Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
Msone Official
Photo
#Msone Release - 3746 (Movie)

Hope (2026)
ഹോപ്പ് (2026)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: കൊറിയൻ
സംവിധാനം: Na Hong-jin
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ

IMDb : 6.9 (R)

ദക്ഷിണ കൊറിയയിലെ ഡിമിലിറ്ററൈസ്ഡ് സോണിന് (DMZ) സമീപമുള്ള ‘ഹോപ്പ് ഹാർബർ’ (വോൻസാൻ-രി) എന്ന ഒറ്റപ്പെട്ട തുറമുഖ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുഴിബോംബുകളാലും മുള്ളുവേലികളാലും ചുറ്റപ്പെട്ട, പുറംലോകവുമായി വലിയ ബന്ധമില്ലാത്ത ഒരു ചെറിയ പ്രദേശമാണിത്. അവിടുത്തെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചീഫായ ബം-സോക്കും സംഘവും സാധാരണയായി നാട്ടിലെ ചെറിയ പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്ത് ശീലിച്ചവരാണ്.
ഒരു ദിവസം രാവിലെ, ഗ്രാമത്തിന് പുറത്തുള്ള കാട്ടുപാതയിൽ ഒരു കാളയെ അതിദാരുണമായി കൊന്നു തള്ളിയ നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു. ആദ്യം ഇതൊരു കരടിയുടെയോ സൈബീരിയൻ കടുവയുടെയോ ആക്രമണമാണെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. എന്നാൽ വൈകാതെ തന്നെ, തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത അജ്ഞാതമായ ഏതോ ഒന്നിന്റെ സാന്നിധ്യം ആ കാട്ടിലുണ്ടെന്ന് അവർ തിരിച്ചറിയുന്നു.

കാട്ടുതീ കാരണം പുറത്തുനിന്നുള്ള പോലീസ് സഹായമോ മറ്റ് രക്ഷാപ്രവർത്തകരോ എത്താൻ വൈകുന്നതോടെ, സ്വന്തം ഗ്രാമത്തെയും ജീവനെയും രക്ഷിക്കാൻ ബം-സോക്കും വനിതാ ഓഫീസറായ സുങ്-ഏയും നാട്ടിലെ ഏതാനും വേട്ടക്കാരും ചേർന്ന് ആ അജ്ഞാത ശക്തിയെ നേരിടാൻ ഇറങ്ങിത്തിരിക്കുന്നു. ഭയവും അവിശ്വാസവും നിറഞ്ഞ ആ രാത്രിയിൽ, തങ്ങളുടെ പരിമിതമായ ആയുധങ്ങൾ വെച്ച് ആ ഗ്രാമവാസികൾ നടത്തുന്ന ഉദ്വേഗജനകമായ അതിജീവനത്തിന്റെ കഥയാണ് ‘ഹോപ്പ്’ (Hopeu) പറയുന്നത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤91🔥39👍4😍3
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

12/10/26 മുതൽ 18/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Hope (2026)
ഹോപ്പ് (2026)


Release No : 3746

പരിഭാഷ: പ്രവീൺ അടൂർ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11179

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤81🔥25👏4🎉4
❤21🔥3👍2
Msone Official
Photo
#Msone Release - 3747 (Series)

Tekken: Bloodline Season 1 (2022)
ടെക്കൻ: ബ്ലഡ്‌ലൈൻ സീസൺ 1 (2022)

പരിഭാഷ: ഷാനു നൂജുമുദീൻ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ജാപ്പനീസ്
സംവിധാനം: Yoshikazu Miyao
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ

IMDb : 6.5 (PG-13)

രക്തത്താൽ എഴുതപ്പെട്ട പാരമ്പര്യം… പ്രതികാരത്തിനായി തുടങ്ങുന്ന ഒരു പോരാട്ടം… ഇതാണ് ജിൻ കസാമയുടെ കഥ.
ഒരു രാത്രിയിൽ അപ്രതീക്ഷിതമായി നടന്ന സംഭവം ജിൻ കസാമ എന്ന ബാലന്റെ ജീവിതം മാറ്റിമറിക്കുന്നു. ആ സംഭവത്തിനു കാരണമായ അമാനുഷിക ശക്തിയെ നേരിടാൻ ആയോധന വിദ്യയിൽ അഗ്രഗണ്യനായ തന്റെ മുത്തശ്ശന്റെ സഹായം അവൻ തേടുന്നു. എന്നാൽ അതിനായി ആദ്യം അവന് തന്റെ ഉള്ളിലെ ഭയത്തെയും ബലഹീനതകളെയും തോൽപ്പിക്കണം. അവനു മുന്നിലുള്ള ഏക വഴി, ലോകത്തിലെ ഏറ്റവും ശക്തനായ പോരാളിയാകുക എന്നതായിരുന്നു. മുത്തച്ഛനായ ഹെയ്ഹാച്ചി മിഷിമയുടെ കഠിന പരിശീലനത്തിന് കീഴിൽ ജിൻ തന്റെ ശരീരത്തെയും മനസ്സിനെയും ഒരു ആയുധമാക്കി മാറ്റുന്നു. എന്നാൽ പ്രതികാരം തേടിയുള്ള ആ യാത്ര അവനെ എത്തിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തരായ പോരാളികൾ ഏറ്റുമുട്ടുന്ന ഒരു മഹാ പോരാട്ടവേദിയിലേക്കാണ്. അവിടെ ജിന്നിന് നേരിടേണ്ടിവരുന്നത് എതിരാളികളെ മാത്രമല്ല, തന്റെ ഭൂതകാലത്തെയും കുടുംബത്തിന്റെ ഇരുണ്ട പാരമ്പര്യത്തെയുമാണ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤17🔥12👍1
❤18🔥6👍3
Msone Official
Photo
#Msone Release - 3748 (Movie)

What Every Frenchwoman Wants (1986)
വാട്ട് എവരി ഫ്രഞ്ച്‍വുമൺ വാണ്ട്സ് (1986)

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Gianfranco Mingozzi
ജോണർ: കോമഡി

IMDb : 5.6 (R)

വേനലവധി ആഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങിയെത്തുന്ന പതിനേഴുകാരനാണ് റോജർ. ആ സമയത്ത്, നാട്ടിലെ പുരുഷന്മാരെല്ലാം യുദ്ധത്തിന് പോകുന്നതോടെ അവരുടെ ഭാര്യമാരും കാമുകിമാരും തനിച്ചാകുന്നു. വികാരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന ഈ സ്ത്രീകളും, കൗമാര ചാഞ്ചല്യങ്ങളിലൂടെ കടന്നുപോകുന്ന റോജറും തമ്മിൽ അതിരുവിട്ട ചില ബന്ധങ്ങൾ ഉടലെടുക്കുന്നു.

​Exploits of a Young Don Juan, L’iniziazione, What Every Frenchwoman Wants എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ഫ്രഞ്ച്-ഇറ്റാലിയൻ ഈറോട്ടിക്-കോമഡി ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤42😍5😇4👍2
🔥33❤5👍4⚡2
Msone Official
Photo
#Msone Release - 3749 (Movie)

Runner (2026)
റണ്ണർ (2026)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Scott Waugh
ജോണർ: ആക്ഷൻ, കോമഡി, ത്രില്ലർ

IMDb : 6.6 (PG-13)

ഗുരുതരമായ അസുഖം ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരു കരൾ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്ന ദൗത്യത്തിന് അപകടകാരിയായ ഒരു മാഫിയ സംഘം തടസ്സമാകുന്നു.
ആ അവയവം കൈക്കലാനായുള്ള മാഫിയയുടെ ആക്രമണങ്ങളെയും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ച്, ആ പെൺകുട്ടിക്ക് കൃത്യസമയത്ത് അവയവം എത്തിക്കാൻ ഇവർക്ക് സാധിക്കുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥32❤19👍6
❤8🔥2
Msone Official
Photo
#Msone Release - 3750 (Movie)

A Real Young Girl (1976)
എ റിയൽ യങ് ഗേൾ (1976)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഫ്രഞ്ച്
സംവിധാനം: Catherine Breillat
ജോണർ: ഡ്രാമ

IMDb : 5.3 (NC-17)

ഒരു വേനലവധിക്കാലത്ത് സ്വന്തം വീട്ടിലെത്തുന്ന 14 വയസ്സുകാരിയായ ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണിത്. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടത്തിലെ വൈകാരികമായ സങ്കീർണ്ണതകളെയും ഒറ്റപ്പെടലിനെയും വളരെ പച്ചയായി ചിത്രം അവതരിപ്പിക്കുന്നു. മുതിർന്നവരുടെ ലോകത്തുനിന്ന് മാറിനിൽക്കുന്ന ആലീസ്, തന്റെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെയും, സ്വന്തം ലൈംഗികതയെയും കുറിച്ചുള്ള ചിന്തകളെയും വേറിട്ട രീതിയിൽ നിരീക്ഷിക്കുകയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.​

18+ പ്രായപൂർത്തിയായവർ മാത്രം കാണുക!


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤17🔥2