Msone Official
Photo
3570Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)
എപ്പിസോഡ്
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤31❤🔥6🔥4
ഏവർക്കും ത്യാഗത്തിന്റെയും ഒരുമയുടേയും പ്രത്യാശയുടേയും ആയിരം ക്രിസ്തുമസ് ആശംസകൾ....
Please open Telegram to view this post
VIEW IN TELEGRAM
❤169🎉11🦄5🔥4😍4❤🔥2🕊2💋1
Msone Official
Photo
3592 Violent Night (2022)
വയലന്റ് നൈറ്റ് (2022)
റിയാസ് പുളിക്കൽ
നിഷാദ് ജെ എന്‍
നൂറ്റാണ്ടുകളായി കുട്ടികൾക്കുള്ള സമ്മാന വിതരണത്തിൽ വീഴ്ച്ച വരുത്താതെ തന്റെ കടമ നിർവ്വഹിച്ചുപോന്ന സാന്റാക്ലോസ്, മുതിർന്ന മനുഷ്യരിലെന്ന പോലെ മനുഷ്യക്കുരുന്നുകളിലും സ്വഭാവികമായി നിലനിന്നിരുന്ന അത്യാഗ്രഹത്തിലും ധൂർത്തിലും മനംമടുത്തു തന്റെ സേവനം നിർത്താൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഒരു മുഴുക്കുടിയനായി മാറിയ സാന്റാക്ലോസ് തന്റെ അവസാനത്തെ ക്രിസ്മസ് സേവനത്തിനായി കലമാൻ തേരിൽ പുറപ്പെടുകയാണ്. അയാൾ അവസാനമായി എത്തിപ്പെടുന്നത് ഗെർട്രൂഡ് എന്ന ശതകോടീശ്വരിയുടെ എസ്റ്റേറ്റിലാണ്. അവിടെ സ്വന്തം മക്കൾക്കും മരുമക്കൾക്കും ഒരു ക്രിസ്മസ് വിരുന്നൊരിക്കുകയാണ് അവർ. ഗെർട്രൂഡിന്റെ കൊച്ചുമകൾ ട്രൂഡി, സാന്റാക്ലോസ് വരുന്നതും കാത്ത് ആകാശത്ത് കണ്ണുംനട്ടിരിക്കുന്ന ആ സമയത്ത് ആയുധധാരികളായ ഒരു കൂട്ടം കവർച്ചക്കാർ ഗെർട്രൂഡിന്റെ എസ്റ്റേറ്റ് ആക്രമിക്കുകയും ആ കുടുംബത്തെ ബന്ധികളാക്കുകയും ചെയ്യുന്നു. കൊച്ചുട്രൂഡിക്ക് സമ്മാനവുമായി എത്തിപ്പെട്ട സാന്റാക്ലോസിന് അവളെയും കുടുംബത്തെയും രക്ഷിക്കേണ്ടത് ബാധ്യതയായിത്തീരുന്നു. പിന്നീട് നടക്കുന്നത്, വയലൻസ്.. വയലൻസ്.. വയലൻസുകൾ നിറഞ്ഞ ഒരു ക്രിസ്മസ് രാത്രിയാണ്!
അശ്ലീലസംഭാഷണങ്ങൾ, വയലൻസ് എന്നിവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണാൻ ശ്രദ്ധിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
❤62🔥7😍1
Msone Official
Photo
3593 The Fantastic Four: First Steps (2025)
ദ ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് (2025)
സുഹൈൽ സുബൈർ
നിഷാദ് ജെ എന്‍
ദ ഫന്റാസ്റ്റിക് ഫോർ ഫസ്റ്റ് സ്റ്റെപ്സ്, മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ സിനിമയാണ്, അതോടൊപ്പം തന്നെ വരാൻ പോകുന്ന
Please open Telegram to view this post
VIEW IN TELEGRAM
❤28🔥9❤🔥4🆒1
Msone Official
Photo
3594Inside Man (2006)
ഇൻസൈഡ് മാൻ (2006)
പ്രശോഭ് പി.സി
രാഹുൽ രാജ്
നിഷാദ് ജെ.എൻ
ഡെൻസെൽ വാഷിങ്ടൺ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ഇൻസൈഡ് മാൻ.
മൻഹാട്ടൻ ട്രസ്റ്റ് എന്ന ബാങ്കിലേക്ക് മുഖംമൂടിയണിഞ്ഞെത്തുന്ന കൊള്ളക്കാർ ബാങ്കിലുള്ള എല്ലാവരെയും ബന്ദികളാക്കുന്നു.
പിടിക്കപ്പെടാതിരിക്കാൻ അസാമാന്യമായ ഒരു പദ്ധതിയുമായാണ് അവരെത്തുന്നത്. ബന്ദികളെ രക്ഷിക്കാനും കൊള്ളക്കാരുമായി സന്ധിസംഭാഷണം നടത്താനും ഡിറ്റക്ടീവുമാരായ കീത്ത് ഫ്രേഷ്യറും ബിൽ മിച്ചെലും എത്തുന്നു. എല്ലാത്തിലും ദുരൂഹമായി ഫ്രേഷ്യർക്ക് തോന്നിയത് കൊള്ളക്കാരുടെ യഥാർഥ ലക്ഷ്യമെന്ത് എന്നതാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤50🔥8💘1
Msone Official
Photo
3595Batman: The Dark Knight Returns, Part 2 (2013)
ബാറ്റ്മാൻ: ദ ഡാർക്ക് നൈറ്റ് റിട്ടേൺസ്, പാർട്ട് 2 (2013)
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
ഗോഥം സിറ്റിയിലേക്ക് തിരിച്ചെത്തിയ ബാറ്റ്മാനെ തടയാനായി സർക്കാർ സൂപ്പർമാനെ നിയോഗിക്കുന്നു. ഇതേസമയം, ജോക്കറും പുതിയ ഭീഷണിയുമായി തിരികെയെത്തുന്നു. പഴയ സുഹൃത്തായ സൂപ്പർമാനുമായും ബദ്ധശത്രുവായ ജോക്കറുമായും ബാറ്റ്മാൻ നടത്തുന്ന ഇതിഹാസ തുല്യമായ പോരാട്ടമാണ് ഈ ചിത്രം.
Please open Telegram to view this post
VIEW IN TELEGRAM
🔥31❤30😍4🎉3👏2😱2🦄1
Msone Official
Photo
3596Project Silence (2023)
പ്രൊജക്ട് സൈലെൻസ് (2023)
അരുൺ അശോകൻ
പ്രവീൺ അടൂർ
ഇഞ്ചിയോൺ എയർപോർട്ടിലേക്ക് നീളുന്ന കൂറ്റൻ പാലത്തിൽ കനത്ത മൂടൽമഞ്ഞ് കാരണം ഒരു വലിയ വാഹനാപകടം സംഭവിക്കുന്നു. പാലം തകരാറിലാകുകയും ജനങ്ങൾ അവിടെ കുടുങ്ങുകയും ചെയ്യുന്നതോടെ സ്ഥിതിഗതികൾ വഷളാകുന്നു. എന്നാൽ യഥാർത്ഥ ദുരന്തം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
സൈന്യം അതീവരഹസ്യമായി വികസിപ്പിച്ചെടുത്ത, ജനിതകമാറ്റം വരുത്തിയ 'എക്കോ' (Echo) എന്നറിയപ്പെടുന്ന വേട്ടപ്പട്ടികളെ കടത്തിക്കൊണ്ടുപോയിരുന്ന ഒരു വാഹനം ഈ അപകടത്തിൽപ്പെടുന്നു. കൂട്ടിൽ നിന്നും മോചിതരാകുന്ന ഈ അക്രമാസക്തരായ നായകൾ പാലത്തിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ വേട്ടയാടാൻ തുടങ്ങുന്നു. സഹായം എത്താൻ വൈകുന്ന സാഹചര്യത്തിൽ, അവിടെയുള്ള സാധാരണക്കാർക്ക് ഈ കൊലയാളി നായകളിൽ നിന്ന് രക്ഷപ്പെടാൻ അതിജീവനത്തിനായുള്ള ഒരു പോരാട്ടം തന്നെ നടത്തേണ്ടി വരുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤61❤🔥7🎉2👍1🔥1
Please open Telegram to view this post
VIEW IN TELEGRAM
❤114❤🔥14⚡5🦄2👍1💋1💘1
Media is too big
VIEW IN TELEGRAM
ത്രില്ലർ പ്രേമികൾക്ക്
ഒരു വിരുന്നൊരുക്കി
ദ ഗ്രേറ്റ് ഫ്ലഡ്🌊 🌊 🌊
കാണുക, ആസ്വദിക്കുക
നമ്മുടെ സ്വന്തം▪ -ലൂടെ.
🤩 🤩 🤩 🤩 🤩 ⤵️
📎
https://malayalamsubtitles.org/languages/korean/the-great-flood-2025/
ഒരു വിരുന്നൊരുക്കി
ദ ഗ്രേറ്റ് ഫ്ലഡ്
കാണുക, ആസ്വദിക്കുക
നമ്മുടെ സ്വന്തം
https://malayalamsubtitles.org/languages/korean/the-great-flood-2025/
Please open Telegram to view this post
VIEW IN TELEGRAM
❤63🔥13👍6💋3💘2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
22/12/25 മുതൽ 28/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Shadow's Edge
ദ ഷാഡോസ് എഡ്ജ് (2025)
Release No : 3584
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്, അഖിൽ ജോബി
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4906
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
22/12/25 മുതൽ 28/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Shadow's Edge
ദ ഷാഡോസ് എഡ്ജ് (2025)
Release No : 3584
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്, അഖിൽ ജോബി
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4906
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥56❤41❤🔥4👍3🤯3👏2
Msone Official
Photo
3597The Boys of Paul Street (1968)
ദ ബോയ്സ് ഓഫ് പോൾ സ്ട്രീറ്റ് (1968)
സാരംഗ് ടി കെ
അഷ്കർ ഹൈദർ
📽📽 🍿 68%
🧩🧩⭐️⭐️⭐️⭐️⭐️ 3.8/5
ഫെറൻസ് മൊൾനാറിന്റെ ‘പോൾസ്ട്രീറ്റ് ബോയ്സ്’ എന്ന നോവലിനെ ആസ്പദമാക്കി 1968 ൽ പുറത്തിറങ്ങിയ ഹംഗേറിയൻ ചിത്രമാണിത്. സോൾട്ടൻ ഫാബ്രി ഒരുക്കിയ ഈ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഹംഗേറിയൻ സിനിമയാണ്. നാഷണൽ ഫിലിം സൊസൈറ്റി ഓഫ് ഹംഗറി പുനരുദ്ധരിച്ച പതിപ്പാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.
ലോകത്തെവിടെയും സംഘം ചേർന്ന് തല്ലു കൂടുക എന്നത് കുട്ടികളുടെ പൊതുസ്വഭാവമാണ് (Excluding Gen Alpha) എന്നാൽ ഈ തല്ലുകൂടലിന് യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ എങ്ങനെയുണ്ടാവും?
മുതിർന്നവർ നിസ്സാരമായി കരുതുന്ന പല കാര്യങ്ങളും കുട്ടികളുടെ നോട്ടത്തിൽ ജീവൻ മരണ പോരാട്ടങ്ങൾ ആയിരിക്കും. ക്ലാസിൽ നിന്ന് പുറത്താക്കിയാലും വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞാലും കുട്ടികൾ ഇതിൽ നിന്ന് പിന്മാറാറില്ല. ഇത്തരത്തിളുള്ള കുട്ടികളുടെ വഴക്കിലേക്ക് സൂക്ഷ്മ ദൃഷ്ടി പതിപ്പിക്കുകയാണ് ഈ സിനിമ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപസ്റ്റിലാണ് കഥ നടക്കുന്നത്. അവിടെ കുട്ടികളുടെ രണ്ട് ഗ്യാങ്ങുകളാണുള്ളത്. കേന്ദ്ര കഥാപാത്രമായ നെമെചെക് ഉൾപ്പെടുന്ന പോൾസ്ട്രീറ്റ് ബോയ്സും പണം കൊണ്ടും ബലം കൊണ്ടും മുന്നിട്ടു നിൽക്കുന്ന റഡ്ഷർട്ട്സും. ഈ സംഘങ്ങളിൽ പട്ടാളത്തിന് സമാനമായ നിയമങ്ങളും അതിനനുസരിച്ചുള്ള പദവികളും ശിക്ഷാരീതികളുമുണ്ട്. അവരവരുടേതായ യുദ്ധതന്ത്രങ്ങളും ആയുധശേഖരങ്ങളുമുണ്ട്.പോൾസ്ട്രീറ്റ് ബോയ്സിന്റെ കളിസ്ഥലമായ “ഗ്രുണ്ട്” കൈക്കലാക്കാനുള്ള റെഡ്ഷർട്ട്സിന്റെ ശ്രമങ്ങളും അതിനെതിരെയുള്ള പോൾസ്ട്രീറ്റ് ബോയ്സിന്റെ പ്രതിരോധവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ.
ഇവിടെ നിയമങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യമുണ്ടാകുമ്പോൾ പരിഷ്കരിക്കുകയും ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്യുന്ന കുട്ടികൾ എന്നത് ഒരു രൂപകം (Symbol) മാത്രമാണ്. ഇതിന്റെ മറവിൽ അതിപ്രാധാന്യമുള്ള വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. അത് യുദ്ധവെറിയും അതുണ്ടാക്കുന്ന നഷ്ടങ്ങളും യുദ്ധത്തിന്റെ നിരർത്ഥകതയും ആകാം, രാഷ്ട്രീയ സംഘർഷങ്ങളുടെയും അതുണ്ടാക്കുന്ന അരാജകത്വത്തിന്റെയും കഥയാകാം, ചിലപ്പോൾ ഗൃഹാതുരമായ വെറുമൊരു കുട്ടിക്കളിയായിരിക്കാം.എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകർക്കും അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള അവസരമാണ് ഇത്തരത്തിലുള്ള രൂപകങ്ങൾ ഉപയോഗിച്ചുള്ള സിനിമ (Symbolic Movie) നൽകുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤57🔥5💋3🕊1
Msone Official
Photo
3579Stranger Things Season 5 (2025)
സ്ട്രേഞ്ചർ തിങ്‌സ് സീസണ്‍ 5 (2025)
Volume
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
🔥49❤27😱7😍7🦄3😘3👏1
Msone Official
Photo
3598A Brother and 7 Siblings (2024)
എ ബ്രദർ ആൻഡ് 7 സിബ്ലിങ്സ് (2024)
സോനു കെ ആർ
പ്രവീൺ അടൂർ
സ്വന്തം കരിയറും പ്രണയവും സ്വപ്നങ്ങളുമായി ജീവിക്കുന്ന മോക്കോ എന്ന യുവാവിന്റെ കഥയാണിത്. ഒരു ആർക്കിടെക്റ്റ് ആകണമെന്നും വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നും ആഗ്രഹിക്കുന്ന മോക്കോയ്ക്ക് മൗറിൻ എന്നൊരു കാമുകിയുമുണ്ട്.
എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി മോക്കോയുടെ മൂത്ത സഹോദരിയും അവരുടെ ഭർത്താവും മരണപ്പെടുന്നു. അതോടെ അവരുടെ മക്കളുടെ പൂർണ്ണ ഉത്തരവാദിത്തം യുവാവായ മോക്കോയുടെ തോളിലേക്ക് വരുന്നു.
സ്വന്തം ജീവിതം കെട്ടിപ്പടുക്കേണ്ട പ്രായത്തിൽ, തന്റെ ആഗ്രഹങ്ങളും പ്രണയവും മാറ്റി വെച്ച് ആ കുട്ടികൾക്ക് വേണ്ടി ഒരു അച്ഛനായി മാറാൻ മോക്കോ നിർബന്ധിതനാകുന്നു. കുട്ടികളെ നോക്കുന്നതിനിടയിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, കരിയറിലെ അവസരങ്ങൾ നഷ്ടപ്പെടുന്നതും, കാമുകിയുമായുള്ള അകലവും അവന്റെ ജീവിതം സങ്കീർണ്ണമാക്കുന്നു.
സ്വന്തം സന്തോഷമാണോ അതോ കുടുംബത്തോടുള്ള കടമയാണോ വലുത് എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മോക്കോയുടെയും, ആ കുട്ടികളുടെയും വൈകാരികമായ യാത്രയാണ് ഈ സിനിമ പറയുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤63🔥5👍4