Msone Official
131K subscribers
4.1K photos
147 videos
3.98K links
Download Telegram
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

15/06/26 മുതൽ 21/06/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

From Season 4 (2026)
ഫ്രം സീസൺ 4 (2026)

Release No : 3650

പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4924

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
24
10🔥4👏1🎉1
Msone Official
Photo
#Msone Release - 3685 (Movie)

The Piano Teacher (2001)
ദ പിയാനോ ടീച്ചർ (2001)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഫ്രഞ്ച്
സംവിധാനം: Michael Haneke
ജോണർ: ഡ്രാമ, റൊമാൻസ്

IMDb : 7.5 (R)

വിയന്നയിലെ പ്രശസ്തയായ ഒരു പിയാനോ അധ്യാപികയുടെ വലിഞ്ഞുമുറുകിയ ജീവിതവും, അവളുടെ ഉള്ളിലെ വിചിത്രവും ഇരുണ്ടതുമായ രഹസ്യങ്ങളും വരച്ചുകാട്ടുന്ന അത്യപൂർവ്വമായ ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് മിഖായേൽ ഹനേക്കെയുടെ ‘ദ പിയാനോ ടീച്ചർ’ (2001). കർക്കശക്കാരിയായ അമ്മയുടെ നിയന്ത്രണങ്ങളിൽ ജീവിക്കുന്ന എറികയുടെ ജീവിതത്തിലേക്ക് വാൾട്ടർ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ, അവർക്കിടയിൽ ഉടലെടുക്കുന്ന തീവ്രമായ പ്രണയവും മാനസികമായ അധികാരവടംവലിയും കഥയെ തികച്ചും അപ്രതീക്ഷിതമായ തലങ്ങളിലേക്ക് നയിക്കുന്നു. കാമവും നിയന്ത്രണവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ തകിടം മറിക്കുന്ന ഈ ചിത്രം, ഇസബെൽ ഹപ്പേർട്ടിന്റെ അവിസ്മരണീയമായ അഭിനയമികവുകൊണ്ട് പ്രേക്ഷകനെ ഒരേസമയം അസ്വസ്ഥനാക്കുകയും സ്തബ്ധനാക്കുകയും ചെയ്യുന്ന ഒരു മികച്ച സിനിമാറ്റിക് അനുഭവമാണ്.

🔞 കണ്ടെന്റ് ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
33🔥5
41🔥27❤‍🔥6👌4😍3👏2😱2👍1
Msone Official
Photo
#Msone Release - 3686 (Series)

House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: GRRM; Bastard Sword; 1:26 Pictures Inc
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 8.3 (NC-17)

റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റെനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
1🔥3913😱7🤩7👌4👍3
11🔥3👍1
Msone Official
Photo
#Msone Release - 3687 (Movie)

Hello Brother (2005)
ഹലോ ബ്രദർ (2005)

പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: കൊറിയൻ
സംവിധാനം: Tai-hyung Lim
ജോണർ: ഡ്രാമ

IMDb : 7.1 (PG-13)

ഒൻപത് വയസ്സുകാരനായ ഹാനി വാശിക്കാരനും കുറുമ്പനുമായ ഒരു കുട്ടിയാണ്. എന്നാൽ അവന്റെ ചേട്ടന് മാരകമായ ബ്രെയിൻ ട്യൂമർ ബാധിക്കുന്നതോടെ ആ കുടുംബത്തിന്റെ സന്തോഷം തകിടം മറിയുന്നു. തന്റെ കുസൃതികളെല്ലാം മാറ്റിവെച്ച്, മരണത്തോട് പോരാടുന്ന ചേട്ടനെ സന്തോഷിപ്പിക്കാനും അവന് താങ്ങാവാനും ആ കുഞ്ഞു ബാലൻ നടത്തുന്ന തീവ്രവും വികാരനിർഭരവുമായ ശ്രമങ്ങളാണ് ഈ ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
28🔥3👍2😍2
18🔥4👍1
Msone Official
Photo
#Msone Release - 3650 (Series)

From Season 4 (2026)
ഫ്രം സീസൺ 4 (2026)

പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി

IMDb : 7.8 (NC-17)

Episodes: 01-09

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
39👍6
🔥62😍2
Msone Official
Photo
#Msone Release - 3688 (Movie)

Angel's Egg (1985)
എയ്ഞ്ചൽസ് എഗ്ഗ് (1985)

പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ജാപ്പനീസ്
സംവിധാനം: Mamoru Oshii
ജോണർ: അനിമേഷൻ, ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ

IMDb : 7.7 (PG-13)

“ഗോസ്റ്റ് ഇൻ ദ ഷെൽ” സംവിധാനം ചെയ്ത മാമോറു ഓഷിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് എയ്ഞ്ചൽസ് എഗ്ഗ്.

വിജനമായ, നശിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിൽ ഒരു പെൺകുട്ടി വലിയൊരു മുട്ട അതീവ ശ്രദ്ധയോടെ കൂടെ കൊണ്ട് നടന്നു സംരക്ഷിക്കുന്നു. അങ്ങനെയിരിക്കെ കുരിശിന്റെ രൂപത്തിലുള്ള ഒരു ആയുധവും പേറി നടക്കുന്ന ഒരു യുവാവിനെ അവൾ പരിചയപ്പെടുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
11🎉7🔥5👏1