Msone Official
133K subscribers
3.93K photos
143 videos
3.82K links
Download Telegram
Msone Official
Photo
#Msone Release - 84 (Movie)

Tangerines (2013)
ടാൻജറീൻസ് (2013)

പരിഭാഷ: മുബാറക്ക് റ്റി എൻ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: എസ്റ്റോണിയൻ, ജോർജിയൻ
സംവിധാനം: Zaza Urushadze
ജോണർ: ഡ്രാമ, വാർ

IMDb : 8.1 (N/A)

1991 -ലെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, ജോർജിയ ഉൾപ്പെടെ പല രാജ്യങ്ങളും സ്വതന്ത്രമായി. എന്നാൽ ജോർജിയയിലെ അബ്ഖാസിയ എന്ന പ്രദേശം ജോർജിയയിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായോ, അല്ലെങ്കിൽ റഷ്യയുമായി ചേർന്ന് ഒരു പ്രത്യേക നിലനിൽപ്പിനായോ ആഗ്രഹിച്ചു. ജോർജിയൻ നയങ്ങൾ തങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും അടിച്ചമർത്തുമെന്ന ഭയമായിരുന്നു കാരണം. പക്ഷേ ജോർജിയയാകട്ടെ, തങ്ങളുടെ ദേശീയഐക്യം നിലനിർത്തുവാനായി അബ്ഖാസിയയെ സ്വതന്ത്രമാക്കാൻ തയ്യാറല്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലമുണ്ടായ അധികാരശൂന്യതയും (power vacuum) റഷ്യയുടെ തന്ത്രപരമായ ഇടപെടലും ഈ പിരിമുറുക്കത്തിൻ്റെ തീവ്രത വർധിപ്പിച്ചു. അവസാനം, 1992 -ൽ ഇതൊരു പൂർണയുദ്ധമായി മാറി.

റഷ്യയുടെ സൈനിക, ധന, രാഷ്ട്രീയ സഹായങ്ങളും ചെചെൻ, കോസാക്ക് തുടങ്ങിയ വടക്കൻ കോക്കസസ് പ്രദേശങ്ങളിൽ നിന്നുള്ള കൂലിപ്പടയാളികളും യുദ്ധത്തിൽ അബ്ഖാസിയയെ സഹായിച്ചു. മറുവശത്ത് ജോർജിയൻ സർക്കാർ, തങ്ങളുടെ സൈന്യവുമായി അബ്ഖാസിയയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. ഇതിനിടയിൽപ്പെട്ടുപോയ എസ്റ്റോണിയൻ വംശജരായ ന്യൂനപക്ഷത്തിന്,
ഇരുകൂട്ടരുടെയും ആക്രമണങ്ങളിൽ അനേകം നഷ്ടങ്ങൾ നേരിടേണ്ടി വന്നു. ഈ യുദ്ധത്തെ പശ്ചാത്തലമാക്കിയാണ് 2013 -ൽ ജോർജിയൻ സംവിധായകനായ Zaza Urushadze, ‘Tangerines’ എന്ന
ചിത്രമൊരുക്കിയിരിക്കുന്നത്.

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഇവോ എന്ന ആശാരിയും അയാളുടെ കർഷകനായ സുഹൃത്ത് മാർഗോസുമൊഴികെ, ഗ്രാമത്തിലെ എല്ലാ എസ്റ്റോണിയൻ വംശജരും തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിയിരിക്കുകയാണ്. മാർഗോസിൻ്റെ കൃഷിയിടത്തിലെ മധുരനാരങ്ങകൾ വിളവെടുക്കാൻ വേണ്ടിയാണ് ഇരുവരും അവിടെ തുടരുന്നത്.

അങ്ങനെയിരിക്കെ, ഗ്രാമത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുപക്ഷത്തും നിന്നുള്ള രണ്ട് സൈനികരെ തൻ്റെ വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കാൻ ഇവോ തീരുമാനിക്കുന്നു. കൊടുംവൈരികളായ ഇരുവർക്കുമിടയിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുന്ന ഇവോയും തുടർന്നുനടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

യുദ്ധത്തിൻ്റെ നിരർത്ഥകതയെപ്പറ്റി ശക്തമായ സന്ദേശം നൽകുന്ന സിനിമ, മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. ലോകത്തിൻ്റെ പല കോണുകളിൽ നിന്നും യുദ്ധങ്ങൾക്കായുള്ള മുറവിളികളുയരുന്ന ഇക്കാലത്ത്, മനുഷ്യത്വം, സഹാനുഭൂതി, ദയ തുടങ്ങി പല മാനവിക മൂല്യങ്ങളെയും വരച്ചു കാട്ടുന്ന ഒന്നാണ് ഈ ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
108👍4👏3
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്


21/07/25 മുതല്‍ 27/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Nocturnal Animals (2016)
നൊക്റ്റേണൽ അനിമൽസ് (2016)


https://malayalamsubtitles.org/languages/english/nocturnal-animals-2016/

പ്രസ്തുത സബ് പരിഭാഷ ചെയ്തത്: പ്രശോഭ് പി.സി
https://malayalamsubtitles.org/tag/prashobh-pc/

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 5796

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

പോസ്റ്റർ: നിഷാദ് ജെ.എൻ
98🔥14👍10💯3
🔥337
Msone Official
Photo
#Msone Release - 3508 (Movie)

Stolen (2023)
സ്റ്റോളൻ (2023)

പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഹിന്ദി
സംവിധാനം: Karan Tejpal
ജോണർ: ഡ്രാമ, ത്രില്ലർ

IMDb : 7.5 (R)

യഥാർത്ഥ സംഭവത്തെ ആധാരമാക്കി കരൺ തേജ്പാൽ സംവിധാനം ചെയ്ത് 2023 -ൽ പുറത്തിറങ്ങിയ ഹിന്ദി ത്രില്ലർ ചിത്രമാണ് സ്റ്റോളൻ.
ഒരു പ്രത്യേക സാഹചര്യത്തിൽ അർദ്ധരാത്രി റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടി വന്ന രമൺ, ഗൗതം എന്നീ രണ്ട് സഹോദരന്മാർ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു കുഞ്ഞിനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിൽ സഹായിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അതവരെ കൊണ്ടെത്തിച്ചത് വലിയ അപകടത്തിലേക്കാണ്. ആൾക്കൂട്ടാക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഭീകരത ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു.
2023 -ലെ വെനീസ് ഫിലിംഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
64🔥15👍2🤯2🦄2
33😍4👍3
Msone Official
Photo
#Msone Release - 3509 (Movie)

Hear Me: Our Summer (2024)
ഹിയർ മീ: അവർ സമ്മർ (2024)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: കൊറിയൻ
സംവിധാനം: Jo Sun-ho
ജോണർ: ഡ്രാമ, റൊമാൻസ്

IMDb : 7.5 (N/A)

2009 -ൽ പുറത്തിറങ്ങിയ മികച്ച ജനപ്രീതി നേടിയ ചൈനീസ് ഹിറ്റ് മൂവി “ഹിയർ മീ” യുടെ, കൊറിയൻ റീമേക്ക് ചിത്രമാണ് 2024 -ൽ പുറത്തിറങ്ങിയ “ഹിയർ മീ: അവർ സമ്മർ”.
ഒർജിനൽ വേർഷനിൽ നിന്ന് നേരിയ വ്യത്യാസങ്ങളോടെ പുറത്തിറങ്ങിയ ചിത്രം മികച്ചൊരു ഫീൽ ഗുഡ് അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. സ്വന്തം വീട്ടുകാരുടെ റെസ്റ്റോറൻ്റിൽ, പാർട് ടൈം ജോലി ചെയ്യുന്ന നായകനായ യോങ് ജുനിന്, തൻ്റെ ഫുഡ് ഡെലിവറിക്ക് ഇടയിൽ ഒരു പെൺകുട്ടിയോട് ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നുന്നു. ബധിരയായ ആ പെൺകുട്ടിയോട് കൂടുതൽ അടുക്കാനുള്ള അവൻ്റെ ശ്രമങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു.
ഒരു പ്രണയചിത്രത്തിലുപരി ബധിരരായ ആൾക്കാരുടെ ലോകവും ചിത്രം പ്രേക്ഷകർക്ക് മനോഹരമായി കാട്ടിത്തരുന്നുണ്ട്. പല റീമേക്ക് ചിത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്താറില്ല. പക്ഷേ, ഇവിടെ ഒർജിനൽ വേർഷൻ കണ്ടിട്ടുള്ള പ്രേക്ഷകർക്കും സംതൃപ്തി നൽകുന്ന മനോഹരമായ ചിത്രമാണ് “ഹിയർ മീ : അവർ സമ്മർ”. ഫീൽഗുഡ് സിനിമാപ്രേമികൾക്കും കൊറിയൻ ആരാധകർക്കും മികച്ച ഒരനുഭവം തന്നെ ചിത്രം സമ്മാനിക്കുമെന്ന് തീർച്ച.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
86👍2
54🔥11👍5🤩5😍4😱3💋1🆒1
Msone Official
Photo
#Msone Release - 3510 (Movie)

28 Years Later (2025)
28 ഇയേഴ്സ് ലേറ്റർ (2025)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Danny Boyle
ജോണർ: ഹൊറർ, ത്രില്ലർ

IMDb : 7.1 (R)

ജൈവായുധ ഗവേഷണശാലയിൽ നിന്ന് ‘റേജ് വൈറസ്’ എന്ന മാരക വൈറസ് പുറത്തുചാടിയിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി. നിർബന്ധമായി നടപ്പാക്കിയ ക്വാറൻ്റൈനുള്ളിൽ കഴിയുമ്പോഴും, രോഗബാധിതർക്കിടയിൽ അതിജീവിക്കാൻ ചിലർ വഴികൾ കണ്ടെത്തിയിട്ടുണ്ട്.

അത്തരത്തിൽ അതിജീവിച്ച ഒരു സംഘം താമസിക്കുന്നത് ഒരു ചെറിയ ദ്വീപിലാണ്. അവരിലൊരാൾ മെയിൻലൻഡിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ, രോഗബാധിതരിലും മറ്റ് അതിജീവിച്ചവരിലും ഒരുപോലെ പടർന്നുപിടിച്ച ഒരു ജനിതകമാറ്റം അവൻ കാണാനിടയാകുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
106👍9🔥9🤩6💋6👌3❤‍🔥2
ഈ ജൂലൈ മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 🎆

നന്ദി
💜
ഷിഹാസ് പരുത്തിവിള, Sajil Nelson, Akash KN, Jebin Jose, Prasad Dhamodharan, രാഹുൽ മലയിൻകീഴ്, Aravid Kumar, Midhun Vijayan, Deepu Dasan & Jithin Mathew

തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു. 💖
170👍26🔥6🎉5👏3
🔥4916👍9💋5
Msone Official
Photo
#Msone Release - 3511 (Series)

Weak Hero Class 2 (2025)
വീക്ക് ഹീറോ ക്ലാസ് 2 (2025)

പരിഭാഷ: അഗ്നിവേശ്, സാബിറ്റോ മാഗ്മഡ്
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: കൊറിയൻ
സംവിധാനം: Yoo Soo-Min
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ

IMDb : 8.4 (NC-17)

ഒന്നാം സീസണിലെ സംഭവങ്ങൾക്ക് ശേഷം യോൻ സീ-ഉനിന്, ഈൻജാങ് ഹൈ എന്ന പുതിയ സ്കൂളിലേക്ക് മാറേണ്ടി വരുന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത പഴയസംഭവങ്ങൾ മനസ്സിനെ വേട്ടയാടുന്ന സീ-ഉൻ, ഒരു പ്രശ്നത്തിലും ഇടപെടാതെ പുതിയ സ്കൂളിൽ തന്റെ ദിവസങ്ങൾ തള്ളിനീക്കുന്നു. എന്നാൽ അങ്ങനെയൊരു സ്കൂൾജീവിതത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. തന്റെ കൺമുന്നിൽ വെച്ചു നടന്നൊരു സംഭവത്തിനെതിരെ പ്രതിക്കരിക്കേണ്ടി വന്നത് മൂലം സീ-ഉനിന് പുതിയ ശത്രുക്കളുണ്ടാകുന്നു. ആ ശത്രുക്കൾ വെറും സ്കൂൾ റൗഡികളല്ലെന്നും, ‘യൂണിയൻ’ എന്ന് അറിയപ്പെടുന്നൊരു മാഫിയ സംഘത്തിന്റെ ഭാഗമാണെന്നും സീ-ഉൻ മനസിലാക്കുന്നു.

ഈൻജാങ് സ്‌കൂളിനെ, അവരുടെ മാഫിയ സംഘത്തിൽ ചേർക്കാനുള്ള യൂണിയന്റെ ശ്രമങ്ങളും അതിനെതിരെയുള്ള സീ ഉനിന്റെയും പുതിയ കൂട്ടുകാരുടെയും പ്രതിരോധവുമാണ് 8 എപ്പിസോഡുകൾ അടങ്ങുന്ന സീസൺ 2 -ന്റെ ഇതിവൃത്തം.ആകാംക്ഷ നിറഞ്ഞ രണ്ടാം സീസണിൽ ഒരുപറ്റം പുതിയ അഭിനേതാക്കളും കൂടെ ചേർന്നിട്ടുണ്ട്. 2025 ഏപ്രിലിൽ ഇറങ്ങിയ പുതിയ സീസൺ നെറ്റ്ഫ്ലിക്സിലാണ് ലഭ്യമായിട്ടുള്ളത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
88🔥21👏5💋4😍3👍1
🎬Msone Release - 3510

🎬28 Years Later (2025)

🎬പരിഭാഷ: വിഷ്‌ണു പ്രസാദ്
🎬ജോണർ: ഹൊറർ, ത്രില്ലർ

കാണുക. 💥

Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/28-years-later-2025/
🔥4541🎉3👍2
18🔥16👍2👏2
Msone Official
Photo
#Msone Release - 3512 (Movie)

Flight of the Phoenix (2004)
ഫ്ലൈറ്റ് ഓഫ് ദ ഫീനിക്സ് (2004)

പരിഭാഷ: അരുൺ അശോകൻ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Moore
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 6.1 (PG-13)

സ്കോട്ട് ഫ്രാങ്ക്, എഡ്‌വേർഡ് ബേൺസ് എന്നിവരുടെ രചനയിൽ ജോൺ മൂറിന്റെ സംവിധാനത്തിൽ 2004 -ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ മൂവിയാണ് ”ഫ്ലൈറ്റ് ഓഫ് ദി ഫീനിക്സ്”.

മംഗോളിയയിലെ ഗോപീ മരുഭൂമിയിൽ ഒരു ഓയിൽ റിഗ് കമ്പനി, ഓയിൽ കണ്ടെത്താത്തതിനാൽ അടച്ചുപൂട്ടേണ്ടി വരുന്നു. ക്യാപ്റ്റൻ ഫ്രാങ്ക് ടൗൺസ്, സഹ പൈലറ്റ് എ.ജെ -യ്‌ക്കൊപ്പം റിഗ്ഗ് അടച്ചുപൂട്ടി ജീവനക്കാരെ തിരികെ വിമാനത്തിൽ കൊണ്ടുപോകുന്നു. യാത്രക്കിടയിൽ ഒരു മണൽ കൊടുങ്കാറ്റിൽ പെട്ട് അവരുടെ വിമാനം തകർന്ന്, അജ്ഞാതമായ മരുഭൂമിയിൽ ക്രാഷ് ലാന്റ് ചെയ്യുന്നു. തുടർന്ന് ആ മരുഭൂമിയിൽ നിന്നും രക്ഷപ്പെടാനായി അവർ തകർന്ന വിമാനം പുനഃർനിർമിക്കുവാൻ തുടങ്ങുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
67🔥8👍5
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്


28/07/25 മുതല്‍ 03/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
28 Years Later (2025)
28 ഇയേഴ്സ് ലേറ്റർ (2025)



സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8623

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

പോസ്റ്റർ: നിഷാദ് ജെ.എൻ
126🔥22👍15
21👍1
Msone Official
Photo
#Msone Release - 3513 (Movie)
#MsoneGoldRelease

Son of the White Mare (1981)
സൺ ഓഫ് ദ വൈറ്റ് മേർ (1981)

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഹംഗേറിയൻ
സംവിധാനം: Marcell Jankovics
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി

IMDb : 7.8 (N/A)

യൂറോപ്പിൽ വളരെ പ്രചാരമുള്ള ഹംഗേറിയൻ നാടോടിക്കഥയാണ് ‘സൺ ഓഫ് ദ വൈറ്റ് മേർ’. അവിടത്തെ പ്രശസ്ത ഗ്രാഫിക് ആർട്ടിസ്റ്റും അനിമേറ്ററുമായ മാർസെൽ യാങ്കോവിച്ച് ആ കഥയ്ക്ക്, അതേ പേരിൽ ഒരു ചലച്ചിത്രഭാഷ്യമൊരുക്കി. ദൈവികശക്തികളുള്ളൊരു വെള്ളക്കുതിര മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്നതും, അവൻ തൻ്റെ പൂർവ്വികരുടെ രക്ഷകനാകുന്നതുമാണ് കഥ.
ലോകസിനിമയിലെത്തന്നെ എക്കാലത്തെയും മികച്ച അനിമേഷൻ ഫിലിമുകളിലൊന്നായി നിരൂപകർ ഈ ചിത്രത്തെ വാഴ്ത്തുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
37🔥6👍3
😱3019🔥7👍3
Msone Official
Photo
#Msone Release - 3514 (Movie)

Holy Night: Demon Hunters (2025)
ഹോളി നൈറ്റ്‌: ഡീമണ്‍ ഹണ്ടേഴ്സ് (2025)

പരിഭാഷ: ഹബീബ് ഏന്തയാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: കൊറിയൻ
സംവിധാനം: Lim Dae-hee
ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ

IMDb : 4.9 (N/A)

ബിഗ്പഞ്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺ ലിയുടെ സ്ക്രീൻ പ്ലേയിൽ, ലിം ദേ ഹീ തിരക്കഥയും സംവിധാനവും ചെയ്ത് 2025 ൽ ഇറങ്ങിയ ഡോൺലി നായകനായ എത്തിയ ആക്ഷൻ ഹൊറർ സിനിമയാണ് ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്.

ദുഷ്ട ആത്മാക്കളെ ആവാഹിച്ച് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സൃഷ്ടിച്ച് നഗരത്തെ ഭീതിയിലാക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടുന്നു. നിയമപാലകർ നിസ്സഹായരാവുമ്പോൾ, നിവർത്തികേടുകൊണ്ട് പോലീസുകാർക്ക് പോലും എപ്പോഴത്തെയും പോലെ അയാളുടെ സഹായം തേടേണ്ടിവരുന്നു. ഹോളി നൈറ്റ് എന്ന് അറിയപ്പെടുന്ന മൂന്നംഗ ഡീമൺ ഹണ്ടേഴ്സിനെ അവർ സഹായത്തിനായി സമീപിക്കുന്നു.

ഉരുക്കു മുഷ്ടിയുള്ള ബാവോ, സാത്താന്മാരെ തളച്ചിടാൻ കഴിവുമുള്ള ഷാരോൺ, കൂട്ടിന് സാങ്കേതിക സഹായത്തിനായി കിം. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ഡോക്ടർ സഹായം ചോദിച്ചു ഇവരുടെ അടുക്കലേക്ക് വരുന്നു. തൻ്റെ അനിയത്തിക്ക് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെ കാരണം തിരക്കിയും അതിനുള്ള പരിഹാരവും തേടിയായിരുന്നു അവർ ഹോളി നൈറ്റിൽ എത്തിയത്. എന്നാൽ ആദ്യം അവരത് നിഷേധിക്കുന്നു. പക്ഷേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ മൂവർ സംഘം പിന്നീട് നടത്തുന്ന സാത്താൻ വേട്ട തന്നെയാണ് ഈ സിനിമ. പക്ഷേ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഡോൺലി ആരാധകർക്ക് കൊണ്ടാടാൻ ഉള്ളതാണ് ഈ സിനിമയും.

ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഹൊറർ ആയിട്ടുകൂടി ഇടയ്ക്കിടെയുള്ള ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
144🎉4👍2🔥1🆒1