Msone Official
132K subscribers
4.22K photos
147 videos
4.09K links
Download Telegram
🔥31❤10
Msone Official
Photo
#Msone Release - 3755 (Movie)

Rambo: First Blood Part II (1985)
റാംബോ: ഫസ്റ്റ് ബ്ലഡ് പാർട്ട് II (1985)

പരിഭാഷ: ഡോ. അംജദ് ഖാൻ പി.പി
പോസ്റ്റർ: ഡോ. അംജദ് ഖാൻ പി.പി

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: George P. Cosmatos
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ

IMDb : 6.5 (R)

വിയറ്റ്നാം യുദ്ധകാലത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരെ കണ്ടെത്തുന്നതിനായി, മുൻ ഗ്രീൻ ബെററ്റ് സൈനികനായ ജോൺ റാംബോയെ വീണ്ടും ഒരു രഹസ്യ ദൗത്യത്തിനായി നിയോഗിക്കുന്നു. ജയിലിൽ നിന്ന് മോചിതനായ റാംബോയ്ക്ക് ലഭിക്കുന്ന ദൗത്യം ലളിതമാണ്- വിയറ്റ്നാമിലെ ശത്രുപ്രദേശത്തേക്ക് ഒറ്റയ്ക്ക് കടന്നുചെന്ന് അവിടെ തടവിലായിരിക്കുന്ന അമേരിക്കൻ സൈനികരുടെ സാന്നിധ്യം സ്ഥിരീകരിക്കുക.
എന്നാൽ ദൗത്യം പ്രതീക്ഷിച്ചതിലും സങ്കീർണ്ണമാകുന്നു. അധികാരികളുടെ നിർദ്ദേശങ്ങളും യാഥാർഥ്യത്തിലെ സാഹചര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്കിടയിൽ, റാംബോ ശത്രുസൈന്യത്തെയും അഴിമതിയെയും വഞ്ചനയെയും നേരിടേണ്ടിവരുന്നു. തന്റെ യുദ്ധപരിശീലനവും അതിജീവനശേഷിയും ആയുധമാക്കി, ഉപേക്ഷിക്കപ്പെട്ട സൈനികരെ രക്ഷിക്കാനും ദൗത്യം പൂർത്തിയാക്കാനും റാംബോ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥20❤14🤩3👍2👏2
🔥33❤11🎉6❤‍🔥3🤩3👍2😱2👏1
Msone Official
Photo
#Msone Release - 3756 (Movie)

Resident Evil (2026)
റെസിഡന്റ് ഈവിൾ (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Cregger
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ

IMDb : 7.5 (R)

മഞ്ഞുമൂടിയ ഒരു രാത്രിയിൽ റാക്കൂൺ സിറ്റിയിലെ ആശുപത്രിയിലേക്ക് അടിയന്തരമായി ഒരു മെഡിക്കൽ പാക്കേജ് എത്തിക്കാൻ പുറപ്പെടുന്ന ബ്രയൻ എന്ന കൊറിയർ ചെറുപ്പക്കാരൻ യാത്രയ്ക്കിടയിൽ അവിചാരിതമായി കാറിടിച്ച് ഒരു സ്ത്രീക്ക് പരിക്കേൽക്കുന്നു. അവരെ സഹായിക്കാൻ ശ്രമിക്കുന്ന ബ്രയൻ പിന്നീട് ആ നഗരമാകെ മനുഷ്യരെ ഭീകരജീവികളാക്കി മാറ്റുന്ന ഒരു മാരക വൈറസിന്റെ പിടിയിലാണെന്ന് വൈകാതെ തിരിച്ചറിയുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤62🔥16👍4👏4😱4🤯2🎉2👌2⚡1🆒1
❤11🔥9👏4👍2😍2
Msone Official
Photo
#Msone Release - 3757 (Movie)

The Assassin (2015)
ദ അസാസിൻ (2015)

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: മാൻഡറിൻ
സംവിധാനം: Hsiao-Hsien Hou
ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി

IMDb : 6.3 (PG-13)

പേ ഷീങ്ങിന്റെ ‘നിയെ യിന്ന്യാങ്’ എന്ന ചെറുകഥയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിർമ്മിച്ച ചലച്ചിത്രമാണ് ‘ദി അസാസിൻ’. തന്റെ അടുത്ത ബന്ധുവായൊരു പ്രഭുവിനെ വധിക്കാനുള്ള ദൗത്യം, കൊലയാളിയായ യിന്ന്യാങ്ങിനെ ഏല്പിക്കുന്നതാണ് കഥാതന്തു.

ചൈനയിലെ ടാങ് രാജവംശത്തിന്റെ പതനകാലത്തു നടക്കുന്ന രാഷ്ട്രീയച്ചരടുവലികളെ ഈ ചിത്രം അനാവരണം ചെയ്യുന്നു. ദാർശനികവും ആത്മീയവുമായ ഒരുപാടു കാര്യങ്ങൾ പറയുന്ന സിനിമ ക്യാൻസ് ചലച്ചിത്രോത്സവത്തിൽ ഹോ ഷോ-ഷ്യെന്ന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തു. അതിഗംഭീര ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤49🔥9👍2
❤85🔥12🤩10👌8👍7🎉5💯5❤‍🔥3😍3👏1
Msone Official
Photo
#Msone Release - 3758 (Movie)

Heart of the Beast (2026)
ഹാർട്ട് ഓഫ് ദ ബീസ്റ്റ് (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Ayer
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 7.5 (PG-13)

വിജനമായ അലാസ്കൻ വനമേഖലയിലുണ്ടായ ഒരു വിമാനാപകടത്തിൽനിന്ന് രക്ഷപ്പെടുന്ന മുൻ സ്പെഷ്യൽ ഫോഴ്സ് സൈനികനായ ജെയിംസും അദ്ദേഹത്തിന്റെ വിശ്വസ്തനായ കോമ്പാറ്റ് ഡോഗായ ഓഡിനും ഒറ്റപ്പെട്ട ആ കൊടുംവനത്തിൽനിന്ന് പുറത്തുകടക്കാനായി ദുർഘടമായൊരു യാത്ര തിരിക്കുന്നു. പ്രതികൂലമായ കാലാവസ്ഥയും വന്യമൃഗങ്ങളുടെ ഭീഷണിയും ശാരീരികമായ പരിക്കുകളും യുദ്ധകാലത്തെ നടുക്കുന്ന ഓർമ്മകളും ഒരുപോലെ വെല്ലുവിളിയാകുമ്പോൾ, പരസ്പരമുള്ള ആഴമേറിയ ആത്മബന്ധവും മനക്കരുത്തും മാത്രം കൈമുതലാക്കി ജീവൻ നിലനിർത്താൻ അവരിരുവർക്കും പോരാടേണ്ടി വരുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤92🔥24👏7💯7❤‍🔥3👍3😱3🎉2👌2😍2
🔥117❤20👍10🤝8⚡6👌6💯5❤‍🔥3👏1🎉1😍1
#Msone Release - 3759 (Movie)

The Odyssey (2026)
ദി ഒഡീസി (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher Nolan
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 8.4 (R)

പത്തുവർഷം നീണ്ടുനിന്ന ട്രോജൻ യുദ്ധത്തിന് ശേഷം, ഇഥാക്കയിലെ രാജാവായ ഒഡീസിയസ് തന്റെ ഭാര്യയുടേയും മകന്റേയും അടുത്തേക്ക് മടങ്ങിയെത്താനായി സൈനികരോടൊപ്പം അപകടകരമായൊരു കപ്പൽയാത്ര ആരംഭിക്കുന്നു.

എന്നാൽ യുദ്ധത്തിന്റെ ഭീകരമായ ഓർമ്മകൾ വേട്ടയാടുന്നതിനിടയിൽ അജ്ഞാതമായ കടലിൽ വഴിതെറ്റിപ്പോകുന്ന അവർക്ക്, തിരിച്ച് നാട്ടിലെത്താൻ പല ഭീകരജീവികളെയും മായാവലയങ്ങളെയും അതിജീവിക്കേണ്ടി വരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥62❤54👍9🎉5⚡2👏2😍1💯1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

02/11/26 മുതൽ 08/11/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Heart of the Beast (2026)
ഹാർട്ട് ഓഫ് ദ ബീസ്റ്റ് (2026)

Release No : 3758

പരിഭാഷ: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 10881

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤91🔥12😍8❤‍🔥4👍4👏2
❤31🔥8👍1
Msone Official
Photo
#Msone Release - 3760 (Movie)

About Time (2013)
എബൗട്ട് ടൈം (2013)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഖിൽ ഇ കൈതേരി

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Richard Curtis
ജോണർ: കോമഡി, ഡ്രാമ, ഫാന്റസി, റൊമാൻസ്

IMDb : 7.8 (R)

സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ് പോയ സമയത്തെ ഒരിക്കലെങ്കിലും മാറ്റിമറിക്കാൻ ആഗ്രഹമില്ലാത്ത ആൾക്കാർ വിരളമായിരിക്കും, പക്ഷേ അതിനുള്ള സിദ്ധി നമുക്കില്ല. എന്നാൽ അത്തരമൊരു കഴിവ് കിട്ടിയാലോ? അത്തരമൊരു കഴിവ് ലഭിച്ച ഒരു ചെറുപ്പക്കാരന്റെ കഥയാണ് റിച്ചാർഡ് കേർട്ടിസ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ “എബൗട്ട് ടൈം” എന്ന റൊമാന്റിക് ഫാന്റസി ചിത്രം പറയുന്നത്.

21 വയസ്സ് തികഞ്ഞ ടിം എന്ന ചെറുപ്പക്കാരനോട് തന്റെ അച്ഛൻ തങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾക്ക് ഭൂതകാലത്തിലേക്ക് ടൈംട്രാവൽ ചെയ്യാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു കൊടുക്കുന്നു. സമയത്തെ മാറ്റിമറിക്കാനുള്ള ഈ കഴിവ് ടിം തന്റെ ജീവിതത്തിൽ പ്രയോഗിക്കുകയും തുടർന്നുള്ള ടിമ്മിന്റെ പ്രണയജീവിതവും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു. ജീവിത ബന്ധങ്ങളുടെ ആഴം വളരെ രസകരമായി പറഞ്ഞ് പോകുന്ന ഈ മനോഹരമായ ഫീൽഗുഡ് ചിത്രം വളരെ അണ്ടർറേറ്റഡ് ആയിപ്പോയ മികച്ച സിനിമകളുടെ ഗണത്തിൽ പെടുത്താവുന്നതാണ്. സ്ഥിരം കാണാറുള്ള സങ്കീർണ്ണമായ ടൈംട്രാവൽ ചിത്രങ്ങൾക്ക് പകരം ഒരു ലളിതമായ അനുഭവമാണ് എബൗട്ട് ടൈം പ്രേക്ഷകർക്ക് സമ്മാനിക്കുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤60👍4🔥3🎉2