Msone Official
133K subscribers
3.93K photos
142 videos
3.81K links
Download Telegram
🔥2213🎉4😍4👍1
Msone Official
Photo
🦾🦾
🦾🦾#Msone Release ⚪️ 3559


          The Cabin in the Woods (2011)
ദ ക്യാബിൻ ഇൻ ദ വുഡ്സ് (2011)

      

📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

✴️ പോസ്റ്റർ:
നിഖിൽ ഇ കൈതേരി


🤩ഭാഷ: ഇംഗ്ലീഷ് 🇨🇦
🤩സംവിധാനം: Drew Goddard
🤩ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ


        
🎥🎥 ⭐️ 7.0/10 🎬
 
        
📽📽 🍅 92% 🍿 74%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5


അവധിക്കാലം ആഘോഷിക്കാനായി അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു വനത്തിനുള്ളിലെ ഒറ്റപ്പെട്ട ക്യാബിനിലേക്ക് യാത്ര തിരിക്കുന്നു. തുടക്കത്തിൽ എല്ലാം സാധാരണമായിരുന്നുവെങ്കിലും, പതിയെ ഭയപ്പെടുത്തുന്ന പലതും അവിടെ സംഭവിക്കാൻ തുടങ്ങുന്നു.

ഇതൊരു സാധാരണ ഹൊറർ സിനിമയല്ല. ഹൊറർ സിനിമകളിലെ സ്ഥിരം കാഴ്ചകളെയും സങ്കൽപ്പങ്ങളെയും തകിടം മറിക്കുന്ന, പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒന്നാണ് ഈ ചിത്രം

നിങ്ങൾ കരുതുന്ന
ഒരു കഥയായിരിക്കില്ല ഇത്.


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
194😱12👏7🔥6👍5🎉4
🔠🔠🔠🔠🔠
🔠🔠🔠🔠🔠🔠🔠🔠

          #MsoneTrending 📈

         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎

         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎
         
🆎🆎🆎🆎🆎🆎🆎


കഴിഞ്ഞ ആഴ്ചയിലെ
ട്രെന്‍ഡിങ് സബ്


27/10/25 മുതല്‍ 02/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Shame (2011)
ഷെയിം (2011)



പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്


കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
4️⃣1️⃣2️⃣0️⃣

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
64❤‍🔥9🆒5👌3😍2
👍1815🆒6🔥4👌4
Msone Official
Photo
💗💗
💗💗#Msone Release 🔠 3560


A Boy Called Sailboat (2018)
എ ബോയ് കോൾഡ് സെയിൽബോട്ട് (2018)

      

📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

✴️ പോസ്റ്റർ:
നിഷാദ് ജെ.എൻ


🎸ഭാഷ: ഇംഗ്ലീഷ് 🇺🇸
🎸സംവിധാനം: Cameron Nugent
🎸ജോണർ: കോമഡി, ഡ്രാമ, ഫാമിലി


        
🎥🎥 🌟 6.7/10 🎬
 
        
📽📽 🍅 80% 🍿 78%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5


അമേരിക്കയിലെ ഒരു മരുഭൂമി പ്രദേശത്ത് താമസിക്കുന്ന ‘സെയിൽബോട്ട്’ എന്ന കുട്ടിക്ക് ഉപേക്ഷിക്കപ്പെട്ട ഒരു ചെറിയ ഗിറ്റാർ ലഭിക്കുന്നു. ആശുപത്രിയിൽ കിടക്കുന്ന അവൻ്റെ മുത്തശ്ശിക്ക് വേണ്ടി അവനൊരു പാട്ട് ചിട്ടപ്പെടുത്തുന്നു. എന്നാൽ അവൻ വായിക്കുന്ന ആ ഗാനം കേൾക്കുന്നവരിലൊക്കെ അവിശ്വസനീയമായ മാറ്റങ്ങളുണ്ടാക്കുന്നു.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
43😍6🎉4👍1
Subtitle Studio By
New Version (2.2.1) available in 🎮

New Features: 🆕
➡️Added Edit History
➡️Added Explain with AI powered by Gemini
➡️Load custom font for the app interface
➡️Add line at current video position
➡️Swipe a line to the left to toggle selection

Improvements: 🚀
➡️Improved HI lines removal logic
➡️Major performance improvements

Bug Fixes:
➡️Bug fixes on merge line
➡️Bug fixes on Add line
➡️Minor bug fixes

Update from PlayStore 🌟
Please open Telegram to view this post
VIEW IN TELEGRAM
35
28👍3🔥1
Msone Official
Photo
🔸🔸
🔸🔸 #Msone Release ⚖️ 3561


Changeling (2008)
ചെയ്ഞ്ച്ലിങ് (2008)


   
            📝പരിഭാഷ:
            പ്രശോഭ് പി.സി
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


🌟ഭാഷ: ഇംഗ്ലീഷ് 🇺🇸
🌟സംവിധാനം: Clint Eastwood
🌟ജോണർ: ബയോപിക്ക്, ക്രൈം, ഡ്രാമ


         
🎥🎥 ⭐️ 7.7/10  🎬
 
         
📽📽 🍅 61% 🍿 82%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ക്ലിൻ്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ഡ്രാമയാണ് ചെയ്ഞ്ച്ലിങ്. 1920 കളുടെ അവസാനം ലോസ് ആഞ്ജലസിനെ നടുക്കിയ, വലിയ വാർത്തകൾ സൃഷടിച്ച കുറ്റകൃത്യമാണ് പശ്ചാത്തലം.

ഭർത്താവുപേക്ഷിച്ച ക്രിസ്റ്റീൻ കോളിൻസ് എന്ന യുവതിക്ക് തൻ്റെ ഒമ്പതു വയസ്സുകാരനായ മകനാണ് എല്ലാം. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവം. അതിൻ്റെ സത്യങ്ങളറിയാൻ എല്ലാ അധികാരികളോടും പോരാടാൻ അവൾ നിർബന്ധിതയാകുന്നു. 

ക്ലിൻ്റ് ഈസ്റ്റ്വുഡിൻ്റെ സംവിധാന മികവും ആഞ്ജലീന ജൂലിയുടെ അഭിനയമികവും ഒന്നിച്ച ചിത്രം വലിയ നിരൂപകപ്രശംസ നേടി.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
60❤‍🔥6👍2
10🔥10👍2🎉2👏1
Msone Official
Photo
❤️❤️
❤️❤️ #MSone Release 3562


Alborada (2021)
അൽബൊറാദ (2021)


📝പരിഭാഷ:
പ്രമോദ് കുമാർ
  
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🟪ഭാഷ: ഇംഗ്ലീഷ്, സ്പാനിഷ് 🇱🇰
🟪സംവിധാനം: Asoka Handagama
🟪ജോണർ: ഡ്രാമ


        
🎥🎥 ⭐️ 6.5/10 🎬
 

നെരൂദയുടെ ഓർമ്മക്കുറിപ്പിലെ കുറ്റസമ്മതത്തെ ആസ്പദമാക്കി ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ ഒരുക്കിയ ചലച്ചിത്രമാണ് ‘അൽബൊറാദ‘ (Alborada). 1929-ൽ ചിലിയൻ കോൺസലായി അന്നത്തെ സിലോണിൽ (ശ്രീലങ്ക) എത്തിയ യുവ കവി നെരൂദയുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. അക്ഷരങ്ങളിലൂടെ ലോകത്തിന് പ്രണയവും പ്രതീക്ഷയും പകർന്നുനൽകിയ മഹാപ്രതിഭയുടെ ഇരുണ്ട മറുവശത്തേക്ക് ഈ ചലച്ചിത്രം വെളിച്ചം വീശുന്നു.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
60👍5🔥5
🔥3214👍5😇3🎉2
Msone Official
Photo
🔸🔸
🔸🔸 #MSone Release 🌟 3563


Kantara A Legend: Chapter 1 (2025)
കാന്താര എ ലെജൻഡ്: ചാപ്റ്റർ 1 (2025)

📝പരിഭാഷ:
വിഷ് ആസാദ്
  
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


⚡️ഭാഷ: കന്നഡ 🇮🇳
⚡️സംവിധാനം: Rishab Shetty
⚡️ജോണർ: ആക്ഷൻ, ത്രില്ലർ


         
🎥🎥 ⭐️ 8.4/10  🎬
 
         
📽📽 🍅 83% 🍿 92%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.5/5
 

2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര–എ ലെജന്‍ഡ്‘ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് ‘കാന്താര– എ ലെജൻഡ്: ചാപ്റ്റർ 1.’

കദംബ രാജവംശകാലത്തെ കോസ്റ്റല്‍ കര്‍ണാടകയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കാന്താരയുടെ ദൈവികപാരമ്പര്യത്തിന്റെ ആരംഭകഥയാണിത്.

നാട്ടുരാജ്യമായ ബാംഗ്രയിലെ, അധികാരവും അത്യാഗ്രഹവും കൊണ്ട് അന്ധരായ രാജാക്കന്മാര്‍, കാന്താരയിലെ വനസമ്പത്തും ദിവ്യശക്തിയും കൈക്കലാക്കാൻ ശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ബെര്‍മെയെന്ന ഗോത്രനായകന്റെ ചെറുത്തുനില്‍പ്പാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ആക്ഷൻ, ഡ്രാമ, ഫാന്റസി, മിത്ത് തുടങ്ങി പല ജോണറുകൾ സമന്വയിപ്പിച്ച തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. നാലാം നൂറ്റാണ്ടിലെ ഒരു തുളുനാടന്‍ നാട്ടുരാജ്യത്തെ സൃഷ്ടിച്ചെടുത്ത കലാസംവിധാനമികവും കാടിന്റെ നിഗൂഢതയും സൗന്ദര്യവും ഒപ്പിയെടുത്ത ഛായാഗ്രഹണവും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും, ഇവയെ പൊലിപ്പിക്കുന്ന മനോഹരമായ പശ്ചാത്തല സംഗീതവും ചേര്‍ന്ന് ഗംഭീരമായ ദൃശ്യാനുഭവം നല്‍കുന്നു.

ഹോംബാലെ ഫിലിംസിന്റെ നിര്‍മ്മാണത്തില്‍, ഋഷഭ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തിയ ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം, 800 കോടിയിലധികം വേള്‍ഡ്‌വൈഡ്‌ ഗ്രോസ് കളക്ഷന്‍ നേടി.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
98🔥10👍62👏1
44🔥10🤯9❤‍🔥5👍4😱3
Msone Official
Photo
💗💗
💗💗#MSone Release 🔤 3564


Frankenstein (2025)
        ഫ്രാങ്കെൻസ്റ്റൈൻ (2025)


📝പരിഭാഷ:
എൽവിൻ ജോൺ പോൾ


🎨പോസ്റ്റർ:
നിഷാദ് ജെ എന്‍


🤔ഭാഷ: ഇംഗ്ലീഷ് 🇲🇽
🤔സംവിധാനം: Guillermo del Toro
🤔ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ


         
🎥🎥 💙 7.7/10
 
         
📽📽 🍅 85% 🍿 95%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5 


മേരി ഷെല്ലിയുടെ വിശ്വവിഖ്യാതമായ “ഫ്രാങ്കെൻസ്റ്റൈൻ: ദ മോഡേൺ പ്രൊമിത്തിയൂസ്” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രം.

1850-കളിൽ വിക്ടർ ഫ്രാങ്കെൻസ്റ്റൈൻ പ്രഭു മരണത്തെ ജയിക്കാൻ വേണ്ടി മൃതദേഹങ്ങളിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നു. ഇവയുടെ ഫലമായി ഒരു രാക്ഷസ ജീവിക്ക് അദ്ദേഹം ജന്മം നൽകുന്നു. തുടർന്ന് എന്ത് സംഭവിക്കും?

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
85🔥17👍6👏4
25🔥11👍2
Msone Official
Photo
❤️❤️
❤️❤️#Msone Release 🔸 3565


The 36th Chamber of Shaolin (1978)
ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ (1978)
      
             ✍️പരിഭാഷ:
ഫാസിൽ ചോല

              📷 പോസ്റ്റർ:
നിഷാദ് ജെ.എ


🔵ഭാഷ: മാൻഡറിൻ 🇭🇰
🔵സംവിധാനം: Azhar Kinoi Lubis
🔵ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ


        
🎥🎥 ⭐️ 7.6/10  🎬

        
📽📽 🍅 83% 🍿 88%

       
🧩🧩 ⭐️⭐️⭐️⭐️⭐️4.0/5


1978-ൽ ലൗ കാർ-ല്യൂങ് സംവിധാനം ചെയ്ത്, ഗോർഡൻ ല്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ദ 36ത് ചേമ്പർ ഓഫ് ഷാവോലിൻ.
കഥാനായകനായ സാൻ തേ എന്ന യുവാവിന്റെ ഗ്രാമം മഞ്ചു സൈനികരാൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, ഷാവോലിൻ ക്ഷേത്രത്തിൽ അഭയം തേടുന്നതും പിന്നീട് അവിടെയുള്ള 35 പരിശീലന മുറകളിലൂടെ കടന്നുപോകുന്നതും, ഒടുവിൽ സാധാരണക്കാർക്കായി 36-ാം അറ സ്ഥാപിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനോഹരമായ സംഘട്ടന രംഗങ്ങളും, പുത്തൻ പരിശീലന രീതികളും ഈ സിനിമയെ കുങ്ഫു സിനിമകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
61🔥4👍3
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

03/11/25 മുതല്‍ 09/11/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Frankenstein (2025) ഫ്രാങ്കെൻസ്റ്റൈൻ (2025)
Release No : 3564


സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2779

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
53🔥51❤‍🔥5👍5
17🔥16🎉5👍4
Msone Official
Photo
💗💗
💗💗#Msone Release 🔥 3566


Rattle the Cage (2015)
റാറ്റിൽ ദ കേജ് (2015)

      
             📝പരിഭാഷ:
ശാമിൽ എ. ടി

              📷 പോസ്റ്റർ:
പ്രവീൺ അടൂർ


💥ഭാഷ: അറബിക് 🇦🇪
💥സംവിധാനം: Majid Al Ansari
💥ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ


        
🎥🎥 ⭐️ 6.6/10  🎬

        
📽📽 🍿 77%

       
🧩🧩 ⭐️⭐️⭐️⭐️⭐️3.3/5


2015-ൽ മാജിദ് അൽ അൻസാരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അറബിക് ക്രൈം ത്രില്ലർ സിനിമയാണ് റാറ്റിൽ ദ കേജ് (സിൻസാന).

ഒരു അടിപിടി കേസിൽ ജയിലിലെത്തുന്ന തലാൽ എന്ന ചെറുപ്പക്കാരനെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. കള്ള് കുടി കാരണം തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെയും മകനെയും കുറിച്ചോർത്ത് സദാ സമയവും കുറ്റബോധത്തോടെയിരിക്കുന്ന ആളാണ് തലാൽ. ആ പോലീസ് സ്റ്റേഷനിലേക്ക് പുറത്ത് നിന്ന് ഒരു പോലീസുകാരൻ വരുന്നതോടു കൂടി തലാലിന്റെയും സിനിമയുടെയും കഥ വേറൊരു രീതിയിലേക്ക് മാറുകയാണ്. ലോൺ സർവൈവർ,

ബോഡി ഓഫ് ലൈസ് എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള അലി സുലൈമാൻ, ഇൻസ്‌പെക്ടർ ദിബാൻ എന്ന ഒരു വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ] അഭിനയം സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
60🔥5👍3
🔥2910👍6🎉4💯2🤯1
Msone Official
Photo
🧩🧩
🧩🧩#Msone Release ❄️ 3567

❄️❄️❄️❄️❄️❄️❄️❄️❄️❄️
The Last Frontier Season 1 (2025)
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


എപ്പിസോഡ്സ് 🧙‍♂️- 🧙‍♂️

      
             ✍️പരിഭാഷ:
നിഷാദ് ജെ.എൻ

പ്രവീൺ അടൂർ


              📷 പോസ്റ്റർ:
നിഷാദ് ജെ.എ

❄️ഭാഷ: ഇംഗ്ലീഷ് 🇺🇸
❄️സംവിധാനം: John Curran
❄️ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ


        
⭐️⭐️ ⭐️ 6.9/10  🎬

        
⭐️⭐️ 🍅 46% 🍿 57%

❄️❄️❄️❄️❄️❄️❄️❄️❄️❄️
അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.

ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.

റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
75🔥14👍2🎉2😱1