസ് അല്ലെന്ന് അവരറിഞ്ഞു. അച്ഛനെ നേരിൽ കാണണമെന്ന അവരുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ബാബ വോസ് തയ്യാറാവുന്നു. അങ്ങനെ കുടുംബ സമേതം യാത്ര തിരിക്കുന്നതിനിടയിൽ പല ആപത്തുകളും അവർക്ക് നേരിടേണ്ടി വന്നു. അമ്മ മാഗ്രയെ നഷ്ടപ്പെട്ട അവർ അവസാനം അച്ഛൻ ജെർലമറാലിനടുക്കൽ എത്തിച്ചേരുന്നു. എന്നാൽ മക്കളെ മാത്രമേ അയാൾ സ്വീകരിച്ചുള്ളു. സദുദ്ദേശത്തോടെയല്ല തങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുന്ന അവർക്ക് രക്ഷപ്പെടാൻ സാധിക്കുന്നില്ല. അവിടെയെത്തുന്ന ബാബ വോസിന് കൊഫുനെ മാത്രമേ അവിടുന്ന് രക്ഷിക്കാൻ സാധിക്കുന്നുള്ളു. ഹാനിവ എവിടെയെന്ന് അവർക്കറിയില്ല. ഹാനിവയെ തേടി യാത്ര തിരിക്കുന്ന ബാബ വോസിലാണ് സീസൺ 1 അവസാനിച്ചത്.
രണ്ടാം സീസൺ ആരംഭിക്കുന്നത് ഹാനിവയെ തടങ്കലിൽ വെച്ചത് ആരെന്ന വെളിപ്പെടുത്തലിലൂടെയാണ്. അത് മറ്റാരുമല്ല ബാബാ വോസിന്റെ സഹോദരൻ ഈഡോ വോസ്. അവളെ വീണ്ടെടുക്കാൻ ബാബ നടത്തുന്ന പോരാട്ടങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #English #Sci_Fi #Web_Series

#MSone Release - 2806
Lupin – Season 01 (2021)
ലൂപാൻ – സീസൺ 01 (2021)
ഭാഷ :ഫ്രഞ്ച്
സംവിധാനം : Louis Leterrier, Hugo Gélin,
Ludovic Bernard, Marcela Said
പരിഭാഷ : വിഷ്ണു ഷാജി
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️7.5/10
George Kayയും François Uzanനും ചേർന്ന് സൃഷ്ടിച്ച ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ സീരിസ് ലൂപാൻ 2021 ജനുവരി 8-നാണ് ആദ്യ സീസൺ (അഞ്ച് എപ്പിസോഡുകൾ) നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
1900 കളുടെ തുടക്കത്തിൽ എഴുത്തുകാരനായ മൗറീസ് ലെബ്ലാങ്ക് സൃഷ്ടിച്ച കഥാപാത്രമായ “ആഴ്സൻ ലൂപാൻ” എന്ന അതിബുദ്ധിമാനായ കള്ളനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലൂപാൻ എന്ന ഈ ഡ്രാമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അസ്സേൻ ഡിയോപ്പ് എന്ന ലുപാന്റെ ആരാധകനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിപ്പിക്കുന്നത് ഒമർ സൈ ആണ്.
ഫ്രാൻസിലെ സമ്പന്നനും, ശക്തനുമായ ഹ്യൂബർട്ട് പെല്ലെഗ്രിനി തന്റെ അച്ഛനോടും, കുടുംബത്തോടും ചെയ്ത ദോഹങ്ങൾക്ക് പ്രതികാരം ചെയ്യാൻ 25 വർഷങ്ങൾക്ക് ശേഷം അസ്സേൻ ഡിയോപ്പ് ഇറങ്ങിത്തിരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. തന്റെ ജന്മദിനത്തിൽ പിതാവ് നൽകിയ “ആഴ്സൻ ലൂപിൻ – മാന്യനായ മോഷ്ടാവ്” എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പെല്ലെഗ്രിനി കുടുംബത്തോട് അസ്സേൻ പ്രതികാരം ചെയ്യുന്നത്.
അധികം വലിച്ച് നീട്ടലോ, ബോറടിപ്പിക്കലോ ഇല്ലാതെ തന്നെയാണ് ഓരോ എപ്പിസോഡും മുന്നോട്ട് നീങ്ങുന്നത്. ചെറിയ കഥാപാത്രങ്ങൾ പോലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടാണ് വന്നു പോകുന്നത്. മുഴുവൻ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും രണ്ടാം ഭാഗത്തിലേക്ക് ബാക്കി വെച്ചിട്ടാണ് ലൂപിൻ ആദ്യ സീസൺ അവസാനിക്കുന്നത്. ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു നെറ്റ്ഫ്ലിക്സ് ഡ്രാമയാണ് ലൂപാൻ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #French #Web_Series

#MSone Release - 2785
Prison Break – Season 02 (2006)
പ്രിസൺ ബ്രേക്ക് – സീസൺ 02 (2006)
Episodes: 11 - 22 / എപ്പിസോഡ്സ്: 11 - 22
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Original Film
പരിഭാഷ : നിഖിൽ നീലകണ്ഠൻ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ക്രൈം, ഡ്രാമ
IMDb ⭐️8.3/10
2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്‌കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും കയ്യടക്കവും നമ്മൾ പ്രേക്ഷകർക്കും അനുഭവിച്ചറിയാൻ സാധിക്കും. അടുത്ത എപ്പിസോഡിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ഓരോ എപ്പിസോഡുകളും അവസാനിക്കുന്നത്. നായക കഥാപാത്രങ്ങൾ മാത്രമല്ല, നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ വരെ, നമ്മെ ആവേശം കൊള്ളിക്കുമെന്നതും ഈ സീരിസിന്റെ പ്രത്യേകതയാണ്. വെന്റ് വർത് മില്ലർ, ഡൊമനിക് പഴ്‌സൽ, അമൗറി നോളസ്‌കോ, റോബിൻ ടൂണേ, വാസ് വില്യംസ്, റോബർട്ട് നെപ്പർ, പീറ്റർ സ്റ്റോർമേർ എന്നിവരുടെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്. പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയ ത്രില്ലർ- സസ്പെൻസ് വിഭാഗത്തിൽ പെടുന്ന പ്രിസൺ ബ്രേക്ക് സീരീസ്, 2005- ൽ ഏറ്റവും അധികം ആളുകൾ കണ്ട ടെലിവിഷൻ സീരീസുകളിൽ ഒന്നാണ്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള പ്രിസൺ ബ്രേക്കിന്റെ മറ്റു സീസണുകൾ
പ്രിസൺ ബ്രേക്ക്: സീസൺ: 1 (2005)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #Drama #English

#MSone Release - 2807
Go Goa Gone (2013)
ഗോ ഗോവ ഗോൺ (2013)
ഭാഷ : ഹിന്ദി
സംവിധാനം : Krishna D.K. & Raj Nidimoru
പരിഭാഷ : പാർക്ക് ഷിൻ ഹേ
പോസ്റ്റർ : ഉണ്ണി ജയേഷ്
IMDb ⭐️6.7/10
2013ൽ പുറത്തിറങ്ങിയ ഇന്ത്യൻ സോമ്പി ചിത്രമാണ് ” ഗോ ഗോവ ഗോൺ “. രാജ് & ഡികെ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സേഫ് അലി ഖാൻ, കുണാൽ ഖേമു എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.
മൂന്ന് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ജോലിതിരക്കുകളൊക്കെ മാറ്റി വച്ച് കുറിച്ചുനാള് ഗോവയിൽ പോയി അടിച്ച് പൊളിക്കാൻ തീരുമാനിക്കുന്നു ഗോവയിൽ എത്തിയ ശേഷം മൂവരും ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപിൽ നിശാപാർട്ടിക്ക് പോകുന്നു പാർട്ടി കഴിഞ്ഞു ഉറക്കമുണരുന്ന മൂവരും തങ്ങൾ ഒഴികെ പാർട്ടിയിൽ ഉണ്ടായിരുന്നവർ എല്ലാവരും തന്നെ സോമ്പികളായിരിക്കുന്നു എന്ന സത്യം മനസ്സിലാക്കുന്നു തുടർന്ന് മൂവരും സോമ്പികളിൽ നിന്നും രക്ഷപെടാൻ നെട്ടോട്ടം ഒടുന്നതാണ് കഥ ഇവരുടെ കൂടെ സോമ്പി വേട്ടക്കാരനായ ബോറിസ് കൂടിയെതുമ്പോൾ സിനിമ കൂടുതൽ ത്രില്ലിംഗ് ട്രാക്കിലോട്ട് മാറുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Comedy #Hindi

#MSone Release - 2808
Belle and Sebastian (2013)
ബെൽ ആൻഡ് സെബാസ്റ്റ്യൻ (2013)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Nicolas Vanier
പരിഭാഷ : ഷൈജു എസ്
പോസ്റ്റർ : ഷൈജു എസ്
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി
IMDb ⭐️6.9/10
Cécile Aubryയുടെ Belle et Sébastien എന്ന നോവലിനെ ആസ്പദമാക്കി 2013ൽ Nicolas Vanier സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. 1943ലെ ഫ്രാൻസിലെ ആൽപ്‌സ് പർവ്വതനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ജർമൻ അധിനിവേശത്തിലായതിനാൽ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ജൂത്രരെ അതിർത്തി കടത്തി സ്വിട്സർലാൻഡിലേക്ക് കുടിയേറാൻ സഹായിക്കുന്നവരുടെയും, തങ്ങളുടെ ആടുകളെ കൊല്ലുന്ന വന്യമൃഗമെന്ന് കരുതി ഗ്രാമീണർ വേട്ടയാടാനിറങ്ങുന്ന ഒരു പാവം നായയെയും അവളോട് സൗഹൃദം കൂടുന്ന ഒരു ഏഴ് വയസ്സുകാരന്റെയും കഥയാണ് ചിത്രത്തിൽ പ്രധാനമായി പറഞ്ഞു പോകുന്നത്.
പ്രധാന കഥാപാത്രമായ ഏഴ് വയസ്സുകാരൻ സെബാസ്റ്റ്യൻ അവന്റെ വളർത്തു മുത്തച്ഛൻ സിസാറിന്റെയും അദ്ദേഹത്തിന്റെ അനന്തരവൾ ആഞ്ചലീനയുടെയും കൂടെ സെന്റ്-മാർട്ടിൻ എന്ന കൊച്ചു മലയോരഗ്രാമത്തിലാണ് താമസം. ജർമൻ അധിനിവേശത്താലനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിൽ ഗ്രാമീണർക്ക് പുതിയൊരു വെല്ലുവിളി കൂടി നേരിടേണ്ടി വരുന്നു. ഒരു വന്യമൃഗം അവരുടെ ആടുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ഗ്രാമീണർ കൂട്ടംചേർന്ന് ആ മൃഗത്തെ വേട്ടയാടാനായി ഇറങ്ങുന്നു. എന്നാൽ അതവരുടെ കണ്ണിൽ പെടുന്നുമില്ല. മിക്ക സമയവും മലനിരകളിൽ ചുറ്റിക്കറങ്ങി നടക്കുന്ന സെബാസ്റ്റ്യൻ ഒരുനാൾ അതിന് മുന്നിൽ ചെന്ന് പെടാനിടയാവുന്നു. ഗ്രാമീണർ പറയുന്നത് പോലെ അതൊരു വന്യമൃഗമായിരുന്നില്ല, ഒരു നായയായിരുന്നു. അതുപോലെ ആടുകളെ കൊല്ലുന്നതും ആ നായയായിരുന്നില്ല. ഇരുവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളാവുന്നു. അവൻ ആ നായ്‌ക്കൊരു പേരുമിട്ടു, ബെൽ.
ബെൽ എങ്ങനെ മലമുകളിലെത്തിപ്പെട്ടു, അവളെ വേട്ടയാടാനിറങ്ങുന്നവരുടെ ദൗത്യം വിജയിക്കുമോ, അതിർത്തി കടക്കുന്ന ജൂതർക്ക് നേരിടേണ്ടി വരുന്ന ആപത്തുകൾ എന്തെല്ലാമായിരിക്കും, തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തുടന്നുള്ള കഥ.
ദൃശ്യഭംഗി കൊണ്ട് ഏവരുടെയും മനംകവരുന്ന ഒരു ചിത്രം തന്നെയാണ് ബെൽ ആൻഡ് സെബാസ്റ്റ്യൻ. കാതിനിമ്പമേറുന്ന പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട ഒരു കാര്യമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Drama #Family #French

Media is too big
VIEW IN TELEGRAM
Free Guy (2021)
Cut: പ്രവീൺ അടൂർ
പരിഭാഷ: Fredy Francis
ഉടൻ വരുന്നു നമ്മുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വാദിക്കാം...
Cut: പ്രവീൺ അടൂർ
പരിഭാഷ: Fredy Francis
ഉടൻ വരുന്നു നമ്മുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വാദിക്കാം...
Msone Official
Photo
#MSone Release - 2809
Free Guy (2021)
ഫ്രീ ഗൈ (2021)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Shawn Levy
പരിഭാഷ : ഫ്രെഡി ഫ്രാന്‍സിസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
IMDb ⭐️7.3/10
ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന്‍ ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം ഒരു വീഡിയോ ഗെയിം മാത്രമാണെന്നും, കളിക്കുന്നവർക്ക് നിയന്ത്രിക്കാനാവാത്ത, ഒരു പശ്ചാത്തല കഥാപാത്രമായ നോൺ പ്ലേയബിൾ ക്യാരക്ടർ (NPC) മാത്രമാണ് താനെന്നും തിരിച്ചറിയുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് വിസ്മയിപ്പിക്കുന്ന ഗ്രാഫിക്സുകളുടെ മേമ്പൊടിയോടെ സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വീഡിയോ ഗെയിമുകള്‍ പുറത്തുനിന്നു മാത്രം കളിച്ചു പരിചയമുള്ള നമുക്ക് അതിനുള്ളില്‍ ജീവിക്കുന്ന വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ നല്‍കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Comedy #English

#MSone Release - 2810
Belle and Sebastian: The Adventure Continues (2015)
ബെൽ ആൻഡ് സെബാസ്റ്റ്യൻ, ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (2015)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Christian Duguay
പരിഭാഷ : ഷൈജു എസ്
പോസ്റ്റർ : ഷൈജു എസ്
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി
IMDb ⭐️6.6/10
2013ൽ പുറത്തിറങ്ങിയ ബെൽ ആൻഡ് സെബാസ്റ്റ്യൻ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Christian Duguay സംവിധാനം ചെയ്ത ബെൽ ആൻഡ് സെബാസ്റ്റ്യൻ: ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (Belle et Sébastien, l’aventure continue).
സെബാസ്റ്റ്യന്റെ ആന്റി, ആഞ്ചെലീന ഇംഗ്ലണ്ടിലേക്ക് പോവാൻ തീരുമാനിക്കുന്നതും ഫ്രാൻസ്-സ്വിട്സർലാൻഡ് അതിർത്തിയിൽ വെച്ച് അവർ യാത്ര പറഞ്ഞ് പിരിയുന്നതോടെയുമായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. ആഞ്ചലീന തിരികെ വരികയാണെന്ന കത്ത് അയച്ചിട്ടുണ്ട്. സെബാസ്റ്റ്യനും സിസാറും അവളുടെ വരവിനായി കാത്തിരിക്കുകയാണ്, കൂടെ ബെലും. എന്നാൽ ഇറ്റാലിയൻ അതിർത്തിയിൽ വെച്ച് ആഞ്ചലീനയുടെ വിമാനം തകർന്നു വീഴുന്നു. തത്ഫലമായുമുണ്ടാവുന്ന കാട്ടുതീയും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വിശദീകരണം വിശ്വസിക്കാൻ പക്ഷേ സിസാർ തയ്യാറല്ലാരുന്നു. ആഞ്ചലീന ജീവനോടുണ്ടെന്ന ഉറച്ച വിശ്വാസം താനൊരിക്കലും നേരിൽ കാണാനാഗ്രഹിക്കാത്ത ഒരുവന്റെ സഹായം തേടാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നു. സ്വന്തമായി വിമാനമുള്ളൊരു പൈലറ്റായ പിയർ മാർസൂ. അത് മറ്റാരുമായിരുന്നില്ല, സെബാസ്റ്റ്യന്റെ സ്വന്തം അച്ഛനായിരുന്നു. പ്രസവത്തോടെ മരിച്ചു പോയ സെബാസ്റ്റ്യന്റെ അമ്മ മരിക്കും മുന്നെ അവന്റെ കഴുത്തിലണിയിച്ച മാലയുടെ ലോക്കറ്റിൽ കൊത്തി വെച്ചിരുന്ന പേരിൽ നിന്നാണ് സിസാർ ഇക്കാര്യം മനസ്സിലാക്കുന്നത്. സഹായം ചോദിയ്ക്കാൻ പുറപ്പെടും മുന്നേ ഇക്കാര്യമെല്ലാം സിസാർ അവനോട് പറയുന്നു. ഇക്കാര്യമൊന്നും ഇപ്പോൾ അയാളോട് പറയേണ്ടന്ന് ഇരുവരും തീരുമാനിക്കുന്നു.
ആഞ്ചലീനയെ അന്വേഷിച്ചു പോവാൻ സിസാർ അയാൾക്ക് പണം കൊടുക്കുന്നു. അതിന് സമ്മതിച്ചുവെങ്കിലും തന്റെ വിമാനത്തിൽ മറ്റാരെയും കയറ്റില്ലെന്ന തീരുമാനം മാറ്റാൻ അയാൾ തയ്യാറായില്ല. മറ്റാരും കാണാതെ സെബാസ്റ്റ്യൻ ബെലിനെയും കൂട്ടി വിമാനത്തിൽ കയറി ഒളിച്ചിരിക്കുന്നു, വിമാനം പറന്നുയർന്ന ശേഷമാണ് ഇക്കാര്യം അയാളറിയുന്നത്. തുടർന്ന് ഇരുവരും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളും ആഞ്ചലീനയെ അന്വേഷിച്ചിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന വിപത്തുകളുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൂടുതൽ സാഹസിക രംഗങ്ങൾകൊണ്ട് സമ്പന്നമായ ചിത്രം ആദ്യം ഭാഗം പോലെ തന്നെ നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ്.

എംസോൺ റിലീസ് – 2780
Barbaroslar: Akdeniz’in Kilici: Season 01 (2021) ബാർബറോസ്ലർ: അക്ദെനിസിൻ കിലിജി: സീസൺ 01 (2021)
സീസൺ 01 - ബോലും 04
ഭാഷ : ടർക്കിഷ്
നിർമാണം : ES Film
പരിഭാഷ : ഐക്കെ വാസിൽ & ഷിഹാസ് പരുത്തിവിള,
പോസ്റ്റർ : അഷ്‌കർ ഹൈദർ
ജോണർ: ആക്ഷൻ, ഡ്രാമ, വാർ
IMDb ⭐️ 9.2/10
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മെഡിറ്ററേനിയൻ ഉൾക്കടലിനെ കിടുകിടാ വിറപ്പിച്ച, “മെഡിറ്ററേനിയന്റെ വാൾ” എന്നറിയപ്പെട്ട “ബാർബറോസാ” സഹോദരന്മാരുടെ ഐതിഹാസിക ചരിത്രം പറയുന്ന ടർക്കിഷ് സീരീസാണ് “ബാർബറോസ്ലാർ: അക്ദെനിസിൻ കിലിജി” അഥവാ ബാർബറോസമാർ : മെഡിറ്ററേനിയന്റെ വാൾ. സിംഹങ്ങൾ കഥ പറഞ്ഞു തുടങ്ങുന്നത് വരെയേ വേട്ടക്കാർ നായകന്മാരായിരിക്കുകയുള്ളൂ. ഇവിടെ യൂറോപ്പിലെ അധിനിവേശ സാമ്രാജ്യങ്ങൾ ഒന്നടങ്കം മെഡിറ്ററേനിയനിലെ കടൽ കൊള്ളക്കാരൻ എന്ന് വിളിച്ചു ആക്ഷേപിച്ച ഹൈറെദ്ദിൻ ഖിസിർ ബാർബറോസ, സ്‌പെയിൻ അധിനിവേശ സാമ്രാജ്യത്തിന്റെ അതിശക്തമായ നാവിക സേനയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടി അൾജീരിയയെ സ്പെയ്നിൽ നിന്നും മോചിപ്പിച്ചു അൾജീരിയയുടെ സുൽത്താനായി മാറിയ ഒറുച് ബാർബറോസ എന്നീ സിംഹങ്ങൾ അവരുടെ കഥ പറഞ്ഞു തുടങ്ങുകയാണ്. നായകന്മാർ എന്ന് അഹങ്കരിച്ച പലരും ഇനി വില്ലന്മാരായി മാറും. ഓട്ടോമൻ സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് എന്തിനായിരുന്നു പല സാമ്രാജ്യങ്ങളും കടൽക്കൊള്ളക്കാരൻ എന്ന് ആക്ഷേപിച്ച ഖിസിർ ബാർബറോസയെ തന്റെ സാമ്രാജ്യത്തിന്റെ നാവികസേനാ തലവനാക്കി ഹൈറെദ്ദിൻ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചത് എന്നുള്ളതിന്റെയൊക്കെ ഉത്തരം ഈ വീരോചിതമായ ഇതിഹാസ കാവ്യം പറയും. എർതൂറുൽ ഗാസിയായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എങ്കിൻ അൽത്താൻ ദുസിയത്താൻ, ഒറൂച്ച് റയീസ് ബാർബറോസയായി തിരിച്ചു വരുമ്പോൾ ദിറിലിഷ് എർതൂറുൽ എന്ന സൂപ്പർഹിറ്റ് സീരീസിന്റെ ലോകമെമ്പാടുമുള്ള ആരാധകർക്ക് കൂടി ഇത് വിരുന്നാണ്. പ്രതീക്ഷിക്കാതെ വന്നു ബ്രഹ്‌മാണ്ഡമായി മാറിയ ദിറിലിഷിന്റെ ന്യൂനതകളിൽ ചിലതായിരുന്ന വിഷ്വൽ എഫക്ട്സും സംഘട്ടന രംഗങ്ങളും ബാർബറോസയിലേക്ക് വരുമ്പോൾ ന്യൂനതകൾ എല്ലാം പരിഹരിച്ചുള്ളതാവുകയാണ്. എങ്കിന്റെ കൂടെ ഹിളിർ ഹൈറെദ്ദിൻ പാഷാ ബാർബറോസയായി ഉലാഷ് തുനാ ആസ്ത്തെപ്പേ കൂടി വരുമ്പോൾ ലോകം ഒരു പുത്തൻ താരോദയത്തിനു കൂടി സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഹൈറെദ്ദിൻ ബാർബറോസയുടെയും ഒറുച് റെഇസിന്റെ വീരോചിത ചരിത്രത്തിന് നമുക്കും സാക്ഷ്യം വഹിക്കാം.. Hayde.. Hayde..!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Turkish #War

#MSone Release - 2811
Mosul (2019)
മൊസൂൾ (2019)
ഭാഷ : അറബിക്, ഇംഗ്ലീഷ്
സംവിധാനം : Matthew Michael Carnahan
പരിഭാഷ : നിഖിൽ നീലകണ്ഠൻ
പോസ്റ്റർ : ഉണ്ണി ജയേഷ്
IMDb ⭐️7.3/10
2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.
നായക കഥാപാത്രമായ കാവ, ഐസിസുമായുള്ള വെടി വയ്പ്പിൽ മരണത്തെ മുഖാമുഖം കാണുന്ന സമയത്ത്, SWAT ടീം അവരുടെ രക്ഷക്കെത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. തുടർന്നങ്ങോട്ട് കഥ വളരെ ദ്രുതഗതിയിലാണ് പോകുന്നത്. സ്ഥിരമായി അമേരിക്കക്കാരുടെ കണ്ണിലൂടെ മിഡിൽ ഈസ്റ്റ് യുദ്ധങ്ങൾ കണ്ടിരുന്ന നമുക്ക്, പുതിയൊരു അനുഭവമാണ് തദ്ദേശീയരുടെ കണ്ണിലൂടെ നടക്കുന്ന ഈ കാഴ്ചകൾ.
മാത്യു മൈക്കിൾ കാർനഹാൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദം ബെസ്സ, സുഹൈൽ ദബാഷ്, ഇഷാഖ് ഏലിയാസ്, വലീദ് എൽഗാദി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Arabic #Drama #English #War