Msone Official
133K subscribers
3.94K photos
143 videos
3.82K links
Download Telegram
25👍1
Msone Official
Photo
🔸🔸
🔸🔸 #Msone Release 🚩 3547

LaRoy, Texas (2023)
ലറോയ്, ടെക്സസ് (2023)



   
            📝പരിഭാഷ:
            പ്രശോഭ് പി.സി
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


🔸ഭാഷ: ഇംഗ്ലീഷ് 🇺🇸
🔸സംവിധാനം: Shane Atkinson
🔸ജോണർ: കോമഡി, ക്രൈം, ത്രില്ലർ


         
🎥🎥 🇺🇦 6.5/10  🎬
 
         
📽📽 🍅 98% 🍿 70%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5

പടിഞ്ഞാറേ അമേരിക്കയിലെ ലറോയ് എന്നൊരു ചെറുപട്ടണത്തിൽ ഒരു ഹാർഡ്വെയർ സ്റ്റോർ നടത്തുകയാണ് റേ. ഭാര്യ അയാളുമായി അത്ര രസത്തിലല്ല. അവൾക്ക് പുതിയൊരു ബ്യൂട്ടിപാർലർ തുടങ്ങണമെന്നാണ് ആഗ്രഹം. അതിന് കുറച്ചധികം പണം വേണം. പണം കണ്ടെത്താനുള്ള വഴി ആലോചിച്ച് നടക്കുന്നതിനിടെ റേ അപ്രതീക്ഷിതമായി ചെന്നെത്തിയത് വലിയൊരു കുറ്റകൃത്യത്തിൻ്റെ നടുവിലാണ്.

പ്രേക്ഷകന് വെസ്റ്റേൺ പശ്ചാത്തലത്തിൽ ആസ്വദിക്കാവുന്ന നല്ലൊരു ത്രില്ലറാണ് ലറോയ്, ടെക്സസ്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
64👍1
Subtitle Studio New update 2.1.0 available on playstore
Please give rating for our app

Added volume control in player
Added comment resolve, delete comment and comment sheet improvements
Added source view in list screen
Select secondary subtitle from embedded subtitles
UI improvements
Supports 16kb pagesize
Bugfixes

https://play.google.com/store/apps/details?id=org.malayalamsubtitles.studio
128🔥15👏1
🤩🤩🤩🤩🤩
🤩🤩🤩🤩🤩🤩🤩🤩

  💗💗
💗💗

         #MsoneTrending 📈


          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎

🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

29/09/25 മുതല്‍ 05/10/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Mantis (2025)
മാന്റിസ് (2025)


പരിഭാഷ ചെയ്തത്:
തൗഫീക്ക് എ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
🤩🤩🤩🤩

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
🔥5954👍8
Media is too big
VIEW IN TELEGRAM
❤️❤️
❤️❤️😀😀😀😀😀😀 😀😀😀😀

⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

ഉടൻ വരുന്നു... 📱 ടിവിയുടെ
ദ ലോസ്റ്റ് ബസ് 🔥🔥🔥
🚌🚌🚌🚌

കാത്തിരിക്കുക! ⚠️
Please open Telegram to view this post
VIEW IN TELEGRAM
🔥12437👍8👏8🤩4❤‍🔥3😍3🆒3🎉1😘1
🔥4227👍2💯2
Msone Official
Photo
💗💗
💗💗 #MSone Release 3548

🏫🏫
The Lost Bus (2025)
ദ ലോസ്റ്റ് ബസ്സ് (2025)

✍️പരിഭാഷ:
അജിത് ടോം & പ്രവീൺ അടൂർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🔅ഭാഷ: ഇംഗ്ലീഷ് 🇺🇸
🔅സംവിധാനം: Paul Greengrass
🔅ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി


         
🎥🎥 ⭐️ 7.0/10 🎬
 
        
📽📽 🍅 86% 🍿 94%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5

2018-ൽ കാലിഫോർണിയയെ വിഴുങ്ങിയ 'ക്യാമ്പ് ഫയർ' എന്ന ഭീകരമായ കാട്ടുതീയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണിത്.

ഒരു സാധാരണ പ്രവൃത്തി ദിവസം, കെവിൻ എന്ന സ്കൂൾ ബസ് ഡ്രൈവറും മേരി എന്ന അധ്യാപികയും ഒരു ബസ് നിറയെ സ്കൂൾ കുട്ടികളുമായി അപ്രതീക്ഷിതമായി ഈ ദുരന്തത്തിനിടയിൽ അകപ്പെടുന്നു. കാട്ടുതീ അതിവേഗം പാരഡൈസ് പട്ടണത്തെ വിഴുങ്ങുമ്പോൾ, രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുന്നു.

ഗതാഗതക്കുരുക്കിൽപ്പെട്ട റോഡുകളിലൂടെയും, കത്തിവീഴുന്ന മരങ്ങൾക്കിടയിലൂടെയും, തകർന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെയും ആ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഇവരുടെ ധീരവും ഭയാനകവുമായ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇതൊരു വലിയ ദുരന്തമുഖത്ത്, സാധാരണക്കാരായ മനുഷ്യർ അസാധാരണമായ ധൈര്യം കാണിക്കുന്നതിന്റെയും അതിജീവനത്തിന്റെയും കഥയാണ്.


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
139🔥25❤‍🔥5👍2💯2
31🔥8🤯4👍2
Msone Official
Photo
💗💗
💗💗 #MSone Release 🟥 3549

Creature Commandos Season 1 (2024)
ക്രീച്ചർ കമാൻഡോസ് സീസൺ 1 (2024)

✍️പരിഭാഷ:
പ്രജുൽ പി
               
     
🌟പോസ്റ്റർ:
നിഖിൽ ഇ കൈതേരി


👺ഭാഷ: ഇംഗ്ലീഷ് 🇺🇸
👺നിർമ്മാണം: Troll Court Entertainment
👺ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ


         
🎥🎥 ⭐️ 7.8/10 🎬
 
        
📽📽 🍅 95% 🍿 78%


ജെയിംസ് ഗണ്ണിന്റെ നേതൃത്വത്തിലുള്ള ഡി.സി.യുവിന്റെ ഭാഗമായി ആദ്യമായി ഇറങ്ങിയ സിനിമ സൂപ്പർമാനാണെങ്കിലും, ഡി.സി.യു 😍 ഔദ്യോഗികമായി ആരംഭിച്ചത് ഈ സീരീസിലൂടെയാണ്.

2021-ൽ ഇറങ്ങിയ ദ സൂയിസൈഡ് സ്ക്വാഡിന്റെ സംഭവങ്ങൾക്ക് ശേഷം രാജ്യത്തിന്റെ നിഗൂഢ ദൗത്യങ്ങൾക്കുവേണ്ടി മനുഷ്യരെ അയക്കുന്നത് യു.എസ് ഗവൺമെന്റ് നിരോധിക്കുന്നു. അതുകൊണ്ട് ആർഗസിന്റെ ഡയറക്ടറായ അമാന്റ വാളർ, ഇത്തരം ദൗത്യങ്ങൾക്കായി ഒരുകൂട്ടം മോൺസ്റ്ററുകളെ തിരഞ്ഞെടുക്കുന്നു.

ഇതേ സമയം വണ്ടർ വുമണിന്റെ സ്വദേശമായ തെമസ്കിറയിൽ നിന്ന് വന്ന സെർസി എന്ന മന്ത്രവാദിനി, കിഴക്കൻ യൂറോപ്യൻ രാജ്യമായ പകോളിസ്താനിലേക്ക് നുഴഞ്ഞുകയറി അക്രമം വിതയ്ക്കുന്നു. അവരെ തടയാൻ ജനറൽ റിക്ക് ഫ്ലാഗിന്റെ നേതൃത്വത്തിൽ, മോൺസ്റ്ററുകളുടെ ഒരു ടീമിനെ അമാന്റ വാളർ അവിടേക്ക് അയക്കുന്നു.


⚠️⚠️⚠️🔞

ഈ സീരീസ് മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണ്. കുട്ടികളെ കാണിക്കാതിരിക്കുക.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
68❤‍🔥9👍1
Hey, Don't miss this Msone subtitle:🔥

https://malayalamsubtitles.org/languages/english/from-season-1-2022/

ഫ്രം 💥

പരിഭാഷ : ഗിരി പി. എസ് & സാമിർ

ഇനിയും കാണാത്തവർക്ക് വേണ്ടി... 😌
🔥9727❤‍🔥6🎉43🕊3😱2👍1
ഒരു സിനിമപ്രേമി തീർച്ചയായും കണ്ടിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന സിനിമകൾക്കാണ് ഗോൾഡ് എന്ന ലേബൽ നൽകി അവതരിപ്പിക്കുന്നത്.

MSONE GOLD 👇


https://malayalamsubtitles.org/fests/msone-gold/

ആസ്വദിക്കാം.. നിങ്ങളുടെ സ്വന്തം എംസോണിൽ💗
156👍19🔥11🎉1😍1
🎰🎰🎰🎰🎰
🎰🎰🎰🎰🎰🎰🎰🎰

  💗💗
💗💗

         #MsoneTrending 📈

        
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎


കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

06/10/25 മുതല്‍ 12/06/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Lost Bus (2025)
ദ ലോസ്റ്റ് ബസ്സ് (2025)



പരിഭാഷ ചെയ്തത്:
അജിത് ടോം & പ്രവീൺ അടൂർ


കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
🎰🎰🎰🎰

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
100146🔥21👍7🤝6🎉1
💗💗
💗💗


🟥🟥🟥 🟥🟥🟥🟥

🟥🟥 🟥🟥🟥

🟥🟥🟥🟥🟥🟥🟥🟥

🟥🟥🟥🟥🟥
Please open Telegram to view this post
VIEW IN TELEGRAM
😍38🔥1916🦄4
🔥4321❤‍🔥3👍1
Msone Official
Photo
💗💗
💗💗#MSone Release 🔸 3550


Alice in Borderland Season 3 (2025)
🤡
ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 3 (2025)
🤡


✍️പരിഭാഷ:
ഹബീബ് ഏന്തയാർ
               
     
📷പോസ്റ്റർ:
പ്രവീൺ അടൂർ


🔵ഭാഷ: ജാപ്പനീസ് 🇯🇵
🔵സംവിധാനം: Shinsuke Sato
🔵ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ


         
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 🍅 78% 🍿81%


'സ്ക്വിഡ് ഗെയിം' എന്ന ലോകപ്രശസ്ത കൊറിയൻ സീരീസിന് മുൻപ്, സമാനമായ തീം ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ജാപ്പനീസ് സീരീസാണ് 'ആലീസ് ഇൻ ബോർഡർലാൻഡ്'. 'സ്ക്വിഡ് ഗെയിമിന്' ലഭിച്ച അത്രയും സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ സീരീസ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

കഥ നടക്കുന്നത് ടോക്കിയോയിലാണ്. ഉറ്റസുഹൃത്തുക്കളായ അരിസുവും, ചോട്ടയും, കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുന്നതും അവിടെ ജീവൻ തന്നെ പണയം വെച്ചുള്ള കളികളിൽ അതിജീവനത്തിനായി പോരാടുന്നതുമാണ് ഈ സീരീസിൻ്റെ ഇതിവൃത്തം. കളിച്ചു ജയിക്കുന്നവർക്ക് മാത്രം ജീവിതം അനുവദിക്കുന്ന ഈ ലോകത്ത്, ഗെയിമിൽ നിന്ന് പിന്തിരിയുന്നവരും, തോൽക്കുന്നവരും മരണത്തിന് കീഴടങ്ങണം.

ചീട്ടിലെ നമ്പർ, ഫേസ് കാർഡ് ഗെയിമുകൾക്കൊടുവിൽ കഥാഗതി മാറ്റുന്ന 'ജോക്കറിൻ്റെ' രംഗപ്രവേശനത്തോടെ കഥ കൂടുതൽ സങ്കീർണ്ണമാകുന്നു.
ആരാണ് ഈ ഗെയിമിന് പിന്നിൽ? എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെല്ലാം യാഥാർത്ഥ്യമോ അതോ വെറും തോന്നലോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈ സീരീസിനെ പ്രേക്ഷകർക്ക് കൂടുതൽ ആകാംഷ നിറഞ്ഞതാക്കുന്നു.
മികച്ച മേക്കിംഗും, അഭിനയ മുഹൂർത്തങ്ങളും, ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളും നിറഞ്ഞ ഈ സീരീസ് ആക്ഷൻ, ത്രില്ലർ, സസ്പെൻസ് വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച കാഴ്ചാനുഭവമാണ്./

♠️♥️♣️♥️♠️♥️♣️♥️

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
🔥83485👍5🤩5🤯2
27👍5😍4👏1
Msone Official
Photo
❤️❤️ #MSone Release 🟰 3551
❤️❤️

The Shameless (2024)
ദ ഷെയിംലെസ് (2024)


   
           ✍️പരിഭാഷ:
ഡോ. ആശ കൃഷ്ണകുമാർ
               
     
🎨 പോസ്റ്റർ:
പ്രവീൺ അടൂർ


⚡️ഭാഷ: ഹിന്ദി 🇮🇳
⚡️സംവിധാനം: Konstantin Bojanov
⚡️ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ


         
🎥🎥 ⭐️ 5.9/10 🎬

           
📽📽 🍅 57%

      
🧩🧩 ⭐️⭐️⭐️⭐️⭐️ 3.0/5


കോൺസ്റ്റാന്റിൻ ബൊജാനോവ് എഴുതി സംവിധാനം ചെയ്ത ലെസ്ബിയൻ പ്രണയത്തെ ശക്തമായി അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമാണ് ദ ഷെയിംലെസ്. 2024 കാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്.

ഡൽഹിയിലെ വേശ്യാലയത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ വെടി വെച്ചു കൊല്ലുന്ന രേണുക, അവിടെ നിന്ന് രക്ഷപ്പെട്ട് വേശ്യാവൃത്തി കുലത്തൊഴിലായ സ്വീകരിച്ചിട്ടുള്ള ദേവദാസി തെരുവിൽ എത്തപ്പെടുന്നു. അവിടെ വെച്ച് അവൾ പതിനേഴുകാരിയായ ദേവികയുമായി പ്രണയത്തിലാകുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
157❤‍🔥3👍3🔥3👏1
16🔥16👍3👏3
Msone Official
Photo
💗💗
💗💗 #MSone Release 🤩 612


🥇🥇 #MsoneGoldRelease
🥇🥇

Oliver Twist (2005)
ഒലിവർ ട്വിസ്റ്റ് (2005)


📝പരിഭാഷ:
സാരംഗ് ടി കെ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🕐ഭാഷ: ഇംഗ്ലീഷ് 🇬🇧
🕐സംവിധാനം: Roman Polanski
🕐ജോണർ: ക്രൈം, ഡ്രാമ


        
🎥🎥 6.8/10 🎬🎬
 
        
📽📽 🍅 86% 🍿 63%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.2/5

ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് എന്ന ക്ലാസിക് നോവലിൻ്റെ ചലചിത്രവിഷ്‌കാരമാണിത്.

വിഖ്യാത സംവിധായകൻ റോമൻ പോളൻസ്കി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബെൻ കിംഗ്സ്ലി, ജെയിമി ഫോർമാൻ എന്നിങ്ങനെയുള്ള താരങ്ങൾ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.

സഭയുടെ കീഴിലുള്ള അനാഥാലയത്തിൽ വളരുന്ന ഒലിവർ എന്ന കുട്ടിയുടെ ജീവിതവും നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അനാഥാലയത്തിൽ കൂടുതൽ ഭക്ഷണം ചോദിച്ചു എന്ന കുറ്റത്തിന് അവനെ ഒരു കടയിലേക്ക് ജോലിക്കയക്കുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് ലണ്ടനിലെത്തുന്ന അവൻ ചെന്ന് ചേരുന്നത് ഫാഗിൻ എന്ന കുറ്റവാളിയുടെയും അവൻ്റെ കീഴിൽ കളവ് നടത്തുന്ന ഒരു കൂട്ടം കുട്ടികളുടെയും ഇടയിലേക്കാണ്.

വ്യവസായ വിപ്ലവത്തിന് ശേഷമുള്ള ലണ്ടൻ്റെ യഥാർത്ഥചിത്രം കാണിച്ചുതന്ന നോവലിസ്റ്റാണ് ചാൾസ് ഡിക്കെൻസ്. സിനിമയുടെ പരിധികൾക്കുള്ളിൽ നിന്ന് പരമാവധി തന്മയത്വത്തോടെ ഈ സിനിമ അത് അവതരിപ്പിക്കുന്നു. മഹത്തായ ബ്രിട്ടൺ (The great Britain) എന്ന പേരിൽ തൂങ്ങുമ്പോഴും ഒരു വിഭാഗം ജനങ്ങൾ അവരുടെ കോളനികളെക്കാൾ മോശമായ ജീവിതം നയിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇവിടെ തുറന്നു കാണിക്കുന്നു.

ക്ലാസിക് നോവലുകൾ വായിക്കുന്നവർക്കും സിനിമാപ്രേമികൾക്കും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിൽ സമർപ്പിക്കുന്നു.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
284👍6🔥4👏3
26🔥9👍4👏2