Msone Official
Photo
3575Holy Motors (2012)
ഹോളി മോട്ടേഴ്സ് (2012)
പ്രമോദ് കുമാർ
പ്രവീൺ അടൂർ
ലിയോസ് കാരാക്സ് സംവിധാനം ചെയ്ത “ഹോളി മോട്ടേഴ്സ്” (2012) ചലച്ചിത്രകലയുടെയും ആധുനിക മനുഷ്യൻ്റെയും അസ്തിത്വ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ളതും വിഭ്രാത്മകവുമായ അനുഭവം നൽകുന്ന ചലച്ചിത്രമാണ്.
മോൺസിയർ ഓസ്കാർ എന്ന കേന്ദ്രകഥാപാത്രം ആഢംബര ലിമോസിൻ കാറിൽ ഫ്രാൻസിലെ നഗരത്തിലൂടെ യാത്ര ചെയ്യുകയും വിവിധ “അപ്പോയിൻ്റ്മെൻ്റി”കൾക്ക് അനുസരിച്ചു വ്യത്യസ്ത വേഷങ്ങൾ അണിയുകയും അതായി അഭിനയിക്കുകയും ചെയ്യുന്നു. ജീവിതമെന്ന സിനിമയിൽ നാം ഓരോ നിമിഷവും അണിയേണ്ടി വരുന്ന നിരവധി മുഖങ്ങളെ ഓസ്കാർ പ്രതിനിധീകരിക്കുന്നു.
“21ാം നൂറ്റാണ്ടിലെ 100 മികച്ച സിനിമകൾ” എന്ന BBC പട്ടികയിൽ 16ാമതായി ഇടം പിടിച്ചിട്ടുള്ള സിനിമയാണ് ഹോളി മോട്ടോഴ്‌സ്. ഈ സിനിമ നമ്മളെ അലോസരപ്പെടുത്താതെ, അലസരാക്കി, ഋജുവായി കഥ പറഞ്ഞ്, രസിപ്പിച്ചു, ത്രില്ലടിപ്പിക്കുന്ന സിനിമയല്ല; മറിച്ച് അപൂർവ്വവും വിചിത്രവുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു. സിനിമ എന്ന കലാരൂപത്തോടുള്ള ലിയോസ് കരാക്‌സിൻ്റെ ആദരവും വിമർശനവും, ആധുനിക മനുഷ്യൻ്റെ സ്വത്വപ്രതിസന്ധിയും ഈ സിനിമയിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു.
കാഴ്ചക്കാരന് സ്വന്തം ഇഷ്ടത്തിനനുസരിച്ച്, സർഗ്ഗാത്മകമായി വ്യാഖ്യാനിക്കാൻ അവസരം നൽകുന്ന ഒരു വിസ്മയകരമായ സിനിമാറ്റിക് കൊളാഷാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤72👍3
Msone Official
Photo
3576The Gorge (2025)
ദ ഗോർജ് (2025)
പ്രവീൺ അടൂർ
പ്രവീൺ അടൂർ
ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അതീവ രഹസ്യമായ ഒരു വലിയ മലയിടുക്കിന്റെ (Gorge) ഇരുവശങ്ങളിലായി കാവൽ നിൽക്കുന്നവരാണ് ലെവിയും ഡ്രാസയും. അതിനുള്ളിലുള്ള ഭീകര ജീവികൾ പുറംലോകത്തേക്ക് കടക്കാതെ നോക്കുകയാണ് അവരുടെ ദൗത്യം. നിയമങ്ങൾ ലംഘിച്ച് ഇവർ തമ്മിലടുക്കുന്നതോടെ, അധികാരികൾ മറച്ചുവെച്ച ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുന്നു. പ്രണയവും ആക്ഷനും നിറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤65👍7🎉5🔥4
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
24/11/25 മുതൽ 30/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Homebound (2025)
ഹോംബൗണ്ട് (2025)
Release No : 3572
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4012
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
24/11/25 മുതൽ 30/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Homebound (2025)
ഹോംബൗണ്ട് (2025)
Release No : 3572
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4012
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤68🔥5😍2❤🔥1🎉1🤩1
Msone Official
Photo
3577Horrible Bosses (2011)
ഹൊറിബിൾ ബോസസ് (2011)
മാജിത് നാസർ
നിഷാദ് ജെ.എൻ
തങ്ങളുടെ ബോസുമാരെ കൊണ്ട് സഹികെട്ട നിക്ക്, കേർട്ട്, ഡേൽ എന്നീ സുഹൃത്തുക്കൾ, അവരെ ഇല്ലാതാക്കണം എന്ന തീരുമാനത്തിൽ എത്തുന്നു. അതിനായി ഒരു വെറൈറ്റി പ്ലാനുമായി അവർ ഇറങ്ങുകയാണ്. അതിൽ അവർ വിജയിക്കുമോ ഇല്ലയോ എന്ന് ചിത്രം കണ്ടു തന്നെ അറിയുക.
അശ്ലീലസംഭാഷണങ്ങൾ, നഗ്നത എന്നിവ എന്നിവ ഉള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക
Please open Telegram to view this post
VIEW IN TELEGRAM
❤59🔥12
Msone Official
Photo
3578The Devil's Bride (2025)
ദ ഡെവിൾസ് ബ്രൈഡ് (2025)
ഫാസിൽ ചോല
പ്രവീൺ അടൂർ
ഏച്ചയും ഏരിയലും വിവാഹിതരായിട്ടു 3 വർഷം കഴിഞ്ഞു. ഇരുവരും തമ്മിൽ മിക്കപ്പോഴും വഴക്കിടുമായിരുന്നു. ഒരു വർഷമായി അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ വീണ്ടും അടുത്തതിന് ദിവസങ്ങൾക്ക് ശേഷം ഏച്ച 3 മാസം ഗർഭിണിയാണെന്ന് പറയപ്പെട്ടു. ആരായിരുന്നു ഏച്ചയുടെ ഗർഭത്തിന് ഉത്തരവാദി?
Please open Telegram to view this post
VIEW IN TELEGRAM
❤38👍3🔥1
Msone Official
Photo
3579Stranger Things Season 5 (2025)
സ്ട്രേഞ്ചർ തിങ്‌സ് സീസണ്‍ 5 (2025)
Volume
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
1❤140🔥48⚡7👌7🤩5😍3👍2
Msone Official
Photo
#Msone Release - 1847 (Movie)
The Chambermaid Lynn (2014)
ദ ചെയിമ്പർമെയ്ഡ് ലിൻ (2014)
പരിഭാഷ: രാഹുൽ കെ.പി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ജർമൻ
സംവിധാനം: Ingo Haeb
ജോണർ: ഡ്രാമ
IMDb : 6.1 (NC-17)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Chambermaid Lynn (2014)
ദ ചെയിമ്പർമെയ്ഡ് ലിൻ (2014)
പരിഭാഷ: രാഹുൽ കെ.പി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ജർമൻ
സംവിധാനം: Ingo Haeb
ജോണർ: ഡ്രാമ
IMDb : 6.1 (NC-17)
ലിൻ ഒരു ഹോട്ടലിലെ തൂപ്പുകാരിയാണ്. വൃത്തിയുടെ കാര്യത്തിൽ അതീവ നിഷ്കർഷത പുലർത്തുന്ന ലിൻ, സാമൂഹികമായി മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്ന പ്രകൃതക്കാരിയാണ്. തന്റെ ജോലിയിൽ മുഴുകുമ്പോഴും അതിഥികളുടെ സാധനങ്ങൾ പരിശോധിക്കുന്നതും അവരുടെ ജീവിതം രഹസ്യമായി നിരീക്ഷിക്കുന്നതും അവൾക്കൊരു വിനോദമാണ്.
വൃത്തിയാക്കലിന് ശേഷം അതിഥികളുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവരുടെ സ്വകാര്യ നിമിഷങ്ങൾ കേൾക്കുന്ന ഒരു ശീലം ലിൻ വളർത്തിയെടുക്കുന്നു. അങ്ങനെയിരിക്കെ, കിയാര എന്ന സ്ത്രീ ഒരു അതിഥിയുമായി സമയം ചെലവഴിക്കുന്നത് അവൾ കട്ടിലിനടിയിലിരുന്ന് ശ്രദ്ധിക്കുന്നു.
കിയാര ഒരു ‘ഡോമിനട്രിക്സ്’ ആണെന്ന് തിരിച്ചറിയുന്ന ലിൻ, കിയാരയെ സമീപിക്കുന്നു. തുടർന്ന് ഇവർ തമ്മിൽ രൂപപ്പെടുന്ന വിചിത്രവും എന്നാൽ തീവ്രവുമായ ബന്ധം ലിന്നിന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ പുറത്തുകൊണ്ടുവരുന്നതും അവളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ലൈംഗികതയുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ധാരാളമുള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤85🤩5
Msone Official
Photo
3570Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)
എപ്പിസോഡ്
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤36🔥21🤩3
Msone Official
Photo
#Msone Release - 3580 (Series)
Ishq Express (2022)
ഇഷ്ക് എക്സ്‍പ്രസ്സ് (2022)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഹിന്ദി
നിർമ്മാണം: Lockdown Shorts Studio
ജോണർ: റൊമാൻസ്
IMDb : 7.6 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ishq Express (2022)
ഇഷ്ക് എക്സ്‍പ്രസ്സ് (2022)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഹിന്ദി
നിർമ്മാണം: Lockdown Shorts Studio
ജോണർ: റൊമാൻസ്
IMDb : 7.6 (PG-13)
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ആരവിന്റെയും താനിയയുടെയും ഹൃദയസ്പർശിയായ പ്രണയകഥയാണ് ‘ഇഷ്ക് എക്സ്‍പ്രസ്സ്‘ എന്ന മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള മിനി സീരിസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤48😍7
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
01/12/25 മുതൽ 07/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Stranger Things Season 5
സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025)
Release No : 3579
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 12160
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
01/12/25 മുതൽ 07/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Stranger Things Season 5
സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025)
Release No : 3579
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 12160
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥63❤50🎉7❤🔥3😍3👍2
Msone Official
Photo
#Msone Release - 3581 (Movie)
Barefoot (2014)
ബെയർഫൂട്ട് (2014)
പരിഭാഷ: ഗിരി. പി. എസ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Andrew Fleming
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
IMDb : 6.5 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Barefoot (2014)
ബെയർഫൂട്ട് (2014)
പരിഭാഷ: ഗിരി. പി. എസ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Andrew Fleming
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
IMDb : 6.5 (PG-13)
ഒരുപാട് സമ്പത്ത് ഉണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ കഴിയാതെ ഒരു കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്നയാളാണ് ജെയ്. വളരെ യാദൃശ്ചികമായാണ് ഡെയ്സിയെന്ന പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് വരുന്നത്. അനിയന്റെ വിവാഹത്തിലേക്ക് അപരിചിതയായ ഡെയ്സിയെ കൂട്ടികൊണ്ട് വരുന്ന ജെയ്, വീട്ടുകാർക്ക് മുന്നിൽ അവളെ അവതരിപ്പിക്കുന്നത് തന്റെ കാമുകിയായാണ് പിന്നെ നടക്കുന്ന രസകരമായ സന്ദർഭങ്ങളാണ് Barefoot എന്ന ഈ ചിത്രം.
അമേരിക്കൻ കഥാകാരനായ സ്റ്റീഫൻ സോട്നോവ്സ്കിയുടെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤56🎉2👍1