Msone Official
Photo
#Msone Release - 3646 (Movie)
The Voice of Hind Rajab (2025)
ദ വോയ്സ് ഓഫ് ഹിന്ദ് റജബ് (2025)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: അറബിക് , ഇംഗ്ലീഷ്
സംവിധാനം: Kaouther Ben Hania
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ
IMDb : 8.4 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Voice of Hind Rajab (2025)
ദ വോയ്സ് ഓഫ് ഹിന്ദ് റജബ് (2025)
പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: അറബിക് , ഇംഗ്ലീഷ്
സംവിധാനം: Kaouther Ben Hania
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ
IMDb : 8.4 (PG-13)
ടുണീഷ്യൻ സംവിധായിക കൗതർ ബിൻ ഹനിയ (Kaouther Ben Hania) രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘The Voice of Hind Rajab.’
ഇസ്രായേലി സയണിസ്റ്റ് അധിനിവേശത്തിന്റെ ക്രൂരതയെയും ഗസ്സയിലെ കുരുന്നുകൾ നേരിടുന്ന വംശഹത്യയെയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്ന ശക്തമായ ഡോക്യു-ഡ്രാമയാണിത്. അധിനിവേശ സേനയുടെ ടാങ്കുകൾ വളഞ്ഞ ഒരു കാറിനുള്ളിൽ, തന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾക്കിടയിൽ 12 ദിവസം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഹിന്ദ് റജബിന്റെ ദാരുണമായ അന്ത്യമാണ് ചിത്രം പ്രമേയമാക്കുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച ആ ചെറിയ കാറിന് നേരെ 355 വെടിയുണ്ടകളാണ് ഇസ്രായേൽ സൈന്യം ഉതിർത്തത്. ഹിന്ദ് റജബ് സഹായത്തിനായി റെഡ് ക്രസന്റ് പ്രവർത്തകരെ വിളിച്ച യഥാർത്ഥ ഫോൺകോൾ റെക്കോർഡിംഗുകൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി കേണപേക്ഷിച്ച ആ പിഞ്ചുകുഞ്ഞിനെയും അവളെ രക്ഷിക്കാൻ അനുമതി വാങ്ങി എത്തിയ റെഡ് ക്രസന്റ് അംഗങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ സയണിസ്റ്റ് വംശീയതയുടെ ഭീകരത ചർച്ച ചെയ്യുന്ന ഈ ചിത്രം, കുട്ടികൾ നേരിടുന്ന അതിക്രമങ്ങളുടെ നേർസാക്ഷ്യമായി മാറുന്നു.
പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ചിത്രം, 2025-ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് ജൂറി പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (Oscar) നോമിനേഷൻ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പീപ്പിൾസ് ചോയ്‌സ് അവാർഡ് എന്നീ അംഗീകാരങ്ങൾക്കും ഈ ചിത്രം അർഹമായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤94🔥34👍6👌6😇5💯3👏2🎉2🤝2❤🔥1⚡1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
06/04/26 മുതൽ 12/04/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Lost Season 1 (2004)
ലോസ്റ്റ് സീസൺ 1 (2004)
Release No : 1905
സബ് പരിഭാഷ ചെയ്തത്:
അർജ്ജുൻ വാർയർ നാഗലശ്ശേരി, അരുൺ അശോകൻ, ആര്യ നക്ഷത്രക്, ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ജോൺ വാട്സൺ, മാജിത് നാസർ, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഫാസിൽ, ഷാരുൺ.പി.എസ്, ശ്രുതിൻ, വിഷ്ണു ഷാജി, വിവേക് സത്യൻ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4194
പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

❤92😱6👍2🔥1😍1
Msone Official
Photo
#MSone ReRelease - 1000
Dr. Babasaheb Ambedkar (2000)
ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jabbar Patel
പരിഭാഷ : സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ് & പ്രവീൺ അടൂർ
സാങ്കേതിക സഹായം : പ്രവീൺ അടൂർ & നിഷാദ് ജെ. എൻ
പോസ്റ്റർ : നിഷാദ് ജെ. എൻ
ജോണർ : ബയോഗ്രഫി, ഹിസ്റ്ററി
IMDb ⭐️ 8.9/10
ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. തന്റെ സമുദായത്തിലത്തന്നെ ഏറ്റവും വിദ്യാസമ്പന്നനായിരുന്നിട്ടും ജാതിയുടെയും തൊട്ടുകൂടായ്മയുടേയും പേരിൽ നേരിട്ട അവഗണനകൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലയളവിൽ ഗാന്ധിജിയോട് അധഃകൃതർക്ക് വേണ്ടി ശക്തിയുത്തം വാദിച്ചിട്ടും സത്യാഗ്രഹമെന്ന ഗാന്ധിയൻ സമരരീതിക്കുമുന്നിൽ മുട്ടുമടക്കേണ്ടിവന്ന ഗതികേട്, ചതിക്കപ്പെടുമെന്നറിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടനയുടെ നേതൃപദവി അലങ്കരിച്ചുകൊണ്ട് മധുരപ്രതികാരം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ നിയമകാര്യ മന്ത്രി. അവസാനം ഇന്ത്യയിലെ കീഴ്ജാതിക്കാരുടെ ദയനീയസ്ഥിതിയിൽ മാറ്റമില്ലെന്ന് കണ്ട് അവരെ ബുദ്ധമതത്തിലേക്ക് നയിച്ച അംബേദ്കർ, ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയായിരിക്കില്ല എന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നത് വരെയുള്ള ജീവിതം ചിത്രം വരച്ചു കാട്ടുന്നു. മമ്മൂട്ടി എന്ന അനശ്വര നടന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തത്.
എംസോണിനു വേണ്ടിയുള്ള ദീർഘകാല പ്രോജക്ടായിരുന്നു അംബേദ്കർ സിനിമയുടെ പരിഭാഷ.
ഇംഗ്ലീഷ് പരിഭാഷ ലഭ്യമല്ലാതിരുന്നതിനാൽ സംഘത്തിന് ആദ്യപടിയായി ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടിവന്നു. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എംസോൺ അത് റിലീസ് ചെയ്തു. തുടർന്ന് രണ്ടാം ഘട്ടമായിട്ടാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നതും പരിഭാഷാ സംഘത്തിന് പ്രചോദനം നൽകി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Biography #English #History

1❤116🔥21👏5👍4
1❤89🤝7🔥4😇3
Msone Official
Photo
#Msone Release - 3647 (Movie)
Jude (1996)
ജൂഡ് (1996)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ് , ലാറ്റിൻ
സംവിധാനം: Michael Winterbottom
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 6.9 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Jude (1996)
ജൂഡ് (1996)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ് , ലാറ്റിൻ
സംവിധാനം: Michael Winterbottom
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 6.9 (R)
തോമസ് ഹാർഡിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ജൂഡ് (1996), സാമൂഹികമായ വിലക്കുകളെയും വിധിയെയും വെല്ലുവിളിച്ച് പ്രണയിച്ച രണ്ട് മനുഷ്യരുടെ തീവ്രവും ഹൃദയസ്പർശിയുമായ കഥയാണ്. മെച്ചപ്പെട്ട ജീവിതവും വിദ്യാഭ്യാസവും സ്വപ്നം കാണുന്ന ജൂഡ് എന്ന യുവാവ്, തന്റെ കസിനായ സ്യൂ എന്ന സ്വതന്ത്രചിന്താഗതിക്കാരിയുമായി പ്രണയത്തിലാകുന്നതും, അന്നത്തെ യാഥാസ്ഥിതിക സമൂഹം അവരുടെ ബന്ധത്തിന് മേൽ ഉയർത്തുന്ന പ്രതിബന്ധങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
കേവലം ഒരു പ്രണയകഥ എന്നതിലുപരി, വിട്ടുവീഴ്ചയില്ലാത്ത സ്നേഹത്തിന് നൽകേണ്ടി വരുന്ന വലിയ വിലയെക്കുറിച്ചും, ലോകത്തിന് മുന്നിൽ തോറ്റുപോകുമ്പോഴും തളരാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചും ഈ ചിത്രം നിങ്ങളെ ഓർമ്മിപ്പിക്കും. മികച്ച അഭിനയമുഹൂർത്തങ്ങളും മനോഹരമായ ദൃശ്യാവിഷ്കാരവും നിറഞ്ഞ ഈ ചിത്രം ഗൗരവമേറിയ സിനിമകളെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤78🔥2🎉2
Msone Official
Photo
#Msone Release - 3648 (Movie)
The Good Son (1993)
ദ ഗുഡ് സൺ (1993)
പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Joseph Ruben
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ, ത്രില്ലർ
IMDb : 6.4 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Good Son (1993)
ദ ഗുഡ് സൺ (1993)
പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Joseph Ruben
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ, ത്രില്ലർ
IMDb : 6.4 (R)
“തിന്മയ്ക്ക് പല മുഖങ്ങളുണ്ട്”
ജോസഫ് റൂബന്റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ദി ഗുഡ് സൺ.
അമ്മയുടെ മരണശേഷം ബന്ധുവീട്ടിലെത്തുന്ന മാർക്ക്, തന്റെ കസിനായ ഹെന്റിയുടെ നിഷ്കളങ്കമായ മുഖത്തിന് പിന്നിലെ ക്രൂരത തിരിച്ചറിയുന്നു. ഹെന്റിയുടെ അപകടകരമായ നീക്കങ്ങളിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനും അവന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാനും മാർക്ക് നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤46🔥6👍4😱4🎉4
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
13/04/26 മുതൽ 19/04/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Jude (1996)
ജൂഡ് (1996)
Release No : 3647
പരിഭാഷ: അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2904
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
13/04/26 മുതൽ 19/04/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Jude (1996)
ജൂഡ് (1996)
Release No : 3647
പരിഭാഷ: അഷ്‌കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2904
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤74🔥5🎉3
This media is not supported in your browser
VIEW IN TELEGRAM
Subtitle Studio By ▪
New Version (3.0.0) available in🎮
✅ Added Waveform for better time Adjustment
✅ Bug fixes and Performance improvements
✅ Load secondary subtitle from line edit screen
Update From Playstore Now🔜
New Version (3.0.0) available in
Update From Playstore Now
Please open Telegram to view this post
VIEW IN TELEGRAM
🔥32❤29
Msone Official
Photo
3649The Social Network (2010)
ദ സോഷ്യൽ നെറ്റ്‌വർക്ക് (2010)
വിഷ്ണു പ്രസാദ്
നിഷാദ് ജെ.എൻ
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വളരെ ബുദ്ധിമാനും എന്നാൽ മറ്റുള്ളവരോട് ഇടപഴകാൻ തീരെ താല്പര്യമില്ലാത്ത മാർക്ക് സക്കർബർഗ് എന്ന വിദ്യാർത്ഥി, ലോകത്തെ മുഴുവൻ മനുഷ്യരെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന ഫേസ്ബുക്ക് എന്ന വിപ്ലവകരമായ ഒരു ആശയത്തിന് രൂപം നൽകുന്നു. ആ ചെറിയ തുടക്കം പിന്നീട് സമാനതകളില്ലാത്ത വലിയൊരു സംരംഭമായി വളരുകയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. എന്നാൽ ഈ വലിയ വിജയത്തിലേക്കും പ്രശസ്തിയിലേക്കുമുള്ള യാത്രയിൽ, അയാൾക്ക് തന്റെ ഉറ്റ സുഹൃത്തുമായുള്ള ബന്ധം തകരുകയും, ഫേസ്ബുക്ക് എന്ന ആശയം മോഷ്ടിച്ചുവെന്ന് ആരോപിച്ച് കടുത്ത നിയമപോരാട്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤50👏5🔥4👌4😍3👍2
Msone Official
Photo
3650From Season 4 (2026)
ഫ്രം സീസൺ 4 (2026)
അഗ്നിവേശ്
വിഷ്‌ണു പ്രസാദ്
പ്രവീൺ അടൂർ
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤106🔥21👍3❤🔥1
Msone Official
Photo
3651Amrum (2025)
അമ്രും (2025)
ഷിഹാസ് പരുത്തിവിള
അഷ്കർ ഹൈദർ
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനനാളുകളിൽ കൊടുങ്കാറ്റ് വീശിയ അമ്രൂം തീരത്ത് നാനിംഗ് എന്ന പിഞ്ചുബാലൻ തന്റെ കുടുംബത്തെ ചേർത്തുപിടിക്കാനായി നന്നേ കഷ്ടപ്പെട്ടിരുന്നു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അവസ്ഥാന്തരങ്ങളിൽ ക്ഷയിച്ചുതുടങ്ങുന്ന നാസീമൂല്യങ്ങൾക്കിടയിലെ നേർത്തബിന്ദുവിലായിരുന്നു അവന്റെ നിഷ്കളങ്ക ബാല്യവും തീക്ഷ്ണമായ യാഥാർത്ഥ്യവും പരസ്പരം പോരടിച്ചത്. നിരാശയിലാഴ്ന്നുപോയ അമ്മയെ സാന്ത്വനിപ്പിക്കുന്നതിനും കുടുംബത്തിലേക്ക് സ്വസ്ഥത തിരിച്ചെത്തിക്കുന്നതിനുമായി അവൻ യാത്ര തുടങ്ങുകയാണ്. അതിജീവനത്തിന്റെ പാതയിൽ കണ്ടുമുട്ടിയ പുതിയ ജീവിതങ്ങളിലൂടെ ചില തിരിച്ചറിവുകൾ നേടുന്നു. അവൻ വളർന്നുവന്ന ലോകത്തെ പറ്റി അവനെ കൂടുതൽ ചിന്തിപ്പിക്കുന്നു.
2026 ബവേറിയൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതാണ് അമ്രും എന്ന ഈ ഫാത്തിഹ് അക്കിൻ ചിത്രം.
Please open Telegram to view this post
VIEW IN TELEGRAM
❤56🔥4👍2
Media is too big
VIEW IN TELEGRAM
എംസോണിൽ ആസ്വദിക്കാം, എല്ലാ ആഴ്ചകളിലും ഓരോ എപ്പിസോഡ് വീതം...
❤49🔥21👍6🎉4👌1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
20/04/26 മുതൽ 26/04/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
From Season 4 (2026)
ഫ്രം സീസൺ 4 (2026)
Release No : 3650
പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 5474

🔥46❤33👍5