Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤3👍1
The Crimson Rivers / ദി ക്രിംസൺ റിവർസ് (2000)

എം-സോണ്‍ റിലീസ് – 831
ഭാഷ : ഫ്രഞ്ച്
സംവിധാനം : Mathieu Kassovitz
പരിഭാഷ : സനൽ ഷാബു
ജോണർ : ക്രൈം, ഹൊറർ, മിസ്റ്ററി
6.9/10
Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്…
ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും വീണ്ടും ആവർത്തിക്കുന്ന കൊലപാതകവുമായി കഥ മുന്നോട്ട് പോകുന്നു… ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന് 2004-ൽ ഇറങ്ങിയ Crimson Rivers II: Angels of the Apocalypse എന്നൊരു രണ്ടാം ഭാഗവുമുണ്ട്. സിനിമയുടെ തുടക്കം മുതൽ അവസാന നിമിഷം വരെയും നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നു. ഇതിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച വിൻസെന്റ് കാസൽ പോലും പറഞ്ഞത് ഇതിനെ പറ്റി കൂടുതൽ പറയാൻ എനിക്കാവില്ല കാരണം എനിക്ക് പലതും ഇപ്പോഴും മനസ്സിലായിട്ടില്ല എന്നാണ്…! സിനിമ കണ്ടുകഴിഞ്ഞാലും സംശയങ്ങൾ പലതും ബാക്കിയാകുന്നു…?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍5❤3
❤7👍1
Snatch / സ്നാച്ച് (2000)

എം-സോണ്‍ റിലീസ് – 548
പോസ്റ്റര്‍: ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഗയ് റിച്ചി
പരിഭാഷ : റഹീസ് സി പി
ജോണർ : കോമഡി, ഡ്രാമ
8.3/10
ബെല്‍ജിയത്തില്‍ നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്‍ക്കിലെ ആഭരണ വ്യാപാരി കസിന്‍ ആവിയുടെ ഡീലര്‍ ആയ ഡഗിന് നല്‍കാന്‍ ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില്‍ നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന്‍ കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന്‍ മറ്റുള്ളവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
വ്യത്യസ്തമായ ഒരു മേക്കിംഗ് രീതിയാണ് ഈ ചിത്രത്തിലുള്ളത് .ഒപ്പം കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയും എല്ലാം കൂടി വ്യത്യസ്തമായ ശൈലിയില്‍ ഉള്ള കഥാവതരണം ആണ് ഈ ചിത്രത്തിന്.എടുത്തു പറയണ്ട മറ്റൊരു ഭാഗം ആണ് പശ്ചാത്തല സംഗീതം.ആകെ മൊത്തം ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അത്.റിച്ചിയുടെ ആദ്യ ചിത്രമായ Lock, Stock and Two Smoking Barrels (1998)ന്‍റെ അവതരണ രീതിയും കഥാഗതിയും അഭിനേതാക്കളും ഈ ചിത്രത്തിലും കടംകൊണ്ടിട്ടുണ്ടെങ്കിലും സ്മോക്കിംഗ് ബാരല്‍സിനെക്കാള്‍ ഒരു പടികൂടി മുന്നിലാണ് ഈ ചിത്രം.ഹോളിവുഡിലെ സ്റ്റൈലന്‍ നടന്മാര്‍ അണി നിരക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്,ഈ ചിത്രത്തിന്.ബ്രാഡ് പിറ്റ്,ജേസന്‍ സ്റ്റാത്താം,ഡെല്‍ടോറോ,അലന്‍ ഫോര്‍ഡ്,ലെനീ ജെയിംസ്,വിന്നീ ജോണ്‍സ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍15❤11
👍5❤2
A Ghost Story / എ ഗോസ്റ്റ് സ്റ്റോറി (2017)

എം-സോണ്‍ റിലീസ് – 549
പോസ്റ്റര്‍: നിഷാദ് ജെ എന്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഡേവിഡ്‌ ലോറി
പരിഭാഷ : റമീസ് നാസര്‍ ഊലിക്കര
ജോണർ : ഡ്രാമ, ഫാന്റസി, റൊമാന്‍സ്
6.8/10
David Lowery സംവിധാനം ചെയ്തു 2017 ൽ ഇറങ്ങിയ അമേരിക്കൻ ചിത്രം ആണ് A Ghost Story . പേരിൽ പറയുന്നത് പോലെ തന്നെ ഈ സിനിമയിൽ കാണിക്കുന്നത് ഒരു പ്രേതത്തിന്റെ കഥയാണെങ്കിലും ഇന്നേ വരെ കണ്ടിട്ടുള്ള പ്രേതങ്ങളിൽ നിന്നും അല്പം വ്യത്യസ്തത നിറഞ്ഞ പ്രേതം ആണ് Ghost Story യിലേത്.പൊതുവെ ഉള്ള Ghost movies എടുത്ത് നോക്കിയാൽ ഒട്ടുമിക്കത്തിലും കാണുന്ന പ്രേതങ്ങളെ ഭയപ്പെടുത്തുന്നവയും മനുഷ്യനാൽ നശിപ്പിക്കപ്പെടേണ്ടവയും ആയാണ് കാണിക്കാറുള്ളത് എന്നാൽ ഈ സിനിമയിൽ കാര്യങ്ങൾ എല്ലാം നേരെ തിരിച്ചാണ്.
തന്റെ ഭാര്യയും ആയി സന്തോഷപൂർവം ജീവിച്ചിരുന്ന ഒരാൾ മരണപ്പെടുകയും മരണ ശേഷം ഭാര്യയുടെ ഒപ്പം ജീവിച്ചിരുന്ന വീട്ടിലേക്ക് ഒരു പ്രേതം ആയി മടങ്ങി ചെല്ലുകയും ആണ് ചെയ്യുന്നത് അവിടെ നിന്നങ്ങോട്ട് തനിക്ക് പറയാൻ ഉള്ളത് ഒന്നും പറയാൻ ആവാതെ മൗനം അവലംബിച്ചു ആ വീട്ടിൽ തന്റെ ഭാര്യയിൽ നടക്കുന്ന മാറ്റങ്ങൾ ഓരോന്നും വീക്ഷിക്കയാണ് , പിന്നീട് ഭാര്യയും ആ വീട് വിട്ട് പോവുമ്പോൾ അവൾ ഉപേക്ഷിച്ചു പോയ ഒരു സന്ദേശം വീണ്ടെടുക്കാൻ ഒന്നും പറയാതെ നിസ്സഹായതയോടെ ആ വീട്ടിൽ നിന്നു കൊണ്ട് ഓരോ മാറ്റങ്ങളെയും അയാൾ കാണുകയാണ് . കാലം മാറും തോറും ലോകം മാറുന്നു തന്റെ കണ്മുന്നിലുടെ മാറുന്ന ലോകത്തെ ദർശിക്കുകയും പിന്നീട് ഒരു സാഹചര്യത്തിൽ കാലം മാറി പുറകിലേക്ക് പോവുകയും തനിക്ക് നടന്നതൊക്കെ തന്റെ കണ്മുന്നിൽ വീണ്ടും കാണുകയും കൂടെ ചെയ്യുകയാണ് അയാൾ .റൂണീ മാറ,കാസി അഫ്ലക്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഇതിനോടകം തന്നെ ഒരു പാട്‌ ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിക്കഴിഞ്ഞു
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍14❤3
❤3
The Great Wall / ദി ഗ്രേറ്റ് വാൾ (2016)

എം-സോണ്‍ റിലീസ് – 832
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Yimou Zhang
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി.
5.9/10
ചൈനയിലെ വന്മതിൽ. ലോക മഹാത്ഭുതങ്ങളിൽ സവിശേഷമായ ഒന്ന്. 5500 മൈലുകളോളം നീളത്തിൽ നീണ്ടു കിടക്കുന്ന, മഹാകാവ്യം.1700 ൽ അധികം വർഷം വേണ്ടി വന്നു ഇതിന്റെ നിർമ്മാണത്തിന്.ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വൻമതിലിന് പല കഥകളും പറയാനുണ്ട്. നാടുവാഴികളുടെ പ്രതിരോധത്തിന്റെ കഥകൾ… നാടോടിക്കഥകൾ.ഈ മതിലിനെ കേന്ദ്രകഥാപാത്രമാക്കി, ഒരു നാടോടിക്കഥ പറയുകയാണ് പ്രശസ്ത ചൈനീസ് സംവിധായകനായ യിമു ജാൻ. ചൈന വെടിമരുന്ന് കണ്ടു പിടിച്ച കാലം. ആ സ്വപ്ന സമാനമായ ആയുധം മോഷ്ടിക്കാൻ വരികയാണ് വില്യമും കൂട്ടരും. യാത്ര തുടങ്ങുമ്പോൾ അവർ 25 പേരുണ്ടായിരുന്നു.മരുഭൂമിയുടെ വന്യതയും കൊള്ളക്കാരുടെ ആക്രമണവും കാരണം അവരിൽ ഇരുപതു പേരും കൊല്ലപ്പെട്ടു. ലക്ഷ്യം നിറവേറ്റാതെ പിന്മാറില്ല എന്ന ഉറച്ച തീരുമാനെടുത്ത ആ രാത്രി ഒരു വിചിത്ര ജീവിയുടെ ആക്രമണത്തിൽ കൂട്ടത്തിലെ മൂന്നു പേർ കൊല്ലപ്പെടുന്നു. തന്നെ ആക്രമിച്ച ആ ജീവിയുടെ ഒരു കൈ വെട്ടിയെടുക്കാൻ വില്യമിന് സാധിക്കുന്നു. അതുമായി അവർ യാത്ര തുടരുന്നു. ആ യാത്ര അവസാനിച്ചത് വന്മതിലിന്റെ മുമ്പിലായിരുന്നു. പിന്നീട് രക്തരൂഷിതമായ ഒരു മഹായുദ്ധത്തിന്റെ ഭാഗഭാക്കുകളായിരുന്നു ആ രണ്ട് യാത്രികരും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤9👍9
❤4👍1
Parmanu: The Story of Pokhran / പരമാണു: ദ സ്റ്റോറി ഓഫ് പൊഖ്റാൻ (2018)

എം-സോണ്‍ റിലീസ് – 834
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Abhishek Sharma
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി
7.7/10
പൊഖ്റാൻ റേഞ്ച് എന്ന കുരുക്ഷേത്രത്തിൽ അമേരിക്കകാരുടെ ലക്രോസ് എന്ന സാറ്റ്ലൈറ്റുകൾ ആകുന്ന കൗരവർക്കെതിരെ ഇന്ത്യൻ ആർമിയും ശാസ്ത്രജ്ഞന്മാരും എൻജിനീയരന്മാരും ആകുന്ന പഞ്ച പാണ്ഡവന്മാർ നടത്തിയ ബുദ്ധികൊണ്ടുള്ള യുദ്ധമാണ് കഥ. വളരെ ത്രില്ലിംഗ് ആയ വ്യത്യസ്തമായയൊരു സിനിമ. ഒരുയഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആവിഷ്കരിച്ച സിനിമ
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍7❤4
❤4👍2🤩1
Dead Calm / ഡെഡ് കാം (1989)

എം-സോണ്‍ റിലീസ് – 836
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Phillip Noyce
പരിഭാഷ : നൗഷാദ് എം. എൽ
ജോണർ : ഹൊറർ, ത്രില്ലെർ
6.8/10
മകൻ ആക്‌സിഡൻറ്റിൽ മരിച്ച ഷോക്കിൽ കഴിയുന്ന ഭാര്യ റേയുടെ മാനസിക നില വീണ്ടെടുക്കാൻ ക്യാപ്റ്റൻ ജോൺ അവളോടൊപ്പം ഒരു ചെറിയ കപ്പലിൽ ഉല്ലാസ യാത്രയ്ക്ക് പോകുന്നു. കുറെ ദിവസങ്ങൾക്കു ശേഷം അവർ മറ്റൊരു തകർന്ന കപ്പൽ കാണുന്നു .അതിൽ നിന്നും അവർ ഒരാളെ രക്ഷിക്കുന്നു.പക്ഷെ പിന്നീട് നടന്നത് അവർ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു.
ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ ത്രില്ലടിപ്പിക്കുന്ന ബിജിഎം. പൂർണമായും കടലിൽ നടക്കുന്ന സംഭവങ്ങൾ. 3കഥാപാത്രങ്ങൾ .പിന്നെ ഒരു പട്ടിയും. നിക്കോൾ കിഡ്‌സ്മാന് ന്റെ പ്രകടനം മികച്ചതായിരുന്നു.
ബിജിഎം ,ക്യാമറ സിനിമയെ നല്ലൊരു ത്രില്ലെർ ആക്കുന്നു .
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍8❤2🆒1
👍4⚡1❤1
Avengers: Infinity War / അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018)

എം-സോണ്‍ റിലീസ് – 835
പോസ്റ്റർ : സംഗീത് അച്ചു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Anthony Russo, Joe Russo
പരിഭാഷ : ശ്രീധർ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
8.5/10
മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 19മത്തെ ചിത്രവും അവഞ്ചേഴ്‌സ് സീരീസിലെ മൂന്നാമത്തേതുമാണ് ഇൻഫിനിറ്റി വാർ. 2008ൽ തുടങ്ങി പരസ്പരബന്ധിതങ്ങളായ 18 സിനിമകളിലൂടെ വളർന്ന സീരീസിലെ ഏറ്റവും ചെലവേറിയതും അതെ സമയം കാശുവാരിയതുമായ ചിത്രമാണ് ഇത്. പല സിനിമകളിലായി പരിചയപ്പെടുത്തിയ ഒട്ടനവധി നായക-വില്ലൻ കഥാപാത്രങ്ങളുടെയും കഥാതന്തുക്കളുടെയും ഒത്തുചേരലാണ് ഇൻഫിനിറ്റി വാർ.
പ്രപഞ്ചത്തിൽ സമനില തിരിച്ചു കൊണ്ടുവരാനായി പകുതി ജീവജാലങ്ങളെ നശിപ്പിക്കാനുള്ള പദ്ധതിയുമായി നടക്കുന്ന താനോസ് അതിനായി ഇൻഫിനിറ്റി കല്ലുകൾ എന്ന് വിളിക്കപ്പെടുന്ന 6 വിശേഷ കല്ലുകൾ അന്വേഷിച്ച് നടക്കുകയാണ്. അത് താനോസിന്റെ കൈയ്യിൽ കിട്ടിയാൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുള്ള സൂപ്പർഹീറോക്കൾ അയാളെ എതിർക്കാൻ തയ്യാറെടുക്കുകയാണ്.
പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽനിർത്തി അവസാനിക്കുന്ന ഈ ചിത്രത്തിന്റെ ഇതുവരെ പേരിടാത്ത രണ്ടാം ഭാഗം (2019) മേയ് മാസം ഇറങ്ങും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍12❤10
👍5❤1
The Father / ദ ഫാദർ (1996)

എം-സോണ്‍ റിലീസ് – 1356
പോസ്റ്റർ : ഷൈജു എസ്
ഭാഷ : പേർഷ്യൻ
സംവിധാനം : Majid Majidi
പരിഭാഷ : അൻവർ ഹുസൈൻ
ജോണർ : ഡ്രാമ
7.5/10
മനോഹരമായ ആവിഷ്കാരത്തിലൂടെ ഇറാനിയൻ സിനിമയുടെ സൗന്ദര്യവും രാഷ്ട്രീയവും ലോകസിനിമക്ക് പരിചയപ്പെടുത്തിയ അതുല്യ പ്രതിഭയാണ് മജീദ് മജീദി. ചിൽഡ്രൻ ഓഫ് ഹെവൻ, ബരാൻ, ബീയോണ്ട് ദി ക്‌ളൗഡ്‌സ്, ദി സോങ് ഓഫ് സ്പാരോസ് എന്നിവയിലൂടെ സുപരിചിതനാണ് മജീദി. ഇദ്ദേഹത്തിന്റെ ഏഴാമത് ചിത്രമാണ് 'പെഡാർ' (THE FATHER).
അച്ഛൻ നഷ്ടപെട്ട പതിനാലുകാരനായ മെഹ്‌റോല, അമ്മയെയും കുഞ്ഞനിയത്തിമാരെയും നല്ല നിലയിൽ നോക്കാൻ  പണം സമ്പാദിക്കാനായി ദൂരെ  പട്ടണത്തിൽ  ജോലിക്ക് പോയതായിരുന്നു. എന്നാൽ തിരിച്ചു വന്നപ്പോൾ തന്റെ അമ്മ ഒരു പോലീസുകാരനെ പുനർവിവാഹം ചെയ്തതായി ഉറ്റസുഹൃത്ത് ലത്തീഫ് പറഞ്ഞറിയുന്നു. എന്നാൽ ഇത് മെഹ്‌റോലക്കു ഉൾക്കൊള്ളാനാവുന്നില്ല. തന്റെ കുടുംബത്തെ തന്നിൽ നിന്നും അകറ്റിയത് ആ പോലീസുകാരൻ ആണെന്ന് അവൻ വിശ്വസിക്കുന്നു. അയാളെ നേരിടാൻ അവൻ ഇറങ്ങിപ്പുറപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യങ്ങൾ മറ്റൊന്നായിരുന്നു. ഒരു പതിനാലുകാരന്റെ ആത്മസംഘർഷങ്ങളും തിരിച്ചറിവുകളുമാണ് മനോഹരമായ ദൃശ്യഭാഷയിലൂടെ മജീദ് മജീദി നമുക്ക് കാണിച്ചു തരുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4😱1
👍3
The Vanishing / ദ വാനിഷിങ് (1988)

എം-സോണ്‍ റിലീസ് – 961
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഡച്ച്
സംവിധാനം : George Sluizer
പരിഭാഷ : മഹേഷ് കർത്യ
ജോണർ : മിസ്റ്ററി, ത്രില്ലർ
7.7/10
Tim Krabbé യുടെ Golden Egg എന്ന നോവലിന്‍റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery - Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്.
ഒഴിവുദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്‍റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. യാത്രയ്ക്കിടയില്‍, വളരെ അവിചാരിതമായി, ഒരു ഷോപ്പിംഗ്‌ മാളില്‍ വെച്ച് Saskiaയെ കാണാതാകുന്നു. അസ്വസ്ഥനായ Rex, കാമുകിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരഭിക്കുകയാണ്. എന്നാല്‍ യാതൊരു തെളിവും അവശേപ്പിക്കാതെയാണ് Saskia അപ്രത്യക്ഷയായിരിക്കുന്നത്. Rexന്‍റെ അന്വേഷണങ്ങള്‍ എവിടെയുമെത്താതെ ഇപ്പോഴും തുടരുന്നു. എല്ലാം കണ്ടുകൊണ്ട്‌, നിശബ്ദനായ "ആ കുറ്റവാളിയും" ചില തയ്യാറെടുപ്പുകളിലാണ്.
Mystery - Psychological Thriller സിനിമകള്‍ കാണാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാണിത്. വേഗത കുറഞ്ഞ ഫ്രയിമുകളിലൂടെ ക്രൂരതയുടെ മരവിപ്പ് അനുഭവിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ, ബഹളമയമായ Thriller സിനിമകളില്‍ നിന്ന് വഴി മാറിയാണ് "The Vanishing" സഞ്ചരിക്കുന്നത്. ഓര്‍മ്മകളില്‍ നിന്ന് പെട്ടന്നൊന്നും മടങ്ങാത്ത "അതിമനോഹരമായ" ഒരു ക്ലൈമാക്സ് കൂടി ഈ ചിത്രത്തിനുണ്ട്. ഈ ചിത്രത്തിലെ "അതിമനോഹരമായ" രംഗവും അത് തന്നെ.
കടപ്പാട് - Our Caroline
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍17❤5
👍3
The Treatment / ദ ട്രീറ്റ്മെന്റ് (2014)

എം-സോണ്‍ റിലീസ് – 963
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഡച്ച്
സംവിധാനം : Hans Herbots
പരിഭാഷ : സിനിഫൈൽ
ജോണർ : മിസ്റ്ററി, ത്രില്ലർ
7.2/10
ബെൽജിയം പൊലീസിലെ മിടുക്കനും സ്ഥിരോത്സാഹിയുമായ ഓഫീസറാണ് നിക് കാഫ്മേയർ. നിക്കിന് 9 വയസ്സുള്ളപ്പോൾ, ഇളയ സഹോദരൻ ബ്യോണിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. ആ പ്രദേശത്ത് തന്നെയുള്ള കുപ്രസിദ്ധനായ ഒരു ശിശുപീഡകൻ പ്ലെറ്റിൻക്സിനെയാണ് നിക്കിന് സംശയം. അക്കാലത്ത് തന്നെ പോലീസിന്റെ പിടിയിലായെങ്കിലും അയാൾ വിട്ടയക്കപ്പെട്ടിരുന്നു. നിക് വളർന്ന് ചീഫ് പോലീസ് ഓഫീസർ ആയി. ഇന്നും ബ്യോണിനെപ്പറ്റി ഒരു വിവരവും ഇല്ല. അത് അയാളുടെ തീരാവേദനയാണ്. പ്ലെറ്റിൻക്സ് ആണെങ്കിൽ, നിക്കിന്റെ ആ വൈകാരികതയിൽ കുത്തിനോവിച്ച് പ്രകോപിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ഇതിനിടയിലാണ് ഒരു ഒൻപതു വയസ്സുകാരന്റെ തിരോധാനം നിക്കിന് അന്വേഷിക്കേണ്ടി വരുന്നത്. മാതാപിതാക്കളെ മൂന്ന് ദിവസം വീട്ടിൽ തന്നെ പൂട്ടിയിട്ട് വിചിത്രമായി പെരുമാറിയിരുന്ന അജ്ഞാതനായ അക്രമിയെ തിരഞ്ഞിറങ്ങിയ നിക്കിനും കമീഷണർ ഡാനി പെറ്റിറ്റിനും മുന്നിൽ രഹസ്യങ്ങളുടെ ചുരുളുകൾ നിവരുകയായിരുന്നു. പീഡോഫീലിയ പ്രമേയമാക്കി ബ്രിട്ടീഷ് എഴുത്തുകാരിയായ Mo Hayder എഴുതിയ 'The Treatment' എന്ന നോവലിനെ ആസ്പദമാക്കി Hans Herbots സംവിധാനം ചെയ്ത അതേ പേരിലുള്ള, കുറച്ച് disturbing ആയ; ഡച്ച് മിസ്റ്ററി-ത്രില്ലർ സിനിമ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍10❤5👏1
❤5👍1🔥1