Msone Official
Photo
3620Golden Kamuy (2024)
ഗോൾഡൻ കമൂയി (2024)
ഫാസിൽ ചോല
പ്രവീൺ അടൂർ
ഹൊക്കൈഡോയിലെ മരവിപ്പിക്കുന്ന തണുപ്പിൽ, ഒളിച്ചുവെച്ച നിധി തേടി സുഗിമോട്ടോ എന്ന പട്ടാളക്കാരൻ നടത്തുന്ന സാഹസിക യാത്രയാണ് 'ഗോൾഡൻ കമൂയി' (2024). ഈ യാത്രയിൽ അയാൾക്കൊപ്പം ആ കാടിനെക്കുറിച്ച് നല്ല അറിവുള്ള അസിർപ്പ എന്ന പെൺകുട്ടിയും ചേരുന്നു. മഞ്ഞും കാടും മലകളും നിറഞ്ഞ വഴിയിൽ അവർക്ക് വന്യമൃഗങ്ങളോടും വിശപ്പിനോടും മാത്രമല്ല, നിധി തട്ടിയെടുക്കാൻ നോക്കുന്ന ക്രൂരന്മാരായ ശത്രുക്കളോടും പൊരുതേണ്ടി വരുന്നു. സാതോരു നോഡയുടെ പ്രശസ്തമായ ഒരു കോമിക് ബുക്കിനെ (മാംഗ) ആസ്പദമാക്കിയാണ് ഷിഗെക്കി കുബോ ഈ സിനിമ സംവിധാനം ചെയ്തത്. സുഗിമോട്ടോയായി കെന്റോ യമസാക്കിയും അസിർപ്പയായി അന്ന യമദയും വേഷമിടുന്നു. തകർപ്പൻ ആക്ഷൻ രംഗങ്ങളും മനോഹരമായ കാഴ്ചകളും ആ നാട്ടിലെ ആചാരങ്ങളും ഒത്തുചേരുന്നതാണ് ചിത്രം.
Please open Telegram to view this post
VIEW IN TELEGRAM
❤84👏2👍1
Msone Official
Photo
3621Double World (2020)
ഡബിൾ വേൾഡ് (2020)
ഫാസിൽ ചോല
പ്രവീൺ അടൂർ
വടക്കൻ യാനുമായുള്ള യുദ്ധത്തിന് മുന്നോടിയായി തെക്കൻ ഷാവോ പുതിയ സേനാപതിയെ കണ്ടെത്താൻ തീരുമാനിക്കുന്നു. ഇതിനായി രാജ്യത്തിന് കീഴിൽ വരുന്ന എട്ട് ഗോത്രങ്ങൾക്കും സന്ദേശം അയക്കുന്നു. ഓരോ ഗോത്രത്തിൽ നിന്നും 3 വീതം യോദ്ധാക്കൾ മത്സരത്തിൽ പങ്കെടുക്കാൻ ചെല്ലണം. ചീങ്യുവാൻ ഗോത്രത്തിൽ നിന്നും ചു ഹുൻ, ഡോങ് യിലോങ്, കാങ് ക്യു എന്നിവർ പുറപ്പെടുന്നു, എന്നാൽ ചു ഹുന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ആയോധന മത്സരത്തിന് എത്തിച്ചേർന്ന ഗോത്രങ്ങളെ കാത്തിരുന്ന പരീക്ഷകൾ എന്തൊക്കെ? ചി ഹുന് തന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ?
Please open Telegram to view this post
VIEW IN TELEGRAM
❤52🔥4👍3👏1
Msone Official
Photo
3622Letters from Iwo Jima (2006)
ലെറ്റേഴ്സ് ഫ്രം ഈവോ ജീമ (2006)
പ്രശോഭ് പി.സി
അഷ്കർ ഹൈദർ
ക്ലിൻ്റ് ഈസ്റ്റ്വുഡും സ്റ്റീവൻ സ്പീൽബെർഗും ചേർന്ന് നിർമിച്ച്, ക്ലിൻ്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് ലെറ്റേഴ്സ് ഫ്രം ഈവോ ജീമ.
രണ്ടാം ലോകയുദ്ധകാലത്ത് ഈവോ ജീമ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന യുദ്ധമാണ് പശ്ചാത്തലം. അമേരിക്കൻ പട്ടാളത്തിൻ്റെ ആക്രമണത്തെ നേരിടാൻ ദ്വീപിൽ ജപ്പാൻ സേന തയ്യാറെടുക്കുകയാണ്. മലനിരകളിൽ വലിയ ഗുഹകളും തുരങ്കങ്ങളും കുഴിച്ച് ഒരു കോട്ട നിർമിക്കുകയാണ് ജപ്പാൻ പട്ടാളം. യുദ്ധത്തിൽ തങ്ങളെ സഹായിക്കേണ്ട സംയുക്ത നാവികപ്പട മറ്റൊരു പോരാട്ടത്തിൽ തകർന്നതായി ഈവോ ജീമയിലെ ജപ്പാൻ സൈന്യം മനസ്സിലാക്കുന്നു. ദ്വീപ് ഒറ്റപ്പെട്ടു. മരണം ഉറപ്പായ അന്തിമ പോരാട്ടത്തിന് അവർ തയ്യാറെടുക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤57👍4🔥1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
16/02/26 മുതൽ 22/02/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
28 Years Later: The Bone Temple (2026)
28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)
Release No : 3618
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3788
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
16/02/26 മുതൽ 22/02/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
28 Years Later: The Bone Temple (2026)
28 ഇയേഴ്സ് ലേറ്റർ: ദ ബോൺ ടെമ്പിൾ (2026)
Release No : 3618
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3788
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤55⚡8👍8🔥7
Msone Official
Photo
3623Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ സൈന്യത്തിലെ ഈസി കമ്പനി എന്ന പാരാട്രൂപ്പർ സംഘത്തിന്റെ യഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കി, സ്റ്റീവൻ സ്പിൽബർഗും ടോം ഹാങ്ക്സും ചേർന്ന് സൃഷ്‌ടിച്ച ലോകപ്രശസ്തമായ മിനി സീരീസാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.
ജോർജിയയിലെ കഠിനമായ പരിശീലന ക്യാമ്പ് മുതൽ, നോർമണ്ടിയിലെ ഡി-ഡേ ലാൻഡിങ്, ബാറ്റിൽ ഓഫ് ദ ബൾജ് തുടങ്ങിയ ചരിത്രപ്രധാനമായ യുദ്ധങ്ങളിലൂടെ, ഒടുവിൽ ജർമ്മനിയിലെ ഹിറ്റ്‌ലറുടെ താവളം പിടിച്ചടക്കുന്നത് വരെയുള്ള ഈസി കമ്പനിയുടെ യാത്രയാണിതിൽ പറയുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤95🔥14👌8😘7🤩5😍3👍1
Msone Official
Photo
3624Elevation (2024)
എലവേഷൻ (2024)
അരുൺ അശോകൻ
പ്രവീൺ അടൂർ
ജോൺ കാസിൻസ്‌കി, ജേക്കബ് എസ്റ്റസ് എന്നിവരുടെ രചനയിൽ ജോർജ്ജ് നോൾഫിയുടെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ആക്ഷൻ ത്രില്ലർ സിനിമയാണ് “എലവേഷൻ”.
ലോകം അജ്ഞാതരായ ജീവികളുടെ ആക്രമണത്തിന് ഇരയാകുകയും, സമുദ്രനിരപ്പിൽ നിന്നും 8,000 അടിക്ക് മുകളിൽ മാത്രം മനുഷ്യർക്ക് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖമുള്ള തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഓക്സിജൻ ഫിൽറ്റർ എടുക്കാനായി നായകനും രണ്ട് കൂട്ടുകാരും ചേർന്ന് സുരക്ഷിതമായ മലനിരകളിൽ നിന്നും താഴേക്ക് അപകടം നിറഞ്ഞ യാത്ര ആരംഭിക്കുന്നു. ആ ജീവികളുടെ ആക്രമണത്തെ അതിജീവിച്ച്, പരിമിതമായ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി തിരികെ മലമുകളിൽ എത്താനുള്ള അവരുടെ പോരാട്ടമാണ് ഈ സിനിമ.
Please open Telegram to view this post
VIEW IN TELEGRAM
❤57🔥8👍2❤🔥1
സബ്‌ടൈറ്റിലുകൾ വഴി നമ്മുടെ സിനിമാ കാഴ്ചകൾ എത്രത്തോളം മാറിമറിഞ്ഞു? ലോക സിനിമകളെ മലയാളത്തിലേക്ക് അടുപ്പിച്ചവരുടെ അനുഭവങ്ങൾ നേരിട്ടറിയാൻ ഒരു സുവർണ്ണാവസരം. തെന്മലയിൽ വെച്ച് കാണാം!
Please open Telegram to view this post
VIEW IN TELEGRAM
👍191❤77🔥14❤🔥7👏6👌3⚡2😇2🤝2🎉1💯1
Msone Official
Photo
611The Changeling (1980)
ദ ചെയ്ഞ്ചലിങ് (1980)
ജസീം ജാസി
പ്രവീൺ അടൂർ
ഒരു ദാരുണമായ അപകടത്തിൽ തന്റെ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ജോൺ റസ്സൽ എന്ന സംഗീതജ്ഞൻ, ആ വേദനയിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനാണ് സിയാറ്റിലിലെ പുരാതനമായ ഒരു വലിയ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത്.
അവിടെ താമസമാരംഭിക്കുന്നതോടെ ജോണിന് വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നു. വീട്ടിലെ അടച്ചിട്ട മുറികളിൽ നിന്നുള്ള നിഗൂഢമായ ശബ്ദങ്ങളും, വിശദീകരിക്കാനാകാത്ത സംഭവങ്ങളും അയാളെ വേട്ടയാടാൻ തുടങ്ങുന്നു. വെറുമൊരു തോന്നലല്ല, മറിച്ച് ആ വലിയ വീടിനുള്ളിൽ മറ്റാരോ അല്ലെങ്കിൽ മറ്റെന്തോ ഉണ്ടെന്ന് ജോൺ തിരിച്ചറിയുന്നു.
ആ വീട്ടിലെ ചുമരുകൾക്കുള്ളിൽ മറഞ്ഞുകിടക്കുന്ന ഭയാനകമായ ഒരു രഹസ്യത്തിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ആ വീട്ടിൽ നടന്ന നിഗൂഢമായ ഒരു തിരോധാനം കണ്ടെത്താനുള്ള ജോണിന്റെ ശ്രമങ്ങളാണ് ദ ചെയ്ഞ്ചലിങ് എന്ന സിനിമ.
ഭയാനകമായ ദൃശ്യങ്ങളേക്കാൾ, സിനിമയുടെ നിഗൂഢമായ അന്തരീക്ഷം കൊണ്ട് പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ക്ലാസ്സിക് ഹൊറർ സിനിമയണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤53🔥5👍3😍1
ഇനിയും ധാരാളം പരിഭാഷകൾ എംസോണിന്റെ പ്രേഷകർക്ക് സമ്മാനിക്കാൻ കഴിയട്ടെ. ❤️
ഫാസിൽ ചോല.. പരിഭാഷകൾ👇
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/tag/fasil-chola/
ഫാസിൽ ചോല.. പരിഭാഷകൾ👇
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/tag/fasil-chola/
❤167👏16🔥10👍7❤🔥6😱2🎉2
Msone Official
Photo
3625Jayeshbhai Jordaar (2022)
ജയേഷ്ഭായ് ജോർദാൻ (2022)
സജയ് കുപ്ലേരി
പ്രവീൺ അടൂർ
'ജയേഷ്ഭായ് ജോർദാർ' ഒരു സ്ത്രീപക്ഷ സിനിമയാണ്. ഗുജറാത്തിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന, പ്രസവത്തിനു മുമ്പ് ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമം. പരമ്പരാഗതമായി ഗ്രാമമുഖ്യന്മാരുള്ള ഒരു കുടുംബത്തിലെ അംഗമാണ് ജയേഷ് (രൺവീർ സിങ്). വംശപരമ്പര തുടരാൻ ആൺകുഞ്ഞു തന്നെ വേണമെന്ന് നിഷ്കർഷയുള്ളതിനാൽ ഒരു ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ജയേഷിന്റെ കുടുംബം. പെൺകുഞ്ഞായതിനാൽ ആറ് തവണയും ഗർഭഛിദ്രം നടത്തി ആരോഗ്യം ക്ഷയിച്ച ജയേഷിന്റെ ഭാര്യ മുദ്രയായി ശാലിനി പാണ്ഡെയും അഭിനയിക്കുന്നു. പിന്നീട്, ഏഴാമത്തെ പെൺകുഞ്ഞിനെ രക്ഷിക്കാൻ ജയേഷ് നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. ജയേഷിന്റെ അച്ഛനായി ബൊമ്മൻ ഇറാനിയും അമ്മയായി രത്നാ പഥക് ഷായും മകളായി ജിയാ
Please open Telegram to view this post
VIEW IN TELEGRAM
❤66🔥8⚡1👍1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
23/02/26 മുതൽ 01/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)
Release No : 3623
പരിഭാഷ: വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2717
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
23/02/26 മുതൽ 01/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Band of Brothers (2001)
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)
Release No : 3623
പരിഭാഷ: വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2717
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤47🔥12👏6👍1🎉1🆒1