Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
എംസോണിൽ മാത്രം ആസ്വദിക്കാം.

ഉടൻ വരുന്നു...
❤39🆒9😱7
Msone Official pinned «എംസോണിൽ മാത്രം ആസ്വദിക്കാം. ഉടൻ വരുന്നു...»
🔥81❤24👌7😱6❤‍🔥5🤯5😘4⚡3👍3👏3🎉2
Msone Official
Photo
🧩🧩
🧩🧩#Msone Release 〽️ 3623

🥇🥇 
🥇🥇 #MsoneGoldRelease


Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)


📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          
🎨 പോസ്റ്റർ:
നിഷാദ് ജെ.എൻ


🪖ഭാഷ: ഇംഗ്ലീഷ് 🇺🇸
🪖നിർമ്മാണം: Steven Spielberg, Tom Hanks
🪖ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി


        
🎥🎥 ❤️ 9.4/10  🎬🎬
 
        
📽📽 🍅 94% 🍿 97%

       🧩🧩⭐️⭐️⭐️⭐️⭐️ 4.7/5

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ സൈന്യത്തിലെ ഈസി കമ്പനി എന്ന പാരാട്രൂപ്പർ സംഘത്തിന്റെ യഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കി, സ്റ്റീവൻ സ്പിൽബർഗും ടോം ഹാങ്ക്സും ചേർന്ന് സൃഷ്‌ടിച്ച ലോകപ്രശസ്തമായ മിനി സീരീസാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.

ജോർജിയയിലെ കഠിനമായ പരിശീലന ക്യാമ്പ് മുതൽ, നോർമണ്ടിയിലെ ഡി-ഡേ ലാൻഡിങ്, ബാറ്റിൽ ഓഫ് ദ ബൾജ് തുടങ്ങിയ ചരിത്രപ്രധാനമായ യുദ്ധങ്ങളിലൂടെ, ഒടുവിൽ ജർമ്മനിയിലെ ഹിറ്റ്‌ലറുടെ താവളം പിടിച്ചടക്കുന്നത് വരെയുള്ള ഈസി കമ്പനിയുടെ യാത്രയാണിതിൽ പറയുന്നത്.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤95🔥14👌8😘7🤩5😍3👍1
❤30🔥6👏2👌1
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3624


Elevation (2024)
എലവേഷൻ (2024)


   
           ✍️പരിഭാഷ:
അരുൺ അശോകൻ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🔆ഭാഷ: ഇംഗ്ലീഷ് 🇺🇸
🔆സംവിധാനം: George Nolfi
🔆ജോണർ: ആക്ഷൻ, ഹൊറർ, മിസ്റ്ററി


         
🎥🎥 ⭐️ 5.6/10 🎬
 
         
📽📽 🍅 55% 🍿 80%

         
🧩🧩⭐️⭐️⭐️⭐️⭐️ 2.2/5


ജോൺ കാസിൻസ്‌കി, ജേക്കബ് എസ്റ്റസ് എന്നിവരുടെ രചനയിൽ ജോർജ്ജ് നോൾഫിയുടെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ത്രില്ലർ സിനിമയാണ് “എലവേഷൻ”.

ലോകം അജ്ഞാതരായ ജീവികളുടെ ആക്രമണത്തിന് ഇരയാകുകയും, സമുദ്രനിരപ്പിൽ നിന്നും 8,000 അടിക്ക് മുകളിൽ മാത്രം മനുഷ്യർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ഫിൽറ്റർ എടുക്കാനായി നായകനും രണ്ട് കൂട്ടുകാരും ചേർന്ന് സുരക്ഷിതമായ മലനിരകളിൽ നിന്നും താഴേക്ക് അപകടം നിറഞ്ഞ യാത്ര ആരംഭിക്കുന്നു. ആ ജീവികളുടെ ആക്രമണത്തെ അതിജീവിച്ച്, പരിമിതമായ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരികെ മലമുകളിൽ എത്താനുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤57🔥8👍2❤‍🔥1
💗💗
💗💗

🗓 27 ഫെബ്രുവരി 2026
⏰ രാവിലെ 11 മണി

സബ്‌ടൈറ്റിലുകൾ വഴി നമ്മുടെ സിനിമാ കാഴ്ചകൾ എത്രത്തോളം മാറിമറിഞ്ഞു? ലോക സിനിമകളെ മലയാളത്തിലേക്ക് അടുപ്പിച്ചവരുടെ അനുഭവങ്ങൾ നേരിട്ടറിയാൻ ഒരു സുവർണ്ണാവസരം. തെന്മലയിൽ വെച്ച് കാണാം!
🍿🎞
Please open Telegram to view this post
VIEW IN TELEGRAM
👍191❤77🔥14❤‍🔥7👏6👌3⚡2😇2🤝2🎉1💯1
❤25👍4🦄1
Msone Official
Photo
🦾🦾
🦾🦾#Msone Release 😀 611


The Changeling (1980)
ദ ചെയ്ഞ്ചലിങ് (1980)


   
           ✍️പരിഭാഷ:
ജസീം ജാസി
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


💠ഭാഷ: ഇംഗ്ലീഷ് 🇨🇦
💠സംവിധാനം: Peter Medak
💠ജോണർ: ഹൊറർ, മിസ്റ്ററി


         
🎥🎥 ⭐️ 7.1/10 🎬
 
         
📽📽 🍅 85% 🍿 79%

         
🧩🧩⭐️⭐️⭐️⭐️⭐️ 3.6/5


ഒരു ദാരുണമായ അപകടത്തിൽ തന്റെ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ജോൺ റസ്സൽ എന്ന സംഗീതജ്ഞൻ, ആ വേദനയിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനാണ് സിയാറ്റിലിലെ പുരാതനമായ ഒരു വലിയ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത്.

​അവിടെ താമസമാരംഭിക്കുന്നതോടെ ജോണിന് വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നു. വീട്ടിലെ അടച്ചിട്ട മുറികളിൽ നിന്നുള്ള നിഗൂഢമായ ശബ്ദങ്ങളും, വിശദീകരിക്കാനാകാത്ത സംഭവങ്ങളും അയാളെ വേട്ടയാടാൻ തുടങ്ങുന്നു. വെറുമൊരു തോന്നലല്ല, മറിച്ച് ആ വലിയ വീടിനുള്ളിൽ മറ്റാരോ അല്ലെങ്കിൽ മറ്റെന്തോ ഉണ്ടെന്ന് ജോൺ തിരിച്ചറിയുന്നു.

​ആ വീട്ടിലെ ചുമരുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന ഭയാനകമായ ഒരു രഹസ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ആ വീട്ടിൽ നടന്ന നിഗൂഢമായ ഒരു തിരോധാനം കണ്ടെത്താനുള്ള ജോണിന്റെ ശ്രമങ്ങളാണ് ദ ചെയ്ഞ്ചലിങ് എന്ന സിനിമ.

ഭയാനകമായ ദൃശ്യങ്ങളേക്കാൾ, സിനിമയുടെ നിഗൂഢമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ക്ലാസ്സിക്‌ ഹൊറർ സിനിമയണിത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤53🔥5👍3😍1
ഇനിയും ധാരാളം പരിഭാഷകൾ എംസോണിന്റെ പ്രേഷകർക്ക് സമ്മാനിക്കാൻ കഴിയട്ടെ. ❤️
ഫാസിൽ ചോല.. പരിഭാഷകൾ👇

Hey, Don't miss this Msone subtitle:🔥

https://malayalamsubtitles.org/tag/fasil-chola/
❤167👏16🔥10👍7❤‍🔥6😱2🎉2
❤28🔥3👍2
Msone Official
Photo
💗💗
💗💗#Msone Release 😀 3625


Jayeshbhai Jordaar (2022)
ജയേഷ്ഭായ് ജോർദാൻ (2022)


   
           📝പരിഭാഷ:
സജയ് കുപ്ലേരി
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🧬ഭാഷ: ഹിന്ദി 🇮🇳
🧬സംവിധാനം: Divyang Thakkar
🧬ജോണർ: കോമഡി, ഡ്രാമ


         
🎥🎥 ⭐️ 6.0/10 🎬
 
         
📽📽 🍅 80% 🍿 75%

         
🧩🧩⭐️⭐️⭐️⭐️⭐️ 2.9/5


'ജയേഷ്ഭായ് ജോർദാർ' ഒരു സ്ത്രീപക്ഷ സിനിമയാണ്. ഗുജറാത്തിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന, പ്രസവത്തിനു മുമ്പ് ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമം. പരമ്പരാഗതമായി ഗ്രാമമുഖ്യന്മാരുള്ള ഒരു കുടുംബത്തിലെ അംഗമാണ് ജയേഷ് (രൺവീർ സിങ്). വംശപരമ്പര തുടരാൻ ആൺകുഞ്ഞു തന്നെ വേണമെന്ന് നിഷ്കർഷയുള്ളതിനാൽ ഒരു ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ജയേഷിന്റെ കുടുംബം. പെൺകുഞ്ഞായതിനാൽ ആറ് തവണയും ഗർഭഛിദ്രം നടത്തി ആരോഗ്യം ക്ഷയിച്ച ജയേഷിന്റെ ഭാര്യ മുദ്രയായി ശാലിനി പാണ്ഡെയും അഭിനയിക്കുന്നു. പിന്നീട്, ഏഴാമത്തെ പെൺകുഞ്ഞിനെ രക്ഷിക്കാൻ ജയേഷ് നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. ജയേഷിന്റെ അച്ഛനായി ബൊമ്മൻ ഇറാനിയും അമ്മയായി രത്നാ പഥക് ഷായും മകളായി ജിയാ

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤66🔥8⚡1👍1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

23/02/26 മുതൽ 01/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)

Release No : 3623

പരിഭാഷ: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2717

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤47🔥12👏6👍1🎉1🆒1
❤32🔥7👍4⚡1👏1
Msone Official
Photo
❤️❤️
❤️❤️#Msone Release 🛜 242


Irreversible (2002)
ഇറിവേഴ്‌സിബിൾ (2002)

      

          📝പരിഭാഷ:
അഷ്‌കർ ഹൈദർ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


🔻ഭാഷ: ഫ്രഞ്ച് 🇫🇷
🔻സംവിധാനം: Gaspar Noé
🔻ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി


        
🎥🎥 ⭐️ 7.3/10 🔞
 
        
📽📽 🍅 60% 🍿 80%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5

ഒരു രാത്രിയിൽ ഒരു യുവതി ക്രൂരമായി ആക്രമിക്കപ്പെടുന്നതും, അവളുടെ കാമുകനും സുഹൃത്തും ചേർന്ന് അതിന് പകരം വീട്ടാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അവസാനത്തിൽ നിന്നും തുടക്കത്തിലേക്ക് സഞ്ചരിക്കുന്ന ഈ സിനിമയുടെ കഥയിൽ, തിരിച്ചെടുക്കാൻ കഴിയാത്തവിധം വിധി മനുഷ്യജീവിതത്തെ തകിടം മറിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.

സമയം എല്ലാറ്റിനെയും നശിപ്പിക്കുന്നുവെന്ന കയ്പേറിയ സത്യം വെളിപ്പെടുത്തിക്കൊണ്ട്, ആ ദുരന്തത്തിന് തൊട്ടുമുൻപുള്ള അവരുടെ സന്തോഷകരമായ നിമിഷങ്ങളിലാണ് സിനിമ അവസാനിക്കുന്നത്. പകയും അക്രമവും എത്ര തീവ്രമായാലും നടന്നുകഴിഞ്ഞ കാര്യങ്ങളെ മാറ്റാനാവില്ലെന്ന നടുക്കുന്ന യാഥാർത്ഥ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.


1️⃣2️⃣3️⃣4️⃣

ഈ സിനിമയിൽ അതീവ തീവ്രമായ വയലൻസും ലൈംഗികാതിക്രമ രംഗങ്ങളും ഉള്ളതിനാൽ ഇത് എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു ചിത്രമല്ല. പ്രായപൂർത്തിയായവർ മാത്രം കാണുക.


🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤90👍5🤯5🔥4
🔥18❤10👍1
Msone Official
Photo
🔸🔸
🔸🔸#Msone Release 🔤 3626


Hidden Face (2024)
ഹിഡൻ ഫേസ് (2024)


   
           ✍️പരിഭാഷ:
അഗ്നിവേശ്
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🔂ഭാഷ: കൊറിയൻ 🇰🇷
🔂സംവിധാനം: Kim Dae-woo
🔂ജോണർ: മിസ്റ്ററി, ത്രില്ലർ


         
🎥🎥 ⭐ 6.2/10 🎬
 
         
🧩🧩 ⭐️⭐️⭐️⭐️⭐️ 3.0/5


സങ്-ജിൻ, ഒരു ഓർക്കസ്ട്രയുടെ മ്യൂസിക്ക് കണ്ടക്ടറാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും, കമ്പനി ഡയറക്ടറുടെ മകളുമായ സൂ-യോൺ, പെട്ടന്നൊരു ദിവസം ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വെച്ച് അപ്രത്യക്ഷയാകുന്നു.

ഓർക്കസ്ട്രയിൽ സൂ-യോണിന്റെ വിടവ് നികത്താനായി, മി-ജൂ എന്നൊരു യുവതി അവരുടെ ഓർക്കസ്ട്രയുടെ ഭാഗമാകുന്നു. മി-ജൂ, സങ്-ജിനുമായി അടുക്കുന്നതോടെ കഥ ഒരു ഇറോട്ടിക്ക് ത്രില്ലർ മൂഡിലേക്ക് മാറുന്നു.

പക്ഷേ, സ്വയം ഒരുക്കിയൊരു കെണിയിൽ പെട്ട്, വെറും കാഴ്ചക്കാരി മാത്രമായി സൂ-യോൺ കൈയ്യകലത്ത് തന്നെയുണ്ടെന്ന് സങ്-ജിൻ മനസിലാക്കുന്നില്ല.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤65🔥5👍1
❤17🔥13👏4👍1
Msone Official
Photo
🦾🦾
🦾🦾#Msone Release 🫥 3627


Mad World (2016)
മാഡ് വേൾഡ് (2016)


   
           ✍️പരിഭാഷ:
ശാമിൽ എ. ടി
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🌐ഭാഷ: കാന്റോനീസ് 🇭🇰
🌐സംവിധാനം: Chun Wong
🌐ജോണർ: ഡ്രാമ


         
🎥🎥 🌟 7.2/10 🎬

         
📽📽 🍅 67% 🍿 68%
 
         
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5


2016-ൽ ചുൻ വോങ്ങിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു കാന്റോനീസ് സിനിമയാണ് "മാഡ് വേൾഡ്".

ബൈപോളാർ ഡിസോർഡറുള്ള ടങ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം പുറത്തിറങ്ങുന്ന ടങ്, ഏറെക്കാലമായി അകന്ന് നിന്നിരുന്ന തന്റെ അച്ഛനോടൊപ്പം ചെറിയൊരു ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങുന്നു. അവർക്കിടയിലെ പ്രശ്നങ്ങളും ഇത്തരത്തിൽ രോഗമുള്ള ആളുകളെ സമൂഹം നോക്കി കാണുന്നതുമൊക്കെ കാണിച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤59😍2👍1🔥1
❤18🔥17👍6
Msone Official
Photo
❤️❤️
❤️❤️#Msone Release 😀 1728


Cold Skin (2017)
കോൾഡ് സ്കിൻ (2017)


   
           📝പരിഭാഷ:
സജയ് കുപ്ലേരി
                🔣
സാബിറ്റോ മാഗ്മഡ്

     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🧬ഭാഷ: ഇംഗ്ലീഷ് 🇪🇸
🧬സംവിധാനം: Xavier Gens
🧬ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ


         
🎥🎥 ⭐️ 6.0/10 🎬🎬
 
         
📽📽 🍅 50% 🍿 55%

         
🧩🧩⭐️⭐️⭐️⭐️⭐️ 2.9/5


സേവ്യർ ജെൻസ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ഹൊറർ മൂവിയാണ് കോൾഡ് സ്കിൻ.

1914-ൽ, ഇംഗ്ലീഷുകാരനായ ഒരു ചെറുപ്പക്കാരൻ കാലാവസ്ഥാ നിരീക്ഷകനായി ഒരു വർഷം പ്രവർത്തിക്കാൻ തെക്കൻ അറ്റ്ലാൻ്റിക്കിലെ ഒരു വിദൂര ദ്വീപിലേക്ക് പോകുന്നതും അപകടകാരികളായ അജ്ഞാത ജീവികളിൽ നിന്നുള്ള അയാളുടെ അതിജീവനവുമാണ് സിനിമ പറയുന്ന വിഷയം.

ഭയവും, സൗഹൃദവും, ഏകാന്തതയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള ഒരു ചിത്രമാണിത്. ക്ലാസ്, ഹോറർ, തത്വചിന്ത, എല്ലാം ഒന്നിച്ചു ചേർന്ന ഈ ചിത്രത്തിൽ, യഥാർത്ഥ ജന്തു ആരായിരുന്നു എന്ന ചോദ്യമാണ് ഒടുവിൽ നമ്മുടെ മനസ്സിൽ തങ്ങി നില്‍ക്കുന്നത്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤61🔥14