Msone Official
Photo
Alborada (2021)
അൽബൊറാദ (2021)
പ്രമോദ് കുമാർ
പ്രവീൺ അടൂർ
നെരൂദയുടെ ഓർമ്മക്കുറിപ്പിലെ കുറ്റസമ്മതത്തെ ആസ്പദമാക്കി ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ ഒരുക്കിയ ചലച്ചിത്രമാണ് ‘അൽബൊറാദ‘ (Alborada). 1929-ൽ ചിലിയൻ കോൺസലായി അന്നത്തെ സിലോണിൽ (ശ്രീലങ്ക) എത്തിയ യുവ കവി നെരൂദയുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. അക്ഷരങ്ങളിലൂടെ ലോകത്തിന് പ്രണയവും പ്രതീക്ഷയും പകർന്നുനൽകിയ മഹാപ്രതിഭയുടെ ഇരുണ്ട മറുവശത്തേക്ക് ഈ ചലച്ചിത്രം വെളിച്ചം വീശുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤60👍5🔥5
Msone Official
Photo
Kantara A Legend: Chapter 1 (2025)
കാന്താര എ ലെജൻഡ്: ചാപ്റ്റർ 1 (2025)
വിഷ് ആസാദ്
പ്രവീൺ അടൂർ
2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര–എ ലെജന്‍ഡ്‘ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് ‘കാന്താര– എ ലെജൻഡ്: ചാപ്റ്റർ 1.’
കദംബ രാജവംശകാലത്തെ കോസ്റ്റല്‍ കര്‍ണാടകയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കാന്താരയുടെ ദൈവികപാരമ്പര്യത്തിന്റെ ആരംഭകഥയാണിത്.
നാട്ടുരാജ്യമായ ബാംഗ്രയിലെ, അധികാരവും അത്യാഗ്രഹവും കൊണ്ട് അന്ധരായ രാജാക്കന്മാര്‍, കാന്താരയിലെ വനസമ്പത്തും ദിവ്യശക്തിയും കൈക്കലാക്കാൻ ശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ബെര്‍മെയെന്ന ഗോത്രനായകന്റെ ചെറുത്തുനില്‍പ്പാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ആക്ഷൻ, ഡ്രാമ, ഫാന്റസി, മിത്ത് തുടങ്ങി പല ജോണറുകൾ സമന്വയിപ്പിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. നാലാം നൂറ്റാണ്ടിലെ ഒരു തുളുനാടന്‍ നാട്ടുരാജ്യത്തെ സൃഷ്ടിച്ചെടുത്ത കലാസംവിധാനമികവും കാടിന്റെ നിഗൂഢതയും സൗന്ദര്യവും ഒപ്പിയെടുത്ത ഛായാഗ്രഹണവും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും, ഇവയെ പൊലിപ്പിക്കുന്ന മനോഹരമായ പശ്ചാത്തല സംഗീതവും ചേര്‍ന്ന് ഗംഭീരമായ ദൃശ്യാനുഭവം നല്‍കുന്നു.
ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍, ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം, 800 കോടിയിലധികം വേള്‍ഡ്‌വൈഡ് ഗ്രോസ് കളക്ഷന്‍ നേടി.
Please open Telegram to view this post
VIEW IN TELEGRAM
❤99🔥10👍6⚡2👏1
Msone Official
Photo
Frankenstein (2025)
ഫ്രാങ്കെൻസ്റ്റൈൻ (2025)
എൽവിൻ ജോൺ പോൾ
നിഷാദ് ജെ എന്‍
മേരി ഷെല്ലിയുടെ വിശ്വവിഖ്യാതമായ “ഫ്രാങ്കെൻസ്റ്റൈൻ: ദ മോഡേൺ പ്രൊമിത്തിയൂസ്” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം.
1850-കളിൽ വിക്ടർ ഫ്രാങ്കെൻസ്റ്റൈൻ പ്രഭു മരണത്തെ ജയിക്കാൻ വേണ്ടി മൃതദേഹങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നു. ഇവയുടെ ഫലമായി ഒരു രാക്ഷസ ജീവിക്ക് അദ്ദേഹം ജന്മം നൽകുന്നു. തുടർന്ന് എന്ത് സംഭവിക്കും?
Please open Telegram to view this post
VIEW IN TELEGRAM
❤86🔥16👍7👏4
Msone Official
Photo
The 36th Chamber of Shaolin (1978)
ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ (1978)
ഫാസിൽ ചോല
നിഷാദ് ജെ.എ
1978-ൽ ലൗ കാർ-ല്യൂങ് സംവിധാനം ചെയ്ത്, ഗോർഡൻ ല്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ.
കഥാനായകനായ സാൻ തേ എന്ന യുവാവിന്റെ ഗ്രാമം മഞ്ചു സൈനികരാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, ഷാവോലിൻ ക്ഷേത്രത്തിൽ അഭയം തേടുന്നതും പിന്നീട് അവിടെയുള്ള 35 പരിശീലന മുറകളിലൂടെ കടന്നുപോകുന്നതും, ഒടുവിൽ സാധാരണക്കാർക്കായി 36-ാം അറ സ്ഥാപിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനോഹരമായ സംഘട്ടന രംഗങ്ങളും, പുത്തൻ പരിശീലന രീതികളും ഈ സിനിമയെ കുങ്ഫു സിനിമകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.
Please open Telegram to view this post
VIEW IN TELEGRAM
❤62🔥4👍3
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
03/11/25 മുതല്‍ 09/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025)
Release No : 3564
സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2779
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
03/11/25 മുതല്‍ 09/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025)
Release No : 3564
സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2779
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤53🔥51❤🔥5👍5
Msone Official
Photo
Rattle the Cage (2015)
റാറ്റിൽ ദ കേജ് (2015)
ശാമിൽ എ. ടി
പ്രവീൺ അടൂർ
2015-ൽ മാജിദ് അൽ അൻസാരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അറബിക് ക്രൈം ത്രില്ലർ സിനിമയാണ് റാറ്റിൽ ദ കേജ് (സിൻസാന).
ഒരു അടിപിടി കേസിൽ ജയിലിലെത്തുന്ന തലാൽ എന്ന ചെറുപ്പക്കാരനെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. കള്ള് കുടി കാരണം തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെയും മകനെയും കുറിച്ചോർത്ത് സദാ സമയവും കുറ്റബോധത്തോടെയിരിക്കുന്ന ആളാണ് തലാൽ. ആ പോലീസ് സ്റ്റേഷനിലേക്ക് പുറത്ത് നിന്ന് ഒരു പോലീസുകാരൻ വരുന്നതോടു കൂടി തലാലിന്റെയും സിനിമയുടെയും കഥ വേറൊരു രീതിയിലേക്ക് മാറുകയാണ്. ലോൺ സർവൈവർ,
ബോഡി ഓഫ് ലൈസ് എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള അലി സുലൈമാൻ, ഇൻസ്‌പെക്ടർ ദിബാൻ എന്ന ഒരു വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ] അഭിനയം സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤61🔥5👍3
Msone Official
Photo
The Last Frontier Season 1 (2025)
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)
എപ്പിസോഡ്സ്
നിഷാദ് ജെ.എൻ
പ്രവീൺ അടൂർ
നിഷാദ് ജെ.എ
അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.
ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.
റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
Please open Telegram to view this post
VIEW IN TELEGRAM
❤75🔥14👍2🎉2😱1
Msone Official
Photo
3568Wrath of Silence (2017)
റാത്ത് ഓഫ് സൈലെൻസ് (2017)
ശാമിൽ എ. ടി
പ്രവീൺ അടൂർ
2017-ൽ യുക്കുൻ ഷിന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ക്രൈം ത്രില്ലെർ സിനിമയാണ് "റാത്ത് ഓഫ് സൈലെൻസ്".
ഗുഫെങ് ഗ്രാമത്തിലെ ഒരു ഖനി തൊഴിലാളിയാണ് ചാങ് ബഓമിൻ. ചെറുപ്പത്തിൽ ഒരു അടിപിടിക്കിടെ നാവ് നഷ്ടപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളാണ് ബഓമിൻ. ഗ്രാമത്തിൽ ഒരു അടിപിടിയുണ്ടായി നാട് വിട്ട ബഓമിൻ തന്റെ മകനെ ഒരു ദിവസം കാണാതായെന്നറിഞ്ഞ് തിരിച്ചു തന്റെ ഗ്രാമത്തിലേക്ക് എത്തുന്നു. പിന്നീട് തന്റെ മകനെ തിരഞ്ഞുള്ള അയാളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤42🔥8⚡2👍2
Msone Official
Photo
3569One Battle After Another (2025)
വൺ ബാറ്റിൽ ആഫ്റ്റർ അനദർ (2025)
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
ഒരു അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനും വേണ്ടിയുള്ള നിരന്തരമായ വിപ്ലവ ശ്രമങ്ങളും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Please open Telegram to view this post
VIEW IN TELEGRAM
10🔥53❤40🤩8👍6🤯6😱2💯2
Msone Official
Photo
3570Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)
എപ്പിസോഡ്
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤81🔥14😱6👍4🎉3
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
10/11/25 മുതൽ 16/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Frankenstein (2025)
ഫ്രാങ്കെൻസ്റ്റൈൻ (2025)
Release No : 3564
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 6885
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
10/11/25 മുതൽ 16/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Frankenstein (2025)
ഫ്രാങ്കെൻസ്റ്റൈൻ (2025)
Release No : 3564
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 6885
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤122🔥17⚡5👍4🕊2