Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
❤29🔥8🎉3👏2
Msone Official
Photo
💗💗
💗💗 #Msone Release 🤩 3601


Sin City (2005)
സിൻ സിറ്റി (2005)
   
 

            📝പരിഭാഷ:
           പ്രശോഭ് പി. സി
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


🔆ഭാഷ: ഇംഗ്ലീഷ് 🇺🇸
🔆സംവിധാനം: Frank Miller, Quentin Tarantino, Robert Rodriguez
🔆ജോണർ: ക്രൈം, ത്രില്ലർ


         
🎥🎥 ⭐️ 8.0/10  🎬
 
         
📽📽 🍅 76% 🍿 87%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5


അമേരിക്കൻ ക്രൈം ആന്തോളജി സിനിമയാണ് സിൻ സിറ്റി. അക്രമികൾ വിളയാടുന്ന ബേസിൻ സിറ്റിയിൽ നടക്കുന്ന സംഭവങ്ങളാണ്, നാല് അധ്യായങ്ങളുള്ള ഈ സിനിമ.
പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്താനും കുട്ടിയെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഹാർട്ടിഗൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടങ്ങുന്നത്. ബേസിൻ സിറ്റിയുടെ കൂടുതൽ ഇരുണ്ട വശങ്ങളിലേക്ക് പിന്നീടുള്ള സംഭവങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.

റോബർട്ട് റോഡ്രിഗസ്, ഫ്രാങ്ക് മില്ലർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ, ക്വൻ്റിൻ ടറൻ്റിനോയും ഒരു രംഗം സംവിധാനം ചെയ്തിട്ടുണ്ട്.

👍👍👍👍👍👍👍

കടുത്ത വയലൻസ് രംഗങ്ങളുണ്ട്

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤58🔥7👏2
🔥26❤14
Msone Official
Photo
🧩🧩
🧩🧩#MSone Release ❄️ 3602


Wake Up Dead Man: A Knives Out Mystery (2025)
വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട്‌ മിസ്റ്ററി (2025)


📝പരിഭാഷ:
നിഷാദ് ജെ.എൻ
❎
എൽവിൻ ജോൺ പോൾ

⚡️പോസ്റ്റർ:
നിഷാദ് ജെ എന്‍


🦴 ഭാഷ: ഇംഗ്ലീഷ് 🇺🇸
🦴സംവിധാനം: Rian Johnson
🦴ജോണർ: കോമഡി, ക്രൈം, ഡ്രാമ


         
🎥🎥 🌟 7.4/10 🎬🎬
 
         
📽📽 🍅 92% 🍿 93%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5 


യുവവൈദികനായ ജഡ് ഡ്യൂപ്ലെന്റിസി, തീവ്രചിന്താഗതിക്കാരനായ മോൺസിഞ്ഞോർ ജെഫേഴ്സൺ വിക്സ് ഇടവക വികാരിയായ ചിമ്നി റോക്കിലെ ‘അവർ ലേഡി ഓഫ് പെർപെച്വൽ ഫോർറ്റിറ്റ്യൂഡ്‌’ പള്ളിയിൽ എത്തുന്നു. ഇവർ തമ്മിൽ ഒത്തുപോകില്ല എന്ന് ആദ്യത്തെ കൂടികാഴ്ചയിലെ മനസ്സിലാകുന്നു. ഒരു വിശുദ്ധ വാരാചരണത്തിനിടെ വിക്സ് അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. പള്ളിയിലെ മുറിക്കുള്ളിൽ വച്ച് നടന്ന ഈ കൊലപാതകത്തിൽ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നതിനാൽ ഇതൊരു ‘അസാധ്യമായ കൊലപാതകം’ ആയി കണക്കാക്കുന്നു. മുൻപ് ബോക്സറായിരുന്ന ഫാദർ ജഡ് ന്യായമായും സംശയത്തിന്റെ നിഴലിലാകുന്നു.

വഴി മുട്ടി എന്ത് ചെയ്യണമെന്നറിയാതെ അൾത്താരയുടെ മുന്നിൽ ഫാദർ ജഡ് സാഷ്ടാംഗം വീണപേക്ഷിക്കുമ്പോൾ, രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ‘നൈവ്സ് ഔട്ട്‌’ പരമ്പരയിലെ ഡിറ്റക്റ്റീവായ ബെന്വാ ബ്ലാങ്ക് പള്ളി വാതിൽ തുറന്നു പ്രത്യക്ഷപ്പെടുന്നു.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤90🔥9👍4
❤25🔥21👍3
Msone Official
Photo
❤️❤️
❤️❤️ #MSone Release 🔠 3603


Sirat (2025)
സിറാത് (2025)


✍️പരിഭാഷ:
പ്രവീൺ അടൂർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🔠ഭാഷ: സ്പാനിഷ് 🇪🇸
🔠സംവിധാനം: Oliver Laxe
🔠ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ


         
🎥🎥 ⭐️ 7.0/10 🎬
 
        
📽📽 🍅 92% 🍿 71%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.6/5

2025-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു സ്പാനിഷ്-ഫ്രഞ്ച് സിനിമയാണ് 'സിറാത്' (Sirāt). പ്രശസ്ത സംവിധായകൻ ഒലിവർ ലാക്സ് (Oliver Laxe) ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മൊറോക്കോയിലെ മലനിരകളിലും മരുഭൂമികളിലും നടക്കുന്ന 'റേവ് പാർട്ടികൾക്കിടയിൽ' (Rave parties) കാണാതായ തന്റെ മകളെ (മാർ) അന്വേഷിച്ചു പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മാസങ്ങളായി കാണാതായ മകളെ തേടി ലൂയിസ് എന്ന അച്ഛനും എസ്റ്റെബാൻ എന്ന മകനും അവിടുത്തെ ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യുന്നു. ഇലക്ട്രോണിക് സംഗീതവും ലഹരിയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർ നടത്തുന്ന അന്വേഷണം അവരെ വലിയ വൈകാരിക പ്രതിസന്ധികളിലേക്കും വെല്ലുവിളികളിലേക്കും എത്തിക്കുന്നു.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤69🔥10👍2
🔥29❤23👏5🤯1
Msone Official
Photo
🔸🔸
🔸🔸 #MSone Release ➖ 3604


Palestine 36 (2025)
പലസ്തീൻ 36 (2025)


✍️പരിഭാഷ:
പ്രവീൺ അടൂർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🟢ഭാഷ: ഇംഗ്ലീഷ് 🇵🇸
🟢സംവിധാനം: Annemarie Jacir
🟢ജോണർ: ഡ്രാമ


         
🎥🎥 ⭐️ 7.8/10 🎬
 
        
📽📽 🍅 100% 🍿 81%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5

1936-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ നടന്ന ചരിത്രപ്രസിദ്ധമായ മഹത്തായ അറബ് വിപ്ലവത്തെ (The Great Arab Revolt) പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്നതിനെതിരെ സാധാരണക്കാരായ കർഷകരും സ്ത്രീകളും നടത്തുന്ന ഐതിഹാസികമായ പോരാട്ടവും ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൊതുപണിമുടക്കും ചിത്രം ദൃശ്യവൽക്കരിക്കുന്നു. പലസ്തീൻ വിഭജനത്തിന്റെ തുടക്കവും അധിനിവേശ ശക്തികളുടെ ക്രൂരതയും ഇതിൽ പ്രമേയമാകുന്നു. സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് സായുധ വിപ്ലവത്തിലേക്ക് ഒരു ജനത എങ്ങനെ എത്തിയെന്നും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയുമാണ് Palestine 36.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤169🔥18😇7👏6👍4🕊3🤝3🦄3❤‍🔥2🎉2👌1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

12/01/26 മുതൽ 18/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)

Release No : 3600

സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3283

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤‍🔥60❤34🔥21😍9👍2🎉1
Media is too big
VIEW IN TELEGRAM
2025 ലെ ഒരു മികച്ച ചിത്രം
കാണാൻ വിട്ടു പോയോ?


💗💗
💗💗

🤩🤩🤩🤩🤩

#MSone Release 🤩 3603

✍️പരിഭാഷ:
പ്രവീൺ അടൂർ


🤩🤩🤩🤩🤩

https://malayalamsubtitles.org/languages/spanish/sirat-2025/ ⬅️
Please open Telegram to view this post
VIEW IN TELEGRAM
❤57👍7
🔥28❤10❤‍🔥2
Msone Official
Photo
🔸🔸
🔸🔸 #MSone Release 😀 3605


Sakamoto Days Season 01 (2025)
🩸
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)
🩸


📝പരിഭാഷ:
സോണി ഫിലിപ്പ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🤨ഭാഷ: ജാപ്പനീസ് 🇯🇵
😒സംവിധാനം: Masaki Watanabe
😏 ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ,


         
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 ⚔️ 85%


2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.

അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.

ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.

പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤79❤‍🔥5🔥3
❤41😱6🆒6🔥5
Msone Official
Photo
💗💗
💗💗#MSone Release 🪚 3606


Chainsaw Man - The Movie: Reze Arc (2025)
ചെയിൻസോ മാൻ - ദ മൂവി: റെസെ ആർക്ക് (2025)

📝പരിഭാഷ
🤩എൽവിൻ ജോൺ പോൾ 🤩

⚡️പോസ്റ്റർ:
🤩നിഷാദ് ജെ എന്‍ 🤩


😳ഭാഷ: ജാപ്പനീസ് 🇯🇵
🤨സംവിധാനം: Tatsuya Yoshihara
🌼ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ,


         
🎥🎥 ⭐️ 8.4/10 🎬
 
         
📽📽 🍅 96% 🍿 98%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 4.4/5

ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ആനിമേയാണ് “ചെയിൻസോ മാൻ”. ആനിമേയുടെ ആദ്യത്തെ സീസണിന്റെ തുടർച്ചയാണ് 2025-ൽ പുറത്തിറങ്ങിയ ഈ സിനിമ.
ആദ്യത്തെ സീസണിന് ശേഷം ചെയിൻസോമാനായ ഡെൻജിയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ ഓരോന്നായി സഫലമായി വന്നു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൂടെ പുതിയൊരു പെൺകുട്ടിയെ ഡെൻജി പരിചയപ്പെടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഡെൻജിക്ക് അവളെ ഇഷ്ടമാകുന്നു. എന്നാൽ അപകടങ്ങൾ നിറഞ്ഞ തന്റെ ഡെവിൾ ഹണ്ടർ ജോലിയും, തന്റെ സീനിയറായ മാക്കിമയോടുള്ള ഇഷ്ടവും ഈ ബന്ധത്തിന് തടസ്സമാകുമെന്ന്‌ അവൻ മനസ്സിലാക്കുന്നു.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤57❤‍🔥14🆒4
❤32❤‍🔥3👍1
Msone Official
Photo
🔸🔸
🔸🔸#Msone Release 🔥 3607


Lie with Me (2005)
ലൈ വിത്ത് മീ (2005)

      

          📝പരിഭാഷ:
🤩🤩 അഷ്‌കർ ഹൈദർ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


🫣ഭാഷ: ഇംഗ്ലീഷ് 🇨🇦
🫣സംവിധാനം: Clement Virgo
🫣ജോണർ: ഡ്രാമ, റൊമാൻസ്


        
🎥🎥 ⛔️ 5.2/10 🔞
 
        
📽📽 🍅 50% 🍿 52%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.5/5

ലൈംഗികതയെ വെറുമൊരു വിനോദമായി മാത്രം കാണുന്ന ലൈല എന്ന യുവതിയുടെയും ഡേവിഡ് എന്ന യുവാവിന്റെയും കഥയാണിത്. ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ശ്രമിക്കുമ്പോഴും, അറിയാതെ തന്നെ അവർക്കിടയിൽ വൈകാരികമായ ഒരു ബന്ധം വളർന്നു വരുന്നു.

മനുഷ്യബന്ധങ്ങളിലെ ഒറ്റപ്പെടലും, പ്രണയത്തിലേക്കുള്ള ഭയത്തോടെയുള്ള മാറ്റവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ശരീരം കൊണ്ട് ഒന്നിക്കുമ്പോഴും മനസ്സ് കൊണ്ട് അവർ നേരിടുന്ന സംഘർഷങ്ങളും, തങ്ങളുടെ ഭൂതകാലത്തെ മുറിവുകളെ എങ്ങനെ ഈ ബന്ധം ബാധിക്കുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ കാതൽ.


⚠️⚠️⚠️⚠️

ലൈംഗിക അതിപ്രസരം ഉള്ളൊരു മൂവി ആയതിനാൽ പ്രായപൂർത്തി ആയവർ മാത്രം കാണുക.

🔵 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤100❤‍🔥6👍5🔥2
❤31👍5❤‍🔥2
Msone Official
Photo
🦾🦾
🦾🦾#Msone Release 🟦 3608


Caligula (1979)
കലിഗുള (1979)

      

          📝പരിഭാഷ:
അഷ്‌കർ ഹൈദർ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


🤩ഭാഷ: ഇംഗ്ലീഷ് 🇮🇹
🤩സംവിധാനം: Tinto Brass
🤩ജോണർ: ഡ്രാമ, ഹിസ്റ്ററി


        
🎥🎥 🤎 5.2/10 🔞
 
        
📽📽 🍅 18% 🍿 38%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.8/5

ടിൻ്റോ ബ്രാസ് സംവിധാനം ചെയ്‌ത 'കലിഗുള' സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ചിത്രങ്ങളിൽ ഒന്നാണ്. പുരാതന റോമൻ ചക്രവർത്തിയായിരുന്ന ഗായസ് സീസർ കലിഗുളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

റോമൻ ചക്രവർത്തിയായിരുന്ന തിബേരിയസിൻ്റെ മരണശേഷം കലിഗുള അധികാരത്തിൽ വരുന്നതും, തുടർന്ന് അദ്ദേഹം നടത്തുന്ന അനിയന്ത്രിതമായ സ്വേച്ഛാധിപത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം. കേവലം ഒരു രാഷ്ട്രീയ ചരിത്രം എന്നതിലുപരി, അധികാരം ഒരാളെ എങ്ങനെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.


1️⃣2️⃣3️⃣4️⃣

സാധാരണ ചരിത്ര സിനിമ എന്നതിലുപരി, എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ സിനിമയിൽ അടങ്ങിയിരിക്കുന്ന വയലൻസും ലൈംഗികതയും പലർക്കും അസ്വസ്ഥതയുണ്ടാക്കിയേക്കാം. അതിനാൽ മുതിർന്നവർ മാത്രം കാണുക.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤71👍6🔥5💋1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

19/01/26 മുതൽ 25/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Lie with Me (2005)
ലൈ വിത്ത് മീ (2005)

Release No : 3607

സബ് പരിഭാഷ ചെയ്തത്:
അഷ്‌കർ ഹൈദർ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3704

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤59😇7🔥5❤‍🔥2👍1🤩1
❤19🔥7
Msone Official
Photo
❤️❤️
❤️❤️#Msone Release 🤩 1387


The Protector (2005)
ദ പ്രൊട്ടക്ടർ (2005)

      
             ✍️പരിഭാഷ:
ഫാസിൽ ചോല

              📷 പോസ്റ്റർ:
അഷ്കർ ഹൈദർ


🔵ഭാഷ: തായ് 🇹🇭
🔵സംവിധാനം: Prachya Pinkaew
🔵ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


        
🎥🎥 ⭐️ 7.0/10  🎬

        
📽📽 🍅 53% 🍿 76%

       
🧩🧩 ⭐️⭐️⭐️⭐️⭐️3.5/5


2005-ൽ പുറത്തിറങ്ങിയ 'ദ പ്രൊട്ടക്ടർ' എന്ന സിനിമ ഖാം എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ്. തന്റെ കുടുംബത്തെയും കൂടെയുള്ള ആനയെയും അവൻ പൊന്നുപോലെയാണ് സ്നേഹിച്ചിരുന്നത്. ഒരിക്കൽ അവന്റെ കുടുംബത്തിന്റെ അഭിമാനമായിരുന്ന ആ ആനയെ ആരോ മോഷ്ടിച്ച് കടൽ കടത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട ആനയെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാൻ ഖാം ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അവിടെ ചെന്നപ്പോൾ ഗുണ്ടകളും കള്ളക്കടത്തുകാരും അടക്കിവാഴുന്ന അപകടം പിടിച്ച ഒരിടത്താണ് അവൻ പെട്ടുപോയത്. ചങ്കൂറ്റവും അല്പസ്വല്പം ആയോധനമുറയും മാത്രം കൈമുതലായുള്ള ഖാമിന് തന്റെ ആനയെ രക്ഷിക്കാൻ കഴിയുമോ? 'ഓങ് ബാക്ക്' സിനിമകളിലൂടെ പ്രശസ്തനായ ടോണി ജാ ആണ് ഖാം ആയി വേഷമിടുന്നത്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤60🔥10🎉1