Msone Official
133K subscribers
3.93K photos
143 videos
3.81K links
Download Telegram
😱3019🔥7👍3
Msone Official
Photo
#Msone Release - 3514 (Movie)

Holy Night: Demon Hunters (2025)
ഹോളി നൈറ്റ്‌: ഡീമണ്‍ ഹണ്ടേഴ്സ് (2025)

പരിഭാഷ: ഹബീബ് ഏന്തയാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: കൊറിയൻ
സംവിധാനം: Lim Dae-hee
ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ

IMDb : 4.9 (N/A)

ബിഗ്പഞ്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺ ലിയുടെ സ്ക്രീൻ പ്ലേയിൽ, ലിം ദേ ഹീ തിരക്കഥയും സംവിധാനവും ചെയ്ത് 2025 ൽ ഇറങ്ങിയ ഡോൺലി നായകനായ എത്തിയ ആക്ഷൻ ഹൊറർ സിനിമയാണ് ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്.

ദുഷ്ട ആത്മാക്കളെ ആവാഹിച്ച് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സൃഷ്ടിച്ച് നഗരത്തെ ഭീതിയിലാക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടുന്നു. നിയമപാലകർ നിസ്സഹായരാവുമ്പോൾ, നിവർത്തികേടുകൊണ്ട് പോലീസുകാർക്ക് പോലും എപ്പോഴത്തെയും പോലെ അയാളുടെ സഹായം തേടേണ്ടിവരുന്നു. ഹോളി നൈറ്റ് എന്ന് അറിയപ്പെടുന്ന മൂന്നംഗ ഡീമൺ ഹണ്ടേഴ്സിനെ അവർ സഹായത്തിനായി സമീപിക്കുന്നു.

ഉരുക്കു മുഷ്ടിയുള്ള ബാവോ, സാത്താന്മാരെ തളച്ചിടാൻ കഴിവുമുള്ള ഷാരോൺ, കൂട്ടിന് സാങ്കേതിക സഹായത്തിനായി കിം. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ഡോക്ടർ സഹായം ചോദിച്ചു ഇവരുടെ അടുക്കലേക്ക് വരുന്നു. തൻ്റെ അനിയത്തിക്ക് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെ കാരണം തിരക്കിയും അതിനുള്ള പരിഹാരവും തേടിയായിരുന്നു അവർ ഹോളി നൈറ്റിൽ എത്തിയത്. എന്നാൽ ആദ്യം അവരത് നിഷേധിക്കുന്നു. പക്ഷേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ മൂവർ സംഘം പിന്നീട് നടത്തുന്ന സാത്താൻ വേട്ട തന്നെയാണ് ഈ സിനിമ. പക്ഷേ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഡോൺലി ആരാധകർക്ക് കൊണ്ടാടാൻ ഉള്ളതാണ് ഈ സിനിമയും.

ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഹൊറർ ആയിട്ടുകൂടി ഇടയ്ക്കിടെയുള്ള ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
144🎉4👍2🔥1🆒1
26👍8🔥4
Msone Official
Photo
#Msone Release - 3515 (Movie)

Juror #2 (2024)
ജ്യൂറർ #2 (2024)

പരിഭാഷ: പ്രശോഭ് പി.സി
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb : 7.0 (PG-13)

ക്ലിൻ്റ് ഈസ്റ്റ്വുഡ് തൻ്റെ 93-ാമത്തെ വയസ്സിൽ സംവിധാനം ചെയ്ത ചിത്രമാണ് ജ്യൂറർ #2.

മദ്യപാനശീലമൊക്കെ ഉപേക്ഷിച്ച് കുടുംബസ്ഥനായി കഴിയുകയാണ് ജസ്റ്റിൻ കെംപ്. ഒരു കൊലക്കേസിലെ വിസ്താരത്തിൽ ജ്യൂറി അംഗമാകാൻ ജെസ്റ്റിന് ക്ഷണം ലഭിക്കുന്നു. ഗർഭിണിയായ ഭാര്യയോടൊപ്പം നിൽക്കണമെന്ന ആഗ്രഹമുള്ളതിനാൽ, ജ്യൂറി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ ജസ്റ്റിൻ ശ്രമിച്ചെങ്കിലും, ജ്യൂറിയിലെ രണ്ടാമത്തെ അംഗമായി ജസ്റ്റിൻ നിയമിക്കപ്പെടുന്നു.

വിസ്താരം തുടങ്ങിയതിന് ശേഷമാണ്, കേസിലെ ചില കാര്യങ്ങളിൽ ജസ്റ്റിൻ്റെ ശ്രദ്ധപതിയുന്നത്. തനിക്ക് ഒഴിഞ്ഞുമാറാവുന്ന കേസല്ല അതെന്ന് ജസ്റ്റിൻ മെല്ലെ മനസ്സിലാക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
73🔥21👍6
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്



04/08/25 മുതല്‍ 10/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Holy Night: Demon Hunters (2025) ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ് (2025)


സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 10183

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
147👍25👏1
27👍7🎉2
Msone Official
Photo
#Msone Release - 3516 (Movie)

Detective K: Secret of Virtuous Widow (2011)
ഡിറ്റക്ടീവ് കെ: സീക്രട്ട് ഓഫ് വെർച്യുവസ് വിഡോ (2011)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: കൊറിയൻ
സംവിധാനം: Suk-Yoon Kim
ജോണർ: ആക്ഷൻ, കോമഡി, ക്രൈം

IMDb : 6.2 (N/A)

ജോസോൺ കാലഘട്ടത്തിലെ കുറ്റാന്വേഷകന്റെ തമാശ നിറഞ്ഞ സാഹസിക കഥകൾ പറയുന്ന ‘ഡിറ്റക്ടീവ് കെ സീരീസിലെ’ ആദ്യ ചിത്രമാണ് “ഡിറ്റക്ടീവ് കെ : സീക്രട്ട് ഓഫ് വിർച്യുവസ് വിഡോ”.
രാജാവ് നൽകിയ രഹസ്യദൗത്യം അന്വേഷിക്കാൻ ഇറങ്ങിയ കുറ്റാന്വേഷകന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നാട്ടിലെ അഴിമതിയും അധികാരികളുടെ തുടർക്കൊലപാതകങ്ങളും അന്വേഷിക്കാൻ ഇറങ്ങിയ നായകൻ തന്റെ അന്വേഷണത്തിൽ പല ഞെട്ടിക്കുന്ന സത്യങ്ങളും മനസ്സിലാക്കുന്നു. നായകന്, കൂട്ടിന് സന്തതസഹചാരിയായി സോ പിൽ എന്ന നായമോഷ്ടാവും കൂടെകൂടുന്നതോടെ ഡിറ്റക്ടീവ് കെയുടെ, തമാശയും നിഗൂഢവും ഉദ്വേകജനകവുമായ കേസന്വേഷണത്തിന്റെ സാഹസികയാത്ര ആരംഭിക്കുകയായി.
2011 -ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയെത്തുടർന്ന് 2015 -ലും, 2018 -ലും ഇതിന് സീക്വൽ ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു കൊറിയൻ കോമഡി ഇൻവസ്റ്റിഗേഷൻ മൂവിയാണിത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
60👍9😍1
🎬Msone Release - 3515 (Movie)

🎬Juror #2 (2024)

🎬പരിഭാഷ: പ്രശോഭ് പി.സി
🎬ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

കാണുക. 🎬

Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/juror-2-2024/
63🔥27👍2
39👍2🤯1🎉1🦄1
Msone Official
Photo
#Msone Release - 3517 (Series)

Soundtrack #1 (2022)
സൗണ്ട്ട്രാക്ക് #1 (2022)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: കൊറിയൻ
സംവിധാനം: Kim Hee Won
ജോണർ: ഡ്രാമ, റൊമാൻസ്

IMDb : 7.7 (N/A)

19 വർഷത്തെ നീണ്ട സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഹാൻ സോൺവൂവും ലീ ഉൻസൂവും. സോൺവൂ വളരെ കഴിവുള്ള ഒരു ഫോട്ടോഗ്രാഫറാണ്, അതേസമയം ഉൻസൂ ഒരു ഗാനരചയിതാവാകാനുള്ള കഠിനമായ ശ്രമത്തിലാണ്. തന്റെ കഴിവ് തെളിയിക്കാൻ, ഉൻസൂവിന് ‘തിരിച്ച് ലഭിക്കാത്ത പ്രണയത്തെ’ ആസ്പദമാക്കി ഒരു ഗാനം കമ്പോസറുടെ മുന്നിൽ അവതരിപ്പിക്കേണ്ടതായി വരുന്നു. എന്നാൽ പ്രണയജീവിതത്തിൽ അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലാത്ത ഉൻസൂ, വരികൾക്കുള്ള ആശയത്തിനായി ആരെയോ മനസ്സിൽ അഗാധമായി പ്രണയിക്കുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സോൺവൂവിന്റെ സഹായം തേടുന്നു. തുടർന്നുള്ള മനോഹരമായ ഒരു പ്രണയകഥയാണ് ഈ മിനി കൊറിയൻ സീരീസ് പറയുന്നത്.
പാർക്ക് ഹ്യോങ് ഷിക്, മൈ നെയിം സീരീസ് ഫെയിം ഹാൻ സോ ഹീ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 50 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ മാത്രമടങ്ങിയ സൗണ്ട്ട്രാക്ക് #1 ഫീൽഗുഡ് റൊമാൻസ് പ്രേമികൾക്ക് മികച്ചൊരു അനുഭവം തന്നെയാകും സമ്മാനിക്കുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
58👍5🦄2
ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ,
സമത്വവും നീതിയും ഉയർത്തിപ്പിടിക്കാൻ.
ജാതി-മത ഭേദമില്ലാതെ പുലരുന്നൊരു ഇന്ത്യയെ സൃഷ്ടിക്കാൻ... ഒന്നായ് ചേരാം.

ഏവർക്കും എംസോണിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳
1231👍27🔥9
62😱14🔥13👍4🤯4🤩4🦄1
Msone Official
Photo
#Msone Release - 3518 (Movie)

😍

Superman (2025)
സൂപ്പര്‍മാന്‍ (2025)

പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Gunn
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

IMDb : 7.6 (PG-13)

മുപ്പത് വര്‍ഷം മുന്നേ ഒരു അന്യഗ്രഹപേടകത്തില്‍ ഭൂമിയിലേക്ക് വന്നൊരു കുഞ്ഞിനെ കാന്‍സസിലെ ഒരു കര്‍ഷക കുടുംബം എടുത്ത് വളര്‍ത്തി. അവര്‍ അവന് ക്ലാര്‍ക്ക് കെന്റ് എന്ന് പേരിട്ടു വിളിച്ചു. വളര്‍ന്നു വലുതായപ്പോള്‍ ക്ലാര്‍ക്ക് ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ഹീറോയായ സൂപ്പര്‍മാനായി മാറി. അങ്ങനെയിരിക്കെ ഒരു നാള്‍ ജീവിതത്തില്‍ ആദ്യമായി ഒരു പോരാട്ടത്തില്‍ സൂപ്പര്‍മാന്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളറിയാന്‍ സിനിമ കാണുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
116🔥15😱6😍5👍4🤯3😇31👏1
32🔥16👍2
Msone Official
Photo
#Msone Release - 3519 (Series)

Alien: Earth Season 01 (2025)
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Noah Hawley
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb : 8 (NC-17)

എപ്പിസോഡ് 1-2

വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
88😱5👍1👏1
58🔥11🦄8🤯7😍5🎉3👌3👍2
Msone Official
Photo
#Msone Release - 3520 (Movie)

Mission: Impossible - The Final Reckoning (2025)
മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025)

പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher McQuarrie
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ

IMDb : 7.4 (PG-13)

മിഷന്‍ ഇംപോസ്സിബിള്‍ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് “ദ ഫൈനല്‍ റെക്കണിങ്. ഏഴാം ഭാഗത്തില്‍ എന്റിറ്റി എന്ന എ.ഐയുണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണം ലോകമിപ്പോള്‍ നാശത്തിന്റെ വക്കില്‍ എത്തി കഴിഞ്ഞിരിക്കുന്നു. എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്റിറ്റി ആണവായുധങ്ങള്‍ ഉള്ള രാജ്യങ്ങളുടെ ആണവായുധശേഖരങ്ങള്‍ ഓരോന്നായി കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. അവ എല്ലാം കൈക്കലാക്കിയാല്‍ ഭൂമിയിലെ സകലജീവനും എന്റിറ്റി തുടച്ചുനീക്കും. അതിന് മുന്നേ എന്റിറ്റിയെ തടയാന്‍ ഈഥന്‍ ഹണ്ടിനും കൂട്ടര്‍ക്കും കഴിയുമോ?

NB: ഡെഡ് റെക്കണിങ്ങും ഈ സിനിമയും ഒരേ കഥയുടെ രണ്ടു ഭാഗങ്ങളായതുകൊണ്ട് അത് കാണാതെ ഈ സിനിമ കാണരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥6648❤‍🔥4👍4🎉4
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്



11/08/25 മുതല്‍ 17/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Superman / സൂപ്പര്‍മാന്‍ (2025)


സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്


കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 9531


പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
122🔥85🤯5🦄5👍3🕊1😍1
ഇന്താ ന്യൂ റിലീസ് പോതുമാ
ഇന്നും കൊഞ്ചും വേണുമാ...😌🌼

തീർന്നിട്ടില്ല....💥

പരിഭാഷകൾക്ക്.👇

https://malayalamsubtitles.org/
🔥37369👍13😱12😍87🎉3💋2💘2
🔥7018🦄7🤯5😱4👏3👍2
Msone Official
Photo
#Msone Release - 3521 (Movie)

Jurassic World: Rebirth (2025)
ജുറാസിക് വേൾഡ്: റീബർത്ത് (2025)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Gareth Edwards
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

IMDb : 6.0 (PG-13)

2022-ലെ ജുറാസിക് വേൾഡ് ഡൊമിനിയൻ എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം, ഭൂമിയുടെ പല പ്രദേശങ്ങളും ദിനോസറുകൾക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ദിനോസറുകൾക്ക് അനുയോജ്യമായ കാലാവസ്ഥ നിലനിൽക്കുന്ന ഭൂമധ്യരേഖയ്ക്ക് ചുറ്റുമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് അവ ജീവിക്കുന്നത്. ജുറാസിക് വേൾഡ് റീബർത്ത് എന്ന ചിത്രം ഈ പശ്ചാത്തലത്തിലാണ് ആരംഭിക്കുന്നത്.

2008-ൽ, ഇൻജെൻ എന്ന സ്ഥാപനം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇലെ സെയിന്റ്-ഹുബർട്ട് എന്ന ദ്വീപിൽ ഒരു ദിനോസർ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ആ ലാബിൽ ജനിതക പരീക്ഷണങ്ങൾ നടത്തി, “ഡിസ്റ്റോർട്ടസ് റെക്സ്” എന്ന ആറ് കാലുകളുള്ള വികൃത ടൈറനോസോർ ഉൾപ്പെടെ, ലിംഗവ്യതിയാനങ്ങളുള്ള ജനിതക വൈകല്യങ്ങൾ ഉള്ള ദിനോസറുകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഈ ജീവി പുറത്തുചാടി ഒരു ജീവനക്കാരനെ കൊല്ലുകയും ദ്വീപ് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. 2025-ൽ, ഭൂമിയുടെ കാലാവസ്ഥ ദിനോസറുകൾക്ക് അനുയോജ്യമല്ലാതാവുകയും അവ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുകയും ചെയ്തിരിക്കുന്നു. ഹൃദയ രോഗങ്ങൾക്കുള്ള ഒരു പുതിയ ചികിത്സയ്ക്കായി മൂന്ന് വലിയ ജീവികളിൽ നിന്ന് ബയോമെറ്റീരിയൽ സാമ്പിളുകൾ ശേഖരിക്കേണ്ട ഒരു രഹസ്യ ദൗത്യമാണ് ചിത്രത്തിന്റെ കേന്ദ്രം.

പാർക്കർജെനിക്‌സ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് മാർട്ടിൻ ക്രെബ്‌സ്, മുൻ സൈനിക ഓപ്പറേറ്റീവായ സോറ ബെന്നറ്റിനെ ഈ ദൗത്യത്തിനായി റിക്രൂട്ട് ചെയ്യുന്നു. ജീവശാസ്ത്രജ്ഞനായ ഡോ. ഹെന്റി ലൂമിസിന്റെ നേതൃത്വത്തിൽ, സോറ തന്റെ പഴയ സുഹൃത്ത് ഡങ്കൻ കിൻകെയ്ഡിനേയും കൂട്ടി ഒരു ടീമുണ്ടാക്കുന്നു. ഈ ടീമിൽ ബോട്ട് ഡ്രൈവർ ലെക്ലർക്ക്, മർസിനറി നിന, സെക്യൂരിറ്റി ചീഫ് ബോബി ആറ്റ്‌വാട്ടർ എന്നിവർ ഉൾപ്പെടുന്നു. അവർ ഇലെ സെയിന്റ്-ഹുബർട്ട് ദ്വീപിലേക്ക് പോകുന്നു, അവിടെ മോസാസോർ, ടൈറ്റനോസോർ, ക്വെറ്റ്‌സൽകോട്ട്‌ലസ് എന്നീ മൂന്ന് ജീവികളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും, ദിനോസറുകളുമായുള്ള ഏറ്റുമുട്ടലുകളുമാണ് ചിത്രത്തിലുള്ളത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
60🔥58👍4😇3