John Wick: Chapter 2 / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 2 (2017)
എം-സോണ്‍ റിലീസ് – 966
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Chad Stahelski
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
7.5/10
2014 ല്‍ പുറത്തിറങ്ങിയ ജോണ്‍ വിക്ക് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത് .കഴിഞ്ഞ ഭാഗവുമായി ഒരു ചെറിയ തുടര്‍ച്ചയെന്നോണം ആണ് സിനിമ ആരംഭിക്കുന്നത്. ശിഷ്ട കാലം സമാധാനമായി ജീവിക്കണം എന്ന ചിന്തയോടെ കുപ്രസിദ്ധ/സുപ്രസിദ്ധ വാടകക്കൊലയാളി ജോണ്‍ വിക്ക് തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍, അന്നേ ദിവസം രാത്രിയില്‍ ജോണിന്റെ ഒരു പരിചയക്കാരന് ഒരാവശ്യവുമായി വീട്ടിലെത്തുന്നു. ആവശ്യം നിരസിക്കുന്ന ജോണിന്, പക്ഷേ സമ്മര്‍ദം മൂലം അത് ചെയ്യേണ്ടി വരുന്നു. തന്റെ അവസാന ഉദ്യമം നിറവേറ്റാനായി റോമിലെത്തുന്ന ജോണിന് നേരിടേണ്ടി വരുന്നത് നിരവധി കൂലിപ്പടയാളികള്‍ അല്ലെങ്കില്‍ വാടകക്കൊലയാളികളെയാണ്. അവരെ എങ്ങിനെ നേരിടുന്നു എന്നതാണ് ചാപ്ടര്‍ ടൂവിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍5❤4😁1
Bluebeard / ബ്ലൂബിയേര്ഡ് (2017)
എം-സോണ്‍ റിലീസ് – 551
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : കൊറിയന്‍
സംവിധാനം : സൂ യോന്‍ ലീ
പരിഭാഷ : ഷിഹാസ് പരുത്തിവിള
ജോണർ : ത്രില്ലർ
6.4/10
Seung hoon എന്ന ഡോക്ടര്‍ ഗങ്നം പട്ടണത്തിൽ ഒരു ക്ലിനിക് നടത്തി വരികയായിരുന്നു.എന്നാല്‍ അതില്‍ നിന്ന് കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കരാറടിസ്ഥാനത്തില്‍ മറ്റൊരു ഹോസ്പിറ്റലില്‍ ഡോക്ടറായി ചുമതലയേറ്റു.അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ വീട്ടുടമസ്ഥനെ പരിശോധിച്ച് കൊണ്ടിരുന്നപ്പോള്‍ അബോധാവസ്ഥയിൽ അയാള്‍ പരസ്പര ബന്ധമില്ലത്ത ചില കാര്യങ്ങള്സംസാരിക്കാന് തുടങ്ങി,അയാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഡോക്ര് സ്തംബ്ധനായി. അടുത്തിടെ ഉടലില്ലാത്ത ഒരു ബോഡി ഹാന്‍ നദിയില്‍ നിന്ന് ലഭിച്ചിരുന്നു, ഇത് വരെയും തിരിച്ചറിയാനാവാത്തവിധം ഛിന്നഭിന്നമായ ആ ബോഡിയെക്കുറിച്ചും കൊലപാതകത്തെ പറ്റിയും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഡോക്ടറില്‍ സംശയമുളവാക്കുന്നു. ആ പ്രായമായ ആള്‍ക്കും അയാളുടെ മകനും ഇതില്പങ്കുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നു.തന്റെ ഭാര്യയുടെ തിരോധാനത്തിലും ഇവരുടെ പങ്ക് അയാളെ അസ്വസ്ഥനാക്കുന്നു. അയാൾ ഇതിന്റെ പൊരുള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.. അദ്ദേഹത്തിനതിനാവുമോ..? എന്തോക്കെയായിരുന്നു അയാളെ അവിടെ കാത്തുനിന്നത്.? പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നതായിരുന്നു പിന്നീടുള്ള നിമിഷങ്ങൾ. മറ്റാരോ ചെയ്ത കുറ്റകൃത്യങ്ങൾ നിങ്ങളിൽ അടിച്ചേല്പിച്ചാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.? വികാരതീവ്രമായ രംഗങ്ങളോടെ ക്ലെെമാക്സ് പ്രേക്ഷകരെ ചിന്തിപ്പിക്കുമെന്ന് നിസംശയം പറയാം. എങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടാകും.

👍7❤3
Shabdo / ശബ്ദോ (2013)
എം-സോണ്‍ റിലീസ് – 552
പോസ്റ്റർ: നിഷാദ് ജെ എൻ
ഭാഷ : ബംഗാളി
സംവിധാനം : കൗശിക് ഗാംഗുലി
പരിഭാഷ : മോഹനൻ കെ എം
ജോണർ : ഡ്രാമ
8.1/10
ശബ്ദം എന്നത് സിനിമയുടെ സുപ്രധാന ഭാഗം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് കൗശിക് ഗാന്ഗുലി സംവിധാനം ചെയ്ത Shabdo (Sound) 2013 എന്ന ബംഗാളി ചലച്ചിത്രം.സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കൂട്ടി ചേർക്കുന്ന കൃത്രിമമായി നിർമ്മിക്കപ്പെട്ട പശ്ചാത്തല ശബ്ദങ്ങൾ ആണ് രംഗങ്ങളെ കൂടുതൽ വിശ്വസനീയവും സ്വാഭാവികതയും നൽകി പ്രേക്ഷകന്റെ ഓർമ്മയിൽ തങ്ങി നിർത്താൻ പ്രേരിപ്പിക്കുന്നത്. ബംഗാളി സിനിമകൽക്കുവേണ്ടി കൃത്രിമ പശ്ചാത്തല ശബ്ദം നൽകുന്ന ''താരഖ് ദത്ത (ഋത്വിക് ചക്രബർത്തി)'' എന്ന ശബ്ദ കലാകാരന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.തന്റെ ജോലിയിലുള്ള ആനന്ദം കൊണ്ട് അതിനെ കൂടുതൽ കാര്യക്ഷമമാക്കുവാനും കുറ്റമറ്റതാക്കുവാനും വേണ്ടി കൂടുതൽ കേൽക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സമൂഹം കേൾക്കാൻ നിർബന്ധിക്കപ്പെടുന്ന വാച്യമായ ശബ്ദങ്ങൾ കേൾക്കാൻ താരക് തയ്യാറല്ലാതാകുന്നു.തങ്ങൾക്ക് പരിചിതമല്ലാത്ത അനുഭവങ്ങളെ സ്നേഹിക്കുകയും കണ്ടെത്തുകയും ചെയ്യുക എന്നത് സമൂഹത്തിന് ഒരാളിൽ രോഗാവസ്ഥ അടിചെല്പ്പിക്കാവുന്ന കുറ്റകൃത്യം തന്നെയാണ് എന്ന പൊതുബോധം ചോദ്യം ചെയ്യപ്പെടുകയാണ് Shabdo.താരക് നെ മനസ്സിലാക്കാൻ കുടുംബവും സമൂഹവും പരാജയപ്പെടുന്നിടത്ത് താരക് ന്റെ ജീവിതം സങ്കീർണ്ണമാക്കുന്നു. രോഗിയായി മുദ്രകുത്തപ്പെട്ട താരക്ന്റെ ജീവിതത്തിൽ നിന്നും ശബ്ദങ്ങളെ ഒളിപ്പിക്കാൻ കുടുംബം നടത്തുന്ന ശ്രമം താരക് നെ ശബ്ദങ്ങൾക്ക് വിലക്കുള്ള ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.
ഋത്വിക് ചക്രബർത്തി, ചൂർണി ഗാന്ഗുലി ,റൈമ സെൻ, വിക്ടര്‍ ബാനർജി എന്നിവരോടൊപ്പം പ്രശസ്ത ബംഗാളി സംവിധായകൻ ശ്രീജിത്ത് മുഖർജിയും പ്രധാന വേഷങ്ങളിൽ എത്തുന്ന, മികച്ച ബംഗാളി ചിത്രത്തിനും, ശബ്ദ രൂപകല്പനക്കുമുള്ള 60മത് ദേശീയ അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന് ശിർഷാ റായ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷയാഥാർഥ്യങ്ങളിൽ നിന്നും യാഥാർഥ്യത്തിന്റെ അദൃശ്യതലങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നതില്‍ ശിർഷാ റായ് യുടെ ചായാഗ്രഹണത്തിനും സാധിച്ചിരിക്കുന്നുകടപ്പാട് :Renish Pn

👍8❤2
Neerja / നീർജ (2016)
എം-സോണ്‍ റിലീസ് – 837
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Ram Madhvani
പരിഭാഷ : വിഷ്ണു പ്രസാദ്
ജോണർ : ബയോഗ്രഫി, ഡ്രാമ, ത്രില്ലെർ
7.7/10
സർവൈവൽ ഡ്രാമ ഗണത്തിൽ പെടുന്ന സോനം കപൂർ കേന്ദ്ര കഥാപാത്രമായ സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചെയ്തിട്ടുള്ളത്. 1985ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുംബൈയിൽ നിന്ന് പുറപ്പെട്ട് കറാച്ചിയിൽ, ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന പാൻ അമേരിക്ക (Pan Am Flight73) വിമാനത്തിൽ ഒരു പറ്റം തീവ്രവാദികൾ കയറിക്കൂടി. ലിബിയയിലെ അബു അൽ നിദാൽ ഓർഗനൈസഷൻ തീവ്രവാദികളായിരുന്ന നാല് പേർ അമേരിക്കൻ യാത്രക്കാരെ ലക്ഷ്യമിട്ട് വിമാനം റാഞ്ചുകയും ചെയ്തു. തുടർന്ന് പൈലറ്റിനെയും ക്രൂ മെംബേഴ്സിനെയും നീർജ വിവരം അറിയിക്കുകയും പ്രാണ രക്ഷാർത്ഥം കോക് പിറ്റിന്റെ മുകൾ വശം തുറന്ന് പൈലറ്റ്, സഹ പൈലറ്റുമാർ രക്ഷപ്പെടുകയും ചെയ്തു.
തുടർന്നുണ്ടായ 17 മണിക്കൂറിലെ സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.

👍4❤1
Inside Out / ഇൻസൈഡ് ഔട്ട് (2015)
എം-സോണ്‍ റിലീസ് – 838
പോസ്റ്റർ ഡിസൈൻ : സംഗീത് അച്ചു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Pete Docter, Ronnie Del Carmen (co-director)
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആനിമേഷൻ, അഡ്വെഞ്ചർ, കോമഡി
8.2/10
2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട്. നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്ന വികാരങ്ങൾ എല്ലാം സ്വന്തമായി 'പേഴ്സണാലിറ്റി' ഉള്ള കൊച്ചു മനുഷ്യർ ആണെങ്കിലോ? ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ മത്സരിക്കുകയാണ്. നമ്മുടെ മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനവും അതിന്റെ പ്രത്യാഘാതങ്ങളും വളരെ രസകരമായി അവതരിപ്പിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയത് ഈ സിനിമയാണ്.

❤6👍4
X-Men 2 / എക്സ്-മെൻ 2 (2003)
എം-സോണ്‍ റിലീസ് – 967
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Bryan Singer
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ
7.4/10
X-Men സീരീസിലെ രണ്ടാമത്തെയും കൂട്ടത്തിൽ ഏറ്റവും കൂടുതൽ നിരൂപക/ആരാധക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നുമായ X-Men 2 2003ൽ പുറത്തിറങ്ങി. ഒന്നാം ഭാഗം നിർത്തിയിടത്തു നിന്ന് രണ്ടാം ഭാഗം തുടങ്ങുന്നു.
ലിബർട്ടി ഐലൻഡ് സംഭവത്തിന് ശേഷം പോലീസിന്റെ പിടിയിലായ മാഗ്നിറ്റോയെ പൂർണമായും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ലോഹങ്ങൾ അല്പം പോലും കടന്നു ചെല്ലാത്തസ്വന്തം ശക്തികൾ ഉപയോഗിക്കാൻ കഴിയാത്ത ജയിലിൽ ആജീവനാന്തം തടവിലിട്ടു. എങ്കിലും പ്രശ്നങ്ങൾ ഒന്നും അവസാനിച്ചിരുന്നില്ല. മ്യൂട്ടന്റുകളെയെല്ലാം അങ്ങേയറ്റം വെറുക്കുകയും അവരുടെ അന്ത്യം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പട്ടാള ശാസ്ത്രജ്ഞനായ വില്യം സ്ട്രൈക്കർ എന്ന വ്യക്തിയുടെ രംഗപ്രവേശത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി. സ്ട്രൈക്കർ മ്യൂട്ടന്റുകളെ പൂർണമായും ഇല്ലാതാക്കാനുള്ള കരുക്കൾ നീക്കി തുടങ്ങിയപ്പോൾ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് അവരും നിർബന്ധിതരാവുന്നു. എല്ലായിടത്തെയും പോലെ ഇവിടെയും യുദ്ധത്തിന് ശേഷം ബാക്കിയാവുന്നത് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ്.

👍10❤5🔥2
Fermat's Room / ഫെർമാറ്റ്സ് റൂം (2007)
എം-സോണ്‍ റിലീസ് – 968
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Luis Piedrahita, Rodrigo Sopeña
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : മിസ്റ്ററി, ത്രില്ലർ
6.7/10
അക്കങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള പരീക്ഷയില്‍ വിജയിച്ച നാലു ഗണിതകാരന്മാരെ, എക്കാലത്തെയും ഏറ്റവും മികച്ച കടങ്കഥകള്‍ പരിഹരിക്കാനായി ഒത്തുകൂടുന്നതിനായി ഫെർമാറ്റ് എന്ന ഒരു നിഗൂഢനായ മനുഷ്യന് ക്ഷണിക്കുന്നു. ഓരോരുത്തര്‍ക്കും - ഹിൽബെർട്ട്, പാസ്കൽ, ഗാൽവീസ്, ഒലിവ - എന്നിങ്ങനെ കോഡ് നാമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നു ഒരു ദ്വീപിലുള്ള കളപ്പുരയിൽ ഒരുക്കിയ സകലസൌകര്യങ്ങളുമുള്ള മുറിയില്‍ അവര്‍ ഒത്തുചേരുന്നു. താമസിയാതെ അവരുടെ ആതിഥേയന് ഫെര്‍മാറ്റും എത്തിച്ചേരുന്നു. അവരോന്നിച്ച് അത്താഴം കഴിച്ചശേഷം ഫെർമാറ്റിന് ആശുപത്രിയിൽ നിന്നും ഒരു കോൾ വരുന്നു. ഒരുണിക്കൂറിനുള്ളില് മടങ്ങിവരുമെന്ന് പറഞ്ഞു അയാള്‍ പുറപ്പെടുന്നു. മുറിയില്‍ അവശേഷിക്കുന്ന നാലുപേര്‍ക്കും ഉത്തരം കണ്ടെത്താനുള്ള കടംകഥകള് കിട്ടിത്തുടങ്ങുന്നു. നിശ്ചിതസമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക ? 2007ഇല് പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ഫെര്‍മാറ്റ്സ് റൂം ലൂയിസ് പിട്രാഹിത, റോഡ്രിഗോ സോപീന എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വേറിട്ട ഒരു ചലച്ചിത്രാനുഭാവമാണ് ഫെര്‍മാറ്റ്സ് റൂം.

The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)
എം-സോണ്‍ റിലീസ് – 969
MSONE GOLD RELEASE
പോസ്റ്റർ : ഷൈജു എസ്
ഭാഷ : വിയറ്റ്നാമീസ്
സംവിധാനം : Anh Hung Tran
പരിഭാഷ : വെള്ളെഴുത്ത്
ജോണർ : ഡ്രാമ, മ്യൂസിക്, റൊമാൻസ്
7.3/10
1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya).
ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് ചലച്ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഗൃഹനാഥന്റെ ചെയ്തികൾ കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന ആ കുടുംബത്തിൽനിന്ന് അവൾ യുവാവായ സംഗീതജ്ഞന്റെ വീട്ടിലേക്ക് ജോലി മാറുന്നു. അവളുടെ ഒതുങ്ങിയ പ്രകൃതത്തിലും സ്വാഭാവികമായ സൗന്ദര്യത്തിലും ആകൃഷ്ടനായി അയാൾ അവളെ ജീവിതസഖിയാക്കുകയും അക്ഷരം പഠിപ്പിക്കുകയും ചെയ്യുന്നു. മ്യൂയിയുടെ എന്നപോലെ പപ്പായ ഇവിടെ ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയുംകൂടി പ്രതീകമാണ്.
ആദർശാത്മക ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം എന്ന് റോബർട്ട് എബർട്ടിനെപ്പോലുള്ള നിരൂപകർ എഴുതിയിട്ടുണ്ട്. വേലക്കാരിയായി എത്തുന്ന മ്യൂയിയുടെ ഇടം പ്രധാനമായും അടുക്കളയായതുകൊണ്ട്, മധ്യവർഗ കുടുംബത്തിന്റെ ഉയർച്ച താഴ്ചകളെ ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിളമ്പുന്നതിന്റെയും വ്യത്യാസങ്ങളിലൂടെ സൂക്ഷ്മമായി പകർത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ട്രൻ ആൻ ഹങിന്റെ ആദ്യ ചിത്രമാണ് ഇത്. മുതിർന്ന മ്യൂയി ആയി വേഷമിട്ടത് അദ്ദേഹത്തിന്റെ ഭാര്യയായ ട്രാൻ നു യെൻ- ഖെയാണ്. 1993-ൽ കാൻ ചലച്ചിത്രോത്സവത്തിൽ കാമറ ഡി’ ഓർ സമ്മാനവും മികച്ച ആദ്യസംവിധായകനുള്ള സെസ്സാർ ഫ്രെഞ്ച് അവാർഡും ‘പച്ചപപ്പായയുടെ മണം’ നേടി. മികച്ച വിദേശചിത്രത്തിനുള്ള ആ വർഷത്തെ അക്കാദമി അവാർഡ് നോമിനേഷനും ഈ ചലച്ചിത്രത്തിനുണ്ടായിരുന്നു.

👍8❤1
Assassin's Creed / അസാസിൻസ് ക്രീഡ് (2016)
എം-സോണ്‍ റിലീസ് – 970
Msone Bonus Release
Assassin's Creed: Lineage / അസാസിൻസ് ക്രീഡ്: ലിനീയജ് (2009)
പോസ്റ്റർ : ശ്രീധർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Justin Kurzel
പരിഭാഷ : വിമൽ കെ. കൃഷ്ണൻകുട്ടി
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
5.7/10
അസാസിന്‍സ് ക്രീഡ് (2016) എന്നത് അതേ പേരിലുള്ള വീഡിയോ ഗെയ്മിനെ ആസ്പദമാക്കി എടുത്ത അമേരിക്കന്‍ ആക്ഷന്‍ സിനിമയാണ്. മൈക്കില്‍ ലെസ്ലി (Michael Lesslie), ആദം കൂപ്പര്‍ (Adam Cooper), ബില്‍ കൊളാജ് (Bill Collage) എന്നിവര്‍ ചേര്‍ന്നെഴുതി ജസ്റ്റിന് കുര്‍സല്‍ (Justin Kurzel) സംവിധാനം ചെയ്ത ഈ സിനിമയില്‍ മൈക്കിള്‍ ഫാസ്ബെന്‍ഡര്‍ (Michael Fassbender), മാരിയോണ്‍ കോട്ടിലാ(ര്‍)ഡ് (Marion Cotillard), ജെറെമി അയേണ്‍സ് (Jeremy Irons), ബ്രെന്‍ഡന്‍ ഗ്ലീസന് (Brendan Gleeson), ഷാര്‍ലറ്റ് റാമ്പ്ലിംഗ് (Charlotte Rampling) മൈക്കിള്‍ കെ വില്യംസ് (Michael K. Williams) എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
DNAയില്‍ അടങ്ങിയ ജനിതക ഓര്‍മ്മകളുടെ കെട്ടഴിക്കുന്ന നൂതനമായ ഒരു സാങ്കേതികവിദ്യയിലൂടെ കാള്‍ ലിഞ്ച് (Cal Lynch) പതിനഞ്ചാം നൂറ്റാണ്ടിലെ സ്പെയ്നിലേക്ക് പോവുകയാണ്. അവിടെ വച്ച് ടെംപ്ലാര്‍ ഭരണത്തില്‍ നിന്ന് സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ രക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്ത അസാസിനുകളുടെ രഹസ്യ സംഘത്തിലെ അഗ്വിലാര്‍ ഡി നെര്ഹ (Aguilar de Nerha) ആയതായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഭൂതകാലത്താല്‍ പരിവര്‍ത്തനം സംഭവിച്ച കാളിന് പഴയ അറിവുകളും ശാരീരികമായ കഴിവുകളും ലഭിക്കുന്നു. പിന്നീട് ഇപ്പോള്‍ സമൂഹത്തെ പീഡിപ്പിക്കുന്ന സംഘടനയ്ക്കെതിരെ തിരിയുന്നു.
2015 ആഗസ്റ്റിന്റെ അവസാനം ഷൂട്ടിംഗ് ആരംഭിച്ച് 2016 ജനുവരി പൂര്‍ത്തിയാക്കിയ ഈ സിനിമ 2016 ഡിസംബര്‍ 21 ന് ഫ്രാന്‍സിലും അമേരിക്കയിലും റിലീസ് ചെയ്തു. നിരൂപകരില്‍ നിന്ന് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെങ്കിലും വീഡിയോ ഗെയ്മുകളെ ആസ്പദമാക്കി എടുത്ത സിനിമകളില്‍ വച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു ഇതെന്ന് ചിലരെങ്കിലും രേഖപ്പെടുത്തി. 125 മില്ല്യന്‍ ഡോളര്‍ മുടക്കി എടുത്ത ഈ സിനിമ ലോകമെമ്പാടുനിന്നുമായി 240 മില്ല്യന്‍ ഡോളര്‍ വാരിയെടുത്തു.

എസിയോ ഓഡിറ്റോറിയുടെയും (Ezio Auditore) കുടുംബത്തിന്റെയും ചരിത്രം വിവരിക്കുന്ന അസാസിന്‍സ് ക്രീഡ് II (Assassin's Creed II) എന്ന വീഡിയോ ഗെയ്മിനെ ആസ്പദമാക്കി ഇറക്കിയ മൂന്ന് ഷോര്‍ട്ട് ഫിലിമുകളുടെ പരമ്പരയാണ് അസാസിന്‍സ് ക്രീഡ് : ലൈന്‍ എയ്ജ് (Assassin's Creed: Lineage). ഇറ്റലിയില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ നവോത്ഥാനത്തിന്റെ' തുടക്കത്തില്‍ ജീവിച്ചിരുന്ന അസാസിനാണ് ജ്യൊവാനി (Giovanni). പുതിയ ഈ യുഗത്തിന്റെ തുടക്കത്തില്‍, ശക്തരായ മെഡിസി കുടുംബത്തിനെ അധികാരഭ്രഷ്ടരാക്കി ഇറ്റലിയെ തകര്‍ക്കാന്‍ ഒരു ദുഷിച്ച കുടുംബക്കാര് ഗൂഡാലോചന നടത്തുന്നു. ഒരു അസാസിനെന്ന നിലയ്ക്ക് ജ്യൊവാനിയ്ക്ക് ഈ വെല്ലുവിളിയെ നേരിട്ട് നീതി നടപ്പിലാക്കിയേ മതിയാകൂ.
ഹൈബ്രിഡ് ടെക്നോളജിയുമായി (Hybride Technology) സഹകരിച്ച് യൂബിസോഫ്റ്റ് (Ubisoft) നിര്‍മ്മിച്ച ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് 2009 ഒക്ടോബര്‍ 26 ന് യൂട്യൂബില്‍ റിലീസ് ചെയ്തു. വീഡിയോ ഗെയിമിന്റെ പ്രചാരത്തിനും അതുപോലെത്തന്നെ യൂബിസോഫ്റ്റിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവട് വെയ്പ്പിനുമായാണ് ഈ പരമ്പര അവതരിപ്പിച്ചത്. കനേഡിയന്‍ സംവിധായകനായ യ്വെസ് സിമോണേ (Yves Simoneau) ആണ് ഈ പരമ്പര സംവിധാനം ചെയ്തത്.

👍14❤6
The 12th Man / ദ 12th മാൻ (2017)
എം-സോണ്‍ റിലീസ് – 971
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Harald Zwart
പരിഭാഷ : പ്രശാന്ത് പി. ആർ. ചേലക്കര
ജോണർ : ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ
7.4/10
നാസികൾക്കെതിരായ ചാര പ്രവർത്തനവും അട്ടിമറി ശ്രമവുമായി 12 പേരുടെ സംഘം കപ്പലിൽ യാത്ര ചെയ്യുന്നു. എന്നാലവരെ ജർമ്മൻ സൈന്യം കണ്ടെത്തുന്നു. അതിൽ ഒരാൾ മാത്രം പിടിയിലാകാതെ രക്ഷപ്പെട്ടു. നാസി സൈന്യം അയാളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. തണുപ്പ് നിറഞ്ഞ സ്കാൻഡിനേവിയൻ മലനിരകളിലൂടെ അവർ ജാനിനെ അന്വേഷിച്ചു അലയുന്നു. ജാനിന്റെ ലക്ഷ്യം നാസി അധീനത നോർവേയിൽ നിന്നും ഏതു വിധേനയും സ്വീഡൻ അതിർത്തി താണ്ടുക എന്നതും. പരിക്ക് പറ്റിയ ജാനിന് അത് സാധിക്കുമോ?
രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കി എടുത്തിരിക്കുന്ന സിനിമ ഓരോ നിമിഷവും കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ്. മഞ്ഞു മൂടിയ സ്കാൻഡിനേവിയൻ മലനിരകളിലെ സീനുകൾ അതിഗംഭീരമാണ്.സർവൈവൽ സിനിമകളിൽ ഒരിക്കലും മിസ്സ് ചെയ്തുകൂടാത്ത സിനിമയാണ് The 12th Man.

❤12👍2
Ghoul / ഗൂൾ (2018)
എം-സോണ്‍ റിലീസ് – 839
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : ഹിന്ദി
സംവിധാനം : Patrick Graham
പരിഭാഷ : ലിജോ ജോളി, സുനിൽ നടക്കൽ, കൃഷ്ണപ്രസാദ് എം. വി
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
7.1/10
പാട്രിക് ഗ്രഹാമിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഓഗസ്റ്റ് മാസം റിലീസായ 3 എപ്പിസോഡിൽ അവസാനിച്ച ഒരു സീരീസ് ആയിരുന്നു ഗുൽ.രാധിക ആപ്തെ,മാനവ് കൗൾ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഹൊറർ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയുന്ന ഒരു കഥാ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്

👍7❤4🎉1