Sherlock Holmes:A Game of Shadows / ഷെര്‍ലക് ഹോംസ്: എ ഗെയിം ഓഫ് ഷാഡോസ് (2011)
എം-സോണ്‍ റിലീസ് – 1355
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Guy Ritchie
പരിഭാഷ : ഫഹദ് അബ്ദുൾ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ ,ക്രൈം
7.5/10
2009ലെ ഷെർലോക്ക് ഹോംസ് എന്ന സിനിമയുടെ തുടർച്ചയാണ് 2011 ൽ ഇറങ്ങിയ ഷെർലോക്ക് ഗെയിം ഓഫ് ഷാഡോസ്. ഒന്നാം ഭാഗത്തിൽ മോറിയാർട്ടിയെന്ന അതി ബുദ്ധിമാനായ കൊടും കുറ്റവാളിയുടെ മുഖം കാണിക്കാതെ പ്രേക്ഷകരെയെല്ലാം ആകാംഷാ ഭരിതരാക്കി നിർത്തി മോറിയാർട്ടിയുടെ ഒരു പദ്ധതി മാത്രമാണ് ഷെർലോക്ക് തകർത്തത് എന്ന് കാണിച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഷെർലോക്കും മോറിയാർട്ടിയും തമ്മിലുള്ള ബുദ്ധികൊണ്ടും ശക്തികൊണ്ടുമുള്ള ഏറ്റുമുട്ടലാണ് കാണിക്കുന്നത്. എല്ലാ ഷെർലോക്ക് ഹോംസ് ആരാധകർക്കും അറിയാം റേച്ചൻബാഷ് എന്ന സ്ഥലത്തിന് ഷെർലോക്കും മൊറിയാർട്ടിയുമായുള്ള ബന്ധം എന്താണെന്ന്. ഷെർലോക്ക് ഹോംസിന്റെ യഥാർത്ഥ സൃഷ്ടാവായ ആർതർ കോനാൻ ഡോയലിന് താൻ സൃഷ്ടിച്ച കഥാപാത്രമായ ഷെർലോക്കിന്റെ വളർച്ചയിൽ അസൂയ തോന്നി. ഷെർലോക്ക് ഹോംസിന് കൊടും ക്രൂരനും അതി ബുദ്ധിമാനായ മൊറിയാർട്ടിയെ കൊല്ലാൻ സ്വന്തം ജീവൻ ബലി കൊടുക്കുകയല്ലാതെ വേറെ വഴിയില്ല എന്ന് ആരാധകരെ ബോധ്യപ്പെടുത്തിയ ശേഷം മോറിയാർട്ടിയെയും കൊന്ന് തന്റെ മാസ്റ്റർപീസ് കഥാപാത്രത്തിന് വളരെ മികച്ച ഒരു അവസാനം നൽകുകയാണ് കഥാകൃത്ത് ചെയ്തത്.
പിന്നീട് ആരാധകരുടെ സമ്മർദ്ദം മൂലം ഷെർലോക്കിനെ മറ്റൊരു കഥയിൽ തിരിച്ചു കൊണ്ടുവരികയായിരുന്നു. റേച്ചൻബാഷിൽ വീണ് മരിച്ച ഷെർലോക്ക് എങ്ങനെ തിരിച്ചു വന്നു എന്ന് ആർക്കും അറിയണമെന്ന് പോലും ഉണ്ടായിരുന്നില്ല. ഷെർലോക്ക് തിരിച്ചു വരണം അത്ര മാത്രം.ആ ഒരു കഥ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ഈ തവണയും ഷെർലോക്കിന് ഒപ്പം വാട്ട്സനുമുണ്ട്.ഈ തവണയും ഷെർലോക്കിന് രക്ഷിക്കേണ്ടത് ഈ ലോകം തന്നെയാണ്.ഈ സിനിമയുടെ 3 ആം ഭാഗം 2020 ന് ശേഷം പ്രതീക്ഷിക്കാം
MCU വിലെ അയൺമാനായി വന്ന Robert Downey Jr ആണ് ഷെർലോക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍15❤2
Black Death / ബ്ലാക്ക് ഡെത്ത് (2010)
എം-സോണ്‍ റിലീസ് – 815
പോസ്റ്റർ: ഹരിലാൽ ഭാസ്കരൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Christopher Smith
പരിഭാഷ : സുഭാഷ് ഒട്ടുംപുറം
ജോണർ : Action Adventure Drama
6.4/10
മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പകർച്ച വ്യാധികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. കഥാനായകനായ ഓസ്മണ്ട് ഒരു മത വിദ്യാർത്ഥിയായിരുന്നു. ദൈവകോപം കൊണ്ടാണ് ഈ അസുഖം വന്നതെന്ന് പാതിരിമാർ വിശ്വസിച്ചു.കൂടെ നിൽക്കുന്ന ആരും എപ്പോൾ വേണമെങ്കിലും രോഗബാധിതരാവാം എന്നത് എല്ലാവരേയും പരസ്പരം സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കാലം. തന്റെ പ്രണയിനിയായ അവ്റിൽ എന്ന പെൺകുട്ടിയെ മഹാമാരിയുടെ താണ്ഡവനൃത്തം അവസാനിക്കും വരെ നാടുവിടാൻ അവൻ പ്രേരിപ്പിക്കുന്നു. അവളുടെ കൂടെ, മഠം വിട്ടു പോകാൻ അവന്റെ വിശ്വാസം അവനെ അനുവദിക്കുന്നില്ല. പ്രണയം ഒരു ദൈവനിഷേധമായി അവനെ ഉലയ്ക്കുകയായിരുന്നു.പുറത്തെ അപരിചിതത്ത്വത്തിലേക്ക് അവളെ തള്ളിവിട്ടതിന്റെ വേദന മറുവശത്തും. വിശ്വാസവും പ്രണയവും അവനെ ആശയകുഴപ്പത്തിലാക്കിയപ്പോൾ, അവൻ ദൈവത്തിന്റെ മുമ്പിൽ മുട്ടുകുത്തി. അപ്പോൾ മഠത്തിന്റെ മതിലുകൾക്ക് പുറത്ത് കുളമ്പടി ശബ്ദങ്ങൾ കേട്ടു.ബിഷപ്പിന്റെ സന്ദേശവുമായി വന്ന കുറച്ച് യോദ്ധാക്കളായിരുന്നു അവർ. ദൂരെ ഒരിടത്ത് ഇതുവരേയും മഹാമാരി എത്തിപ്പെടാത്ത ആ ഗ്രാമമുണ്ടെന്നും ആ ഗ്രാമം മാത്രം എങ്ങനെ അതിജീവിച്ചു എന്നു കണ്ടെത്തണമെന്നും ആയിരുന്നു അവരുടെ വരവിന്റെ ലക്ഷ്യം. ആ ഗ്രാമത്തിലേക്ക് പോകാൻ അവർക്കൊരു വഴികാട്ടിയെ വേണമായിരുന്നു.അത് ദൈവനിയോഗമായി കരുതിയ ഓസ്മണ്ട് പാതിരിമാരുടെ എതിർപ്പ് വകവെയ്ക്കാതെ ആ ദൗത്യം ഏറ്റെടുക്കുന്നു. അവന്റെ ലക്ഷ്യം തന്റെ പ്രിയ്യപ്പെട്ടവളുടെ അടുത്തെത്തുക എന്നതായിരുന്നു. പക്ഷേ, വന്നവരുടെ ലക്ഷ്യം വേറെയായിരുന്നു.ഈയാംപാറ്റ കണക്കെ മരിച്ചു വീഴുന്ന മനുഷ്യർക്കിടയിലൂടെ അവരുടെ യാത്ര തുടങ്ങുന്നു.

👍10❤5
The Other Bank / ദ അദർ ബാങ്ക് (2009)
എം-സോണ്‍ റിലീസ് – 954
പോസ്റ്റർ : ജോബിൻ ജോൺ
ഭാഷ : ജോർജിയൻ
സംവിധാനം : George Ovashvili
പരിഭാഷ : അബ്ദുൽ മജീദ് എം പി
ജോണർ : ഡ്രാമ
7.7/10
1992-93 ലെ ജോര്‍ജിയ-അബ്കാസിയ യുദ്ധത്തിനു (ജോര്‍ജിയന്‍ ആഭ്യന്തര കലാപം) 7 വര്‍ഷത്തിനു ശേശം, അഭയാര്‍ത്ഥിയായ ടെഡോ തന്റെ അച്ഛനെ തിരഞ്ഞ് തിബിലീസിയില് നിന്നും അബ്കാസിയയിലേക്ക് പോകുന്നു. ആഭ്യന്തര കലാപം മൂലം നശിച്ച ജോര്‍ജിയന്‍-അബ്കാസിയന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. അബ്കാസിയയിലെ ജോര്‍ജിയന്‍ ന്യൂനപക്ഷ ഉന്മൂലനവും, സാദാരണക്കാരുടെ താറുമാറായ ജീവിതവും പരമാവധി നിഷ്പക്ഷമായി ആവിഷ്കരിച്ചിരിക്കുന്നു.

👍3
Sleep Tight / സ്ലീപ്പ് ടൈറ്റ് (2011)
എം-സോണ്‍ റിലീസ് – 816
ഭാഷ : സ്പാനിഷ്
സംവിധാനം : Jaume Balagueró
പരിഭാഷ : അസർ അഷ്റഫ്
ജോണർ : ഡ്രാമ ഹൊറർ ത്രില്ലർ
7.2/10
അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല.

👍6❤2
Milk [Sut] / മിൽക്ക് [സൂഥ്] (2008)
എം-സോണ്‍ റിലീസ് – 817
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ടര്‍ക്കിഷ്
സംവിധാനം : Semih Kaplanoglu
പരിഭാഷ : രമേശൻ സി.വി
ജോണർ : ഡ്രാമ
6.6/10
ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ "യൂസഫ് ചലച്ചിത്ര ത്രയ" ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ "മിൽക്ക്" (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ ആനന്ദിപ്പിക്കുന്നു.

👍4❤1
Intouchables / അൺടച്ചബിൾസ് (2011)
എം-സോണ്‍ റിലീസ് – 955
പോസ്റ്റർ : ശ്രീധർ
ഭാഷ : ഫ്രഞ്ച്
സംവിധാനം : Olivier Nakache, Éric Toledano
പരിഭാഷ : ഷിഹാബ് എ ഹസ്സൻ
ജോണർ : ബയോഗ്രഫി, കോമഡി, ഡ്രാമ
8.5/10
പാരാഗ്ലൈഡിംഗ് അപകടത്തെത്തുടര്‍ന്നു ശരീരം തളര്‍ന്നുപോയ പാരീസിലുള്ള ഒരു ധനാഢ്യന് (ഫ്രാന്സോവ ക്ലൂസേ) മുന്‍ക്രിമിനല്‍ പശ്ചാത്തലമുള്ള കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ(ഒമര്‍ സൈ) അയാളുടെ കെയര്‍ടേക്കറായി നിയമിക്കുന്നു. ഒരിയ്ക്കലും പൊരുത്തപ്പെടാത്ത സ്വഭാവങ്ങളുള്ള അവര്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന അപൂര്‍വ്വവും സുദൃഢവും സുന്ദരവുമായ സുഹൃത്ബന്ധത്തിന്റെ കഥയാണ് The Intouchables.
ഇതൊരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഫീല്‍-ഗുഡ് സിനിമയാണ്. ഉടനീളം പ്രേക്ഷകരിലെ എല്ലാവിധ വികാരങ്ങളെയും തൊട്ടുണര്‍ത്തുന്ന ഈ ചിത്രം പുഞ്ചിരിയോടെയും ഇടക്കിടെ കണ്ണുനീരോടെയും മാത്രമേ കണ്ടുതീര്‍ക്കാനാവൂ.

❤7👍5
Star Wars: Episode IV - A New Hope / സ്റ്റാർ വാർസ്: എപ്പിസോഡ് IV - എ ന്യൂ ഹോപ്പ് (1977)
എം-സോണ്‍ റിലീസ് – 819
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : George Lucas
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
8.6/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ നാലാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : എപിസോഡ് IV - എ ന്യൂ ഹോപ്പ് മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.

👍5❤4
Star Wars: Episode V - The Empire Strikes Back / സ്റ്റാർ വാർസ്: എപ്പിസോഡ് V - ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980)
എം-സോണ്‍ റിലീസ് – 820
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Irvin Kershner
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
8.7/10
സ്റ്റാർ വാർസിന്റെ രണ്ടാമത്തെ സിനിമ 1980 ൽ ആണ് ഇറങ്ങിയത്. ഇത് സ്റ്റാർ വാർസിലെ ഏറ്റവും മികച്ച സിനിമ ആയാണ് കരുതപ്പെടുന്നത് . IMDB TOP 250 ൽ ഈ സിനിമയ്ക്കു 12 ആം സ്ഥാനമാണ് . ലുക്ക് തന്റെ ജെഡി പരിശീലനത്തിനായി മാസ്റ്റർ യോടയുടെ അടുത്ത് പോകുന്നു. ഈ സമയയത് ലുക്കിനെ ഒളിവിൽ നിന്ന് പുറത്തു കൊണ്ട് വരാൻ വേടർ ഹാൻ സോളോയെ പിടിക്കുന്നു. തന്റെ സുഹൃത്തായ ഹാനിനെ രക്ഷിക്കാനായി ലൂക്ക് വെടറിന്റെ കെണിയിലേക്കു നടക്കുന്നു. വേടർ ലൂക്ക് തന്റെ മകനാണെന്ന് ലൂകിന്റെ അടുത്ത് പറയന്നു. ലൂക്ക് രക്ഷപെട്ടു മാസ്റ്റർ യോടയുടെ അടുത്ത് ചെല്ലുമ്പോൾ മരിക്കാറായ മാസ്റ്റർ യോട വേടർ ലൂക്കിന്റെ അച്ഛനാണെന്ന് ലൂക്കിനോട് പറയുന്നു. സ്റ്റാർ വാർസ് : എപിസോഡ് V - ദി എമ്പയർ സ്ട്രൈക്സ് ബാക്ക് (1980) മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.

👍3❤1
Star Wars: Episode VI - Return of the Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VI - റിട്ടേൺ ഓഫി ദി ജെഡൈ (1983)
എം-സോണ്‍ റിലീസ് – 821
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Richard Marquand
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
8.3/10
്റ്റാർ വാർസ് മൂന്നാമത്തെ സിനിമ 1983 ലാണ് ഇറങ്ങുന്നത്. ഗാലക്ടിക് സാമ്രാജ്യം ഒരു പുതിയ ഡെത്ത് സ്റ്റാർ പണിയുകയാണ്. ഇതിന്റെ പണി കാണാനായി ചക്രവർത്തിയായ പാൽപടിൻ വരുന്നു. പാൽപടിനെ സ്വീകരിക്കാനായി വേടർ ഒരുങ്ങുന്നു. ലൂക്കും മറ്റു ജെഡൈമാരും കൂടി പാൽപടിൻ ഉള്ള സമയം നോക്കി ഡെത്ത് സ്റ്റാർ ഇനെ ആക്രമിച്ചു നശിപ്പിക്കാൻ തീരുമാനിക്കുന്നു. അവസാനം പാൽപടിൻ കണ്ടു നിൽക്കെ ലൂക്ക് വേടരിനെ തോല്പിക്കുന്നു. പാൽപടിൻ ലൂക്കിനോട് തന്റെ കൂടെ ചേരാൻ പറയുന്നു. എന്നാൽ ലൂക്ക് തന്റെ അച്ഛനെ കൊല്ലാനോ ഡാർക്ക് സൈഡ്ലോട്ടു മാറാനോ താല്പര്യം കാണിക്കുന്നില്ല. കോപാകുലനായ പാൽപടിൻ ലൂകിനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ മകനോടുള്ള സ്നേഹം കാരണം അത് കണ്ടു നിൽക്കാനകാത്ത വേടർ പാൽപടിനെ തടഞ്ഞു. പക്ഷെ ഇത് മൂലം വെടറിനു തന്റെ ജീവൻ നഷ്ടമാകുന്നു. പക്ഷെ മരിക്കുന്നതിനു മുൻപ് വേടർ വീണ്ടും നല്ലവനായ ആനകിൻ ആകുന്നു.

👍8
El Mariachi / എൽ മരിയാച്ചി (1992)
എം-സോണ്‍ റിലീസ് – 957
പോസ്റ്റർ : ശ്രീധർ
ഭാഷ : സ്പാനിഷ്
സംവിധാനം : Robert Rodriguez
പരിഭാഷ : അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ
6.9/10
കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല്‍ എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്‍. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര്‍ ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്.
മഷേറ്റെ, സിന് സിറ്റി, ഫ്രം ഡസ്ക് ടില്‍ ഡോണ്‍, പ്ലാനെറ്റ് ടെറര്‍, സ്പൈ കിഡ്സ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന് മേല്‍ പറഞ്ഞ വിശേഷണങ്ങളെല്ലാം നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മരിയാചി(ഗായകന്). മയക്കുമരുന്ന് മാഫിയയാല്‍ തെറ്റിദ്ധരിക്കപ്പെട്ട് മാഫിയാ വാറിനിടയില്‍ പെട്ടുപോയ ഒരു മരിയാചിയുടെ കഥ.

👍5❤2